Author: News Desk

തിരുവനന്തപുരം: സംഘർഷം സൃഷ്ടിച്ച്‌ കൗൺസിൽ യോഗം തടസപ്പെടുത്താൻ ശ്രമിച്ചതോടെ ബിജെപിയുടെ ജനാധിപത്യ വിരുദ്ധ മുഖം ഒരിക്കൽ വ്യക്തമായതായി സിപിഐ എം ജില്ലാസെക്രട്ടറി ആനാവൂർ നാഗപ്പൻ പറഞ്ഞു. ചർച്ചകൾ അനുവദിക്കാതെ കൈയ്യൂക്കിന്റെ കരുത്തിൽ കൗൺസിൽ തടസപ്പെടുത്തി നഗര വികസനം അട്ടിമറിക്കാനാണ്‌ ശ്രമം. ജനാധിപത്യത്തേയും നഗരവാസികളേയും അവഹേളിക്കുകയാണ്‌ ബിജെപി. ഇത്‌ അംഗീകരിക്കാനാകില്ല.രാഷ്ട്രീയ മുതലെടുപ്പെന്ന ഒറ്റ ലക്ഷ്യമാണ്‌ ബിജെപിയുടെ സമരത്തിന്‌ പിന്നിൽ. സോണൽ ഓഫീസിലെ ക്രമക്കേടിൽ മാതൃകാപരമായ നടപടികളാണ്‌ ഭരണ സമിതി സ്വീകരിച്ചത്‌. ക്രമക്കേട്‌ കണ്ടെത്തിയതും മുഴുവൻ സോണൽ ഓഫീസുകളിലും അന്വേഷണം വ്യാപിപ്പിച്ചതും ഭരണ സമിതിയാണ്‌. ലോക്കൽ ഫണ്ട്‌ ഓഡിറ്റ്‌ വിഭാഗത്തിന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ വീഴ്‌ച വരുത്തിയവരെ സസ്‌പെൻഡ്‌ ചെയ്‌തു. പൊലീസ്‌ അന്വേഷണത്തിനും നടപടി സ്വീകരിച്ചു. അന്വേഷണം പൂർത്തിയാകുന്ന മുറയ്ക്ക്‌ കൂടുതൽ നടപടികളെടുക്കുമെന്നും വ്യക്തമാക്കി. ജനങ്ങളുടെ ചില്ലിക്കാശ്‌ പോലും നഷ്ടമാകില്ലെന്ന്‌ ഉറപ്പ്‌ നൽകി. നഗരവാസികളെ തെറ്റിദ്ധരിപ്പിച്ച്‌ രാഷ്ട്രീയ ലാഭമുണ്ടാക്കാനുള്ള ബിജെപിയുടെയും യുഡിഎഫിന്റെയും നീക്കം തിരിച്ചറിയണം. അക്രമം സൃഷ്ടിച്ച്‌ ജില്ലയുടെ സ്വസ്ഥത തകർക്കാനുള്ള ബിജെപിയുടെ നീക്കങ്ങൾക്കെതിരെ മുഴുവൻ…

Read More

തിരുവനന്തപുരം :സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ജനങ്ങള്‍ക്ക് അര്‍ഹമായ സേവനങ്ങളും ആനുകൂല്യങ്ങളും യഥാസമയം എത്തിക്കുമ്പോഴാണ് ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനം യാഥാര്‍ത്ഥ്യമാകുന്നതെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍.അനില്‍. പൊതുവിതരണ സംവിധാനം ഇ-ഗവേണന്‍സ് സംവിധാനത്തിലൂടെ മെച്ചപ്പെടുത്തുന്നതിനെ സംബന്ധിച്ച് വകുപ്പ് ഉദ്യോഗസ്ഥരുടെ രണ്ടു ദിവസത്തെ വര്‍ക്ക്ഷോപ്പ് ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സിവില്‍ സപ്ലൈസ് വകുപ്പിലെ ഉദ്യോഗസ്ഥര്‍ ഉത്തരവാദിത്വത്തോടെ വിഷയങ്ങള്‍ സ്വയം ഏറ്റെടുക്കുകയും അവ നടപ്പിലാക്കുന്നതിനും വേണ്ട പ്രവര്‍ത്തനങ്ങളില്‍ ജാഗരൂകരാകണമെന്നും അദ്ദേഹം പറഞ്ഞു. ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനം വളരെ സുതാര്യമാണ്. ദേശീയ ഭക്ഷ്യ സുരക്ഷാ നിയമത്തില്‍ വിഭാവനം ചെയ്യുന്ന തരത്തില്‍ ജനങ്ങള്‍ക്ക് സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് വകുപ്പ് ഉദ്യോഗസ്ഥര്‍ സദാ ജൂഗരൂകരായിരിക്കണം. റേഷന്‍കടകളുടെ നിലവിലെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുക, കാര്യക്ഷമമായ പൊതുവിതരണം, സപ്ലൈകോ മാവേലി സ്റ്റോറുകള്‍/സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ഇവയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തല്‍ തുടങ്ങിയ വിഷയങ്ങളെ സംബന്ധിച്ച് വര്‍ക്ക്ഷോപ്പില്‍ രൂപരേഖ തയ്യാറാക്കുന്നതാണ്. ഉത്ഘാടന സമ്മേളനത്തില്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പു് സെക്രട്ടറി ടിക്കാറാം മീണ അധ്യക്ഷത വഹിച്ചു. സിവില്‍ സപ്ലൈസ് ഡയറക്ടര്‍ സജിത് ബാബു…

