Author: News Desk

തിരുവനന്തപുരം . ശബരിമല തുലാമാസ പൂജാ സമയത്തുള്ള തീർത്ഥാടനം ഇത്തവണ പൂര്‍ണമായും ഒഴിവാക്കാൻ അവലോകന യോഗം തീരുമാനിച്ചു. നിലയ്ക്കല്‍, പെരുന്തേനരുവി മേഖലയില്‍ ഞായറാഴ്ച തന്നെ ഇരുപതു സെന്റീമീറ്ററിലധികം മഴ പെയ്തിരുന്നു. കക്കി ഡാമിന്റെ ഷട്ടറുകള്‍ തുറക്കേണ്ട സാഹചര്യവും വന്നിരിക്കുന്നു. നദികളിലെ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. വനമേഖലയിലെ കനത്ത മഴ ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനുമുള്ള സാധ്യതയയും വര്‍ധിപ്പിക്കുന്നുണ്ട്. ബുധനാഴ്ച മുതല്‍ ശക്തമായ മഴ പ്രവചിക്കപ്പെട്ടിട്ടുമുണ്ട്. ഈ സാഹചര്യത്തിൽ ഈ ദിവസങ്ങളിൽ തീർത്ഥാടനം അനുവദിക്കാൻ കഴിയില്ല എന്ന് യോഗം വിലയിരുത്തി. നേരത്തെ നിലക്കലില്‍ എത്തിയ തീര്‍ഥാടകരെ സുരക്ഷിതമായി മടക്കി അയക്കാന്‍ ജില്ലാ ഭരണ സംവിധാനത്തിന് നിര്‍ദേശം നല്‍കി.

Read More

തിരുവനന്തപുരം . അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വിവിധ ഡാമുകള്‍ തുറക്കുന്നത് തീരുമാനിക്കാൻ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തി. മഴക്കെടുതിയും ഡാമുകളുടെ ജലനിരപ്പും വിലയിരുത്താന്‍ ചേര്‍ന്ന ഉന്നത തല യോഗത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യം പറഞ്ഞത്. ഏത് ഡാം തുറക്കണം, തുറക്കേണ്ട എന്നത് അതത് ഡാമുകളിലെ വെള്ളത്തിന്റെ അളവ് നോക്കി വിദഗ്ധ സമിതി തിരുമാനിക്കും. തുറക്കുന്നതിന് കൃത്യമായ മണിക്കൂറുകള്‍ മുമ്പ് ബന്ധപ്പെട്ട ജില്ലാ കലക്ടര്‍മാരെ അറിയിക്കണം. പ്രദേശവാസികളെ ഒഴിപ്പിക്കാനാവശ്യമായ സമയം നല്‍കണം. പെട്ടെന്ന് തുറക്കുമ്പോള്‍ ഉണ്ടാകാവുന്ന ഭവിഷ്യത്തുകള്‍ ഒഴിവാക്കാനാണിത്. സംസ്ഥാനത്ത് ഇപ്പോൾ 184 ദുരിതാശ്വാസ ക്യാംപുകളാണുള്ളത്. ക്യാമ്പുകളില്‍ ആവശ്യത്തിന് സജ്ജീകരണങ്ങളുണ്ടാകണം. ഭക്ഷണം, വസ്ത്രം, കിടക്കാനുള്ള സൗകര്യം എന്നിവ ഉറപ്പാക്കണം. റവന്യൂ വകുപ്പിന് പുറമെ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഇക്കാര്യം ശ്രദ്ധിക്കണം. പ്രാദേശിക കൂട്ടായ്മകളുടെ സഹായവും തേടണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. കാണാതായവർക്കു വേണ്ടിയുള്ള തെരച്ചിൽ അടക്കം രക്ഷാ പ്രവർത്തനങ്ങളിൽ കേന്ദ്ര സംസ്ഥാന ഏജന്‍സികളും നാട്ടുകാരും യോജിച്ച് നീങ്ങുന്നുണ്ട്. മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യതാ…

