- ഉത്സവത്തിനിടെ കൊലക്കേസ് പ്രതികളുടെ ചിത്രമുള്ള പതാകയുമായി സി.പി.എം. പ്രവര്‍ത്തകര്‍
- സെക്രട്ടറിയേറ്റിന് മുന്നില്‍ തല മുണ്ഡനം ചെയ്തും മുടി മുറിച്ചും ആശമാരുടെ പ്രതിഷേധം
- പെരുന്നാൾ ദിനം: തൊഴിലാളികൾക്ക് ബിരിയാണി വിതരണം ചെയ്തു
- എമ്പുരാൻ സിനിമയ്ക്കെതിരെയുള്ള സംഘപരിവാർ നീക്കം ജനാധിപത്യത്തിന് ഭീഷണി – ബഹ്റൈൻ പ്രതിഭ
- “സൂക്ഷ്മത നിലനിർത്തുക” – സമീർ ഫാറൂക്കി
- മലപ്പുറത്ത് യുവതിയുടെ ആത്മഹത്യ: ഭര്‍ത്താവ് അറസ്റ്റില്‍
- മാസപ്പിറവി കണ്ടു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍
- മാസപ്പിറവി കണ്ടു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍
Author: News Desk
തിരുവനന്തപുരം: കോണ്‍ഗ്രസ് തകര്‍ന്നാലുള്ള ശൂന്യത നികത്താന്‍ ഇടതുപക്ഷത്തിനു കെല്പില്ലെന്ന സിപിഐയുടെ നിലപാട്, കോണ്‍ഗ്രസിനെ ഒളിഞ്ഞും തെളിഞ്ഞും ഇല്ലാതാക്കാന്‍ ശ്രമിക്കുകയും അതിന് ബിജെപിക്ക് ഒത്താശ പാടുകയും ചെയ്യുന്ന സിപിഎമ്മിന്റെ കണ്ണുതുറപ്പിക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന് എംപി. സിപിഎമ്മിന്റെ നിലപാടുകളും നടപടികളും സംഘപരിവാറിനെയാണ് സഹായിക്കുന്നതെന്ന് ജനാധിപത്യമതേതര ബോധ്യമുള്ള എല്ലാവര്ക്കും സുവ്യക്തമാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെുപ്പില്‍ പിണറായി സര്‍ക്കാരിന് രണ്ടാമൂഴം ലഭിച്ചതു തന്നെ ബിജെപിയുമായി കൂട്ടുകെട്ടുണ്ടാക്കിയാണ്. പിണറായി സര്‍ക്കാരിന്റെ ഭരണത്തില്‍ ഏറ്റവും കൂടുതല്‍ തലോടല്‍ ലഭിക്കുന്നതും സംഘപരിവാര്‍ ശക്തികള്‍ക്കാണ്. ദേശീയതലത്തില്‍ ബിജെപിയെ നേരിടാന്‍ കെല്‍പ്പുള്ള ഏകകക്ഷി കോണ്‍ഗ്രസ് ആണെന്നും സിപിഎമ്മിന് യാതൊരു പ്രസക്തിയുമില്ലെന്നും അവര്‍ മനസിലാക്കണം. രാജ്യത്ത് 763 എംഎല്‍എമാരും ലോക്സഭയില്‍ 52 എംപിമാരും രാജ്യസഭയില്‍ 34 എംപിമാരും കോണ്‍ഗ്രസിനുണ്ട്. 6 സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് സഖ്യകക്ഷികളോടൊപ്പം ഭരിക്കുന്നു. 12 സംസ്ഥാനങ്ങളില്‍ മുഖ്യപ്രതിപക്ഷകക്ഷി കോണ്‍ഗ്രസ് ആണ്. രാജ്യവ്യാപകമായി കോണ്‍ഗ്രസിന് മുക്കിലും മൂലയിലും സാന്നിധ്യമുണ്ട്. കേരളത്തില്‍ മാത്രം ഭരിക്കുന്ന സിപിഎമ്മിന് മറ്റൊരു സംസ്ഥാനത്തും യാതൊരു സ്വാധീനവുമില്ല. സിപിഎമ്മിന്റെ…
തിരുവനന്തപുരം: സഹോദരനായ കെ.ബി.ഗണേഷ്കുമാറിന്റെ മന്ത്രിസ്ഥാനം മുടക്കാൻ താൻ ശ്രമിച്ചിട്ടില്ലെന്നും, അച്ഛനോടൊപ്പം പാർട്ടിയിൽ നിന്നവരുടെ സ്നേഹസമ്മർദ്ദങ്ങൾക്കു വഴങ്ങിയാണ് കേരള കോൺഗ്രസ് ( ബി ) എതിർ വിഭാഗത്തിന്റെ ചെയർപേഴ്സൺ പദവി സ്വീകരിച്ചതെന്നും ആർ.ബാലകൃഷ്ണപിള്ളയുടെ മകൾ ഉഷാ മോഹൻദാസ് പറഞ്ഞു. പാർട്ടി ഇല്ലാതാകുന്ന ഘട്ടം വന്നപ്പോഴാണ് താനിറങ്ങിയത്. അച്ഛന്റെ ആത്മാവിന്റെ അനുഗ്രഹം തനിക്കുണ്ട്. സ്വയം ചെയർമാനായി അവരോധിച്ച് ഏകാധിപത്യ പ്രവണത കാട്ടുന്ന ഗണേഷിന് ആർ.ബാലകൃഷ്ണ പിള്ളയുടെ പേരുപയോഗിക്കാൻ അർഹതയില്ല. ഒരിക്കൽപ്പോലും അച്ഛന് പിന്തുണയായോ , അച്ഛനെ സ്നേഹിച്ചോ ഗണേഷ് നിന്നിട്ടില്ല.തന്നോട് വലിയ ക്രൂരതയാണ് സഹോദരൻ കാട്ടിയതെന്നും സ്വത്തിനോടും പണത്തോടുമുള്ള ആർത്തി ഉപേക്ഷിച്ച് സഹോദരബന്ധം വീണ്ടെടുക്കാൻ ഗണേഷ് ശ്രമിക്കണമെന്നും ഉഷ പറഞ്ഞു.
കൊച്ചി: നടൻ ദിലീപിനെതിരെ സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടി മുഖ്യമന്ത്രിക്ക് കത്ത് നൽകി. കേസ് അട്ടിമറിക്കപ്പെടുമെന്ന വലിയ ആശങ്കയും ഭയവും തനിക്കുണ്ടെന്ന് വ്യക്തമാക്കിയ നടി തുടരന്വേഷണം വേണമെന്നും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളും കേസിൽ രണ്ട് പ്രോസിക്യൂട്ടർമാർ ഒരേ കാരണം ചൂണ്ടിക്കാണിച്ച് രാജിവച്ചതും നടി ചൂണ്ടിക്കാട്ടുന്നു. കോടതി പക്ഷപാതപരമായാണ് ഇടപെടുന്നതെന്ന ആശങ്ക നേരത്തെ തന്നെയുണ്ട്. ഈ സാഹചര്യത്തിൽ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ പുനരന്വേഷണം വേണമെന്ന് കത്തിൽ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് ഡിജിപിക്കുൾപ്പെടെ പരാതി നൽകാനുള്ള തയ്യാറെടുപ്പിലാണ് ആക്രമിക്കപ്പെട്ട നടി. കേസിൽ ദിലീപിനെതിരെ തുടരന്വേഷണം വേണമെന്ന് നിലപാടിലാണ് പൊലീസ്. നടിയുടെ ദൃശ്യം ദിലീപിന്റെ കൈവശം ഉണ്ടെന്ന സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിൽ അന്വേഷണം ആവശ്യപ്പെട്ട് പൊലീസ് വിചാരണ കോടതിയിൽ അപക്ഷ നൽകി. ആക്രമിച്ച ദൃശ്യങ്ങൾ ദിലീപ് കണ്ടു എന്നതായിരുന്നു ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ. ദിലീപിന്റെ സുഹൃത്തെന്ന് അവകാശപ്പെടുന്ന ബാലചന്ദ്രകുമാർ, നടൻ കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്നും വെളിപ്പെടുത്തിയിരുന്നു
തൃശൂര്‍:മഹാകവി ജി.ശങ്കരക്കുറുപ്പിന്റെ സ്മരണാര്‍ഥം ഗുരുവായൂര്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ഓടക്കുഴല്‍ അവാര്‍ഡ് സാറാജോസഫിന്. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ബുധിനി എന്ന നോവലാണ് അന്‍പത്തി ഒന്നാമത് ഓടക്കുഴല്‍ പുരസ്ക്കാരത്തിനര്‍ഹമായത്. മുപ്പത്തിനായിരം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. മഹാകവി ജി. ശങ്കരക്കുറുപ്പിന്റെ നാല്പത്തിനാലാമത് ചരമവാര്‍ഷിക ദിനമായ ഫെബ്രുവരി രണ്ടിന് ഡോക്ടര്‍ എം. ലീലാവതി പുരസ്കാരംനല്കും.
