Author: News Desk

തിരുവനന്തപുരം: ബിജെപിയിൽ അച്ചടക്കം ഉറപ്പാക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സമൂഹ മാധ്യമങ്ങളിലുള്ള ഇടപെടലുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടി അറിയാതെ മാധ്യമങ്ങളോട് പ്രതികരിക്കരുതെന്നും അച്ചടക്കം പാലിച്ചില്ലെങ്കിൽ കർശന നടപടി ഉണ്ടാകുമെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.

Read More

തിരുവനന്തപുരം: സംസ്ഥാന ബിജെപിയിൽ നേതൃമാറ്റം ഉണ്ടാകും എന്ന അഭ്യൂഹങ്ങൾ തള്ളി പുതിയ ഭാരവാഹി പട്ടിക പ്രഖ്യാപിച്ചു. കെ സുരേന്ദ്രൻ തന്നെ അധ്യക്ഷനായി തുടരും. അഞ്ചു ജില്ലാ പ്രസിഡന്റുമാരെ മാറ്റി നിയമിച്ചു. മൂന്നു പേരെ പുതിയതായി സംസ്ഥാന വൈസ് പ്രസിഡന്റുമാർ ആക്കി. നടൻ കൃഷ്ണകുമാറിനെ ദേശീയ കൗൺസിലിൽ ഉൾപെടുത്തിയിട്ടുണ്ട്. നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് മറ്റു പാർട്ടികളിൽ നിന്നും ബിജെപിയിൽ എത്തിയ നേതാക്കൾക്ക് ഭാരവാഹിത്വം നൽകിയിട്ടുണ്ട്.പത്തനംതിട്ട, കോട്ടയം, പാലക്കാട്, വയനാട്, കാസർകോട് ജില്ലകളിലാണ് അധ്യക്ഷൻമാരെ മാറ്റിയത്. കോട്ടയത്തെ ന്യൂനപക്ഷ മുഖമായിരുന്ന ജില്ലാ അധ്യക്ഷൻ നോബിൾ മാത്യുവിനെ മാറ്റി ലിജിൻ ലാലിനെ നിയമിച്ചു. പി രഘുനാഥ്, ബി. ഗോപാലാകൃഷ്ണൻ, സി ശിവൻകുട്ടി എന്നിവരെയാണ് പുതിയതായി സംസ്ഥാന വൈസ് പ്രസിഡന്റുമാരായി നിയമിച്ചത്. അടുത്തിടെ ബിജെപിയിൽ എത്തിയ ഡോക്ടർ പ്രമീളാദേവി, ഡോക്ടർ കെ എസ് രാധാകൃഷ്ണൻ എന്നിവർ വൈസ് പ്രസിഡന്റുമാരായി തുടരും. സംസ്ഥാന വക്താവ് സ്ഥാനത്തു നിന്നാണ് ബി ഗോപാലകൃഷ്ണനെ വൈസ് പ്രസിഡന്റ് ആക്കിയത്. കെ ശ്രീകാന്ത്, ജെ…

