- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- ബഹ്റൈന്‍ മുനിസിപ്പാലിറ്റി മന്ത്രാലയവും അമേരിക്കന്‍ എംബസിയും ചേര്‍ന്ന് വൃക്ഷത്തൈകള്‍ നട്ടു
- സാംസണൈറ്റ് 115ാം വാര്‍ഷികം ആഘോഷിച്ചു
- കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉടന്‍; ഒന്നിലേറെ പേരുകൾ പരിഗണനയിൽ: സണ്ണി ജോസഫ്
- ഐ.വൈ.സി.സി ബഹ്‌റൈൻ – രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു
- യുഡിഎഫിനെ പിന്തുണയ്ക്കും: നിലമ്പൂരില്‍ പിണറായിസത്തിന്റെ അവസാനത്തെ ആണി അടിക്കും; പി വി അന്‍വര്‍
- ‘അന്‍വര്‍ യൂദാസ്, ഇടതുമുന്നണിയെ ഒറ്റുകൊടുത്തു’; എം വി ഗോവിന്ദന്
Author: staradmin
കൊല്ലം ജില്ലയിലെ കടയ്ക്കലിൽ നാലുമാസം ഗര്‍ഭിണിയായ മകളെ ചവിട്ടി കൊലപ്പെടുത്താൻ ശ്രമിച്ച അച്ഛൻ അറസ്റ്റിൽ. കിളിമാനൂർ കൊപ്പം സ്വദേശി സതീശനെയാണ് കടയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ട് കൊലപാതക കേസുകളിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. കശുവണ്ടി ഫാക്ടറിയിലേക്ക് സ്കൂട്ടറില്‍ ജോലിക്ക് പോയ മകളെ വാഹനം തടഞ്ഞു നിര്‍ത്തി കൊല്ലാൻ ശ്രമിക്കുകയായിരുന്നു. നാട്ടുകാർ പ്രതിയെ തടഞ്ഞു വച്ചാണ് പൊലീസിന് കൈമാറിയത്. ഉപദ്രവം സഹിക്കാനാകാതെ പ്രതിയുടെ ഭാര്യ നേരത്തേ വീട് വിട്ടിറങ്ങിയിയതാണെന്നും പൊലീസ് വ്യക്തമാക്കി.
തിരുവനന്തപുരം: ഇന്ത്യയില്‍ നിന്നുള്ള രജിസ്റ്റേര്‍ഡ് നഴ്സുമാര്‍ക്ക് മികച്ച അവസരങ്ങള്‍ക്ക് വഴിയൊരുക്കി യു.കെയിലേക്ക് നോര്‍ക്ക റൂട്ട്സ് ഫാസ്റ്റ്ട്രാക്ക് റിക്രൂട്ട്‌മെന്റ് നടത്തുന്നു. യു.കെ എന്‍.എച്ച്.എസ് ട്രസ്റ്റുമായി ചേര്‍ന്ന് നടത്തുന്ന റിക്രൂ ട്ട്‌മെന്റിന്റെ ഭാഗമായി ആഴ്ചയില്‍ 20 ഓണ്‍ലൈന്‍ അഭിമുഖങ്ങളാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. റിക്രൂട്ട്‌മെന്റ് പൂര്‍ണമായും സൗജന്യമാണ്. ബി.എസ.സി അഥവാ ജി.എന്‍.എം യോഗ്യതയും കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവുമുള്ളവര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. മൂന്ന് വര്‍ഷത്തിനകമുള്ള പ്രവര്‍ത്തി പരിചയമാണ് പരിഗണിക്കുന്നത്. ഒ.ഇ.ടി/ ഐ.ഇ.എല്‍.ടി.എസ് എന്നിവയിലേതെങ്കിലും ഒന്നില്‍ നിശ്ചിത സ്‌കോര്‍ ഉണ്ടായിരിക്കണം അംഗീകരിക്കപ്പെട്ട സ്‌കോര്‍ : ഐ.ഇ.എല്‍.ടി.എസ്.