Author: News Desk

കൊല്ലം: ജോലി വാഗ്ദാനം ചെയ്ത് യുവതിക്ക് അശ്ലീല സന്ദേശം അയച്ച സിപിഎം ലോക്കല്‍ സെക്രട്ടറിക്ക് എതിരെ നടപടി. സൗഹൃദം സ്ഥാപിച്ച ശേഷം അശ്ലീല സന്ദേശങ്ങളയച്ചെന്ന യുവതിയുടെ പരാതിയിൽ തേവലക്കര സൗത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറിയും ചവറ ഏരിയ കമ്മിറ്റിയംഗവുമായ എസ്.അനിലിനെതിരെയാണ് പാര്‍ട്ടി നടപടി സ്വീകരിച്ചത്. അനിലിനെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്നു സസ്പെൻഡ് ചെയ്തു. ഇടുക്കി സ്വദേശിനിയായ യുവതി സിപിഎം ജില്ലാ കമ്മിറ്റിക്കു നൽകിയ പരാതിയിലാണു നടപടി. സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട അനില്‍ ജോലി വാഗ്ദാനം ചെയ്തതായും സൗഹൃദം ഉറപ്പിച്ച ശേഷം അശ്ലീല സന്ദേശം അയച്ചെന്നുമായിരുന്നു യുവതിയുടെ പരാതി. കഴിഞ്ഞദിവസം പോക്സോ കേസിൽ ആലപ്പുഴ ചേർത്തലയിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിലായിരുന്നു. ചേർത്തല നഗരസഭ 33-ാം വാർഡ് സൗത്ത് ബ്രാഞ്ച് സെക്രട്ടറി സുഖലാൽ (58) ആണ് അറസ്റ്റിലായത്. ഇയാളെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു.

Read More

ന്യൂ ഡൽഹി : കോവിഡ്​ 19ന്‍റെ സാഹചര്യത്തില്‍ പാന്‍ -ആധാര്‍ കാര്‍ഡ്​ ബന്ധിപ്പിക്കല്‍ സമയം 2022 മാര്‍ച്ച്‌​ 31വരെ നീട്ടി കേന്ദ്രസര്‍ക്കാര്‍. കോവിഡ്​ 19ന്‍റെ സാഹചര്യത്തില്‍ നികുതി ദായകര്‍ നേരിടുന്ന വെല്ലുവിളികള്‍ കണക്ക​ിലെടുത്താണ്​​ ബന്ധിപ്പിക്കല്‍ സമയം ആറുമാസം കൂടി നീട്ടാനുള്ള ആദായ നികുതി വകുപ്പിന്‍റെ തീരുമാനം. നേരത്തേ സെപ്​റ്റംബര്‍ 30ന്​ മുൻപ് ​ പാന്‍ -ആധാര്‍ കാര്‍ഡ്​ ബന്ധിപ്പിക്കണമെന്ന്​ ആദായ നികുതി വകുപ്പ്​ അറിയിച്ചിരുന്നു. ഈ വര്‍ഷം മാത്രം നാലാമത്തെ തവണയാണ്​ ആധാര്‍-പാന്‍ ബന്ധിപ്പിക്കാനുള്ള സമയം സര്‍ക്കാര്‍ നീട്ടി നല്‍കുന്നത്​. നേരത്തേ ജൂലൈയിലായിരുന്ന ഡെഡ്​ലൈന്‍ സെപ്​റ്റംബര്‍ 30 വരെ നീട്ടിയിരുന്നു. കോവിഡിന്‍റെ രണ്ടാം തരംഗത്തെ തുടര്‍ന്നായിരുന്നു അത്​.