Read More

തിരുവനന്തപുരം:- മോൺസൺ മാവുങ്കലിന്റെ വസ്തു ശേഖരത്തിൽ നിന്നും കണ്ടെത്തിയ ചെമ്പോല വ്യാജമാണെന്ന് തെളിഞ്ഞ സാഹചര്യത്തിൽകുറ്റക്കാർക്കെതിരെ പ്രോസിക്യൂഷൻ നടപടികൾ കൈക്കൊള്ളണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ കത്തിൽ ബി.ജെ.പി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ ആവശ്യപ്പെട്ടു. ശബരിമല ക്ഷേത്രത്തിലെ ആചാര സംരക്ഷണത്തിനുവേണ്ടി വ്യാപകവും ശക്തവുമായി നടന്ന ജനകീയ പ്രക്ഷോഭത്തെ അട്ടിമറിക്കാനും സാമുദായിക സ്പർദ്ധ ഉണ്ടാക്കി മുതലെടുപ്പ് നടത്തുവാനും ചില ശക്തികൾ നടത്തിയ ഗൂഢാലോചനയാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. ഹിന്ദുസമൂഹത്തിൽ അന്ത:ഛിദ്രം ഉണ്ടാക്കി ശിഥിലമാക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. മോൺസൺ മാവുങ്കലും മാധ്യമപ്രവർത്തകനായ സഹിൻ ആന്റണിയും ചേർന്ന് ചെമ്പോല കണ്ടെത്തിയ വിവരം പുറത്തുവിട്ടത് ദുരുദ്ദേശ്യത്തോടെയായിരുന്നു. സമദർശനത്തിന്റെ സന്നിധാനമായ ശബരിമലയിൽ കലാപവും, വിഭാഗീയതയും, സംഘർഷവും സൃഷ്ടിച്ച് ജനകീയപ്രക്ഷോഭത്തെ തകർക്കാമെന്ന വ്യാമോഹത്തോടെ ചെമ്പോലയുമായി രംഗത്തുവന്നത് ഗൗരവമേറിയ കുറ്റകൃത്യമാണ്.ശബരിമല ചെമ്പോലയെക്കുറിച്ച് ഇതിനുമുമ്പും ആരോപണമുണ്ടായിട്ടുണ്ട്. പ്രശസ്ത പുരാവസ്തുഗവേഷകനും, പുരാരേഖാ വിദഗ്ധനുമായ വി.ആർപരമേശ്വരൻപിള്ള ചെമ്പോല വ്യാജമാണെന്ന് ഹൈക്കോടതിയെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. കൃത്രിമമായി ചെമ്പോലയിൽ വട്ടെഴുത്തിൽ വ്യാജരേഖകൾ തയ്യാറാക്കുവാൻ പ്രാവീണ്യം നേടിയവരാണ് ഇത് ഉണ്ടാക്കിയതിന്…

Read More

തിരുവനന്തപുരം; സമൂഹത്തിൽ പാർശ്വവത്കരിക്കപ്പെട്ടവരുടെ ഉന്നമനത്തിനും സംരക്ഷണത്തിനും മുൻകൈയെടുക്കണമെന്നും അതാകണം കേരള ദലിത് ഫ്രണ്ട് (എം) ന്റെ ലക്ഷ്യമെന്നും സംസ്ഥാന ജലസേചനമന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. കേരള ദലിത് ഫ്രണ്ട് (എം) തിരുവനന്തപുരം ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പാർട്ടിയുടെ മുൻ ചെയർമാനായിരുന്ന കെ.എം മാണി സാറും അതിന് വേണ്ടിയാണ് പരിശ്രമിച്ചത്. കർഷക തൊഴിലാളികൾ ഉൾപ്പെടെയുള്ള അടിസ്ഥാന തൊഴിലാളി വർഗത്തിൽപ്പെട്ടവരുടെ ക്ഷേമത്തിനായി അദ്ദേഹം സ്വീകരിച്ച നടപടികൾ പാർട്ടിക്കും സംസ്ഥാനത്തിനും എന്നും മാതൃകയാണ്. പിന്നോക്ക വിഭാഗത്തിൽപ്പെട്ടവരെ എന്നും കൂടെ കൂട്ടുന്നതാണ് പാർട്ടി നയം. ആ നടപടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടി ചേർത്തു. ജില്ലാ പ്രസിഡന്റ് ബാബുരാജ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് ഉഷാലയം ശിവരാജ് ആമുഖ പ്രസംഗം നടത്തി. കേരള കോൺഗ്രസം (എം) ജില്ലാ പ്രസിഡന്റ് സഹായ ദാസ് നാടാർ മുഖ്യപ്രഭാഷണവും നടത്തി. ജില്ലാ ജനറൽ സെക്രട്ടറി സി.ആർ.സുനു ,താന്നി വിള ശശി, ടി.പി സുരേഷ് ശാന്തകുമാർ, എസ്…

Read More

തിരുവനന്തപുരം: മഹിളാ കോൺഗ്രസ് തിരുവനന്തപുരം ജില്ലാ സെക്രട്ടറിയും കോൺഗ്രസ് നേമം ബ്ലോക്ക് കമ്മിറ്റിയുടെ വൈസ് പ്രസിഡൻറും കമലേശ്വരം മുൻ കോൺഗ്രസ് വാർഡ് കൗൺസിലറും ആയിരുന്ന രശ്മി സി പി ഐ (എം) മായി സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചു. പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസിൽ വച്ച് ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പതാക നൽകി രശ്മിയെ പാർട്ടിയിലേക്ക് സ്വീകരിച്ചു.

