- ‘നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ പരിക്കേറ്റവരുടെ ചികിത്സാ ചിലവ് വഹിക്കും’; മന്ത്രിസഭാ യോഗ തീരുമാനങ്ങൾ അറിയാം
- സാബർമതി 2023-24 സംസ്ഥാനതല അവാർഡുകൾ പ്രഖ്യാപിച്ചു
- ഐ.എസ്.എഫ്. ജിംനേഷ്യഡ് 2024: നേട്ടങ്ങൾ ആവർത്തിച്ച് ബഹ്‌റൈൻ
- പ്രശാന്തനെയും പ്രതി ചേര്ക്കണം; ആവശ്യവുമായി നവീന്ബാബുവിന്റെ കുടുംബം
- ബഹ്റൈനിലെ ഭക്ഷണപ്രേമികളുടെ കൂട്ടായ്മയായ ബഹ്‌റൈൻ ഫുഡ് ലവ്വേഴ്സിൻറെ ഓണാഘോഷം
- ജി.സി.സി. രാജ്യങ്ങള് നിയമ സഹകരണം ശക്തിപ്പെടുത്തണം: ബഹ്റൈന് നീതിന്യായ മന്ത്രി
- വേൾഡ് മലയാളി കൗൺസിൽ ബഹ്‌റൈൻ പ്രൊവിൻസ് കുടുംബ സംഗമവും യാത്രയയപ്പും നടത്തി
- ഉപതെരഞ്ഞെടുപ്പിൻറെ സൂക്ഷ്മ പരിശോധന പൂർത്തിയായി; വയനാട് 16, പാലക്കാട് 12, ചേലക്കര 7 സ്ഥാനാർത്ഥികൾ
Author: staradmin
മനാമ: ബഹ്‌റൈനിൽ നിന്നും മലദ്വാരത്തിൽ 101 പവനുമായി കരിപ്പൂരിലെത്തിയ കൊടുവള്ളി സ്വദേശിയെ കസ്റ്റംസ് പിടികൂടി. ബഹ്റൈനിൽ നിന്നുള്ള ഐഎക്സ് 474 വിമാനത്തിലെത്തിയ കൊടുവള്ളി സ്വദേശി ഉസ്മാൻ വട്ടംപ്പൊയ്യിലിനെയാണ് കസ്റ്റംസ് പിടികൂടിയത്. എക്സ്റേ പരിശോധനയിൽ 29കാരന്റെ മലദ്വാരത്തിൽ ക്യാപ്സൂള്‍ രൂപത്തില്‍ സ്വർണ മിശ്രിതം ഒളിപ്പിച്ചതായി കസ്റ്റംസ് കണ്ടെത്തുകയായിരുന്നു. മൂന്ന് ക്യാംപ്സൂളുകളായാണ് 808 ഗ്രാം സ്വർണം സൂക്ഷിച്ചിരുന്നത്.
മനാമ: ബഹ്റൈനിലെ പ്രശസ്ത കീബോർഡ് കലാകാരൻ കെ.വി.മുഹമ്മദ് ബഷീർ ഹൃദയാഘാതം മൂലം അന്തരിച്ചു. നെഞ്ചുവേദനയെ തുടർന്ന് ഇന്ന് പുലർച്ചയോടെ സൽമാബാദിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മലപ്പുറം ജില്ലയിൽ പൊന്നാനിയാണ് സ്വദേശം. സ്വകാര്യ കാർഗോ കമ്പനിയിലായിരുന്നു ജോലി.മ്യതേദേഹം സൽമാനിയ ആശുപത്രി മോർച്ചറിയിൽ. BKSF സേവന കൂട്ടായ്മയുടെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലെത്തിക്കുന്നതിലേക്കുള്ള കാര്യങ്ങൾ പുരോഗമിക്കുന്നു.
