- സമൂഹമാധ്യമ ദുരുപയോഗം: ബഹ്റൈനില്‍ യുവാവിന് ഒരു മാസം തടവ്
- അല്‍ ബുഹൈര്‍ ആരോഗ്യ കേന്ദ്രത്തിന് സതേണ്‍ മുനിസിപ്പാലിറ്റി സ്ഥലം ഏറ്റെടുത്തു നല്‍കും
- ഇബ്നു അല്‍ ഹൈതം ഇസ്ലാമിക് സ്കൂള്‍ ജീവനക്കാരെ ആദരിച്ചു
- ബഹ്റൈനില്‍ വ്യാജ ഡോക്ടര്‍ അറസ്റ്റില്‍
- ബഹ്റൈനില്‍ കടലില്‍ കാണാതായ നാവികനു വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജ്ജിതം
- ഏഷ്യന്‍ യൂത്ത് ഗെയിംസ് ഉദ്ഘാടന ചടങ്ങില്‍ പലസ്തീന് ഐക്യദാര്‍ഢ്യം
- മൂന്നാമത് ഏഷ്യന്‍ യൂത്ത് ഗെയിംസിന് ബഹ്റൈനില്‍ വര്‍ണ്ണാഭമായ തുടക്കം
- പേരാമ്പ്ര സംഘർഷം: തന്നെ മർദിച്ചത് വടകര കൺട്രോൾ റൂം സിഐ, ഇയാളെ തിരിച്ചറിയാൻ പിണറായിയുടെ എഐ ടൂളിന്റെ ആവശ്യമില്ലെന്ന് ഷാഫി പറമ്പിൽ എം പി
Author: News Desk
കണ്ണൂര്‍: ഐ.എ.എസ് പാസ്സാവാനായി ജോത്സ്യന്റെ നിര്‍ദേശപ്രകാരം തങ്കഭസ്മം പാലില്‍ കലക്കിക്കുടിച്ച വിദ്യാര്‍ത്ഥിയുടെ കാഴ്ചയ്ക്ക് മങ്ങലേറ്റെന്ന് പരാതി. കണ്ണൂര്‍ കൊറ്റാളി സ്വദേശി പാരഡിസ് ഹൗസില്‍ മൊബിന്‍ ചന്ദാണ് കണ്ണാടിപ്പറമ്പ് സ്വദേശിയായ ജോത്സ്യനെതിരെ കണ്ണവംപോലീസില്‍ പരാതി നല്‍കിയത്.വ്യാജ ഗരുഡ രത്‌നം, തങ്കഭസ്മം, വിദേശ ലക്ഷ്മി യന്ത്രം എന്നിവ നല്‍കി 11,75,000 രൂപ വാങ്ങിയതായാണ് പരാതി. വീട് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കുറ്റി അടിക്കല്‍ മൂഹൂര്‍ത്തം നോക്കാനായാണ് മൊബിന്‍ ചന്ദ് ആദ്യമായി ജോത്സ്യനെ സമീപിക്കുന്നത്. തുടര്‍ന്ന് വാഹനാപകടത്തില്‍ മൊബന്‍ചന്ദ് മരണപ്പെടാന്‍ സാധ്യതയുണ്ടെന്ന് പറഞ്ഞ് ജോത്സ്യന്‍ ഇയാളുടെ ഭാര്യയെയും മറ്റു ബന്ധുക്കളെയും വിശ്വസിപ്പിക്കുകയും ആദിവാസികളില്‍ നിന്ന് ലഭിക്കുന്ന ഗരുഡന്റെ തലയിലുള്ള ഗരുഡ രത്‌നം പത്തെണ്ണം വാങ്ങി വീട്ടില്‍ സൂക്ഷിക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു. ഇതിന് പുറമേ ഭാവിയില്‍ മകന്‍ IAS പരീക്ഷ പാസ്സാവാനായി തങ്കഭസ്മം കഴിപ്പിക്കണമെന്നും വീട്ടില്‍ വിദേശ ലക്ഷ്മി യന്ത്രം സൂക്ഷിക്കണമെന്നും ജോത്സ്യനെന്ന് പറയപ്പെടുന്ന ഇയാള്‍ പറയുകയായിരുന്നു.
