Author: staradmin

പി.പി. ചെറിയാന്‍ ഹാരിസ്‌കൗണ്ടി: ഹൂസ്റ്റണ്‍ ഹാരിസ് കൗണ്ടിയില്‍ ആദ്യമായി ഒമിക്രോണ്‍ മരണം റിപ്പോര്‍ട്ട് ചെയ്തു. വാക്‌സിനേറ്റ് ചെയ്യാത്ത 50 വയസ്സിനോടടുത്ത ഒരാളാണ് മരിച്ചതെന്ന് ഡിസംബര്‍ 20 തിങ്കളാഴ്ച വൈകീട്ട് ഹാരിസ് കൗണ്ടി ജഡ്ജ് ലിന ഹിഡല്‍ഗൊ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ചില കര്‍ശന നിയന്ത്രണങ്ങള്‍ സ്വീകരിക്കുവാന്‍ കൗണ്ടി നിര്‍ബന്ധിതമായിരിക്കയാണെന്നും ജഡ്ജി പറഞ്ഞു. കോവിഡ് വ്യാപകമാകുന്ന വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് കോവിഡ് അലര്‍ട്ട് ലവല്‍ ഓറഞ്ചിലേക്ക് ഉയര്‍ത്തി. ഏറ്റവും ഉയര്‍ന്ന ലവല്‍ റെഡിനു തൊട്ടു താഴെയാണ് ഓറഞ്ച്. ഹാരിസ് കൗണ്ടിയിലെ എല്ലാ റസ്‌റ്റോറന്റുകളും താല്‍ക്കാലികമായി അടച്ചിടുമെന്നും ജഡ്ജ് പറഞ്ഞു. ഹൂസ്റ്റണിലെ പല വ്യാപാര കേന്ദ്രങ്ങളും അടച്ചിടുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ നീങ്ങി തുടങ്ങി. ഒമിക്രോണ്‍ അതിവേഗമാണ് കൗണ്ടിയില്‍ വ്യാപിച്ചുകൊണ്ടിരിക്കുന്നത്. ഒമിക്രോണിന്റെ വ്യാപന ശക്തി അതീവ ഗുരുതരമാണ്. മുമ്പുണ്ടായിരുന്ന ഒമിക്രോണ്‍ എണ്ണത്തില്‍ മൂന്നു ദിവസത്തിനകം രണ്ടും മൂന്നും ഇരട്ടിയാണ് വര്‍ദ്ധിച്ചിരിക്കുന്നത്. അതേ സമയം ഹൂസ്റ്റണ്‍ മെത്തഡിസ്റ്റ് ആശുപത്രിയില്‍ പരിശോധിച്ച കേസ്സുകളില്‍…

Read More

മനാമ: ബഹ്‌റൈൻറെ അമ്പതാമത് ദേശീയ ദിനത്തോടനുബന്ധിച്ചു അൽ സഫിർ ഹോട്ടലിന്റെ മാനേജ്മെന്റിന്റെയും ജീവനക്കാരുടെയും നേതൃത്വത്തിൽ ജുഫൈർ ബീച്ച് വൃത്തിയാക്കി. “നമ്മുടെ ബീച്ചുകൾ പ്ലാസ്റ്റിക് മാലിന്യങ്ങളിൽ നിന്നും മുക്തമാക്കുക” എന്ന സന്ദേശം എല്ലാവരിലും എത്തിക്കുക എന്നതാണ് ഈ ഉദ്യമത്തിന്റെ ലക്ഷ്യം എന്ന് ഓപ്പറേഷൻ മാനേജർ രതീഷ് കുമാർ വ്യക്തമാക്കി.

