Author: News Desk

കൊല്ലം: രക്തസാക്ഷി സ്മാരകത്തിന് പണം നൽകാത്തതിന് സിപിഎം നേതാക്കൾ ഭീഷണിപ്പെടുത്തിയതായി പ്രവാസിയുടെ പരാതി. അമേരിക്കയില്‍ താമസിക്കുന്ന കോവൂര്‍ സ്വദേശികളായ ദമ്പതികളാണ് പരാതിക്കാര്‍. വ്യവസായിയുടെ ബന്ധുവിനെ ഫോണില്‍ വിളിച്ചാണ് ഭീഷണി.പണം നല്‍കാത്തതിനാല്‍ ചവറ മുഖംമൂടിമുക്കിൽ 10 കോടി ചിലവാക്കി നിർമ്മിച്ച കൺവെൻഷൻ സെന്ററില്‍ കൊടി കുത്തുമെന്നാണ് ചവറ മുകുന്ദപുരം ബ്രാഞ്ച് സെക്രട്ടറി ബിജുവിന്‍റെ ഫോണ്‍ സന്ദേശം. കണ്‍വെന്‍ഷന്‍ സെന്‍ററിന്‍റെ ഉദ്ഘാടനം നടത്താനിരിക്കെയാണ് ഭീഷണി. സ്ഥാപനത്തോട് ചേര്‍ന്നുള്ള സ്ഥലം തരംമാറ്റാന്‍ അനുവദിക്കില്ലെന്നും ബിജു പറയുന്നുണ്ട്. ബിജുവിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി.

Read More

കാസർകോട്: സംസ്ഥാന പോലീസ് മേധാവി അനില്‍കാന്തിന്‍റെ പരാതി പരിഹാര അദാലത്ത് കാസർകോട് സംഘടിപ്പിച്ചു. 41 പരാതികളാണ് പരിഗണിച്ചത്. തുടർന്ന് പോലീസ് ഉദ്യോഗസ്ഥരുടെ പരാതികളും അദ്ദേഹം സ്വീകരിച്ചു. പരാതികളുടെ പ്രാധാന്യം കണക്കിലെടുത്ത് വിവിധ തരത്തിലുളള അന്വേഷണങ്ങള്‍ക്ക് സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശം നല്‍കി. അദാലത്തിന്‍റെ ഉദ്ഘാടനം സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് നേരത്തെ നിര്‍വ്വഹിച്ചു. പത്തനംതിട്ട, കൊല്ലം, കണ്ണൂർ ജില്ലകളില്‍ ഇതിനകംതന്നെ സംസ്ഥാന പോലീസ് മേധാവി പരാതി പരിഹാര അദാലത്ത് നടത്തിയിരുന്നു. വിദൂര ജില്ലകളില്‍ നിന്ന് പോലീസ് ആസ്ഥാനത്ത് എത്തി സംസ്ഥാന പോലീസ് മേധാവിയെ നേരിട്ടുകണ്ട് പരാതി പറയുന്നതിന് സാധാരണക്കാര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനാണ് സംസ്ഥാന പോലീസ് മേധാവി ജില്ലകളില്‍ നേരിട്ടെത്തി പരാതി സ്വീകരിക്കുന്നത്. മുതിര്‍ന്ന പോലീസ് ഓഫീസര്‍മാര്‍ അദാലത്തില്‍ പങ്കെടുത്തു.

