Author: News Desk

തിരുവനന്തപുരം: പ്ലസ് വൺ സീറ്റ് ക്ഷാമത്തെ ചൊല്ലി നിയമസഭയിൽ ബഹളം. അടിയന്തര പ്രമേയത്തിന് അനുമതി തേടി സംസാരിച്ച യുഡിഎഫ് എംഎൽഎ ഷാഫി പറമ്പിൽ സീറ്റ് ക്ഷാമം പരിഹരിക്കാൻ അടിയന്തര നടപടി ആവശ്യമെങ്കിലും സർക്കാരിൻ്റെ നിലവിലെ സാമ്പത്തിക സ്ഥിതിയിൽ അധിക ബാച്ചുകൾ അനുവ​ദിക്കാനാവില്ലെന്ന് വിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവൻകുട്ടി മറുപടി നൽകി.വിദ്യാഭ്യസമന്ത്രിയുടെ മറുപടിയെ തുട‍ർന്ന് അടിയന്തര പ്രമേയത്തിന് സ്പീക്ക‍ർ അനുമതി നിഷേധിച്ചു. തുടർന്ന് സംസാരിച്ച പ്രതിപക്ഷ നേതാവ് വിഡി സതീശൻ അതിരൂക്ഷ വിമർശനമാണ് സർക്കാരിനും വിദ്യാഭ്യസമന്ത്രിക്കും നേരെ നടത്തിയത്. ശിവൻകുട്ടിയെ വിദ്യാഭ്യാസമന്ത്രിയാക്കിയ മുഖ്യമന്ത്രിക്ക് സലാം പറയുന്നുവെന്ന സതീശൻ്റെ പ്രസ്താവന നിയമസഭയിൽ ബഹളത്തിന് കാരണമായി. പ്രതിപക്ഷ നേതാവ് വിഡി സതീശൻ്റെ പ്രസ്താവനരക്ഷിതാക്കളുടെ ആശങ്കയാണ് സഭയിൽ പ്രതിപക്ഷം ഉന്നയിച്ചത്. മന്ത്രിയുടെ കണക്കുകൾക്ക് ഇവിടെ പ്രസക്തിയില്ല. രക്ഷിതാക്കളെയും കുട്ടികളെയും നിരാശപെടുത്തുന്നതാണ് വിദ്യാഭ്യാസ മന്ത്രിയുടെ മറുപടി. മാനേജ്മെൻ്റ് സീറ്റുകളിൽ കൊള്ള നടക്കുകയാണ്. പണമുള്ളവ‍ർ മാത്രം പഠിച്ചാൽ മതിയെന്നാണോ സർക്കാർ പറയുന്നത്. വി.ശിവൻകുട്ടിയെ വിദ്യാഭ്യാസമന്ത്രിയാക്കിയ മുഖ്യമന്ത്രിക്ക് സലാം പറയണം.

Read More

തിരുവനന്തപുരം: ഒന്നര വർഷത്തെ അടച്ചിടലിന് ശേഷം സംസ്ഥാനത്തെ കോളേജുകൾ തുറന്നു .അവസാനവർഷ ഡിഗ്രി, പി ജി ക്ലാസുകളാണ് ഇന്ന് പകുതി വിദ്യാർത്ഥികളുമായി പുനരാരംഭിച്ചത് . ഒന്നര വർഷത്തിന് ശേഷമാണ് ക്ലാസുകൾക്കായി കോളേജുകൾ തുറക്കുന്നത്. കർശന കോവിഡ് പ്രോട്ടോക്കോൾ പാലിക്കാനുള്ള നടപടികൾ പൂർത്തിയാക്കിയാണ് കോളേജ് തുറക്കൽ. ഓൺലൈൻ – ഓഫ്‍ലൈൻ ക്ലാസുകൾ ഒരുമിച്ചാണ് മുന്നോട്ടു പോവുക. ഒക്ടോബ 18ന് കോളേജുകൾ പൂർണമായും തുറക്കുകയാണ്.

