Author: staradmin

റിയാദ്: നാട്ടിൽ അവധിക്ക് പോകാനൊരുങ്ങുന്നതിനിടെ മലയാളി സൗദി അറേബ്യയിൽ മരിച്ചു. ഈയാഴ്ച നാട്ടിൽ അവധിക്ക് പോകാൻ തയ്യാറെടുക്കുകയായിരുന്ന കൊല്ലം ജില്ലയിലെ കടയ്ക്കൽ സ്വദേശി നസ്റുദ്ദീൻ മുഹമ്മദ് ഇസ്മായിൽ (52) ആണ് മരിച്ചത്. ജിദ്ദയിൽ ദീർഘകാലമായി പ്രവാസിയായിരുന്നു. മകൻ സൈഫുദ്ദീൻ ജിദ്ദയിലുണ്ട്. മഹ്ജർ കിങ് അബ്ദുൽ അസീസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ജിദ്ദയിൽ ഖബറടക്കും.

Read More

മനാമ: വിഷുവിനെ വരവേൽക്കാൻ ഒരുങ്ങി ബഹ്റൈനിലെ പ്രവാസി മലയാളികളും. കൊറോണ പ്രതിസന്ധിക്ക് ശേഷം നാട്ടിലും ഗൾഫിലും ഉൾപ്പെടെ ആഘോഷങ്ങൾ വീണ്ടും സജീവമാകുകയാണ്. അതുകൊണ്ടുതന്നെ മുൻവർഷത്തെ അപേക്ഷിച്ച് കൂടുതൽ തയ്യാറെടുപ്പുകൾ ആണ് നടക്കുന്നത്. വിഷു ഒരുക്കങ്ങളുമായി ബഹ്റൈനിലെ ലുലു ഹൈപ്പർമാർക്കറ്റ് തയ്യാറായിക്കഴിഞ്ഞു. https://youtu.be/NvMSfLloxO8 ഇത്തവണത്തെ വിഷു അവധി ദിവസമായ വെള്ളിയാഴ്ച ആയതിനാൽ മലയാളികളുടെ വിഷു കെങ്കേമമാകും. പരമ്പരാഗതമായ വിഷു ആഘോഷങ്ങൾക്ക് ആവശ്യമായ കേരള വിഭവങ്ങൾ ഇതിനോടകം എത്തിക്കഴിഞ്ഞു. കണിയൊരുക്കാനാവശ്യമായ വെള്ളരി, കണിക്കൊന്ന ഉൾപ്പെടെയുള്ളവയുടെ പ്രത്യേക പാക്കറ്റുകളും കേരളത്തിൽ നിന്ന് എത്തിയിട്ടുണ്ട്. അതോടൊപ്പം വിവിധ തരത്തിലുള്ള പായസങ്ങൾ, അലുവകൾ ഉൾപ്പെടെയുള്ള വിഭവങ്ങളും ഒരുക്കിയിട്ടുണ്ട്. ഒപ്പം വിഷു കോടിയും പ്രത്യേക ഓഫറുകളും ഒരുക്കി ലുലു ഹൈപ്പർമാർക്കറ്റും തയ്യാറായിക്കഴിഞ്ഞു.

