- അശ്രദ്ധമായി വാഹനമോടിച്ചുണ്ടായ അപകടത്തില്‍ ശുചീകരണ തൊഴിലാളിയുടെ മരണം: യുവതിക്ക് ആറു മാസം തടവ്
- സ്തനാര്‍ബുദം, മാനസികാരോഗ്യം: വിനോദം സമന്വയിപ്പിച്ച ബോധവല്കരണ പരിപാടിയുമായി ജി.ഒ.പി.ഐ.ഒ.
- സ്റ്റാർ വിഷൻ ഇവന്റ്സും ഭാരതി അസോസിയേഷനും ചേർന്ന് ദീപാവലി ആഘോഷിച്ചു
- ബഹ്റൈൻ പ്രതിഭ മുപ്പതാം കേന്ദ്ര സമ്മേളനം : സ്വാഗത സംഘം രൂപീകരിച്ചു
- ഹിജാബ് വിവാദം; പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിൽ നിന്ന് രണ്ട് കുട്ടികള്‍ കൂടി പഠനം നിര്‍ത്തുന്നു, ടിസിക്കായി അപേക്ഷ നൽകി
- ബഹ്റൈന്‍ കോസ്റ്റ് ഗാര്‍ഡ് സമുദ്ര പരിശോധന നടത്തി
- കേരള മുഖ്യമന്ത്രി ബഹ്റൈന്‍ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
- ഏഷ്യന്‍ യൂത്ത് ഗെയിംസ്: സമഗ്ര മാധ്യമ കവറേജ് സംവിധാനമുണ്ടാക്കും
Author: News Desk
ദില്ലി: സ്കൂൾ തുറക്കുന്ന സാഹചര്യത്തിൽ കുട്ടികൾക്ക് ആവശ്യമായ യൂണിഫോം, ബാഗ്, ഷൂസ്, സോക്സ്, സ്വെറ്റര് എന്നിവ വാങ്ങാൻ ഇവരുടെ രക്ഷിതാക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് പണം നൽകാനൊരുങ്ങി ഉത്തർപ്രദേശ് സർക്കാർ. സർക്കാർ, സർക്കാർ-എയ്ഡഡ് പ്രൈമറി സ്കൂളുകളിലെ ഒന്ന് മുതൽ എട്ട് വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് സർക്കാർ സഹായം എത്തിക്കുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. യൂണിഫോം, ഷൂസ്, സോക്സ്, സ്വെറ്ററുകൾ, സ്കൂൾ ബാഗ് എന്നിവ വാങ്ങുന്നതിനായി വിദ്യാർത്ഥികൾക്ക് അവരുടെ രക്ഷിതാക്കളുടെ അക്കൗണ്ട് വഴി നേരിട്ട് പണം നൽകും. ഇതിനായി ഏകദേശം 1800 കോടി രൂപ ചെലവഴിക്കും. മന്ത്രിസഭാ യോഗത്തിന് ശേഷം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. നിലവിൽ സ്കൂൾ പഠനത്തിനാവശ്യമായ വസ്തുക്കളെല്ലാം വിദ്യാർത്ഥികൾക്ക് സൗജന്യമായിട്ടാണ് നൽകുന്നത്. ഈ പദ്ധതി മുന്നോട്ട് കണ്ടുപോകുന്നതിന് വേണ്ടിയാണ് രക്ഷിതാക്കൾക്ക് നേരിട്ട് പണം നൽകാൻ തീരുമാനിച്ചിരിക്കുന്നത്.
