Author: News Desk

തിരുവനന്തപുരം; അർഹമായ ആനുകൂല്യങ്ങൾ തടഞ്ഞു വെച്ചതിൽ പ്രതിക്ഷേധിച്ച് കെജിഎംഒഎയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച മുതൽ ആരംഭിച്ച നിൽപ്പുസമരം ആരോ​ഗ്യമന്ത്രിയുടെ ഉറപ്പിനെ തുടർന്ന് ഒരു മാസത്തേക്ക് മാറ്റിവെച്ചതായി കെജിഎംഒഎ സംസ്ഥാന പ്രസിഡന്റ് ഡോ: ജി എസ് വിജയകൃഷ്ണനും, സെക്രട്ടറി ഡോ: ടി എൻ സുരേഷും അറിയിച്ചു. സർക്കാർ ആവശ്യം പരി​ഗണിക്കാത്തതിൽ പ്രതിക്ഷേധിച്ച് ഡോക്ടർമാർ നടത്തി വന്ന നിസഹകരണ സമരം നവംബർ 1 മുതൽ പ്രത്യക്ഷ സമരത്തിലേക്ക് മാറ്റുകയായിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ രാവിലെ 10 മണി മുതൽ സെക്രട്ടറിയേറ്റിന് മുന്നിൽ നിൽപ്പു സമരം ആംഭിച്ചതോടെ ആരോ​ഗ്യമന്ത്രി കെജിഎംഒഎ നേതാക്കളെ ചർച്ചയ്ക്ക് വിളിക്കുകയായിരുന്നു. തുടർന്ന് ഡോക്ടർമാരുടെ പ്രശ്നങ്ങൾ ധനകാര്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും ഉടൻ തന്നെ അനുകൂല തീരുമാനം ഉണ്ടാകുമെന്നും മന്ത്രി സംഘടന പ്രതിനിധികളെ അറിയിച്ചു. മന്ത്രിയുടെ ഉറപ്പിന്റെ അടിസ്ഥാനത്തിൽ പ്രത്യക്ഷ സമരം ഒരു മാസത്തേക്ക് നീട്ടി വെയ്ക്കുവാനും, 16 ന് കൂട്ട അവധിയെടുത്തുള്ള പ്രതിക്ഷേധം മാറ്റി വെയ്ക്കാനും, നിസഹകരണ സമരം തുടരുവാനും കെജിഎംഒഎ തീരുമാനിക്കുകയായിരിന്നു.

Read More

കൊച്ചി: ഇന്ന് കൊച്ചിയിൽ നടന്ന കോൺ​ഗ്രസിൻ്റെ വഴി തടയൽ സമരത്തോട് പ്രതികരിച്ചതിൻ്റെ പേരിൽ വിവാദത്തിലായ നടൻ ജോജു‍ ജോർജ് (actor joju george) മദ്യപിച്ചിട്ടില്ലെന്ന് പരിശോധനാഫലം. കോൺ​ഗ്രസ് പ്രവർത്തകർ ജോജുവിൻ്റെ വണ്ടി തടയുകയും വാഹനത്തിൻ്റെ പിന്നിലെ ചില്ല് അടിച്ചു തകർക്കുകയും ചെയ്തിരുന്നു. സമരക്കാർക്ക് അടുത്തേക്ക് വന്ന ജോജു ജോർജ് അവരെ അസഭ്യം പറയുകയും ഒരു വനിതാ നേതാവിനെ അധിക്ഷേപിക്കുകയും ചെയ്തുവെന്നാണ് കോൺ​ഗ്രസ് നേതാക്കൾ ആരോപിക്കുന്നത്. ജോജു ജോർജ് മദ്യപിച്ചാണ് സംഭവസ്ഥലത്ത് എത്തിയതെന്നും അവർ ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സംഘർഷസ്ഥലത്ത് നിന്നും പൊലീസ് ജോജുവിനെ നേരെ തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിൽ എത്തിച്ചത് മദ്യപരിശോധന നടത്തിയത്. ഉച്ചയോടെ വന്ന പരിശോധനഫലമനുസരിച്ച് ജോജുവിൻ്റെ രക്തത്തിൽ മദ്യത്തിൻ്റെ അംശം കണ്ടെത്താനായിട്ടില്ല. ഇതോടെ ജോജു മദ്യപിച്ചെത്തി അപമര്യാദയായി പെരുമാറിയെന്ന കോൺ​ഗ്രസ് പ്രവ‍ർത്തകരുടെ ആരോപണം തെറ്റാണെന്ന് തെളിഞ്ഞു. ആശുപത്രിയിലെത്തിക്കും മുൻപ് നടത്തിയ ശ്വാസപരിശോധനയിലും ജോജു മദ്യപിച്ചില്ലെന്നാണ് കണ്ടെത്തിയതെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു

Read More

തിരുവനന്തപുരം : മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെ തിരുവനന്തപുരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നഗരത്തിലെ എസ്.യു.ടി. ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണദ്ദേഹം. വി.എസ്സിന്റെ ആരോഗ്യനില വിലയിരുത്താനായി മെഡിക്കൽ ബോർഡ് യോഗം ചേരും എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.ഒക്ടോബർ 20ന് അദ്ദേഹത്തിന്റെ 98ാം പിറന്നാൾ ആയിരുന്നു. തിരുവനന്തപുരം ബാർട്ടൻഹിൽ ‘വേലിക്കകത്ത്’ വീട്ടിൽ കഴിഞ്ഞ രണ്ടു വർഷങ്ങളായി വിശ്രമജീവിതം നയിക്കുകയായിരുന്നു അദ്ദേഹം

Read More

കൊച്ചി: വഴി തടയൽ സമരത്തിനിടെ പ്രതിഷേധിച്ച ജോജു ജോർജ്ജിനെതിരെ നടപടി വേണമെന്ന് കോൺഗ്രസ് നേതാക്കൾ. ഇന്ധന വിലവർധനക്കെതിരായി കോണ്‍​ഗ്രസിന്‍റെ വഴിതടയല്‍ സമരം വലിയ ഗതാഗതകുരുക്കിലേക്ക് നീങ്ങിയതോടെയാണ് ബ്ലോക്കിൽപെട്ട നടൻ ജോജു ജോർജ്ജ് വാഹനത്തിൽ നിന്ന് ഇറങ്ങി വന്നതും പ്രതിഷേധിച്ചതും. കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് ജോജു കയര്‍ത്തു. ജോജു വനിതാ നേതാക്കളോട് മോശമായി സംസാരിച്ചുവെന്നും അധിക്ഷേപ പരമാർശം നടത്തിയെന്നുമാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്. ഇന്ധന വില വർധനവിനെതിരെയാണ് പ്രതിഷേധമെന്നും സാധാരണക്കാർക്ക് വേണ്ടിയാണ് സമരമെന്നും കോൺഗ്രസ് നേതാക്കൾ ഓർമ്മിപ്പിച്ചു. മുൻകൂട്ടി അനുമതി വാങ്ങിയാണ് റോഡ് തടയാൻ എത്തിയതെന്നും കോൺഗ്രസ് നേതാക്കൾ പറയുന്നു. സമാധാനമായി സമരം നടക്കുന്നതിനിടെ ജോജു പ്രശ്നമുണ്ടാക്കുകയായിരുന്നുവെന്നാണ് സമരക്കാരുടെ വാദം. സമരത്തിന് നേതൃത്വം നൽകുകയായിരുന്നു വനിതാ നേതാവിനോട് ജോജു അപമര്യാദയായി പെരുമാറിയെന്നും ജോജും മദ്യപിച്ച് സിനിമാ സ്റ്റൈൽ പ്രശ്നമുണ്ടാക്കുകയായിരുന്നുവെന്നാണ് ആക്ഷേപം. സംഭവത്തിൽ നടനെതിരെ പൊലീസ് നടപടി വേണമെന്നും ഉടൻ തന്നെ രേഖാമൂലം പരാതി നൽകുമെന്നും വനിതാ നേതാവ് പ്രതികരിച്ചു. കുടിച്ചു വെളിവില്ലാതെയാണ് ജോജു കടന്ന്…

