- വാഹന പരിശോധനക്കിടെ എം ഡി എം എയുമായി യുവാക്കൾ പിടിയിൽ
- തോക്ക് നന്നാക്കുന്നതിനിടെ വെടിപൊട്ടി വനിതാ ഉദ്യോഗസ്ഥയ്ക്ക് പരിക്ക്; പൊലീസുകാരന് സസ്പെന്ഷന്
- ബഹ്റൈനില്‍ ശമ്പളത്തോടുകൂടിയ പ്രസവാവധി 70 ദിവസമാക്കണമെന്ന് വനിതാ എം.പിമാര്‍
- ബഹ്റൈനില്‍ തൊഴില്‍ കോടതി വിധികള്‍ ഒരു ദിവസത്തിനകം നടപ്പാക്കുന്നു
- സ്കൂളുകളില്‍ വേനല്‍ക്കാലത്ത് ക്ലാസ് വേണ്ട; നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ നടപടി
- കെ.എസ്.ആർ.ടി.സി ബസുകളിൽ ഡിജിറ്റൽ പേയ്മെന്റ് സംവിധാനം നടപ്പിലാക്കുന്നു
- കക്കാടംപോയിൽ കോഴിപ്പാറ വെള്ളച്ചാട്ടത്തില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെടുത്തു
- ഓട്ടോയിൽ കടത്താൻ ശ്രമിച്ച 4508 പാക്കറ്റ് പുകയില ഉൽപന്നങ്ങളുമായി പ്രതി പിടിയിൽ
Author: News Desk
കൊച്ചി: മോഷ്ടിച്ചെടുത്ത ബൈക്കുമായി രക്ഷപെടുന്നതിനിടെ പ്രതിയെ പിടൂകാടാൻ ശ്രമിച്ച എസ്.ഐയ്ക്കു കുത്തേറ്റു. കുത്തേറ്റ എ.എസ്.ഐയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. എളമക്കര സ്റ്റേഷനിലെ എ എസ് ഐ ഗിരീഷ് കുമാറിനാണ് കുത്തേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് എച്ച്.എം.ടി കോളനിയിലെ ബിച്ചുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. https://www.youtube.com/watch?v=0vCuF2lNu3w ബുധനാഴ്ച പുലർച്ചെ ഒന്നരയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. ഇടപ്പള്ളി മെട്രോ സ്റ്റേഷന് സമീപത്ത് വച്ച് പൊലീസ് പെട്രോളിംങ് നടത്തുന്നതിനിടെയായിരുന്നു സംഭവം. കളമശ്ശേരിയിൽ നിന്ന് മോഷണം പോയ ബൈക്ക് പിടികൂടുന്നതിനിടെയായിരുന്നു ആക്രമണം. എച്ച് എം ടി കോളനിയിലെ ബിച്ചുവാണ് പൊലീസിനെ ആക്രമിച്ചത്. ഇയാളെ പൊലീസ് ഓടിച്ചിട്ട് പിടികൂടി. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. പൊലീസ് ഉദ്യോഗസ്ഥന് കൈത്തണ്ടയിലാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ദില്ലി: ജമ്മു കശ്മീരിലെ പുൽവാമയിൽ ഭീകരരും സുരക്ഷസേനയും തമ്മിൽ ഏറ്റുമുട്ടൽ. മൂന്ന് ഭീകരരെ വധിച്ചതായി കശ്മീർ ഐ ജി അറിയിച്ചു. https://youtu.be/v8HctEimuJQ പുൽവാമയിലെ ചന്ദ്ഗാമിലാണ് ഏറ്റുമുട്ടൽ നടക്കുന്നത്. കൊല്ലപ്പെട്ട ഭീകരിൽ ഒരാൾ പാകിസ്ഥാൻ സ്വദേശിയാണ്. ഭീകരരിൽ നിന്ന് എം 4, എ കെ വിഭാഗത്തിലുള്ള തോക്കുകൾ കണ്ടെടുത്തു. ഇവർ ജെയ്ഷെ മുഹമ്മദ് ദീകരരാണെന്നും പൊലീസ് അറിയിച്ചു.
