Author: News Desk

കണ്ണൂർ : DYFI മേനപ്രം മേഖലാ കമ്മിറ്റി സെക്കുലർ യൂത്ത് ഫെസ്റ്റ് സംഘടിപ്പിച്ചു .മാരാങ്കണ്ടിയിൽ വെച്ച് സംഘടിപ്പിച്ച സെക്കുലർ യൂത്ത് ഫെസ്റ്റ് ഡി.വൈ.എഫ്.ഐ മുൻ ജില്ലാ വൈസ് പ്രസിഡൻ്റ് വി.പി വിജേഷ് ഉദ്ഘാടനം ചെയ്തു ഷൈജിത്ത്.എൻ അധ്യക്ഷനായി ടി.ജയേഷ്, ജസ്റ്റിൻ റാം, ജിബീഷ് ടി.എം എന്നിവർ സംസാരിച്ചു. നവാസ് പി.വി സ്വാഗതവും, വിനീഷ് ബാബു നന്ദിയും രേഖപ്പെടുത്തി .തുടർന്ന് കരോക്കെ ഗാനമേളയും ഉണ്ടായിരുന്നു.

Read More

തിരുവനന്തപുരം : ശക്തമായ മഴയും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉണ്ടായ വിവിധ ദുരന്ത പ്രദേശങ്ങളില്‍ അടിയന്തര സന്നദ്ധപ്രവര്‍ത്തനത്തിന്‌ മുഴുവന്‍ പാര്‍ടി പ്രവര്‍ത്തകരും അനുഭാവികളും രംഗത്തിറങ്ങണമെന്ന്‌ സി.പി.ഐ.(എം) സംസ്ഥാന സെക്രട്ടറിയറ്റ്‌ അഭ്യര്‍ത്ഥിച്ചു. ന്യൂനമര്‍ദ്ദ മഴയേയും ഉരുള്‍പൊട്ടലിനേയും തുടര്‍ന്ന്‌ തെക്കന്‍ കേരളത്തില്‍ പലയിടത്തും രൂക്ഷമായ സ്ഥിതിയാണ്‌. എല്ലാ സഹായത്തിനും പാര്‍ടി പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണം. ഒട്ടേറെ മേഖലകളില്‍ കൃഷി നാശമുണ്ടായിട്ടുണ്ട്‌. റോഡുകള്‍ തകര്‍ന്നു. സ്ഥിതിഗതികള്‍ സാധാരണ ഗതിയിലാകുന്നതുവരെ ജനങ്ങള്‍ മലയോരമേഖലയിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണം.പുഴകളുടെ കരകവിഞ്ഞൊഴുക്കും വെള്ളക്കെട്ടും തുടരുകയാണ്‌. തീരപ്രദേശത്തേക്ക്‌ ഈ വെള്ളം ഒഴുകിയെത്തുന്നതോടെ അവിടങ്ങളിലും കടുത്ത ജാഗ്രത ആവശ്യമാണെന്നും സി.പി.ഐ.(എം) സംസ്ഥാന സെക്രട്ടറിയറ്റ്‌ പ്രസ്‌താവനയില്‍ പറഞ്ഞു.