Read More

ആരോഗ്യരംഗത്ത്, നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള ക്ലിനിക്കല്‍ പരിശോധനാ സംവിധാനമായ സിഡിഎസ്എസ് (ക്ലിനിക്കല്‍ ഡിസിഷന്‍ സപ്പോര്‍ട്ട് സിസ്റ്റം) നടപ്പാക്കുന്നതിനുള്ള അനന്ത സാധ്യതകള്‍ തേടണമെന്ന് കിംസ് ഹെല്‍ത്ത് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എം.ഐ. സഹദുള്ള നിര്‍ദ്ദേശിച്ചു. ആഗോളതലത്തിലെ മുന്‍നിര ആരോഗ്യ ഉല്പന്നസേവന ദാതാക്കളായ വോള്‍ട്ടേഴ്സ് ക്ലുവര്‍ സംഘടിപ്പിച്ച ആരോഗ്യവിദഗ്ദ്ധരുടെ റൗണ്ട് ടേബിള്‍ കോണ്‍ഫ്രന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രാഥമിക ആരോഗ്യ ചികിത്സാരംഗത്ത്, കേരള വികസന മാതൃക, മറ്റു സം്സഥാനങ്ങള്‍ക്ക് അനുകരണീയമാണെന്ന് ഡോ. സഹദുള്ള അഭിപ്രായപ്പെട്ടു. പൂര്‍ണമായും ഡിജിറ്റൈസ് ചെയ്ത, ആരോഗ്യചികിത്സാ സംവിധാനം ലഭ്യമാകുന്ന ആദ്യത്തെ സംസ്ഥാനമായി കേരളം ഉടന്‍ മാറും. ആരോഗ്യ വിവരങ്ങള്‍ അതിവേഗം ലഭ്യമാക്കി, മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാന്‍ ഈ സംവിധാനം ഉപകരിക്കും. വോള്‍ട്ടേഴ്സ് ക്ലുവര്‍, സെയില്‍സ് വൈസ് പ്രസിഡന്റ് നോര്‍മന്‍ ഡീറി, വാള്‍ട്ടേഴ്സ് ക്ലുവെര്‍ കണ്‍ട്രി ഹെഡ് ഹരീഷ് രാമചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.ആരോഗ്യമേഖലയെ ശക്തമാക്കാന്‍ അടുത്ത ആറുവര്‍ഷത്തേയ്ക്ക് 64180 കോടി രൂപയുടെ നിക്ഷേപമാണ് കേന്ദ്ര സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത്. ഇത്…

Read More

കൊല്ലം: കൊല്ലം ചവറയിൽ വൃദ്ധമാതാവിനെ ക്രൂരമായി മർദ്ദിച്ച മകനെ റിമാൻഡ് ചെയ്തു. സോഷ്യൽ മീഡിയകളിൽ കൂടി അമ്മയെ മർദിക്കുന്ന ദൃശ്യങ്ങൾ ഏറെ പ്രചരിച്ചിരുന്നു. പണം ആവശ്യപ്പെട്ടാണ് മകൻ ഓമനക്കുട്ടൻ 84 വയസുള്ള തെക്കുംഭാഗം സ്വദേശി ഓമനയെ ക്രൂരമർദ്ദനത്തിനിരയായത്. തടയാൻ ശ്രമിച്ച സഹോദരനും പരുക്കേറ്റു. മദ്യലഹരിയിലാണ് ഓമനക്കുട്ടൻ അമ്മയെ മർദ്ദിച്ചത്. മുൻപും ഇയാൾ മദ്യപിച്ചെത്തി സമനരീതിയിൽ അമ്മയെ മർദ്ദിച്ചിട്ടുണ്ടെന്നാണ് അയൽവാസികൾ പറയുന്നത്. അയൽവാസിയായ വിദ്യാർത്ഥിയാണ് പകർത്തിയത്. എന്നാൽ മകനെതിരെ മൊഴി നൽകാൻ അമ്മ തയാറായില്ല. വീഡിയോ പുറത്ത് വന്നതോടെ പൊലീസ് ഓമനക്കുട്ടനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാൽ മകനെതിരെ മൊഴി നൽകാൻ അമ്മ തയാറായില്ല. തന്നെ ആരും മർദ്ദിച്ചിട്ടില്ല, വീണ് പരുക്കേറ്റതാണ് എന്നാണ് അമ്മ പറയുന്നത്. കേരളത്തിന് പുറമെ പ്രവാസ ലോകത്തുനിന്നും സോഷ്യൽ മീഡിയകളിൽ ശക്തമായ പ്രതിക്ഷേധമാണ് ഈ വിഷയത്തിൽ ഉണ്ടായത്. പുറത്തുവന്ന ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ഓമനക്കുട്ടനെതിരെ കേസെടുക്കുകയും റിമാൻഡ് ചെയ്യുകയും ചെയ്തതായി തെക്കുംഭാഗം പോലീസ് സ്റ്റാർവിഷൻ ന്യൂസിനോട് പറഞ്ഞു.

