Author: News Desk

തിരുവനന്തപുരം: കോഴിക്കോട്ട് ഗസ്റ്റ് ഹൗസില്‍ പ്രവര്‍ത്തിക്കുന്ന നിപ കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വിലയിരുത്തി. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് നിപ കണ്‍ട്രോള്‍റൂം സജ്ജമാക്കിയതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സെപ്റ്റംബര്‍ അഞ്ച് മുതലാണ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തന സജ്ജമായത്. എന്‍ക്വയറി കൗണ്ടര്‍, കോണ്ടാക്ട് ട്രാക്കിങ് കൗണ്ടര്‍, മെഡിക്കല്‍ കോളേജ് കോണ്ടാക്ട് ട്രേസിംഗ് ടീം എന്നിങ്ങനെ ഇപ്പോള്‍ മൂന്ന് കൗണ്ടറുകളുള്‍പ്പെടെയാണ് കണ്‍ട്രോള്‍റൂം പ്രവര്‍ത്തിക്കുന്നത്. നിപ സംബന്ധിച്ച എല്ലാ കാര്യങ്ങളും ഏകോപിപ്പിക്കുന്നത് ഈ കണ്‍ട്രോള്‍ റൂമിലൂടെയാണെന്നും മന്ത്രി വ്യക്തമാക്കി. എന്‍ക്വയറി കൗണ്ടര്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതാണ് എന്‍ക്വയറി കൗണ്ടര്‍. നാല് സ്റ്റാഫ് മൂന്ന് ഷിഫ്റ്റുകളിലായാണ് സേവനമനുഷ്ഠിക്കുന്നത്. 0495 2382500, 501, 800, 801 എന്നീ നമ്പരുകളിലൂടെ സംശയ നിവാരണത്തിന് ബന്ധപ്പെടാവുന്നതാണ്. കോണ്ടാക്ട് ട്രാക്കിങ് കൗണ്ടര്‍ ഇതുവരെ കണ്ടെത്തിയ സമ്പര്‍ക്ക പട്ടികയിലുള്ള മുഴുവന്‍ പേരുടേയും കൗണ്ടറില്‍ നിന്ന് ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിക്കുന്നു. ആരോഗ്യ സ്ഥിതിയും റെക്കോര്‍ഡ് ചെയ്യുന്നു. രാവിലെ…

Read More

തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആരോഗ്യ വകുപ്പ് ആരംഭിച്ച ‘ബി ദ വാരിയർ’ ബോധവത്കരണ ക്യാമ്പയിനിന് ജില്ലയിൽ തുടക്കമായി. ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ ക്യാമ്പയിനിന്റെ ലോഗോ പ്രകാശനം ചെയ്തു. േകാവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പൊതുജനപങ്കാളിത്തം ഉറപ്പുവരുത്തി മൂന്നാം തരംഗത്തിന്റെ തീവ്രത കുറയ്ക്കുകയും വാക്‌സിനേഷൻ ഊർജ്ജിതമാക്കുകയുമാണ് ക്യാമ്പയിനിന്റെ ലക്ഷ്യം. ഇതുവരെ നടത്തിയ പ്രതിരോധ പ്രവർത്തനങ്ങളുടെ ഫലമായി രോഗബാധ ഉണ്ടാകാതെ വളരെയേറെ പേരെ സംരക്ഷിക്കാനായിട്ടുണ്ട്. വാക്‌സിൻ ലഭിക്കുന്ന മുറയ്ക്ക് അതിവേഗം വാക്‌സിനേഷൻ നൽകി എല്ലാവരേയും സുരക്ഷിതമാക്കാനാണ് ശ്രമിക്കുന്നത്. യഥാസമയം കോവിഡ് വാക്സിൻ സ്വീകരിച്ച് എസ്.എം.എസ് കൃത്യമായി പാലിച്ച്, ആധികാരിക സന്ദേശങ്ങൾ മാത്രം കൈമാറി കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ യോദ്ധാവായി ഓരോ വ്യക്തിയും മാറണമെന്നതാണ് ക്യാമ്പയിൻ നൽകുന്ന സന്ദേശം. ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. കെ.എസ്. ഷിനു, ജില്ലാ പ്രോഗ്രാം മാനേജർ ഇൻ ചാർജ് ഡോ. സുകേഷ് രാജ്, ആർദ്രം മിഷൻ അസിസ്റ്റന്റ് നോഡൽ ഓഫിസർ ഡോ.എ. അജേഷ്, ജില്ലാ എഡ്യൂക്കേഷൻ ആൻഡ്…

