Author: News Desk

കൊച്ചി : മെലിണ്ട റോസ് എന്ന 12 വയസ്സുകാരിയുടെ ഓര്‍മ്മയിലാണ് ലോക റോസ് ദിനം ആചരിക്കുന്നത്. ഒരു കനേഡിയന്‍ പെണ്‍കുട്ടിയായ റോസില്‍ അപൂര്‍വ്വമായി മാത്രം കണ്ടെത്തുന്ന അസ്‌കിന്‍ ട്യൂമര്‍ എന്ന രക്താര്‍ബുധം പടര്‍ന്നു പിടിച്ചിരുന്നു. ഒരു വ്യാഴവട്ട കാലം മാത്രം ഈ ഭൂമിയില്‍ ജീവിച്ച് കടന്നു പോയ റോസ് തന്റെ ഹൃസ്വമായ സമയത്തിനുള്ളില്‍ ഒട്ടേറെപ്പേരുടെ ജീവിതത്തെ ആഴത്തില്‍ സ്പര്‍ശിച്ചാണ് കടന്നു പോയത്. അവളുടെ അവസാന ശ്വാസം വരെയും, തന്നെ കാര്‍ന്നു തിന്നുന്ന രോഗത്തിനെതിരെ ധീരമായിത്തന്നെ പോരാട്ടം നടത്തി. അവളുടെ ജീവിത്തിലെ അവസാന ആറു മാസങ്ങളില്‍, തന്റെ ദിവസങ്ങള്‍ എണ്ണപ്പെട്ടു കഴിഞ്ഞിട്ടും, അവള്‍ സ്വന്തം ജീവിതത്തിനായി പോരാടുകയും മറ്റുള്ളവരുടെ ജീവിതങ്ങളില്‍ വെളിച്ചവും ശുഭപ്രതീക്ഷകളും നിറയ്ക്കുന്നതിനുള്ള ശ്രമങ്ങളും നടത്തിപ്പോന്നു.അവള്‍ക്കു ചുറ്റുമുള്ള, അര്‍ബുദത്തിനെതിരെ പോരാട്ടം നടത്തുന്ന പോരാളികള്‍ക്കായി റോസ് കവിതകളും, കത്തുകളും, ഈമെയിലുകളും എഴുതി അയച്ചു. മനുഷ്യനെ തകര്‍ക്കുന്ന വേദനാജനകമായ പ്രക്രിയയിലൂടെയാണ് ഓരോ അര്‍ബുദ രോഗികളും തങ്ങളുടെ ചികിത്സയ്ക്കായി കടന്നു പോകുന്നത്. അവളുടെ ആത്യന്തികമായ ലക്ഷ്യം…

Read More

കണ്ണൂർ : മലബാര്‍ കാന്‍സര്‍ സെന്ററില്‍ നവംബറില്‍ തുടങ്ങുന്ന ഒരു വര്‍ഷ പോസ്റ്റ് ബേസിക് ഡിപ്ലോമ ഇന്‍ ഓങ്കോളജി നഴ്‌സിങ്ങ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി എസ് സി നഴ്‌സിങ്ങ്/ ജിഎന്‍എം/എം എസ് സി നഴ്‌സിങ്ങ് എന്നിവയാണ് യോഗ്യത. കേരള നഴ്‌സസ് ആന്‍ഡ് മിഡ്വൈഫ്സ് കൗണ്‍സിലില്‍ രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കണം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 20. പ്രവേശനം ലഭിക്കുന്നവര്‍ക്ക് പ്രതിമാസം 10,000 രൂപ സ്‌റ്റൈപ്പന്റ് ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ www.mcc.kerala.gov.in ല്‍ ലഭിക്കും. ഫോണ്‍: 0490 2399243, 7558825357.

