- വാഹന പരിശോധനക്കിടെ എം ഡി എം എയുമായി യുവാക്കൾ പിടിയിൽ
- തോക്ക് നന്നാക്കുന്നതിനിടെ വെടിപൊട്ടി വനിതാ ഉദ്യോഗസ്ഥയ്ക്ക് പരിക്ക്; പൊലീസുകാരന് സസ്പെന്ഷന്
- ബഹ്റൈനില്‍ ശമ്പളത്തോടുകൂടിയ പ്രസവാവധി 70 ദിവസമാക്കണമെന്ന് വനിതാ എം.പിമാര്‍
- ബഹ്റൈനില്‍ തൊഴില്‍ കോടതി വിധികള്‍ ഒരു ദിവസത്തിനകം നടപ്പാക്കുന്നു
- സ്കൂളുകളില്‍ വേനല്‍ക്കാലത്ത് ക്ലാസ് വേണ്ട; നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ നടപടി
- കെ.എസ്.ആർ.ടി.സി ബസുകളിൽ ഡിജിറ്റൽ പേയ്മെന്റ് സംവിധാനം നടപ്പിലാക്കുന്നു
- കക്കാടംപോയിൽ കോഴിപ്പാറ വെള്ളച്ചാട്ടത്തില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെടുത്തു
- ഓട്ടോയിൽ കടത്താൻ ശ്രമിച്ച 4508 പാക്കറ്റ് പുകയില ഉൽപന്നങ്ങളുമായി പ്രതി പിടിയിൽ
Author: News Desk
മലപ്പുറം: മദ്ധ്യവയസ്കയെ വെട്ടിപ്പരിക്കേൽപിച്ച ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച അറുപതുകാരൻ ഗുരുതരാവസ്ഥയിൽ. മലപ്പുറം ചുങ്കത്തറയിലാണ് സംഭവം. ചുങ്കത്തറ സ്വദേശി ശാന്തകുമാരിയെ വെട്ടിയ ശേഷം അഷറഫെന്നയാളാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇരുവരും ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. അഷറഫും നാൽപ്പത്തിയഞ്ചുകാരിയായ ശാന്തയും ദീർഘകാലമായി അടുപ്പത്തിലായിരുന്നു. ദേഹോപദ്രവം ഏൽപിച്ചു തുടങ്ങിയതോടെ ശാന്തകുമാരി അഷറഫുമായി അകന്നു. ശല്യം തുടർന്നതോടെ ശാന്ത പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് അഷറഫ് ശാന്തയെ ആക്രമിച്ചത്. പശുവിനെ കറക്കുന്നതിനിടയിൽ തൊഴുത്തിൽ കയറിയാണ് ആക്രമിച്ചത്. ഇവിടെ നിന്ന് ഓടി രക്ഷപ്പെട്ട ഇയാൾ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. അഷറഫിന് ഭാര്യയും മക്കളുമുണ്ട്. ശാന്തകുമാരി അവിവാഹിതയുമാണ്
മോസ്ക്കോ: യുക്രൈൻ – റഷ്യ രണ്ടാംഘട്ട ചർച്ച ഇന്ന് നടക്കും. പോളണ്ട് – ബെലാറൂസ് അതിർത്തിയിലാണ് ചർച്ച നടക്കുക. വെടിനിർത്തലും ചർച്ചയാകുമെന്ന് റഷ്യ അറിയിച്ചിട്ടുണ്ട്. അതേസമയം, യുക്രൈനിലെ സൈനിക നീക്കത്തിൽ നിന്ന് റഷ്യ പിന്മാറണമെന്ന് ഐക്യരാഷ്ട്ര സഭയിൽ ഇന്നലെ അവതരിപ്പിച്ച പ്രമേയത്തെ 141 രാജ്യങ്ങൾ അനുകൂലിച്ചു. അഞ്ച് രാജ്യങ്ങൾ പ്രമേയത്തെ എതിർത്തു. ഇന്ത്യ ഉൾപ്പടെ 35 രാജ്യങ്ങൾ വോട്ടെടുപ്പിൽ വിട്ടുനിന്നു. റഷ്യ, ബെലാറൂസ്, വടക്കൻ കൊറിയ, സിറിയ, എറിത്രിയ എന്നീ രാജ്യങ്ങളാണ് പ്രമേയത്തെ എതിർത്തത്. ഇന്ത്യക്ക് പുറമേ ഇറാനും ചൈനയും പാകിസ്ഥാനും വോട്ടെടുപ്പിൽ വിട്ടുനിന്നു. ഇതിനിടെ യുദ്ധത്തിൽ തങ്ങളുടെ 498 സൈനികർ മരിച്ചെന്ന് റഷ്യ സ്ഥിരീകരിച്ചു. സൈനിക നീക്കം തുടങ്ങിയശേഷം ഇതാദ്യമായാണ് ആൾനാശമുണ്ടായെന്ന റഷ്യയുടെ വെളിപ്പെടുത്തൽ. 1597 സൈനികർക്ക് പരിക്കേറ്റു. 2870 യുക്രൈൻ സൈനികരെ വധിച്ചെന്നും റഷ്യ പറഞ്ഞു
കുവൈത്ത് സിറ്റി: യുക്രൈനു പിന്നില്‍ അറബ് രാജ്യങ്ങള്‍ ഒന്നിച്ചു നിലപാട് വ്യക്തമാക്കണമെന്ന് കുവൈത്ത്. കെയ്റോയില്‍ ഈജിപ്തിന്റെ പ്രത്യേക താല്പര്യ പ്രകാരം ചേര്‍ന്ന അറബ് ലീഗ് കൗണ്‍സിലില്‍ കുവൈത്ത് അസിസ്റ്റന്റ് അറബ് വേള്‍ഡ് അഫയേര്‍സ് വിദേശ കാര്യ മന്ത്രി നാസ്സര്‍ അല്‍ ഖത്താമിയാണ് ഇക്കാര്യം ഉന്നയിച്ചത്. യുക്രൈന് ഒരു സ്വാതന്ത്ര രാഷ്ട്രമാണെന്നും ആ രാഷ്ട്രത്തിന്റെ പരമാധികാരത്തെ ചോദ്യം ചെയ്യുന്നതിന് മറ്റൊരു രാജ്യത്തിനു അവകാശമില്ലെന്നും, റഷ്യയുടെ കടന്നു കയറ്റത്തെ കുവൈത്ത് അപലപിക്കുന്നതായും, അന്താരാഷ്ട്ര തലത്തില്‍ ലോക രാഷ്ട്രങ്ങളുടെ എല്ലാവിധ പിന്തുണയും നല്കി പ്രശ്നത്തിന് സമാധാനപരമായ പരിഹാരം ഉണ്ടാകണമെന്നും കുവൈത്ത് ആവശ്യപ്പെടുന്നു.അതോടൊപ്പം അന്താരാഷ്ട്ര തലത്തില്‍ യുക്രൈനില്‍ ഉടലെടുത്ത പ്രതിസന്ധിക്ക് എത്രയും വേഗം പരിഹാരം ഉണ്ടാക്കുന്നതിനു ഐക്യരാഷ്ട്ര സഭയുടെയും അന്താരാഷ്ട്ര സമൂഹത്തിന്റെയും എല്ലാവിധ ശ്രമങ്ങളും ഉണ്ടാകണമെന്നും ഇജിപ്തില്‍ ചേര്‍ന്ന അറബ് ലീഗ് കൗണ്‍സില്‍ അടിയന്തിര യോഗം ആവശ്യപ്പെട്ടു.
ഇടുക്കി: കരിമണ്ണൂരിൽ മധ്യവയസ്കന് സിപിഎം ( ഏരിയ സെക്രട്ടറിയടക്കമുള്ളവരുടെ ക്രൂര മർദനം. ഇരുമ്പ് പൈപ്പ് കൊണ്ട് കൈയും കാലും അടിച്ചൊടിച്ചു. കരിമണ്ണൂർ സ്വദേശി ജോസഫ് വെച്ചൂരിനെയാണ് (51) കരിമണ്ണൂർ ഏരിയ സെക്രട്ടറി പി പി സുമേഷിന്റെ നേതൃത്വത്തിൽ മർദിച്ചത്. ഫേസ്ബുക്ക് പോസ്റ്റിന് കമന്റിട്ടെന്നാരോപിച്ചായിരുന്നു മർദനം. ഗുരുതര പരുക്കുകളോടെ ജോസഫ് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്.