തിരുവനന്തപുരം: പോലീസിനെതിരെ നിരന്തരം പരാതികളും ആരോപണങ്ങളും ഉയരുന്ന സാഹചര്യത്തിൽ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നിന് ക്ലിഫ് ഹൗസിലാണ് യോഗം. സംസ്ഥാന പോലീസ് മേധാവി, ഹെഡ് ക്വാട്ടേഴ്സിലെ എഡിജിപിമാര്‍ എന്നിവര്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കും. കോവളത്ത് വിദേശിയെ അവഹേളിച്ച സംഭവം രാജ്യാന്തര തലത്തിൽ തന്നെ വാർത്തയായിരുന്നു. ഇത് പോലീസിനെതിരെ വ്യാപക പരാതികൾക്കിടയാക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ, ഏറ്റവും ഒടുവിലായാണ് ഇപ്പോൾ ട്രെയിനിൽ ഉണ്ടായ സംഭവം. ടിക്കറ്റില്ലാതെ യാത്ര ചെയ്തെന്നാരോപിച്ച് ട്രെയിനില്‍ പോലീസ് ഉദ്യോഗസ്ഥന് യാത്രക്കാരനെ മര്‍ദ്ദിച്ചതായാണ് പരാതി. എഎസ്ഐ പ്രമോദാണ് മാവേലി എക്സ്പ്രസില്‍ വെച്ച് യാത്രക്കാരനെ ബൂട്ടിട്ട് ചവിട്ടിയത്. യാതൊരു പ്രകോപനവുമില്ലാതെ എഎസ്ഐ യാത്രക്കാരനെ ബൂട്ടിട്ട് ചവിട്ടുകയും മര്‍ദ്ദിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നതിന് പിന്നാലെയാണ് പോലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർത്തിരിക്കുന്നത്
ന്യൂഡൽഹി: രാജ്യത്ത് ഒമിക്രോൺ കേസുകൾ വർധിക്കുന്നു. ഇതുവരെ സ്ഥിരീകരിച്ചത് 1700 ഒമിക്രോൺ കേസുകളാണ്. ഏറ്റവും കൂടുതൽ ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്. 510 ഒമിക്രോൺ കേസുകളാണ് മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 351 കേസുകളാണ് ഡൽഹിയിൽ റിപ്പോർട്ട് ചെയ്തത്. അതേസമയം 639 ഒമിക്രോൺ രോഗബാധിതർ വളരെ വേഗത്തിൽ തന്നെ സുഖം പ്രാപിച്ചിട്ടുണ്ട്. കേരളത്തിൽ 156 പേർക്കാണ് ഒമിക്രോൺ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഗുജറാത്തിൽ 136, തമിഴ്നാടിൽ 121, രാജസ്ഥാനിൽ 120, തെലങ്കാനയിൽ 67, കർണാടകയിൽ 64, ഹരിയാനയിൽ 63, ഒഡീഷയിൽ 37, പശ്ചിമ ബംഗാളിൽ 20, ആന്ധ്രാപ്രദേശിൽ 17, ഉത്തരാഖണ്ഡിൽ 8, ചണ്ഡീഖഡിൽ 3, ജമ്മു കശ്മീരിൽ 3, ഗോവ, ഹിമാചൽ, ലഡാക്, മണിപ്പൂർ, പഞ്ചാബ് തുടങ്ങിയിടങ്ങളിൽ ഓരോ കേസുകൾ വീതമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒമിക്രോൺ കേസുകൾ വർധിക്കുന്നതോടൊപ്പം തന്നെ കോവിഡ് കേസുകളിലും വൻ വർധനവാണ് റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ ദിവസത്തേക്കാൾ 22.5 ശതമാനം വർധനവാണ് കോവിഡ് കേസുകളിൽ ഉണ്ടായിരിക്കുന്നത്. തിങ്കളാഴ്ച 33,750…
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ധാര്‍ഷ്ട്യമെന്ന് മേഘാലയ ഗവര്‍ണര്‍ സത്യപാല്‍ മാലിക്. പ്രധാനമന്ത്രിയുമായി കാര്‍ഷിക സമരത്തെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ പോയി തര്‍ക്കിച്ചു പരിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. ഹരിയാനയിലെ ദാദ്രിയില്‍ നടന്ന പൊതുപരിപാടിയില്‍ സംസാരിക്കവെയാണ് പ്രധാനമന്ത്രിക്കെതിരെ അദ്ദേഹം രൂക്ഷവിമര്‍ശം ഉന്നയിച്ചതെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ടുചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കർഷക സമരം ചർച്ച ചെയ്യാൻ വേണ്ടി പോയിരുന്നു, എന്നാൽ അഞ്ച് മിനിറ്റിനുള്ളിൽ തന്നെ തർക്കിച്ചു പിരിയുകയായിരുന്നു. അദ്ദേഹം വളരെ ധാർഷ്ട്യമുള്ളയാളാണ്. 500 കർഷകരാണ് മരിച്ചത് എന്ന് പ്രധാനമന്ത്രിയോട് പറഞ്ഞപ്പോൾ ‘അവർ എനിക്ക് വേണ്ടിയിട്ടാണോ മരിച്ചത്?’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറു ചോദ്യം . അതെ, നിങ്ങൾ രാജാവിരിക്കുന്നതിനാൽ എന്നായിരുന്നു എന്റെ മറുപടി. തുടർന്ന് അമിത് ഷായുമായി കൂടിക്കാഴ്ച നടത്താൻ മോദി പറയുകയായിരുന്നുവെന്നും താൻ അതനുസരിച്ചുവെന്നും സത്യപാൽ മാലിക് പറഞ്ഞു.
