Author: News Desk

തിരുവനന്തപുരം: നാലു പതിറ്റാണ്ടിലേറെക്കാലമായി രാഷ്ട്രീയ പ്രവർത്തനത്തിലൂടെ ജനങ്ങളുടെ വിശ്വാസം ആർജ്ജിച്ച നേതാവായിരുന്നു വി.കെ.അബ്ദുൾ ഖാദർ മൗലവി. തന്റെ പ്രവർത്തന മേഖലയായകണ്ണൂരിൽ എല്ലാ വിഭാഗം ജനങ്ങളെയും ഒരുമിപ്പിച്ച് കൊണ്ടുപോയ പൊതുപ്രവർത്തകനായിരുന്നു അദ്ദേഹമെന്ന് അനുശോചന സന്ദേശത്തിൽ പറഞ്ഞു.

Read More

തിരുവനന്തപുരം : കോവിഡ് പശ്ചാത്തലത്തില്‍ ഡ്രൈവിംഗ് ലൈസന്‍സിന്റെയും മറ്റ് വാഹന പെര്‍മിറ്റുകളുടെയും കാലാവധി ആറുമാസം കൂടി ദീര്‍ഘിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ഗതാഗതമന്ത്രി ആന്റണി രാജു കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരിക്ക് കത്തയച്ചു. ഡ്രൈവിംഗ് ലൈസന്‍സ്, രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഫിറ്റനസ് സര്‍ട്ടിഫിക്കറ്റ് തുടങ്ങി കേന്ദ്ര വാഹന നിയമത്തിലെ ബന്ധപ്പെട്ട രേഖകളുടെ കാലാവധിയാണ് ദീര്‍ഘിപ്പിക്കുവാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കോവി‍ഡ് മഹാമാരി കണക്കിലെടുത്ത് മുന്‍പ് ദീര്‍ഘിപ്പിച്ച കാലാവധി സെപ്റ്റംബര്‍ 30ന് അവസാനിക്കുകയാണ്. കോവിഡ് പ്രശ്നങ്ങള്‍ തുടരുന്നതിനാല്‍ പൊതുജനങ്ങള്‍ക്ക് വാഹന സംബന്ധമായ രേഖകള്‍ പുതുക്കുന്നതിനുള്ള ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്താണ് കേന്ദ്രത്തെ സമീപിച്ചത്.

Read More

തിരുവനന്തപുരം: കേരളം കൊവിഡിൽ വലയുമ്പോൾ സംസ്ഥാനവുമായി ഒരു ബന്ധവുമില്ലാത്ത വിഷയത്തിൽ സർക്കാർ സ്പോൺസർ ചെയ്യുന്ന ഹർത്താൽ ജനദ്രോഹമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. കർഷകസമരക്കാർ ഉയർത്തുന്ന ഒരു പ്രശ്നവും ഇവിടെ ബാധിക്കില്ലെന്നിരിക്കെ കൊവിഡിൽ നടുവൊടിഞ്ഞ സംസ്ഥാനത്തിന് നഷ്ടമുണ്ടാക്കുന്നത് എന്തിനാണെന്ന് സമരക്കാരും ഹർത്താലിനെ പിന്തുണയ്ക്കുന്ന സർക്കാരും ആലോചിക്കണം. മണ്ഡി സംവിധാനമില്ലാത്ത ഓപ്പൺ മാർക്കറ്റിൽ കർഷകർക്ക് ഉത്പന്നങ്ങൾ വിൽക്കാൻ സാധിക്കുന്ന സംസ്ഥാനമാണ് കേരളം. താങ്ങുവില നടപ്പിലാക്കാത്ത കേരളത്തിൽ അതിന് ശ്രമിക്കാതെ പഞ്ചാബിലെ താങ്ങ് വിലയ്ക്ക് വേണ്ടി സമരം ചെയ്യുന്നത് അപഹാസ്യമാണെന്നും തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. കേരളത്തിൽ കർഷകർ ദുരിതത്തിലാണ്. കേരളത്തിലെ കർഷകർക്ക് വേണ്ടി പ്രവർത്തിക്കാത്ത പിണറായി സർക്കാർ ദില്ലിയിലെ ചില ഇടനിലക്കാർക്ക് വേണ്ടി പ്രവർത്തിക്കുകയാണ്. കൊവിഡിൽ വലയുന്ന സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുമ്പോൾ രക്ഷിതാക്കൾക്കുണ്ടാകുന്ന ആശങ്കകൾ പരിഹരിക്കണം. മറ്റു സംസ്ഥാനങ്ങളെ പോലല്ല കേരളത്തിൽ ടിപിആർ കുറയുന്നില്ലെന്നത് യാഥാർത്ഥ്യമാണ്. കൊവിഡിനെ നിയന്ത്രിക്കാനാവാത്ത സാഹചര്യത്തിൽ കുട്ടികളിൽ കൊവിഡ് പടർന്നു പിടിക്കാൻ അവസരമുണ്ടാക്കരുത്. നവംബർ ഒന്നിന് തന്നെ…