Read More

കൊച്ചി: ഇന്ധന വിലവർധനക്കെതിരായി കോണ്‍​ഗ്രസിന്‍റെ വഴിതടയല്‍ സമരത്തിനെതിരെ രോഷാകുലനായി നടന്‍ ജോജു ജോര്‍ജ്. സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്ന സമരമാണെന്ന് ജോജു ജോര്‍ജ് പ്രതികരിച്ചു. രണ്ട് മണിക്കൂറായി ആളുകൾ കഷ്ടപ്പെടുകയാണ്. സാധാരണക്കാരെ ബുദ്ധിമുട്ടിച്ചു കൊണ്ടുള്ള സമരം കൊണ്ട് എന്താണ് നേടുന്നതെന്നും ജോജു ചോദിച്ചു. പ്രതിഷേധത്തിന് പിന്നാലെ കോൺ​ഗ്രസ് സമരം അവസാനിപ്പിച്ചു.അതി നാടകീയ രംഗങ്ങളാണ് കൊച്ചിയിലെ കോണ്‍ഗ്രസ് പ്രതിഷേധത്തിനിടെ അരങ്ങേറിയത്. ഇന്ധനവിലയ്ക്കെതിരായ കോണ്‍ഗ്രസ് പ്രതിഷേധത്തിനെതിരെ നടന്‍ ജോജു ജോര്‍ജ് പരസ്യമായി പ്രതിഷേധിച്ചതോടെ വന്‍ സംഘര്‍ഷമാണ് അരങ്ങേറിയത്. ഗതാഗത കുറുക്കില്‍പ്പെട്ട ജോജു ജോര്‍ജ് വാഹനത്തില്‍ നിന്നിറങ്ങി കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് കയര്‍ത്തു. സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിച്ചുകൊണ്ട് എന്ത് നേട്ടമാണ് ഉണ്ടാക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. പിന്നാലെ ജോജു ജോര്‍ജിന്‍റെ വാഹനത്തിന്‍റെ ചില്ല് പ്രവര്‍ത്തകര്‍ തകര്‍ത്തു.

Read More

കൊച്ചി: ഇന്ധനവില വര്‍ധനവിനെതിരേ കോണ്‍ഗ്രസ് നടത്തിയ റോഡ് ഉപരോധ സമരത്തിനെതിരേ സിനിമാ നടന്‍ ജോജു ജോര്‍ജിന്റെ പ്രതിഷേധം. തിങ്കളാഴ്ച രാവിലെ വൈറ്റിലയില്‍ ഗതാഗതം തടസപ്പെടുത്തി ഉപരോധം സംഘടിപ്പിച്ചതിനെതിരെയാണ് ജോജു പരസ്യമായി പ്രതിഷേധിച്ചത്. എന്നാല്‍ പ്രതിഷേധിച്ചതിന് പിന്നാലെ ജോജുവിന്റെ വാഹനത്തിന്റെ ചില്ല് സമരക്കാര്‍ അടിച്ചുതകര്‍ത്തു. കോണ്‍ഗ്രസിന്റെ ഉപരോധം കാരണം വാഹനങ്ങളുടെ നീണ്ടനിരയാണ് റോഡിലുള്ളത്. ആശുപത്രി, ഓഫീസ് ആവശ്യങ്ങള്‍ക്കായി പോകുന്നവര്‍ മണിക്കൂറുകളായി റോഡില്‍ കുടുങ്ങികിടക്കുകയാണ്. തിങ്കളാഴ്ച രാവിലെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വാഹനങ്ങളുമായെത്തി ഉപരോധ സമരം ആരംഭിച്ചത്. വാഹനങ്ങള്‍ റോഡില്‍ പലയിടങ്ങളിലായി നിര്‍ത്തി താക്കോല്‍ ഊരി പുറത്തിറങ്ങുകയായിരുന്നു. ഇതോടെ വൈറ്റില മുതല്‍ ഇടപ്പള്ളി വരെ ഗതാഗതം തടസ്സപ്പെട്ടു. ഇതിനിടെയാണ് ഗതാഗതക്കുരുക്കില്‍പ്പെട്ട സിനിമാ നടന്‍ ജോജു ജോര്‍ജ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ഗതാഗതം തടസപ്പെടുത്തിയുള്ള സമരത്തിനെതിരെയായിരുന്നു ജോജുവിന്റെ പ്രതിഷേധം. വാഹനത്തില്‍നിന്നിറങ്ങിയ ജോജു സമരക്കാരുടെ അടുത്തെത്തി രോഷാകുലനായി തന്റെ പ്രതിഷേധം അറിയിക്കുകയായിരുന്നു. ഇത് ചെറിയരീതിയിലുള്ള വാക്കേറ്റത്തിനും ഇടയാക്കി. രണ്ട് മണിക്കൂറോളമായി ആളുകള്‍ കഷ്ടപ്പെടുകയാണെന്നും താന്‍ ഷോ കാണിക്കാന്‍ വന്നതല്ലെന്നും ജോജു…