ദില്ലി: കൊല്ലം വിസ്മയ കേസിൽ പ്രതിയും വിസ്മയയുടെ ഭർത്താവുമായ കിരൺ കുമാറിന് ജാമ്യം ലഭിച്ചു .സുപ്രീംകോടതിയാണ് കിരൺ കുമാറിന് ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ, ജസ്റ്റിസ് എം എം സുന്ദരേഷ് എന്നിവരടങ്ങിയ ബെഞ്ചാണ് പ്രതിക്ക് ജാമ്യം അനുവദിച്ചത്. ഏഴ് ദിവസത്തെ ജാമ്യത്തിനായാണ് കിരൺ കുമാർ സുപ്രീംകോടതിയെ സമീപിച്ചത്. അഭിഭാഷകനായ പ്രകാശാണ് കിരണിന് ഹർജി അനുവദിച്ചത്.ഹർജി അംഗീകരിച്ച സുപ്രീംകോടതി കിരൺ കുമാറിന് റെഗുലർ ജാമ്യം അനുവദിക്കുകയായിരുന്നു. ഇനി വിസ്മയ കേസിൽ വിചാരണ പൂർത്തിയായി ശിക്ഷ വിധിച്ചാൽ മാത്രമേ കിരണിന് ജയിലിൽ പോകേണ്ടതുള്ളൂ. വിസ്മയ കേസിൻ്റെ വിചാരണയിൽ പ്രധാന സാക്ഷികളെയടക്കം വിസ്തരിച്ച സാഹചര്യത്തിൽ ഇനി ജാമ്യം നൽകുന്നതിൽ തടസമില്ലെന്ന് കോടതി നിരീക്ഷിച്ചുപ്രതിക്ക് ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കും എന്ന കേരള സർക്കാരിൻ്റെ വാദം തള്ളിയാണ് കോടതി ഈ നിരീക്ഷണം നടത്തിയത്. കിരണിൻ്റെ ജാമ്യ വ്യവസ്ഥകൾ വിചാരണക്കോടതിക്ക് തീരുമാനിക്കാമെന്നും കോടതി വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
മലപ്പുറം : മുസ്ലിം ലീഗ് പരിപാടിയില്‍ അഡ്വക്കേറ്റ് എ. ജയശങ്കറിനെ പങ്കെടുപ്പിക്കുന്നതില്‍ അണികള്‍ക്കിടയില്‍ പ്രതിഷേധം. സ്ഥാപകദിന സമ്മേളനത്തിന്റെ ഭാഗമായുള്ള സെമിനാറിലാണ് അഡ്വക്കേറ്റ് ജയശങ്കറിന്റെ പ്രഭാഷണം നിശ്ചയിച്ചിരിക്കുന്നത്. ജയശങ്കര്‍ സംഘപരിവാര്‍ സഹയാത്രികനാണെന്നും മുസ്ലിങ്ങള്‍ക്കെതിരെ വംശീയ വിദ്വേഷമുണ്ടാക്കുന്ന പ്രചരണങ്ങള്‍ നടത്തുന്ന ആളാണെന്നും ലീഗ് അണികള്‍ ആരോപിക്കുന്നു. ജയശങ്കര്‍ മുമ്പ് നടത്തിയ പ്രസംഗങ്ങളിലെ പരാമര്‍ശങ്ങളും അണികള്‍ പ്രചരിപ്പിക്കുന്നു. മാര്‍ച്ച് 10ന് എറണാകുളം ടൗണ്‍ഹാളില്‍ നടക്കുന്ന ‘അഭിമാനകരമായ അസ്ഥിത്വം’ പരിപാടി ഉദ്ഘാടനം ചെയ്യുന്നത് പി.കെ കുഞ്ഞാലിക്കുട്ടിയാണ്. സോഷ്യല്‍ മീഡിയയില്‍ ലീഗ് അണികള്‍ തന്നെ പരസ്യമായി ഇതിനെ വിമര്‍ശിക്കുന്നു. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ കൈയില്‍ രാഖി കെട്ടുന്ന ഫോട്ടോ ഉള്‍പ്പെടെ പോസ്റ്റ് ചെയ്താണ് വിമര്‍ശനം. തിരൂരിലെ ശിഹാബ് തങ്ങള്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ ഉദ്ഘാടനത്തിന് മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിച്ചതിലും ലീഗ് അണികള്‍ക്കിടയില്‍ പ്രതിഷേധമുണ്ട്. പാണക്കാട് തങ്ങള്മാര് പങ്കെടുക്കുന്ന പരിപാടിയില്‍ ഉദ്ഘാടനത്തിന് മറ്റാരെയും നിശ്ചയിക്കാറില്ലെന്നും ലീഗ് നേതാക്കള്‍ തന്നെ പറയുന്നു. ഉദ്ഘാടനം ചെയ്യാന്‍ മുസ്ലിം ലീഗിനകത്ത് ആരുമില്ലേയെന്നാണ്…
