Author: News Desk

തിരുവനന്തപുരം: ലോക ടൂറിസം ദിനത്തിൽ കിരീടം പാലം ടൂറിസം പദ്ധതി പ്രഖ്യാപിച്ച് മന്ത്രിയും നേമം എംഎൽഎയുമായ വി ശിവൻകുട്ടി. ഫേസ്ബുക്ക് പോസ്റ്റിലാണ് പ്രഖ്യാപനം. മന്ത്രി വി ശിവൻകുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് :- മൂന്നു പതിറ്റാണ്ട് മുമ്പാണ് സിബി മലയിൽ സംവിധാനം ചെയ്ത കിരീടം എന്ന ചിത്രം തിയ്യേറ്ററുകളെ കരയിച്ചത്. സേതുമാധവൻ പിന്തിരിഞ്ഞു നടക്കുന്ന രംഗവും സേതുമാധവന്റെയും ദേവിയുടെയും പ്രണയ രംഗങ്ങളും അടുത്ത കൂട്ടുകാരൻ ആയ കേശുവുമായി സംസാരിക്കുമ്പോഴും ഒരു പാലം ഒരു മുഖ്യകഥാപാത്രം പോലെ സിനിമയോട് ചേർന്ന് നിൽക്കുന്നു. കിരീടം പാലം എന്നും തിലകൻ പാലം എന്നുമൊക്കെ പ്രദേശവാസികൾ വിളിക്കുന്ന ഈ പാലം നിൽക്കുന്നത് നേമം മണ്ഡലത്തിൽ ആണ്. നേമം മണ്ഡലത്തിലെ ജനപ്രതിനിധി എന്ന നിലയിൽ ഈ പാലം സ്ഥിതി ചെയ്യുന്ന വെള്ളായണി തടാക പ്രദേശം ഒരു മാതൃകാ ടൂറിസ്റ്റ് കേന്ദ്രമായി ഉയർത്താൻ പദ്ധതി കൊണ്ടു വരുമെന്ന് അറിയിക്കുകയാണ്. പ്രകൃതിരമണീയമാണ് ഈ ഭൂപ്രദേശം. വിവിധ ഇനം പക്ഷികൾ ഈ പ്രദേശത്ത് കണ്ടുവരുന്നു.…

Read More

കൊച്ചി: നീണ്ട 12 വർഷത്തെ ഇടവേളയ്ക്ക് ശേഷം മോഹൻലാലും ഷാജി കൈലാസും ഒന്നിക്കുന്ന പുതിയ സിനിമയ്ക്ക് തുടക്കമായി. പൂജാ വേളയിലെ ചിത്രങ്ങൾ പങ്കിട്ടു കൊണ്ട് സംവിധായകൻ ഷാജി കൈലാസും നിർമ്മാതാവ് ആന്റണി പെരുമ്പാവൂരുമാണ് സിനിമ തുടങ്ങിയ വിവരം അറിയിച്ചത്. 2009 ൽ റിലീസ് ചെയ്ത റെഡ് ചിലീസ് എന്ന സിനിമയാണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ മോഹൻലാൽ- ഷാജി കൈലാസ് ചിത്രം. 1997ൽ പുറത്തിറങ്ങിയ ആറാം തമ്പുരാൻ എന്ന സൂപ്പർ ഹിറ്റ് ചിത്രം മുതലാണ് മോഹൻലാൽ -ഷാജി കൈലാസ് ടീം മലയാള സിനിമയിൽ വിജയം കൊയ്യാൻ ആരംഭിച്ചത്. മോഹൻലാലും മഞ്ജു വാര്യരും നായികാനായകന്മാരായ ചിത്രം ബോക്സ് ഓഫീസിൽ 7.5 കോടി രൂപ കളക്ഷൻ നേടി. 250 ദിവസത്തിന് മേൽ തുടർച്ചയായി തിയേറ്ററുകളിൽ ഓടിയ ചിത്രം മോഹൻലാൽ നായകനായ ചന്ദ്രലേഖയുടെ റെക്കോർഡ് ആണ് ഭേദിച്ചത്. കണിമംഗലം കോവിലകത്തെ ജഗന്നാഥൻ തമ്പുരാൻ എന്ന കില്ലാഡി അക്കാലത്തെ യുവ ജനതയുടെ ഹരമായി മാറി.1997ൽ പുറത്തിറങ്ങിയ ആറാം തമ്പുരാൻ…