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് ആകെ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 27 ആയി. തൃശ്ശൂര്‍ തെക്കുംകരയില്‍ പുഴയില്‍ ഒലിച്ചുപോയ റിട്ട. അധ്യാപകന്‍ ജോസഫിന്‍റെ മൃതദേഹവും കിട്ടി. സച്ചു ഷാഹുലിന്‍റെ മൃതദേഹം കൂടി കണ്ടെത്തിയതോടെ കൊക്കയാറിൽ ഉരുൾപൊട്ടലിൽ കാണാതായ ഏഴുപേരുടെ മൃതദേഹങ്ങളും കണ്ടെത്തി. പഞ്ചായത്ത് ഓഫീസിന് സമീപത്ത് നിന്നും കാണാതായ ആൻസിക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്. ആൻസിയെ കണ്ടെത്താനായി രാവിലെ മുതൽ വിവിധ സംഘങ്ങൾ നദിയുടെ കരയിൽ പരിശോധന നടത്തുന്നുണ്ട്.ഇക്കഴിഞ്ഞ ചൊവ്വാഴ്ച മുതല്‍ ഞായറാഴ്ച വരെ സംസ്ഥാനത്ത് 35 പേര്‍ മഴക്കെടുതിയില്‍ മരിച്ചെന്നാണ് സര്‍ക്കാര്‍ രേഖകള്‍ വ്യക്തമാക്കുന്നത്. കോട്ടയത്ത് 13 പേരും ഇടുക്കിയില്‍ ഒന്‍പതും മലപ്പുറത്ത് മൂന്ന് പേരും ആലപ്പുഴയിലും കണ്ണൂരും രണ്ടുപേര്‍ വീതവും കൊല്ലം, പത്തനംതിട്ട, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ ഓരോരുത്തര്‍ വീതം മരിച്ചുവെന്നാണ് കണക്കുകള്‍.

Read More

ആലപ്പുഴ : ആലപ്പുഴയിൽ വെള്ളക്കെട്ട് രൂക്ഷമായി തുടരുകയാണ്. ദുരിതപെയ്ത്തിനിടെ സന്തോഷം പകരുന്ന മറ്റൊരു കാഴ്ചയ്ക്കാണ് ആലപ്പുഴ നിവാസികൾ സാക്ഷ്യം വഹിച്ചത്. ചെങ്ങന്നൂർ സെഞ്ചുറി ആശുപത്രി ജീവനക്കാരായ ആകാശും ഐശ്വര്യയുടേയും പ്രണയസാഫല്യമായിരുന്നു ആ കാഴ്ച. ആകാശ് തകഴി സ്വദേശിയും ഐശ്വര്യ അമ്പലപ്പുഴ സ്വദേശിനിയുമാണ്. വെള്ളക്കെട്ടില്ലാത്ത പ്രദേശം വരെ കാറിൽ എത്തിയ ഇവർ വിവാഹ വേദിയിലേക്ക് ചെമ്പിലാണ് എത്തിയത്. അരയ്‌ക്കൊപ്പം വെള്ളമാണ് പ്രദേശത്ത് ഉള്ളത്. കഴിഞ്ഞ ദിവസം വരെ ഹാളിൽ ഇത്രയധികം വെള്ളമില്ലായിരുന്നുവെന്ന് ആകാശ് പറയുന്നു. ക്ഷേത്രത്തിൽ വച്ച് വിവാഹം നടത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ വെള്ളക്കെട്ട് കാരണം ചടങ്ങുകൾ ഹാളിൽ ക്രമീകരിക്കുകയായിരുന്നു. വെള്ളക്കെട്ടാണെങ്കിലും മംഗള കർമം മംഗളമായി തന്നെ നടക്കട്ടെയെന്ന് തീരുമാനിക്കുകയായിരുന്നുവെന്ന് ദമ്പതികളടെ ബന്ധുക്കളും തീരുമാനിക്കുകയായിരുന്നു.