Read More

തിരുവനന്തപുരം: പാളയം സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി ക്യാന്റീൻ കെട്ടിടത്തിൽ ആരംഭിക്കുന്ന സുഭിക്ഷ ഹോട്ടൽ പദ്ധതിയുടെ ഉദ്ഘാടനം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ. അനിൽ സെപ്റ്റംബർ 28 ഉച്ചയ്ക്ക് 12 ന് നിർവഹിക്കും. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അധ്യക്ഷനാകും . ഒരു നേരത്തെ ഭക്ഷണം മിതമായ നിരക്കിൽ ലഭ്യമാക്കുന്ന സർക്കാർ പദ്ധതിയാണ് ‘ വിശപ്പ് രഹിത കേരളം’ – സുഭിക്ഷ ഹോട്ടൽ പദ്ധതി. സുഭിക്ഷ ഹോട്ടലിൽ നിന്നും 20 രൂപ നിരക്കിലാണ് ഉച്ചയൂണ് ആവശ്യക്കാർക്ക് നൽകുന്നത്. ഓരോ ഊണിനും സബ്സിഡിയായി 5 രൂപ നടത്തിപ്പുകാർക്ക് സർക്കാർ നൽകും . കൂടാതെ മറ്റ് സ്പെഷ്യൽ വിഭവങ്ങളും വിലക്കുറവിൽ ലഭിക്കും. ശശി തരൂർ എം.പി , മേയർ ആര്യ രാജേന്ദ്രൻ,ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഡി. സുരേഷ് കുമാർ, ജില്ലാ കളക്ടർ ,ഭക്ഷ്യ- പൊതുവിതരണ സെക്രട്ടറി ടിക്കാറാം മീണ, സിവിൽ സപ്ലൈസ് കമ്മീഷണർ ഡോ. ഡി.സജിത് ബാബു തുടങ്ങിയവർ പങ്കെടുക്കും.

Read More

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കാത്ത് ലാബില്‍ അടിയന്തിര കേസുകള്‍ ഉള്‍പ്പെടെ മുടങ്ങിയെന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് സ്റ്റെന്റിന്റെ സ്റ്റോക്കറിയാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ കോളേജ് കാത്ത് ലാബില്‍ മിന്നല്‍ സന്ദര്‍ശനം നടത്തി. ഇന്നലെ മെഡിക്കല്‍ കോളേജ് പുതിയ ഐസിയു സന്ദര്‍ശിച്ചിരുന്നു. ഈ സമയത്ത് മെഡിക്കല്‍ കോളേജിലെ സ്റ്റെന്റിന്റെ ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ പ്രിന്‍സിപ്പാളില്‍ നിന്നും സൂപ്രണ്ടില്‍ നിന്നും ചോദിച്ചറിഞ്ഞിരുന്നു. കൂടാതെ ഇന്നലെ വൈകുന്നേരം മെഡിക്കല്‍ കോളേജ് അധികൃതരെ മന്ത്രിയോഫീസില്‍ വിളിച്ച് വരുത്തി ചര്‍ച്ച നടത്തി. ഇതുകൂടാതെയാണ് ഇന്ന് രാവിലെ മന്ത്രി നേരിട്ട് മെഡിക്കല്‍ കോളേജ് കാത്ത് ലാബില്‍ മിന്നല്‍ സന്ദര്‍ശനം നടത്തിയത്. ആദ്യമായാണ് ഒരു മന്ത്രി മെഡിക്കല്‍ കോളേജില്‍ നേരിട്ടെത്തി സ്റ്റെന്റിന്റെ സ്റ്റോക്ക് പരിശോധിച്ചത്. കാത്ത് ലാബ് പ്രൊസീജിയറിനാവശ്യമായ സ്റ്റെന്റുകളും ഗൈഡ് വയറും ബലൂണും നിലവില്‍ അവശ്യമായത് ഉണ്ടെന്ന് മന്ത്രി ഉറപ്പുവരുത്തി. മാത്രമല്ല ഒരുമാസത്തിലധികം ഉപയോഗിക്കാന്‍ കഴിയുന്ന സ്റ്റെന്റുകള്‍ സ്റ്റോക്കുണ്ട്. ഗൈഡ് വയര്‍ നാലഞ്ച് ദിവസത്തേയ്ക്കും…

