Author: News Desk

പത്തനംതിട്ട :ഹെലികോപ്റ്ററിൽ ശബരിമലഭക്തരെ എത്തിക്കാനുള്ള ദേവസ്വം ബോർഡിന്റെ ശ്രമം ഈ തീർഥാടനകാലത്ത് നടക്കില്ല. രണ്ട് ഏജൻസികൾമാത്രമാണ് ടെൻഡറിൽ പങ്കെടുത്തത്. വ്യവസ്ഥകളിൽ മാറ്റംവരുത്തി വീണ്ടും ടെൻഡർ ചെയ്യാനൊരുങ്ങുകയാണ് ബോർഡ്.ഇതുൾപ്പെടെയുള്ള കാര്യങ്ങൾ അടുത്ത ബോർഡ് യോഗം ചർച്ചചെയ്യും. സ്വന്തമായി ഹെലികോപ്റ്റർ ഉള്ളവർ ടെൻഡറിൽ പങ്കെടുക്കണമെന്ന വ്യവസ്ഥയാണ് തിരിച്ചടിയായത്. ടെൻഡർ നൽകിയ രണ്ട് ഏജൻസികളിൽ ഒന്നിനേ സ്വന്തമായി ഹെലികോപ്റ്ററുള്ളൂ. ശബരിമല തീർഥാടകരുടെ ബേസ് ക്യാമ്പായ നിലയ്ക്കലിൽ തീർഥാടകരെ എത്തിച്ച് വരുമാനം കണ്ടെത്താനാണ് ദേവസ്വം ബോർഡ് ലക്ഷ്യമിട്ടത്. ശരംകുത്തിയിൽ ഹെലിപാഡ് ഒരുക്കാമെന്നു നേരത്തേ ആലോചനയുണ്ടായെങ്കിലും ശബരിമല സന്നിധാനത്ത് അത്തരം സൗകര്യം ഒരുക്കുന്നതിനെതിരേ വിമർശനമുണ്ടായതോടെ ഉപേക്ഷിച്ചു.സ്വന്തമായി ഹെലികോപ്റ്റർ ഇല്ലെങ്കിലും സർവീസ് നടത്തുന്ന ഏജൻസികളെക്കൂടി ക്ഷണിക്കാനാണ് ബോർഡ് ആലോചിക്കുന്നത്. അടുത്ത ബോർഡ് യോഗം ഇത് പരിഗണിക്കുമെന്ന് ബോർഡ അംഗം മനോജ് ചരളേൽ പറഞ്ഞു.

Read More

കണ്ണൂർ :കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി കുന്നത്തൂർപ്പാടി തിരുവപ്പന മഹോത്സവത്തിന്റെ സമയക്രമത്തിൽ മാറ്റം വരുത്തി. ഇനിമുതൽ വൈകീട്ട് 3.30-ന് ഊട്ടും വെള്ളാട്ടവും രാത്രി 7.30 മുതൽ തിരുവപ്പനയുടെ ചടങ്ങുകളും തിരുവപ്പനയ്ക്കുശേഷം വെള്ളാട്ടവും ഉണ്ടായിരിക്കും. ഒന്നിടവിട്ട ദിവസങ്ങളിൽ മൂലംപെറ്റ ഭഗവതിയും കെട്ടിയാടും.മുൻപ് വൈകീട്ട് അഞ്ചിന് ഊട്ടും വെള്ളാട്ടവും രാത്രി 9.30-ന് തിരുവപ്പനയുമായിരുന്നു നടത്തിയിരുന്നത്. ഒമിക്രോൺ ഭീഷണി വർധിച്ചുവരുന്ന സാഹചര്യത്തിലാണ് സമയക്രമത്തിൽ മാറ്റം വരുത്തിയതെന്ന് പാരമ്പര്യ ട്രസ്റ്റി എസ്.കെ. കുഞ്ഞിരാമൻ നായനാർ അറിയിച്ചു. 16-ന് തിരുവപ്പന മഹോത്സവം സമാപിക്കും.എല്ലാ വർഷവും 30 ദിവസങ്ങളിൽ നടത്തിയിരുന്ന ഉത്സവം ഈ വർഷം കോവിഡ് പശ്ചാത്തലത്തിലാണ് 24 ദിവസമായി ചുരുക്കിയത്.