Read More

തിരുവനന്തപുരം: ടി എം ജേക്കബ് മെമ്മോറിയല്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ മികച്ച മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള പുരസ്കാരം പ്രിന്‍റ് വിഭാഗത്തില്‍ മലയാള മനോരമ ചീഫ് റിപ്പോര്‍ട്ടര്‍ മഹേഷ് ഗുപ്തനും ഇലക്ട്രോണിക് വിഭാഗത്തില്‍ ഏഷ്യാനെറ്റ് ചീഫ് റിപ്പോര്‍ട്ടര്‍ കെ.അരുണ്‍ കുമാറിനും. ക്യാഷ് പ്രൈസും ശില്‍പവും പ്രശംസാപത്രവും അടങ്ങുന്നതാണ് പുരസ്കാരം. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ സണ്ണിക്കുട്ടി എബ്രഹാമിന്‍റെ നേതൃത്വത്തിലുള്ള അവാര്‍ഡ് നിര്‍ണയ സമിതിയാണ് ജേതാക്കളെ തിരഞ്ഞെടുത്തത്. ടി എം ജേക്കബിന്‍റെ പത്താം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് ഒക്ടോബര്‍ 26 , ചൊവ്വാഴ്ച വൈകുന്നേരം നാലുമണിക്ക് തിരുവനന്തപുരം പ്രസ് ക്ലബ്ബിലെ ടിഎന്‍ജി ഹാളില്‍ സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ ടി എം ജേക്കബ് മെമ്മോറിയല്‍ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി ഡെയ്സി ജേക്കബ് അവാര്‍ഡുകള്‍ വിതരണം ചെയ്യും. ഗതാഗത മന്ത്രി ആന്‍റണി രാജു അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യും. പ്രൊഫ.ജോര്‍ജ്ജ് ഓണക്കൂര്‍ അനുസ്മരണ പ്രഭാഷണം നടത്തും. ടി എം ജേക്കബ് മെമ്മോറിയല്‍ ട്രസ്റ്റിയും മുന്‍ മന്ത്രിയുമായ അനൂപ് ജേക്കബ് അദ്ധ്യക്ഷനായിരിക്കുന്ന ചടങ്ങില്‍ അഡ്വ.…