Read More

തിരുവനന്തപുരം: കേരളത്തിൽ ഇന്നും ശക്തമായ മഴ തുടരും. ആറ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട് മുന്നറിയിപ്പുള്ളത്. ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത തമിഴ്നാട് തീരത്തോട് ചേർന്നുള്ള ചക്രവാതച്ചുഴിയാണ് മഴ ശക്തമാകാൻ കാരണം. ബുധനാഴ്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ആറ് ജില്ലകളിലെ യെല്ലോ അലര്‍ട്ട് കൂടാതെ ഇടുക്കിയിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

Read More

കണ്ണൂർ: കണ്ണവം പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐയെ സിപിഎം പ്രവർത്തകർ ആക്രമിച്ചതായി പരാതി. ചിറ്റാരിപറമ്പിലെ 20 സിപിഎം പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. കഴിഞ്ഞ വ്യാഴാഴ്ച്ച ആയിരുന്നു സംഭവം. പരോളിൽ ഇറങ്ങിയ കൊലക്കേസ് പ്രതിയുടെ നേതൃത്വത്തിലാണ് ആക്രമണം.

Read More

ഇടുക്കി: ഏഴുവയസുകാരനെ ബന്ധു തലയ്ക്കടിച്ച് കൊലപ്പെടുത്തി. ഫാത്താസ് റിയാസ് ആണ് കൊല്ലപ്പെട്ടത്. ആക്രമണത്തിനിടെ റിയാസിന്റെ അമ്മയ്ക്കും പരുക്കേറ്റു. സംഭവത്തിൽ വെള്ളത്തൂവൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.ഇന്ന് രാവിലെയാണ് സംഭവം. റിയാസിന്റെ അമ്മ സഫിയയുടെ സഹോദരീ ഭർത്താവ് ഷാജഹാനാണ് ആക്രമണം നടത്തിയത്. കുടുംബ പ്രശ്‌നമാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. ആക്രമണത്തിൽ പരുക്കേറ്റ സഫിയയേയും മറ്റൊരു കുട്ടിയേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിക്കായുള്ള അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

Read More

മുംബൈ: ആഡംബര കപ്പലിൽ നടത്തിയ റെയ്ഡിൽ ഷാറൂഖ് ഖാൻ്റെ മകൻ ആര്യൻ ഖാൻ അടക്കം പത്ത് പേ‍ർ മുംബൈ എൻസിബിയുടെ കസ്റ്റഡിയിൽ. ആര്യൻ ഖാനെതിരെ നിലവിൽ കേസുകൾ ചാർജ് ചെയ്തിട്ടില്ലന്നും ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ഉൾപ്പെടെയുള്ള കാര്യങ്ങൾ തീരുമാനിക്കുമെന്നും നർക്കോട്ടിക് കൺട്രോൾ ബ്യൂറോ വ്യക്തമാക്കി. https://youtu.be/tjBjv321-As ഇവരിൽ നിന്ന് കൊക്കെയ്ൻ, ഹാഷിഷ്, എം.ഡി.എം.എ എന്നിവയും പിടിച്ചെടുത്തു. നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ നടത്തിയ റെയ്ഡിലാണ് പ്രതികളെ പിടികൂടിയത്. https://youtu.be/WGX55tZO7wU രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എൻ.സി.ബി സോണൽ ഡയറക്ടർ സമീർ വാങ്കഡെയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തിയത്. മുംബൈയിൽ നിന്ന് ഗോവയിലേക്ക് പോയ കപ്പലിൽ 100 പേരോളം ഉണ്ടായിരുന്നു. രണ്ടാഴ്ച മുമ്പ് ഉദ്ഘാടനം ചെയ്ത കോർഡേലിയ ക്രൂയിസ് ലൈനറിന്റെ എംപ്രസ് കപ്പലിലായിരുന്നു റെയ്ഡ് നടത്തിയത്.