Read More

തിരുവനന്തപുരം: മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി. കെ അബ്ദുൾ ഖാദർ മൗലവിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.എല്ലാ വിഭാഗം ജനങ്ങളെയും ഒരുമിച്ചു കൊണ്ടു പോവുക എന്ന രാഷ്ട്രീയ കാഴ്ചപ്പാടാണ് സാമൂഹ്യ ഇടപെടലുകളിൽ അബ്ദുൽ ഖാദർ മൗലവി ഉയർത്തിപ്പിടിച്ചത്. അത് അദ്ദേഹത്തെ കണ്ണൂർ മേഖലയിൽ എല്ലാ വിഭാഗം ജനങ്ങൾക്കിടയിലും സ്വീകാര്യനായ പൊതുപ്രവർത്തകനാക്കി മാറ്റിയെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

Read More

ആലപ്പുഴ: പുന്നപ്രയിൽ എഴുപത്തിയഞ്ച് വയസുള്ള അമ്മയെ മക്കൾ റോഡിൽ ഉപേക്ഷിച്ചു. തന്റെ കൈവശ മുണ്ടായിരുന്ന പണവും മകൻ കൈവശപ്പെടുത്തിയത്തിയെന്ന് വയോധിക പറഞ്ഞു. പരാതി നൽകിയിട്ടും പോലീസ് നടപടി എടുത്തില്ലെന്നും പരാതി.

Read More

റിപ്പോർട്ട് : സന്ദീപ് സദാന്ദൻ ക​ണ്ണൂ​ര്‍: കു​ട്ടി​ക​ളെ വെ​ള്ളം കു​ടി​പ്പി​ക്കാ​ന്‍ സ്​​കൂ​ളു​ക​ളി​ല്‍ ഇ​നി ഇ​ട​വി​ട്ട സ​മ​യ​ങ്ങ​ളി​ല്‍ ‘വാ​ട്ട​ര്‍ ബെ​ല്‍’​മു​ഴ​ങ്ങും. കോ​വി​ഡി​നെ തു​ട​ര്‍​ന്ന്​ ദീ​ര്‍​ഘ​കാ​ലം പൂ​ട്ടി​യി​ട്ട സ്​​കൂ​ളു​ക​ള്‍ തു​റ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ കു​ട്ടി​ക​ളെ വെ​ള്ളം കു​ടി​പ്പി​ക്കു​ന്ന​ത്​ ശീ​ലി​പ്പി​ക്കാ​ന്‍ പ്ര​ത്യേ​ക ‘ജ​ല​മ​ണി’​മു​ഴ​ക്കാ​ന്‍ പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി‍െന്‍റ തീ​രു​മാ​നം. ഓ​ണ്‍​ലൈ​ന്‍ പ​ഠ​ന വേ​ള​യി​ലും പ്ര​ത്യേ​ക ഇ​ട​വേ​ള ന​ല്‍​കി കു​ട്ടി​​ക​ളെ വെ​ള്ളം കു​ടി​പ്പി​ക്കാ​ന്‍ അ​ധ്യാ​പ​ക​ര്‍ ശീ​ലി​പ്പി​ക്ക​ണ​മെ​ന്നാ​ണ്​ സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശം. ക​ണ്ണൂ​ര്‍ അ​ഞ്ച​ര​ക്ക​ണ്ടി ഡെ​ന്‍റ​ല്‍ കോ​ള​ജി​ലെ പീ​ഡി​യാ​ട്രി​ക്​ ആ​ന്‍​ഡ്​ പ്രി​വ​ന്‍​റി​വ്​ ഡെ​ന്‍റി​സ്​​ട്രി വ​കു​പ്പ്​ ത​ല​വ​ന്‍ സി.​പി. ഫൈ​സ​ല്‍ സ​ര്‍​ക്കാ​റി​ന​യ​ച്ച ക​ത്തി​നെ തു​ട​ര്‍​ന്നാ​ണ്​ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്​ തീ​രു​മാ​നം കൈ​ക്കൊ​ണ്ട​ത്. പ്ര​ധാ​ന​മാ​യും പ്രൈ​മ​റി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യാ​ണ്​ സ്​​കൂ​ളു​ക​ളി​ല്‍ ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ജ​ല​മ​ണി മുഴങ്ങുക.