Read More

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധനവില വര്‍ധനവ് കാരണം ജനം പൊറുതിമുട്ടുന്നതിനിടെ എല്‍.പി.ജി സിലിണ്ടറിനും വില കൂട്ടി. വാണിജ്യ സിലിണ്ടറിന് ഒറ്റയടിക്ക് 266 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ 19 കിലോഗ്രാം സിലിണ്ടറിന് വില രണ്ടായിരം കടന്നു. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടര്‍ വില വര്‍ധിപ്പിച്ചിട്ടില്ല. ഡല്‍ഹിയില്‍ 2000.5 മുംബൈയില്‍ 1950 കൊല്‍ക്കത്തയില്‍ 2073.50, ചെന്നൈയില്‍ 2133 എന്നിങ്ങനെയാണ് പുതിയ വില. കഴിഞ്ഞ മാസമാണ് ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടര്‍ വില വര്‍ധിപ്പിച്ചത്. ഒരു സിലിണ്ടറിന് 15 രൂപ എന്ന നിരക്കിലായിരുന്നു വില വര്‍ധനവ്. കഴിഞ്ഞ രണ്ട് മാസത്തിനിടെ നാല് തവണയാണ് ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടര്‍ വില വര്‍ധിപ്പിച്ചത്. അതേസമയം രാജ്യത്ത് ഇന്ധന വില ഇന്നും കൂട്ടിയിട്ടുണ്ട്. പെട്രേളിനും ഡീസലിനും 48 പൈസ വീതമാണ് വര്‍ധിപ്പിച്ചത്. സംസ്ഥാനത്ത് ഇതോടെ പെട്രോള്‍ വില 112 രൂപ കടന്നു. ഡീസലിന് 105 രൂപയാണ് ഒരു ലിറ്ററിന്റെ വില.

Read More

ദുബൈ: പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ വന്‍ വെടിക്കെട്ടൊരുക്കി ഗ്വിന്നസ് ബുക്കില്‍ ഇടം പിടിക്കാനുള്ള ഒരുക്കത്തില്‍ യു.എ.ഇ. റാസല്‍ഖൈമയില്‍ ഒരുക്കുന്ന വെടിക്കെട്ടിലൂടെ രണ്ട് ഗിന്നസ് റെക്കോര്‍ഡുകളാണ് യു.എ.ഇ ലക്ഷ്യം വെക്കുന്നത്. വിവിധ നിറങ്ങളിലും പൈറോഡ്രോണ്‍സും അടക്കമുളളവ ഉപയോഗിച്ച് ഒരുക്കുന്ന വെടിക്കെട്ടാണ് അണിയറയില്‍ ഒരുങ്ങുന്നത്. മുന്‍ ലോക റെക്കോര്‍ഡുകള്‍ മറികടക്കുന്നതായിരിക്കും പുതുവത്സരത്തിലെ കരിമരുന്ന് പ്രയോഗമെന്നാണ് റാസല്‍ഖൈമയിലെ സംഘാടകരെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അല്‍ മര്‍ജാന്‍ ദ്വീപ് മുതല്‍ അല്‍ ഹംറ വില്ലേജ് വരെ 4.7 കിലോമീറ്റര്‍ ദൂരത്തില്‍ 12 മിനുറ്റ് ദൈര്‍ഘ്യമുളള വെടിക്കെട്ട് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. വെടിക്കെട്ട് കാണാന്‍ പൊതുജനങ്ങള്‍ക്കും സൗകര്യം ഒരുക്കും. പുതുവര്‍ഷത്തില്‍ വിപുലമായ ആഘോഷ പരിപാടികളാണ് യു.എ.ഇ ആസൂത്രണം ചെയ്തിരുന്നത്. അല്‍ മര്‍ജാന്‍ ദ്വീപിനും അല്‍ ഹംറ വില്ലേജിനും ഇടയിലുളള ബീച്ചില്‍ കുട്ടികള്‍ക്ക് വിനോദത്തിനുളള സ്ഥലവും കുടുംബ സംഗമത്തിനുളള സൗകര്യങ്ങള്‍ ഒരുക്കുമെന്നും സംഘാടകര്‍ വ്യക്തമാക്കി. വെടിക്കെട്ട് നടത്തുന്ന സ്ഥലത്ത് പൊതുജനങ്ങളുടെ സുരക്ഷ ഏര്‍പ്പെടുത്തുന്നതിനായി നാഷണല്‍ അതോറിറ്റി ഫോര്‍ എമര്‍ജന്‍സി, ദുരന്ത…