നവജ്യോതി ശ്രീകരുണാകരഗുരു പകര്‍ന്ന ചിന്തയാണ് സമൂഹത്തിന് വേണ്ട വിദ്യാഭ്യാസം – ഡോ. വി. എന്‍. രാജശേഖരന്‍ പിളള
പോത്തൻകോട് : നവജ്യോതിശ്രീ കരുണാകരഗുരു പകര്‍ന്ന ചിന്തയാണ് സമൂഹത്തിന് വേണ്ട വിദ്യാഭ്യാസമെന്ന് സോമയ്യ വിദ്യാവിഹാർ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. വി. എന്‍. രാജശേഖരന്‍ പിളള. ശാന്തിഗിരി നവപൂജിതം ആഘോഷങ്ങളുടെ ഭാഗമായി നടന്ന സൗഹൃദസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യന്‍ എന്ന കേന്ദ്രബിന്ദുവിനെ മറന്നുകൊണ്ടാണ് സമൂഹത്തില്‍ ഇന്നുപലതും നടക്കുന്നത്. ഓരോ ദിവസവും കഴിയുന്തോറും മനുഷ്യനില്‍ അസ്വസ്ഥതയും അമിതമായ ആഗ്രഹവും വര്‍ദ്ധിച്ചുവരുന്നു. കാലം എങ്ങോട്ടാണ് പോകുന്നതെന്നറിയാതെ ഉഴലുന്ന മനുഷ്യസമൂഹത്തിന് നന്മയുടെയും പുണ്യത്തിന്‍റേയും ചിന്തകള്‍ പകരുന്ന ഇടമാണ് ശാന്തിഗിരിയെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ബിനോയ് വിശ്വം എം .പി അദ്ധ്യക്ഷനായി. ഗുരുപരമ്പരകളിലെ വ്യത്യസ്തനായ ഗുരുവാണ് ശ്രീകരുണാകരഗുരു. ഗുരുവിന്‍റെ ജീവിതയാത്ര മതത്തിനും വര്‍ണ്ണവര്‍ഗ്ഗവ്യത്യാസങ്ങള്‍ക്കും ചാതുര്‍വര്‍ണ്ണ്യത്തിനും അതീതമായി മനുഷ്യന് സ്നേഹവും നന്മയും വെളിച്ചവുമുളള പാത തുറന്നുനല്‍കുന്നതിനായിരുന്നുവെന്ന് എം പി പറഞ്ഞു. സ്വാമി അഭയാനന്ദ, മാത്യൂസ് മോർ സിൽവാനിയോസ് എപ്പിസ്കോപ്പ, ആശ്രമം പ്രസിഡന്‍റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി, വൈസ് പ്രസിഡന്‍റ് സ്വാമി നിർമ്മോഹാത്മ ജ്ഞാന തപസ്വി,…
നോര്‍ത്തേണ്‍ അയര്ലണ്ടില് മലയാളികളായ രണ്ട് കോളേജ് വിദ്യാര്ത്ഥികൾ തടാകത്തില്‍ മുങ്ങി മരിച്ചു
ബെല്‍ഫാസ്റ്റ്: നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ലണ്ടൻഡെറിയിലെ സ്ട്രാത്ത്‌ഫോയിലിലെ ഇനാഫ് തടാകത്തിൽ ഇന്നലെ വൈകിട്ട് ആറ് മണിയോടെ രണ്ട് മലയാളി കുട്ടികള്‍ മുങ്ങി മരിച്ചു. എരുമേലി കൊരട്ടി കുറുവാമുഴിയിലെ ഒറ്റപ്ലാക്കല്‍ സെബാസ്റ്റ്യന്‍ ജോസഫ് എന്ന അജു – വിജി ദമ്പതികളുടെ മകന്‍ ജോപ്പു എന്നു വിളിക്കുന്ന ജോസഫ് സെബാസ്റ്റ്യന്‍,കണ്ണൂര്‍ പയ്യാവൂര്‍ പൊന്നുംപറമ്പത്തുള്ള മുപ്രാപ്പള്ളിയിൽ ജോഷിയുടെ മകന്‍ റുവാൻ എന്നിവരാണ് മരിച്ചത്. സംഭവം വലിയ ദുരന്തമായെന്ന് ലോക്കല്‍ എം എല്‍ എ മാര്‍ക്ക് ഡര്‍ക്കന്‍ പറഞ്ഞു. 