കൊച്ചി: മയക്കുമരുന്നുമായി ഐ ടി കമ്പനി മാനേജരടക്കം 7 പേര്‍ പിടിയില്‍. യുവാക്കള്‍ക്കും ഐ ടി പ്രൈഫഷണലുകള്‍ക്കുമിടയില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തുന്ന സംഘത്തെയാണ് പിടികൂടിയത്. ത്യക്കാക്കര പോലീസിന്റെയും കൊച്ചി ഡാന്‍സാഫ് ടീമിന്റെയും സംയുക്ത പരിശോധനയിലാണ് സംഘത്തെ അറസ്റ്റ് ചെയ്തത്.ത്യക്കാക്കര മില്ലുംപടിയില്‍ ഫ്‌ലാറ്റ് വാടകയ്ക്ക് എടുത്ത ശേഷമായിരുന്നു മയക്കുമരുന്ന് സംഘത്തിന്റെ പ്രവര്‍ത്തനം.കേരളത്തിന് പുറത്ത് നിന്ന് മയക്കുമരുന്ന് എത്തിച്ചായിരുന്നു വില്‍പ്പന. എറണാകുളം, ആലപ്പുഴ, കൊല്ലം എന്നി ജില്ലകള്‍ കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ വില്‍പ്പന. കൊല്ലം സ്വദേശി ജിഹാജ് ബഷീര്‍, കൊല്ലം ഇടിവെട്ടം സ്വദേശി അനിലാ രവീന്ദ്രന്‍, നോര്‍ത്ത് പറവൂര്‍ സ്വദേശി എര്‍ലിന്‍ ബേബി എന്നിവര്‍ ചേര്‍ന്നാണ് ലഹരി വസ്തുക്കള്‍ എത്തിച്ചിരുന്നത്.നോര്‍ത്ത് പറവൂര്‍ സ്വദേശിനി രമ്യ വിമല്‍, മനയ്ക്കപ്പടി സ്വദേശി അര്‍ജിത് എയ്ഞ്ചല്‍, ഗുരുവായൂര്‍ തൈയ്ക്കാട് സ്വദേശി അജ്മല്‍ യൂസഫ്, നോര്‍ത്ത് പറവൂര്‍ സ്വദേശി അരുണ്‍ ജോസഫ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്നും 25 ഗ്രാം എംഡിഎംഎ, എല്‍എസ്ഡി സ്റ്റാബ്, ഹാഷിഷ് ഓയില്‍ തുടങ്ങിയവ പിടിച്ചെടുത്തു. കൊച്ചി…
തിരുവനന്തപുരം: തുടർച്ചയായ ഒമ്പതാം ദിവസവും രാജ്യത്ത് പെട്രൾ, ഡീസൽ വില വർധിപ്പിച്ചു. ഡീസലിന് 37 പൈസയും പെട്രോളിന് 30 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ വിവിധ നഗരങ്ങളിൽ പെട്രോളിന് പുറമേ, ഡീസൽ വിലയും നൂറിലേക്ക് അടുക്കുകയാണ്.തിരുവനന്തപുരത്ത് ഡീസൽ വില 99 രൂപ 10 പൈസ ആയി. 105 രൂപ 78പൈസയാണ് തിരുവനന്തപുരത്ത് പെട്രോൾ വില. കൊച്ചിയിൽ പെട്രോൾ വില 103 രൂപ 80 പൈസയും ഡീസൽ വില 97 രൂപ 20 പൈസയുമായി. കോഴിക്കോട് പെട്രോൾ വില 104 രൂപ 02 പൈസയുമായും ഡീസൽ വില 97 രൂപ 51 പൈസയുമായും വർധിപ്പിച്ചു.ഇന്നലെ പെട്രോളിന് 30 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. ബുധനാഴ്ച്ച പെട്രോളിന് 30 പൈസയും ഡീസലിന് 37 പൈസയും കൂട്ടിയിരുന്നു. തിരുവനന്തപുരം: തുടർച്ചയായ ഒമ്പതാം ദിവസവും രാജ്യത്ത് പെട്രൾ, ഡീസൽ വില വർധിപ്പിച്ചു. ഡീസലിന് 37 പൈസയും പെട്രോളിന് 30 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ വിവിധ…