Read More

കൊച്ചി: പുരാവസ്തുക്കളുടെ മറവിൽ കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ മോൻസൻ മാവുങ്കലിനെ കെ സുധാകരന്‍ സഹായിച്ചെന്ന് പരാതി. സുധാകരൻ എംപി നേരിട്ട് ഇടപെട്ടുവെന്നാണ് പരാതിക്കാരനായ അനൂപ് ക്രൈംബ്രാഞ്ചിന് നല്‍കിയ പരാതിയില്‍ പറയുന്നത്. ഫെമ പ്രകാരം തടഞ്ഞുവെച്ചിരിക്കുന്ന തന്‍റെ രണ്ട് ലക്ഷത്തി അറുപതിനായിരം കോടി രൂപ വിട്ടുകിട്ടാൻ സുധാകരന്‍ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് പണം നിക്ഷേപിച്ചവരെ മോന്‍സന്‍ അറിയിച്ചു. എന്നാല്‍ നിക്ഷേപകര്‍ ഇത് വിശ്വസിക്കാഞ്ഞതോടെ സുധാകരനുമായി നേരിട്ട് കൂടിക്കാഴച്ച മോന്‍സന്‍ ഒരുക്കി. 2018 നവംബര്‍ 22 ന് സുധാകരന്‍റെ സാന്നിധ്യത്തില്‍ മോന്‍സന്‍റെ കലൂരിലെ വീട്ടില്‍ കൂടിക്കാഴ്ച നടന്നെന്നാണ് പരാതിക്കാര്‍ ക്രൈംബ്രാഞ്ചിന് നല്‍കിയ പരാതിയില്‍ പറയുന്നത്. ഫെമ പ്രകാരം തടഞ്ഞുവെച്ച പണം വിട്ടുകിട്ടാൻ പാർലമെന്‍റ് അക്കൗണ്ട്‍സ് കമ്മിറ്റിയെ ഇടപെടുത്താം. ദില്ലിയിലെ വിഷയങ്ങൾ പരിഹരിക്കാമെന്ന് സുധാകരൻ വാഗ്ദാനം നൽകിയെന്നും പരാതിക്കാരനായ അനൂപ് പറഞ്ഞു. പണം വിട്ടുകിടുന്നതിനുള്ള ഇടപാടിനായി 25 ലക്ഷം രൂപ സുധാകരന്‍റെ സാന്നിധ്യത്തില്‍ കൈമാറിയെന്നാണ് പരാതിക്കാര്‍ പറയുന്നത്.

Read More

കോഴിക്കോട് : നാദാപുരത്ത് അമ്മ മക്കളേയും കൊണ്ട് കിണറ്റിൽ ചാടി. നാദാപുരം പേരോട് ആണ് സംഭവം. പേരോട് സ്വദേശി സുബിന ആണ് കുട്ടികളേയും കൊണ്ട് കിണറ്റിൽ ചാടിയത്. മൂന്ന് വയസുള്ള ഇരട്ടക്കുട്ടികളായ മുഹമ്മദ് റസ്വിൻ, ഫാത്തിമ റഫ്വ എന്നിവർ മരിച്ചു. അതേസമയം സുബിനയെ രക്ഷപ്പെടുത്തി. ഇന്നലെ രാത്രി ആണ് സംഭവം. ആത്മഹത്യശ്രമത്തിനും കൊലപാതകത്തിനും കാരണം വ്യക്തമായിട്ടില്ല. സുബിന ഇപ്പോൾ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നുണ്ട്. സി സി യു പി സ്ക്കൂൾ പരിസരത്തെ മഞ്ഞാപുറത്ത് റഫീഖിന്റെ ഭാര്യ ആണ് സുബിന. സുബിന കിണറ്റിൽ ചാടും മുമ്പ് വാണിമേൽ ഉള്ള സ്വന്തം വീട്ടിലേക്ക് വിളിച്ചിരുന്നു.മക്കളെ കിണറ്റിലിട്ടെന്നും താനും ചാടുകയാണെന്നും ഇവർ വീട്ടുകാരെ അറിയിച്ചു. തുടർന്ന് ബന്ധുക്കളും നാട്ടുകാരും എത്തിയാണ് സുബിനയെ കിണറ്റിൽ നിന്ന് രക്ഷിച്ചത്. അപ്പോഴേക്കും രണ്ട് കുട്ടികളും മരിച്ചിരുന്നു. ആശുപത്രിയിലെത്തിച്ച യുവതിയെ നാദാപുരം പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ആരോ​ഗ്യാവസ്ഥ അനുകൂലമാകുന്നതോടെ ചോദ്യം ചെയ്യാനാണ് തീരുമാനം. കുടുംബ പ്രശ്നങ്ങൾ ഉണ്ടോ എന്നത് അടക്കം പൊലീസ്…