Read More

ഇടുക്കി: ഇടുക്കി ഡാം വീണ്ടും തുറന്നു. ചെറുതോണി അണക്കെട്ടിൻ്റെ മൂന്നാമത്തെ ഷട്ടറാണ് തുന്നന്നത്. നാൽപ്പത് സെൻ്റിമീറ്റർ ഉയരത്തിലാണ് ഡാം തുറന്നത്. 30 മുതൽ 40 വരെ ക്യുമെക്സ് ജലം ഒഴുക്കി വിടും. റൂൾ കർവ് അനുസരിച്ച് അണക്കെട്ടിലെ ജലനിരപ്പ് ക്രമീകരിക്കാനാണ് ഡാം തുറന്നിരിക്കുന്നത്. ഈ വർഷം ഇത് രണ്ടാമത്തെ തവണയാണ് അണക്കെട്ടിന്റെ ഷട്ടർ ഉയർത്തുന്നത് റെഡ് അലർട്ട് ലെവലിനായി കാത്ത് നിൽക്കാതെ തന്നെ വെള്ളം ഒഴുക്കി കളയാൻ രാവിലെ തീരുമാനിക്കുകയായിരുന്നു. റൂൾ കർവ് പ്രകാരം ഇടുക്കി ഡാമിലെ ബ്ലൂ അലർട്ട് ലെവൽ 2392.03 അടിയാണ്. ഓറഞ്ച് അലർട്ട് 2398.03 അടിയും റെഡ് അലർട്ട് 2399.03 അടിയുമാണ്. റെഡ് അലർട്ട് ലെവലിലെത്തിയ ശേഷം ഇടുക്കി തുറന്നാൽ മതിയെന്നാണ് കെഎസ്ഇബി ഇന്നലെ തീരുമാനിച്ചിരുന്നത്. എന്നാൽ ഡാമിന്‍റെ വൃഷ്ടിപ്രദേശത്ത് മഴ കനക്കുകയും, മുല്ലപ്പെരിയാർ സ്പിൽ വേ ഷട്ടറുകൾ തുറക്കേണ്ട സ്ഥിതി വരികയും ചെയ്തു. ചെറുതോണി ഷട്ടറുകൾ തുറന്ന് സെക്കന്‍റിൽ ഒരു ലക്ഷം ലിറ്റർ വെള്ളം പുറത്തേക്ക്…

Read More

ആലപ്പുഴ : അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും രൂപപ്പെട്ട ന്യൂനമർദ്ദത്തെ തുടർന്ന് ജില്ലയിൽ അതിശക്തമായ മഴ പെയ്തതും കിഴക്കൻ വെള്ളത്തിന്റെ വരവ് ശക്തമായതും ചെങ്ങന്നൂരിലെ താഴ്ന്ന പ്രദേശങ്ങളെ വെള്ളത്തിനടിയിലാക്കി. ജനനിരപ്പ് ഉയർന്നതിനെത്തുടർന്ന് ചെങ്ങന്നൂരിൽ രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ചെറിയനാട് വില്ലേജില്‍ കടയിക്കാട് എസ്.എന്‍.ഡി.പി ഓഡിറ്റോറിയത്തിലെ ക്യാമ്പില്‍ മൂന്നു കുടുംബങ്ങളിലെ അഞ്ചു പേരുണ്ട്. ചെങ്ങന്നൂര്‍ വെണ്‍മണി വില്ലേജില്‍ സെന്റ് മേരീസ് പള്ളി ഹാളിലെ ക്യാമ്പിലേക്ക് ആറു കുടുംബങ്ങളിലെ 20 പേരെ മാറ്റി പാര്‍പ്പിച്ചു. നിലവില്‍ ജില്ലയില്‍ രണ്ടു ക്യാമ്പുകളായി 9 കുടുംബങ്ങളിലെ 25 പേരാണുള്ളത്. ജലനിരപ്പ് ഇനിയും ഉയർന്നാൽ കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങുവാനുള്ള മുൻകരുതൽ ജില്ലാ ഭരണകൂടം സ്വീകരിച്ചിട്ടുണ്ട്. അതിശക്തമായ കാറ്റിലും മഴയിലും പലയിടത്തും വ്യാപക നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിലവിൽ ജില്ലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ ജില്ലാ ഭരണകൂടം സജ്ജമാണെന്നും ജില്ലാ ദുരന്ത നിവാരണ സമിതി അധ്യക്ഷൻ കൂടിയായ ജില്ലാ കളക്ടർ എ അലക്‌സാണ്ടർ പറഞ്ഞു.