തിരുവനന്തപുരം : നിരക്ക് വര്‍ധനവ് ആവശ്യപ്പെട്ട് സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്. ഡീസല്‍ വില കുത്തനെയുയര്‍ന്ന സാഹചര്യത്തില്‍ മിനിമം ചാര്‍ജ് പന്ത്രണ്ട് രൂപയെങ്കിലുമാക്കണമെന്നാണ് ബസുടമകളുടെ ആവശ്യം.സംസ്ഥാനത്ത് അവസാനമായി ബസ് യാത്രാ നിരക്ക് വര്‍ധിപ്പിച്ചത് 2018 മാര്‍ച്ച് മാസത്തിലാണ്. അന്ന് ഒരു ലിറ്റര്‍ ഡീസലിന്‍റെ വില 66 രൂപ മാത്രം. ഇന്ന് ഡീസല്‍ വില 103ലെത്തി നില്‍ക്കുന്നു. കോവിഡ് കാലത്ത് യാത്രക്കാര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയത് കണക്കിലെടുത്ത് കിലോമീറ്ററിന് 20 പൈസ കൂട്ടിയെങ്കിലും അത് പര്യാപ്തമല്ലെന്നാണ് ബസുടമകള്‍ പറയുന്നത്.വിദ്യാര്‍ത്ഥികളുടെ മിനിമം യാത്രാ നിരക്ക് 6 രൂപയാക്കുക, നികുതിയിളവ് നല്‍കുക തുടങ്ങിയ ആവശ്യങ്ങളും ബസുടമകള്‍ മുന്നോട്ട് വെക്കുന്നു. സ്പെയര്‍ പാര്‍ട്സുകള്‍ക്ക് വില കൂടി. ഇന്‍ഷുറന്‍സ് തുകയും വര്‍ധിച്ചിട്ടുണ്ട്. ഇതെല്ലാം കണക്കിലെടുത്ത് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ നല്‍കിയിരിക്കുന്ന ശിപാര്‍ശ അടിയന്തരമായി നടപ്പാക്കണമെന്നും ബസുടമകള്‍ ആവശ്യപ്പെടുന്നു. നിരക്ക് വര്‍ധനവ് ആവശ്യപ്പെട്ട് പല വട്ടം സര്‍ക്കാരിനെ സമീപിച്ചെങ്കിലും അനുകൂല സമീപനമുണ്ടാകാതായതോടെയാണ് സര്‍വീസുകള്‍ നിര്‍ത്തി വെക്കാന്‍ ആലോചിക്കുന്നത്.
ബീജിംഗ്: ചൈനയിൽ പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ട കൊവിഡ് വ്യാപനം വർധിക്കാൻ സാധ്യതയുണ്ടെന്ന് രാജ്യത്തെ മെഡിക്കൽ വിദഗ്ദരുടെ മുന്നറിയിപ്പ്. രാജ്യത്ത് കൊവിഡ് പടരുന്ന സ്ഥലങ്ങളുടെ എണ്ണം കൂടുമെന്നും മുന്നറിയിപ്പുണ്ട്. ഡെൽറ്റ വകഭേദമാണ് നിലവിൽ ചൈനയിൽ വ്യാപിക്കുന്നത്. ഒക്ടോബർ 17 മുതൽ റിപ്പോർട്ട് ചെയ്യപ്പെട്ട കൊവിഡ് കേസുകൾ നിലവിൽ 11 പ്രവിശ്യകളിലേക്ക് വ്യാപിച്ചിട്ടുണ്ട്. ഈ മേഖലകളിൽ അടിയന്തര ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്. ശനിയാഴ്ച 26 കൊവിഡ് കേസുകളാണ് ചൈനയിൽ റിപ്പോർട്ട് ചെയ്തത്. ബീജിങ്, ഹബെയ്, ഹുനാൻ, ഗാൻസു തുങ്ങിയങ്ങളിലാണ് രോഗ വ്യാപനം രോഗവ്യാപമുള്ള പ്രദേശങ്ങളിൽ നിന്നും ബീജിങിലേക്ക് പ്രവേശിക്കുന്നതിനും വിലക്കുണ്ട്.
തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ മാതാവിനെ കിണറ്റിൽ തള്ളിയിട്ട് കൊല്ലുകയും പിന്നാലെ ഏക സാക്ഷിയായ മകനെ കൊലപ്പെടുത്തുകയും ചെയ്ത കേസിലും നാല് പ്രതികൾ ആറ് വർഷത്തിന് ശേഷം പിടിയിൽ. വണ്ടിപ്പുര കൈതറക്കുഴി വീട്ടിൽ പുഷ്പാകരൻ(45), ഇയാളുടെ ഭാര്യാസഹോദരൻ വിനേഷ്(35), വണ്ടിപ്പുര സ്വദേശികളായ അഭിലാഷ്(40),സുരേഷ്(42) എന്നിവരാണ് പിടിയിലായത്. സൈബർ സെല്ലിന്റെ സഹായത്തോടെ ഒരു ലക്ഷത്തിലധികം ഫോൺകോളുകൾ വിശകലനം ചെയ്താണ് പ്രതികളെ കുടുക്കിയത്. വെഞ്ഞാറമൂട് നെല്ലനാട് കീഴായിക്കോണം കൈതറക്കുഴി വീട്ടിൽ പരേതരായ തുളസി കമല ദമ്പതികളുടെ മകൻ പ്രദീപ് കുമാർ(32)നെ യാണ് തെളിവു നശിപ്പിക്കുന്നതിനായി പ്രതികൾ കൊന്നത്. 2015 മാർച്ച് 26ന് കീഴായിക്കോണം മരോട്ടിക്കുഴി ഈശാനുകോണം നടവരമ്പിനു സമീപത്തെ പൊന്തക്കാട്ടിൽ പ്രദീപിനെ കഴുത്തിൽ കൈലിമുണ്ട് കുരുക്കി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തുകയായിരുന്നു. കേസിലെ മൂന്നാം പ്രതി വെളുത്തപാറ വീട്ടിൽ റീജു, പ്രദീപ് കൊല്ലപ്പെട്ട് ദിവസങ്ങൾക്കകം ആത്മഹത്യ ചെയ്തിരുന്നു. പ്രദീപിന്റെ മാതാവ് കമലയുമായി പ്രതികൾ വാക്കുതർക്കത്തിലാകുകയും മർദിക്കുകയും ചെയ്തതിനുശേഷം സമീപത്തെ കിണറ്റിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തിൽ ഏക സാക്ഷിയായിരുന്നു മകൻ…
ദില്ലി: സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) 2021-22 വര്‍ഷത്തെ 10, 12 ക്ലാസുകളിലെ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയുടെ ആദ്യ ടേംനവംബര്‍ 30 മുതല്‍ ഡിസംബര്‍ പതിനൊന്ന് വരെ നടക്കും. പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഡിസംബര്‍ ഒന്നു മുതല്‍ 22 വരെയാണ് നടക്കുക. ബോർഡ് പരീക്ഷാ കേന്ദ്രങ്ങളായി വിദ്യാർത്ഥികൾക്ക് അവരുടെ സ്വന്തം സ്കൂളുകൾ തന്നെ അനുവദിക്കാൻ ശ്രമിക്കുമെന്ന് ബോർഡ് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇപ്പോൾ വിദ്യാർത്ഥികൾക്ക് അവരവർ താമസിക്കുന്ന സ്ഥലത്തെ ആശ്രയിച്ച് അവരുടെ പരീക്ഷാ കേന്ദ്രം മാറ്റാനുള്ള വ്യവസ്ഥ സിബിഎസ്ഇ ബോർഡ് അനുവദിച്ചു. കോവിഡ് മൂലം ക്ലാസുകൾ ഓൺലൈനാക്കിയതോടെ പല വിദ്യാർഥികളും മറ്റു സ്ഥലങ്ങളിലേക്കു പോയിരുന്നു. വിദ്യാർഥികളുടെ സ്വന്തം സ്കൂളുകൾക്കു പകരം മറ്റു കേന്ദ്രങ്ങൾ പരീക്ഷാ സെന്ററായി തിരഞ്ഞെടുക്കാനുള്ള അവസരമാകും പുതിയ നിർദ്ദേശ പ്രകാരം ലഭിക്കുക. ഇതിനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്നും വിശദാംശങ്ങൾ വെബ്സൈറ്റിൽ ലഭ്യമാക്കുമെന്നും സിബിഎസ്ഇ പരീക്ഷാ കൺട്രോളർ ഡോ. സന്യം ഭരദ്വാജ്…