Read More

ദില്ലി: ശബരിമല വിമാനത്താവളത്തെ എതിർക്കുന്ന നിലപാടില്ലെന്ന് ഡിജിസിഎ അരുൺ കുമാർ. കേരളം നൽകിയ റിപ്പോർട്ടിലെ അപാകതകളാണ് ചൂണ്ടിക്കാണിച്ചതെന്നും സുരക്ഷ ആശങ്കയുണ്ടെന്നും ഡിജിസിഎ അരുൺ കുമാർ പ്രതികരിച്ചു. ”കേരളം സമർപ്പിച്ച റിപ്പോർട്ടിലെ അപാകതകളാണ് ഡിജിസിഎ രേഖപ്പെടുത്തിയത്. വിമാനത്താവളത്തെ എതിർക്കുന്ന നിലപാട് സ്വീകരിക്കില്ല. അപാകത പരിഹരിച്ച് നല്കിയാൽ പരിഗണിക്കും”. കൂടുതൽ പഠനം ആവശ്യമാണെന്നും അരുൺ കുമാർ വിശദീകരിച്ചു. 130 കെട്ടിടങ്ങൾ പൊളിക്കണമെന്ന് കേരളം തയ്യാറാക്കിയ റിപ്പോർട്ടിൽ പരാമർശിക്കുന്നത്. വിമാനസർവ്വീസ് വരുമാനം മാത്രമേ തല്ക്കാലം ഉണ്ടാകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More

പാനൂർ: പുത്തൂർ പുഴയോരത്തെ പുത്തൂർവയൽ എന്ന സ്ഥലത്തെ ആളൊഴിഞ്ഞ പറമ്പിൽനിന്ന് മൂന്ന് സ്റ്റീൽ ബോംബുകൾ കണ്ടെടുത്തു. പാനൂർ പ്രിൻസിപ്പൽ എസ്.ഐ. സി.സി.ലതീഷ്, എസ്.ഐ.മാരായ പി.ദേവദാസ്, മനോഹരൻ എന്നിവരടങ്ങുന്ന സംഘമാണ് ബോംബ് കണ്ടെത്തിയത്. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെൻറ് പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. നാളെ മുതൽ പ്രവേശന നടപടികൾ തുടങ്ങും. നാളെ രാവിലെ ഒൻപത് മുതൽ ഒക്ടോബർ ഒന്ന് വരെയാണ് പ്രവേശനം.കർശനമായ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് വേണം പ്രവേശന നടപടികൾ എന്നാണ് വിദ്യാഭ്യാസവകുപ്പ് നിർദ്ദേശം. എല്ലാ വിഷയത്തിലും എ പ്ലസ് കിട്ടിയവർക്ക് ട്രയൽ അലോട്ട്മെൻറിൽ തന്നെ ഇഷ്ടമുള്ള വിഷയത്തിൽ പ്രവേശനം കിട്ടാത്തതിൻറെ ആശങ്കക്കിടെയാണ് അഡ്മിഷൻ തുടങ്ങുന്നത്. സാമ്പത്തിക പ്രതിസന്ധി മൂലം പുതിയ ബാച്ച് ഇത്തവണ അനുവദിക്കില്ല എന്നാണ് സർക്കാർ നിലപാട്.

Read More

തിരുവനന്തപുരം: സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം നിർത്തലാക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി ജി ആർ അനിൽ. ഇപ്പോൾ വിതരണം ചെയ്യുന്നതിൽ ചെറിയ ബുദ്ധിമുട്ട് ഉണ്ടെന്നത് യാഥാർഥ്യമാണ്. സാമ്പത്തിക പ്രതിസന്ധിയുമുണ്ട്. മുൻഗണന വിഭാഗങ്ങൾക്ക് മാത്രം നൽകിയാൽ പോരെ എന്ന് ചോദ്യം പല കോണുകളിൽ നിന്നും ഉയരുന്നുണ്ട്. എന്നാൽ സർക്കാർ എല്ലാ വിഭാ​ഗങ്ങളേയും ഒരേപോലെയാണ് കാണുന്നതെന്നും മന്ത്രി പറഞ്ഞു.