Read More

പാലാ: കുടുംബവഴക്കിനെത്തുടര്‍ന്ന് മകന്റെ ദേഹത്ത് അച്ഛന്‍ ആസിഡ് ഒഴിച്ചു. 75 ശതമാനത്തോളം പൊള്ളലേറ്റ മകന്‍ അതീവഗുരുതരാവസ്ഥയിലാണ്. അന്തീനാട് കാഞ്ഞിരത്താംകുന്നേല്‍ ഷിനു(35) വിനാണ് പൊള്ളലേറ്റത്. ഷിനുവിന്റെ അച്ഛന്‍ ഗോപാലകൃഷ്ണന്‍ ചെട്ടിയാരെ (61) പോലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് സംഭവം. ഷിനുവും ഗോപാലകൃഷ്ണനും അമ്മയും മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ.അച്ഛനും മദ്യപാനശീലമുള്ള ഷിനുവും തമ്മില്‍ വാക്കേറ്റം പതിവായിരുന്നെന്ന് പോലീസ് പറഞ്ഞു. ബുധനാഴ്ച പകലും വഴക്കുണ്ടായി. ഗോപാലകൃഷ്ണനെ ചവിട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് ആസിഡ് ഒഴിച്ചതെന്ന് പോലീസ് പറഞ്ഞു.രാത്രി മദ്യപിച്ചെത്തിയ ഷിനു ഉറങ്ങിയപ്പോഴാണ് ദേഹത്ത് ആസിഡ് ഒഴിച്ചത്. ഇദ്ദേഹത്തെ നാട്ടുകാര്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Read More

അസം: അസമില്‍ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട ആളുടെ ശരീരത്തില്‍ ചവിട്ടിയ ഫോട്ടോഗ്രാഫർ അറസ്റ്റിലായി. ബിജോയ് ബോണിയ എന്ന ഫോട്ടോഗ്രാഫറാണ് അറസ്റ്റിലായതെന്ന് അസം ഡിജിപി ഭാസ്‌കര്‍ ജ്യോതി മഹന്ദ ട്വീറ്റില്‍ വ്യക്തമാക്കി. ദാരംഗില്‍ കുടിയേറ്റക്കാരെ ഒഴിപ്പിക്കുന്നതിനിടെ പൊലീസും നാട്ടുകാരും തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെയാണ് സംഭവം. പ്രതിഷേധിച്ച ഒരാളെ പൊലീസ് വെടിവെച്ചിടുകയും വീണു കിടക്കുന്ന ആളുടെ ശരീരത്തില്‍ ഫോട്ടോഗ്രാഫറായ ഇയാള്‍ ചവിട്ടുകയുമായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.വെടിയേറ്റ് വീണ ഒരു പ്രതിഷേധക്കാരനെ മുഖംമൂടി ധരിച്ച ഒരു ഫോട്ടോഗ്രാഫര്‍ നിലത്തിട്ട് ചവിട്ടുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. പൊലിസിനൊപ്പം നിന്നാണ്പ്രതിഷേധക്കാര്‍ക്കു നേരെ അക്രമം കാണിച്ചത്. അതേസമയം അറസ്റ്റിലായ ഫോട്ടോഗ്രാഫർ അസം സിഐഡിയുടെ കസ്റ്റഡിയിലാണുള്ളതെന്ന് ഡിജിപി വ്യക്തമാക്കി.

Read More