-ലിസണിംഗ്, റീഡിംഗ്, സ്പീക്കിംഗ് -7 വീതം, റൈറ്റിംഗ്-6.5, ഒ.ഇ.ടിയില്‍ ഓരോ സെക്ഷനും ബി ഗ്രേഡും റൈറ്റിംഗില്‍ സി പ്ലസും. അഭിമുഖത്തില്‍ വിജയിക്കുന്ന വിദ്യാര്‍ഥികള്‍ യു.കെയില്‍ എത്തിയ ശേഷം ഒ.എസ്.സി.ഇ (ഒബ്ജക്ടീവ് സ്ട്രക്ച്ചറല്‍ ക്ലിനിക്കല്‍ എക്സാമിനേഷന്‍) വിജയിക്കേണ്ടതാണ്.ഒ.എസ്.സി.ഇ വിജയിക്കുന്നതു വരെ 24882 യൂറോ വാര്‍ഷിക ശമ്പളം ലഭിക്കും. അതിനു ശേഷം 25655 മുതല്‍ 31534 യുറോ വരെയാണ് ശമ്പളം. ബയോഡാറ്റ, ലാംഗ്വേജ് ടെസ്റ്റ്…
തിരുവനന്തപുരം: ഇ.ഇൻ.ടി വിഭാഗത്തത്തിൽ ചികിസ തേടിയ വെമ്പായം സ്വദേശിയുടെ ഒരു കണ്ണിന്റെ കാഴ്ച ശക്തി നഷ്‌ടപ്പെട്ടു. നഷ്‌ടപ്പെട്ട കാഴ്ച വീണ്ടെടുക്കണമെന്ന് ആവശ്യപ്പെട്ട് ആശൂപത്രി സൂപ്രണ്ടിനെ സമീപിച്ചപ്പോൾ എല്ലാ സഹായവും വാഗ്‌ദാനം ചെയ്ത് സൂപ്രണ്ട് ഓഫീസിലേയ്ക്ക് വിളിച്ച് വരുത്തിയ ശേഷം സംഭവിച്ച കാര്യങ്ങൾ എഴുതി വാങ്ങിയ ശേഷം ചികിസാ സൗകര്യം ഒരുക്കാതെ പറഞ്ഞയച്ചതായും ആക്ഷേപം. 15ന് സൂപ്രണ്ട് ഓഫീസിൽ പരാതി നൽകിയ ശേഷം രണ്ട് ദിവസം കാത്തിരിന്നിട്ടും അധികൃതർ ആരും ബന്ധപ്പെടാതായതോടെ നിസ്സഹായാവസ്ഥയിലാണ് നിർദ്ദന കുടുംബം. ഈ വിഷയത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി ഇടപ്പെട് ചികിത്സാ സൗകര്യം ഒരുക്കണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.
ലക്‌നൗ: ഓഗസ്റ്റ് 15ലെ സ്വാതന്ത്ര്യദിനത്തിലെ അവധി റദ്ദാക്കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ശുചിത്വ പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് സ്വാതന്ത്ര്യദിനത്തിലെ അവധി റദ്ദാക്കിയിരിക്കുന്നത്. സ്‌കൂളുകള്‍, കോളജുകള്‍, സര്‍വകലാശാലകള്‍, സര്‍ക്കാര്‍, സര്‍ക്കാരിതരസ്ഥാപനങ്ങള്‍, മാര്‍ക്കറ്റുകള്‍ തുടങ്ങിയവയെല്ലാം ഇനി സ്വാതന്ത്ര്യദിനത്തിലും തുറന്നു പ്രവര്‍ത്തിക്കും. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷകത്തോടനുബന്ധിച്ച് സ്വാതന്ത്ര്യദിനം പ്രത്യേക പരിപാടികളോടെ ആഘോഷിക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. ഔദ്യോഗിക പരിപാടിയായി മാത്രം സ്വാതന്ത്ര്യദിനാഘോഷം ഒതുക്കില്ലെന്നും അന്നേ ദിവസം സംസ്ഥാനത്ത് പ്രത്യേക ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും സംസ്ഥാന ചീഫ് സെക്രട്ടറി ഡി എസ് മിശ്ര അറിയിച്ചു.