Read More

തിരുവനന്തപുരം: സംസ്ഥാന എൻസിപിയില്‍ ആഭ്യന്തര തര്‍ക്കം രൂക്ഷം. പ്രസിഡന്‍റ് പിസി ചാക്കോ പാര്‍ട്ടിയെ ഹൈജാക്ക് ചെയ്തെന്നാണ് എ കെ ശശീന്ദ്രൻ വിഭാഗത്തിൻറെ ആരോപണം. ചാക്കോയുടെ അടുപ്പക്കാരനായ സംസ്ഥാന സെക്രട്ടറി ബിജു ആബേല്‍ ജേക്കബ് പാര്‍ട്ടി പ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തുന്ന ഓഡി‍യോ ക്ലിപ്പും പുറത്തായി.കോണ്‍ഗ്രസില്‍ നിന്ന് എൻസിപി തലപ്പത്തേക്കെത്തിയ പിസി ചാക്കോയും ശശീന്ദ്രൻപക്ഷവും തമ്മിലാണ് തർക്കം. പി സി ചാക്കോ പ്രസിഡന്‍റായതിന് ശേഷം ജില്ലാ പ്രസിഡണ്ടുമാരെ മാറ്റിയത് മുതൽ ഭിന്നത തുടങ്ങി. മുൻ പ്രസിഡന്‍റും മുതിര്‍ന്ന നേതാവുമായ ടിപി പീതാംബരനെയും മന്ത്രി എ കെ ശശീന്ദ്രനേയും വകവയ്ക്കാതെ ചാക്കോ തന്നിഷ്ടപ്രകാരം തീരുമാനം എടുക്കുന്നെന്നാണ് എതിര്‍പക്ഷത്തിൻറെ ആരോപണം. ഇതിനിടയിലാണ് ചാക്കോയുടെ വിശ്വസ്തനായ, പാര്‍ട്ടിയുടെ സെക്രട്ടറി ബിജു ആബേല്‍ ജേക്കബ് എറണാകുളത്തെ പാര്‍ട്ടി പ്രവര്‍ത്തകൻ ബേബിയെ ഭീഷണിപ്പെടുത്തുന്ന ശബ്ദസന്ദേശം പുറത്ത് വന്നത്.കോണ്‍ഗ്രസില്‍ നിന്ന് എൻസിപി തലപ്പത്തേക്കെത്തിയ പിസി ചാക്കോയും ശശീന്ദ്രൻപക്ഷവും തമ്മിലാണ് തർക്കം. പി സി ചാക്കോ പ്രസിഡന്‍റായതിന് ശേഷം ജില്ലാ പ്രസിഡണ്ടുമാരെ മാറ്റിയത് മുതൽ ഭിന്നത…

Read More

കോട്ടയം : വിവാഹം കഴിക്കാൻ ഏറെ ബുദ്ധിമുട്ടുന്നർ ഉള്ള നാടാണ് കേരളം. പലർക്കും കൃത്യമായ സമയത്ത് പങ്കാളിയെ കിട്ടുന്നില്ല എന്ന പ്രതിസന്ധി ഉണ്ട്. വിവാഹപ്രായം കഴിഞ്ഞ് വീടുകളിൽ കഴിയുന്ന പുരുഷന്മാരും സ്ത്രീകളും നിരവധിയാണ്. അത്തരക്കാർക്ക് ഒക്കെ ആശ്വാസമാവുകയാണ് തിടനാട് ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിൽ നടത്തിയ സർവ്വേ അനുസരിച്ച് നിരവധിപേർ വിവാഹം കഴിക്കാനായി കാത്തുനിൽക്കുന്നുണ്ട് എന്ന് കണ്ടെത്തി. ഇതിന് പിന്നാലെ എങ്ങനെ പ്രശ്നം പരിഹരിക്കാം എന്ന ആലോചനയായി. ആ ആലോചനക്ക് ഒടുവിലാണ് സൗജന്യമായി മാരേജ് ഡയറി ഉണ്ടാക്കാൻ തിടനാട് പഞ്ചായത്ത് തീരുമാനിച്ചത്.കേവലം തിടനാട് പഞ്ചായത്തിൽ ഒതുങ്ങിനിൽക്കുന്നതല്ല ‘മാരേജ് ഡയറി’ എന്ന ആശയം. പഞ്ചായത്തിന് പുറത്തുള്ളവർക്കും മാരേജ് ഡയറിയുടെ ഭാഗം ആകാം. ‘ഒന്നാകുന്ന ഹൃദയം ഒന്നു ചേരുന്ന കുടുംബബന്ധങ്ങൾ’ എന്ന ക്യാപ്ഷൻ ഇട്ടാണ് മാരേജ് ഡയറി തയ്യാറാക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് തിടനാട് പഞ്ചായത്ത് ഈ വിവരം പൊതുസമൂഹത്തെ അറിയിച്ചത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ്: “നമ്മൾ ഈ സമൂഹത്തിൽ ജീവിക്കുമ്പോൾ വലിയൊരു പ്രാധാന്യമുള്ള കാര്യമാണ് കുടുംബജീവിതം.…