Read More

തിരുവനന്തപുരം: മന്ത്രി വി എൻ വാസവൻ പാലാ ബിഷപ്പിനെ സന്ദർശിച്ചതിനെ വിമർശിച്ച് സുന്നി മുഖപത്രത്തിന്‍റെ ലേഖനം. വേട്ടക്കാരന് മന്ത്രി പുംഗവൻ ഹാലേലുയ്യ പാടുന്നുവെന്നാണ് മുസ്തഫ മുണ്ടുപാറയുടെ ലേഖനം പറയുന്നത്. വ്യത്യസ്ത മത വിഭാഗങ്ങൾക്ക് വ്യത്യസ്ത നീതിയെന്ന പരാതിയും ലേഖനത്തിലുണ്ട്.

Read More

തിരുവനന്തപുരം: ജനങ്ങളും ഭരണാധികാരികളും തമ്മിലുള്ള നല്ല ബന്ധമാണ് ജനാധിപത്യത്തിന്റെ ശക്തിയെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഭരണാധികാരികള്‍ക്ക് ജനങ്ങളുമായുള്ള ബന്ധം നഷ്ടപ്പെടുമ്പോള്‍ ജനാധിപത്യത്തില്‍ പല പ്രശ്‌നങ്ങള്‍ ഉടലെടുക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഉമ്മന്‍ ചാണ്ടിയുടെ നിയമസഭാംഗത്വത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ സമാപനത്തോട് അനുബന്ധിച്ചു നടന്ന ഡോക്യുമെന്ററി പ്രകാശന ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തന്റെ 51 വര്‍ഷത്തെ പൊതുജീവിതം ജനങ്ങളുമായി ലയിച്ചുചേര്‍ന്നതാണ്. ജനങ്ങളുമായി ഇടപെഴുകുമ്പോള്‍ യാതൊരുവിധ ശാരീരിക പ്രയാസങ്ങളുമില്ല. അപ്പോള്‍ കിട്ടുന്ന ഊര്‍ജം ഭക്ഷണത്തില്‍ നിന്നോ പാനീയത്തില്‍ നിന്നോ ലഭിക്കാറില്ല. ജനങ്ങളുമായുള്ള ബന്ധം തുടരും. കൊറോണാകാലത്ത് ജനങ്ങള്‍ കഷ്ടപ്പെടുന്ന സമയത്ത് സുവര്‍ണ ജൂബിലി ആഘോഷ പരിപാടികള്‍ തനിക്കു വിലക്കേണ്ടി വന്നു. അതിന് ഇളവുനല്കിയാണ് ഒന്നോ രണ്ടോ പരിപാടികള്‍ നടത്താന്‍ സമ്മതിച്ചതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. അങ്ങേയറ്റം ദയയും മനുഷ്യസ്‌നേഹവുമുള്ള അപൂര്‍വ വ്യക്തിത്വമാണ് ഉമ്മന്‍ ചാണ്ടിയുടേതെന്ന് പ്രശസ്ത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ചൂണ്ടിക്കാട്ടി. അങ്ങേയറ്റം ബഹുമാനത്തോടെയാണ് താന്‍ അദ്ദേഹത്തെ കാണുന്നത്. ഉമ്മന്‍ ചാണ്ടിയെ ഒരു വിഗ്രഹംപോലെ…