Read More

ഡാളസ് : സെപ്റ്റംബർ 26 ഞായറാഴ്ച രാവിലെ പ്രവാസി മലയാളി ഫെഡറേഷൻ രക്ഷാധികാരിയായ ശ്രീ മോൻസൺ മാവുങ്കലിനെ വൻ സാംമ്പത്തിക തട്ടിപ്പു നടത്തിയെന്നു ആരോപിച്ചു കേരള ക്രൈം ബ്രാഞ്ച് അറസ്റ്റു ചെയ്ത വാർത്ത അറിയുവാനിടയായി . മോൻസൺ മാവുങ്കൽ പ്രവാസി മലയാളി ഫെഡറേഷൻ ഏറ്റെടുത്തു നടത്തിവന്നിരുന്ന ചാരിറ്റി പ്രവർത്തനങ്ങളിൽ ആകൃഷ്ടനായി പി എം എഫിന്റെ പല ചാരിറ്റി പ്രവർത്തനങ്ങളിലും പങ്കാളിയാവുകയും ചെയ്തിരുന്നു . പ്രവാസി മലയാളി ഫെഡറേഷൻ ഡയറക്ടർ ബോർഡ് തീരുമാനമനുസരിച്ചു ചാരിറ്റി പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന മോൻസൺ മാവുങ്കലിനെ സംഘടനയുടെ രക്ഷാധികാരി സ്ഥാനത്തു നിയമിച്ചിരുന്നു . ഇന്നത്തെ പ്രത്യേക സാഹചര്യത്തിലും , ദൃശ്യമാധ്യമങ്ങളിൽ പ്രചരിച്ച വാർത്തയെ തുടർന്നും അദ്ദേഹത്തെ സംഘടനയുടെ രക്ഷാധികാരി സ്ഥാനത്തുനിന്നും നീക്കം ചെയ്തതായി പി എം എഫ് ഗ്ളോബൽ ഡയറക്ട് ബോർഡിനു വേണ്ടി ചെയർമാൻ ശ്രീ ജോസ് ആൻറണി കാനാട്ട്, സാബു ചെറിയാൻ ,ബിജു കര്ണന്,ജോൺ റാൽഫ് ,ജോർജ് പടിക്കകുടി ,ഗ്ലോബൽ കോർഡിനേറ്റർ ശ്രീ ജോസ് മാത്യു…

Read More

തിരുവനന്തപുരം ഗുലാബ് ചുഴലിക്കാറ്റ് പൂർണ്ണമായും കരയിൽ പ്രവേശിച്ചതിനെ തുടർന്നു കേരളത്തിലേക്കു അറബിക്കടലിൽ നിന്നു കാറ്റ് നേരിട്ടു വീശാൻ തുടങ്ങി.മധ്യ തെക്കൻ കേരളത്തിൽ ശക്തമായ മഴ. ഇന്ന് 6.30ന് അവസാനിച്ച 22 മണിക്കൂറിൽ കേരളത്തിൽ കൂടുതൽ മഴ ലഭിച്ച പ്രദേശങ്ങൾ.നെയ്യാറ്റിൻകര: 141 മില്ലിമീറ്റർ ,കായംകുളം:131,വെള്ളായണി: 133,പെരുങ്ങടവിള: 108,തെന്മല : 104 ,സീതത്തോട്: 101,വെസ്റ്റ് കല്ലട: 95,കൊട്ടാരക്കര:88,പീരുമേട്: 86,കോന്നി : 87,ചേർത്തല : 84