മംഗളൂരു: എലിവിഷം കലർന്ന പേസ്റ്റ് ഉപയോഗിച്ച് അറിയാതെ പല്ല് തേച്ച 17 കാരിക്ക് ദാരുണാന്ത്യം. സുള്ള്യയിലെ മർകഞ്ച ഗ്രാമത്തിൽ നിന്നുള്ള ശ്രവ്യ, ഹിജാബ് വിവാദത്തിന്റെ പശ്ചാത്തലത്തിൽ കോളേജിന് അവധി പ്രഖ്യാപിച്ച ശേഷം വീട്ടിലായിരുന്നു. ഫെബ്രുവരി 14 ന്, ശ്രവ്യ ഉറങ്ങാൻ കിടക്കുന്നതിന് മുമ്പ് പല്ല് തേക്കുന്നതിനിടെ, ടൂത്ത് പേസ്റ്റിന് പകരം ബ്രഷിൽ അബദ്ധത്തിൽ എലിവിഷം പുരട്ടി. എന്നിരുന്നാലും, ഉടൻ തന്നെ പറ്റിയ അബദ്ധം മനസ്സിലാക്കി, വെള്ളം ഉപയോഗിച്ച് വായ കഴുകി. പെൺകുട്ടിയുടെ വീട്ടിലെ കുളിമുറിയുടെ ജനാലയ്ക്കടുത്തായിരുന്നു ടൂത്ത് പേസ്റ്റ് സൂക്ഷിച്ചിരുന്നത്. അതിനടുത്തായി എലിവിഷവും വച്ചിരുന്നു. മുറി ഇരുട്ടായതിനാൽ ശ്രവ്യ ടൂത്ത് പേസ്റ്റിന് പകരം എലിവിഷം എടുത്ത് പല്ല് തേച്ചു. പിറ്റേന്ന് സുഖമായെന്ന് തോന്നിയെങ്കിലും ഫെബ്രുവരി 17ന് വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് പുത്തൂരിലെ ചികിത്സയ്ക്ക് ശേഷം മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.
കൊച്ചി: യൂട്യൂബ് വ്ളോഗറും മോഡലുമായ യുവതിയെ അപ്പാര്‍ട്ട്മെന്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ സ്വദേശി നേഹ(27) ആണ് എറണാകുളം പോണേക്കര ജവാന് ക്രോസ് റോഡിന് സമീപമുളള അപ്പാര്‍ട്ട്മെന്റില്‍ മരിച്ചതായി കണ്ടെത്തിയത്. തിങ്കളാഴ്ച ഉച്ചയ്ക്കായിരുന്നു ഇവരെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവ ദിവസം യുവതിയുടെ സുഹൃത്തും വീട്ടിലുണ്ടായിരുന്നു. ഇയാള്‍ ഭക്ഷണം വാങ്ങാനായി പോയി തിരിച്ചുവന്നപ്പോള്‍ വാതില്‍ അകത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു. ഫോണില്‍ വിളിച്ചിട്ടും എടുക്കാതെയായതോടെ വാതില്‍ ചവിട്ടിത്തുറന്ന് അകത്തു കയറുകയായിരുന്നു. തുടര്‍ന്ന് നേഹയെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ പൊലീസില്‍ വിവരമറിയിച്ചു.ആറു മാസം മുമ്പാണ് നേഹ എറണാകുളത്ത് താമസമാക്കിയത്. യുവതി ഭര്‍ത്താവുമായി അകന്നു കഴിയുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. യുവതിയുടെ മരണത്തില്‍ എളമക്കര പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം ഇന്‍ക്വസ്റ്റിന് ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