Read More

തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ഹോസ്റ്റല്‍ കെട്ടിടത്തിന്റെ ശോചനീയാവസ്ഥ പരിഹരിക്കുമെന്ന പൊതുമരാമത്ത് മന്ത്രിയുടെ വാഗ്ദാനം നടപ്പാകുന്നു. ഹോസ്റ്റലിന്റെ അറ്റകുറ്റപ്പണികള്‍ക്ക് തുടക്കമായി.മെഡിക്കല്‍ കോളേജ് മെന്‍സ് ഹോസ്റ്റല്‍, ലേഡീസ് ഹോസ്റ്റല്‍ എന്നിവയുടെ പുനരുദ്ധാരണവും അറ്റകുറ്റപ്പണികളുമാണ് അതിവേഗം പുരോഗമിക്കുന്നത്. ടോയ്ലറ്റ്, വാതിലുകള്‍, ജനാലകള്‍ എന്നിവയുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി. മറ്റ് പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്. പിജി ലേഡീസ് ഹോസ്റ്റലിലെ ടോയ്ലറ്റുകളുടെ പുനര്‍നിര്‍മ്മാണം ഉടന്‍ ആരംഭിക്കും. അതോടൊപ്പം ചുറ്റുമതില്‍ പുനര്‍നിര്‍മ്മാണവും നടത്തും. പിജി വനിതാ ഹോസ്റ്റലിന്റെ പുറം ഭാഗത്ത് ചുറ്റുമതിലും സെക്യൂരിറ്റി ക്യാബിനും വേണമെന്നത് വിദ്യാര്‍ത്ഥികളുടെ പ്രധാന ആവശ്യമായിരുന്നു. ഇതിനുവേണ്ടിയുള്ള എസ്റ്റിമേറ്റ് തയ്യാറാക്കി, ടെണ്ടര്‍ നടപടികളിലേക്ക് കടക്കുകയാണ് . വനിതാ പിജി ഹോസ്റ്റലിന്റെ മുന്‍വശത്ത് സ്ട്രീറ്റ് ലൈറ്റ്, ഹോസ്റ്റല്‍ പരിസരങ്ങളില്‍ സിസിടിവി ക്യാമറ എന്നിവ സ്ഥാപിക്കുവാനുള്ള നടപടികളും പൊതുമരാമത്ത് വകുപ്പ് പരിശോധിക്കുന്നുണ്ട്.ഹോസ്റ്റല്‍ കെട്ടിടത്തിന്റെ ശോചനീയാവസ്ഥ സംബന്ധിച്ച് ‘വിദ്യാര്‍ത്ഥികള്‍ പരാതി ഉന്നയിച്ചതിനെ തുടര്‍ന്ന് സെപ്തംബര്‍ 24 ന് മന്ത്രി പി എ മുഹമ്മദ് റിയാസ് നേരിട്ടെത്തി ഹോസ്റ്റല്‍ സന്ദര്‍ശിച്ചിരുന്നു. അടിയന്തിരമായി അറ്റകുറ്റപ്പണി നടത്താന്‍…

Read More

തിരുവനന്തപുരം : മോന്‍സന്റെ വീട്ടിലെ ഒളിക്യാമറാ വിവാദം സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ ക്ഷുഭിതനായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ആരോപണങ്ങള്‍ക്ക് തെളിവുമില്ലെന്നും തെളിവുകള്‍ കൈവശമുണ്ടെങ്കില്‍ അത് ചാനലുകള്‍ പുറത്തുവിട്ടോയെന്നും സുധാകരന്‍ വെല്ലുവിളിച്ചു. ഇത്തരം പൂഴിക്കടകനൊന്നും തന്റെയടുത്ത് വേണ്ടെന്നും ഇത് ജനുസ് വേറെയാണെന്നും സുധാകരന്‍ വെല്ലുവിളി സ്വരത്തില്‍ പറഞ്ഞു. കെ സുധാകരന്‍ പറഞ്ഞത്: ”എനിക്കെതിരെ ഒരു ആരോപണം ഇല്ല. ഈ പൂഴിക്കടകനൊന്നും എന്റെ അടുത്ത് വേണ്ട. ഇത് ജനൂസ് വേറെ. അത് ഉണ്ടെങ്കില്‍ അന്വേഷിക്കട്ടേ. നടപടി വന്നോട്ടേ. ഞാന്‍ അപ്പോള്‍ നോക്കിക്കോളും. എന്റെ ദൃശ്യങ്ങള്‍ നിങ്ങളുടെ ചാനല്‍ കാണിക്ക്. നിങ്ങളെ ചലഞ്ച് ചെയ്യുന്നു ഞാന്‍. ഇത് വെറെയാണ് ആള്. കേട്ടോ. എല്ലാവരോടും പറയുന്നമാതിരി എന്നോട് പറയേണ്ട. ഇത് കെ സുധാകരനാണ്.” മോന്‍സന്‍ മാവുങ്കലിന്റെ കലൂരിലുള്ള വീട്ടിലെ തിരുമ്മല്‍കേന്ദ്രത്തില്‍ ഒളിക്യാമറ വെച്ചിരുന്നുവെന്നും അവിടെ സുധാകരനെ താന്‍ നഗ്‌നായി കണ്ടുവെന്നും പെണ്‍കുട്ടി വെളിപ്പെടുത്തിയിരുന്നു.

