- ബഹ്റൈനില്‍ 6 അനധികൃത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- ബഹ്റൈന്‍ മുനിസിപ്പാലിറ്റി മന്ത്രാലയവും അമേരിക്കന്‍ എംബസിയും ചേര്‍ന്ന് വൃക്ഷത്തൈകള്‍ നട്ടു
- സാംസണൈറ്റ് 115ാം വാര്‍ഷികം ആഘോഷിച്ചു
- കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉടന്‍; ഒന്നിലേറെ പേരുകൾ പരിഗണനയിൽ: സണ്ണി ജോസഫ്
- ഐ.വൈ.സി.സി ബഹ്റൈൻ – രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു
- യുഡിഎഫിനെ പിന്തുണയ്ക്കും: നിലമ്പൂരില്‍ പിണറായിസത്തിന്റെ അവസാനത്തെ ആണി അടിക്കും; പി വി അന്‍വര്‍
Author: News Desk
കുറ്റമറ്റ ഓണ്‍ലൈന്‍ പരീക്ഷ സംവിധാനം ഒരുക്കുക, വി സിമാരോട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍
തിരുവനന്തപുരം: വിശ്വസനീയവും പഴുതുകളില്ലാത്തതുമായ ഓണ്‍ലൈന്‍ പരീക്ഷ സംവിധാനം വികസിപ്പിക്കാന്‍ ഗവര്‍ണര്‍ ശ്രീ ആരിഫ് മുഹമ്മദ് ഖാന്‍ വി സിമാരോട് ആവശ്യപ്പെട്ടു. വൈസ് ചാന്‍സലര്‍മാരുടെ ഓണ്‍ലൈന്‍ സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.രഹസ്യാത്മകതയും നിഷ്പക്ഷതയും ഉറപ്പാക്കുന്ന ഒരു സംവിധാനമാണ് ഓണ്‍ലൈന്‍ പരീക്ഷകള്‍ക്ക് ഉണ്ടാവേണ്ടത്- അദ്ദേഹം പറഞ്ഞു. ഓണ്‍ലൈന്‍ പരീക്ഷയും ക്ലാസ്സുമെല്ലാം ഇപ്പോഴത്തെയും വരുംകാലത്തെയും അനിവാര്യതയാണെന്നും “സ്വയം” പോര്‍ട്ടല്‍ പോലുള്ള സൗകര്യങ്ങള്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ ക്ലാസ്സുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കണം. സര്‍വകലാശാലകളുടെ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കൂടുതല്‍ പ്രചാരം നല്‍കണം. ഓരോ പഠനവകുപ്പും അദ്ധ്യാപകരും ഓണ്‍ലൈന്‍ ക്ലാസ്സുകളുടെ ശേഖരത്തിലേക്ക് ആവുന്നത്ര ക്ലാസ്സുകള്‍ സംഭാവനചെയ്യമെന്നും അദ്ദേഹം നിര്‍ദേശിച്ചു.ഡിജിറ്റല്‍ അന്തരം കുറയ്ക്കാന്‍ വേണ്ടി അദ്ധ്യാപകരെ ഓണ്‍ലൈന്‍ അദ്ധ്യാപന മാര്‍ഗങ്ങളില്‍ പ്രാപ്തരാക്കണമെന്നും വിദ്യാര്‍ത്ഥികളുടെ പരാതികളില്‍ എത്രയും വേഗം തീര്‍പ്പു കല്‍പ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജോയിന്റ് ഡിഗ്രി, സംയുക്ത ഗവേഷണം, ലേണിംഗ് മാനേജ്മെന്റ് സിസ്റ്റം എന്നിവയും യോഗം ചര്‍ച്ച ചെയ്തു.ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ഡോ രാജന്‍ ഗുരുക്കള്‍, ഗവര്‍ണറുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ദേവേന്ദ്ര കുമാര്‍ ധോദാവത്, കേരള, എം ജി, കലിക്കറ്റ്, കണ്ണൂര്‍ , കുസാറ്റ്, ശ്രീശങ്കര, കേരള കാര്‍ഷിക സര്‍വകലാശാല…