തിരുവനന്തപുരം: പതിനഞ്ചിനും പതിനെട്ടിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കുള്ള കോവിഡ് വാക്സിനേഷന് തിങ്കളാഴ്ച ആരംഭിച്ചു. വൈകിട്ട് 5 മണി വരെ വാക്സിന് നല്‍കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും കുട്ടികള്‍ക്കായി പ്രത്യേക വാക്സിനേഷന് കേന്ദ്രങ്ങളും തയാറായിട്ടുണ്ട്. 2007-ലോ മുമ്പോ ജനിച്ചവര്‍ക്കാണ് വാക്സിന് നല്‍കുക. ആദ്യഡോസ് എടുത്ത് 28 ദിവസത്തിനുശേഷം രണ്ടാമത്തെ ഡോസും എടുക്കണം. വാക്സിനെടുക്കാനെത്തുന്ന കുട്ടികളോട് കൃത്യമായി ആരോഗ്യവിവരങ്ങള്‍ ചോദിച്ചു മനസ്സിലാക്കിയശേഷമാണ് വാക്സിനെടുക്കുന്നത്. അതിന് ശേഷം അര മണിക്കൂര്‍ ഒബ്സര്‍വേഷനില്‍ ഇരുത്തിയ ശേഷമാണ് അവരെ പോകാന്‍ അനുവദിക്കുന്നത്.കുട്ടികളുടെ വാക്സിനേഷന് സംസ്ഥാനത്ത് സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സ്വന്തമായോ മാതാപിതാക്കളുടെ അക്കൗണ്ട് വഴിയോ രജിസ്ട്രേഷന് നടത്താം. രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാത്തവരെ അതത് സ്കൂളുകള്‍ സഹായിക്കും. ഞായറാഴ്ച അര്‍ദ്ധരാത്രിയോടെ അഞ്ച് ലക്ഷം കോവാക്സിന് ഡോസ് കേന്ദ്രത്തില്‍ നിന്നുംലഭിച്ചുവെന്നും തിങ്കളാഴ്ച ഒന്നര ലക്ഷത്തിലധികം ഡോസുകള്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ആരോഗ്യ മന്ത്രി അറിയിച്ചു. കുട്ടികളുടെ വാക്സിനേഷന് സംസ്ഥാനത്ത് സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സ്വന്തമായോ…
കൊച്ചി: ശബരിമല തീർത്ഥാടകരുടെ വാഹനം കൊച്ചി ഇടപ്പള്ളിയിൽ അപകടത്തിൽ പെട്ടു. തീർത്ഥാടകർ സഞ്ചരിച്ച ട്രാവലറിന്റെ പിന്നിൽ കെഎസ്ആർടിസി ബസ് ഇടിക്കുകയായിരുന്നു. ബംഗളൂരുവിലെ കമ്മനഹള്ളിയിൽ നിന്ന് ശബരിമല ദര്‍ശനത്തിന് എത്തിയവരാണ് രാവിലെ എട്ട് മണിയോടെ അപകടത്തില്‍പ്പെട്ടത്. ഡ്രൈവർ അടക്കം 12 പേരായിരുന്നു ട്രാവലറിൽ ഉണ്ടായിരുന്നത്. ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് ശേഷം ശബരിമല ദർശനത്തിനായി പോകുകയായിരുന്നു. കൊച്ചി ഇടപ്പള്ളി ജങ്ഷനടുത്ത് വെച്ച് നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് ട്രാവലറിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു. ബസ്സില്‍ ഉണ്ടായിരുന്ന ഒമ്പത് പേരെ നിസാര പരിക്കുകളോടെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീർത്ഥാടകർക്കും പരിക്കേറ്റിട്ടുണ്ട്. ബസ് ഒരു ബൈക്കിനെയും ഇടിച്ചു തെറിപ്പിച്ചു.
തൃശ്ശൂർ: തൃശ്ശൂർ വെങ്ങിണിശേരിയിൽ അച്ഛൻ മകളെ വെട്ടിക്കൊന്നും, വെങ്ങിണിശേരി സ്വദേശി സുധയാണ് കൊല്ലപ്പെട്ടത്. പതിനെട്ട് വയസായിരുന്നു. സുധയുടെ അച്ഛൻ സുരേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാനസികാരോഗ്യ പ്രശ്നമുള്ളയാളാണ് സുരേഷെന്ന് പൊലീസ് പറയുന്നു.