Author: News Desk

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് നിപ മാനേജ്‌മെന്റ് പ്ലാന്‍ തയ്യാറാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സര്‍ക്കാര്‍, സ്വകാര്യം ഉള്‍പ്പെടെ എല്ലാ ആശുപത്രികളും പ്രോട്ടോകോള്‍ കൃത്യമായി പാലിക്കേണ്ടതാണ്. എല്ലാ ജില്ലകളും ജാഗ്രത പാലിക്കുകയും എന്‍സെഫലൈറ്റിസ് രോഗബാധിതരെ നിരീക്ഷണം നടത്തുകയും വേണം. ജില്ലകള്‍ ആവശ്യമെങ്കില്‍ നിപ മാനേജ്‌മെന്റ് പ്ലാന്‍ തയ്യാറാക്കേണ്ടതാണ്. ഇതോടൊപ്പം പുതുക്കിയ ട്രീറ്റ്‌മെന്റ് ഗൈഡ്‌ലൈനും, ഡിസ്ചാര്‍ജ് ഗൈഡ്‌ലൈനും പുറത്തിറക്കിയതായും മന്ത്രി വ്യക്തമാക്കി. സംസ്ഥാന, ജില്ലാ, ആശുപത്രിതലത്തില്‍ ഏകോപിപ്പിച്ചുള്ളതാണ് നിപ മാനേജ്‌മെന്റിന്റെ ഘടന. മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, ചീഫ് സെക്രട്ടറി, ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ എന്നിവര്‍ ചേര്‍ന്നതാണ് സംസ്ഥാന സമിതി. ജില്ലാ വികസന മാനേജ്‌മെന്റ് അതോറിറ്റിയും പ്രത്യേക സബ്ജറ്റ് കമ്മിറ്റികളും ചേര്‍ന്നതാണ് ജില്ലാതല സമിതി. ഇന്‍സ്റ്റിറ്റിയൂഷന്‍ മെഡിക്കല്‍ ബോര്‍ഡും സ്റ്റാന്‍ഡേര്‍ഡ് ചികിത്സാ മാനേജ്‌മെന്റ് പ്രോട്ടോകോളുമാണ്…

Read More

തിരുവനന്തപുരം: നവകേരളം കര്‍മ്മ പദ്ധതിയിലൂടെ നിലവിലുള്ള നാല് മിഷനുകള്‍ ജനപങ്കാളിത്തത്തോടെ കൂടുതല്‍ മുന്നോട്ട് കൊണ്ടുപോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കഴിഞ്ഞ കാലനേട്ടങ്ങള്‍ നിലനിര്‍ത്തി പുതിയ നേട്ടങ്ങളിലേക്ക് പ്രവേശിക്കണം. നവകേരളം കര്‍മ്മ പദ്ധതി സംസ്ഥാന കര്‍മ്മ സമിതിയോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ ദേശീയശ്രദ്ധ പിടിച്ച്പറ്റാന്‍ നമുക്കായി. ഇനിയും ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാനുണ്ട്. ഓരോ മേഖലയിലും ഉണ്ടായ നേട്ടങ്ങളെ കാലനുസൃതമാക്കാനുള്ള പദ്ധതികള്‍ ആവിഷ്കരിക്കണം. കഴിയുന്നത്ര അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കണം. സമൂഹത്തില്‍ ഏതെങ്കിലും മേഖല പുറകോട്ട് പോയാല്‍ അത് നവകേരള സൃഷ്ടി എന്ന ആശയത്തെ പ്രതികൂലമായി ബാധിക്കും. നദികള്‍ മലിനമാകുന്നതും മാലിന്യം കെട്ടികിടക്കുന്നതും പുരോഗമന സമൂഹത്തിന് യോജിച്ചതല്ല. സ്വന്തം വീട്ടിലെ മാലിന്യം മറ്റുള്ളവരുടെ സ്ഥലത്തേക്ക് വലിച്ചെറിയുന്ന മനോഭാഗത്തിന് ഹരിത കേരളം മിഷന്‍ പ്രവര്‍ത്തനങ്ങളോടെ നല്ല മാറ്റങ്ങള്‍ ഉണ്ടായെങ്കിലും പൂര്‍ണ്ണമായും ഇല്ലാതാക്കാനായിട്ടില്ല. വീട് സ്വപ്നം കണ്ട് മണ്ണടിയുന്ന പാവങ്ങള്‍ക്ക് വേണ്ടിയുള്ള ലൈഫ് പദ്ധതി പൂര്‍ത്തിയാക്കും. പരമ ദരിദ്ര വിഭാഗത്തിനുള്ള ഭവനസമുച്ചയത്തില്‍ കുട്ടികളുടെ പഠനം,…

