ന്യൂഡല്‍ഹി: അയോധ്യയിലെ ബാബറി മസ്ജിദ് പൊളിക്കുന്നത് തടയുന്നതിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ സമർപ്പിച്ച കോടതിയലക്ഷ്യ ഹർജിയിലെ നടപടികൾ സുപ്രീം കോടതി അവസാനിപ്പിച്ചു. അയോധ്യ ഭൂമി തർക്ക കേസിലെ വിധിയുടെ പശ്ചാത്തലത്തിൽ കോടതിയലക്ഷ്യ ഹർജിയിലെ നടപടികൾ അപ്രസക്തമായെന്ന് സുപ്രീം കോടതി പറഞ്ഞു. ബാബറി മസ്ജിദ് പൊളിക്കുന്നതിന് മുമ്പ് അയോധ്യയിൽ തൽസ്ഥിതി തുടരണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ, ഈ ഉത്തരവ് ലംഘിച്ച് 1992 ഡിസംബർ 6ന് പള്ളി പൊളിച്ചുനീക്കി. സുപ്രീം കോടതി ഉത്തരവ് നടപ്പാക്കുന്നതിൽ ഉത്തർപ്രദേശ് സർക്കാരും ഉദ്യോഗസ്ഥരും പരാജയപ്പെട്ടുവെന്ന് ആരോപിച്ച് മുഹമ്മദ് അസ്ലം സുപ്രീം കോടതിയിൽ കോടതിയലക്ഷ്യ ഹർജി നൽകിയിരുന്നു. 2010ലാണ് അസ്ലം മരിച്ചത്. കേസിൽ അസ്ലമിന് പകരം അമിക്കസ് ക്യൂറിയെ നിയമിക്കണമെന്നും തുടർനടപടി സ്വീകരിക്കണമെന്നും അഭിഭാഷകർ ആവശ്യപ്പെട്ടെങ്കിലും കോടതി സമ്മതിച്ചില്ല. തർക്കഭൂമിക്കേസിൽ കോടതി വിധി വരുന്നതിന് മുമ്പ് പരിഗണിക്കേണ്ട ഹർജിയായിരുന്നു ഇത്. നിലവില്‍ ഈ ഹര്‍ജിക്ക് പ്രസക്തിയില്ലെന്നും ജസ്റ്റിസുമാരായ സഞ്ജയ് കിഷന് കൗള്‍, അഭയ് എസ്. ഓക, വിക്രം നാഥ് എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.
Trending
- ‘ഒറ്റ രാത്രി, ഒറ്റ രാത്രിയിൽ ഇറാനെ ഇല്ലാതാക്കാം, ആ രാത്രി നാളെ ആയേക്കാം’; വെടിനിർത്തൽ നിർദ്ദേശം തള്ളിയതിന് പിന്നാലെ ഭീഷണിയുമായി ട്രംപ്
- നിയമസഭ തെരഞ്ഞെടുപ്പിന് സുരക്ഷയൊരുക്കാൻ 76203 പൊലീസുകാര്‍, 140 കമ്പനി കേന്ദ്രസേനയും 20 കമ്പനി തമിഴ്നാട് പൊലീസും ഭാഗമാകും
- ഉത്സവ കമ്മിറ്റിക്കാര് അപകീര്‍ത്തിപ്പെടുത്തിയെന്ന് ആത്മഹത്യക്കുറിപ്പ്; പൂജാരി ജീവനൊടുക്കി
- കലാശക്കൊട്ട് ഒഴിവാക്കി ചാണ്ടി ഉമ്മന്‍; കറുത്ത വസ്ത്രം ധരിച്ച് മറ്റ് മണ്ഡലങ്ങളില്‍ പ്രചാരണത്തിനെത്തും
- യുവതി പ്രവേശന വിധിയിൽ കേരളത്തിൻ്റെ നിലപാട് മാറ്റം, എതിർക്കുന്നവരുടെ കൂട്ടത്തിലല്ല, പുനപരിശോധനയെ അനുകൂലിക്കുന്നവരുടെ പട്ടികയിൽ ഉൾപ്പെടുത്താൻ കത്ത് നൽകി
- മലപ്പുറത്ത് എക്സൈസ് വേട്ട! മാരക രാസലഹരിയുമായി യുവാവ് പിടിയിൽ; വിമാനത്താവള പരിസരത്തെ ലഹരി ശൃംഖല വലയിലാകുന്നു
- സർക്കാരിന്റെ പ്രവാസി ക്ഷേമപ്രവർത്തനങ്ങളുടെ വീഡിയോ ബഹ്റൈൻ നവകേരള പ്രകാശനം ചെയ്തു
- പ്രധാനമന്ത്രിയുടെ പരിപാടിക്കിടെ പൊലീസുകാര്‍ തമ്മില്‍ തല്ല്; എസ്എച്ച്ഒയെ എസ്ഐ കയ്യേറ്റം ചെയ്തു