ദില്ലി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് സംബന്ധിച്ച് ഉടൻ തീരുമാനം എടുക്കണമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചു. മേൽനോട്ട സിമിതി ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ തീരുമാനം എടുക്കണം. പ്രശ്നങ്ങൾ കേരളവും തമിഴ്നാടും ചർച്ച ചെയ്ത് തീരുമാനിച്ചാൽ കോടതിക്ക് ഇടപെടേണ്ട സാഹചര്യം തന്നെയില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. കേരളവുമായും മേൽനോട്ടസമിതിയുമായും ആലോചിക്കാമെന്ന് തമിഴ്നാട് കോടതിയെ അറിയിച്ചു. കേസ് മറ്റന്നാളത്തേക്ക് മാറ്റി. മേൽനോട്ട സമിതി റിപ്പോർട്ട് നൽകിയിട്ടുണ്ടെന്ന് കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചു. ഇന്ന് രാവിലെ 7 മണിക്ക് അണക്കെട്ടിലെ ജലനിരപ്പ് 137.2 എന്ന് തമിഴ്നാട് കോടതിയെ അറിയിച്ചു. മുല്ലപ്പെരിയാർ പരിസരത്ത് ആളുകൾ ഭീതിയോടെ കഴിയുകയാണെന്നും 139 അടിയാക്കി ജലനിരപ്പ് നിർത്തണമെന്നും കേരളം ആവശ്യപ്പെട്ടു. അണക്കെട്ടിൽ ജലനിരപ്പ് 139 അടിയാക്കി നിർത്തേണ്ട അടിയന്തിര സാഹചര്യമുണ്ടോ എന്ന് കോടതി ചോദിച്ചു. മുല്ലപ്പെരിയാറിലെ സ്ഥിതി ജനങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയമാണ്. ഇതൊരു രാഷ്ട്രീയ വിഷയമാക്കരുതെന്നും കോടതി പറഞ്ഞു.
കൊച്ചി : മോൻസണ്‍ മാവുങ്കലിന്‍റെ വ്യാജ പുരാവസ്തു–സാമ്പത്തിക തട്ടിപ്പുകേസില്‍ മുൻ പൊലീസ് മേധാവിയും കൊച്ചി മെട്രോ എം.ഡിയുമായ ലോക്നാഥ് ബെഹ്‌റയുടെ മൊഴിയെടുത്തു. കൊച്ചിയിലെ ബെഹ്റയുടെ വസതിയില്‍ വെച്ചാണ് പൊലീസ് മൊഴി രേഖപ്പെടുത്തിയത്. എ.ഡി.ജി.പി ശ്രീജിത്ത് ആണ് മൊഴിയെടുത്തത്. കേസുമായി ബന്ധപ്പെട്ട് ബെഹ്റക്ക് എന്തെല്ലാം അറിയാമെന്ന കാര്യമാണ് മൊഴിയില്‍ രേഖപ്പെടുത്തിയത്. മോണ്‍സണുമായുള്ള ബന്ധം, അടുപ്പം എന്നീ കാര്യങ്ങളും പൊലീസ് അന്വേഷിച്ചു. മോണ്‍സണുമായി അടുത്ത ബന്ധമുള്ള ആളെന്ന നിലയില്‍ ലോക്നാഥ് ബെഹ്റ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ബെഹ്റ മോണ്‍സണിന്‍റെ വീട്ടില്‍ സന്ദര്‍ശനം നടത്തിയതിന്‍റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. പ്രവാസി മലയാളി അനിത പുല്ലയിലിന്‍റെ വാട്ട്സ് ആപ്പ് ചാറ്റിലും ബെഹ്റയുടെ പേര് പരാമര്‍ശിച്ചിരുന്നു. മോണ്‍സണുമായുള്ള ബന്ധം വിവാദമായതോടെ കൊച്ചി മെട്രോ എം.ഡി സ്ഥാനത്തു നിന്നും ബെഹ്റ അവധിയെടുത്തിരുന്നു. മോണ്‍സണിനെതിരായ കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ഐ.ജി ലക്ഷ്മണയുടെയും മൊഴി പൊലീസ് രേഖപ്പെടുത്തി. തിരുവനന്തപുരത്തെ ഐ.ജി ലക്ഷ്മണയുടെ വീട്ടില്‍ വെച്ചാണ് പൊലീസ് മൊഴി രേഖപ്പെടുത്തിയത്.