Read More

തിരുവനന്തപുരം: ഗവണ്മെന്റ്, എയ്ഡഡ്, അണ്‍ എയ്ഡഡ് സ്കൂളുകളിലെല്ലാം തന്നെ ആവശ്യാനുസ്സരണം സ്കൂള്‍ വാഹനങ്ങളുണ്ട്. കഴിഞ്ഞ 19 മാസക്കാലമായി ചലനമറ്റുകിടന്ന സ്കൂള്‍ വാഹനങ്ങള്‍ നിരത്തിലിറക്കുക എന്നത് സ്കൂളുകള്‍ക്ക് വലിയ ബാധ്യതയായി മാറുന്നു. ഒക്ടോബര്‍ 20 നു മുന്‍പായി ഫിറ്റ്നെസ് എടുക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശവും, സീറ്റില്‍ ഒരു കുട്ടിയെന്ന മാനദണ്ഡം പാലിക്കേണ്ടിവരുന്നതും, മുഴുവന്‍ സ്കൂള്‍ വാഹനങ്ങള്‍ക്കും ഒരുമിച്ച് ഇന്‍ഷുറന്‍സ് എടുക്കേണ്ടി വരുന്നു എന്നതും സ്കൂളുകള്‍ക്ക് കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. 19 മാസം ഉപയോഗിക്കാതെ കിടന്ന വാഹനങ്ങള്‍ക്ക് ഫിറ്റ്നെസ് സര്‍ട്ടിഫിക്കറ്റിനു വേണ്ടിയുള്ള ഒരുക്കങ്ങള്‍ നടത്തുമ്പോള്‍ ഓരോ വാഹനത്തിനും ലക്ഷക്കണക്കിനു രൂപ ചെലവ് വരും. തേര്‍ഡ് പാര്‍ട്ടി കോംപ്രിഹെന്‍സീവ് ഇന്‍ഷുറന്‍സ് എടുക്കുന്നതിന് ഓരോ വാഹനത്തിനും പതിനായിരക്കണക്കിന് രൂപയുടെ ചെലവ് വേറെയും വരും. അതിനാല്‍ സ്വകാര്യ സ്കൂളുകള്‍ക്ക് ഇത്രയും ചുരുങ്ങിയ കാലയളവില്‍ സ്കൂള്‍ വാഹനങ്ങളെ ഫിറ്റ്നെസിനു വിധേയമാക്കാന്‍ സാധിക്കില്ല.MLA, MP, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ ധനമുപയോഗിച്ച് ഗവണ്മെന്റ്, ഗവണ്മെന്റ് എയ്ഡഡ് സ്കൂളുകളില്‍ വാഹനം ലഭ്യമാക്കിയപ്പോള്‍ സര്‍ക്കാര്‍ അംഗീകൃത…

Read More

തിരുവനന്തപുരം: നോക്കുകൂലി നൽകാൻ വിസമ്മതിച്ച കരാറുകാരന് ക്രൂര മർദ്ദനം. തിരുവനന്തപുരം പോത്തൻകോട് കടുവാക്കുഴിയിലാണ് വീട് നിർമ്മാണ കരാറുകാരനായ മണികണ്ഠനെ സിഐടിയു – ഐഎൻടിയുസി യൂണിയൻ തൊഴിലാളികൾ മർദ്ദിച്ചത്.വീടിന്റെ കോൺക്രീറ്റിന് വേണ്ടി ഇന്നലെ കമ്പി ഇറക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് സിഐടിയു – ഐഎൻടിയുസി പ്രവർത്തകർ 10,000 നോക്കുകൂലി ആവശ്യപ്പട്ടിരുന്നു. എന്നാൽ ഇത് നൽകാൻ കഴിയില്ലെന്ന് കരാറുകാരൻ മണികണ്ഠൻ ഇവരെ അറിയിച്ചു. ഇതിന് പിന്നാലെയാണ് ആക്രമണം ഉണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് യൂണിയൻ പ്രവർത്തകരെ പോത്തൻകോട് പൊലീസ് അറസ്റ്റ് ചെയ്തു.