Read More

ന്യൂയോർക്ക് : ഏതാനും ദിവസങ്ങൾക്കു മുൻപ് നടന്ന ഫോമാ മെട്രോ റീജിയൻ മയൂഖം പരിപാടിയുടെ വിജയികൾക്കുള്ള കിരീട ധാരണ വേദിയിൽ,ഫോമയുമായി ബന്ധമില്ലാത്ത ചിലർ അനധികൃതമായി കടന്നു വന്നു, അതിഥിയായ ജെയിംസ് ഇല്ലിക്കലിനെ അപമാനിക്കുന്നതിനും വേദി അലങ്കോലപ്പെടുത്താനും ശ്രമിച്ചതിൽ ഫോമാ നാഷണൽ കമ്മറ്റി ശക്തമായി പ്രതിക്ഷേധിച്ചു. 2019തിൽ റ്റാമ്പായിൽ വെച്ചു നടന്ന ജിമ്മി ജോർജ് വോളിബാൾ ടൂർണമെന്റിൽ പങ്കെടുക്കുവാനായി വന്നവരും ജെയിംസ് ഇല്ലിക്കലുമായി ഉള്ള വ്യക്തിപരമായ പ്രശ്നങ്ങൾ തീർക്കുന്നതിന് ഫോമയുടെ വേദി ഉപയോഗിച്ചത് അത്യന്തം ഗുരുതരമായ തെറ്റാണ്. വ്യക്തി വൈരാഗ്യങ്ങൾ തീർക്കുന്നതിനുള്ള വേദിയായി ഫോമയുടെ ഔദ്യോഗിക പരിപാടികളും ചടങ്ങുകളും തടസ്സപ്പെടുത്താനുള്ള നടപടികളും പ്രവൃത്തികളും അനുചിതവും, സാംസ്കാരിക വിരുദ്ധവുമാണ്. ഫോമായുടെ വിവിധ റീജിയനുകളും സബ്‌കമ്മിറ്റികളും   ശക്തമായ പ്രവർത്തങ്ങളിലൂടെ മുന്നേറുമ്പോൾ അത്തരം  വേദികളിൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാക്കാൻ ആരെങ്കിലും ശ്രമിച്ചാൽ ശക്തമായ നിയമ നടപടികളിലൂടെ ഫോമാ പ്രതികരിക്കാൻ നിർബന്ധിതരാകും. അമേരിക്കൻ മലയാളികളുടെ വലിയ സംഘടനയായ ഫോമയെ സമൂഹ മാധ്യമത്തിൽ അവമതിക്കാനും, നിക്ഷിപ്ത താല്പര്യങ്ങൾക്കും  വ്യക്തി വൈരാഗ്യം തീർക്കുന്നതിനും  വേണ്ടി ഫോമാ…

Read More

റിപ്പോർട്ട് : റെനി കവലയിൽ ഹൂസ്റ്റൺ: ഹൂസ്റ്റൺ സർവകലാശാല കമൻസ്‌മെന്റ് സെറിമണിയും ഗ്രാഡുവേഷൻ സെറിമണിയും സംഘടിപ്പിച്ചു. 5,000-ലധികം വിദ്യാർത്ഥികളാണ് ചടങ്ങിൽ പങ്കെടുത്തത്. https://youtu.be/u-k45LAq4bs രണ്ട് ദിവസങ്ങളിലായി നടന്ന ചടങ്ങുകളിൽ 5,124 മാസ്റ്റേഴ്സ് ,ബാച്ചിലർ ബിരുദങ്ങൾ നൽകി. യൂണിവേർസിറ്റി ഓഫ് ഹ്യൂസ്റ്റൺ 1927 ൽ ആണ് ആരംഭിച്ചത്, വിവിധ രാജ്യങ്ങളിലെ നിരവധി വിദ്യാർത്ഥികൾ ഇവിടെ വിദ്യാഭ്യസം നേടുന്നു.

Read More

റിപ്പോർട്ട് : അജു വാരിക്കാട് ഹ്യുസ്റ്റൺ: 35 കാരനായ ഗബ്രിയേൽ ബോറിക് ചിലിയുടെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റാകാൻ ഒരുങ്ങുന്നു. ആരാണ് ഗബ്രിയേൽ ബോറിക്? ചിലിയുടെ തെക്കേ അറ്റത്തുള്ള മഗല്ലൻ എന്ന സ്ഥലത്താണ് ബോറിക് ജനിച്ചതും വളർന്നതും. ഹൈസ്കൂളിൽ പഠിക്കുമ്പോൾതന്നെ വിദ്യാർത്ഥി രാഷ്ട്രീയത്തിൽ ഏർപ്പെട്ടു, 2011 ൽ ചിലി യൂണിവേഴ്സിറ്റിയിൽ നിയമം പഠിക്കുമ്പോൾ വിദ്യാർത്ഥി യൂണിയന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. അദ്ദേഹത്തിനു ബിരുദം പൂർത്തിയാക്കിയില്ല, എങ്കിലും 2013-ൽ ചിലിയുടെ കോൺഗ്രസിലേക്കുള്ള തിരഞ്ഞെടുപ്പിൽ വിജയിക്കുകയും രണ്ട് തവണ ഡെപ്യൂട്ടി ആയി സേവനം പൂർത്തിയാക്കുകയും ചെയ്തു, ചിലിയുടെ രണ്ട് പ്രധാന രാഷ്ട്രീയ സഖ്യങ്ങൾക്ക് പുറത്ത് ഒരു രാഷ്ട്രീയ പാർട്ടിയെ പ്രതിനിധീകരിക്കുന്ന രാജ്യത്തെ ആദ്യത്തെ കോൺഗ്രസുകാരിൽ ഒരാളായി. മഗല്ലനെ പ്രതിനിധീകരിച്ച് സ്വതന്ത്രനായി മത്സരിച്ചാണ് അദ്ദേഹം കോൺഗ്രസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഇടതൂർന്ന് കറുത്ത മുടിയും വെട്ടിയ താടിയുമായി വിദ്യാർത്ഥി നേതാവായിരുന്ന കാലത്തെക്കാൾ വളരെ പോളിഷ്ഡ് ആണ് ഗബ്രിയേൽ ബോറിക് ഇന്ന്. ചിലിയിലെ ഇടത് പക്ഷത്തിന്റെ അറിയപ്പെടുന്ന മുഖമായിരുന്നിട്ടും ബോറിക്…