മനാമ:കൊറോണ മൂലം ജീവിതം ബുദ്ധിമുട്ടിലായ കലാകാരൻമാരെ സഹായിക്കാനായി ബഹ്‌റൈൻ സോപാനം വാദ്യകലാസംഘം നടത്തുന്ന “സ്നേഹ സാന്ത്വനം” സഹായപദ്ധതിയുടെ വിതരണ ഉദ്ഘാടനം തിരുവനന്തപുരത്ത് വെച്ച് ബഹു: കേരള സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ നിർവ്വഹിച്ചു. പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, അമ്പലപ്പുഴ വിജയകുമാർ, കലാമണ്ഡലം ശിവദാസൻ വേളമാനൂർ, സോപാനം അംഗങ്ങളായ ശരത്ത് അമ്പലപ്പുഴ, അരുൺ മനയത്ത് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. പ്രശസ്ത ചുട്ടി കലാകാരനും, കരിക്കകം ചാമുണ്ഡി കലാപീഠത്തിലെ ചെണ്ട അദ്ധ്യാപകനുമായ ശ്രീ. ത്രിവിക്രമൻ കരിക്കകം മന്ത്രിയിൽ നിന്ന് ആദ്യസഹായം ഏറ്റുവാങ്ങി. കേരളത്തിലെ 14 ജില്ലകളിൽ നിന്നായി തിരഞ്ഞെടുത്ത തീർത്തും ബുദ്ധിമുട്ട് അനുഭവിക്കുന്ന 100 കലാകാരന്മാർക്ക് 5,000 രൂപ വീതമാണ് സോപാനം സഹായം നൽകുന്നത്. ഒരു മാസത്തിനകം എല്ലാ കലാകാരൻമാർക്കുമുള്ള ധനസഹായ വിതരണം പൂർത്തിയാക്കുമെന്ന് ബഹ്‌റൈൻ സോപാനം വാദ്യകലാസംഘം ഗുരുവും ഡയക്ടറുമായ സന്തോഷ് കൈലാസ് അറിയിച്ചു
ന്യൂ ഡൽഹി : ഇന്ധന ഉപഭോഗവും അറ്റകുറ്റപ്പണികളും മലിനീകരണവും കൂടുതലായ പഴയ വാഹനങ്ങൾ ഉപേക്ഷിക്കാൻ വാഹന ഉടമകളെ പ്രേരിപ്പിക്കുന്നതിനുള്ള ഒരു സംവിധാനമൊരുക്കാൻ വാഹന പൊളിക്കൽ നയം നിർദ്ദേശിക്കുന്നു. ഇതിൻപ്രകാരം കേന്ദ്ര ഉപരിതല-ഗതാഗത, ദേശീയ പാതാ മന്ത്രാലയം GSR വിജ്ഞാപനം 720 (E) 05.10.2021ന് ഗസറ്റിൽ പ്രസിദ്ധീകരിച്ചു. വിജ്ഞാപനം 2022 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരും. വാഹന പൊളിക്കലിന് പ്രോത്സാഹനമെന്ന നിലയിൽ, രജിസ്റ്റർ ചെയ്ത വാഹന പൊളിക്കൽ കേന്ദ്രം നൽകുന്ന “ഡെപ്പോസിറ്റ് സർട്ടിഫിക്കറ്റ്” സമർപ്പിക്കുന്നവർക്ക് രജിസ്റ്റർ ചെയ്യുന്ന വാഹനത്തിന് മോട്ടോർ വാഹന നികുതിയിൽ ഇളവിന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഇളവുകൾ താഴെ കൊടുത്തിരിക്കുന്നു: (i) ഗതാഗതേതര (വ്യക്തിഗത) വാഹനങ്ങളുടെ കാര്യത്തിൽ, ഇരുപത്തിയഞ്ച് ശതമാനം വരെയും (ii) യാത്രാ (വാണിജ്യ) വാഹനങ്ങളുടെ കാര്യത്തിൽ, പതിനഞ്ച് ശതമാനം വരെയും യാത്രാ വാഹനങ്ങളുടെ കാര്യത്തിൽ എട്ട് വർഷം വരെയും, ഗതാഗതേതര (വ്യക്തിഗത) വാഹനങ്ങളുടെ കാര്യത്തിൽ പതിനഞ്ച് വർഷം വരെയും ഇളവ് ലഭ്യമാണ്. ഗസറ്റ് വിജ്ഞാപനം കാണാൻ ഇവിടെ…
കൊല്ലം: മതിയായ രേഖകളില്ലാതെ കാറില്‍ കടത്തുകയായിരുന്ന 3 കിലോ 330 ഗ്രാം സ്വര്‍ണ്ണം കരുനാഗപ്പള്ളി ജി.എസ്.ടി സ്‌ക്വാഡ് പിടികൂടി. വിപണിയില്‍ ഒന്നരക്കോടി രൂപ വില വരും. പന്തളത്തേക്കാണ് സ്വര്‍ണ്ണം കൊണ്ടുപോയത്.ജി.എസ്.ടി. നിയമം സെക്ഷന്‍ 129 പ്രകാരം നോട്ടീസ് നല്‍കി പിഴയായി 8.5 ലക്ഷം രൂപ ഈടാക്കി സ്വര്‍ണ്ണാഭരണങ്ങള്‍ ഉടമയായ മഹാരാഷ്ട്ര സ്വദേശിയ്ക്ക് തിരികെ നല്‍കി. ജി.എസ്.ടി എന്‍ഫോഴ്‌സ്‌മെന്റ് ജോയിന്റ് കമ്മീഷണര്‍ കെ.സുരേഷ്, ഇന്റലിജന്റ് ഡപ്യൂട്ടി കമ്മീഷണര്‍ ഇര്‍ഷാദ് എന്നിവരടങ്ങിയ സംഘമാണ് സ്വര്‍ണ്ണം പിടികൂടിയത്.