തിരുവനന്തപുരം നഗരസഭ നന്തൻകോട് ഹെൽത്ത് സർക്കിൾ പരിധിയിലെ മ്യൂസിയം RK V റോഡിൽ ക്വട്ടേഷനെടുത്ത് മാലിന്യം തള്ളാൻ കൊണ്ടു വന്നവരെ നന്തൻകോട് ഹെൽത്ത് സർക്കിൾ സ്ക്വാഡ് പിടി കൂടി 15000 രൂപ പിഴയിടാക്കി.ജഗതി വാർഡിൽ പ്രവർത്തനം അവസാനിപ്പിച്ച ഒരു സ്വകാര്യ സ്ഥാപനത്തിലെ മാലിന്യങ്ങൾ കെട്ടേഷൻ വാങ്ങി മ്യൂസിയം കനകകുന്ന് വളപ്പിന് സമീപമുള്ള ആളെഴിഞ്ഞ റോഡിൽ വെളുപ്പിന് കൊണ്ടു വന്നപ്പോഴാണ് പിടികൂടിയത്. രാജാജി നഗർ സദേശികളായ അമ്പിളി ,അനിൽകുമാർ എന്നിവരെയാണ് പിടികൂടിയത്. പിഴ തുക നഗരസഭയിൽ ഒടുക്കി.ഹെൽത്ത് ഇൻസ്പെക്ടർ SS മിനുവിൻ്റെ നേതൃത്വത്തിലുള്ള സ്ക്വാഡിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ അരുൺകുമാർ ,മുഹമ്മദ് റാഫി ,നീന എന്നിവർ പങ്കെടുത്തു.സ്ഥാപനങ്ങളിൽ നിന്നുള്ള മാലിന്യം ശേഖരിക്കുന്നതിന് ഓരോ വാർഡുകളിലും നഗരസഭ ഏജൻസികളെ ചുമതലപ്പെടുത്തിയിട്ടുള്ളതാണ് .കഴിഞ്ഞ ആഴ്ച പട്ടം മരപ്പാലം തോട്ടിൽ മാലിന്യ o തള്ളാൻ കൊണ്ടുവന്ന ആട്ടോറിക്ഷ പിടികൂടുകയും ബന്ധപ്പെട്ടവർക്കെതിരെ നിയമ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു
തിരുവനന്തപുരം: ലീഡ് ഐ എ എസ് അക്കാഡമിയും യങ്ങ് സ്പീക്കേഴ്സ് ഫോറവും സംയുക്തമായി ആയി സംഘടിപ്പിച്ച ‘ലീഡ്സ്പീക്കർ 2021’ എന്ന കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ പ്രഭാഷണമത്സരത്തിൽ ഡൽഹി സർവകലാശാലയിലെ രണ്ടാംവർഷ MA ഇംഗ്ലീഷ് വിദ്യാർഥിനിയായ ഹിബ വി ജേതാവായി. പാളയം യൂണിവേഴ്സിറ്റി കോളേജിലെ മൂന്നാംവർഷ BA ഇംഗ്ലീഷ് വിദ്യാർത്ഥി അർജുൻ എസ് നായർ രണ്ടാം സ്ഥാനം നേടി. ഏറ്റവുമധികം പ്രേക്ഷകപിന്തുണ ലഭിക്കുന്ന മത്സരാർത്ഥിക്കുള്ള സ്റ്റാർ ഓഫ് ദ ഷോ പുരസ്കാരം മൂന്നാം വർഷ BA ഇംഗ്ലീഷ് വിദ്യാർത്ഥിയായ അഖിൽ ഡി വർഗീസ് (മാവേലിക്കര ബിഷപ്പ് മൂർ കോളേജ് ) കരസ്ഥമാക്കി. ഡോ: അരുൺ കുമാർ (യൂണിവേഴ്സിറ്റി ഓഫ് കേരള കാര്യവട്ടം ക്യാമ്പസ് ), അസി: പ്രൊഫസർ കൈകസി വിഎസ് (യൂണിവേഴ്സിറ്റി കോളേജ്, പാളയം), പ്രജീഷ് എ പി (ഫൗണ്ടർ, നിർഭയ ഡിബേറ്റിംഗ് സൊസൈറ്റി) എന്നിവർ വിധികർത്താക്കളായ മത്സരത്തിൽ ഷാരോൺ ജോസ് , ഗോപിക കൃഷ്ണൻ എന്നിവരായിരുന്നു അവസാനഘട്ടത്തിലെ മറ്റു മത്സരാർത്ഥികൾ.…