Read More

ആലപ്പുഴ:ബിജെപി പ്രവർത്തകൻ രൺജീത് വധക്കേസിൽ കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത രണ്ട് എസ്ഡിപിഐ പ്രവർത്തകർ കൂടി കസ്റ്റഡിയിൽ. ഇതോടെ കൊലയാളി സംഘത്തിലെ ആറുപേർ പിടിയിലായി. കേസിൽ നാല് പേരുടെ അറസ്റ്റ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത രണ്ടു പേർ, ഗൂഢാലോചനയിൽ പങ്കെടുത്ത വലിയമരം സ്വദേശി സൈഫുദ്ദീൻ, പ്രതികൾക്ക് വ്യാജ സിം കാർഡ് സംഘടിപ്പിച്ച് നൽകിയ പുന്നപ്ര സ്വദേശി മുഹമ്മദ് ബാദുഷാ എന്നിവരുടെ അറസ്റ്റാണ് ഇതുവരെ രേഖപ്പെടുത്തിയത്. ഡിസംബര്‍ 19 ന് ബൈക്കിലെത്തിയ 12 അംഗ സംഘമാണ് ബിജെപി നേതാവ് രൺജീത്തിനെ കൊലപ്പെടുത്തിയത്. പുറത്തുനിന്നുള്ള സഹായം ലഭിക്കുന്നതിനാല്‍ പ്രതികള്‍ സുരക്ഷിത ഇടങ്ങളിലേക്ക് ഒളിത്താവളം മാറ്റാന്‍ ഇടയുണ്ടെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം. പ്രതികള്‍ക്കായി തെരച്ചില്‍ കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ചിരുന്നു. തമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലും പ്രതികള്‍ക്കായി കഴിഞ്ഞ ദിവസങ്ങളില്‍ തിരച്ചില്‍ നടത്തിയിരുന്നു. രാവിലെ പ്രഭാതസവാരിക്കായി വീട്ടില്‍ നിന്നും ഇറങ്ങാനിരിക്കെയാണ് ഒരു സംഘമെത്തി രണ്‍ജീത്തിനെ വെട്ടികൊലപ്പെടുത്തിയത്. ആലപ്പുഴ നഗരഭാഗമായ വെള്ളകിണറിലാണ് ആക്രമണം ഉണ്ടായത്. നേരത്തെ ഒബിസി…

Read More

കൊച്ചി: കടവന്ത്രയില്‍ തമിഴ്‌നാട് സ്വദേശിനിയായ വീട്ടമ്മയും രണ്ട് മക്കളും വീട്ടിനുള‌ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.ഇവരുടെ ഭര്‍ത്താവിനെ ഗുരുതരാവസ്ഥയിലും കണ്ടെത്തി. ഇന്ന് രാവിലെ ഇവരുടെ സഹോദരിയാണ് സംഭവം ആദ്യം അറിഞ്ഞത്. https://www.youtube.com/watch?v=5c5fwVayr5c കടവന്ത്രയില്‍ പൂക്കച്ചവടം നടത്തുന്ന നാരായണയുടെ ഭാര്യ ജോയമോള്‍ (33), മക്കളായ അശ്വന്ത് നാരായണ(4), ലക്ഷ്‌മികാന്ത് നാരായണ (8) എന്നിവരാണ് മരിച്ചത്. ഇവരെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ നാട്ടുകാര്‍ കണ്ടെത്തുകയായിരുന്നു. നാരായണയെ കഴുത്തിന് നിന്നും മുറിവേറ്റ് രക്തം വാര്‍ന്ന നിലയില്‍ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചു. ആത്മഹത്യാ ശ്രമമാണെന്ന് സംശയമുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷമായി കടവന്ത്രയില്‍ വാടകയ്‌ക്ക് താമസിക്കുന്ന ഇവര്‍ക്ക് നാട്ടില്‍ മറ്റ് പ്രശ്‌നങ്ങളൊന്നുമുള‌ളതായി അറിവില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Read More

ജറുസലേം: കോവിഡ് വകഭേദമായ ഒമിക്രോണ്‍ ഭീതിക്കിടെ പുതിയ ആശങ്ക സൃഷ്ടിച്ച്‌ ഫ്‌ളൊറോണയും റിപ്പോര്‍ട്ട് ചെയ്തു.ഇസ്രായേലിലാണ് രോഗം സ്ഥിരീകരിച്ചത്. കൊറോണയും ഇന്‍ഫ്‌ളുവന്‍സയും ഒരുമിച്ച്‌ വരുന്ന രോഗാവസ്ഥയാണ് ഫ്ലൊറോണ. https://youtu.be/vkzGx0nFzYc 30 വയസുള്ള ഗര്‍ഭിണിക്കാണ് ഇസ്രയേലില്‍ രോഗം സ്ഥിരീകരിച്ചത്. പ്രസവത്തിനായി ആശുപത്രിയിലെത്തിയപ്പോള്‍ നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. ഇവര്‍ക്ക് രോഗം മാറിയെന്നും ആശുപത്രി വിട്ടെന്നും അറബ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ആരോഗ്യമന്ത്രാലയം ഇതു സംബന്ധിച്ച്‌ കൂടുതല്‍ പഠനം നടത്തുകയാണെന്നും വകുപ്പ് തല ഉദ്യോഗസ്ഥര്‍ അറിയിച്ചു. അതേ സമയം ഇസ്രയേലില്‍ കോവിഡിനെതിരെ നാലാമത്തെ ഡോസ് വാക്‌സിനുകള്‍ ജനങ്ങള്‍ക്ക് നല്‍കുന്നത് വെള്ളിയാഴ്ച മുതല്‍ ആരംഭിച്ചിട്ടുണ്ട്.