കൊല്ലം: പൊറോട്ട തൊണ്ടയില്‍ കുടുങ്ങി മത്സ്യത്തൊഴിലാളി മരിച്ചു. ക്ലാപ്പന വരവിള മൂര്‍ത്തിയേടത്ത് തെക്കതില്‍ ഹരീഷ് (45)ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം പൊറോട്ട കഴിക്കുന്നതിനിടയിലാണ് തൊണ്ടയില്‍ കുടുങ്ങിയത്.ശ്വാസം നിലച്ച് കുഴഞ്ഞുവീണ യുവാവിനെ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഓച്ചിറ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. പോസ്റ്റ്മാര്‍ട്ടത്തിലാണ് പൊറോട്ട തൊണ്ടയില്‍ കുടുങ്ങിയതാണ് മരണകാരണമെന്ന് കണ്ടെത്തിയത്.
കൊച്ചി: കോവിഡാനന്തര ചികിത്സയ്ക്ക് പണം ഈടാക്കുന്ന സർക്കാർ നടപടിയിൽ അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി. രോഗം ബാധിച്ച സമയത്തേക്കാൾ കൂടുതൽ ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നത് കൊവിഡ് നെഗറ്റീവായതിനു ശേഷമാണെന്നും ഒരു മാസത്തെ തുടർ ചികിത്സ സൗജന്യമായി നൽകിക്കൂടേയെന്നും സർക്കാരിനോട് കോടതി ചോദിച്ചു. ദാരിദ്ര്യരേഖയ്ക്കു മുകളിലുള്ളവരെല്ലാം കോടീശ്വരന്മാരല്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി. കൊവിഡ് ചികിത്സാ നിരക്ക് ഏകീകരിച്ചതിനെതിരായ സ്വകാര്യ ആശുപത്രികളുടെ പുന:പരിശോധനാ ഹർജി പരിഗണിക്കുന്നതിനിടെയാണ് കോവിഡാനന്തര ചികിത്സയ്ക്ക് എ. പി. എൽ വിഭാഗത്തിൽ നിന്നും പണം ഈടാക്കുന്ന സർക്കാർ നടപടിയിൽ ഹൈക്കോടതി ഇടപെട്ടത്. കോവിഡിന് ശേഷമുള്ള ചികിത്സയ്ക്കായി ദാരിദ്ര്യരേഖയ്ക്ക് മുകളിലുള്ളവരിൽ നിന്നും ചെറിയ തുക മാത്രമാണ് ഈടാക്കുന്നതെന്നായിരുന്നു സർക്കാരിന്റെ വാദം. എന്നാൽ ദാരിദ്യ രേഖയ്ക്ക് മുകളിലുള്ളവരെല്ലാം കോടീശ്വരന്മാരല്ലെന്നും, കൊറോണ നെഗറ്റീവായതിനു ശേഷമുള്ള ഒരു മാസത്തെ തുടർ ചികിത്സയെങ്കിലും സൗജന്യമാക്കിക്കൂടെയെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ സർക്കാരിനോട് ചോദിച്ചു. 27000 രൂപ മാസശമ്പളമുള്ള ഒരാളില്‍ നിന്ന് പ്രതിദിന മുറിവാടക 700 രൂപ ഈടാക്കുകയാണെങ്കിൽ പിന്നീട് ഇയാൾ…