ആര്യാ രാജേന്ദ്രന്‍ സൗന്ദര്യമുണ്ട് പക്ഷെ വായില്‍ വരുന്നത് ഭരണിപ്പാട്ട്: കെ. മുരളീധരന്‍ എം.പി
തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ ആര്യാ രാജേന്ദ്രനെതിരെ വിവാദ പരാമര്‍ശവുമായി കെ. മുരളീധരന്‍ എം.പി. കാണാന്‍ നല്ല സൗന്ദര്യമുണ്ട്. പക്ഷെ വായില്‍നിന്ന് പുറത്തുവരുന്നത് കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ടിനേക്കാള്‍ ഭയാനകമായ ചില വര്‍ത്തമാനങ്ങളാണെന്ന് മുരളീധരന്‍ പറഞ്ഞു. മുരളീധരന്റെ വാക്കുകള്‍: എം.പി. പത്മനാഭനെ പോലുള്ളവര്‍ ഇരുന്ന കസേരയിലാണ് ആര്യാ രാജേന്ദ്രന്‍ ഇരിക്കുന്നത്. അതുകൊണ്ട് അവരോട് ഒരു കാര്യം ഞാന്‍ വിനയപൂര്‍വം പറയാം. ദയവായി അരക്കള്ളന്‍ മുക്കാല്‍ക്കള്ളനിലെ കനകസിംഹാസനത്തില്‍ എന്ന പാട്ട് ഞങ്ങളെ കൊണ്ട് പാടിക്കരുത് എന്നു മാത്രമാണ് അവരോടു പറയാനുള്ളത്. കാണാന്‍ നല്ല സൗന്ദര്യമൊക്കെയുണ്ട് ശരിയാ. പക്ഷെ വായില്‍നിന്ന് വരുന്നത് കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ടിനേക്കാള്‍ ഭയാനകമായ ചില വര്‍ത്തമാനങ്ങളാണ്. ഇതൊക്കെ ഒറ്റ മഴയത്തു മാത്രം കിളുത്തതാണ്. മഴയുടേത് കഴിയുമ്പോഴേക്കും സംഭവം തീരും. ഇങ്ങനെ ഉള്ള ഒരുപാടു പേരെ കണ്ടിട്ടുള്ള നഗരസഭയാണ് ഇത്.കോര്‍പറേഷനിലെ കൗണ്‍സിലര്‍മാര്‍ സമരം നടത്തുന്നതും അതിനോട് അനുബന്ധിച്ചുള്ള സമരങ്ങളും മുഖ്യമന്ത്രി എന്നും കാണുന്നുണ്ട്. പക്ഷെ അദ്ദേഹം ഒരു വാക്കു പറയാന്‍ ഇതുവരെ തയ്യാറായിട്ടില്ല. കാരണം മൂപ്പരുടെ സര്‍ക്കാര്‍…
തിരുവനന്തപുരം: അനുപമയുടെ കുഞ്ഞിന്റെ ദത്ത് നടപടികള്‍ കോടതി സ്റ്റേ ചെയ്തു. തുടര്‍നടപടികളാണ് തിരുവനന്തപുരം വഞ്ചിയൂര്‍ കോടതി റദ്ദാക്കിയത്. കുഞ്ഞിനെ സംബന്ധിച്ച് തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഈ കുട്ടിയുടെ പൂര്‍ണമായ സംരക്ഷണാവകാശം കുഞ്ഞിനെ ദത്തെടുത്ത മാതാപിതാക്കള്‍ക്ക് നല്‍കുന്നത് സംബന്ധിച്ച വിധി പുറപ്പെടുക്കേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി. അതില്‍ തുടർ വാദം നവംബര്‍ 1 ന് കേള്‍ക്കും. കോടതി വിധിയില്‍ സന്തോഷമെന്ന് അനുപമ പ്രതികരിച്ചു. നവംബര്‍ ഒന്നിനും വിധി അനുകൂലമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇനിയൊരു കുഞ്ഞിനും ഈ അവസ്ഥ ഉണ്ടാകരുത്. സംഭവത്തില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടി വേണം. തന്റെ അച്ഛനുള്‍പ്പടെ എല്ലാവര്‍ക്കും എതിരെ നടപടി ഉണ്ടാകണം’ എന്നായിരുന്നു അനപമയുടെ പ്രതികരണം.