Read More

കൊച്ചി: ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങൾ കോവിഡ് വ്യാപനത്തെ ഫലപ്രദമായി നിയന്ത്രിച്ച് സ്ക്കൂളുകൾ തുറക്കുന്നതിന് ശ്രമിക്കുമ്പോൾ കേരളത്തിൽ മദ്യ വിൽപ്പനശാലകൾ വർദ്ധിപ്പിക്കുന്നതിന് സർക്കാർ നടത്തുന്ന നീക്കം അപലപനീയമാണെന്ന് കേരള മദ്യ വിരുദ്ധ ജനകീയ മുന്നണി ജില്ലാ പ്രസിഡൻ്റ് കുരുവിള മാത്യൂസ് കുറ്റപ്പെടുത്തി തിരുവനന്തപുരത്ത് മദ്യത്തിൻ്റെ ദുരന്തഫലം മൂലം ദുരിതം അനുഭവിക്കുന്ന വീട്ടമ്മക്ക് ഒറ്റ ദിവസം കൊണ്ട് രണ്ട് മന്ത്രിമാർ ചേർന്ന് ‘ റേഷൻ കാർഡ് നൽകിയപ്പോൾ കെ എസ് ആർ റ്റി സി ഡിപ്പോകളിലും ബസുകളിലും മറ്റൊരു മന്ത്രി മദ്യവിൽപ്പനശാലകൾ തുറക്കുന്നതിന് നടത്തുന്ന ശ്രമം വിരോധാഭാസമാണന്ന് തുടർന്ന് ചൂണ്ടിക്കാട്ടി കെ.എസ് ആർ റ്റി സി യുടെ നഷ്ടം നികത്തുന്നതിന് വിദേശ രാജ്യങ്ങളിലെപ്പോലെ ഇതിലും ലാഭകരമായ പല മാർഗങ്ങളുമുണ്ടന്ന് കുരുവിള മാത്യൂസ് പരിഹസിച്ചു കെ എസ് ആർ റ്റി സി പോലെയുള്ള പൊതു ഇടങ്ങളിൽ മദ്യവിൽപ്പന ശാലകൾ ആരംദിക്കുന്നതിനുള്ള നീക്കത്തിനെതിരേ കേരള മദ്യ വിരുദ്ധ ജനകീയ മുന്നണി എറണാകുളം കെ എസ് ആർ റ്റി…

Read More

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1897 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 693 പേരാണ്. 2077 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 9058 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് 201 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍) തിരുവനന്തപുരം സിറ്റി – 297, 31, 249 , തിരുവനന്തപുരം റൂറല്‍ – 369, 65, 380 , കൊല്ലം സിറ്റി – 345, 28, 30കൊല്ലം റൂറല്‍ – 81, 81, 122 , പത്തനംതിട്ട – 53, 50, 52, ആലപ്പുഴ – 53, 22, 17 ,കോട്ടയം – 98, 86, 295 ,ഇടുക്കി – 74, 15, 11, എറണാകുളം സിറ്റി – 118, 16, 18 , എറണാകുളം റൂറല്‍ – 93, 15, 132,…

Read More

കണ്ണൂർ: പയ്യാമ്പലത്തെ മാരാർജി സ്മൃതി മന്ദിരത്തിന് നേരെ നടന്ന അതിക്രമത്തിലെ പ്രതികളെ ഉടൻ പിടികൂടണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. രാഷ്ട്രീയത്തിന് അതീതമായി മലയാളികൾ സ്നേഹിക്കുന്ന കെ.ജി മാരാറിൻ്റെ സ്മൃതി കുടീരം നശിപ്പിക്കാൻ ശ്രമിച്ചവർ നാടിൻ്റെ ശത്രുക്കളാണ്. സ്മൃതി മന്ദിരത്തിന് ആവശ്യമായ സംരക്ഷണം നൽകാത്ത കണ്ണൂർ കോർപ്പറേഷൻ്റെ അനാസ്ഥയാണ് സംഭവത്തിന് കാരണം. കേരളം മുഴുവൻ ആദരിക്കുന്ന ജനനായകൻ്റെ സ്മൃതി കുടീരത്തിന് സമീപം വിറകുകൾ കൂട്ടിയിട്ടത് കോർപ്പറേഷൻ അധികൃതരുടെ അനാസ്ഥയാണ്. സംസ്ഥാനത്തെ മുഴുവൻ ബിജെപി പ്രവർത്തകരുടേയും വികാരത്തെ മുറിവേൽപ്പിച്ച സാമൂഹ്യവിരുദ്ധരെ പിടികൂടിയില്ലെങ്കിൽ ശക്തമായ പ്രതിഷേധങ്ങൾക്ക് ബിജെപി നേതൃത്വം നൽകുമെന്നും സുരേന്ദ്രൻ പറഞ്ഞു.