Read More

തിരുവനന്തപുരം: എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. മാർച്ച് 30 മുതൽ ഏപ്രിൽ 22 വരെയാണ് ഹയർസെക്കന്ററി, വിഎച്ച്എസ്ഇ പരീക്ഷ. എസ് എസ് എൽ സി പരീക്ഷ മാർച്ച് 31 മുതൽ ഏപ്രിൽ 29വരെ നടക്കുമെന്ന് മന്ത്രി അറിയിച്ചു. മാർച്ച് 10 മുതൽ 19 വരെ എസ് എസ് എൽ സി പ്രാക്ടിക്കൽ പരീക്ഷ നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ഫെബ്രുവരി 21 മുതൽ മാർച്ച് 15 വരെയാണ് പ്ലസ് ടു പ്രാക്ടിക്കൽ നടക്കുകയെന്നും, വി എച്ച് എസ് ഇ പ്രാക്ടിക്കൽ ഫ്രെബുവരി 15മുതൽ മാർച്ച് 15 വരെയായിരിക്കുമെന്നും വി ശിവൻകുട്ടി വ്യക്തമാക്കി.ഹയർസെക്കന്ററി മോഡൽ പരീക്ഷ മാർച്ച് 16 മുതൽ 21 വരെ നടക്കും. എസ് എസ് എൽ സി മോഡൽ പരീക്ഷ മാർച്ച് 21 മുതൽ 25 വരെയായിരിക്കുമെന്ന് മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അതേസമയം നിലവിലെ സ്‌കൂൾ സമയത്തിൽ മാറ്റമില്ലെന്നും…

Read More

കൊച്ചി: കോൺഗ്രസ് നേതാവും എം.എൽ.എയുമായ പി.ടി. തോമസിന് വികാരനിർഭരമായി നാട് വിട ചൊല്ലി. രവിപുരം ശ്‌മശാനത്തിൽ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു പി.ടി. തോമസിന്റെ സംസ്കാരം. അദ്ദേഹം ആവശ്യപ്പെട്ടിരുന്നതുപോലെ മത ചടങ്ങുകള്‍ ഒഴിവാക്കി, ‘ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം..’ എന്ന ഗാനത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു സംസ്കാരം നടന്നത്. ഭാര്യ ഉമയും അന്ത്യകർമ്മങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ എത്തിയിരുന്നു. തൃക്കാക്കര കമ്മ്യൂണിറ്റി ഹാളിലെ പൊതുദർശനത്തിനു ശേഷമാണ് പി.ടി. തോമസിന്റെ മൃതദേഹം രവിപുരം ശ്മശാനത്തിലേക്ക് എത്തിച്ചത്. പ്രിയപ്പെട്ട പി.ടിക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ വൻജനപ്രവാഹമാണ് തൃക്കാക്കരയിലേക്ക് എത്തിയത്. മുഖ്യമന്ത്രി പിണറായി വിജയൻ തൃക്കാക്കര കമ്മ്യൂണിറ്റി ഹാളിലെത്തി അന്തിമോപചാരം അർപ്പിച്ചു. മുഖ്യമന്ത്രി പി.ടി. തോമസിന്റെ കുടുംബാം​ഗങ്ങളെ കണ്ട് ആശ്വസിപ്പിച്ചു. കോൺ​ഗ്രസ് നേതാക്കളുമായും സംസാരിച്ച ശേഷമാണ് അദ്ദേഹം മടങ്ങിപ്പോയത്. വ്യവസായി എം.എ യൂസഫലിയും തൃക്കാക്കര കമ്മ്യൂണിറ്റി ഹാളിലെത്തി പി.ടി. തോമസിന് അന്ത്യാഞ്ജലി അർപ്പിച്ചു.മൃതദേഹം പാലാരിവട്ടത്തെ വീട്ടിലെത്തിച്ചപ്പോഴാണ് മമ്മൂട്ടി അന്തിമോപചാരം അര്‍പ്പിക്കാനെത്തിയത്. മമ്മൂട്ടിക്ക് വ്യക്തിബന്ധമുള്ള രാഷ്ട്രീയ നേതാവായിരുന്നു പി ടി തോമസ്. ഇരുവരും എറണാകുളം മഹാരാജാസ് കോളേജിലെ…