Read More

ഇടുക്കി: അടിയന്തരമായി ഇടുക്കി ഡാം തുറക്കണമെന്ന് ഡീൻ കുര്യാക്കോസ് എംപി. 2385 അടിയിൽ ൽ ജലനിരപ്പ് നിജപ്പെടുത്തണമെന്നും കാത്തിരുന്ന് പ്രളയം ഉണ്ടാക്കരുതെന്നും ഇടുക്കി എംപി അഭിപ്രായപ്പെട്ടു. ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാൻ വേണ്ട നടപടിയുണ്ടാകണമെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു.മഴ വീണ്ടും ശക്തിപ്രാപിച്ചതോടെ ഇടുക്കി ഡാമിൽ ഇന്ന് പുലർച്ചെ തന്നെ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരുന്നു. രാവിലെ ഏഴുമണിമുതലാണ് ഓറഞ്ച് മുന്നറിയിപ്പ്. ഒരടി കൂടി വെള്ളം ഉയർന്നാൽ അതീവ ജാഗ്രതാ മുന്നറിയിപ്പായ റെഡ് അലേർട്ട് പ്രഖ്യാപിച്ച് ജില്ലാ കളക്ടറുടെ അനുമതിയോടെ ഷട്ടർ ഉയർത്തി വെള്ളം തുറന്നുവിടണം. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.ഇടുക്കി ഡാമിന്റെ ജലനിരപ്പ് 2396.86 അടി ആയതോടെയാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചത്. ഇന്നലെ രാത്രി ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിലുൾപ്പെടെ ശക്തമായ മഴ പെയ്തിരുന്നു. ഇതോടെയാണ് ജലനിരപ്പുയർന്നത്. 2403 അടിയാണ് ഡാമിന്റെ പരമാവധി സംഭരണശേഷി. 2018ലെ മഹാപ്രളയത്തിലാണ് ഇടുക്കി അണക്കെട്ട് അവസാനമായി തുറന്നത്.

Read More

കൊച്ചി: സംസ്ഥാനത്ത് മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ സജ്ജമാണെന്ന് മന്ത്രി പി രാജീവ്. നിലവില്‍ എറണാകുളം ജില്ലയിലെ മഴക്കെടുതിയുടെ നാശനഷ്ടങ്ങള്‍ പരിശോധിച്ചുവരികയാണ്. ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഉച്ചയ്ക്ക് ആലുവയില്‍ അവലോകന യോഗം ചേരും.ഇന്നും നാളെയും ഒറ്റപ്പെട്ട സാധാരണ മഴയ്ക്കാണ് സാധ്യത. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ദുരന്ത നിവാരണത്തിനുള്ള എല്ലാ സംവിധാനങ്ങളും സംസ്ഥാനത്ത് മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് അണക്കെട്ടുകൾ തുറക്കുന്നു. കക്കി, ഷോളയാർ ഡാമ്മുകള്‍ ഇന്ന് തുറക്കും. കക്കി ആനത്തോട് അണക്കെട്ട് രാവിലെ 11 മണിക്ക് ശേഷവും കേരള ഷോളയാർ ഡാം ഷട്ടറുകൾ 10 മണിയോടെയുമാണ് തുറക്കുക. ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് 2396.90 അടിയായി. ജലനിരപ്പ് ഒരടി കൂടി ഉയർന്നാൽ റെഡ് അലർട്ട് പ്രഖ്യാപിക്കും. നിലവില്‍ അണക്കെട്ടില്‍ ഓറഞ്ച് അലർട്ടാണ് അതിന് ശേഷം ഷട്ടർ തുറന്ന് ജലം ഒഴുക്കി വിടുന്നത് സംബന്ധിച്ച് തീരുമാനം എടുക്കും. കേന്ദ്ര ജല കമ്മീഷന്‍റെ മാനദണ്ഡമനുസരിച്ച് 2397.85 അടിയിൽ എത്തിയാൽ റെഡ് അലർട്ട് പ്രഖ്യാപിക്കും. 2398.85 അടിയിലെത്തിയാലാണ് ഡാം തുറക്കുക. അതേസമയം, മുല്ലപ്പെരിയാർ ജലനിരപ്പ് 133 അടിയിലെത്തി.കേരള ഷോളയാർ ഡാം ഷട്ടറുകൾ തുറക്കുന്ന സാഹചര്യത്തില്‍ ചാലക്കുടി പുഴയുടെ തീരപ്രദേശങ്ങളിലുള്ളവർ ജാഗ്രതപാലിക്കണമെന്നും താഴ്ന്ന പ്രദേശങ്ങളിലുള്ളവർ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും നിർദ്ദേശ പ്രകാരം ക്യാമ്പുകളിലേയ്ക്ക് ഉടൻ മാറിത്താമസിക്കണമെന്നും ജില്ലാ കലക്ടർ ഹരിത വി കുമാർ അറിയിച്ചു. കേരള ഷോളയാർ ഡാമിൻ്റെ ഷട്ടറുകൾ ഉയർത്തി 100 ക്യു മെക്സ്…