ന്യൂ ഡൽഹി : 2022-ലെ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിക്കുന്ന പദ്മ പുരസ്കാരങ്ങൾക്കുള്ള (പത്മവിഭൂഷൻ, പത്മ ഭൂഷൺ, പത്മശ്രീ) നാമനിർദ്ദേശങ്ങൾ/ശുപാർശകൾ ഓൺലൈനായി സമർപ്പിക്കാം. നാമനിർദ്ദേശം നൽകാനുള്ള അവസാന തീയതി നാളെ ആണ്. പത്മ പുരസ്കാരങ്ങൾക്കുള്ള നാമനിർദ്ദേശങ്ങൾ/ശുപാർശകൾ ഓൺലൈനിൽ പത്മ അവാർഡ് പോർട്ടൽ https://padmaawards.gov.in. വഴി മാത്രമേ സ്വീകരിക്കുകയുള്ളൂ. പത്മ അവാർഡുകൾ “ജനകീയ പത്മ” ആക്കി മാറ്റാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. അതിനാൽ എല്ലാ പൗരന്മാരും നാമനിർദ്ദേശങ്ങൾ/ശുപാർശകൾ നൽകാൻ അഭ്യർത്ഥിക്കുന്നു. സ്ത്രീകൾ, പട്ടികജാതി-പട്ടികവർഗ വിഭാഗം, ദിവ്യാങ് വ്യക്തികൾ കൂടാതെ സമൂഹത്തിന് നിസ്വാർത്ഥ സേവനം ചെയ്യുന്നവർ എന്നീ വിഭാഗങ്ങളിൽ നിന്നും മികവും നേട്ടങ്ങളും ശരിക്കും അംഗീകരിക്കപ്പെടാൻ അർഹതയുള്ള പ്രതിഭകളെ തിരിച്ചറിയാൻ എല്ലാ പൗരന്മാരും സമഗ്രമായ ശ്രമങ്ങൾ നടത്തേണ്ടതുണ്ട്. മേൽപ്പറഞ്ഞ പത്മ പോർട്ടലിൽ ലഭ്യമായ ഫോർമാറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന എല്ലാ വിശദാംശങ്ങളും നാമനിർദ്ദേശങ്ങളിൽ/ശുപാർശകളിൽ അടങ്ങിയിരിക്കണം. കൂടാതെ, ശുപാർശ ചെയ്തിട്ടുള്ള വ്യക്തിയുടെ അതത് മേഖലയിലെ വിശിഷ്ടവും അസാധാരണവുമായ നേട്ടങ്ങൾ/സേവനം വ്യക്തമായി വിശദമാക്കുന്ന പരമാവധി 800 വാക്കിലുള്ള ഒരു വിവരണവും ഉൾപ്പെടുത്തണം. ഇതുസംബന്ധിച്ച…
ദില്ലി: രാജ്യം ഉത്സവസീസണിലേക്ക് കടക്കാനിരിക്കേ ആറ് ഭീകരരെ പിടികൂടി ദില്ലി പൊലീസ്. പാക്കിസ്ഥാനിൽ പരിശീലനം കിട്ടിയ രണ്ട് ഭീകരർ അടക്കം ആറ് പേരാണ് പിടിയിലായത്. ഇവരിൽ നിന്നും വൻ ആയുധശേഖരം പിടികൂടിയതായാണ് സൂചന. ദില്ലി, ഉത്തർപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നാണ് ആറ് പേരെ പിടികൂടിയതെന്ന് ദില്ലി പൊലീസിൻ്റെ സ്പെഷ്യൽ സെൽ ഡിസിപിയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.