Read More

കൊച്ചി: കൊച്ചിയിൽ സ്വകാര്യ ആശുപത്രിയിൽ കൊവിഡ് ചികിത്സയില്‍ കഴിയുന്ന യുവതിക്ക് ബ്ലാക്ക് ഫംഗസ് രോഗം സ്ഥിരീകരിച്ചു. 38 വയസ്സുള്ള ഉദയംപേരൂർ സ്വദേശിനിക്കാണ് ബ്ലാക്ക് ഫംഗസ് രോഗം സ്ഥിരീകരിച്ചത്. ചികിത്സയ്ക്കുള്ള സഹായം തേടി കെ ബാബു എംഎൽഎ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് കത്ത് നൽകി.

Read More

കൊച്ചി : കോവിഡ് മുന്നണിപ്പോരാളികള്‍ക്ക് ആദരവുമായി കവിയും ഗാനരചയിതാവുമായ ബികെ ഹരിനാരായണന്റെ നേതൃത്വത്തില്‍ ഒരുങ്ങിയ മ്യൂസിക് ഫീച്ചര്‍ ‘ഇള’ റിലീസ് ചെയ്തു. പത്ത് മിനിറ്റ് ദൈര്‍ഘ്യമുള്ള മ്യൂസിക് ഫീച്ചറില്‍ അപര്‍ണ ബാലമുരളിയാണ് പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സംഗീതസംവിധായകന്‍ ബിജിബാലിനും കഥകളി കലാകാരന്‍ പീശപ്പള്ളി രാജീവനുമൊപ്പം ഹരിനാരായണനും ഇളയില്‍ അഭിനയിച്ചിരിക്കുന്നു. കോവിഡ് മുന്നണിപ്പോരാളികളെ പ്രതിനിധീകരിക്കുന്ന ഇള എന്ന ഡോക്ടറുടെ ജീവിതത്തിലൂടെയാണ് ഗാനചിത്രം കടന്നു പോകുന്നത്. https://youtu.be/Ft8buEPYMgs മിഥുന്‍ ജയരാജാണ് ഗാനചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. സിതാര കൃഷ്ണകുമാറും മിഥുന്‍ ജയരാജും ചേര്‍ന്ന് ഗാനം ആലപിച്ചിരിക്കുന്നു.വൈബ്‌സ് മീഡിയയുടെ ബാനറില്‍ ഷാജു സൈമണ്‍ ആണ് നിര്‍മാണം. ഛായാഗ്രഹണം മനേഷ് മാധവന്‍, എഡിറ്റിങ് പ്രവീണ്‍ മംഗലത്ത്, ആര്‍ട്ട് ഇന്ദുലാല്‍ കാവീട് എന്നിവര്‍ നിര്‍വഹിക്കുന്നു. ലിജുപ്രഭാകര്‍, ധനുഷ് നായനാര്‍, ജയറാംരാമചന്ദ്രന്‍, അവണാവ് നാരായണന്‍ തുടങ്ങിയവരാണ് ഇളയുടെ അണിയറ ശില്പികള്‍

Read More