Read More

കൊച്ചി: മത്സ്യോൽപാദനം, നാളികേരകൃഷി, ടൂറിസം എന്നിവക്ക് പിന്നാലെ സമ്പദ്വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിന് കടൽപായൽ കൃഷിയുമായി ലക്ഷദ്വീപ്. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) ദ്വീപിൽ നടത്തിയ പരീക്ഷണാടിസ്ഥാനത്തിലുള്ള കടൽപായൽ കൃഷി വൻ വിജയമായതിനെ തുടർന്നാണിത്. ജനവാസമുള്ള ഒമ്പത് ദ്വീപുകളിൽ വ്യാപകമായ തോതിൽ കടൽപായൽ കൃഷി പരിചയപ്പെടുത്തി പുതിയ സാമ്പത്തിക സ്രോതസ്സിന് അടിത്തറ പാകുകയാണ് ലക്ഷദ്വീപ് ഭരണകൂടം. ഇതിന്റെ ഭാഗമായി, സിഎംഎഫ്ആർഐയുടെ സാങ്കേതിക സഹായത്തോടെ വിവിധ ദ്വീപുകളിലായി 2500 ഓളം മുളകൊണ്ട് നിർമിച്ച ചങ്ങാടങ്ങൾ ഉപയോഗിച്ച് പായൽകൃഷി ആരംഭിച്ചു. ലക്ഷദ്വീപിലെ തദ്ദേശീയ ഇനമായ എഡുലിസ് എന്ന കടൽപായലാണ് കൃഷി ചെയ്യുന്നത്. സ്ത്രീകളുടെ നേതൃത്വത്തിലുള്ള 10 സ്വയം-സഹായക സംഘങ്ങളുൾപ്പെടെ ദ്വീപിലെ 100 കുടുംബങ്ങൾക്കാണ് ആദ്യഘട്ടത്തിൽ കടൽപായൽ കൃഷിയുടെ ഗുണഫലം ലഭിക്കുക. ലക്ഷദ്വീപിലെ കടൽതീരങ്ങൾ പായൽകൃഷിക്ക് ഏറ്റവും അനയോജ്യവും മരുന്ന്-ഭക്ഷ്യ വ്യവസായങ്ങൾക്ക് ഗുണകരമാകുന്ന മികച്ച കടൽപായലുകൾ ഇവിടെ ഉൽപാദിപ്പിക്കാൻ കഴിയുമെന്നും സിഎംഎഫ്ആർഐ നടത്തിയ പഠനത്തിൽ വ്യക്തമായിരുന്നു. തദ്ദേശീയ പായൽവർഗങ്ങളുടെ കൃഷിക്ക്് ദ്വീപ് തീരങ്ങളിൽ 45 ദിവസനത്തിനുള്ളിൽ 60…

Read More

കോയമ്പത്തൂർ : നിപ വൈറസ് സ്ഥിരീകരിച്ചു കോയമ്പത്തൂർ സ്വദേശിയായ വ്യക്തിക്കാണ് രോഗം സ്ഥിരീകരിച്ചത് .രോഗം പടരാതിരിക്കാൻ എല്ലാ തയാറെടുപ്പുകളും സ്വീകരിച്ചതായി ജില്ലാ കലക്ടർ ജി .എസ് .സമീറൻ പറഞ്ഞു. കഴിഞ്ഞ ദിവസം പനിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച വ്യക്തിക്കാണ് രോഗം സ്ഥിരീകരിച്ചത്. കേരളത്തിൽ നിപ രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ തമിഴ് നാട്ടിലും പരിശോധന കർശനമാക്കിയിരിന്നു .