മനാമ: കൊയിലാണ്ടിക്കൂട്ടം അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കുമായി ബലിപെരുന്നാളിന്റെ ഭാഗമായി ഫാമിലി മീറ്റ് സംഘടിപ്പിച്ചു. പ്രശസ്ത ഗായകനും ഗാനരചയിതാവും പട്ടുറുമാൽ റിയാലിറ്റി ഷോ ജേതാവും കൊയിലാണ്ടി ചെറുവണ്ണൂർ സ്വദശിയുമായ അജയ്ഗോപാൽ മീറ്റ് ഉത്ഘാടനം ചെയ്തു. മത മൈത്രിയുടെയും പരസ്പര സ്നേഹത്തിന്റെയും ആവശ്യകത അനുയോജ്യമായ ഗാനങ്ങളിലൂടെ അദ്ദേഹം എടുത്തു പറഞ്ഞു. ഫ്രണ്ട്‌സ് അസോസിയേഷൻ പ്രസിഡണ്ട് സയ്ദ് റമദാൻ നദ്‌വി ഈദ് സന്ദേശം നൽകി. തന്നിലേക്കും തന്റെ സമുദായത്തിലേക്കും ചുരുങ്ങാതെ മാനവ നന്മക്കായി ഒന്നിക്കാനാവണമെന്ന് അദ്ദേഹം സന്ദേശത്തിൽ എടുത്ത് പറഞ്ഞു. ഫ്രണ്ട്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി അബ്ബാസ്, ഉസ്മാൻ ടിപ്പ്ടോപ്പ്, ഫൈസൽ പട്ടാണ്ടി, ഗണേഷ്, കൊയിലാണ്ടിക്കൂട്ടം രക്ഷാധികാരി സുരേഷ് തിക്കോടി, ചെയർമാൻ കെ. ടി. സലിം, പ്രസിഡണ്ട് ഗിരീഷ് കാളിയത്ത്, ജനറൽ സെക്രട്ടറി ഹനീഫ് കടലൂർ എന്നിവർ സംസാരിച്ചു. കൊയിലാണ്ടിക്കൂട്ടം ഫാമിലി മീറ്റ് കമ്മിറ്റി അംഗങ്ങളായ ജെപികെ തിക്കോടി, ജബ്ബാർ കുട്ടീസ്, ഹരീഷ് പി. കെ, ആബിദ് കുട്ടീസ്, രാജേഷ് ഇല്ലത്ത്, സഹീർ മഹമൂദ്, ഫൈസൽ ഈയഞ്ചേരി,…
വർത്തമാനകാലത്തിന്റെ ആവശ്യത്തിനനുസരിച്ച് തൊഴിൽ മേഖലകൾ ആധുനികവൽക്കരിക്കപ്പെടണമെന്നും അതിനനുസരിച്ച് മാറാൻ തൊഴിലാളികൾ തയ്യാറാവണമെന്നും തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഓരോ മേഖലയിലും അനുദിനം ഒട്ടേറെ മാറ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ആ മാറ്റങ്ങൾക്കുതകും വിധം തൊഴിൽ നൈപുണ്യം വികസിപ്പിക്കാനും തൊഴിലിനെ ആധുനികവൽക്കരിക്കാനും തയ്യാറായില്ലെങ്കിൽ തൊഴിൽ നഷ്ടത്തെ അഭിമുഖീകരിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ മേഖലയിലെ ആദ്യ ഓൺ ലൈൻ ഓട്ടോ- ടാക്‌സി സംവിധാനമായ കേരള സവാരിയിൽ അംഗങ്ങളായി പരിശീലനം ലഭിച്ച് ഡ്രൈവർമാരുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. എല്ലാ തൊഴിൽരംഗത്തുമെന്നപോലെ ടാക്സിമേഖലയും പ്രതിസന്ധി നേരിടുന്നുണ്ട്. സുരക്ഷിതമായ യാത്രയ്ക്ക് ഒരു സംവിധാനമുണ്ട് എന്ന സ്ഥിതി വന്നാൽ സ്വന്തം വാഹനം ഉപയോഗിക്കുന്നതിൽ നിന്നുമാറി അത് സ്വീകരിക്കാൻ ആളുകൾ മുന്നോട്ട് വരും. തർക്കങ്ങളില്ലാതെയുള്ള