Read More

ന്യൂഡല്‍ഹി: ബോളിവുഡ് നടി ഐശ്വര്യറായ് ബച്ചന് ഇ.ഡി നോട്ടീസ്. 2016ല്‍ പുറത്തുവന്ന പാനമ രേഖകളുടെ അടിസ്ഥാനത്തില്‍ റജിസ്റ്റര്‍ ചെയ്ത കള്ളപ്പണക്കേസിലാണ് നോട്ടീസെന്ന് ഇ.ഡി വൃത്തങ്ങള്‍ അറിയിച്ചു. ഇ.ഡിയുടെ ഡല്‍ഹി ഓഫീസില്‍ ഇന്ന് നേരിട്ട് ഹാജരാകാനാണ് നിര്‍ദേശം. നേരത്തെ രണ്ടുതവണ നോട്ടീസ് നല്‍കിയിരുന്നെങ്കിലും നടി ഹാജരായിരുന്നില്ല. നികുതിവെട്ടിച്ച് കോടിക്കണക്കിന് രൂപ വിദേശ ബാങ്കുകളില്‍ നിക്ഷേപിച്ച പ്രമുഖരുടെ പേരുവിവരങ്ങളാണ് പാനമ രേഖകളില്‍ ഉള്ളത്.ഇന്ത്യയില്‍ നിന്നുള്ളവരുടെ പട്ടികയില്‍ ഐശ്വര്യറായും ഭര്‍തൃപിതാവും നടനുമായ അമിതാഭ് ബച്ചനും ഉള്‍പ്പെട്ടിരുന്നു.

Read More

മ​നാ​മ: ഹി​ദ്ദ്​ മി​ഡി​ൽ ഈ​സ്​​റ്റ്​ മെ​ഡി​ക്ക​ൽ സെൻറ​റിൻറെ എ​ട്ടാം വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു. പാ​ർ​ല​മെൻറ്​ അം​ഗ​ങ്ങ​ളാ​യ യൂ​സ​ഫ്​ അ​ൽ ത​വാ​ദി, ഇ​ബ്രാ​ഹിം അ​ൽ നൊ​ഫെ​യി, വി.​കെ.​എ​ൽ ഹോ​ൾ​ഡി​ങ്​​സ്​-​അ​ൽ ന​മ​ൽ ഗ്രൂ​പ്​​ ചെ​യ​ർ​മാ​ൻ വ​ർ​ഗീ​സ്​ കു​ര്യ​ൻ, ഗ്രൂപ്പ് എ​ക്​​സി​ക്യൂ​ട്ടി​വ്​ ഡ​യ​റ​ക്​​ട​ർ ജീ​ബ​ൻ വ​ർ​ഗീ​സ്​ കു​ര്യ​ൻ, ഗ്രൂപ്പ് ഡെവലൊപ്മെൻറ് ഹെഡ് ​​ പ്ര​സാ​ദ്​ തു​ട​ങ്ങി​യ​വ​ർ ആ​ഘോ​ഷ​ത്തി​ൽ പ​​​ങ്കെ​ടു​ത്തു. https://youtu.be/PX-PEIuBx1I എ​ട്ടു​ വ​ർ​ഷ​ത്തി​നു​ള്ളി​ൽ അ​ഞ്ചു​ ല​ക്ഷ​ത്തോ​ളം പേ​ർ​ക്ക്​ ആ​രോ​ഗ്യ​സേ​വ​നം ന​ൽ​കാ​ൻ മെ​ഡി​ക്ക​ൽ സെൻറ​റി​ന്​ സാ​ധി​ച്ച​താ​യും, സേ​വ​ന​ത്തിൻറെ ഗു​ണ​നി​ല​വാ​ര​മാ​ണ്​ സ്​​ഥാ​പ​ന​ത്തി​ൻറെ വി​ജ​യ​ത്തി​ന്​ കാ​ര​ണമെന്നും, ഗു​ണ​നി​ല​വാ​ര​ത്തി​ൽ വി​ട്ടു​വീ​ഴ്​​ച​യി​ല്ലാ​ത്ത സ​മീ​പ​ന​മാ​ണ്​ സ്വീ​ക​രി​ക്കു​ന്ന​തെ​ന്നും, മി​ക​ച്ച ആ​രോ​ഗ്യ സേ​വ​നം കൂ​ടു​ത​ൽ ആ​ളു​ക​ളി​ലേ​ക്ക്​ എ​ത്തി​ക്കു​ന്ന​തിൻറെ ഭാ​ഗ​മാ​യി വ​രും വ​ർ​ഷ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ മെ​ഡി​ക്ക​ൽ സെൻറ​റ​റു​ക​ളും ക്ലി​നി​ക്കു​ക​ളും തു​ട​ങ്ങുമെന്നും വ​ർ​ഗീ​സ്​ കു​ര്യ​ൻ പ​റ​ഞ്ഞു. സെഗയയിൽ 85 ബെഡ് സൗകര്യമുള്ള ഒരു ആ​ശു​പ​ത്രിയും, ഹിദ്ദ്, സൽമാബാദ്, അൽബ എന്നിവിടങ്ങളിലായി അത്യാധുനിക സൗകര്യമുള്ള 3 മെഡിക്കൽ സെൻററുമാണ് വി.​കെ.​എ​ൽ ഹോ​ൾ​ഡി​ങ്​​സ്​-​അ​ൽ ന​മ​ൽ ഗ്രൂ​പ്പിൻറെ കീഴിലുള്ളത്.

