- കുമ്പളങ്ങാട്ട് സിപിഎം പ്രവർത്തകൻ ബിജുവിൻ്റെ കൊലപാതകം: ബിജെപി പ്രവർത്തകർ കുറ്റക്കാർ
- അല്‍ ദാന നാടക അവാര്‍ഡ് രണ്ടാം പതിപ്പ്: നോമിനികളെ പ്രഖ്യാപിച്ചു
- ബഹ്റൈനില്‍ രണ്ടാം ജി.സി.സി. അന്താരാഷ്ട്ര യുവജന സി.എസ്.ആര്‍. സമ്മേളനം നടന്നു
- രോഗികളുടെ പുനരധിവാസം: സൈക്യാട്രിക് ആശുപത്രിയില്‍ ‘മിനി സ്കൂള്‍’ ആരംഭിച്ചു
- റിഫയില്‍ പുതിയ സിവില്‍ ഡിഫന്‍സ് സെന്റര്‍ ഉദ്ഘാടനം ചെയ്തു
- പാരിസ്ഥിതിക വെല്ലുവിളി; എം.എസ്.സി. എൽസയ്ക്കെതിരേ നിയമനടപടി ആലോചിച്ച് സർക്കാർ
- ഹൈബ്രിഡ് കഞ്ചാവ് കേസിൽ കുറ്റപത്രം സമര്‍പ്പിച്ചു; നടൻ ശ്രീനാഥ് ഭാസി സാക്ഷിയാകും
- ‘എൽഡിഎഫിനെ പരാജയപ്പെടുത്താൻ ആഗ്രഹിക്കുന്നവരെ ഒപ്പം കൂട്ടും, അൻവർ വിഷയത്തിൽ എനിക്കും പ്രതിപക്ഷ നേതാവിനും ഒരു സ്വരം’: രമേശ് ചെന്നിത്തല
Author: News Desk
തിരുവനന്തപുരം: കെ കെ ശിവരാമനോട് വിശദീകരണം തേടി സിപിഐ. പാർട്ടി മുഖപത്രം ശ്രീനാരായണ ഗുരു ജയന്തിയുടെ പ്രാധാന്യം കുറച്ചു എന്ന വിമർശനത്തിലാണ് വിശദീകരണം തേടിയത്. സോഷ്യൽ മീഡിയയിൽ പരസ്യ വിമർശനം ഉയർത്തിയത് വിവാദമായിരുന്നു. നോട്ടീസിന് മറുപടി നൽകിയെന്ന് ശിവരാമൻ പ്രതികരിച്ചു. ശിവരാമന്റെ മറുപടി ആഴ്ചാവസാനം ചേരുന്ന സിപിഐ സംസ്ഥാന കൗൺസിൽ ചർച്ച ചെയ്യും. ജനയുഗം ഗുരുനിന്ദ നടത്തിയെന്നായിരുന്നു സിപിഐ നേതാവ് കെ കെ ശിവരാമന്‍റെ ആരോപണം. ശ്രീനാരായണഗുരു ജയന്തി ദിനത്തില്‍ പത്രങ്ങള്‍ ഗുരുദര്‍ശനങ്ങളെക്കുറിച്ച് ലേഖനങ്ങള്‍ എഴുതിയപ്പോള്‍ ജനയുഗം ഒന്നാം പേജിൽ ഒരു ചെറിയ ചിത്രം മാത്രമാണ് കൊടുത്തതെന്നായിരുന്നു ശിവരാമന്‍റെ വിമര്‍ശനം. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ആരോപണം. ഗുരുവിനെ അറിയാത്ത എഡിറ്റോറിയൽ ബോർഡും മാനേജ്മെന്‍റും ജനയുഗത്തിന് ഭൂഷണമല്ലെന്നും ശിവരാമന്‍ പോസ്റ്റില്‍ വിമര്‍ശിച്ചിരുന്നു.
