Author: staradmin

ന്യൂ ഡൽഹി: രാജ്യത്തൊട്ടാകെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പ് അതിവേ ഗത്തിൽ നൽകുന്നതിന് കേന്ദ്രഗവൺമെന്റ് പ്രതിജ്ഞാബദ്ധമാണ്. ഏവർക്കും കോവിഡ്-19 പ്രതിരോധ കുത്തിവയ്പു നൽകുന്ന പ്രക്രിയയുടെ പുതിയ ഘട്ടത്തിന് രാജ്യത്ത് 2021 ജൂൺ 21നാണ് തുടക്കമായത്. പ്രതിരോധ മരുന്നു കൂടുതൽ ലഭ്യമാക്കിയതും, സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും മരുന്നുലഭ്യത മുൻകൂട്ടി അറിയാൻ കഴിഞ്ഞതും മികച്ച ആസൂത്രണത്തിനും വിതരണശൃംഖല സുതാര്യമാക്കുന്നതിനും സഹായിച്ചു. രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പു പരിപാടിയുടെ ഭാഗമായി, സൗജന്യമായി വാക്‌സിനുകൾ നൽകി കേന്ദ്ര ഗവണ്മെന്റ് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും പിന്തുണ നൽകി വരികയാണ്. കോവിഡ്-19 പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ പുതിയ ഘട്ടത്തിൽ വാക്‌സിനുകളുടെ 75% കേന്ദ്ര ഗവണ്മെന്റ് സംഭരിക്കും. ഇങ്ങനെ സംഭരിക്കുന്ന വാക്‌സിനുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും സൗജന്യമായി നൽകും. ഇതുവരെ എല്ലാ സ്രോതസ്സുകളിൽ നിന്നും 45.73 കോടിയിൽ അധികം (45,73,30,110) വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങൾക്കും/ കേന്ദ്രഭരണ പ്രദേശങ്ങൾക്കും  നൽകി. കൂടാതെ 24,11,000 ഡോസുകൾ കൂടി കേന്ദ്രം ഉടൻ കൈമാറും. ഇതിൽ പാഴായതുൾപ്പടെ 43,80,46,844 ഡോസുകളാണ് മൊത്തം ഉപഭോഗം ആയി കണക്കാക്കുന്നത് (ഇന്ന് രാവിലെ എട്ട് മണി വരെയുള്ള കണക്കുകൾ പ്രകാരം).2.28 കോടിയിലധികം (2,28,27,959) കോവിഡ് വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും സ്വകാര്യ ആശുപത്രികളുടെയും പക്കൽ ഇപ്പോഴും ലഭ്യമാണ്.

Read More

തിരുവനന്തപുരം: മുട്ടിൽ മരം മുറിക്കേസിൽ ഹൈക്കോടതിയിൽ നിന്നും രൂക്ഷ വിമർശനം ഏറ്റുവാങ്ങിയതോടെ സംസ്ഥാന സർക്കാരിന്റെ തനിനിറം പുറത്തായെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മരംമുറിയുമായി ബന്ധപ്പെട്ട് 14 കോടിയുടെ നഷ്ടമുണ്ടായെന്നും 701 കേസുകൾ എടുത്തിട്ടുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചിരുന്നു. ഇത്രയും കൂടുതൽ കേസ് എടുത്തിട്ടും ഒരാളെയും അറസ്റ്റ് ചെയ്യാത്തത് സർക്കാരിന്റെ അനാസ്ഥയാണെന്നാണ് കോടതി പരാമർശത്തിലൂടെ വ്യക്തമാകുന്നത്. സർക്കാർ സ്പോൺസേർഡ് അഴിമതിയാണ് മരംമുറിയെന്ന് ബിജെപി പറഞ്ഞത് ഹൈക്കോടതിയും അം​ഗീകരിച്ചിരിക്കുകയാണ്. തിരഞ്ഞെടുപ്പിലെ പണം സമാഹാരം ലക്ഷ്യമിട്ടാണ് ഒന്നാം പിണറായി സർക്കാരിന്റെ അവസാന കാലത്ത് വിവാദ ഉത്തരവ് പുറപ്പെടുവിപ്പിച്ചത്. റവന്യൂ വകുപ്പിനും വനംവകുപ്പിനും മാത്രമല്ല മുഖ്യമന്ത്രിയുടെ ഓഫീസിനും ഇതിൽ പങ്കുണ്ട്. സിപിഎമ്മും സിപിഐയും തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ഈ പണം ചിലവഴിച്ചിട്ടുണ്ട്. ഇതെല്ലാം സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള അന്വേഷണ ഏജൻസികൾ അന്വേഷിച്ചാൽ പുറത്ത് വരില്ല. തിങ്കളാഴ്ചയ്ക്ക് മുദ്രവെച്ച കവറിൽ കേസ് അന്വേഷണത്തിന്റെ വിവരങ്ങൾ കോടതിക്ക് കൈമാറാനുള്ള നിർദ്ദേശം സർക്കാരിന് കനത്ത തിരിച്ചടിയാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