Read More

തിരുവനന്തപുരം: ആലപ്പുഴയില്‍ കഴിഞ്ഞ ദിവസമുണ്ടായ അനിഷ്ടസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്താകെ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് നിര്‍ദ്ദേശം നല്‍കി. അടുത്ത മൂന്ന് ദിവസത്തേക്ക് സംസ്ഥാനത്തെ മുഴുവന്‍ പോലീസ് സേനാംഗങ്ങളെയും ഇതിനായി നിയോഗിക്കും. വളരെ അടിയന്തിര സാഹചര്യങ്ങളില്‍ മാത്രമേ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അവധി അനുവദിക്കൂ. സംസ്ഥാനത്ത് രാത്രിയും പകലും വാഹനപരിശോധന കര്‍ശനമാക്കും. പ്രശ്നസാധ്യതയുളള സ്ഥലങ്ങളില്‍ ആവശ്യമായ പോലീസ് പിക്കറ്റ് ഏര്‍പ്പെടുത്തും. വാറന്‍റ് നിലവിലുളള സാമൂഹ്യവിരുദ്ധരെ പിടികൂടാന്‍ പ്രത്യേക പദ്ധതി നടപ്പിലാക്കും. ക്രിമിനലുകളുടെ പട്ടിക തയ്യാറാക്കുകയും കൃത്യമായ പരിശോധന നടത്തുകയും ചെയ്യും. അടുത്ത മൂന്ന് ദിവസത്തേക്ക് സംസ്ഥാനത്ത് ജാഥ നടത്തുന്നതിനും ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തും. സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ 24 മണിക്കൂറും അവരവരുടെ ആസ്ഥാനത്ത് ഉണ്ടായിരിക്കണമെന്നും സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശിച്ചു.