Read More

മനാമ: നിരവധിപേർ സാമൂഹിക പ്രവർത്തനം നടത്തുന്ന ബഹറൈനിൽ സാധാരണക്കാരായ നിരവധി പേർക്ക് ഏറെ സഹായകമാണ് ഇവരുടെ സാമൂഹിക പ്രവർത്തനം. അതുകൊണ്ടു തന്നെ ബഹ്‌റൈൻ ഉൾപ്പടെയുള്ള ഗൾഫ് രാജ്യങ്ങളിൽ ഒഴിവാക്കാനാവാത്ത ഒരു ഘടകമാണ് സാമൂഹിക പ്രവർത്തകർ.ഭൂരിഭാഗം നല്ല പ്രവർത്തനം നടത്തുന്ന സാമൂഹിക പ്രവർത്തകർക്കുകൂടി പേരുദോഷം വരുത്തുന്ന ഒരു ചെറു വിഭാഗം കള്ള നാണയങ്ങൾ എല്ലായിടത്തുമുണ്ട്. അങ്ങനെയുള്ളവരെ പൊതു സമൂഹത്തിൽ എത്തിക്കുകയാണ് സ്റ്റാർവിഷൻ ന്യൂസ്. https://youtu.be/F14DcYznWcA ഭൂരിഭാഗം നല്ല സാമൂഹിക പ്രവർത്തകർ നമ്മുടെ പ്രവാസി സമൂഹത്തിന്ഇനിയും ഏറെ നല്ല കാര്യങ്ങൾ ചെയ്യാനുണ്ട്. ഫ്രോഡുകളായ സാമൂഹിക പ്രവർത്തകരെ പൊതുസമൂഹത്തിലും, നിയമത്തിനുമുന്നിലും കൊണ്ടുവരാൻ വേണ്ടിയാണ് ഈ നീക്കം. ഏതാനും ചിലർ ചെയ്യുന്ന തെറ്റായ പ്രവർത്തികൾ ബഹ്റൈൻ നിയമങ്ങളെ വെല്ലുവിളിക്കുന്നതാണ്. ഇതേ തുടർന്ന് ലഭിച്ച പരാതികളും ആയി ബന്ധപ്പെട്ട അന്വേഷണങ്ങളിൽ ഞെട്ടിപ്പിക്കുന്ന തെളിവുകളാണ് സ്റ്റാർ വിഷന് ലഭിക്കുന്നത്. സാമൂഹിക പ്രവർത്തകരുടെ ഇടയിലുള്ള കള്ളനാണയങ്ങളെ തുറന്നു കാട്ടുക എന്നത് നല്ലവരായ സാമൂഹിക പ്രവർത്തകർക്കും സമൂഹത്തിന് ആവശ്യമാണ്. കാരണം നിസ്വാർത്ഥരായ സാമൂഹിക…

Read More

ദില്ലി: ഇന്ധനവില വർധനവിനെ (Fuel Price Hike) ചൊല്ലി കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും (Smriti Irani) മഹിളാ കോൺഗ്രസ് അഖിലേന്ത്യ അധ്യക്ഷ നെറ്റാ ഡിസൂസയും തമ്മിൽ വിമാനത്തിനുള്ളിൽ തർക്കം. ഗുവാഹത്തിയിലേക്കുള്ള യാത്രക്കിടെയായിരുന്നു സംഭവം. https://youtu.be/foIQYwRuoNA എൽപിജി സിലിണ്ടർ വില വർധനവ് സംബന്ധിച്ച് ചോദ്യങ്ങൾ മന്ത്രിക്ക് നേരെ ഉന്നയിച്ചു കൊണ്ട്  നെറ്റാ ഡിസൂസ  മൊബൈലിൽ ദൃശ്യങ്ങൾ പകര്‍ത്തി. എന്നാൽ വാക്സീനെ കുറിച്ചാണ് മന്ത്രി മറുപടി നൽകിയത്. തുടര്‍ന്ന് തർക്കമായി. സ്മൃതി ഇറാനിയും മൊബൈലിൽ ദൃശ്യങ്ങൾ പകർത്തി. പിന്നാലെ നെറ്റാ ഡിസൂസ ട്വിറ്ററിൽ ദൃശ്യങ്ങള്‍ പങ്കുവെക്കുകയായിരുന്നു.  ”കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ ഗുവാഹത്തിയിലേക്കുള്ള യാത്രയ്ക്കിടെ കണ്ടു. എൽപിജിയുടെ വിലക്കയറ്റത്തെക്കുറിച്ച് ചോദിച്ചപ്പോൾ, വാക്‌സിനുകളേയും എന്തിന് പാവങ്ങളെപ്പോലും അവർ കുറ്റപ്പെടുത്തി. അവർ എങ്ങനെയാണ് സാധാരണക്കാരുടെ ദുരിതത്തോട് പ്രതികരിക്കുന്നതെന്ന് മനസ്സിലാക്കാൻ ഈ വീഡിയോ കാണുക”- ഡിസൂസ ട്വീറ്റ് ചെയ്തു. വീഡിയോയിൽ, യാത്രക്കാർ വിമാനത്തിൽ നിന്ന് ഇറങ്ങുന്ന സമയത്താണ് കോൺഗ്രസ് നേതാവ് മന്ത്രിയെ ചോദ്യം ചെയ്യുന്നത്. കോൺഗ്രസ് നേതാവ് വഴി തടയുകയാണെന്ന് സ്മൃതി…