Read More

കോട്ടയം : സംസ്ഥാനത്ത് ഈഴവ ജിഹാദ് ഉണ്ടെന്ന പരാമര്‍ശം നടത്തിയ വൈദികന്‍ റോയി കണ്ണന്‍ ചിറയ്ക്ക് കിറുക്കാണെന്ന് പിസി ജോര്‍ജ്. റോയി അച്ചന്റെ തലയ്ക്ക് കിറുക്കാണെന്നും അയാളുടെ തലയ്ക്ക് അടി കൊടുക്കണമെന്നുമാണ് പിസി ജോര്‍ജ് പറഞ്ഞത്. റോയി അച്ചന്‍ സഭയ്ക്ക് അപമാനമാണെന്നും പിസി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. കത്തോലിക്കാ പെണ്‍കുട്ടികളെ തട്ടിക്കൊണ്ട് പോവാന്‍ ഈഴവരായ ചെറുപ്പക്കാര്‍ക്ക് സ്ട്രാറ്റജിക്കായ പദ്ധതികള്‍ ആവിഷ്‌കരിച്ച് പരിശീലനം നടത്തുന്നുണ്ടെന്നാണ് സിറിയന്‍ കത്തോലിക്കാ വൈദികനും ദീപിക ബാലസഖ്യം ഡയറക്ടറുമായ റോയി കണ്ണന്‍ ചിറ കഴിഞ്ഞദിവസം പറഞ്ഞത്. ”കോട്ടയത്തെ ഒരു സിറോ മലബാര്‍ ഇടവകയില്‍ നിന്ന് ഒമ്പത് പെണ്‍കുട്ടികളെ ഒരു മാസത്തിനിടെ തട്ടിക്കൊണ്ടു പോയത് ഈഴവരാണ്. ലവ് ജിഹാദിനെപറ്റിയും നാര്‍കോട്ടിക് ജിഹാദിനെപറ്റിയും നമ്മള്‍ കൂടുതല്‍ സംസാരിക്കുന്നുണ്ട്. അതോടൊപ്പം ഇതര വിഭാഗങ്ങളിലേക്കും നമ്മുടെ കുട്ടികള്‍ ആകര്‍ഷിക്കപ്പെടുന്നുണ്ട്. അവര്‍ സ്ട്രാറ്റജിക്കായ പദ്ധതികള്‍ ആവിഷ്‌കരിച്ച് ചെറുപ്പക്കാരെ ആകര്‍ഷിക്കുന്നു എന്നുവരെ വിവരം കിട്ടിയിട്ടുണ്ട്.”- റോയി കണ്ണന്‍ ചിറ പറഞ്ഞു. പരാമര്‍ശം വിവാദമായതോടെ ഖേദം പ്രകടിപ്പിച്ച് ഫാ. റോയി…

Read More

ബെംഗളൂരു: ബെംഗളൂരുവില്‍ ടാക്‌സി കാറില്‍ യാത്രചെയ്യാന്‍ കയറിയ യുവതിക്കുനേരെ പീഡനശ്രമം. യുവതിയുടെ പരാതി പ്രകാരം ടാക്‌സി ഡ്രൈവറെ പോലീസ് അറസ്റ്റുചെയ്തു. കെ.ആര്‍. പുരം ആവലഹള്ളിയില്‍ താമസിക്കുന്ന ആന്ധ്രപ്രദേശ് സ്വദേശി ദേവരാജുലുവാണ് അറസ്റ്റിലായത്.ജെ.സി. നഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം. വീട്ടിലേക്കു പോകാനായി യുവതി കാര്‍ ബുക്ക് ചെയ്ത് കയറുകയായിരുന്നു.വീടെത്താനായപ്പോള്‍ യുവതി ഉറങ്ങിപ്പോയതായി പോലീസ് പറഞ്ഞു. തുടര്‍ന്ന് ഡ്രൈവര്‍ കാര്‍ സമീപത്തെ ഒഴിഞ്ഞ സ്ഥലത്തുകൊണ്ടുപോയി നിര്‍ത്തുകയും യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നെന്നും അറിയിച്ചു. ഇതിനിടെ ഉണര്‍ന്ന യുവതി ബഹളമുണ്ടാക്കിയതോടെ പ്രതി സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.യുവതി പിന്നീട് പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. കേസെടുത്ത് അന്വേഷണം നടത്തിയ പോലീസ് മണിക്കൂറുകള്‍ക്കകം പ്രതിയെ പിടികൂടി.