Read More

കോട്ടയം : “ഞങ്ങൾ ഇന്നത്തെ കുമരകം സന്ദർശനം അക്ഷരാർത്ഥത്തിൽ ആ സ്വദിച്ചു. ഞങ്ങൾ കണ്ട ഗ്രാമീണർ എല്ലാം വിനയാന്വിതരും സൗഹൃദം നിറഞ്ഞവരുമായിരുന്നു. കേരളീയ ഭക്ഷണത്തിന്റെ രുചി വൈവിധ്യവും കേരളീയ സമൂഹത്തിന്റെ സമാധാനം നിറഞ്ഞ ജീവിതവും ഞങ്ങൾ നന്നായി ആസ്വദിച്ചു. ” ഉത്തരവാദിത്ത ടൂറിസം മിഷന്റെ നേതൃത്വത്തിലുള്ള കുമരകം മാഞ്ചിറയിലെ ഗ്രാമീണ ടൂറിസം പാക്കേജിന്റെ ഭാഗമായ വിവിധ പ്രവർത്തനങ്ങൾക്കൊപ്പം മൂന്ന് മണിക്കൂർ ചില വഴിച്ച ശേഷം ഇസ്രയേൽ മിനിസ്ട്രി ഓഫ് ടൂറിസത്തിന്റെ ഇൻഡ്യ – ഫിലിപ്പൈൻസ് ഡയറക്ടർ സമ്മി യാഹിയ യും സഹധർമ്മിണി സൊഹദ് യാഹിയയും നി റഞ്ഞ മനസ്സോടെ കുറിച്ച വരികളാണിവ. തങ്ങളുടെ മധുവിധുവിന്റെ ഭാഗമായി കേരളത്തിലെത്തിയ ഇരുവരും. കുമരകത്തെ ഗ്രാമീണ ടൂറിസം പാക്കേജിന്റെ ഭാഗമായി വിവിധ വീടുകളിലെത്തി. കയർ പിരിത്തത്തിന്റെ വിവിധ രീതികൾ കണ്ടതോടെ ആവേശത്തിലായ സൊഹദ് യാഹിയ കൈലി മുണ്ടുടുത്ത് തനി കയർത്തൊഴിലാളിയായി മാറി കയർ പിരിത്തത്തിന്റെ ഭാഗമായി. പിരിച്ച കയർ കൊണ്ട് തലേക്കെട്ടുണ്ടാക്കി നൽകിയതോടെ അത് കിരീടം…

Read More

തിരുവനന്തപുരം: കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ ചെയർമാനായി ജസ്റ്റിസ് സി. കെ. അബ്ദുൾ റഹീം ചുമതലയേറ്റു. ആക്ടിംഗ് ചെയർമാൻ ബെന്നി ഗിർവാസിസ്, അംഗങ്ങളായ വി. രാജേന്ദ്രൻ, രാജേഷ് ദിവാൻ എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിലാണ് അദ്ദേഹം ചുമതലയേറ്റത്. അഡ്വക്കേറ്റ് ജനറൽ കെ. ഗോപാലകൃഷ്ണക്കുറുപ്പ്, തിരുവനന്തപുരം ബാർ അസോസിയേഷൻ പ്രസിഡന്റ് എസ്. എസ്. ബാലു, കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ അഭിഭാഷക അസോസിയേഷൻ തിരുവനന്തപുരം പ്രസിഡന്റ് ഫത്തഹുദ്ദീൻ, അസോസിയേഷൻ എറണാകുളം പ്രസിഡന്റ് ആർ. കെ. മുരളീധരൻ എന്നിവർ ആശംസയറിയിച്ചു. കോവിഡ് പ്രോട്ടോകോൾ പാലിച്ച് തിരുവനന്തപുരം വഞ്ചിയൂരിലെ കോടതി നമ്പർ ഒന്നിലാണ് ചടങ്ങ് നടന്നത്.