തിരുവനന്തപുരം :’വിദ്യാകിരണം’ പദ്ധതിയുടെ ഭാഗമായി ഓണ്‍ലൈന്‍ പഠനത്തിന് ഡിജിറ്റല്‍ ഉപകരണങ്ങള്‍ ആവശ്യമുള്ള ഒന്നു മുതല്‍ പന്ത്രണ്ടുവരെ ക്ലാസുകളില്‍ പഠിക്കുന്ന മുഴുവന്‍ പട്ടികവര്‍ഗ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കും പുതിയ ലാപ്‍ടോപ്പുകള്‍ ലഭ്യമാക്കുന്ന പദ്ധതിയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ തുടക്കം കുറിച്ചു. ഇതോടൊപ്പം 10, 12 ക്ലാസുകളില്‍ പഠിക്കുന്ന സാമൂഹ്യ പങ്കാളിത്തത്തോടെ ഉപകരണങ്ങള്‍ ആവശ്യമുള്ള മുഴുവന്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്കും ഈ ഘട്ടത്തില്‍ത്തന്നെ ഉപകരണങ്ങള്‍ നല്‍കും. പതിനാല് ജില്ലകളിലുമായി 45313 കുട്ടികള്‍ക്കാണ് ആദ്യഘട്ടത്തില്‍ ലാപ്‍ടോപ്പുകള്‍ ലഭ്യമാക്കുന്നത്. പട്ടികവര്‍ഗ വിഭാഗം കുട്ടികള്‍ക്ക് ഏറ്റവും ആദ്യം ഉപകരണങ്ങള്‍ ലഭിക്കാന്‍ സ്കൂളുകളില്‍ ഹൈടെക് പദ്ധതിയുടെ ഭാഗമായി കൈറ്റ് വിന്യസിച്ച ലാപ്‍ടോപ്പുകള്‍ തിരിച്ചെടുത്ത് നല്‍കുന്ന പദ്ധതിയ്ക്ക് സര്‍ക്കാര്‍ തുടക്കമിട്ടിരുന്നു. എന്നാല്‍ തുടര്‍ന്ന് കെ.എസ്.എഫ്.ഇ.-കുടുംബശ്രീ വഴി നടപ്പാക്കുന്ന ‘വിദ്യാശ്രീ’ പദ്ധതിയുടെ ഭാഗമായുള്ള ലാപ്‍ടോപ്പുകള്‍ ‘വിദ്യാകിരണം’ പദ്ധതിയ്ക്ക് വേണ്ടി ലഭ്യമായ സാഹചര്യത്തിലാണ് ഇപ്രകാരം ആദ്യഘട്ടത്തില്‍ 45313 പുതിയ ലാപ്‍ടോപ്പുകള്‍ കുട്ടികള്‍ക്ക് നല്‍കുന്നത്. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനത്തെ മുഴുവന്‍ പട്ടികവര്‍ഗ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കും ലാപ്‍ടോപ്പുകള്‍ ഉറപ്പാക്കി ഓണ്‍ലൈന്‍ പഠനം ആരംഭിക്കുന്ന സംവിധാനത്തിന് കേരളത്തില്‍ തുടക്കമിടുന്നത്. ഡിജിറ്റല്‍ വിഭജനത്തെ ഇല്ലാതാക്കാനും പാര്‍ശ്വവല്‍ക്കരിക്ക പ്പെട്ടവര്‍ക്ക് മുന്തിയ പരിഗണന നല്‍കി ഡിജിറ്റല്‍ ഉള്‍ച്ചേര്‍ക്കല്‍ സാധ്യമാക്കിയതിന്റെയും അനന്യമായ…