Read More

തിരുവനന്തപുരം; നൂറ്റാണ്ടുകൾക്ക് മുൻപേ തിരുവിതാംകൂർ രാജകുംടുംബത്തിന് ബാലരാമപുരം കൈത്തറിയുമായി ആത്മബന്ധമാണ് ഉള്ളതെന്ന് കവടിയാർ കൊട്ടാരത്തിലെ അം​ഗങ്ങൾ പറഞ്ഞു. ബാലരാമപുരം കൈത്തറിയെക്കുറിച്ച് രാജ്യാന്തര പ്രശസ്ത ഫാഷൻ ഡിസൈനറും, മൂവി മേക്കറുമായ സഞ്ജന ജോൺ നിർമ്മിക്കുന്ന ഡോക്യുമെന്ററി ചിത്രീകരണത്തിന്റെ ഭാ​ഗമായി കൊട്ടാരത്തിൽ എത്തിയപ്പോഴാണ് രാജകുടുംബാ​ഗങ്ങൾ തങ്ങളുടെ ബാലരാമപുരം കൈത്തറിയുടെ അനുഭവങ്ങൾ പങ്ക് വെച്ചത്. 1798-1810 കാലഘട്ടത്തിൽ ജീവിച്ചിരുന്ന ശ്രീ പത്ഭനാഭ ദാസ മഹാരാജ അവിട്ടം തിരുനാൾ ബാലരാമവർമ്മയാണ് ബാലരാമപുരത്തെ നെയ്ത്തുകാർക്ക് കൊട്ടാരത്തിലേക്ക് വസ്ത്രങ്ങൾ നെയ്യുന്നതിന് വേണ്ടി പ്രത്യേകം തറികൾ എത്തിച്ചത്. പരിവട്ടത്തറി എന്ന് പേരുള്ള ഈ പ്രത്യേക തറികളിൽ നെയ്ത വസ്ത്രങ്ങളായിരുന്നു അന്ന് കൊട്ടാരത്തിൽ എത്തിച്ചിരുന്നത്. കൊട്ടാരത്തിലേക്ക് വേണ്ടി പ്രത്യേക തരത്തിലുള്ള വസ്ത്രങ്ങളും അവിടെ നിന്നും നെയ്ത് എത്തിച്ചിരുന്നു. പണ്ടത്തെപ്പോലെ തന്നെ ഇപ്പോഴും ബാലരാമപുരത്ത് നിന്നും കൊട്ടാരത്തിലേക്ക് ഇപ്പോഴും വസ്ത്രങ്ങൾ കൊണ്ട് വരുന്നുണ്ടെന്നും രാജകുടുംബാ​ഗങ്ങളായ പൂയം തിരുനാൽ ​ഗൗരി പാർവ്വതി ഭായി, അശ്വതി തിരുനാൽ ​ഗൗരി ലക്ഷ്മി ഭായി, പൂരുട്ടാതി തിരുനാൽ മാർത്താണ്ഡ വർമ്മ,…

Read More

ആ​ല​പ്പു​ഴ: എ​സ്ഡി​പി​ഐ നേ​താ​വ് കെ.​എ​സ്.​ഷാ​നി​ന്‍റെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മ​ണ്ണ​ഞ്ചേ​രി സ്വ​ദേ​ശി പ്ര​സാ​ദ്, വെ​ണ്‍​മ​ണി സ്വ​ദേ​ശി കൊ​ച്ചു​കു​ട്ട​ൻ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ബിജെപി പശ്ചാത്തലമുള്ള ഇ​വ​ർ കൊ​ല​പാ​ത​ക​ത്തി​ൽ നേ​രി​ട്ട് പ​ങ്കെ​ടു​ത്ത​വ​ര​ല്ലെ​ന്നാ​ണ് പോ​ലീ​സ് ന​ൽ​കു​ന്ന വി​വ​രം. പ്ര​സാ​ദാ​ണ് കൊ​ല​യാ​ളി സം​ഘ​ത്തി​ന് വാ​ഹ​നം സം​ഘ​ടി​പ്പി​ച്ച​തെ​ന്നാ​ണ് പ​രി​ശോ​ധ​ന​യി​ൽ വ്യ​ക്ത​മാ​യി​രി​ക്കു​ന്ന​ത്. ഇ​യാ​ൾ വാ​ട​ക​യ്ക്ക് എ​ടു​ത്ത കാ​റാ​ണ് കൊ​ല​യാ​ളി സം​ഘം ഉ​പ​യോ​ഗി​ച്ച​ത്. തീ​ർ​ഥാ​ട​ന​യാ​ത്ര​യ്ക്ക് എ​ന്ന് പ​റ​ഞ്ഞാ​ണ് കാ​ർ എ​ടു​ത്ത​ത്. വാ​ഹ​നം കൊ​ല​യാ​ളി​ക​ൾ​ക്ക് എ​ത്തി​ച്ച് ന​ൽ​കി​യ​ത് കൊ​ച്ചു​കു​ട്ട​നാ​ണ്. ഇ​വ​ർ​ക്ക് കൊ​ല​യാ​ളി സം​ഘ​ത്തെ​ക്കു​റി​ച്ച് വ്യ​ക്ത​മാ​യ വി​വ​ര​ങ്ങ​ൾ അ​റി​യാ​മെ​ന്നാ​ണ് പോ​ലീ​സ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഇ​രു​വ​രെ​യും പോ​ലീ​സ് വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്.

Read More