Read More

കൊച്ചി : തൃപ്പൂണിത്തുറയിലെ കെ ബാബുവിൻ്റെ തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്ന എം സ്വരാജിൻ്റെ ഹർജിയിലാണ് ഹൈക്കോടതി നടപടി. കെ ബാബുവടക്കമുള്ള എതിർകക്ഷികൾക്കാണ് നോട്ടീസ്.കേസ് അടുത്ത മാസം നാലിന് പരിഗണിക്കും.

Read More

തിരുവനന്തപുരം: ട്രാവൻകൂർ സ്പെഷ്യൽ ന്യൂസും ദയാ ചാരിറ്റബിൾ സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിച്ച “സക്സസ്-2021″, നാലാമത് വിദ്യാർത്ഥി – പ്രതിഭാ സംഗമവും അവാർഡ് ദാനവും എന്ന പരിപാടിയിൽ വച്ച് ഡോ.എഫ്എം. ലാസറിന് ‘ഗുരുശ്രേഷ്ഠാ പുരസ്‌കാരം” നല്കി. ചീഫ് എഡിറ്ററും കഠിനംകുളം ഗ്രാമപഞ്ചായത്ത് മുൻ ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സനുമായ റൊളുദോൻ. വിയുടെ അദ്ധ്യക്ഷതയിൽ കഴക്കൂട്ടം ഔവർ പബ്ലിക് സ്കൂളിൽ വച്ച് എഴത്തുകാരിയും ഓൾ സെയിൻ്റ്സ് കോളേജ് മലയാള വിഭാഗം മേധാവിയുമായ പ്രൊഫ. ഡോ. സി. ഉദയകലയാണ് പുരസ്‌കാരം സമ്മാനിച്ചത്. മെമൻ്റോ, മെഡൽ, പൊന്നാട എന്നിവയാണ് നകിയത് സമൂഹത്തിൻ്റെ വിവിധ മേഖലകളിൾ പ്രവർത്തിച്ച് മികവ് തെളിയിച്ചവരെ ആദരിക്കേണ്ടതും ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ അഭിനന്ദിക്കേണ്ടതും പൊതു സമൂഹത്തിൻ്റെയും സംഘടനകളുടെയും ദൗത്യമാണെന്നും അങ്ങിനെ ചെയ്യുന്നത് സാമൂഹിക – സാംസ്കാരിക പുരോഗതിക്കു വേണ്ടിയുള്ള ബുദ്ധിപരമായ ഇടപെടലുകളാണെന്നും “സക്സസ് – 2021” ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രൊഫ. ഡോ. സി. ഉദയകല പറഞ്ഞു. സ്വാഗത സംഘം ചെയർമാൻ ജി.ഇ. എബ്രാഹം, വടകര…