Read More

ബാലരാമപുരം: ഒരുമിച്ചിരുന്നു മദ്യപിച്ച മൂന്നുപേര്‍ കിണറ്റില്‍ വീണു. ഒരാള്‍ സംഭവസ്ഥലത്തുവച്ച് മരിച്ചു. മറ്റു രണ്ടു പേരെ രക്ഷപ്പെടുത്തി. ബാലരാമപുരം ഐത്തിയൂര്‍ തെങ്കറക്കോണത്തിനു സമീപം തിങ്കളാഴ്ച രാത്രി ഒന്‍പത് മണിയോടെയാണ് സംഭവം. പൂവാര്‍ സ്വദേശിയായ സുരേഷ്(35) ആണ് മരിച്ചത്. ഐത്തിയൂര്‍ സ്വദേശികളായ മഹേഷ്, അരുണ്‍സിങ് എന്നിവരാണ് മറ്റു രണ്ടുപേര്‍.ബാലരാമപുരം ഐത്തിയൂര്‍ തെങ്കറക്കോണത്തിനു സമീപം ആള്‍പ്പാര്‍പ്പില്ലാത്ത സ്ഥലത്തെ കിണറ്റിന്‍കരയിലാണ് മൂന്നുപേരും ഒരുമിച്ചു മദ്യപിച്ചത്. ഇവര്‍ മൂന്നു പേരും മദ്യപിക്കുന്നത് അയല്‍വാസികളുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഉച്ചത്തിലുണ്ടായിരുന്ന സംസാരം പൈട്ടന്നു കേള്‍ക്കാതായതോടെയാണ് അയല്‍വാസികള്‍ ശ്രദ്ധിച്ചത്.ഉടനെ ഇവര്‍ ബാലരാമപുരം പോലീസിലും അഗ്‌നിരക്ഷാസേനയെയും വിവരമറിയിച്ചു. സ്ഥലത്തെത്തിയ നെയ്യാറ്റിന്‍കര അഗ്‌നിരക്ഷാസേനാ അംഗങ്ങള്‍ മൂന്നുപേരെയും കിണറ്റില്‍നിന്നു കരയില്‍ കയറ്റി. എന്നാല്‍, സുരേഷ് അപ്പോഴേക്കും മരിച്ചിരുന്നു.അരുണ്‍സിങ്ങിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മഹേഷ് ബാലരാമപുരം പോലീസ് കസ്റ്റഡിയിലാണ്.

Read More

കൊച്ചി: ഭാര്യപിതാവിന്റെ സ്വത്തില്‍ മരുമകന് അവകാശം ഉന്നയിക്കാനാവില്ലെന്ന് ഹൈക്കോടതി. വിവാഹത്തോടെ മരുമകന്‍ വീട്ടില്‍ ദത്തുനില്‍ക്കുകയെന്നത് ലജ്ജാകരമാണെന്ന് കോടതി വിലയിരുത്തി. ഭാര്യാപിതാവിന്റെ ഉടമസ്ഥതയിലുള്ള പ്രദേശത്തിനോ കെട്ടിടത്തിനോ മരുമകന് യാതൊരുവിധ അവകാശവും ഉണ്ടായിരിക്കില്ലെന്ന് കോടതി വിധിച്ചു. ആ കെട്ടിടം പണിയുന്നതിനായി മരുമകന്‍ പണം മുടക്കിയിട്ടുണ്ട് എങ്കിലും യാതൊരുവിധ അവകാശവും ഉണ്ടായിരിക്കില്ലെന്ന് കോടതി വ്യക്തമാക്കി.കണ്ണൂര്‍ സ്വദേശി ഡേവിഡ് റാഫേല്‍ നല്‍കിയ അപ്പീലിലായിരുന്നുെൈ ഹക്കോടതി വിധി. ഭാര്യാപിതാവിന്റെ സ്വത്തില്‍ അവകാശമില്ലെന്ന് കീഴ്കോടതി വിധിക്കെതിരെയായിരുന്നു ഡേവിഡ് ഹൈക്കോടതിയെ സമീപിച്ചത്.ഡേവിഡ് തന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് പ്രവേശിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് ഭാര്യപിതാവ് ഹെന്‍ട്രി തോമസ് പയ്യന്നൂര്‍ സബ്കോടതിയെ സമീപിച്ചിരുന്നു. കുടുംബത്തോടൊപ്പം താമസിച്ചു വരുന്നവീട്ടില്‍ മരുമകന് ഒരു അവകാശവും ഇല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹെന്‍ട്രി തോമസ് ഹര്‍ജി നല്‍കിയത്. എന്നാല്‍ ഹെന്ററിയുടെ ഏകമകളെ താനാണ് വിവാഹം കഴിച്ചിരിക്കുന്നതെന്നും താന്‍ അവിടെ ദത്തുനില്‍ക്കുകയാണെന്നും അതിനാല്‍ വീട്ടില്‍ താമസിക്കാന്‍ അവകാശമുണ്ടെന്നായിരുന്നു ഡേവിഡിന്റെ വാദം. ഇത് വിചാരണ കോടതി തള്ളുകയും ഹെന്‍ട്രിയ്ക്ക് അനുകൂലമായി വിധി ഉത്തരവിടുകയുമായിരുന്നു. ഇത് ചോദ്യം ചെയ്താണ്…