വാളയാർ ചെക്ക് പോസ്റ്റിൽ വിജിലൻസ് റെയ്ഡ്. 67,000 രൂപ കൈക്കൂലി പണം റെയ്ഡിൽ പിടിച്ചെടുത്തു
തിരുവനന്തപുരം: വാളയാർ ചെക്ക് പോസ്റ്റിൽ വിജിലൻസ് റെയ്ഡ്. 67,000 രൂപ കൈക്കൂലി പണം റെയ്ഡിൽ പിടിച്ചെടുത്തു. ഡ്യൂട്ടിയിലുണ്ടായിരുന്ന മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ഉൾപ്പെടെ അഞ്ച് ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശുപാർശ ചെയ്യും. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ബിനോയ് എ എം വി ഐ മാരായ ജോർജ്,പ്രവീൺ, അനീഷ്, കൃഷ്ണ കുമാർ എന്നിവർക്കെതിരെയാണ് നടപടിക്ക് ശുപാർശ ചെയ്യുക. https://youtu.be/AHYnUn02PgU ഉദ്യോഗസ്ഥർ പണം കൂടാതെ പച്ചക്കറിയും കൈക്കൂലിയായി വാങ്ങിയെന്ന് വിജിലൻസ് പറഞ്ഞു . ഏജന്റുമാരെ വച്ച് കൈക്കൂലി വാങ്ങുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് റെയ്ഡ് നടത്തിയത്. വിജിലൻസ് അനാവശ്യമായി പരിശോധന നടത്തുന്നുവെന്ന് നേരത്തെ പരാതിയുണ്ടായിരുന്നു. മാത്രമല്ല വിജിലൻസ് സംഘമെത്തുന്നത് അറിയാൻ സി.സി.ടി.വി സ്ഥാപിച്ചത് വിവാദമായിരുന്നു.
തീപിടുത്തമുണ്ടായ കിള്ളിപ്പാലം ബണ്ട് റോഡിലെ ആക്രിക്കട പ്രവര്‍ത്തിച്ചത് ലൈസന്‍സില്ലാതെയെന്ന് കോര്പ്പറേഷന്.
തിരുവനന്തപുരം: വന്‍ തീപിടുത്തമുണ്ടായ തിരുവനന്തപുരം കിള്ളിപ്പാലം ബണ്ട് റോഡിലെ ആക്രിക്കട പ്രവര്‍ത്തിച്ചത് ലൈസന്‍സില്ലാതെയെന്ന് കോര്പ്പറേഷന്.ഇവിടെ പ്രവര്‍ത്തിക്കുന്ന ഭൂരിപക്ഷം കടകളുടെയും സ്ഥിതി ഇതു തന്നെയാണെന്ന് നാട്ടുകാര്‍ പറയുന്നു. പരാതി പറഞ്ഞാല്‍ കട ഉടമകള്‍ ഭീഷണിപ്പെടുത്തുമെന്നും നാട്ടുകാര്‍ പറയുന്നു. https://youtu.be/Mjk_XuSjUvU തൊട്ടടുത്ത് പ്രവര്‍ത്തിക്കുന്ന മറ്റൊരു ആക്രിക്കടയില്‍ വലിയ ഇരുമ്ബ് വീപ്പയില്‍ നിറയെ ടാറാണ്. ചെറിയൊരു തീപ്പൊരി ഉണ്ടായാല്‍ മതി മുഴുവന്‍ കത്തിപ്പടരാന്‍. ഇരുമ്ബ് ഷീറ്റ് കൊണ്ട് കെട്ടിപ്പൊക്കിയ ഇത്തരം കടകളില്‍ തീയണയ്ക്കാനുള്ള ഒരു സംവിധാനവുമില്ലെന്ന് നാട്ടുകാര്‍ പറയുന്നു. വായു സഞ്ചാരത്തിനാവശ്യമായ സൗകര്യവും ഇത്തരം കടകളില്‍ ഇല്ല. റോഡിനോട് ജനവാസ കേന്ദ്രങ്ങളോട് ചേര്‍ന്നാണ് ഒട്ടുമിക്ക കടകളും. നാട്ടുകാര്‍ പൊലീസിലും കോര്‍പ്പറേഷനിലും പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ലെന്നും ആക്ഷേപമുണ്ട്.