16 വയസ് പ്രായമുള്ള ഇരുവരും സെന്റ് കൊളംബസ് ബോയ്സ് കോളേജ് വിദ്യാര്‍ത്ഥികളായിരുന്നു. അഞ്ച് പേരടങ്ങിയ കൗമാരക്കാരുടെ സംഘം സൈക്കിളില്‍ യാത്ര ചെയ്യുന്നതിനിടയിലാണ് തടാകത്തില്‍ നീന്താന്‍ ഇറങ്ങിയത് .നീന്തുന്നതിനിടെ റുവാൻ ഒഴുക്കില്‍പ്പെട്ടു.കൂട്ടുകാരനെ രക്ഷിക്കാന്‍ ശ്രമിച്ച ജോപ്പുവും അപകടത്തില്‍പ്പെടുകയായിരുന്നു. തിങ്കളാഴ്ച വൈകുന്നേരം 6.30 നോടെയാണ് എമര്‍ജന്‍സി വിഭാഗത്തിന് അപകടം സംബന്ധിച്ച വിവരം ലഭിച്ചത് .സ്ഥലത്ത് പാഞ്ഞെത്തിയ രക്ഷാപ്രവര്‍ത്തകര്‍ ഒരാളെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനടുവിലാണ് രണ്ടാമത്തെയാളുടെ മൃതദേഹം…
നവോത്ഥാന പ്രസ്ഥാനങ്ങളുടെ ചൈതന്യധാരയില്‍ ശാന്തിഗിരി തിളങ്ങി നില്ക്കും- മന്ത്രി ആര്‍ ബിന്ദു
പോത്തന്‍കോട് : നവോത്ഥാന പ്രസ്ഥാനങ്ങളുടെ ചൈതന്യധാരയില്‍ ശാന്തിഗിരി ആശ്രമം എന്നും തിളങ്ങി നില്‍ക്കുമെന്ന് ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ആര്‍ ബിന്ദു. നവപൂജിതം ആഘോഷങ്ങളോടനുബന്ധിച്ച് സഹകരണമന്ദിരത്തില്‍ നടന്ന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. സത്യമെന്തെന്ന് നിരന്തരം അന്വേഷിക്കുകയും അതിനെ കണ്ടെത്തുകയും മറ്റുളളവരിലേയ്ക്ക് വിനിമയം ചെയ്യുകയും ചെയ്ത മഹാഗുരുവാണ് നവജ്യോതിശ്രീ കരുണാകരഗുരു. അജ്ഞാനമാകുന്ന ഇരുട്ടിനെ നീക്കം ചെയ്യുന്ന പ്രകാശ ഗോപുരങ്ങളാണ് ഗുരുവര്യന്മാരെന്നും മഹത്തായ ഗുരുപരമ്പരകളെ ലഭിച്ച നമ്മുടെ നാട് ഏറെ ധന്യമാണെന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും വിത്തുകളല്ല. പരസ്പര സ്നേഹത്തിന്റെയും സാഹോദര്യത്തിന്റേയും സന്ദേശമാണ് ആഘോഷങ്ങള്‍ നമുക്ക് നല്‍കുന്നത്. അറിവില്ലാത്ത സാധാരണ മനുഷ്യരിലേയ്ക്ക് ഇറങ്ങിച്ചെന്ന് അന്ധകാരത്തെ മാറ്റി മനസ്സുകളില്‍ വെളിച്ചം വിതറിയ ഋഷ്യവര്യനാണ് ശ്രീകരുണാകരഗുരുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി വിശിഷ്ടാതിഥിയായിരുന്നു. 72 വര്‍ഷകാലത്തെ ത്യാഗസുരഭിലമായ ജീവിതത്തിലൂടെ ജാതീമത ചിന്തകള്‍ക്കതീതമായ സമൂഹത്തിനെ ലക്ഷ്യമാക്കി കര്‍മ്മപദ്ധതികള്‍ വിഭാവനം ചെയ്ത…