Read More

കൊച്ചി: നടൻ അനീഷ് ഗോപിനാഥനെതിരെ ലൈംഗിക അതിക്രമ പരാതിയുമായി യുവതി രംഗത്ത്. മോണോ ആക്ട് പഠിക്കാനായി സമീപിച്ചപ്പോൾ നടൻ പല തവണ കടന്നു പിടിച്ചതായും ബലം പ്രയോഗിച്ച് ലൈംഗിക ബന്ധത്തിലേർപ്പെടാൻ ശ്രമിച്ചെന്നും യുവതി റെഡ്ഡിറ്റിലൂടെ ആരോപിച്ചു. യുവതിയുടെ വെളിപ്പെടുത്തലിനോട് നടൻ ഇത് വരെ പ്രതികരിച്ചിട്ടില്ല. സിനിമയിൽ തിരക്കുള്ള നടൻ ആകുന്നതിന് മുൻപ് അഭിനയം പഠിപ്പിച്ചിരുന്ന കാലത്ത് നടൻ നടത്തിയ അതിക്രമമാണ് യുവതി വെളിപ്പെടുത്തിയിരിക്കുന്നത്. നടൻ അഭിനയം മെച്ചപ്പെടുത്താനെന്ന പേരിൽ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചു. അതിക്രമം രൂക്ഷമായതോടെ ക്ലാസ് നിർത്തിയെങ്കിലും ഫോണിലൂടെ ലൈംഗിക ചുവയിൽ സംസാരിക്കുന്നത് തുടർന്നെന്ന് യുവതി പറയുന്നു. തുടർന്ന് അതിക്രമം നേരിട്ട കാര്യം മാതാപിതാക്കളോട് അറിയിച്ചെങ്കിലും അവർ പിന്തുണച്ചില്ലെന്ന് യുവതി വെളിപ്പെടുത്തി. അതിക്രമത്തിന്റെ ഞെട്ടലിൽ നിന്നും വിട്ടുമാറാൻ കഴിയാതെ അനീഷിനെ സ്‌ക്രീനിൽ കണ്ടപ്പോൾ തിയേറ്ററിൽ നിന്ന് ഇറങ്ങിപ്പോകേണ്ടി വന്നുവെന്നും യുവതി പറയുന്നു.

Read More

​ കൊളംബോ: രാജ്യവ്യാപക പ്രക്ഷോഭങ്ങൾക്കവസാനം ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ രജപക്‌സെ രാജിവച്ചതായി അഭ്യൂഹം പ്രസിഡന്റ് ഗോതബായ രജപക്‌സെയ്ക്ക് പ്രധാനമന്ത്രി രാജിക്കത്ത് നൽകിയതായാണ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം രാജി വാർത്ത നിഷേധിച്ച് മഹിന്ദ രജപക്സെയുടെ ഓഫീസ് രംഗത്തെത്തി. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി ജനങ്ങള്‍ തെരുവിലിറങ്ങിയിരുന്നു. മധ്യ ശ്രീലങ്കയിൽ പ്രതിഷേധിച്ച നൂറുകണക്കിന് വിദ്യാർത്ഥികൾക്ക് നേരെ പോലീസ് ഞായറാഴ്ച കണ്ണീർ വാതകം പ്രയോഗിച്ചു, സാമ്പത്തിക പ്രതിസന്ധി മൂലമുണ്ടായ ജനരോഷം തടയാൻ ഏർപ്പെടുത്തിയ കർഫ്യൂ നടപ്പാക്കാൻ സൈനികർ തലസ്ഥാനത്ത് ചെക്ക്‌പോസ്റ്റുകൾ ഒരുക്കുന്നതിനിടെയാണ് വിദ്യാർഥികൾക്കുനേരെ നടപടി ഉണ്ടായത്. പെരഡെനിയ സർവകലാശാലയ്ക്ക് സമീപം സർക്കാരിനെതിരെ പ്രതിഷേധിച്ച വിദ്യാർത്ഥികളെ പിന്തിരിപ്പിക്കാനാണ് പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചത്. 