Read More

തിരുവനന്തപുരം: പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ 71-ാം ജന്മദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രിയുടെ ജീവചരിത്രതെയും ; കേന്ദ്ര സർക്കാരിന്റെ പദ്ധതികളെയും കുറിച്ചുള്ള മുന്ന് ദിവസം നീണ്ടുനിൽക്കുന്ന എക്സിബിഷൻ നാഷണൽ ക്ലബ്ബിൽ യുവമോർച്ച സംസ്ഥാന അധ്യക്ഷൻസി.ആർ.പ്രഫുൽകൃഷ്ണ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു.ജന്മദിനാഘോഷങ്ങളുടെ ഭാഗമായി രക്തദാന ക്യാമ്പുകൾ, സ്വഛ് ഭാരത് പരിപാടികൾ, ക്വിസ് മത്സരങ്ങൾ, കോളനികൾ കേന്ദ്രീകരിച്ചുള്ള സേവന പ്രവർത്തനങ്ങൾ തുടങ്ങി വിപുലമായ പരിപാടികളും യുവമോർച്ചയുടെ നേതൃത്വത്തിൽ നടക്കും. ഉദ്ഘാടന ചടങ്ങിൽജില്ലാ ജനറൽ സെക്രട്ടറി പാപ്പനംകോട് നന്ദു അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ബി.എൽ.അജേഷ്, ചന്ദ്രകിരൺ, അഭിലാഷ് അയോധ്യ, കരമന പ്രവീൺ, കിരൺ, നെടുമങ്ങാട് വിന്ജിത്, അഭിജിത്, രാമേശ്വരം ഹരി, അനന്തു വിജയ്, ആശാനാഥ്, കവിതാസുഭാഷ്, മണിനാട് സജി, ചൂണ്ടിക്കൽ ഹരി തുടങ്ങിയവർ പങ്കെടുത്തു.

Read More

തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകള്‍ കേന്ദ്രീകരിച്ച് ഗവേഷണം വര്‍ധിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഗവേഷണത്തിനായി മെഡിക്കല്‍ കോളേജുകളിലെ ഭൗതിക സൗകര്യങ്ങള്‍ വര്‍ധിപ്പിക്കും. ഡേറ്റ കൃത്യമായി ശേഖരിക്കുന്ന സംസ്ഥാനമാണ് കേരളം. അത് ഗവേഷണത്തിന് ഉപയോഗിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതാണ്. മെഡിക്കല്‍ കോളേജുകളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റാനായി ഘട്ടംഘട്ടമായുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്. ഇതുകൂടാതെ അടുത്ത 5 വര്‍ഷത്തിനുള്ളില്‍ മെഡിക്കല്‍ കോളേജുകളെ റാങ്കിംഗില്‍ മുന്‍നിരയില്‍ എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും നടന്നു വരുന്നതായും മന്ത്രി വ്യക്തമാക്കി. സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായി 5 മെഡിക്കല്‍ കോളേജുകളിലെ 14.09 കോടി രൂപയുടെ 15 പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ആരോഗ്യ വിദ്യാഭ്യാസ മേഖലയിലും സംസ്ഥാനം മുന്നില്‍ തന്നെയാണ്. മികച്ച ചികിത്സ, മെഡിക്കല്‍ വിദ്യാഭ്യാസം, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എന്നിവയോടൊപ്പം തന്നെ ആശുപത്രികളുടെ വികസനവും മുന്നോട്ട് കൊണ്ട് പോകാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. മെഡിക്കല്‍ കോളേജുകളില്‍ എമര്‍ജന്‍സി മെഡിസിന്‍ ഉള്‍പ്പെടെ വിദഗ്ധ ചികിത്സ ഉറപ്പാക്കും. സംസ്ഥാനത്തെ ആശുപത്രികള്‍ മാതൃശിശു…