കൊല്ലം: കടയ്ക്കലിലെ സ്വകാര്യ ലോഡ്ജിൽ നിന്നും മയക്കുമരുന്നുമായി ആസ്സാം സ്വദേശി അനിലാണ് പോലീസ് പിടിയിലായത്. ഇവിടെ റൂമെടുത്തു താമസിച്ചു വരികയായിരുന്നു. പോലീസിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് പോലീസ് റൂം റൈഡ് ചെയ്യുകയായിരുന്നു. എസ് ഐ ഷാനവാസ്, ഗ്രേഡ് എസ്. ഐ ബിനിൽ, എസ് ഐ.ഉണ്ണികൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് അനിലിനെ പിടിച്ചത്. റിപ്പോർട്ട്: സുജീഷ് ലാൽ
കൊല്ലം: കടയ്ക്കൽ പഞ്ചായത്തും, കടയ്ക്കൽ സാംസ്കാരിക സമിതിയും ചേർന്ന് സംഘടിപ്പിക്കുന്ന കടയ്ക്കൽ ഫെസ്റ്റ് 2022 ന്റെ ഭാഗമായി സാംസ്‌കാരിക കൂട്ടായ്മയും പ്രതിഭ പുരസ്കാരവും നടത്തി. കടയ്ക്കലിലെ പഴയകാല പ്രതിഭകളും യുവ കലാകാരൻമ്മാരും ഒരേ വേദിയിൽ അണിനിരന്നു. കടയ്ക്കലിന്റെ കലാ സാംസ്‌കാരിക, സാമൂഹിക രംഗങ്ങളിൽ സമഗ്ര സംഭാവനകൾ നൽകിയ മുല്ലക്കര രത്നാകരൻ, എസ് സുദേവൻ, എസ് വിക്രമൻ ആർട്ടിസ്റ്റ് പുഷ്പൻ, ആർട്ടിസ്റ്റ് ഭാസി, ആർട്ടിസ്റ്റ് ഷാജി, നാടക കലാകാരൻ മ്മാരായിരുന്ന ത്രിവേണി ഗോപി, ആർ സുകുമാരൻ നായർ, മജീഷ്യൻ ഷാജു കടയ്ക്കൽ, ചരിത്രകാരൻ ഗോപിനാഥ പിള്ള, അഡ്വ. രവികുമാർ എന്നിവർ അടക്കം ഇരുന്നൂറോളം കലാകാരൻമാർ പങ്കെടുത്തു. കടയ്ക്കൽ വിപ്ലവ സ്മാരക സ്ക്വയറിൽ സംഘടിപ്പിച്ച ചടങ്ങിൽ കടയ്ക്കൽ സാംസ്‌കാരിക സമിതിയുടെ പ്രസിഡന്റ് കടയ്ക്കൽ ഷിബു അധ്യക്ഷനായിരുന്നു. സാംസ്‌കാരിക സമിതി സെക്രട്ടറി കെ. എസ് അരുൺ സ്വാഗതം പറഞ്ഞു. സാംസ്‌കാരിക കൂട്ടായ്മയുടെ ഉദ്ഘാടനം എഴുത്തുകാരനും മുൻ കൃഷി മന്ത്രിയുമായ മുല്ലക്കര രത്നാകരൻ നിവ്വഹിച്ചു. വ്യാപാര വിപണന…
വര്‍ക്കല: വര്‍ക്കലയില്‍ 17 വയസ്സുള്ള പെണ്‍കുട്ടിയെ തട്ടികൊണ്ട് പോയി പീഡിപ്പിച്ച പ്രതി അറസ്റ്റില്‍. വെട്ടൂര്‍ വില്ലേജില്‍ വെന്നിക്കോട് ദേശത്ത് കോട്ടുവിള വീട്ടില്‍ അനില്‍കുമാര്‍ മകന്‍ അനീഷ് എന്നു വിളിക്കുന്ന അരുണ്‍കുമാര്‍ (28) ആണ് അറസ്റ്റിലായത്. 17 വയസ്സുള്ള വര്‍ക്കല സ്വദേശിയായ യുവതിയെ പ്രണയം നടിച്ച് പീഡിപ്പിക്കുകയായിരുന്നു. കഴിഞ്ഞ 25-ാം തീയതി പെണ്‍കുട്ടിയെ കാണ്മാനില്ല എന്നു കാണിച്ച് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തി വരവേയാണ് പ്രതി വര്‍ക്കല പോലീസിന്റെ പിടിയിലായത്. ജില്ലാ പോലീസ് മേധാവി ശ്രീമതി. D. ശില്‍പ IPS ന്റെ നിര്‍ദ്ദേശാനുസരണം വര്‍ക്കല DYSP പി. നിയാസിന്റെ നേതൃത്വത്തില്‍ വര്‍ക്കല SHO സനോജ്.എസ് അന്വേഷിക്കുന്ന കേസ്സില്‍ സബ്ബ് ഇന്‍സ്പെക്ടര്‍ രാഹുല്‍ പി. ആര്‍, അസിസ്റ്റന്റ് സബ്ബ് ഇന്‍സ്പെക്ടര്‍ ലിജോ ടോം ജോസ്, ഷാനവാസ്, SCPO മാരായ സുരജ, ഹേമ, ഷിജു, CPO മാരായ പ്രശാന്തകുമാരന്‍, ഷജീര്‍, സുധീര്‍, റാം ക്രിസ്റ്റിന്‍ എന്നിവരുള്‍പ്പെട്ട അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.…