സുരക്ഷിതമായ യാത്രയാണ് കേരള സവാരിയിലൂടെ പ്രദാനം ചെയ്യാനുദ്ദേശിക്കുന്നത്. കേരളസവാരിയെ സുരക്ഷിത യാത്രാ സംവിധാനമാക്കി മാറ്റാൻ അതിന്റെ പ്രധാന ചാലക ശക്തികളായ ഡ്രൈവർമാർക്കാണ് സാധിക്കുകയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തിരുവനന്തപുരം നഗരത്തിൽ തുടക്കമിടുന്ന കേരളസവാരി ഇന്ത്യയാകെ ശ്രദ്ധിക്കപ്പെടുന്ന രീതിയിലുള്ള ഒൺലൈൻ…
കേരളത്തില്‍ ആദ്യമായി സ്ഥിരീകരിക്കപ്പെട്ട മങ്കി പോക്‌സ് രോഗത്തെപ്പറ്റി ആശങ്കപ്പെടേണ്ടതില്ലെന്ന് ഐ.എം.എ. കോവിഡ് രോഗബാധ പോലെ ആശങ്ക വേണ്ട സാഹചര്യമല്ല നിലവിലുള്ളത്. രോഗിയുമായി അടുത്തിടപഴകുന്ന ആളുകളില്‍ മാത്രമാണ് മങ്കി പോക്‌സ് രോഗം പകരാന്‍ സാധ്യതയുള്ളത്. ശരീര ശ്രവങ്ങളില്‍ കൂടി രോഗിയില്‍ നിന്നും മറ്റുള്ളവരി ലേക്കു രോഗം പകരാം. അന്തരീക്ഷത്തില്‍ കൂടിയോ മറ്റ് മാര്‍ഗ്ഗങ്ങളില്‍ കൂടിയോ ഈ രോഗം പകരുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. മാത്രമല്ല ഈ വൈറസ് വ്യാപകമായി വ്യാപിച്ചതിന്റെ ഒരു സൂചനയും നിലവിലില്ല. ഈ രോഗം നിലവിലുള്ള മറ്റു രാജ്യങ്ങളില്‍ ഈ വര്‍ഷം മങ്കി പോക്‌സ് മൂലം മരണം നടന്നതായി റിപ്പോര്‍ട്ടുകളില്ല. ആഫ്രിക്കയിലെ ചില രാജ്യങ്ങളില്‍ കണ്ടുവരുന്ന വീര്യം കുറഞ്ഞ ഓര്‍ത്തോപോക്‌സ് വിഭാഗത്തില്‍പ്പെട്ട ഡി.എന്‍.എ. വൈറസുകളാണ് രോഗകാരണം. ചിക്കന്‍ പോക്‌സുമായി യാതൊരു ബന്ധവുമില്ലെങ്കിലും തുടക്കത്തില്‍ രോഗലക്ഷണങ്ങള്‍ ചിക്കന്‍ പോക്‌സിനു തുല്യമാകാം. പനി, തലവേദന, കഴലവീക്കം, ശരീരവേദന, ക്ഷീണം തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങള്‍. രോഗം ഉള്ളവരുമായി അടുത്തു സമ്പര്‍ക്കം ഉണ്ടായാല്‍ ഒരാഴ്ച മുതല്‍ മൂന്നാഴ്ചകള്‍ക്കുള്ളിലാണ്…
കൊച്ചി: ടി പി ചന്ദ്രശേഖരന്റെ വിധവ കെ കെ രമയ്‌ക്കെതിരേ എം എം മണി നിയമസഭയില്‍ നടത്തിയ ജല്‍പ്പനം അപലപനീയമാണെന്ന് വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് മേരി എബ്രഹാം. രമയെ വിധവയാക്കി നാട്ടില്‍ കലാപമുണ്ടാക്കാന്‍ ശ്രമിച്ചതിന്റെ ക്രെഡിറ്റ് സ്വന്തമാക്കാന്‍ ശ്രമിക്കുന്ന മനുഷ്യത്വരഹിതമായ ചിന്താഗതിയുള്ളവര്‍ക്കേ തരംതാണ നിലയില്‍ ഇത്തരം പ്രസ്താവന നടത്താനാകൂ. വിധവയായത് വിധിയാണ്, സിപിഎം പാര്‍ട്ടി കോടതി നടപ്പാക്കിയ ‘വിധി’. അതേസമയം, ഒരു വിഡ്ഢി ജന്മം കെട്ടേണ്ടി വന്നതാണ് എം എ മണിയുടെ വിധി. ഇത്തരം കോമാളി ജന്മങ്ങളെ തലയിലേറ്റി നടക്കേണ്ടി വന്നത് മാര്‍കസിസ്റ്റ് പാര്‍ട്ടിയുടെ വിധി തന്നെയാണ്. 