Read More

കൊച്ചി: തെരുവ് കച്ചവടക്കാരില്‍ ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രത്യേക പ്രചാരണ പരിപാടിയില്‍ കൊച്ചി ആസ്ഥാനമായ ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പായ ഏസ്‌വെയര്‍ ഫിന്‍ടെക്കിനെ കേന്ദ്രസര്‍ക്കാര്‍ പങ്കാളിയായി തെരഞ്ഞെടുത്തു. തെരുവ് കച്ചവടക്കാര്‍ക്ക് ധനസഹായം ലഭ്യമാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ പിഎം സ്വാനിധി പദ്ധതിക്ക് കീഴിലാണ് പ്രത്യേക പ്രചാരണം നടക്കുന്നത്. ഇതിലൂടെ രാജ്യത്തെ 8.68 ലക്ഷം തെരുവ് കച്ചവടക്കാരെ ഡിജിറ്റല്‍ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമിലേക്ക് എത്തിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഭവനനിര്‍മാണ, നഗരവികസന മന്ത്രാലയത്തിന്റെ സഹകരണത്തോടെ ഐടി മന്ത്രാലയം നടപ്പാക്കുന്ന പ്രചാരണ പരിപാടി രാജ്യത്തെ 223 നഗരങ്ങളിലാണ് നടക്കുന്നത്. യുപിഐ ക്യു ആര്‍ കോഡ് ഉപയോഗിച്ച് ഡിജിറ്റല്‍ പണമിടപാട് നടത്താന്‍ തെരുവ് കച്ചവടക്കാരെ പ്രോത്സാഹിപ്പിക്കുന്നതിനാണ് പ്രത്യേക പ്രചാരണത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ഇലക്ട്രോണിക്‌സ്, ഐടി മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഏസ്‌വെയര്‍ ഉള്‍പ്പെടെ അഞ്ച് പ്രമുഖ ധനകാര്യ സ്ഥാപനങ്ങളാണ് 45 ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍ പങ്കെടുക്കുന്നത്. കേരളത്തിലെ 50 നഗരങ്ങളിലായി 5487 തെരുവ് കച്ചവടക്കാരെയാണ് ഏസ്‌വെയര്‍ ഡിജിറ്റല്‍ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമിലേക്ക് കൊണ്ടുവരിക. അടുത്ത ഘട്ടങ്ങളില്‍…

Read More

Beginning of the Bharat Bandh സംയുക്ത കിസാന്‍ മോര്‍ച്ച ആഹ്വാനം ചെയ്ത ഭാരത് ബന്ദിന് തുടക്കം. രാവിലെ ആറ് മണി മുതല്‍ വൈകിട്ട് നാല് വരെയാണ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.കര്‍ഷകസമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ സ്ംയുക്ത കര്‍ഷക സമിതി കേരളത്തിലും ഹര്‍ത്താല്‍ ആചരിക്കുകയാണ്. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമങ്ങള്‍ക്ക് രാഷ്ട്രപതി അംഗീകാരം നല്‍കിയതിന്റെ ഒന്നാം വാര്‍ഷികം. ഡല്‍ഹി അതിര്‍ത്തിയില്‍ ആരംഭിച്ച കര്‍ഷക പ്രക്ഷോഭം പത്ത് മാസം പൂര്‍ത്തിയാകുന്ന ദിനം. ഭാരത് ബന്ദിന് സെപ്റ്റംബര്‍ 27 തന്നെ തെരഞ്ഞെടുത്തത് ഈരണ്ട് കാരണങ്ങള്‍ കൊണ്ടാണെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചു. സിംഗു, തിക്രി, ഗാസിപുര്‍ അതിര്‍ത്തികളില്‍ കര്‍ഷകര്‍ ദേശീയ പാത ഉപരോധിക്കും. ഹരിയാനയിലെ റോത്തക്ക്‌സോനിപത് ദേശീയപാതയില്‍ ടോള്‍ ബൂത്തുകള്‍ കേന്ദ്രീകരിച്ചാകും പ്രതിഷേധം. കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ ട്രേഡ് യൂണിയനുകള്‍ രാവിലെ പതിനൊന്നിന് ഡല്‍ഹിയിലെ ജന്തര്‍ മന്ദറില്‍ പ്രതിഷേധ പ്രകടനം നടത്തും. പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളെ ഭാരത് ബന്ദ് കാര്യമായി ബാധിച്ചേക്കും. പഞ്ചാബ് മുഖ്യമന്ത്രി…

Read More

തിരുവനന്തപുരം : കോൺഗ്രസ് നേതൃത്വത്തെ അമ്പരപ്പിച്ച് VM സുധീരൻ എഐസിസി അംഗത്വവും രാജിവച്ചു. രാഷ്ട്രീയ കാര്യസമിതിക്ക് തൊട്ടുപിന്നാലെയുളള രാജി ഹൈക്കമാന്റിനേയും UDF നേയും ഞെട്ടിച്ചിട്ടുണ്ട്.താരിക്ക് അൻവർ ഇന്ന് സുധീരനെ കാണാനിരിക്കുകയായിരുന്നു. താരിക്കിന്റെ സന്ദർശനത്തിൽ വിയോജിപ്പ് കൂടിയാണ് സുധീരന്റെ മുൻകൂർ രാജിയിൽ വ്യക്തമാകുന്നത്.സുധീരൻ ഗുരുതമായ ആരോപണങ്ങളാണ് ഹൈക്കമാന്റിന് നൽകിയ രാജിക്കത്തിൽ ഉന്നയിച്ചിരിക്കുന്നത്.കേരളത്തിലെ പുതിയ നേതൃത്വം പാർട്ടിയുടെ ശവക്കുഴി തോണ്ടിയിരക്കുകയാണെന്നാണ് സുധീരന്റെ ആരോപണം. ഇതിന്റെ ഉത്തരവാദിത്തം ഹൈക്കമാന്റിനാണെന്നും സുധീകരൻ ചൂണ്ടിക്കാട്ടുന്നു. തനിക്കെതിരെ സൈബർ ഇടങ്ങളിലും ചാനൽ ചർച്ചകളിലും വളരെ മോശമായി കോൺഗ്രസിലെ ഒരു വിഭാഗം ചിത്രീകരിക്കുന്നതിലും സുധീരന് അതൃപ്തിയുണ്ട്.

Read More

തിരുവനന്തപുരം : സ്കൂൾ കുട്ടികൾക്ക് ഉന്നത പഠനം വരെ സ്കോളർഷിപ്പ് ലഭ്യമാക്കുന്ന നാഷണൽ ടാലൻറ് സെർച്ച് എക്സാമിനേഷൻ നടത്തുവാൻ എൻ.സി.ഇ. ആർ. ടി യിൽ നിന്നും നിർദേശം ലഭിച്ചു. സംസ്ഥാനത്തെ സർക്കാർ , സർക്കാർ എയ്ഡഡ് ,കേന്ദ്രിയ വിദ്യാലയ , നവോദയ വിദ്യാലയ , സിബിഎസ്ഇ , ഐസിഎസ്ഇ തുടങ്ങിയ മറ്റ് അംഗീകൃത സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം .ഓപ്പൺ ഡിസ്റ്റൻസ് ലേണിങ് വഴി രജിസ്റ്റർ ചെയ്തിട്ടുള്ള 18 വയസ്സിനു താഴെയുള്ള പത്താംക്ലാസിൽ ആദ്യ തവണ പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. അപേക്ഷകർക്ക് ഒക്ടോബർ മാസം മുതൽ എസ്. സി.ഇ.ആർ.ടി വെബ്സൈറ്റിൽ ( www.scertkerala.gov.i) അപേക്ഷകൾ ഓൺലൈനായി ലഭ്യമാകുന്നതാണ്.വിശദവിവരങ്ങൾ SCERT വെബ്സൈറ്റിൽ ലഭ്യമാണ്.

Read More