മനാമ: ബഹ്‌റൈനിലെ ചില അനധികൃത ഏജന്റുമാർ വിസ നടപടിക്കായി വൻ തുക വാങ്ങി തട്ടിക്കുന്നതായും പാസ്പോർട്ട് പിടിച്ചു വയ്ക്കുന്നതുമായുള്ള പരാതികൾ വർദ്ധിക്കുന്നു. നിയമപരമായി ഡോക്യുമെന്റ് ക്ലിയറൻസ് നടത്തുന്ന മലയാളികൾക്ക് കൂടി അപമാനമാകുകയാണ് ഈ തട്ടിപ്പുകാർ. അടുത്തിടെ നിരവധി സാമ്പത്തിക തട്ടിപ്പ് പരാതി ആരോപിക്കപ്പെട്ട ഹമീദ് എന്ന മലയാളി നിരവധി പേരിൽ നിന്നും പണം വാങ്ങി വിസ നൽകാതെയും യാത്രാനിരോധനം മാറ്റിക്കൊടുക്കാമെന്നും വാഗ്ദാനം നടത്തി പണം തട്ടിയ പരാതികളും സ്റ്റാർവിഷൻ ന്യൂസിന് ലഭിച്ചു. വിസ ഇല്ലാത്തവരും, യാത്ര നിരോധനം ഉള്ളവരുമാണ് ഇത്തരത്തിലുള്ള തട്ടിപ്പുകാരുടെ കെണിയിൽ പെടുന്നത്. ഉന്നതങ്ങളിൽ സ്വാധീനമുണ്ട് എന്ന് പറഞ്ഞു പരാതിക്കാരെ ഭീക്ഷണിപ്പെടുത്തിയതായും പരാതിയുണ്ട്. ചില സാമൂഹിക പ്രവർത്തകരുടെയും, മാധ്യമ പ്രവർത്തകരുടെയും പിൻതുണയും ഇത്തരക്കാരായ തട്ടിപ്പുകാർക്ക് ഉള്ളതായി പരാതിക്കാർ സ്റ്റാർവിഷൻ ന്യൂസിനോട് പറഞ്ഞു. ഇത്തരക്കാരായ തട്ടിപ്പുകാരുടെ പരാതികൾ സ്റ്റാർവിഷൻ ന്യൂസ് വരും ദിവസങ്ങളിൽ ബഹ്‌റൈൻ അധികാരികളുടെ ശ്രദ്ധയിൽ പെടുത്തും.
കൊല്ലം: കടയ്ക്കൽ പഞ്ചായത്തും കടയ്ക്കൽ സാംസ്കാരിക സമിതിയും ചേർന്ന്ആഗസ്റ്റ് 28 മുതൽ സെപ്റ്റംബർ 11വരെ കടയ്ക്കൽ ടൗണിൽ സംഘടിപ്പിക്കുന്ന കടയ്ക്കൽ ഫെസ്റ്റിനോടാനുബന്ധിച്ച് ഫാഷൻ ഷോ നടത്തുന്നു. നഗര പ്രദേശങ്ങളിൽ മാത്രംനടത്തുന്ന ഫാഷൻ ഷോ ഗ്രാമ പ്രദേശങ്ങളിലെ കുട്ടികൾക്ക് കൂടി അവസരം ലഭിക്കാനാണ് കടയ്ക്കലിൽ നടത്തുന്നത്. റിഗാലിയ ഓണം ഫാഷൻ നൈറ്റ്സ് 2022 എന്ന് പേരിട്ടിരിക്കുന്ന ഈ ഷോ തികച്ചും പ്രൊഫഷണലുകളുടെ മേൽനോട്ടത്തിൽ ആണ് നടത്തുന്നത്. സെപ്റ്റംബർ 9 രാത്രി 7.30 ഷോ ആരംഭിക്കും. രണ്ട് വിഭാഗങ്ങളിലാണ് മത്സരംകുട്ടികൾക്കായി 5 വയസ്സുമുതൽ 14 വയസ്സുവരെയും, മുതിർന്നവർക്കായി 15 മുതൽ 25 വയസ്സുവരെയും. രജിസ്ട്രേഷൻ ആരംഭിച്ചു കഴിഞ്ഞു. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ സംഘാടക സമിതിയുടെ 6238568028 എന്ന വാട്സാപ്പ് നമ്പറിൽ ബന്ധപ്പെടുക. റിപ്പോർട്ട്: സുജീഷ് ലാൽ