Read More

മനാമ: ആറു ഗൾഫ് രാജ്യങ്ങളിലായി ഐ സി എഫ് നേതൃത്വത്തിൽ നടന്ന മാസ്റ്റർ മൈൻഡ് ക്വിസ് മത്സരങ്ങൾക്ക് ഗ്രാൻഡ് ഫിനാലെ യോടെ തിരശീല വീണു.ആറു രാജ്യങ്ങളിൽ നിന്നുമുള്ള വിജയികൾ ഇന്നലെ ഗ്രാൻഡ് ഫിനാലെയിൽ മാറ്റുരച്ചപ്പോൾ സൗദിയിൽ നിന്നുമുള്ള അമ്മാർ മുഹമ്മദ് ഒന്നാം സ്ഥാനവും ഫാത്തിമ ഹുദ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. മൂന്നാം സ്ഥാനം ബഹ്‌റൈനിൽ നിന്നുള്ള മുഹമ്മദ് യൂനുസ് ആണ് നേടിയത്. നബി(സ) സഹിഷ്ണുതയുടെ മാതൃക എന്ന പ്രമേയത്തിൽ നടന്ന റബീഉൽ അവ്വൽ കാമ്പയിന്റെ ഭാഗമായി ഗൾഫ് നാടുകളിലെ മദ്‌റസ വിദ്യാർത്ഥികൾക്ക് വേണ്ടിയാണ് ക്വിസ് മത്സരം സംഘടിപ്പിച്ചത്. മുഹമ്മദ് നബി(സ) നുബുവ്വതിന് മുൻപ് എന്ന വിഷയത്തിൽ ഓരോ രാജ്യത്തെയും സെന്റർ തലങ്ങളിൽ ആയിരുന്നു ആദ്യ റൌണ്ട് ക്വിസ് മത്സരം. രണ്ടാം റൗണ്ടിൽ സെന്റർ വിജയികൾ നാഷണൽ തലത്തിൽ മത്സരിച്ചു. നാഷ്ണൽ വിജയികളാണ് ഗൾഫ് തല ഗ്രാൻഡ് ഫിനാലെയിൽ പങ്കെടുത്തത്. ഒന്നാം സമ്മാനത്തിനർഹനായ അമ്മാർ മുഹമ്മദ് റിയാളിലെ രിസലത്തുൽ ഇസ്‌ലാം മദ്രസയിലെ എട്ടാം…

Read More

പാലക്കാട്: ഷൊർണൂരിൽ ഒരു വയസ്സുള്ള കുഞ്ഞിനെയടക്കം രണ്ട് കുട്ടികളെ കൊലപ്പെടുത്തി അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. മഞ്ഞക്കാട് പരിയംകണ്ടത്ത് ദിവ്യയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ദിവ്യയുടെ മക്കളായ അനിരുദ്ധ് (4 വയസ്സ്) അഭിനവ് (1 വയസ്സ്) എന്നിവരാണ് മരിച്ചത്. കൈത്തണ്ട മുറിച്ച ശേഷം ഉറക്കഗുളിക കഴിച്ചാണ് ദിവ്യ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇത് കണ്ട ദിവ്യയുടെ ഭർത്താവിന്‍റെ അമ്മയുടെ അമ്മയായ അമ്മിണിയമ്മയും ആത്മഹത്യക്ക് ശ്രമിച്ചു. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More

തിരുവനന്തപുരം : ആധുനിക ഇന്ത്യയുടെ വളർച്ചയെ വളരെയേറെ സ്വാധീനിച്ച രാഷ്ട്രീയ വ്യക്തിത്വങ്ങളിൽ ഒരാളാണ് ജവഹർലാൽ നെഹ്റു മുഖ്യമന്ത്രി പിണറായിവിജയൻമുഖ്യമന്ത്രിയുടെ ഫേസ്ബുക്‌ പോസ്റ്ആധുനിക ഇന്ത്യയുടെ വളർച്ചയെ വളരെയേറെ സ്വാധീനിച്ച രാഷ്ട്രീയ വ്യക്തിത്വങ്ങളിൽ ഒരാളാണ് ജവഹർലാൽ നെഹ്റു. സ്വാതന്ത്ര്യ പോരാട്ടത്തിനു നൽകിയ സുദീർഘവും ത്യാഗനിർഭരവുമായ നേതൃത്വവും, ഇന്ത്യയെ ജനാധിപത്യ രാഷ്ട്രമായി വളർത്തിയ രാഷ്ട്രതന്ത്രജ്ഞതയും ചരിത്രത്തിൽ അദ്ദേഹത്തിൻ്റെ സ്ഥാനം അനന്യമാക്കുന്നു. സ്വാതന്ത്ര്യം അർത്ഥവത്താകണമെങ്കിൽ ശാസ്ത്രബോധവും മതേതരത്വവും സമത്വവും സ്വന്തമാക്കിയ ഒരു സമൂഹത്തിൻ്റെ നിർമ്മിതി സാധ്യമാകണമെന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചു. സോഷ്യലിസത്തിൽ ആകൃഷ്ടനായിരുന്ന നെഹ്റു സോവിയറ്റ് മാതൃകയെ പിന്തുടർന്ന പല നയങ്ങളും ഇവിടെ നടപ്പിലാക്കാൻ ശ്രമിച്ചു. കുട്ടികളിൽ ഇന്ത്യയുടെ ഭാവി കണ്ട അദ്ദേഹം ശിശുക്ഷേമത്തിനും വിദ്യാഭ്യാസത്തിനും വലിയ പ്രാധാന്യമാണ് നൽകിയത്. നെഹ്റു ഏതു മൂല്യങ്ങൾക്കു വേണ്ടി നിലകൊണ്ടോ, അവ രൂക്ഷമായി അക്രമിക്കപ്പെടുകയും വിസ്മൃതിയിലാണ്ടു പോവുകയും ചെയ്യുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാട് കടന്നു പോകുന്നത്. നെഹ്റുവിൻ്റെ ജന്മദിനമായ ഇന്ന്, അദ്ദേഹം നൽകിയ സമത്വത്തേയും നീതിയേയും ശാസ്ത്രബോധത്തേയും വികസനത്തേയും കുറിച്ചുള്ള…

