ബെംഗളൂരു: ബെംഗളൂരുവില്‍ ടാക്സി കാറില്‍ യാത്രചെയ്യാന്‍ കയറിയ യുവതിക്കുനേരെ പീഡനശ്രമം. യുവതിയുടെ പരാതി പ്രകാരം ടാക്സി ഡ്രൈവറെ പോലീസ് അറസ്റ്റുചെയ്തു. കെ.ആര്. പുരം ആവലഹള്ളിയില്‍ താമസിക്കുന്ന ആന്ധ്രപ്രദേശ് സ്വദേശി ദേവരാജുലുവാണ് അറസ്റ്റിലായത്.
ജെ.സി. നഗര്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം. വീട്ടിലേക്കു പോകാനായി യുവതി കാര്‍ ബുക്ക് ചെയ്ത് കയറുകയായിരുന്നു.
വീടെത്താനായപ്പോള്‍ യുവതി ഉറങ്ങിപ്പോയതായി പോലീസ് പറഞ്ഞു. തുടര്‍ന്ന് ഡ്രൈവര്‍ കാര്‍ സമീപത്തെ ഒഴിഞ്ഞ സ്ഥലത്തുകൊണ്ടുപോയി നിര്‍ത്തുകയും യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നെന്നും അറിയിച്ചു. ഇതിനിടെ ഉണര്‍ന്ന യുവതി ബഹളമുണ്ടാക്കിയതോടെ പ്രതി സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.
യുവതി പിന്നീട് പോലീസ് സ്റ്റേഷനിലെത്തി പരാതി നല്കി. കേസെടുത്ത് അന്വേഷണം നടത്തിയ പോലീസ് മണിക്കൂറുകള്‍ക്കകം പ്രതിയെ പിടികൂടി.
Trending
- പോലീസുകാരിയെ വധിച്ച കേസ്: ഭര്‍ത്താവിന് മൂന്നു ജീവപര്യന്തം കഠിനതടവും 2 ലക്ഷം രൂപ പിഴയും
- വിനോദയാത്രയ്ക്കിടെ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി
- ലൈംഗികാതിക്രമക്കേസ്: രഞ്ജിത്തിന് ജാമ്യം
- ബ്രിട്ടീഷ് പ്രധാനമന്ത്രി ബഹ്റൈന്‍ സന്ദര്‍ശിച്ചു
- കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കള്‍ വിറ്റു; കടയുടമയ്ക്ക് 3 വര്‍ഷം തടവ്
- റോഡ് വികസനം: ഫാല്‍ക്കണ്‍ സ്മാരകം നീക്കംചെയ്യാന്‍ അനുമതി തേടി
- ബഹ്റൈന്‍ പ്രതിരോധ സേന ഇറാന്റെ 194 മിസൈലുകളും 515 ഡ്രോണുകളും തകര്‍ത്തു
- ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ഗതാഗത മന്ത്രി അവലോകനം ചെയ്തു