Read More

പത്തനംതിട്ട: പോക്‌സോ കേസിലെ ഇരയായ പെണ്‍കുട്ടിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കോന്നിയിലാണ് സംഭവം. പെണ്‍കുട്ടിയെ പീഡിപ്പിച്ച 31കാരനും സമീപവാസിയുമായ വിഷ്ണുവിനെ ജൂലായില്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് പെണ്‍കുട്ടി കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്നാണ് വിവരം. പെണ്‍കുട്ടിയും അച്ഛനും മുത്തശ്ശിയും മാത്രമാണ് വീട്ടില്‍ താമസം. റബ്ബര്‍ ടാപ്പിങ് തൊഴിലാളിയായ പിതാവ് രാവിലെ ജോലിക്ക് പോയ സമയത്തായിരുന്നു പെണ്‍കുട്ടി ആത്മഹത്യ ചെയ്തത് എന്നാണ് വിവരം. വ്യാഴാഴ്ച പുലര്‍ച്ചയോടെയാണ് സംഭവം നടന്നത്.പുലര്‍ച്ചെ പിതാവ് ജോലിക്ക് പോകാനായി ഉണര്‍ന്നപ്പോള്‍ ലൈറ്റ് ഇട്ടത് പെണ്‍കുട്ടിയാണെന്നും ഇതിനുശേഷം വീണ്ടും ഉറങ്ങാന്‍ പോയിരുന്നുവെന്നും മുത്തശ്ശി മൊഴി നല്‍കി. പിന്നീട് എട്ടു മണിയോടെ വീണ്ടും ഉറക്കമുണര്‍ന്നശേഷം പെണ്‍കുട്ടിയെ തിരഞ്ഞെങ്കിലും കണ്ടില്ല. ഒടുവില്‍ വീടിന്റെ അടുക്കള ഭാഗത്ത് നോക്കിയപ്പോഴാണ് പെണ്‍കുട്ടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയതെന്നും മുത്തശ്ശി പറയുന്നു. (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)

Read More

തിരുവനന്തപുരം: കിണര്‍ കുഴിച്ചുകൊണ്ടിരുന്ന തൊഴിലാളിയുടെ മേല്‍ കല്ലിട്ട് കൊലപ്പെടുത്താന്‍ ശ്രമം. ധനുവച്ചപുരം സ്വദേശി ഷൈന്‍കുമാറിനെയാണ് സുഹൃത്ത് ബിനു പാറക്കല്ല് ദേഹത്തിട്ട് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. പരിക്കേറ്റ ഷൈന്‍കുമാറിനെ നെയ്യാറ്റിന്‍കരയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാറശ്ശാല ഉദിയന്‍കുളങ്ങരയില്‍ വ്യാഴാഴ്ച രാവിലെയാണ് സംഭവം. തൊഴിലാളികളായ ഷൈന്‍കുമാറും ഭുവനചന്ദ്രനും കിണര്‍ കുഴിക്കുന്നതിനിടെയാണ് കല്ലിട്ട് കൊലപ്പെടുത്താനുള്ള ശ്രമമുണ്ടായത്. ഷൈന്‍കുമാറും ഭുവനചന്ദ്രനും കിണറിനുള്ളിലായിരുന്നു. ഈ സമയം ഇവിടെയെത്തിയ ബിനു കിണറിന് മുകളില്‍നിന്ന് വലിയ പാറക്കല്ല് ഷൈന്‍കുമാറിന്റെ ദേഹത്തേക്കിടുകയായിരുന്നു.കല്ല് വീണ് ഷൈന്‍കുമാറിന്റെ കൈയിലാണ് പരിക്കേറ്റത്. പരിക്കേറ്റയുടന്‍ ഷൈന്‍കുമാര്‍ കിണറിനുള്ളില്‍ തളര്‍ന്നുവീണു. ഇതോടെ പരിഭ്രാന്തിയിലായ ഭുവനചന്ദ്രനും നാട്ടുകാരും അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് അഗ്നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്നാണ് ഷൈന്‍കുമാറിനെ പുറത്തേക്ക് എത്തിച്ചത്.ഷൈന്‍കുമാറും ബിനും സുഹൃത്തുക്കളും ഒരുമിച്ച് ജോലിചെയ്യുന്നവരാണെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞദിവസം ഇരുവരും തമ്മില്‍ കൂലി സംബന്ധിച്ച തര്‍ക്കങ്ങളുണ്ടായിരുന്നു. ഇതാണ് കൊലപാതകശ്രമത്തിന് പിന്നിലെ കാരണമെന്നും പോലീസ് പറഞ്ഞു.