Read More

ന്യൂ ഡൽഹി : അമേരിക്കന്‍ സൈന്യത്തിലെ അവസാന സൈനീകനും മടങ്ങിയതോടെ കാബൂളില്‍ താലിബാന്‍ വിജയമാഘോഷിച്ചെങ്കിലും സര്‍ക്കാര്‍ രൂപീകരിക്കാനാകാതെ കുഴങ്ങുന്നു. താലിബാനും പാക് ചാരസംഘടനയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഹഖാനി ശൃംഖലയും തമ്മിലുള്ള അധികാരത്തര്‍ക്കമാണ് സര്‍ക്കാര്‍ രൂപീകണം വൈകിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇരുവിഭാഗവും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ താലിബാന്‍റെ ഇപ്പോഴത്തെ നേതാവ് മുല്ലാ അബ്ദുള്‍ ഗാനി ബരാദറിന് വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍ രാജ്യത്തെ മറ്റ് ജനവിഭാഗങ്ങള്‍ക്കും സര്‍ക്കാരില്‍ പ്രതിനിധ്യമുണ്ടാകുമെന്നായിരുന്നു നേരത്തെ ലോകരാജ്യങ്ങളുമായി നടത്തിയ ചര്‍ച്ചയില്‍ താലിബാന്‍ നേതാക്കള്‍ അവകാശപ്പെട്ടത്. എന്നാല്‍ സുന്നി – പഷ്ത്തൂണ്‍ വിഭാഗങ്ങളെ മാത്രം ഉള്‍ക്കൊള്ളുന്നതാകണം സര്‍ക്കാര്‍ എന്ന ഹഖാനി ഗ്രൂപ്പിന്‍റെ പിടിവാശി ഇരുവിഭാഗങ്ങളും തമ്മിലുള്ള വെടിവെപ്പിലേക്ക് വരെ കാര്യങ്ങളെത്തിച്ചതായാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ താലിബാന്‍ നേതാവായ മുല്ലാ ബരാദറിന്‍റെ നേതൃത്വത്തില്‍ അഫ്ഗാനില്‍ ഇസ്ലാം രാഷ്ട്രം രൂപിക്കരിക്കുമെന്ന് താലിബാന്‍ നേരത്തെ അറിയിച്ചിരുന്നു. താലിബാന്‍റെ അഫ്ഗാന്‍ അധികാരത്തിലേക്കുള്ള രണ്ടാം വരവില്‍ നേതൃരംഗത്ത് മിതവാദി ഗ്രൂപ്പിനായിരുന്നു പ്രാമുഖ്യമുണ്ടായിരുന്നത്. ഈ ഗ്രൂപ്പിനെ നയിച്ചിരുന്നത് മുല്ലാ…

Read More

കണ്ണൂര്‍: പയ്യന്നൂർ സ്വദേശി സുനീഷ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിന്‍റെ മാതാപിതാക്കളെ കൂടി പ്രതി ചേർത്തു. വിജീഷന്‍റെ അച്ഛൻ രവീന്ദ്രൻ, അമ്മ പൊന്നു എന്നിവർക്കെതിരെ ആണ് ആത്മഹത്യ പ്രേരണ , ഗാർഹിക പീഡനം എന്നീ വകുപ്പുകൾ ചുമത്തി കേസെടുത്തത്.കഴിഞ്ഞ 29 ന് ഭർതൃവീട്ടിലെ ശുചിമുറിയിലാണ് സുനിഷ തൂങ്ങി മരിച്ചത്. ഭർത്താവിന്‍റെ വീട്ടിലെ പീഡനം കാരണമാണ് ആത്മഹത്യയെന്ന് തെളിയിക്കുന്ന ശബ്ദ സന്ദേശങ്ങൾ പുറത്തുവന്ന സാഹചര്യത്തിലാണ് മാതാപിതാക്കളെ കൂടി പ്രതി ചേർത്തത്. കേസിൽ പ്രതി ചേർത്തെങ്കിലും ഇരുവരെയും ഇപ്പോൾ അറസ്റ്റ് ചെയ്യില്ല. വിജീഷിന്‍റെ അമ്മ കൊവിഡ് ബാധിച്ച് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. അച്ഛൻ വീട്ടിൽ ക്വാറന്‍റൈനിലും. വിജീഷിന്‍റെ അറസ്റ്റ് കഴിഞ്ഞ ജിവസം രേഖപ്പെടുത്തിയിരുന്നു.