Read More

തിരുവനന്തപുരം: മഹാമാരിയുടെ ദുരിതകാലം ഏറ്റവും കൂടുതലായി ബാധിച്ചവരിൽപ്പെടുന്ന കേരളത്തിലെ ഭിന്നശേഷി സമൂഹത്തിന് ആത്മവീര്യം പകര്‍ന്നു നൽകുന്നതാണ് ടോക്കിയോ പാരാലിംപിക്സിലെ ഇന്ത്യയുടെ നേട്ടമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. ഭിന്നശേഷി പരിമിതിയല്ല എന്നു വിളംബരം ചെയ്ത ഇന്ത്യൻ മുന്നേറ്റം കൊച്ചുകേരളത്തിലെ ഭിന്നശേഷിസമൂഹത്തിനും ഊർജ്ജം പകരുന്നതാണ്. യോയോഗി ദേശീയ സ്റ്റേഡിയത്തിലെ അവസാനദിനവും മെഡൽവേട്ട തുടർന്ന് രാജ്യത്തിന്റെ അഭിമാനതാരകങ്ങളായ ഇന്ത്യൻ ടീമിനും എല്ലാ മെഡൽ ജേതാക്കൾക്കും മന്ത്രി അഭിവാദനമർപ്പിച്ചു.

Read More

തിരുവനന്തപുരം: ഗൗരവമുള്ള കാര്യങ്ങൾ ആർ.എസ്.പി ശ്രദ്ധയിൽപ്പെടുത്തിയെന്നും ഹ്രസ്വകാലാടിസ്ഥാനത്തിലും ദീർഘകാലാടിസ്ഥാനത്തിലും പരിഹാരം ഉണ്ടാക്കുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. യുഡിഎഫിന് ഹൃദയ ബന്ധമുള്ള പ്രസ്ഥാനമാണ് ആർ.എസ്.പി. ആ ബന്ധം തുടരും. ചവറയിലെ തിരഞ്ഞടുപ്പ് തോൽവി സംബന്ധിച്ചുള്ള ചർച്ചകളല്ല നടന്നത്. മുന്നണിയിലെ രണ്ട് പാർട്ടികൾ തമ്മിൽ കൂടുതൽ അടുപ്പം ഉണ്ടാകാനും മുന്നണി മര്യാദകൾ കൃത്യമായി പാലിക്കുന്നു എന്ന് ഉറപ്പ് വരുത്താനുമാണ് ചർച്ചകൾ. കോൺഗ്രസിലെ തർക്കങ്ങൾ ശാശ്വത പരിഹാരത്തിലേക്ക് നീങ്ങുന്നതിൽ ആർ.എസ്.പി സന്തോഷം പ്രകടിപ്പിച്ചതായും പ്രതിപക്ഷ നേതാവ് പറഞ്ഞു. ആർ.എസ്.പിയുമായി അഭിപ്രായ വ്യത്യാസമില്ലെന്നും യു.ഡി.എഫ് സ്ഥാനാർഥികൾക്കെതിരെ പ്രവർത്തിച്ചവർ നടപടി നേരിടേണ്ടി വരുമെന്നും കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ പറഞ്ഞു. ചർച്ചയിൽ സംതൃപ്തരാണെന്ന് ആർ എസ് പി നേതാക്കൾ വ്യക്തമാക്കി. കോൺഗ്രസുമായി പ്രശ്നങ്ങൾ ഒന്നുമില്ല. മുന്നണിയെ ശക്തിപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ ഉണ്ടാകുമെന്ന് ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ.അസീസ് വ്യക്തമാക്കി.

Read More

തിരുവനന്തപുരം: രാജ്യത്തെ ഇന്ധന വിലവർദ്ധനവിലും, തൊഴിലില്ലായ്മയിലും, കേന്ദ്ര സർക്കാരിൻ്റെ വാക്സിൻ നയത്തിലും പ്രതിഷേധിച്ച് ഡിവൈഎഫ്ഐ രാജ്ഭവന് മുന്നിൽ റിലേ സത്യാഗ്രഹം സംഘടിപ്പിച്ചു . CPM പി ബി അംഗം എം.എ. ബേബി ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹിം, പ്രസിഡന്‍റ് എസ് സതീഷ്, കേന്ദ്ര കമ്മിറ്റി അംഗം വി കെ സനോജ്, സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ പി പ്രമോഷ്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എസ് കവിത എന്നിവർസംസാരിച്ചു.

Read More