Read More

ന്യൂഡൽഹി: കേന്ദ്ര വനിതാ-ശിശു വികസന മന്ത്രി സ്മൃതി ഇറാനി ഇന്ന് വിർച്വലായി ദേശീയ വനിതാ കമ്മീഷന്റെ 24/7 ഹെൽപ്പ്ലൈൻ നമ്പർ – 7827170170 ഉദ്ഘാടനം ചെയ്തു. ആക്രമണങ്ങൾക്കിരയാകുന്ന സ്ത്രീകളെ പോലീസ്, ആശുപത്രികൾ, ജില്ലാ ലീഗൽ സർവീസ് അതോറിറ്റി, സൈക്കോളജിക്കൽ സേവനങ്ങൾ തുടങ്ങിയ ഉചിതമായ അധികാരികളുമായി റഫറൽ വഴി ബന്ധിപ്പിച്ച് ഓൺലൈൻ പിന്തുണ നൽകാനാണ് ഹെൽപ്പ്ലൈൻ ലക്ഷ്യമിടുന്നത്. അക്രമത്തിൽ ദുരിതമനുഭവിക്കുന്ന സ്ത്രീകൾക്ക് 24 മണിക്കൂർ കൗൺസിലിംഗ് സേവനങ്ങൾ നൽകുക, സ്ത്രീകളുമായി ബന്ധപ്പെട്ട രാജ്യത്തൊട്ടാകെയുള്ള ഗവണ്മെന്റ് പരിപാടികളെക്കുറിച്ചുള്ള വിവരങ്ങൾ ഒരു ഏകീകൃത നമ്പറിലൂടെ നൽകുക എന്നിവയാണ് ഹെൽപ്പ്ലൈനിന്റെ ലക്ഷ്യം. പരിശീലനം ലഭിച്ച ഒരു വിദഗ്ധ സംഘം ഹെൽപ്പ്ലൈനിൽ പ്രവർത്തിക്കും. ന്യൂ ഡെൽഹിയിലെ ദേശീയ വനിതാ കമ്മീഷന്റെ പരിസരത്ത് പ്രവർത്തിക്കുന്ന ഈ ഹെൽപ്പ്ലൈനിൽ വിളിച്ച് 18 വയസും അതിൽ കൂടുതലുമുള്ള ഏതൊരു പെൺകുട്ടിക്കും/സ്ത്രീക്കും സഹായം തേടാം. ഇലക്ട്രോണിക്സ്, ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന്റെ ഡിജിറ്റൽ ഇന്ത്യ കോർപ്പറേഷനുമായി സഹകരിച്ചാണ് ഡിജിറ്റൽ ഹെൽപ്പ്ലൈൻ സേവനം വികസിപ്പിച്ചിരിക്കുന്നത്.