Read More

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി ഉൾപ്പടെ യാഥാർത്ഥ്യമാക്കുന്നതിനും മത്സ്യത്തൊഴിലാളികളുടെ ജീവൽ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും കഠിനമായി യത്നിച്ച പൊതുപ്രവർത്തകനും ജനപ്രതിനിധിയും ആയിരുന്നു ജോർജ്ജ് മെഴ്സിയറെന്ന്മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അഭിപ്രായപ്പെട്ടു. രാഷ്ട്രീയപ്രവർത്തകൻ ,ട്രേഡ് യൂണിയൻ നേതാവ് ,എന്നിങ്ങനെ വിവിധ മേഖലകളിൽ മികവ് തെളിയിച്ച മെഴ്സിയറുടെ വേർപാട് സൃഷ്ടിച്ച വിടവു നികത്താൻ കോൺഗ്രസിന് ഇനിയും കഴിഞ്ഞിട്ടില്ലെന്നും ഉമ്മൻചാണ്ടി ചൂണ്ടിക്കാട്ടി.ഐ.എൻ.ടി.യു.സി. ജില്ലാകമ്മിറ്റിയും ബ്രഹ്മോസ് സ്റ്റാഫ് അസോസിയേഷനും സിവിൽ സപ്ലൈസ് ലേബർ കോൺഗ്രസും സംയുക്തമായി സംഘടിപ്പിച്ച ഒന്നാമത് ജോർജ് മെഴ്സിയർ അനുസ്മരണവും എൻഡോവ്‌മെൻ്റ് വിതരണവും തിരുവനന്തപുരം പ്രസ്സ് ക്ലബ്ബ് ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു .ഐ.എൻ.ടി.യു.സി. ജില്ലാ പ്രസിഡൻ്റ് വി.ആർ.പ്രതാപൻ അദ്ധ്യക്ഷത വഹിച്ചു.മുൻ മന്ത്രി വി.എസ്സ്.ശിവകുമാർ അനുസ്മരണ പ്രഭാഷണം നടത്തി.ഡി.സി.സി.പ്രസിഡൻറ് പാലോട് രവി എൻഡോവ്മെൻറ് വിതരണം നിർവ്വഹിച്ചു.ഐഎൻടിയുസി സംസ്ഥാന, ജില്ലാ നേതാക്കളായ കെ.പി.തമ്പി കണ്ണാടൻ, അഡ്വക്കേറ്റ് ജി.സുബോധൻ ആൻറണി ആൽബർട്ട് ,ഹാജാ നാസ് മുദ്ദീൻ,കെ.എം .അബ്ദുൽ സലാം, ഷമീർ വള്ളക്കടവ്, മലയം ശ്രീകണ്ഠൻനായർ ,ആർ.എസ്. വിമൽകുമാർ ,സേവ്യർ ലോപ്പസ്സ്,…

Read More

തിരുവനന്തപുരം; കെഎസ്ആർടിസി കൊമേർഷ്യൽ വിഭാഗത്തിന്റെ പ്രധാനഭാഗമായ ലോജിസ്റ്റിക്സ് വിങ്ങിന്റെ പ്രാരംഭപ്രവർത്തനങ്ങളുടെ ഭാ​ഗമായി പരീക്ഷണാടിസ്ഥാനത്തിൽ ലോജിസ്റ്റിക്സ് സർവ്വീസ് ആരംഭിച്ചു. തിരുവനന്തപുരത്ത് നിന്നും കലാ കൗമുദി യുടെ പത്രക്കെട്ടുകൾ എല്ലാ ദിവസവും ബസിൽ എറണാകുളത്ത് എത്തിക്കുന്ന പദ്ധതിയാണ് ആരംഭിച്ചത്. ലോജിസ്റ്റിക്സ് വിഭാഗത്തിന്റെ പ്രാരംഭപ്രവർത്തനങ്ങളുടെ ഭാഗമായി ആദ്യ രണ്ടുമാസം കെഎസ്ആർടിസി സൗജന്യ നിരക്കിലാണ് ഈ സർവ്വീസ് നൽകുന്നത്. ഇത് സംബന്ധിച്ച് കെഎസ്ആർടിസിയുടെ അനുമതി എസ്റ്റേറ്റ് ഓഫീസർ എം. ജി.പ്രദീപ് കുമാറിൽ നിന്നും നിന്നും കലാകൗമുദി ഡെപ്യൂട്ടി ജി. എം. ശ്രീകുമാർ, കലാകൗമുദി സർക്കുലേഷൻ മാനേജർ ജിജു എന്നിവർ ഏറ്റുവാങ്ങി. തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നിന്നും രാത്രി 12 മണിക്ക് പുറപ്പെടുന്ന മണ്ണാർക്കാട് സൂപ്പർ ഫാസ്റ്റ് അല്ലെങ്കിൽ 12.30 ന് പുറപ്പെടുന്ന തൃശൂർ സൂപ്പർ ഫാസ്റ്റ് എന്നീ സർവീസുകളിലാണ് പത്രക്കെട്ടുകൾ സുരക്ഷിതമായി എത്തിക്കുക. പുലർച്ചെ 05.30/06.00 മണിയോടെ പത്രക്കെട്ടുകൾ കെഎസ്ആർടിസി എറണാകുളം ഡിപ്പോയിൽ എത്തിക്കും. അവിടെ നിന്നും കലാകൗമുദി അധികൃതർ ഏറ്റുവാങ്ങുകയും ചെയ്യും