Read More

ആലപ്പുഴ: പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ചു ഒളിച്ചോടിയ കമിതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. വിവാഹിതനും രണ്ട്​ കുട്ടികളുടെ പിതാവുമായ ആലപ്പുഴ മാന്നാര്‍ കുരട്ടിശ്ശേരി പാവുക്കര മൂന്നാം വാര്‍ഡില്‍ കുറുമ്ബഴക്കയില്‍ വീട്ടില്‍ ടി. താമരാക്ഷന്‍ ( 42 ) പാവുക്കര ചെറുതാഴെയില്‍ വീട്ടില്‍ രണ്ടുമക്കളുടെ മാതാവ് കൂടിയായ റംസിയ( 36) എന്നിവര്‍ക്കെതിരെയാണ്​ കേസ്​. ഇരുവർക്കുമെതിരെ ബാലനീതി നിയമപ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്.കുറച്ചു കാലമായി ഇരുവരും പ്രണയത്തിലായിരുന്നു. റംസിയയുടെ ഭര്‍ത്താവ് ഇവരുടെ ബന്ധം കണ്ടു പിടിക്കുകയും, താമരാക്ഷനുമായുള്ള അടുപ്പം അവസാനിപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ബന്ധുക്കളുടെയും അയൽവാസികളുടെയും മധ്യസ്ഥതയിൽ പ്രശ്നം ഒത്തുതീർപ്പിലെത്തുകയും ചെയ്തു. ഇനി ഒരിക്കലും താമരാക്ഷനുമായി ബന്ധം ഉണ്ടാകില്ലെന്ന റംസിയ ഉറപ്പ് നൽകുകയും ചെയ്തിരുന്നു. എന്നാല്‍, ഭർത്താവ് വീട്ടിൽ ഇല്ലാത്ത സമയത്ത് റംസിയ, താമരാക്ഷനൊപ്പം കാറിൽ കയറി കടന്നുകളയുകയായിരുന്നു.വീട്ടിൽ തിരിച്ചെത്തിയ ഭർത്താവ് റംസിയയെ കാണാതായതോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു. താമരാക്ഷന്‍റെ വീട്ടുകാരും പൊലീസിൽ പരാതി നൽകി. തുടർന്ന് ഇരുവരുടെയും മൊബൈൽ നമ്പരുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇരുവരും…

Read More

കണ്ണൂര്‍ : സംസ്ഥാന പോലീസ് മേധാവി അനില്‍കാന്തിന്‍റെ പരാതി പരിഹാര അദാലത്ത് കണ്ണൂരില്‍ സംഘടിപ്പിച്ചു. കണ്ണൂര്‍ സിറ്റി, റൂറല്‍ ജില്ലകളില്‍ നിന്നുളള പരാതിക്കാര്‍ക്കാണ് സംസ്ഥാന പോലീസ് മേധാവിയെ നേരിട്ട് കണ്ട് പരാതി നല്‍കാന്‍ അവസരം ലഭിച്ചത്. കണ്ണൂര്‍ സിറ്റിയില്‍ നിന്ന് 24 ഉം റൂറല്‍ ജില്ലയില്‍ നിന്ന് 32 ഉം പരാതികളുമാണ് ലഭിച്ചത്. കൂടാതെ ഒട്ടനവധി പേരാണ് മുന്‍കൂട്ടി പരാതി രജിസ്റ്റര്‍ ചെയ്യാതെ അദാലത്തില്‍ പങ്കെടുക്കാനെത്തിയത്. ഉച്ചയ്ക്ക് ശേഷം 2.30 ന് തുടങ്ങിയ അദാലത്ത് ഇപ്പോഴും തുടരുകയാണ്. പരാതികളുടെ പ്രാധാന്യം കണക്കിലെടുത്ത് വിവിധ തരത്തിലുളള അന്വേഷണങ്ങള്‍ക്ക് സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശം നല്‍കി. അദാലത്തിന്‍റെ ഉദ്ഘാടനം സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് നേരത്തെ നിര്‍വ്വഹിച്ചു. ജില്ലയിലെ പിങ്ക് പട്രോളിന് അനുവദിച്ച വാഹനം അദ്ദേഹം ഫ്ളാഗ് ഓഫ് ചെയ്തു. പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ ഇതിനകംതന്നെ സംസ്ഥാന പോലീസ് മേധാവി പരാതി പരിഹാര അദാലത്ത് നടത്തിയിരുന്നു. കാസര്‍ഗോഡ് നാളെ സംഘടിപ്പിക്കുന്ന അദാലത്തിലും സംസ്ഥാന പോലീസ്…

Read More