Read More

തിരുവനന്തപുരം: വ്യവസായ നടത്തിപ്പുമായി ബന്ധപ്പെട്ട കാലഹരണപ്പെട്ട നിയമങ്ങളും ചട്ടങ്ങളും പരിഷ്കരിക്കുന്നതിനായി മൂന്നംഗ സമിതിയെ നിയോഗിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്‌റ്റഡീസ് വൈസ് ചാൻസലർ ഡോ.കെ.സി സണ്ണിയാണ് സമിതി അധ്യക്ഷൻ. നിയമ പരിഷ്കാര കമ്മീഷൻ വൈസ് ചെയർമാൻ കെ.ശശിധരൻ നായർ, കേന്ദ്ര സർക്കാർ മുൻ സെക്രട്ടറി ടി. നന്ദകുമാർ എന്നിവർ അംഗങ്ങളാണ്. വ്യവസായ സംഘടനകൾ, ചേംബറുകൾ തുടങ്ങിയവയുമായി സമിതി ചർച്ച ചെയ്ത് വരുത്തേണ്ട മാറ്റങ്ങൾ സംബന്ധിച്ച റിപ്പോർട്ട് 3 മാസത്തിനകം സമർപ്പിക്കും. വ്യവസായ നടത്തിപ്പ് ദുഷ്കരമാക്കും വിധം ഇപ്പോഴും പ്രാബല്യത്തിലുള്ള ചട്ടങ്ങളും ശിക്ഷാ വ്യവസ്ഥകളും പരിഷ്കരിച്ച് കാലാനുസൃതമാക്കുക എന്നതാണ് സമിതിയുടെ ചുമതല. സമിതിയുടെ പ്രവർത്തനത്തിനാവശ്യമായ സൗകര്യങ്ങൾ കെ.എസ്.ഐ.ഡി സി ഒരുക്കും. ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് നയത്തിന്റെ ഭാഗമായി, സംരംഭകർ നടപ്പാക്കേണ്ടതും പാലിക്കേണ്ടതുമായ വ്യവസ്ഥകളും അവ ലംഘിച്ചാലുള്ള ശിക്ഷാവിധികളും ലഘൂകരിക്കണമെന്നാണ് കേന്ദ്ര സർക്കാർ നിർദ്ദേശം. സംസ്ഥാനത്തെ 50 ഓളം വകുപ്പുകൾ ഈ പ്രക്രിയയിൽ പങ്കാളികളാണ്. ഇതിന്റെ…

Read More

തിരുവനന്തപുരം: സർക്കാർ ഉദ്യോഗാർത്ഥികളോട് വഞ്ചന കാട്ടരുതെന്ന് കേരള കോൺഗ്രസ് പാർട്ടി ചെയർമാൻ പി ജെ ജോസഫ് എം എൽ എ പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടിനൽകണമെന്നാവശ്യപ്പെട്ട് കേരള യൂത്ത് ഫ്രണ്ട് സെക്രട്ടേറിയറ്റിനു മുന്നിൽ സംഘടിപ്പിച്ച ധർണ ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പ് സമയത്ത് ഉദ്യോഗാർഥികളുടെ സമരം ഒത്തുതീർപ്പാക്കാൻ ഒരു ദിവസം മുതൽ ആറു മാസം വരെ റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി നൽകിയെങ്കിലും കോവിഡ് രണ്ടാം തരംഗത്തിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങളും ഒഴിവുകൾ യഥാസമയം റിപ്പോർട്ട് ചെയ്യുന്നതിലുള്ള വീഴ്ചയും കൊണ്ട് കാര്യമായി നിയമനങ്ങൾ നടന്നില്ല. ഈ സാഹചര്യത്തിൽ ആഗസ്റ്റ് നാലിന് അവസാനിക്കുന്ന നാനൂറ്റി തൊണ്ണൂറ്റി മൂന്ന് റാങ്ക് ലിസ്റ്റുകളുടെയും കാലാവധി ചുരുങ്ങിയത് ആറു മാസത്തേക്കെങ്കിലും നീട്ടി നൽകണമെന്ന് പി.ജെ ജോസഫ് എം എൽ എ ആവശ്യപ്പെട്ടു. വർഷങ്ങളുടെ കഠിനാദ്ധ്വാനം കൊണ്ട് പഠിച്ച് പരീക്ഷയെഴുതി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട യുവാക്കളുടെ സ്വപ്‌നങ്ങൾ സർക്കാർ തല്ലിത്തകർക്കരുതെന്ന് മുഖ്യപ്രഭാഷണം നടത്തിയ കേരള കോൺഗ്രസ് എക്സിക്യൂട്ടീവ്…

Read More

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 22,129 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4037, തൃശൂര്‍ 2623, കോഴിക്കോട് 2397, എറണാകുളം 2352, പാലക്കാട് 2115, കൊല്ലം 1914, കോട്ടയം 1136, തിരുവനന്തപുരം 1100, കണ്ണൂര്‍ 1072, ആലപ്പുഴ 1064, കാസര്‍ഗോഡ് 813, വയനാട് 583, പത്തനംതിട്ട 523, ഇടുക്കി 400 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,79,130 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.35 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,65,36,792 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 156 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 16,326 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 124 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 20,914 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 975…