കണ്ണൂർ: കണ്ണൂർ നഗരത്തിൽ ഓടിക്കൊണ്ടിരുന്ന ബസ്സിന് തീ പിടിച്ചു. കണ്ണൂർ പൊടിക്കുണ്ടിലാണ് ഓടിക്കൊണ്ടിരുന്ന ബസ്സിന്റെ എഞ്ചിനിൽ പുക കണ്ടത്. അഞ്ചാംപീടിക – കണ്ണൂർ റൂട്ടിലോടുന്ന മായാസ് എന്ന സ്വകാര്യ ബസ്സിലാണ് തീപിടിച്ചത്. പുക ഉയർന്നതോടെ യാത്രക്കാരും ബസ് ഡ്രൈവറും കണ്ടക്ടറും അടക്കമുള്ളവർ ബസ് നിർത്തി ഇറങ്ങിയോടി. പിന്നീട് നിന്ന് കത്തിയ ബസ്സ് അഞ്ച് മിനിറ്റിനകം പൂർണമായും കത്തി നശിക്കുകയായിരുന്നു. വിവരമറിഞ്ഞ് ഉടനെത്തിയ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ ബസ്സിൽ നിന്ന് മറ്റ് വാഹനങ്ങളിലേക്കോ കെട്ടിടങ്ങളിലേക്കോ തീ പടരാതെ ഉടൻ തീയണച്ചു. ഡീസൽ ടാങ്കിന് തീ പിടിക്കാതെ ശ്രദ്ധിച്ച ഫയർഫോഴ്സും നാട്ടുകാരും ഒരു വലിയ പൊട്ടിത്തെറിയാണ് ഒഴിവാക്കിയത്. ആർക്കും പരിക്കില്ലെന്ന് സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തിയവർ വ്യക്തമാക്കുന്നു. യാത്രക്കാർ കൃത്യസമയത്ത് ഇറങ്ങിയോടുകയും ഫയർഫോഴ്സ് എത്തി തീയണയ്ക്കുകയും ചെയ്തതോടെ വൻദുരന്തമാണ് ഒഴിവായത്. രാവിലെ ഒമ്പതേമുക്കാലോടെയാണ് സംഭവം. നഗരത്തിലെ രണ്ട് പ്രമുഖ ആശുപത്രികളായ എകെജി ആശുപത്രിയുടെയും കൊയിലി ആശുപത്രിയുടെയും തൊട്ടടുത്താണ് റോഡിൽ ബസ്സിന് തീ പിടിക്കുന്നത്. നാട്ടുകാരും ഉടൻ…
ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് കൊവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി നേരിട്ട് ട്വിറ്ററിലൂടെയാണ് തനിക്ക് കൊവിഡ് ബാധിച്ച വിവരം അറിയിച്ചത്. താനുമായി സമ്പർക്കത്തിലേർപ്പെട്ടവരോട് സ്വയം ഐസൊലേറ്റ് ചെയ്യാനും കെജ്രിവാൾ ട്വീറ്റിലൂടെ ആവശ്യപ്പെട്ടു. അതേസമയം ദില്ലി എയിംസ് ആശുപത്രിയിലെ 50 ഡോക്ടർമാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ദില്ലി സഫ്ദർജംഗ് ആശുപത്രിയിലെ 23 റസിഡന്റ് ഡോക്ടർമാർക്കും കൊവിഡ് ബാധിച്ചതായാണ് റിപ്പോർട്ടുകൾ. ഇവരുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഡോക്ടർമാർക്ക് കൂട്ടത്തോടെ കൊവിഡ് ബാധിച്ചത് ആശുപത്രിയുടെ പ്രവർത്തനത്തെ ബാധിക്കുമോ എന്ന ആശങ്കയിലാണ് ഇപ്പോൾ അധികൃതർ.