Read More

തിരുവനന്തപുരം : സർക്കാർ നിയന്ത്രിത സ്വശ്രയ എഞ്ചിനീയറിംഗ് കോളേജുകളിലെയും പ്രൈവറ്റ് എഞ്ചിനീയറിംഗ് കോളേജുകളിലെയും ചട്ട വിരുദ്ധ നിയമനങ്ങൾ സാങ്കേതിക സർവകലാശാല പരിശോധിക്കുന്നില്ലെന്നു ആക്ഷേപം. സംസ്ഥാനത്തെ സർക്കാർ എൻജിനീയറിങ് കോളേജിൽ വിവിധ തസ്തികകളിൽ നിയമിച്ചിട്ടുള്ള അയോഗ്യരായ അധ്യാപകരെ 2010 ലെ എ.ഐ. സി. റ്റി വ്യവസ്ഥ പ്രകാരം തരംതാഴ്ത്തികൊണ്ട് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു.പകരം പ്രിൻസിപ്പൽ,പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസ്സർമാർക്ക് മുൻകാല പ്രാബല്യത്തിൽ ഉദ്യോഗകയറ്റം നല്കി. സാങ്കേതിക സർവകലാശാല വിസി, സാങ്കേതിക വിദ്യാഭ്യാസഡയറക്ടർ, PSC യിലെ നിലവിലെ ഒരു അംഗമുൾപ്പടെ 18 സർക്കാർ എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പൽ മാരെയാണ് മുൻകാലപ്രാബല്യത്തിൽ തരം താഴ്ത്തിയത്.43 പേർക്ക് പ്രിൻസിപ്പൽ തസ്തികയിൽ ഉദ്യോഗകയറ്റവും നൽകിയിട്ടുണ്ട്. സംസ്ഥാനത്തെ വിവിധ എഞ്ചിനീയറിംഗ് കോളേജുകളിലെ 961 അധ്യാപകർ അ യോഗ്യരാണെന്ന സിഎജി യുടെ റിപ്പോർറ്റിന്റെയും സുപ്രീംകോടതിവിധി യുടെയും അടിസ്ഥാനത്തിലാണ് സർക്കാർ ഉത്തരവ്. . ഉന്നതവിദ്യാഭ്യാസ അഡിഷണൽ ചീഫ് സെക്രട്ടറി ചെയർമാനായി രൂപീകരിച്ച സെലക്ഷൻ കമ്മിറ്റിയെയാണ് വിവിധ തസ്തികകളിലേയ്ക്ക് യോഗ്യരായവരെ കണ്ടെത്തി റിപ്പോർട്ട്‌ തയ്യാറാക്കിയത്. എന്നാൽ…

