തിരുവനന്തപുരം നഗരസഭ നന്തൻകോട് ഹെൽത്ത് സർക്കിൾ പരിധിയിലെ മ്യൂസിയം RK V റോഡിൽ ക്വട്ടേഷനെടുത്ത് മാലിന്യം തള്ളാൻ കൊണ്ടു വന്നവരെ നന്തൻകോട് ഹെൽത്ത് സർക്കിൾ സ്ക്വാഡ് പിടി കൂടി 15000 രൂപ പിഴയിടാക്കി.
ജഗതി വാർഡിൽ പ്രവർത്തനം അവസാനിപ്പിച്ച ഒരു സ്വകാര്യ സ്ഥാപനത്തിലെ മാലിന്യങ്ങൾ കെട്ടേഷൻ വാങ്ങി മ്യൂസിയം കനകകുന്ന് വളപ്പിന് സമീപമുള്ള ആളെഴിഞ്ഞ റോഡിൽ വെളുപ്പിന് കൊണ്ടു വന്നപ്പോഴാണ് പിടികൂടിയത്. രാജാജി നഗർ സദേശികളായ അമ്പിളി ,അനിൽകുമാർ എന്നിവരെയാണ് പിടികൂടിയത്.
പിഴ തുക നഗരസഭയിൽ ഒടുക്കി.ഹെൽത്ത് ഇൻസ്പെക്ടർ SS മിനുവിൻ്റെ നേതൃത്വത്തിലുള്ള സ്ക്വാഡിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ അരുൺകുമാർ ,മുഹമ്മദ് റാഫി ,നീന എന്നിവർ പങ്കെടുത്തു.
സ്ഥാപനങ്ങളിൽ നിന്നുള്ള മാലിന്യം ശേഖരിക്കുന്നതിന് ഓരോ വാർഡുകളിലും നഗരസഭ ഏജൻസികളെ ചുമതലപ്പെടുത്തിയിട്ടുള്ളതാണ് .
കഴിഞ്ഞ ആഴ്ച പട്ടം മരപ്പാലം തോട്ടിൽ മാലിന്യ o തള്ളാൻ കൊണ്ടുവന്ന ആട്ടോറിക്ഷ പിടികൂടുകയും ബന്ധപ്പെട്ടവർക്കെതിരെ നിയമ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു
Trending
- സോഷ്യൽ മീഡിയ ദുരുപയോഗം; 31കാരൻ അറസ്റ്റിൽ
- രാഹുലിനും പ്രിയങ്കക്കുമെതിരെ പോസ്റ്റർ ഒട്ടിച്ചത് പുലർച്ചെ 3 മണിക്ക്; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
- ഷിഫ അല്‍ ജസീറ ഹോസ്പിറ്റലില്‍ അന്താരാഷ്ട്ര നഴ്സസ് ദിനം ആഘോഷിച്ചു
- “തീരത്തടുത്ത്…. തിരികെ മടങ്ങിയ…. പനച്ചൂരാൻ” എ.കെ.സി.സി.യുടെ അക്ഷരക്കൂട്ട് സിനിമാതാരം വിനോദ് കെടാമംഗലം ഉദ്ഘാടനം ചെയ്യും
- മരണത്തിലൂടെ അവർ ഒന്നായി; പ്രഫുല്ലയുടെ അന്ത്യാഭിലാഷം പോലെ മണിയുടെ അരികിൽ അന്ത്യനിദ്ര
- കോടതി ഉത്തരവും ലംഘിച്ചു; സർക്കാർ വാഹനങ്ങൾ ജപ്തി ചെയ്യാൻ കോടതി ഉത്തരവ്
- കനാലില്‍ അജ്ഞാത മൃതദേഹം ഒഴുകിയെത്തി; പൊലീസ് അന്വേഷണം ആരംഭിച്ചു
- ലൈഫ് മിഷന് വീടിന് കൈക്കൂലി വാങ്ങിയ ഓഫീസറെ വിജിലന്‍സ് പിടികൂടി