Read More

ചെന്നൈ: ഏറെ നേരം മൊബൈല്‍ ഫോണില്‍ സംസാരിച്ചതിന് യുവതിയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി സഹോദരന്‍. പഴനി സ്വദേശി മുരുഗേശന്റെ മകള്‍ ഗായത്രിയാണ് കൊല്ലപ്പെട്ടത്.ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു എന്നു പറഞ്ഞാണ് ഗായത്രിയെ ആശുപത്രിയിലെത്തിച്ചത്. ഡോക്ടര്‍മാര്‍ പരിശോധിച്ചപ്പോഴാണ് ഗായത്രിയുടെ കഴുത്തിലെ പാടുകള്‍ കണ്ടത്. തുടര്‍ന്ന് സംശയം തോന്നിയ ഡോക്ടര്‍മാര്‍ വിവരം അറിയിക്കുകയായിരുന്നു. കൊലപാതകത്തിനു പിന്നില്‍ സഹോദരനായ ബാലമുരുകനാണെന്നു അന്വേഷണത്തില്‍ പൊലീസ് മനസ്സിലാക്കി. ചോദ്യം ചെയ്തപ്പോള്‍ ഗായത്രി ഏറെനേരം ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കുന്നതു കണ്ടു പ്രകോപിതനായാണ് കൊല നടത്തിയതെന്ന് ഇയാള്‍ പൊലീസിനോടു സമ്മതിച്ചു. സംഭവത്തില്‍ മാതാപിതാക്കള്‍ക്കും പങ്കുണ്ടോ എന്നും പോലീസ് അന്വേഷിക്കും.