Read More

കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയന്റെ പൈലറ്റ് വാഹനം അപകടത്തിൽപ്പെട്ടു.മുഖ്യമന്ത്രിയുടെ വാർണിങ് പൈലറ്റ് വാഹനമാണ് അപകടത്തിൽ പെട്ടത്. പി ടി തോമസിന് ആദരാഞ്ജലി അർപ്പിച്ചു മടങ്ങവെയാണ് സംഭവം. കളമശ്ശേരി പ്രീമിയർ ജംഗ്ഷനിൽ വച്ചാണ് അപകടം ഉണ്ടായത്. സി ഐ ഉൾപ്പടെ നാല് പോലീസുകാർക്ക് പരിക്ക്.ഇവരുടെ പരിക്ക് സാരമുള്ളതല്ലെന്നാണ് വ്യക്തമാകുന്നത്. ജീപ്പ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.തലസ്ഥാനത്ത് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പങ്കെടുക്കുന്ന പരിപാടി ഉണ്ടായിരുന്നതിനാൽ വൈകിട്ട് അഞ്ച് മണിയോടെയാണ് മുഖ്യമന്ത്രി, പി ടി തോമസിന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത്

Read More

മനാമ: മലങ്കര ഓർത്തഡോക്സ് സഭയുടെ മധ്യ പൂർവ ദേശത്തെ മാതൃദേവാലയമായ ബഹ്‌റൈൻ സെന്റ് മേരീസ്‌ ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിലെ യുവജന കൂട്ടായ്മയായ സെന്റ് തോമസ് ഓർത്തഡോക്സ് ക്രൈസ്‌തവ യുവജന പ്രസ്ഥാനത്തിന്റെ വജ്ര ജൂബിലി ആഘോഷങ്ങളുടെ പ്രവർത്തനോദ്ഘാടനം ഡിസംബർ 21 ചൊവ്വാഴ്ച ബഹ്‌റൈൻ സെന്റ് മേരീസ്‌ കത്തീഡ്രലിൽ വച്ച് നടത്തി. 60 വർഷം പൂർത്തിയാക്കുന്ന യുവജന കൂട്ടായ്മയുടെ വജ്ര ജൂബിലി ആഘോഷങ്ങളുടെ പ്രവർത്തനോദ്ഘാടനം മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ ഓൺലൈനായി ഉദ്‌ഘാടനം നിർവഹിച്ചു. ഇടവക വികാരിയും പ്രസിഡന്റ്റുമായ റവ ഫാ ബിജു ഫിലിപ്പോസ് കാട്ടുമാറ്റത്തിൽ അധ്യക്ഷത വഹിച്ചു. ശ്രീ ബോണി എം ചാക്കോ ബൈബിൾ വായിച്ച് ആരംഭിച്ച യോഗത്തിൽ യുവജന പ്രസ്ഥാനം സെക്രട്ടറി ഗീവർഗീസ് കെ ജെ സ്വാഗതം പറഞ്ഞു. ഭദ്രാസന മെത്രാപോലിത്ത അഭി ഗീവർഗീസ് മാർ കൂറിലോസ് തിരുമേനി , യുവജനപ്രസ്ഥാനം കേന്ദ്ര പ്രസിഡന്റ് അഭി ഡോ യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്…

Read More

കോഴിക്കോട് :കുറ്റ്യാടി ചുരത്തിൽ ആറാം വളവിൽ ടെമ്പോ ട്രാവലർ കത്തിനശിച്ചു. കുറ്റ്യാടിയിൽ നിന്നും വയനാട് ഭാഗത്തേക്ക് പോവുകയായിരുന്ന വണ്ടി ചൂടായി തീപിടിക്കുകയായിരുന്നു. https://youtu.be/t0ynkVu7xh8 വണ്ടിയിൽ നിന്ന് പുക ഉയരുന്നത് കണ്ട യാത്രക്കാർ പുറത്തിറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി. വണ്ടി പൂർണമായും കത്തിനശിച്ചു. ചേലക്കാട് നിന്നെത്തിയ ഫയർ ഫോഴ്സ് സംഘം തീയണച്ചു.

Read More