51 വെട്ട് വെട്ടി വിധി നടപ്പാക്കിയവരില്‍ നിന്ന് ഇതിലേറെ മാന്യത പ്രതീക്ഷിക്കാനാവില്ല. നിയമസഭയെ മലീമസമാക്കുന്ന ഇത്തരം വ്യക്തികളില്‍ നിന്ന് സംസ്ഥാനത്തെ മുക്തമാക്കാന്‍ ഉതകുന്ന ജനാധിപത്യപരമായ, ജനകീയ വിധി ഇത്തരക്കാര്‍ക്കെതിരെ ഉയരുകയാണ് വേണ്ടത്. സംഘപരിവാരത്തിന് കുഴലൂത്ത് നടത്തി ഭരണം നിലനിര്‍ത്തേണ്ട വിധിയാണ് നിലവില്‍ ഇടത് പക്ഷത്തിനുള്ളത്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ മനുഷ്യത്വ…
കടലിൽ വീണ് മരണപ്പെട്ട ശ്രീജിത്ത് ഗോപാലകൃഷ്ണൻറെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ തുടരുന്നു
മനാമ: ബഹ്‌റൈനിലെ സിത്രയിലെ ബീച്ചിനടുത്തുള്ള കടലിൽ വീണ് മരണപ്പെട്ട ശ്രീജിത്ത് ഗോപാലകൃഷ്ണൻറെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. 42 വയസായിരുന്നു. റാന്നി-പുതുശ്ശേരിമല സ്വദേശിയാണ്. ബഹ്‌റൈനിൽ ബിസിനസ് നടത്തുകയായിരുന്ന ശ്രീജിത്ത് ഭാര്യയും മൂന്നുകുട്ടികളും ഉൾപ്പടെ ബഹ്റൈനിലെ ഉംഅൽഹസത്ത് ആയിരുന്നു താമസം. ഭാര്യ വിദ്യ അൽ മഹദ് സ്കൂൾ ടീച്ചർ ആണ്. മകൻ അഭിജിത് നാട്ടിൽ എഞ്ചിനീറിങ്ങിനു പഠിക്കുന്നു. രണ്ടാമത്തെ മകൾ മാളവിക മൂന്നാമത്തെ മകൾ ദേവിക എന്നിവർ ഇന്ത്യൻ സ്കൂളിൽ 8, 6 ക്ലാസ്സുകളിൽ പഠിക്കുന്നു. മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകുവാനുള്ള ക്രമീകരണങ്ങൾ നടന്നു വരുന്നു.
മനാമ: ബഹ്‌റൈനിൽ എത്തിയ പ്രമുഖ മോട്ടിവേഷൻ സ്പീക്കർ പി.എം.എ ഗഫൂറുമായി ബ്ലഡ് ഡോണേഴ്സ് കേരള ബഹ്‌റൈൻ ചാപ്റ്റർ ചെയർമാൻ കെ. ടി. സലിം, പ്രസിഡണ്ട് ഗംഗൻ തൃക്കരിപ്പൂർ, ജനറൽ സെക്രട്ടറി റോജി ജോൺ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം അശ്വിൻ രവീന്ദ്രൻ, നൈന മുഹമ്മദ് ഷാഫി, പ്രവീഷ് പ്രസന്നൻ എന്നിവർ കൂടിക്കാഴ്ച നടത്തി. നേരത്തെ ബിഡികെയുടെ സ്നേഹസംഗമത്തിനായി പി.എം.എ ഗഫൂർ ബഹ്‌റൈനിൽ വന്നപ്പോൾ “ഏതൊരു രക്ത ദാതാവിന്റെ വീട്ടിലെ കുട്ടികളോടും അച്ഛൻ രക്തം നല്കാൻ പോയതാണെന്ന് പറയാമെന്ന” വാക്കുകൾ ബിഡികെ ബഹ്‌റൈൻ രക്തദാനത്തിനുള്ള സന്ദേശത്തിൽ ഉൾപ്പെടുത്തിയ വിവരം അദ്ദേഹവുമായി ഭാരവാഹികൾ പങ്കുവെച്ചു.