പാലക്കാട്: തോക്കുമായി കോയമ്പത്തൂര്‍ വിമാനത്താവളത്തിലെത്തിയെ കോണ്‍ഗ്രസ് നേതാവ് പിടിയില്‍. പാലക്കാട് ഡിസിസി വൈസ് പ്രസിഡന്റും പട്ടാമ്പി മുന്‍ നഗരസഭാ ചെയര്‍മാനുമായ കെഎസ്ബിഎ തങ്ങളാണ് അറസ്റ്റിലായത്. കോയമ്പത്തൂർ എയർപോർട്ടിൽ നിന്ന് ഇന്ന് രാവിലെയാണ് തങ്ങളെ തോക്കുമായി പിടികൂടിയത്. തോക്കും ഏഴ് ബുള്ളറ്റും കെഎസ്ബിഎ തങ്ങളില്‍ നിന്നും പിടിച്ചെടുത്തു. തോക്ക് കൈവശം വയ്ക്കാന്‍ ആവശ്യമായ രേഖകള്‍ ഇദ്ദേഹത്തിന്റെ പക്കല്‍ ഉണ്ടായിരുന്നില്ലെന്ന് പൊലീസ് പറയുന്നു. കോയമ്പത്തൂരിൽ നിന്നും ബെംഗളൂരുവിലേക്ക് പോവുന്നതിനായി എയർപോർട്ടിൽ എത്തിയതാണ് കെ എസ് ബിഎ തങ്ങള്‍. കെഎസ്ബിഎ തങ്ങളെ കോയമ്പത്തൂര്‍ പീളമേട് പൊലീസിന് കൈമാറി.കാലപ്പഴക്കത്താൽ ഉപയോഗശൂന്യമാണ് തോക്കെന്ന് പൊലീസ് പറയുന്നു. പിതാവിന്റെ കാലത്തുള്ള തോക്കെന്നാണ് കെഎസ്ബിഎ തങ്ങൾ പൊലീസിന് നൽകിയ മൊഴി. എന്നാൽ രേഖകൾ ഹാജരാക്കിയിട്ടില്ല.
മലപ്പുറം: കുറ്റിപ്പുറത്ത് കടന്നൽ കുത്തേറ്റ് ഒരാൾ മരിച്ചു, 15-ലേറെപ്പേർക്ക് പരിക്കേറ്റു. കുറ്റിപ്പുറം സ്വദേശി കോരാത്ത് മുസ്തഫ(45)യാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ അഞ്ചുപേരെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ടാണ് ഇവർക്ക് കടന്നലിന്റെ കുത്തേറ്റത്. കുറ്റിപ്പുറം തെക്കേ അങ്ങാടി കാങ്കടപ്പുഴ കടവ് ജുമാ മസ്ജിദ് ഖബർസ്ഥാനിലാണ് സംഭവം നടന്നത്. ഖബറിടത്തിൽ പ്രാർത്ഥനയ്ക്കിടെയാണ് സംഭവം. ശക്തമായ കാറ്റിൽ കടന്നൽ കൂട്ടം ഇളകി വന്ന് പ്രാർത്ഥിച്ച് നിന്നവരെ കുത്തി. ഇവർ പ്രാണരക്ഷാർത്ഥം പള്ളിയിലേക്ക് ഓടിക്കയറി. പള്ളിക്കകത്ത് പ്രാർത്ഥിച്ച് നിന്നവർക്കും ഇതോടെ കുത്തേറ്റു.