കോഴിക്കോട് : നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പർക്കപ്പട്ടികയിലുള്ള എട്ട് പേരുടെ സ്രവപരിശോധനാ ഫലം നെഗറ്റീവ്. മൂന്നു വീതം 24 സാമ്പിൾ അയച്ചിരുന്നു. ഈ സാമ്പിളുകളെല്ലാം നെഗറ്റീവായി. കുട്ടിയുടെ രക്ഷിതാക്കൾ അടക്കം നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. കൂടുതൽ പേരുടെ സാമ്പിൾ ഇന്ന് പരിശോധിക്കും. 48 പേരാണ് മെഡിക്കൽ കോളെജുകളിലുള്ള ഹൈ റിസ്ക് കാറ്റഗറിയിൽ നിലവിലുള്ളത്. പുലർച്ചെ അഞ്ചു പേരുടെ സാമ്പിൾ പരിശോധന നടത്തിയിട്ടുണ്ട്. ഫലം ഇന്ന് തന്നെ പുറത്ത് വരും. കോഴിക്കോട് ജില്ലയിൽ നിപ സ്ഥിരീകരിക്കുന്നത് കഴിഞ്ഞ ദിവസമാണ്. മരിച്ച കുട്ടിയുടെ സമ്പര്‍ക്കപ്പട്ടികയിലുള്ള 251 പേരിൽ 54 ഹൈറിസ്ക് വിഭാഗത്തിലാണെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. 38 പേർ ആശുപത്രി ഐസൊലേഷനിലാണ്. പതിനൊന്ന് പേർക്ക് രോഗലക്ഷണങ്ങളുണ്ട്. ഇതിൽ എട്ട് പേരുടെ പരിശോധനാ ഫലമാണ് ഇപ്പോൾ നെഗറ്റീവായത്. ഹൈറിസ്ക് വിഭാഗത്തിലുള്ള 54 പേരിൽ 30 പേർ ആരോഗ്യപ്രവർത്തകരാണെന്നും മന്ത്രി അറിയിച്ചു.
റിപ്പോർട്ട് :പി പി ചെറിയാൻ മേരിലാൻഡ് :കോട്ടയം മുക്കിടിമാലിൽ പാറപുഴ പരേതനായ പി റ്റി ജോണിന്റെ പത്നി കുഞ്ഞമ്മ ജോൺ( 81) മേരിലാൻഡിൽ അന്തരിച്ചു .കോട്ടയം കുറ്റിക്കൽ കുഴിമറ്റം കുടുംബാംഗമാണ് മക്കൾ :ജോസഫ് ജോൺസൺ -ലീസ്സൽ, ജോർജ് ജോൺസൻ -എക്റ്റെ.പൊതുദര്ശനം :സെപ്റ്റംബർ i7 ചൊവാഴ്ച വൈകീട്ട് 6 മുതൽസ്ഥലം : , 246 N Washington St. Rockville, MD – 20850. സംസ്കാരം :സെപ്റ്റമ്പർ 8രാവിലെ 10 മുതൽ സ്ഥലം: chapel in Norbeck Memorial Park at 16225 Batchellors Forest Road, Olney, MD – 20832 കൂടുതൽ വിവരങ്ങൾക്ക് ജോർജ് ജോൺസൻ- 240 328 0972 ,മാണി വര്ഗീസ് – 904-8665353
തിരുവനന്തപുരം: തിരുവനന്തപുരം തുമ്പയിൽ രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി . പശ്ചിമ ബംഗാൾ സ്വദേശികളായ ജയിംസ് ഒറാൻ (39), ഗണേഷ് ഒറാൻ (26) എന്നിവരാണ് മരിച്ചത്.കുളത്തൂർ ചിത്തിര നഗറിൽ പാളത്തിന് സമീപത്താണ് ഇവർ വാടകയ്ക്ക് താമസിക്കുന്നത്. രാത്രി ഫോണിൽ സംസാരിച്ചിരിക്കവെ ട്രെയിൻ തട്ടിയതാകാമെന്ന് തുമ്പ പോലീസ് പറഞ്ഞു.മൃതദേഹത്തിനരികിൽ മൊബൈൽ ഫോണുകളും ഹെഡ് ഫോണും ഉണ്ടായിരുന്നു. രണ്ട് പേരും കെട്ടിട കരാർ തൊഴിൽ ചെയ്യുന്നവരാണ് .രാവിലെ ജോലിക്ക് പോയ നാട്ടുകാരാണ് മൃതദേഹങ്ങൾ കണ്ടത്. ഏത് ട്രെയിനാണ് തട്ടിയതെന്ന് വ്യക്തമല്ല. തുമ്പ പോലീസും റെയിൽവേ പോലീസും സ്ഥലതെത്തി. മൃതദേഹങ്ങൾ മെഡി. കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
കൊച്ചി : കോവിഷീല്‍ഡ് വാക്സിന്റെ രണ്ട് ഡോസുകള്‍ക്കിടയിലെ 84 ദിവസത്തെ ഇടവേളയില്‍ ഇളവ് അനുവദിച്ച് ഹൈക്കോടതി. താത്പര്യമുള്ളവര്‍ക്ക് രണ്ടാമത്തെ ഡോസ് 28 ദിവസത്തിന് ശേഷം സ്വീകരിക്കാം. എന്നാല്‍ സര്‍ക്കാര്‍ നല്കുന്ന സൗജന്യ വാക്‌സിന്‍ ