Author: News Desk

ദില്ലി: ഇന്ന് ഗാന്ധി ജയന്തിഇന്ത്യയെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ച മഹാത്മാ ഗാന്ധിയുടെ 152ാം ജന്മവാര്‍ഷികത്തില്‍ രാജ്ഘട്ടിലെ ഗാന്ധിജിയുടെ സമാധി സ്ഥലത്ത് രാഷ്ട്രപതിയും പ്രധാനമന്ത്രിയും അടക്കമുള്ളവര്‍ പുഷ്പാര്‍ച്ചന നടത്തും. ഗാന്ധി ജയന്തി ദിനാചരണത്തിന്റെ ഭാഗമായി ഏഴര മുതല്‍ എട്ടര വരെ സര്‍വമത പ്രാര്‍ത്ഥനയും നടക്കും. സംസ്ഥാന സര്‍ക്കാറുകളും ഗാന്ധി ജയന്തി കൊണ്ടാടും ഗുജറാത്തിലെ പോര്‍ബന്തറില്‍ 1869 ഒക്ടോബര്‍ രണ്ടിനാണ് ഗാന്ധി ജനിക്കുന്നത്. ബ്രിട്ടനില്‍നിന്ന് നിയമത്തില്‍ ഉപരിപഠനം പൂര്‍ത്തിയാക്കി. ശേഷം ദക്ഷിണാഫ്രിക്കയില്‍ അഭിഭാഷകനായും സാമൂഹ്യപ്രവര്‍ത്തകനായും സേവനമനുഷ്ടിച്ചു. പിന്നീട് ഇന്ത്യയില്‍ തിരിച്ചെത്തി സ്വാതന്ത്ര്യ സമരത്തിന് പുതിയ രൂപവും ഭാവവും നല്‍കി. നിസഹകരണ പ്രസ്ഥാനം, ക്വിറ്റ് ഇന്ത്യ മൂവ്മെന്റ് തുടങ്ങിയ ചരിത്ര പ്രസിദ്ധമായ സമരങ്ങളിലൂടെ രാജ്യത്തെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ചു. 1931ലെ ദണ്ഡിയാത്ര ഇന്ത്യന്‍ സമരത്തിലെ അവിസ്മരണീയ സംഭവമായി.ഗുജറാത്തിലെ പോര്‍ബന്തറില്‍ 1869 ഒക്ടോബര്‍ രണ്ടിനാണ് ഗാന്ധി ജനിക്കുന്നത്. ബ്രിട്ടനില്‍നിന്ന് നിയമത്തില്‍ ഉപരിപഠനം പൂര്‍ത്തിയാക്കി. ശേഷം ദക്ഷിണാഫ്രിക്കയില്‍ അഭിഭാഷകനായും സാമൂഹ്യപ്രവര്‍ത്തകനായും സേവനമനുഷ്ടിച്ചു. പിന്നീട് ഇന്ത്യയില്‍ തിരിച്ചെത്തി സ്വാതന്ത്ര്യ സമരത്തിന് പുതിയ രൂപവും…

Read More

തിരുവനന്തപുരം: മുട്ടില്‍ മരംമുറിക്കേസ് സര്‍ക്കാര്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. അതിന് തെളിവാണ് കുറ്റപത്രം സമര്‍പ്പിക്കുന്നതില്‍ പോലീസ് കാലവിളംബം വരുത്തിയതിന്റെ പേരില്‍ പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യം ലഭിച്ചത്. മുട്ടില്‍ മരംമുറിക്കേസിന്റെ തുടക്കം മുതല്‍ കേസ് അന്വേഷണം തടസ്സപ്പെടുത്താനും പ്രതികളെ സംരക്ഷിക്കാനുമുള്ള നീക്കമാണ് ഉന്നതങ്ങളില്‍ നടന്നത്. പ്രതികളെസംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പറയുമ്പോഴും യഥാര്‍ത്ഥ കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. മുഖ്യമന്ത്രിയുടെ കീഴിലുള്ള പോലീസ് അന്വേഷിച്ചാല്‍ സത്യം പുറത്ത് വരില്ല. സ്വതന്ത്രമായ ജുഡീഷ്യല്‍ അന്വേഷണമെന്ന അവശ്യം കോണ്‍ഗ്രസും യുഡിഎഫും മുന്നോട്ട് വെച്ചിങ്കിലും അത് സ്വീകരിക്കാന്‍ മുഖ്യമന്ത്രി തയ്യാറല്ല. മുട്ടില്‍ മരം മുറിക്കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച വനം കണ്‍സര്‍വേറ്റര്‍ എന്‍ ടി സാജനെതിരെ വനം വകുപ്പ് നടത്തിയ അന്വേഷണത്തില്‍ ഗുരുതര ക്രമക്കേടുകള്‍ കണ്ടെത്തിയ റിപ്പോര്‍ട്ട് ലഭിച്ചിട്ടും നടപടിയെടുക്കാതെ സംരക്ഷിച്ചത് മുഖ്യമന്ത്രി തന്നെയാണ്. വനംമാഫിയയും മുഖ്യമന്ത്രിയും തമ്മിലുള്ള ബന്ധമാണ് ഇതിന് കാരണം. മുട്ടില്‍ മരംമുറിക്കേസ് അട്ടിമറിക്കാന്‍ പ്രതികള്‍ നടത്തിയ ശ്രമങ്ങള്‍ സംബന്ധിക്കുന്ന ശബ്ദരേഖ ഉള്‍പ്പെടെയുള്ള നിര്‍ണ്ണായക…

Read More

തിരുവനന്തപുരം: മധ്യ പ്രദേശിലെ ദേവാസിൽ നടന്ന പതിനെട്ടാമത് ദേശീയ സീനിയർ സോഫ്റ്റ്‌ ടെന്നീസ് ചാമ്പ്യഷിപ്പിൽ വനിതകളുടെ ടീം ഇവന്റിൽ കേരളം വെങ്കല മെഡൽ നേടി. രാജസ്ഥാനെ 3 – 0 ന് പരാജയപ്പെടുത്തിയാണ് കേരളം ഈ നേട്ടം കൈവരിച്ചത്.

Read More

ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിൽ 64,40,451 ഡോസ് വാക്സിനുകൾ നൽകിയതോടെ, ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താത്കാലിക കണക്ക് പ്രകാരം, രാജ്യത്തിതുവരെ നൽകിയ ആകെ വാക്സിനുകളുടെ എണ്ണം 89 കോടി (89,02,08,007 ) പിന്നിട്ടു. 86,46,674 സെഷനുകളിലൂടെയാണ് ഇത്രയും ഡോസ് വാക്സിൻ നൽകിയത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 28,246 പേർ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 3,30,43,144 ആയി. ദേശീയ രോഗമുക്തി നിരക്ക് 97.86%.രോഗമുക്തി നിരക്ക് 2020 മാർച്ചിന് ശേഷമുള്ള ഏറ്റവും ഉയർന്ന തോതിൽ. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും കൂട്ടായ ശ്രമഫലമായി, തുടർച്ചയായ 96 -ാം ദിവസവും 50,000-ത്തിൽ താഴെയാണ് പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം. രാജ്യത്തു തുടർച്ചയായി രണ്ടാം ദിവസവും റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം 20000 ത്തിൽ കുറവ്. കഴിഞ്ഞ 24 മണിക്കൂറിൽ ഇന്ത്യയിൽ പുതുതായി രോഗം സ്ഥിരീകരിച്ചത് 26,727 പേർക്കാണ്. നിലവിൽ രാജ്യത്തു ചികിത്സയിലുള്ളത് 2,75,224 പേരാണ്.കഴിഞ്ഞ…

Read More

മനാമ: അൽ ഫുർഖാൻ സെന്റർ വെബിനാർ നടത്തുന്നു. ഒക്റ്റോബർ ഒന്ന് വെള്ളിയാഴ്‌ച വൈകീട്ട്‌ ആറുമണിക്കാണ്‌ വെബിനാർ. ഏറെ തെറ്റിദ്ധാരണകൾക്കും വിമർശനങ്ങൾക്കും വിധേയമായ ജിഹാദ്‌ എന്ന സാങ്കേതിക പദമാണ്‌ വെബിനാറിൽ ചർച്ച ചെയ്യുന്നത്‌. ജിഹാദ്‌ വസ്തുതയും വർത്തമാനങ്ങളും എന്ന വിഷയത്തിൽ നടക്കുന്ന വെബിനാർ കെ.എൻ.എം സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ ഡോ. ഹുസൈൻ മടവൂർ ഉദ്ഘാടനം ചെയ്യും. നിച്ച്‌ ഓഫ്‌ ട്രൂത്ത്‌ പ്രതിനിധി മുസ്തഫാ തൻവീർ മുഖ്യ പ്രഭാഷണം നടത്തും. ബഹ്‌റൈനിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ കെഎംസിസി ബഹ്‌റൈൻ ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്ങൽ ഓ.ഐ.സി.സി ബഹ്‌റൈൻ പ്രസിഡണ്ട്‌ ബിനു കുന്നന്താനം പ്രതിഭ ബഹ്‌റൈൻ പ്രതിനിധി അഡ്വക്കേറ്റ്‌ ജോയ്‌ വെട്ടിയാടൻ മഹാത്മാഗാന്ധി കൾച്ചറൽ ഫോറം പ്രസിഡണ്ട്‌ അഡ്വക്കേറ്റ്‌ പോൾ സെബാസ്റ്റ്യൻ തുടങ്ങിയവർ പങ്കെടുത്ത്‌ സംസാരിക്കുമെന്ന്‌ സംഘാടകർ അറിയിച്ചു.

Read More

തിരുവനന്തപുരം: പേയാട് കേന്ദ്രീകരിച്ച് വൻ കഞ്ചാവ് ഇടപാട് നടക്കുന്നതായി ബഹു: എക്സൈസ് കമ്മീഷണറുടെ ദക്ഷിണ മേഖല സ്‌ക്വാഡിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് കമ്മീഷണർ സ്‌ക്വാഡ് ടീമംഗങ്ങളും, നെയ്യാറ്റിൻകര എക്സൈസ് സർക്കിൾ പാർട്ടിയും ചേർന്ന് തിരുവനന്തപുരം പേയാട് പിറയിൽ അനീഷിന്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ 187 kg കഞ്ചാവ് പിടികൂടി. ഈ കേസുമായി ബന്ധപ്പെട്ട് ആന്ധ്രയിൽ നിന്നും കേരളത്തിലേക്ക് കഞ്ചാവ് കടത്തിക്കൊണ്ടു വരുന്ന സംഘത്തിലെ അംഗങ്ങൾ ആയ അനീഷ്, സജി എന്നിവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ടിയന്മാർ ആന്ധ്രയിൽ താമസിച്ചു കൊറിയർ പാർസൽ ആയി വൻ തോതിൽ കഞ്ചാവ് കേരളത്തിലേക് കടത്തുന്ന രീതി ആണ് സ്വീകരിച്ചിരുന്നത്. എക്സൈസ് കമ്മീഷണറുടെ സ്‌ക്വാഡ് അംഗങ്ങൾ ഏതാനും ദിവസങ്ങളായി സ്ഥലത്ത് നിരീക്ഷണം നടത്തി വരികയായിരുന്നു.

Read More

തിരുവനന്തപുരം: മുന്‍ചീഫ് സെക്രട്ടറി സി.പി. നായരുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. മികവുറ്റ ഭരണതന്ത്രജ്ഞനും സാഹിത്യകാരനുമായിരുന്നു സി.പി. നായര്‍. ചീഫ് സെക്രട്ടറി എന്ന നിലയിലും ഭരണ പരിഷ്കാര കമ്മിഷന്‍ അംഗമെന്ന നിലയിലും മറ്റും അദ്ദേഹം ചെയ്തിട്ടുള്ള സേവനങ്ങള്‍ ശ്രദ്ധേയമാണ്. സാഹിത്യത്തിന് പൊതുവിലും നര്‍മ്മ സാഹിത്യ രംഗത്തിന് പ്രത്യേകിച്ചും അദ്ദേഹം വിലപ്പെട്ട സംഭാവനകള്‍ നല്‍കുകയുണ്ടായി. അപ്രതീക്ഷിതമായ വിയോഗമാണിതെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

Read More

കോട്ടയം : കോട്ടയത്ത് വിദ്യാർത്ഥിനിയെ സഹപാഠി കഴുത്തറുത്ത് കൊലപ്പെടുത്തി.പാലാ സെന്റ് തോമസ് കോളേജിൽ ആണ് സംഭവം . വൈക്കം കളപ്പുരയ്ക്കൽ നിതിന മോൾ (2 2 )ആണ് കൊല്ലപ്പെട്ടത് .കൂത്താട്ടുകുളം സ്വദേശി അഭിഷേക് ബൈജു ആണ് കൊലപാതകി അഭിഷേകിനെ പോലീസ് അറസ്റ്റ് ചെയ്തു .

Read More

തിരുവനന്തപുരം: ഡ്രൈവിംഗ് ലൈസന്‍സ്, വാഹന രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്, പെര്‍മിറ്റ് മുതലായ രേഖകളുടെ കാലാവധി 2021 നവംബര്‍ 30 വരെ നീട്ടിയെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. 1988-ലെ കേന്ദ്ര മോട്ടോര്‍ വാഹന നിയമം, 1989-ലെ കേന്ദ്ര മോട്ടോര്‍ വാഹന ചട്ടങ്ങള്‍ എന്നിവ പ്രകാരമുള്ള സര്‍ട്ടിഫിക്കറ്റുകളുടെ കാലാവധിയാണ് ദീര്‍ഘിപ്പിച്ചത്. ഈ കാലയളവിനുള്ളില്‍ത്തന്നെ വാഹന ഉടമകള്‍ രേഖകള്‍ പുതുക്കേണ്ടതാണെന്നും മന്ത്രി പറഞ്ഞു.കോവിഡ് മൂലം നേരത്തെ ഇവയുടെ കാലാവധി നീട്ടിയത് സെപ്റ്റംബര്‍ 30-ന് അവസാനിക്കുകയായിരുന്നു. ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റുകളുടെ കാലാവധി അവസാനിക്കുന്നതിനാല്‍ വാഹനങ്ങള്‍ക്ക് നിരത്തിലിറക്കാന്‍ സാധിക്കാത്തതും കോവിഡ് പ്രതിസന്ധി നിലനില്‍ക്കുന്നതും പരിഗണിച്ചാണ് ഈ തീരുമാനമെന്ന് മന്ത്രി പറഞ്ഞു. ഈ ആവശ്യം ഉന്നയിച്ച് മന്ത്രി ആന്റണി രാജു കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയ്ക്ക് കത്ത് നല്‍കിയിരുന്നു.

Read More

തിരുവനന്തപുരം: പോലീസ് പാസിങ് ഔട്ട് പരേഡില്‍ മുഖ്യമന്ത്രി അഭിവാദ്യം സ്വീകരിച്ചു. നവകേരളം യാഥാര്‍ത്ഥ്യമാക്കുന്നതിന് സമാധാനപരവും മതനിരപേക്ഷിതവുമായ അന്തരീക്ഷം ആവശ്യമാണെന്നും അത് ഉറപ്പുവരുത്തുന്നതില്‍ പോലീസിന് വലിയ പങ്ക് നിര്‍വ്വഹിക്കാനുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആ ഉത്തരവാദിത്തം വളരെ ഗൗരവത്തോടെയാണ് പോലീസ് നിര്‍വ്വഹിച്ചത് എന്നതിന് തെളിവാണ് കഴിഞ്ഞ അഞ്ച് വര്‍ഷം പോലീസിന് ലഭിച്ച പുരസ്കാരങ്ങളെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളാ പോലീസിന്‍റെ വിവിധ ബറ്റാലിയനുകളില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 2362 സേനാംഗങ്ങളുടെ പാസിംഗ് ഔട്ട് പരേഡില്‍ ഓണ്‍ലൈനില്‍ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുജനങ്ങളോട് ഏറ്റവും അടുത്ത് ഇടപഴകുന്നതാണ് പോലീസ്. അതുകൊണ്ടുതന്നെ സര്‍ക്കാരിനെ പൊതുജനം അളക്കുന്നത് പോലീസിന്‍റെ പ്രവര്‍ത്തനം കൂടി വിലയിരുത്തി കൊണ്ടാണ്. അതു മനസ്സിലാക്കി ജനപക്ഷത്തുനിന്നു കൊണ്ടാവണം പോലീസ് കൃത്യനിര്‍വ്വഹണം നടത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് എസ്.എ.പി ഗ്രൗണ്ടില്‍ നടന്ന പരേഡില്‍ 340 സേനാംഗങ്ങള്‍ 10 പ്ലട്ടൂണുകളിലായി അണിനിരന്നു. ജിബിന്‍ തോമസ് പരേഡിനെ നയിച്ചു. അമീര്‍ ആയിരുന്നു സെക്കന്‍റ് ഇന്‍ കമാന്‍ഡര്‍. സേനാംഗങ്ങളില്‍ 48…

Read More