ദുബായ്: യുഎഇ ഗോൾഡൻ വിസക്കാർക്ക് ദുബായിയിൽ പരിശീലന ക്ലാസില്ലാതെ ഡ്രൈവിംഗ് ലൈസൻസ് നൽകാൻ റോഡ് ഗതാഗത അഥോറിറ്റി (ആർടിഎ) തീരുമാനിച്ചു. പത്തു വർഷ ഗോൾഡൻ വിസ നേടിയ ആൾക്ക് സ്വന്തം നാട്ടിലെ അംഗീകൃത ലൈസൻസുണ്ടെങ്കിലാണ് ഇളവ് ലഭിക്കുക. സാധാരണ നാൽപത് അല്ലെങ്കിൽ ഇരുപത് പരിശീലന ക്ലാസുകളിൽ പങ്കെടുക്കുന്നതിൽ നിന്നാണ് പുതിയ ഉത്തരവോടെ ഇളവ് ലഭിക്കുന്നത്. നാട്ടിലെ ലൈസൻസോടെ അപേക്ഷിച്ചാൽ ഇത്തരക്കാർക്ക് റോഡ്, നോളജ് ടെസ്റ്റുകൾ പൂർത്തിയാക്കിയാൽ ലൈസൻസ് ലഭിക്കും. ഒറിജിനൽ എമിറേറ്റ്സ് ഐഡി, സ്വന്തം നാട്ടിൽ അംഗീകരിച്ച ഡ്രൈവിംഗ് ലൈസൻസ്, റോഡ്-നോളജ് ടെസ്റ്റ് ഫലം എന്നിവയാണ് ദുബായ് ലൈസൻസ് ലഭിക്കാൻ ഗോൾഡൻ വിസക്കാർക്ക് ആവശ്യമുള്ള രേഖകൾ.
ആലപ്പുഴ : മദ്യപിച്ച് ബൈക്ക് ഓടിച്ചതിന്റെ പേരില്‍ പിടിയിലായ യുവാവിനെ സ്റ്റേഷനില്‍ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് നീര്‍ക്കുന്നം മാടവനത്തോപ്പ് പ്രകശ് ബാബുവിന്റെ മകന് അമല്‍ബാബു(29)വിനെയാണ് പുന്നപ്ര പോലീസ് മര്‍ദ്ദിച്ചതായി ആരോപണം ഉയർന്നത്. ലാത്തിയുടെ അടിയേറ്റ അമല്‍ബാബുവിനെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ 31 നാണ് സംഭവം നടന്നത്. രാത്രി 9.30 ഓടെ സഹോദരിയുമൊത്ത് പുന്നപ്രയിലേക്ക് വണ്ടാനം പടിഞ്ഞാറുള്ള റോഡിലൂടെ ബൈക്കില്‍ പോകുന്നതിനിടെ വാഹനപരിശോധന നടത്തിയിരുന്ന പോലീസ് കൈകാണിച്ചു. എന്നാല്‍ മദ്യപിച്ചിരുന്നതിനാല്‍ നിര്‍ത്താതെ പോയി. സഹോദരിയെ ഭതൃവീട്ടില്‍ വിട്ട് മടങ്ങിവരുമ്പോഴും പോലീസ് കൈകാണിച്ചു. നിര്‍ത്താതെ പോയ ബൈക്ക് യാത്രികനെ പോലീസ് ലാത്തി എറിഞ്ഞുവീഴ്ത്തി പിടികൂടിയിരുന്നെന്ന് അമല്‍ബാബു പറഞ്ഞു. തുടര്‍ന്ന് സ്റ്റേഷനില്‍ എത്തിച്ച അമല്‍ബാബുവിനെ ലാത്തികൊണ്ട് അടിച്ചു. ബൈക്കില്‍നിന്നുള്ള വീഴ്ചയില്‍ കാലിന്റെ മുട്ടിന് പരിക്കേറ്റിട്ടും ചികിത്സ നല്കാന് പോലീസ് തയ്യാറായില്ലെന്നും അമല്‍ബാബു പറഞ്ഞു. മദ്യപിച്ച് വാഹനം ഓടിച്ചതിന്റെ പേരില്‍ കേസെടുത്തതിന് ശേഷം അമല്‍ബാബുവിനെ വിട്ടയച്ചു. പ്രകാശ്ബാബു സിപിഎം…