Read More

കോഴിക്കോട്: നിപയുമായി ബന്ധപ്പെട്ട് സമ്പർക്ക പട്ടികയിൽ ഉള്ളവരുടെ എണ്ണം ഇനിയും വർധിക്കുവാൻ സാധ്യതയുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ്. നിലവിൽ സമ്പർക്ക പട്ടികയിൽ 188 പേരാണ് ഉള്ളത്. ഹൈ റിസ്‌ക്ക് പട്ടികയിലുള്ള 18 പേരെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചുണ്ട്. ഇതിൽകൂടിയ സമ്പർക്കമുള്ള 7 പേരുടെ പരിശോധന ഫലം വൈകിട്ടോടെ കിട്ടും. കഴിഞ്ഞ ദിവസം മരിച്ച കുട്ടിയുടെ മാതാവ് ഉൾപ്പെടെ നിലവിൽ രോഗ ലക്ഷണങ്ങളുള്ള മൂന്ന് പേരുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടാന്നില്ലെന്നും മന്ത്രി പറഞ്ഞു. രോഗ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായുള്ള കൂടിയാലോചനകൾ ഇന്നും തുടരും. ഉറവിടം കണ്ടെത്തുന്നതിനാണ് ഇപ്പോൾ സർക്കാർ പ്രഥമ പരിഗണന നൽകുന്നത്. വവ്വാലുകളും, പന്നികളുമാണ് നിപ പ്രധാനമായും പടർത്തുന്നത്. കുട്ടിയുടെ വീട്ടിലെ വവ്വാലുകളുടെ സാന്നിദ്ധ്യത്തെ കുറിച്ചാണ് പ്രധാനമായും പരിശോധിക്കുന്നത്. ഇതിനായി കേന്ദ്ര സംഘത്തിന്റേയും, മൃഗസംരക്ഷണ, വനം വകുപ്പുകളുടെയും എകോപിച്ചുള്ള പ്രവർത്തനമാണ് നടക്കുന്നത്. കുട്ടിയുടെ വീട്ടിലെ ആടിന് രണ്ട് മാസം മുൻപ് രോഗം ബാധിച്ചിരുന്നതായി പിതാവ് മൊഴി നൽകിയിട്ടുണ്ട്. അത് രോഗത്തിന് കാരണമാണെന്ന്…

Read More

കാസര്‍കോഡ്: ഉളിയത്തടുക്കയില്‍ പതിനാലുകാരിയെ പീഡിപ്പിച്ച കേസില്‍ പെണ്‍കുട്ടിയുടെ പിതാവിനെതിരെ പീഡനക്കുറ്റം ചുമത്തി. നേരത്തെ തന്നെ പീഡനത്തിന് ഒത്താശ ചെയ്തതിന് പെണ്‍കുട്ടിയുടെ മാതാവും പിതാവും അറസ്റ്റിലായിരുന്നു.പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പിതാവിനെതിരെ പീഡനക്കുറ്റം ചുമത്തിയത്. കേസില്‍ മാതാപിതാക്കള്‍ അടക്കം 12 പേരാണ് ഇതുവരെ അറസ്റ്റിലായിട്ടുള്ളത്. പീഡന വിവരം മറച്ചു, പീഡനത്തിന് കൂട്ടുനിന്നു എന്നീ കുറ്റങ്ങളാണ് പിതാവിനെതിരെ നേരത്തെ ചുമത്തിയിരുന്നത്. കാസര്‍കോഡ് വനിതാ സ്റ്റേഷന്‍ കേന്ദ്രീകരിച്ച് 10 കേസുകള്‍ രജിസ്റ്റര്‍ ചെയ്താണ് അന്വേഷണം പുരോഗമിക്കുന്നത്. കഴിഞ്ഞ ജൂണിന് സംഭവം നടന്നത്. ഉളിയത്തടുക്ക റഹ്‌മത്ത് നഗറിലെ ആളൊഴിഞ്ഞ വീട്ടില്‍ പെണ്‍കുട്ടിയെ എത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുന്നതിനിടെ നാട്ടുകാര്‍ പിടികൂടിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ഒരു വര്‍ഷത്തോളം കുട്ടിയെ പീഡിപ്പിച്ചെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.

Read More