Read More

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴയ്ക്ക് സാധ്യത. കനത്ത മഴയും നാശ നഷ്ടങ്ങളുമുണ്ടായ തിരുവനന്തപുരം ജില്ലയിൽ അതീവ ജാ​ഗ്രതയാണ്. എല്ലാ ജില്ലകളിലും റെഡ് അലർട്ടിന് സമാനമായ മുന്നൊരുക്കങ്ങൾക്ക് ദുരന്ത നിവാരണ അതോറിറ്റി നിർദേശം നൽകിയിട്ടുണ്ട്. ഏഴ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് ആണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,ആലപ്പുഴ, കോട്ടയം, ഇടുക്കി,കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്.മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. നെയ്യാറിൽ ഒരു സ്ത്രീയുടെ മൃതദേഹം കിട്ടി. നെയ്യാറ്റിൻകര പാലക്കടവിലാണ് 65 വയസ് പ്രായം തോന്നിക്കുന്ന സ്ത്രീയുടെ മൃതദേ​ഹം കിട്ടിയത്. ഒഴുക്കിൽപെട്ടതാകാമെന്നാണ് പ്രാഥമിക നി​​ഗമനം. കനത്ത മഴമൂലം ഇന്നലെ മണ്ണ് വീണ് മൂടി പാറശാല റെയിൽവേ പാളത്തിലെ മണ്ണ് പൂർണ്ണമായും നീക്കാൻ കഴിഞ്ഞില്ല. ശക്തമായ മഴയിൽ മണ്ണ് വീണ്ടും വീഴുകയാണ്. നെയ്യാറ്റിൻകര ദേശീയപാതയിലെ മരുത്തൂർപാലം തകർന്നതിനെ തുടർന്ന് ഗതാഗതം പൂർണ്ണമായും നിർത്തിയിട്ടുണ്ട്.അറ്റകുറ്റപണിക്ക് ശേഷം ഇന്ന് ഗതാഗതം പുന:സ്ഥാപിക്കാൻ ആണ് ശ്രമം കൊല്ലത്തും മഴ തുടരുകയാണ്. കുളത്തൂപ്പുഴ ആര്യങ്കാവ് അടക്കം കിഴക്കൻ മേഖലകളിൽ…

Read More

തിരുവനന്തപുരം :അരേക്കാപ്പ് പട്ടിക വര്‍ഗ കോളനിയിലെത്തിയ ആദ്യമായി ജനപ്രതിനിധിയായി മന്ത്രി കെ രാധാകൃഷ്ണന്‍. കഴിഞ്ഞദിവസത്തെ കനത്ത മഴയും മഞ്ഞും വകവയ്ക്കാതെയാണ് മന്ത്രിയും കലക്ടറും അടങ്ങിയ സംഘം അരേകാപ്പ് കോളനിയില്‍ എത്തിയത്. കോളനി നിവാസികളുടെ യാത്രാസൗകര്യം, ചികില്‍സാ സൗകര്യങ്ങള്‍ അടക്കമുള്ള പ്രശ്‌നങ്ങള്‍ അടിയന്തിരമായി പരിഹരിക്കുമെന്ന് മന്ത്രി രാധാകൃഷ്ണന്‍ അറിയിച്ചു. അരേക്കാപ്പ് യാത്രയെക്കുറിച്ച് ഫേസ്ബുക് പോസ്റ്റ് കനത്ത മഴ, മഞ്ഞ്,ഒരു വശത്തേക്ക് മാത്രം 28 കിലോമീറ്റർ അണക്കെട്ടിലൂടെ യാത്ര… തുടർന്ന് ഒരു മണിക്കൂർ കാട്ടിലൂടെ നടത്തം …രാവിലെ ഏഴിന് ഇടമലയാറ്റിലെത്തിയപ്പോൾ സുരക്ഷയുടെ പേരിൽ പൊലീസ് പറയുന്നു …യാത്ര ഒഴിവാക്കുന്നതാകും ഉചിതം. അപ്പോൾ ഒരു വാക്കു മാത്രമാണ് മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞത്. അരേക്കാപ്പ് പട്ടിക വർഗ കോളനിയിലേക്ക് ഇതുവരെ ഒരു ജനപ്രതിനിധിയും പോയിട്ടില്ലല്ലോ… മഴയൊക്കെ മാറി… എല്ലാം ശരിയാകുമെന്നേ… നമുക്കങ്ങ് പോകാം. എം എൽ എ സനീഷ് ജോസഫിനും കലക്ടർ ഹരിത . വി . കുമാറിനും മറിച്ചൊന്നും പറയാൻ കഴിത്തില്ല. തെരഞ്ഞെടുപ്പ് കാലത്തു…

Read More