Read More

ധാക്ക :ദുര്‍ഗാപൂജ ദിനത്തിലെ സംഘര്‍ഷത്തിനു പിന്നാലെ ബംഗ്ലാദേശില്‍ കലാപസമാന സാഹചര്യം. ഞായറാഴ്ച മറ്റൊരു ഹിന്ദു ക്ഷേത്രം കൂടി രാജ്യത്ത് ആക്രമിക്കപ്പെട്ടു. ആക്രമണത്തില്‍ ഇതുവരെ ആറു പേര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞയാഴ്ച ദുര്‍ഗാപൂജയുമായി ബന്ധപ്പെട്ട ഒരു വീഡിയോ പ്രചരിച്ചതിനു പിന്നാലെയാണ് രാജ്യത്ത് മുസ്‌ലിം വിശ്വാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. ദുര്‍ഗാ പ്രതിഷ്ഠയ്ക്ക് മുന്നില്‍ ഖുറാന്‍ വെച്ച ഒരു വീഡിയോ ആയിരുന്നു ഇത്. ഇതിനു പിന്നാലെ ദുര്‍ഗാ പൂജ നടത്തിയ വേദികളിലേക്കും രാജ്യത്തെ ഹിന്ദു ന്യൂനപക്ഷങ്ങള്‍ക്ക് നേരെയും വ്യാപക ആക്രമണമുണ്ടായി. അക്രമം രാജ്യത്ത് അങ്ങിങ്ങായി കത്തിപ്പടരുകയും ചെയ്തു. രാജ്യത്തെ രംഗ്പൂര്‍ നഗരത്തില്‍ ന്യൂനപക്ഷങ്ങളുടെ 20 വീടുകള്‍ ആക്രമികള്‍ കത്തിച്ചു. മുസ്ലിം വിഭാഗത്തെ അപമാനിക്കുന്ന തരത്തില്‍ ഒരു ഹിന്ദു യുവാവ് ഫേസ്ബുക്കില്‍ സ്റ്റാറ്റസ് ഇട്ടെന്ന പ്രചരണത്തിനു പിന്നാലെയാണ് ഈ നഗരത്തില്‍ ആക്രമണം നടന്നത്. പോസ്റ്റിനു പിന്നാലെ യുവാവിന്റെ വീടിന് പൊലീസ് സുരക്ഷ ഒരുക്കിയിരുന്നു. എന്നാല്‍ പ്രകോപിതരായ അക്രമികള്‍ അയല്‍ക്കാരുടെ വീടുകള്‍ ആക്രമിക്കുകയായിരുന്നു. രാജ്യത്തെ വിവിധ നഗരങ്ങളില്‍ സമാനമായ അക്രമങ്ങള്‍…