Read More

ചെന്നൈ : നടൻ വിവേകിന്റെ മരണത്തിന് പിന്നാലെ വന്ന പ്രചരണങ്ങൾക്ക് അവസാനമായി. നടന്റെ മരണ കാരണം ഹൃദയാഘാതം ആണെന്നും കൊവിഡ് വാക്‌സിനേഷൻ സ്വീകരിച്ചതുമായി ബന്ധമില്ലെന്നും കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിലെ ഇമ്മ്യൂണൈസേഷന്‍ വകുപ്പിന്റെ റിപ്പോര്‍ട്ട്. കൊവിഡ് വാക്സിന്‍ സ്വീകരിച്ച് രണ്ട് ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു വിവേകിനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നടന്റെ മരണത്തിന് തൊട്ടുപിന്നാലെ തന്നെ കാരണം വാക്‌സിനെടുത്തതാണെന്ന തരത്തിൽ പ്രചരണങ്ങൾ ഉയരുകയും ചെയ്തു. എന്നാൽ ഈ പ്രചാരണങ്ങൾ തെറ്റാണെന്നും വാക്സിന്‍ സുരക്ഷിതമാണെന്നും ആശങ്ക വേണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിഴുപുരം സ്വദേശിയായ ഒരു സാമൂഹ്യപ്രവര്‍ത്തകന്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന് ഹരജി സമര്‍പ്പിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു അന്വേഷണം പ്രഖ്യാപിച്ചത്. 2021 ഏപ്രില്‍ 20നാണ് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് വിവേക് മരിച്ചത്. ഇതിന് പിന്നാലെ നടന്‍ മന്‍സൂര്‍ അലിഖാന്‍ അടക്കമുള്ളവര്‍ വിവേകിന്റെ മരണം വാക്‌സിന്‍ കാരണമാണെന്ന് ആരോപിച്ച് രംഗത്തെത്തിയിരുന്നു. ആരോപണങ്ങള്‍ താരത്തിന്റെ കുടുംബാങ്ങള്‍ നിഷേധിക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് വിവേകിന്റെ മരണം കൊവിഡ് വാക്സിന്‍ എടുത്തത്…

Read More

ഒക്ടോബർ 25 ന് തിയേറ്ററുകൾ തുറക്കുന്നത് മുതൽ സെക്കന്റ് ഷോ അനുവദിക്കും. മന്ത്രി സജി ചെറിയാനും തിയേറ്റർ ഉടമകളും തമ്മിൽ നടത്തിയ ചർച്ചയ്ക്കു ശേഷമാണ് തീരുമാനം. എക്സിബിറ്റേഴ്സ് മുന്നോട്ടു വച്ച ആവശ്യങ്ങളും പരിഗണിക്കാമെന്ന് അറിയിച്ചിട്ടുണ്ട്. തിയേറ്ററുകൾ തുറന്ന് പ്രവർത്തിക്കാൻ അനുമതി ലഭിച്ചപ്പോൾ തന്നെ വളരെ പ്രധാനപ്പെട്ട ചില ആവശ്യങ്ങൾ തിയേറ്റർ ഉടമകൾ മുന്നോട്ടുവച്ചിരുന്നു. വൈദ്യുതി ഫിക്സഡ് ചാർജ് 50 ശതമാനമായി കുറയ്ക്കുക, വിനോദ നികുതി ഒഴിവാക്കുക തുടങ്ങിയ പ്രധാനപ്പെട്ട ആവശ്യങ്ങളാണ് തിയറ്ററുടമകൾ സർക്കാരിന് മുന്നിൽ വച്ചിരുന്നത്. തിങ്കളാഴ്ച തിയേറ്ററുകൾ തുറന്നാലും ഈ മാസം 28ന് അന്യഭാഷാ ചിത്രങ്ങൾ മാത്രമേ റിലീസ് ചെയ്യൂ. മലയാള സിനിമകളുടെ റിലീസ് അടുത്തമാസം നാലിലേക്ക് മാറ്റിയിട്ടുണ്ട്.50 ശതമാനം സീറ്റിങ് കപ്പാസിറ്റി അനുവദിക്കും. സിനിമ കാണാൻ എത്തുന്നവരും തിയേറ്റർ ജീവനക്കാരും രണ്ട് ഡോസ് വാക്സിൻ എടുത്തെന്ന് ഉറപ്പുവരുത്തണം.