കൊച്ചി: രാജ്യത്ത് പാചക വാതക വിലയിൽ വൻ വർദ്ധന. വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന് 106 രൂപ 50 പൈസ കൂട്ടി. കൊച്ചിയിൽ സിലിണ്ടറിന് പുതുക്കിയ വില 2009 രൂപയാണ്. ഹോട്ടലുകളിൽ ഉപയോഗിക്കുന്ന പാചക വാതക സിലിണ്ടറുകളുടെ വിലയാണ് വർധിപ്പിച്ചത്. വീടുകളിൽ ഉപയോഗിക്കുന്ന സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല. യുക്രൈൻ യുദ്ധ സാഹചര്യത്തിൽ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയർന്നിരുന്നെങ്കിലും ഇന്ത്യയിൽ വിവിധ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് സാഹചര്യമായതിനാൽ എണ്ണക്കമ്പനികൾ വില ഉയർത്തിയിരുന്നില്ല. യുപി അടക്കമുള്ള സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കുന്നതിനാണ് സ്വകാര്യ കമ്പനികൾ വില ഉയർത്താതിരുന്നത്. എന്നാൽ തെരഞ്ഞെടുപ്പ് കഴിയാൻ കാത്തുനിൽക്കാതെ വാണിജ്യ സിലിണ്ടറുകളുടെ വില ഇന്ന് ഉയർത്തുകയായിരുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ കഴിഞ്ഞ ഫെബ്രുവരിയിൽ വാണിജ്യ സിലിണ്ടറിന് വില കുറച്ചിരുന്നു.
കോഴിക്കോട്: മാതമംഗലം മോഡലിൽ തൊഴിലാളി സമരം (Trade Union) നടക്കുന്ന കോഴിക്കോട് പേരാമ്പ്രയിലെ കടയും പൂട്ടി. ഇന്ന് മുതൽ പേരാമ്പ്ര ചേനോളി റോഡിലെ സികെ മെറ്റീരിയൽസ് എന്ന സ്ഥപനം തുറക്കുന്നില്ലെന്ന് കടയുടമ ബിജു അറിയിച്ചു. രാഷ്ട്രീയ സമ്മർദവും തൊഴിലാളികളുടെ സമരവും മൂലം മാനസികമായി തളർന്നുവെന്നും പോട്ടർമാരെ വച്ച് മുന്നോട്ട് പോകാൻ കഴിയാത്ത അവസ്ഥയാണെന്നുമാണ് കടയുടമ ബിജു വിശദീകരിക്കുന്നത്. ”എല്ലാ തൊഴിലാളി സംഘടനകളും സമരത്തിനുണ്ട്. വിഷയത്തിൽ രാഷ്ട്രീയ കക്ഷികളെ ഉൾപ്പെടുത്താൻ ശ്രമിച്ചെങ്കിലും തൊഴിലാളികളോട് സഹകരിക്കാനാണ് അവർ ആവശ്യപ്പെടുന്നത്”. അതിൽ എല്ലാ രാഷ്ട്രീയ കക്ഷികളും ഉൾപ്പെടുന്നുണ്ട്. 15 കോടി മുടക്കി തുടങ്ങിയ സ്ഥാപനം പൂട്ടേണ്ട സ്ഥിതിയിലായെന്നും ഉടമ പറഞ്ഞു. തന്റെ തൊഴിലാളികളെ വെച്ച് സാധനങ്ങളിറക്കും എന്ന നിലപാടിൽ തന്നെയാണെന്നും മറ്റൊരു ഒത്തുതീർപ്പിനുമില്ലെന്നുമാണ് ഉടമ ആവർത്തിക്കുന്നത്. 2019 ലാണ് പ്രവാസിയായ ബിജു പേരാമ്പ്ര ചേനോളി റോഡിൽ സികെ മെറ്റീരിയൽസ് എന്ന കട തുടങ്ങുന്നത്. അന്ന് മുതൽ സാധനങ്ങൾ ഇറക്കുന്നതുമായി ബന്ധപ്പെട്ട് ചുമട്ടു തൊഴിലാളികളുമായി തർക്കമുണ്ട്. ഒരു…