മനാമ: രാജ്യത്ത് നിലവിലുള്ള ലൈസൻസിംഗ് സംവിധാനങ്ങൾ അനുസരിച്ച്, രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിന് സഹായിക്കുന്ന മൗഞ്ചാരോ ടിർസെപാറ്റൈഡ് ഇഞ്ചക്ഷൻ ഉപയോഗിക്കുന്നതിന് നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി (NHRA) അംഗീകാരം നൽകി.
അമിതവണ്ണം, പ്രമേഹം എന്നിവയുമായി ബന്ധപ്പെട്ട വിട്ടുമാറാത്ത രോഗങ്ങളുടെ ചികിത്സയ്ക്ക് സംഭാവന നൽകുന്ന എല്ലാ മരുന്നുകളും നൽകാനുള്ള രാജ്യത്തിൻ്റെ താൽപ്പര്യത്തെ തുടർന്നാണ് ഈ നീക്കം. എൻഎച്ച്ആർഎ പറഞ്ഞു.
മൗഞ്ചാരോ സൂചി രാജ്യത്തിൻ്റെ ഫാർമസികളിൽ ലഭ്യമാണെന്നും മെഡിക്കൽ കുറിപ്പടികൾക്കനുസൃതമായി ഉപയോഗിക്കണമെന്നും ആവശ്യമായ വൈദ്യപരിശോധനകൾക്ക് വിധേയമാക്കണമെന്നും എൻഎച്ച്ആർഎ സൂചിപ്പിച്ചു. ഈ മരുന്ന് വിപണിയിൽ നൽകുന്ന ആദ്യ രാജ്യങ്ങളിലൊന്നാണ് ബഹ്റൈൻ.
ടൈപ്പ് 2 പ്രമേഹത്തെ ചികിത്സിക്കുന്നതിനുള്ള ഫലപ്രദമായ കുത്തിവയ്പ്പുകളിൽ ഒന്നായതിനാൽ മൗഞ്ചാരോ സൂചിക്ക് ലൈസൻസ് ലഭിച്ചിട്ടുണ്ടെന്നും ഇത് A1C കുറയ്ക്കുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും കാരണമാകുമെന്ന് എൻഎച്ച്ആർഎ കൂട്ടിച്ചേർത്തു.