തിരുവനന്തപുരം: അതിരപ്പിള്ളി പദ്ധതി പൂർണമായി ഉപേക്ഷിച്ചിട്ടില്ലെന്ന് വ്യക്തമാക്കി കെഎസ്ഇബി സമവായം ഉണ്ടായാൽ പദ്ധതിയുമായി മുന്നോട്ട് പോകുമെന്നാണ് വൈദ്യുതി ബോർഡിൻ്റെ തീരുമാനം. സംസ്ഥാന സർക്കാരിന്റെ എൻഓസിക്ക് 2027 വരെ കാലാവധിയുണ്ട്.അതിരപ്പിള്ളി പദ്ധതിക്കുള്ള കേന്ദ്ര പാരിസ്ഥിതിക അനുമതിയും സാങ്കേതിക സാമ്പത്തിക അനുമതിയുടേയും കാലാവധി 2019 മെയിൽ അവസാനിച്ചിരുന്നു. പദ്ധതി വന്നാൽ മുങ്ങിപ്പോകുമായിരുന്ന വനമേഖലയിലെ മരങ്ങൾ മുറിക്കാനും അതിനുളള നഷ്ടപരിഹാവുമായി 4.11 കോടി രൂപ വൈദ്യുതി ബോർഡ് 2001ൽ വനം വകുപ്പിന് കൈമാറിയിരുന്നു.പലിശയില്ലാതെ ഈ പണം രണ്ട് പതിറ്റാണ്ടോളം വനം വകുപ്പിന്റ കയ്യിലായിരുന്നു. പദ്ധതി സംബന്ധിച്ച് ഇനിയും ഉറപ്പില്ലാത്ത സാഹചര്യത്തിൽ ഈ പണം വൈദ്യുതി വകുപ്പിന് തിരിച്ചു നൽകാൻ വകുപ്പ് തല ചർച്ചയിൽ ധാരണയായിരുന്നു. ഇതോടെയാണ് പദ്ധതി ഉപേക്ഷിച്ചു എന്ന രീതിയിലുള്ള വിലയിരുത്തൽ പല കോണുകളിൽ നിന്നും ഉയർന്നത്.
പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗത്തിന് മാത്രമായി ‘സയൻസ്, ടെക്നോളജി ആൻഡ് ഇന്നൊവേഷൻ ഹബുകൾ’ സ്ഥാപിക്കും: കേന്ദ്ര മന്ത്രി ഡോ. ജിതേന്ദ്ര സിംഗ്
ന്യൂഡൽഹി : രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് മാത്രമായി ആയി ഗവൺമെന്റ്, 75 ‘സയൻസ്, ടെക്നോളജി ആൻഡ് ഇന്നവേഷൻ (STI)’ ഹബ്ബുകൾ സ്ഥാപിക്കുമെന്ന് കേന്ദ്ര ശാസ്ത്ര-സാങ്കേതിക സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു. ഈ സമൂഹങ്ങളുടെ ശാസ്‌ത്രസംബന്ധിയായ കഴിവുകൾ വർദ്ധിപ്പിക്കുക മാത്രമല്ല, സാമൂഹിക-സാമ്പത്തിക വികസനത്തിനും ഇത് സംഭാവന ചെയ്യും. ശാസ്ത്ര-സാങ്കേതിക വകുപ്പിലെ (ഡിഎസ്ടി) ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ അവലോകന യോഗത്തിന് ശേഷം, കഴിഞ്ഞ രണ്ട് വർഷത്തിനിടെ 20 എസ്‌ടിഐ ഹബുകൾ (എസ്‌സിക്ക് 13 ഉം, എസ്ടിക്ക് 7 ഉം) ഇതിനകം ഡിഎസ്ടി സ്ഥാപിച്ചതായി മന്ത്രി പറഞ്ഞു. ഇതുവഴി കൃഷി, കാർഷികേതര, അനുബന്ധ ഉപജീവന മേഖലകളിലും, ഊർജ്ജം, ജലം, ആരോഗ്യം, വിദ്യാഭ്യാസം മുതലായ മേഖലകളിലും വിവിധ ഇടപെടലുകളിലൂടെ പട്ടികജാതി-പട്ടികവർഗ്ഗത്തിൽ പെട്ട 20,000-ത്തോളം പേർക്ക് നേരിട്ട് പ്രയോജനം ലഭിക്കും. ശാസ്ത്രസാങ്കേതിക വകുപ്പ് സ്ഥാപിക്കുന്ന എസ്ടിഐ ഹബുകൾ പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ജനങ്ങൾക്ക് സുസ്ഥിരമായ ഉപജീവനമാർഗങ്ങൾ സൃഷ്ടിക്കുന്നതിലൂടെ അവരെക്കൂടി ഉൾക്കൊള്ളുന്ന സാമൂഹിക-സാമ്പത്തിക വികസനത്തിന് സഹായിക്കും.…