Read More

റോം: ജി-20 ഉച്ചകോടിയിൽ ഇന്ത്യയ്ക്ക് നയതന്ത്ര വിജയം. റോം പ്രഖ്യാപനത്തിൽ ഇന്ത്യയുടെ നിർദേശം ഉൾപ്പെടുത്തി. കൊവിഡ് വാക്സിൻ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് അംഗരാജ്യങ്ങൾ പരസ്പരം ബഹുമാനിക്കണമെന്ന ഇന്ത്യയുടെ നിർദേശമാണ് റോമിലെ പ്രഖ്യാപനത്തിൽ ഉൾപ്പെടുത്തിയത്. ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട ഇന്ത്യയുടെ നിർദേശങ്ങളും പ്രഖ്യാപനത്തിന്റെ ഭാഗമാകും. ഇന്ത്യയെ സംബന്ധിച്ച് ഒരു നയതന്ത്ര വിജയം എന്നതിലുപരി ലോകരാജ്യങ്ങൾക്കിടയിൽ ഇപ്പോഴത്തെ സാഹചര്യത്തിൽ സാമ്പത്തിക അവസ്ഥ തിരിച്ചുകൊണ്ടു വരുന്നതിനെയും സാമ്പത്തിക നിലയുടെ പുരോഗതിക്കും ഇത് അനിവാര്യമാണെന്ന് ബോധ്യപ്പെടുത്താനും ഇന്ത്യയ്ക്ക് സാധിച്ചു. ഒപ്പം കാലാവസ്ഥ വ്യതിയാനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളും ജി-20 ഉച്ചകോടിയിൽ ചർച്ചയായി. ഗ്രീൻ എനർജിയുടെ പ്രോത്സാഹനത്തിനുവേണ്ടി പടിഞ്ഞാറൻ രാജ്യങ്ങൾ സഹായം നൽകണമെന്ന ഇന്ത്യയുടെ നിർദേശത്തിന് അംഗ രാജ്യങ്ങൾക്കിടയിൽ അഗീകാരം ലഭിച്ചു. മാത്രമല്ല ഊർജ ദുരുപയോഗം അവസാനിപ്പിക്കാനായി അംഗ രാജ്യങ്ങൾ ചേർന്ന് പ്രവർത്തിക്കാനായിയുള്ള ധാരണയും ഇന്ത്യയുടെ നിർദേശത്തെ തുടർന്ന് രൂപപ്പെട്ടു. ഇറ്റലിയുടെ തലസ്ഥാനമായ റോമിലാണ് ഉച്ചകോടി. ചൈനയും റഷ്യയും വെര്‍ച്വലായാണ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന എട്ടാമത് ജി 20…

Read More

പാനൂര്‍: കൂറ്റേരിയിലും ചെണ്ടയാടും മുസ്‌ലിംലീഗ് പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം. യൂത്ത് ലീഗ് മുനിസിപ്പല്‍ സെക്രട്ടറി കൂറ്റേരിപൊയിലിലെ കെ.പി.മന്‍ജൂറിന് വെട്ടേറ്റു. കൂറ്റേരിയിലെ ചേമ്പിലക്കോത്ത് പള്ളിക്ക് സമീപം വച്ചാണ് മന്‍ജൂര്‍, സൈദ് മനാഫ് (22) അരയാക്കൂല്‍ സ്വദേശി ത്വാഹ മന്‍സിലില്‍ ആദില്‍ (21) എന്നിവരെ ഇരുപതംഗസംഘം ആക്രമിച്ചത്. പാനൂര്‍ മാക്യു മാര്‍ട്ട് സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരാണ് മന്‍ജൂറും മനാഫും.ബികോം വിദ്യാര്‍ഥിയായ ആദില്‍ പാനൂര്‍ പവര്‍ഫുള്‍ റെഡിമെയ്ഡ്‌സ് ജീവനക്കാരനാണ്. ഇതിന് പിന്നാലെ 10.30ഓടെ ചെണ്ടയാട് അഞ്ച് പേരും ആക്രമണത്തിനിരയായി. മര്‍ദനമേറ്റവരെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Read More