ആർ സി സി മണ്ണ് നിക്ഷേപിക്കുന്ന സ്ഥലത്ത് സംരക്ഷണ ഭിത്തി നിർമ്മിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
തിരുവനന്തപുരം :- മെഡിക്കൽകോളേജ് കാമ്പസിലുള്ള ആർ സി സി യുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് വേണ്ടി നീക്കം ചെയ്യുന്ന മണ്ണും കെട്ടിടാവശിഷ്ടങ്ങളും നിക്ഷേപിക്കുന്ന പുലയനാർകോട്ട നെഞ്ചുരോഗ ആശുപത്രി വളപ്പിലെ സ്ഥലത്ത് അടിയന്തിരമായി സംരക്ഷണ ഭിത്തി നിർമ്മിച്ച് പ്രദേശവാസികൾക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.മണ്ണിടിച്ചിൽ കാരണം പ്രദേശവാസികൾക്ക് അപകടമുണ്ടാകുന്ന സാഹചര്യത്തിൽ ജില്ലാകളക്ടർ ആവശ്യമായ തുടർനടപടികൾ സ്വീകരിച്ച ശേഷം കമ്മീഷനെ അറിയിക്കണമെന്ന് അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ഉത്തരവിൽ പറഞ്ഞു.സംരക്ഷണ ഭിത്തി നിർമ്മിക്കുന്ന കാര്യത്തിൽ വിവിധ സർക്കാർ ഏജൻസികൾ നടപടി സ്വീകരിക്കാത്ത സാഹചര്യത്തിലാണ് കമ്മീഷൻ ഇടപെട്ടത്.പരാതിയിൽ പറയുന്ന സ്ഥലം ആർ സി സിയുടെതാണെന്ന് നെഞ്ചുരോഗാശുപത്രി സൂപ്രണ്ട് അറിയിച്ചു. മണ്ണ് നിക്ഷേപിക്കുന്നതുമായി ബന്ധപ്പെട്ട് തർക്കമുണ്ടായതിനാൽ പുലയനാർകോട്ടയിൽ പിന്നീട് മണ്ണ് നിക്ഷേപിച്ചിട്ടില്ലെന്ന് ആർ സി സി ഡയറക്ടർ കമ്മീഷനെ അറിയിച്ചു. പരാതിയിൽ പറയുന്ന ഭാഗത്ത് സംരക്ഷണഭിത്തി നിർമ്മിക്കാൻ ജില്ലാ കളക്ടർ റ്റി ബി സെന്റർ ഡയറക്ടർക്ക് കത്ത് നൽകുകയും തുക അനുവദിക്കുകയും ചെയ്തതായി നഗരസഭ കമ്മീഷനെ അറിയിച്ചു.…
തിരുവനന്തപുരം: സംസ്ഥാനത്തിന് 14,25,150 ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരത്ത് 3,27,810, എറണാകുളത്ത് 8,38,130, കോഴിക്കോട് 2,59,210 എന്നിങ്ങനെ ഡോസ് കോവിഷീല്‍ഡ് വാക്‌സിനാണ് ലഭ്യമായത്. ലഭ്യമായ വാക്‌സിന്‍ വിവിധ ജില്ലകളിലെത്തിച്ചു വരുന്നു. വാക്‌സിന്‍ എത്തിച്ചേരുന്ന മുറയ്ക്ക് വാക്‌സിനേഷന്‍ ശക്തിപ്പെടുത്തുന്നതാണെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ ആദ്യ ഡോസ് വാക്‌സിനേഷന്‍ 80 ശതമാനത്തിലേക്ക് അടുക്കുകയാണ്. വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 79.5 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും(2,28,18,901) 31.52 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും (90,51,085) നല്‍കി. ഒന്നും രണ്ടും ഡോസ് ഉള്‍പ്പെടെ ആകെ മൂന്ന് കോടിയിലധികം (3,18,69,986) ഡോസ് വാക്‌സിന്‍ നല്‍കാനായി. ഈ മാസം അവസാനത്തോടെ 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. അതിനായി മതിയായ വാക്‌സിന്‍ ലഭ്യമാക്കേണ്ടതാണ്. വാക്‌സിന്‍ എടുത്തിട്ടില്ലാത്ത കോളേജ് വിദ്യാര്‍ത്ഥികള്‍ എത്രയും വേഗം ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പടേണ്ടതാണ്. ഇനിയും വാക്‌സിനെടുക്കാന്‍ വിമുഖത കാട്ടുന്നവര്‍ എത്രയും…
തിരുവനന്തപുരം: കോണ്‍ഗ്രസും യുഡിഎഫും തകര്‍ച്ചയുടെ വക്കിലെന്ന് സിപിഐഎം ആക്ടിംഗ് സെക്രട്ടറി എ. വിജയരാഘവന്‍. ഉള്‍പാര്‍ട്ടി ജനാധിപത്യം യുഡിഎഫില്‍ ഇല്ലാതായി. വരും ദിവസങ്ങളില്‍ കൂടുതല്‍ നേതാക്കള്‍ എല്‍ഡിഎഫിലേക്ക് വരുമെന്നും എ. വിജയരാഘവന്‍ പറഞ്ഞു.യുഡിഎഫിന്റെ തകര്‍ച്ചയുടെ വേഗത വര്‍ദ്ധിച്ചിരിക്കുകയാണ്. യുഡിഎഫ് എന്നത് പ്രതിലോമ രാഷ്ട്രീയത്തിന്റെ ചേരുവയാണ്. അടിസ്ഥാനപരമായി ജനങ്ങളുടെ താത്പര്യത്തെയല്ല യുഡിഎഫ് പ്രതിനിധാനം ചെയ്യുന്നത്. കോണ്‍ഗ്രസും മുസ്ലിം ലീഗും പ്രതിസന്ധിയിലാണെന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രതിസന്ധിയിലേക്ക് യുഡിഎഫ് നീങ്ങുമെന്നും എ. വിജയരാഘവന്‍ പറഞ്ഞു.