Read More

തിരുവനന്തപുരം > പതിനാറ്കാരിയെ പീഡിപ്പിച്ച കേസിൽ ഓട്ടോ ഡ്രൈവറായ പ്രതിക്ക് പത്ത് വർഷം കഠിന തടവും 45,000 രൂപ പിഴയും തിരുവനന്തപുരം സ്പെഷ്യൽ അതിവേഗ കോടതി വിധിച്ചു. മലയിൻകീഴ് സ്വദേശി ശ്രീകുമാരൻ നായ(58) രെയാണ് ശിക്ഷിച്ചത്.പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടുതൽ തടവ് അനുഭവിക്കണമെന്ന് ജഡ്ജി ആർ.ജയകൃഷ്ണൻ വിധിയിൽ പ്രതിപാദിച്ചു. 2017 ആഗസ്റ്റ് മൂന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. സംഭവ ദിവസം പെൺക്കുട്ടി കൗഡിയാറിൽ നിന്ന് പ്രതിയുടെ ഓട്ടോറിക്ഷയിലാണ് കയറിയത്. ഓട്ടോയിൽ സഞ്ചരിക്കവെ പ്രതി കുട്ടിയുടെ കൈയ്യിൽ കടന്ന് പിടിച്ചു ഉമ്മെ വെക്കാൻ ശ്രമിച്ചു. ഇതിൽ ഭയന്ന കുട്ടി ഓട്ടോ നിർത്താൻ പറഞ്ഞിട്ടും കേട്ടില്ല. ജവഹർ നഗറിലേയ്ക്ക് പോകുന്ന വഴിയിൽ റോഡിൽ കുറച്ച് സ്ത്രീകൾ നിൽക്കുന്നത് കണ്ട കുട്ടി ഓട്ടോയിൽ നിന്ന് ചാടി ഇറങ്ങി. പ്രതി തടയാൻ ശ്രമിച്ചെങ്കിലും കുട്ടി ഓടി കളഞ്ഞു. വീണ്ടും കുട്ടിയെ തിരിച്ച് വിളിച്ച പ്രതി അശ്ലീല…

Read More

തിരുവനന്തപുരം; ലോകപ്രസിദ്ധ ഭൗതിക ശാസ്ത്രജ്ഞൻ പ്രൊഫ. താണു പദ്മനാഭന്റെ ദേഹവിയോഗത്തിൽ രമേശ് ചെന്നിത്തല അനുശോചിച്ചു. ശാസ്ത്രരംഗത്ത് നിസ്തുലസംഭാവനകൾ നൽകിയതിലൂടെ ലോക ശ്രദ്ധ നേടിയ പ്രൊഫ. താണു പദ്മനാഭൻ അതുവഴി കേരളത്തിന്റെ യശസ്സും ഉയർത്തിപ്പിടിക്കുകയാണ് ചെയ്തത്.ജനപ്രിയശാസ്ത്ര പ്രചാരണ വിഷയത്തിലും അദ്ദേഹം ശ്രദ്ധാലുവായിരുന്നു. അദ്ദേഹത്തിന്റെ വേർപാട് ശാസ്ത്ര ലോകത്തിന് വലിയ ഒരു നഷ്ടമാണ് എന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

Read More