Read More

തിരുവനന്തപുരം:സംസ്ഥാനം നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നായ മനുഷ്യ -വന്യജീവി സംഘർഷങ്ങളുടെ ലഘുകരണത്തിന് സർക്കാർ ശക്തമായ നിലപാടുകൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മനുഷ്യനെയും വന്യമൃഗങ്ങളെയും അതിന്റെ ആവാസ വ്യവസ്ഥയുടെ ചട്ട കൂടുകളിൽ ഒന്നായി കണ്ടുകൊണ്ടുള്ള സമഗ്രമായ ഒരു സംഘർഷ ലഘുകരണ പദ്ധതിക്ക് സർക്കാർ നടപടി സ്വീകരിച്ചു വരികയാണെന്നും മുഖ്യമന്ത്രി അറിയിച്ചു. ദേശീയ വന്യജീവി വാ രാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പാലക്കാട്‌ ആരണ്യഭവൻ കോംപ്ലക്സ്കിൽ ഓൺലൈനായി നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. കര്‍ഷക സംഘടനകള്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍ , ജനപ്രതിനിധികള്‍, പൊതുജനങ്ങള്‍ തുടങ്ങിയവരില്‍ നിന്ന് അഭിപ്രായം സ്വീകരിച്ച് നടപ്പിലാക്കുന്ന പദ്ധതിയുടെ രൂപീകരണം അവസാന ഘട്ടത്തിലേക്ക് നീങ്ങുകയാണ്.പദ്ധതി നടപ്പിലാകുന്നതോടെ വന്യജീവി – മനുഷ്യ സംഘര്‍ഷത്തിന് ഒരു പരിധിവരെ പരിഹാരം കണ്ടെത്താന്‍ സാധിക്കുമെന്നാണ് സര്‍ക്കാര്‍ വിശ്വസിക്കുന്നത്. വന്യമൃഗങ്ങൾ കഴിയുന്നത്ര നാട്ടിലിറങ്ങാതെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്ന നടപടികളാണ് സർക്കാർ സ്വീകരിച്ചു വരുന്നത് . വന്യജീവികൾ നാട്ടിലിറങ്ങുന്ന പ്രശ്നം പരിഹരിക്കുന്നതിനായി സംസ്ഥാനത്ത് വനാതിർത്തി പങ്കിടുന്ന ജില്ലകളിൽ ഇതിനോടകം തദ്ദേശിയരും…

Read More

തിരുവനന്തപുരം: അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയായി സി എസ്‌ സുജാതയെ സംസ്ഥാന കമ്മിറ്റി തെരഞ്ഞെടുത്തു. നിലവിലെ സെക്രട്ടറി പി സതീദേവി വനിതാ കമീഷൻ അധ്യക്ഷയായതിനെ തുടർന്നാണ്‌ പുതിയ ഭാരവാഹി തെരഞ്ഞെടുപ്പ്‌. നിലവിൽ സംസ്ഥാന ട്രഷറർ ആയിരുന്നു മുൻ എംപി കൂടിയായ സി എസ്‌ സുജാത. ട്രഷറർ സ്ഥാനത്തോക്ക്‌ ഇ പത്‌മാവതിയെയും (കാസർകോട്‌) തെരഞ്ഞെടുത്തു. സംസ്ഥാന പ്രസിഡന്റായി സൂസൻ കോടി തുടരും.സംസ്ഥാന കമ്മിറ്റി യോഗത്തിൽ അഖിലേന്ത്യ വൈസ്‌ പ്രസിഡന്റ്‌ പി കെ ശ്രീമതി, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെ കെ ശൈലജ, മന്ത്രി ആർ ബിന്ദു എന്നിവരും പങ്കെടുത്തു.സി എസ്‌ സുജാത എസ് എഫ് ഐ യിലൂടെയാണ്‌ രാഷ്ട്രീ പ്രവർത്തനം ആരംഭിച്ചത്‌. എസ്എഫ്ഐ സംസ്ഥാന വൈസ് പ്രസിഡൻ്റ്, കേന്ദ്ര കമ്മറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. കേരള സർവകലാശാല സിൻഡിക്കേറ്റിലെ ആദ്യ വിദ്യാർഥിനി പ്രതിനിധിയായിരുന്നു.1986 ൽ ഇന്ത്യയിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ മഹിള അസോസിയേഷൻ ജില്ല സെക്രട്ടറിയായിരുന്നു. പ്രഥമ…