Read More

കോഴിക്കോട്: ട്രോളിംഗ് നിരോധനം കഴിഞ്ഞിറങ്ങിയ ഫിഷിംഗ് ബോട്ടുകൾ പെയർ ട്രോളിംഗ് നടത്തുന്നതിനെതിരെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ രംഗത്ത് വന്നതോടെ കടലിൽ സംഘർഷാവസ്ഥ. ബേപ്പൂർ, ചാലിയം മംഗലാപുരം ഭാഗത്തുള്ള ബോട്ടുകളാണ് വടക്കൻ ഭാഗത്ത് അശാസ്ത്രീയവും നിയമ വിരുദ്ധവുമായ ഈ രീതിയിൽ രാവെന്നോ, പകലെന്നോ ഭേദമില്ലാതെ മത്സ്യബന്ധനം നടത്തുന്നതെന്ന് പരമ്പരാഗത മത്സ്യത്തൊഴിലാളികൾ പറയുന്നു. കഴിഞ്ഞ ദിവസം കൊയിലാണ്ടി ഫിഷിംഗ് ഹാർബറിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ പരമ്പരാഗത മത്സ്യത്തൊഴിലാളികളാണ് പെയർ ട്രോളിംഗ് നടത്തുന്നവർക്കെതിരെ നിലപാട് എടുത്തത്. തുടർന്ന് അവർ വലവലിച്ച് മാറ്റിപോവുകയായിരുന്നെന്ന് വഞ്ചിക്കാർ പറഞ്ഞു. പെയർ ട്രോളിംഗ് നടത്തുന്ന ബോട്ടുകളുടെ നമ്പർ മറൈൻ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർക്കും കോസ്റ്റൽ ഗാർഡിനും കൈമാറിയെങ്കിലും ഒരു നടപടിയും സ്വീകരിക്കാൻ ഉദ്യോഗസ്ഥർ തയ്യാറായില്ലെന്നും അക്ഷേപമുണ്ട്. ബേപ്പൂർ, ചാലിയം, മംഗലാപുരം ഭാഗത്തുള്ള ബോട്ടുടമകൾ കുളച്ചലിലുള്ള തൊഴിലാളികൾക്ക് കമ്മീഷൻ വ്യവസ്ഥയിൽ യാനം വിട്ടു കൊടുക്കുകയാണ്. പെയർ ട്രോളിംഗിനെതിരെ കഴിഞ്ഞ ദിവസം ബേപ്പൂരിൽ തൊഴിലാളികൾ മാർച്ച് നടത്തിയിരുന്നു. കൊയിലാണ്ടിയിൽ തൊഴിലാളികൾ വഞ്ചിക്കാരുടെ നേതൃത്വത്തിൽ ഹാർബർ പരിസരത്ത് യോഗം…

Read More

ന്യൂ ഡൽഹി : ലോകവ്യാപകമായി ഫേസ്ബുക്ക് കുടുംബത്തിലെ ആപ്പുകളെല്ലാം പ്രവര്‍ത്തനക്ഷമമായതിന് പിന്നാലെ ഫേസ്ബുക്കിന് അഞ്ചുശതമാനം ഓഹരി ഇടിവ് നേരിട്ടു. തിങ്കളാഴ്ച രാത്രി ഒന്‍പതു മണിയോടെയായിരുന്നു സമൂഹമാധ്യമങ്ങളായ ഫേസ്ബുക്ക്, വാട്‌സ് ആപ്, ഇന്‍സ്റ്റാഗ്രാം എന്നിവ പ്രവര്‍ത്തനരഹിതമായത്.തടസം നേരിട്ടതിന് പിന്നാലെയായിരുന്നു ഓഹരിയില്‍ 5.5 ശതമാനം ഇടിവ് വന്നത്. ഈ വര്‍ഷം ആദ്യമായാണ് ഫേസ്ബുക്ക് ഓഹരി ഇടിവ് നേരിടുന്നത്. തടസം നേരിട്ട് ആറു മണിക്കൂറുകള്‍ക്ക് ശേഷമാണ് സമൂഹമാധ്യമങ്ങള്‍ പ്രവര്‍ത്തനത്തിലേക്ക് തിരിച്ചെത്തിയത്.വാട്ട്സ്ആപ്പ് സന്ദേശങ്ങള്‍ അയയ്ക്കുകയോ സ്വീകരിക്കുകയോ സാധിക്കുന്നില്ല. ഇന്‍സ്റ്റാഗ്രാം ‘ഫീഡ് റിഫ്രഷ് ചെയ്യാന്‍ കഴിയുന്നില്ല’ എന്ന സന്ദേശമാണ് കാണിക്കുന്നത്. അതുപോലെ, ഫേസ്ബുക്ക് പേജ് ലോഡുചെയ്യാന്‍ സാധിക്കാത്ത അവസ്ഥയിലുമായിരുന്നു.സാങ്കേതിക പ്രശ്നം നേരിടുണ്ടെന്ന് ട്വീറ്റുകള്‍ വന്നതോടെയാണ് ഫേസ്ബുക്കെന്ന വമ്പന്റെ കീഴിലുള്ള എല്ലാ ആപ്പുകളും കൂട്ടത്തോടെ പണിമുടക്കിയതാണെന്ന് വ്യക്തമായത്. എന്നാല്‍ എന്താണ് തടസ്സത്തിന് കാരണമെന്ന് ഫേസ്ബുക്ക് ഔദ്യോഗികമായി വിശദീകരിച്ചിട്ടില്ല.

Read More