പണി പൂര്‍ത്തിയാകാത്ത ബൈപ്പാസിലെ ടോള്‍ പിരിവ് ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണം : വി.ഡി സതീശന്‍
തിരുവനന്തപുരം: പണി പൂര്‍ത്തിയാക്കാത്ത കഴക്കൂട്ടം – കാരോട് ദേശീയപാതാ ബൈപ്പാസിലെ അന്യായമായ ടോള്‍ പിരിവ് ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആവശ്യപ്പെട്ടു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങളുടെ മറ്റൊരു പ്രത്യക്ഷ ഉദാഹരണമാണ് തിരുവല്ലത്തെ അനധികൃത ടോള്‍ പിരിവ്. കടലും കരയും ആകാശവും കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതുന്ന മോദി സര്‍ക്കാര്‍ സാധാരണ ജനങ്ങളുടെ മേല്‍ നടത്തുന്ന ചൂഷണം തടസ്സമില്ലാതെ തുടരുകയാണന്ന് വി.ഡി സതീശന്‍ ആരോപിച്ചു. കഴക്കൂട്ടം – കാരോട് ദേശീയപാതാ ബൈപ്പാസ് തിരുവല്ലം ടോള്‍ പ്ലാസയിലെ അനധികൃത പിരിവിനെതിരേ യു.ഡി.എഫ് ജില്ലാ കമ്മിറ്റി നടത്തുന്ന സമരത്തിന്റെ മുപ്പതാം ദിനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. കേന്ദ്ര സര്‍ക്കാര്‍ ദിവസേന ഇന്ധന വില വര്‍ധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുകയാണ്. നിര്‍മ്മാണം പൂര്‍ത്തിയാകാതെയും ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വിധത്തില്‍ ബൈപ്പാസ് ഉപയോഗയോഗ്യമാക്കാതെയും ടോള്‍ പിരിവ് നടത്താന്‍ സര്‍ക്കാരിനോ നാഷണല്‍ ഹൈവെ അതോറിട്ടിക്കോ അധികാരമില്ല. സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്ക്…
തിരുവനന്തപുരം: ‘വിശ്വമാനവികതയുടെ ലോകഓണപ്പൂക്കളം’ എന്ന പ്രമേയത്തില്‍ സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിച്ച ഓണപ്പൂക്കള മത്സരത്തിലെ ജേതാക്കളെ പ്രഖ്യാപിച്ചു. കൊവിഡ് മഹാമാരി മൂലം ഓണാഘോഷങ്ങള്‍ വീടുകളില്‍ ഒതുക്കേണ്ടിവന്ന സാഹചര്യത്തില്‍ ലോകമെമ്പാടുമുള്ള മലയാളികള്‍ക്കായി ഓണ്‍ലൈനായി സംഘടിപ്പിച്ച മത്സരം ആഗോള ശ്രദ്ധനേടി. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍/കൂട്ടായ്മകള്‍ക്കുമായി നാലു വിഭാഗത്തിലാണ് മത്സരം സംഘടിപ്പിച്ചത്. കേരളത്തിലുള്ളവര്‍ക്കായി നടത്തിയ വ്യക്തിഗത മത്സരത്തില്‍ പ്രദീപ് കുമാര്‍ എം (കോഴിക്കോട്), മനോജ് മുണ്ടപ്പാട്ട് (തൃശൂര്‍), റെസ്ന കെ. (കണ്ണൂര്‍) എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. കേരളത്തിലെ സ്ഥാപനങ്ങള്‍/ കൂട്ടായ്മകള്‍ക്കുള്ള മത്സരത്തില്‍ ഭാരത് കാറ്ററിംഗ് കോളേജ് (കോഴിക്കോട് ), കണ്ണൂര്‍ കളക്ടറേറ്റ്, ആര്‍ക്കൈവ് വകുപ്പ് (റെജികുമാര്‍ ജെ, തിരുവനന്തപുരം) എന്നിവ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.