Read More

തിരുവനന്തപുരം: കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗ ഗ്രന്ഥശാലകളിൽ നിന്നും, ലൈബ്രേറിയൻമാരിൽ നിന്നും, താലൂക്ക് – ജില്ല -സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ സിറ്റിംങ് ഫീസിൽ നിന്നും, താലൂക്ക് – ജില്ല -സംസ്ഥാന ഭാരവാഹികളുടെ അലവൻസിൽ നിന്നും, ജീവനക്കാരിൽ നിന്നും സമാഹരിച്ച 2.50 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നൽകി.സംസ്ഥാന സെക്രട്ടറി വി കെ മധു, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദുവിന് കൈമാറി. അഡ്മിനിസ്ട്രേറ്റ് ഓഫീസർ സിനി പങ്കെടുത്തു.

Read More

തിരുവനന്തപുരം: ഇല്ലാത്ത യോഗ്യതകള്‍ വ്യാജമായി നിര്‍മ്മിച്ച് നിയമനം നേടിയെന്ന ആരോപണം നേരിടുന്ന കേരള കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ചന്ദ്രബാബുവിന് എതിരായ പരാതി അടിയന്തിരമായി പരിശോധിച്ച് നടപടിയെടുക്കുമെന്ന് കൃഷിമന്ത്രി പി പ്രസാദ് നിയമസഭയില്‍ ഉറപ്പു നല്‍കി. പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ് സബ്മിഷനിലൂടെ വിഷയം നിയമസഭയില്‍ ഉന്നയിച്ചത്. വ്യാജ വിവരങ്ങള്‍ നല്‍കി സേര്‍ച്ച് കമ്മിറ്റിയെ കബളിപ്പിച്ച ചന്ദ്രബാബുവിന് അന്നു തന്നെ നിയമനം നല്‍കുകയായിരുന്നെന്ന് വി.ഡി സതീശന്‍ ചൂണ്ടിക്കാട്ടി. കാലിഫോണിയ, നോര്‍ത്ത് കരോലീന ഉള്‍പ്പെടെയുള്ള സര്‍വകലാശാലകളിലെ ഫാക്കല്‍റ്റി ആയിരുന്നെന്നാണ് ഇയാള്‍ അവകാശപ്പെട്ടിരുന്നത്. എന്നാല്‍ ഇങ്ങനെ ഒരു വ്യക്തിയെ കുറിച്ച് അറിയില്ലെന്നാണ് ഈ സര്‍വകലാശാലകള്‍ പറയുന്നത്. 20 പ്രധാന സ്ഥാനപങ്ങളുമായി ബന്ധമുണ്ടെന്നും അഞ്ച് പ്രധാന പേപ്പറുകള്‍ അവതരിപ്പിച്ചെന്നുമുള്ള ഇയാളുടെ അവകാശവാദം വ്യാജമാണെന്നും വി.ഡി സതീശന്‍ ചൂണ്ടിക്കാട്ടി. അഭിമുഖ സമയത്ത് സമര്‍പ്പിച്ച വ്യാജ രേഖകള്‍ സെര്‍ച്ച് പരിശോധിക്കാതെയാണ് ചന്ദ്രബാബുവിന് നിയമനം നല്‍കിയത്. തെറ്റായ വിവരങ്ങള്‍ നല്‍കി സര്‍വകലാശാലകളില്‍ നിയമനം നേടിയാല്‍ അത് റദ്ദാക്കാമെന്ന ഹൈക്കോടതി വിധിയും…