Read More

തിരുവനന്തപുരം :കെ-റെയിൽ പദ്ധതിക്ക് കേന്ദ്രം അനുമതി നൽകരുതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പദ്ധതി നടപ്പാക്കിയാൽ പതിനായിരക്കണക്കിന് ആളുകൾ വഴിയാധാരമാകുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാരിന് കെ റെയിൽ പദ്ധതിയിൽ നിക്ഷിപ്ത താത്‌പര്യമാണ്. പദ്ധതിക്ക് പിന്നിൽ സാമ്പത്തിക താത്പര്യമാണെന്ന് പറഞ്ഞ അദ്ദേഹം ക്വാറി മാഫിയകളെ സർക്കാർ സഹായിക്കുകയാണെന്നും ആരോപിച്ചു. ഇതിനിടെ പേരൂർക്കടയിൽ അമ്മയിൽ നിന്ന് കുഞ്ഞിനെ തട്ടിയെടുത്ത സംഭവത്തിൽ സർക്കാർ നിലപാട് വ്യക്തമാക്കണമെന്ന് കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. കുഞ്ഞിനെ ദത്ത് നൽകാൻ ശിശുക്ഷേമ സമിതിക്ക് അധികാരമില്ലെന്ന് അദ്ദേഹം പറഞ്ഞു.

Read More

മുംബൈ: മുംബൈയില്‍ വന്‍തീപിടിത്തം. ലാൽബാഗ് ഏരിയയിലെ ഒരു ആഡംബര റസിഡൻഷ്യൽ ടവറിന്റെ 19-ആം നിലയിലാണ് തീ പടർന്നത്. സംഭവത്തിൽ ഒരാൾ മരിച്ചു. നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്. പതിനാല് ഫയർ എഞ്ചിനുകൾ സ്ഥലത്തുണ്ട്. രക്ഷാപ്രവർത്തനം തുടരുകയാണ്. മുംബൈയിലെ ആഡംബര വൺ അവിഘ്ന പാർക്ക് സൊസൈറ്റിയിലാണ് തീപിടുത്തം ഉണ്ടായത്. കെട്ടിടത്തിന്റെ പത്തൊൻപതാം നിലയിൽ നിന്ന് ഒരാൾ താഴേക്ക് വീണ് മരിക്കുകയായിരുന്നു. അരുൺ തിവാരി (30) എന്ന ആളാണ് മരിച്ചത്. ഇയാളെ അടുത്തുള്ള കെഇഎം ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.രക്ഷാപ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ മുംബൈ മേയർ കിഷോരി പെഡ്‌നേക്കറും മറ്റ് ഉന്നത ജില്ലാ ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്.

Read More

കൊച്ചി : നയതന്ത്ര ബാഗേജ് വഴിയുള്ള തിരുവന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് കുറ്റപത്രം സമര്‍പ്പിച്ചു. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയിലാണ് മൂവായിരം പേജുകളുള്ള കുറ്റപത്രം സമര്‍പ്പിച്ചത്. പി എസ് സരിത്താണ് കേസിലെ ഒന്നാംപ്രതി. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ഇരുപത്തി ഒന്‍പതാം പ്രതിയാണ്.സ്വര്‍ണക്കടത്ത് നടന്ന വിവരം അറിഞ്ഞിട്ടും മറച്ചുവച്ചതാണ് എം ശിവശങ്കറിനെതിരായ കുറ്റം. വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണം കടത്തുന്നതില്‍ മുഖ്യപങ്കുവഹിച്ചത് പി എസ് സരിത്താണ്. കുറ്റപത്രത്തില്‍ ഫൈസല്‍ ഫരീദിനെ പ്രതി ചേര്‍ത്തിട്ടില്ല. സ്വര്‍ണക്കടത്ത് പണം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചുവെന്ന് കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് കുറ്റപത്രത്തില്‍ പറയുന്നു. കേസില്‍ രാഷ്ട്രീയ ബന്ധത്തിന് തെളിവില്ലെന്നും കസ്റ്റംസ് കുറ്റപത്രത്തില്‍ പറയുന്നു.2019 ജൂലൈയില്‍ ആരംഭിച്ച അന്വേഷണത്തിലാണ് ഇപ്പോള്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ജൂലൈ അഞ്ചിനാണ് യുഎഇ കോണ്‍സുലേറ്റ് വഴി കടത്തിക്കൊണ്ടുവന്ന സ്വര്‍ണം കസ്റ്റംസ് പിടികൂടിയത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കേസെടുത്തിരുന്നു.21 തവണകളിലായി 169 കിലോ സ്വര്‍ണമാണ് തിരുവനന്തപുരം വിമാനത്താവളം വഴി പ്രതികള്‍ കടത്തിയത്. സ്വര്‍ണം കടത്തുന്നത് സംബന്ധിച്ച്…

Read More