Read More

തിരുവനന്തപുരം: 26-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് (IFFK) തിരുവനന്തപുരത്ത് തുടക്കം. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിച്ച ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്‍തത്. നാല് അതിഥികളായിരുന്നു ചടങ്ങിന്‍റെ പ്രധാന ആകര്‍ഷണം. https://youtu.be/KnTIbdKwHpk ഐഎസ് ആക്രമണത്തില്‍ ഇരുകാലുകളും നഷ്ടമായ ടര്‍ക്കിഷ് സംവിധായിക ലിസ ചലാന്‍, ഉദ്ഘാടന ചിത്രം മെര്‍ഹനയിലെ നായിക നടി അസ്‍മരി ഹഖ്, പ്രമുഖ ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ് എന്നിവര്‍ക്കൊപ്പം നടി ഭാവനയും അതിഥികളായി വേദിയിലെത്തി. ലിസ ചലാനാണ് ഇത്തവണ ഐഎഫ്എഫ്കെയിലെ സ്പിരിറ്റ് ഓഫ് സിനിമ പുരസ്കാരം. പ്രതിലോമശക്തികളുടെ ആക്രമണങ്ങള്‍ നേരിടേണ്ടിവന്നിട്ടുള്ള ജീവിക്കുന്ന രക്തസാക്ഷിയാണ് ലിസ ചലാനെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. സിനിമയെന്ന മാധ്യമത്തെ പുരോഗമനപരമായി ഉപയോഗിച്ച ലിസ ചലാന്‍ സ്പിരിറ്റ് ഓഫ് സിനിമ പുരസ്കാരത്തിന് ഏറ്റവും അര്‍ഹയാണ്. അവരെ ആദരിക്കുന്നതിലൂടെ സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമിട്ട് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ കൂടിയാണ് ആദരിക്കപ്പെടുന്നത്, അദ്ദേഹം പറഞ്ഞു. നേരത്തെ വേദിയിലേക്കെത്തിയ ഭാവനയ്ക്കാണ് ഡെലിഗേറ്റുകളുടെ ഭാഗത്തുനിന്ന് ഏറ്റവുമധികം…

Read More

കേരളത്തിലെ വ്യത്യസ്‍ത മത വിഭാഗത്തിൽപ്പെട്ടവരുടെ ആചാരങ്ങളും ആഘോഷങ്ങളും ഇനി സ്റ്റാർവിഷൻ ന്യൂസിലൂടെ. https://youtu.be/q9x_73solNA ഇതിന്റെ ഭാഗമായിമാർച്ച് 12 ന് നടക്കുന്ന കടയ്ക്കൽ തിരുവാതിര മഹോത്സവം രാവിലെ മുതൽ തത്സമയ സംപ്രേഷണം ആരംഭിക്കുന്നു. https://youtu.be/Y0kFKORa938 പ്രവാസികളായ മലയാളികൾക്ക് ഉൾപ്പടെ ഈ ഉത്സവ തത്സമയ സംപ്രേഷണം ഏറെ സഹായകമാകും. https://youtu.be/V9YKbKv6iXw കടയ്ക്കൽ തിരുവാതിര മഹോത്സവത്തിൻറെ തത്സമയ സംപ്രേഷണത്തിൻറെ ഫേസ്ബുക്ക് ലിങ്കുകൾ ചുവടെ ചേർത്തിരിക്കുന്നു. യൂട്യൂബ് ലിങ്ക് : https://youtu.be/q9x_73solNA ഫേസ്ബുക്ക് ലിങ്ക് : https://fb.watch/bI2Ip-_vJ5/

Read More