Read More

മനാമ: ഇന്ത്യൻ സോഷ്യൽ ഫോറം ഫുട്ബാൾ ക്ലബ്‌ ആയ ISF fc യുടെ പുതിയ സീസണിലേക്കുള്ള ജേഴ്‌സി പ്രകാശനം ചെയ്തു. ജുഫൈർ മനാമ ക്ലബ്ബിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ സോഷ്യൽ ഫോറം കേരള ഘടകം പ്രസിഡന്റ് സൈഫ് അഴിക്കോട് , ജനറൽ സെക്രട്ടറി വി കെ മുഹമ്മദലി, സ്പോര്‍ട്സ് സെക്രട്ടറി റഷീദ് സയദ് എന്നിവർ ടീം ക്യാപ്റ്റൻ അരുണിനു ജേഴ്‌സി കൈമാറി. ഉൽഘാടനം കർമം നിർവഹിച്ചു. സ്പോർട്സ് കൺവീനർ മുസ്തഫ ടോപ്പ്മാൻ, ലത്തീഫ്. ആര്‍. വി, ടീം മാനേജർ നിയാസ്, ക്ലബ്ബ് കൺട്രോളർ ഹംസ വല്ലപ്പുഴ എന്നിവരും പങ്കുചേർന്നു.

Read More

തിരുവനന്തപുരം; ലോകത്തിൽ ഏറ്റവും കൂടുതൽ പേരുടെ മരണത്തിന് കാരണമാകുന്ന ഹൃദ്രോ​ഗങ്ങൾ കാരണമുള്ള മരണങ്ങളുടെ എണ്ണം കുറയ്ക്കുന്നതിന് വേണ്ടിയുള്ള പരിശീലനം കേരള പോലീസിനും നൽകി. കൊച്ചിയിലെ മെഡിക്കൽ റിസർച്ച് കമ്പനിയായ ബ്രെയിൻ വയർ മെഡി ആവിഷ്കരിച്ച ബെയിസിക് റെസ്പോഡേഴ്സ് പരിശീന പദ്ധതി കേരള പോലീസിനും പരിശീലനം നൽകി . പരിശീലന പരിപാടി ഡിജിപി അനിൽകാന്ത് ഐപിഎസ് ഉദ്ഘാടനം ചെയ്തു. എഡിജിപി (ഹെഡ്കോട്ടേഴ്സ്) മനോജ് എബ്രഹാം ഐപിഎസ് ,ബ്രെയിൻ വയർ മെഡി ഡയറക്ടർമാരായ കിരൺ എൻ.എം, രാജ്, പരിശീലകൻ ഡോ. മുഹമ്മദ് ഹനീഫ് എം തുടങ്ങിയവർ പങ്കെടുത്തു. ഹാർട്ട് അറ്റാക്കും, കാർഡിയാക് അറസ്റ്റുമാണ് പ്രധാനമായും കാണുന്ന ഹൃദയ സംബന്ധമായ രോ​ഗങ്ങൾ . ഹാർട്ട് അറ്റാക്ക് എന്ന് പറയുന്നത് ഹൃദയ ധമിനികളിലെ രക്തക്കുഴലുകൾ ബ്ലോക്ക് ഉണ്ടാകുകയും തുടർന്ന് രക്തയോട്ടം കുറയുകയും ചെയ്യുന്നു. കാർഡിയാക് അറസ്റ്റ് എന്നാൽപ്രവർത്തിച്ച് കൊണ്ടിരിക്കുന്ന ഹൃദയം പെട്ടെന്ന് നിന്നു പോകുന്നു. ഇതിന് പലകാരണങ്ങൾ ഉണ്ട്. നമുക്ക് ചെയ്യാൻ കഴിയുന്നത് എത്രയും പെട്ടെന്ന് സിപിആർ(…

Read More