Read More

തിരുവനന്തപുരം: വൈറല്‍ ഹെപ്പെറ്റെറ്റിസ് ഒരു പൊതുജനാരോഗ്യ വിപത്താണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 2030 ഓടെ ഈ രോഗം ലോകത്ത് നിന്നുതന്നെ നിവാരണം ചെയ്യുകയാണ് സുസ്ഥിര വികസന ലക്ഷ്യം. പുതുതായി രോഗം ഉണ്ടാകാതെ സൂക്ഷിക്കുകയും അതുവഴി രോഗ വര്‍ധനവ് തടയുകയും ഹെപ്പെറ്റെറ്റിസ് രോഗം മൂലമുള്ള മരണം പടിപടിയായി കുറച്ചു കൊണ്ടുവരികയും വേണം. ഇതിനായി 5 വയസിനു താഴെയുള്ള കുഞ്ഞുങ്ങളില്‍ ഹെപ്പെറ്റെറ്റിസ് രോഗബാധ 0.1 ശതമാനത്തില്‍ താഴെ കൊണ്ടുവരേണ്ടതാണ്. ഈ ലക്ഷ്യം നേടാന്‍ ജനനത്തില്‍ തന്നെ എല്ലാ കുഞ്ഞുങ്ങള്‍ക്കും ഹെപ്പറ്റെറ്റിസ് ബി-യ്ക്ക് എതിരായ പ്രതിരോധ കുത്തിവയ്പ് നല്‍കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. രോഗബാധിതരായ അമ്മയ്ക്ക് ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ജനനത്തില്‍ തന്നെ ഇമ്മ്യുണോഗ്ലോബുലിനും നല്‍കേണ്ടതാണ്. ഇങ്ങനെയുള്ള പ്രവര്‍ത്തനങ്ങള്‍ മുഖേന അടുത്ത തലമുറയിലേക്ക് രോഗ പകര്‍ച്ച ഉണ്ടാകുന്നത് തടയാന്‍ കഴിയുമെന്നും മന്ത്രി വ്യക്തമാക്കി. ഈ കോവിഡ് സാഹചര്യത്തില്‍ ലോക ഹെപ്പറ്റെറ്റിസ് ദിനത്തിന് പ്രത്യേക പ്രാധാന്യമാണുള്ളത്. ഹെപ്പെറ്റൈറ്റിസ് ബി രോഗാണുവിനെ കണ്ടെത്തുകയും, രോഗനിര്‍ണയത്തിനായുള്ള പരിശോധന, പ്രതിരോധ കുത്തിവയ്പ്…

Read More

തിരുവനന്തപുരം: കോവിഡ്-19 വാക്‌സിനേഷന്‍ ഫൈനല്‍ സര്‍ട്ടിഫിക്കറ്റില്‍ ഒന്നാം ഡോസിന്റേയും രണ്ടാം ഡോസിന്റേയും ബാച്ച് നമ്പരും തീയതിയും ഉള്‍പ്പെട്ട സര്‍ട്ടിഫിക്കറ്റ് ലഭ്യമായി തുടങ്ങിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. നേരത്തെ ഒന്നാം ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് ആ ഡോസിന്റെ ബാച്ച് നമ്പരും രണ്ടാം ഡോസ് എടുത്തവര്‍ക്ക് ആ ഡോസിന്റെ ബാച്ച് നമ്പരും തീയതിയുമായിരുന്നു ലഭ്യമായിരുന്നത്. ഇതുകൂടാതെ പല കാരണങ്ങള്‍ കൊണ്ട് കോവിഡ്-19 വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ തെറ്റ് പറ്റിയവര്‍ക്ക് തെറ്റ് തിരുത്താനും സാധിക്കുന്നതാണ്. സര്‍ട്ടിഫിക്കറ്റിലെ വിവിധ പ്രശ്‌നങ്ങള്‍ കാരണം നിരവധിപേര്‍ പ്രത്യേകിച്ചും വിദേശത്ത് പോകുന്നവര്‍ ഏറെ ബുദ്ധിമുട്ടിയിരുന്നു. കോവിന്‍ വെബ്‌സൈറ്റില്‍ ലഭ്യമായിരുന്ന സര്‍ട്ടിഫിക്കറ്റില്‍ ഇവയില്ലാത്തതിനാല്‍ സംസ്ഥാനം സ്വന്തം നിലയ്ക്ക് പാസ്‌പോര്‍ട്ട് നമ്പര്‍ ഉള്‍പ്പെടെയുള്ളവ വച്ചുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നു. ഇപ്പോള്‍ കോവിന്‍ വെബ്‌സൈറ്റില്‍ നിന്നുതന്നെ ഈ സര്‍ട്ടിഫിക്കറ്റില്‍ തിരുത്ത് വരുത്താനും പാസ്‌പോര്‍ട്ട് നമ്പര്‍ ചേര്‍ക്കാനും സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാനും സാധിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി. തെറ്റ് തിരുത്താന്‍ ഒരേയൊരു അവസരം കോവിഡ്-19 സര്‍ട്ടിഫിക്കറ്റിലെ തെറ്റുതിരുത്തുന്നവര്‍…

Read More