Read More

മനാമ : ജീവന്റെ ജലപ്രവാഹമായ രക്തദാനത്തിലൂടെ അമൂല്യതയുടെ മറ്റൊരു ഗാന്ധി ജയന്തിയുമായി സീറോമലബാർ സൊസൈറ്റി.രക്തദാനമെന്ന ജീവകാരുണ്യത്തിന് സന്നദ്ധസേനയായി, സിറോ മലബാർ സൊസൈറ്റിയുടെ നിരവധി അംഗങ്ങൾ പങ്കാളികളായി. മതേതരത്വത്തിൻറെ മഹത്വവും, ഗാന്ധിസത്തിൻറെ മൂല്യവും പുതുതലമുറയിലേക്ക് പകർന്നുകൊടുക്കുകയാണ് രക്തദാന ക്യാമ്പിലൂടെ സീറോ മലബാർ സൊസൈറ്റി ലക്ഷ്യമാക്കുന്നതെന്ന് ഉദ്ഘാടനം ചെയ്ത് പ്രസിഡണ്ട് ചാൾസ് ആലുക്ക പറഞ്ഞു. ജീവിതം വസന്തത്തിൽ നിന്നും വേനലിലേക്ക്,ആകസ്മികമായ് വീഴുമ്പോൾ,പാതി വഴിയിൽ നിലച്ചു പോയേക്കാവുന്ന ജീവിതങ്ങളെ സഹജീവി സ്നേഹത്തോടെ, നിരന്തര ജാഗ്രതയോടെ , കരുതലിൻറെ കവചം തീർക്കുമെന്ന് ,അംഗങ്ങൾ പ്രതിജ്ഞ ചെയ്തു. സൊസൈറ്റി ജനറൽ സെക്രട്ടറി സജു സ്റ്റീഫൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. .ജോയി എലുവത്തിങ്കൽ സ്വാഗതവും കൺവീനർ ഷിജു ആൻറണി നന്ദി പറഞ്ഞു.ഭാരവാഹികളായ ജോജി വർക്കി, .ഷെബിൻ സ്റ്റീഫൻ, .മോൻസി മാത്യു, പോളി വിതയത്തിൽ, റൂസ്സോ, . ജോൺ ആലപ്പാട്ട്, പോൾ ഉറുവത്ത് എന്നിവർ നേതൃത്വം നൽകി.

Read More

കോട്ടയം: മതേതരത്വം കൊണ്ട് ആര്‍ക്കാണ് ഗുണമെന്ന ചോദ്യം പല കോണില്‍ നിന്നും ഉയരുന്നുണ്ടെന്ന് പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. മതേതര വഴികളിലുടെ സഞ്ചരിച്ച് വര്‍ഗീയ കേരളത്തില്‍ എത്തിപ്പെടുമോ എന്നതാണ് ആശങ്കയെന്നും ബിഷപ്പ് വിമര്‍ശിച്ചു. ‘തുറന്നു പറയുമ്പോള്‍ നിശബ്ദനായിരിക്കരുത്’ എന്ന തലക്കെട്ടില്‍ ഗാന്ധി ജയന്തി ദിനത്തില്‍ ദീപിക ദിനപത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് ബിഷപ്പിന്റെ പരാമര്‍ശം.വിവാദമായ മുന്‍നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന് ഉറച്ചുനില്‍ക്കുന്നതാണ് ബിഷപ്പിന്റെ വാക്കുകള്‍. മതേതരത്വം എങ്ങനെയാണ് തീവ്രവാദത്തിന് ജന്മം നല്‍കുന്നതെന്ന് പാശ്ചാത്യ നാടുകളില്‍ നിന്ന് കണ്ടുപഠിക്കണം. മതേതരത്വത്തിന്റെയും പുരോഗമന ചിന്തയുടെയും വെളിച്ചത്തില്‍ സ്വന്തം സമുദായത്തെ തള്ളിപ്പറണമെന്നാണ് ചിലര്‍ ശഠിക്കുന്നത്. കപട മതേതരത്വം ഭാരതത്തെ നശിപ്പിക്കുമെന്നും ബിഷപ്പ് ലേഖത്തില്‍ പറയുന്നു. തിന്മകള്‍ക്കെതിരേ ജാഗരൂകരായിരിക്കണം. സമൂഹത്തിലെ അപകടങ്ങള്‍ക്കെതിരേ മുന്നറിയിപ്പുകള്‍ നല്‍കപ്പെടുമ്പോള്‍ വേണ്ടത് വിവേകവും ജാഗ്രതയുമാണ്. സാമൂഹിക തിന്‍മകള്‍ക്കെതിരേ മൗനമോ തിരസ്‌കരണമോ പ്രതിഷേധമോ അല്ല വേണ്ടത്. അവയെപ്പറ്റിയുള്ള പഠനങ്ങളും അന്വേഷണങ്ങളും തുറന്ന ചര്‍ച്ചകളും പ്രതിരാധ നടപടികളുമാണ്. തിന്‍മകള്‍ക്കെതിരേ ഒരുമിച്ച് പോരാടുമ്പോള്‍ മതമൈത്രിക്ക് യാതൊരു കോട്ടവും തട്ടില്ലെന്നും…

Read More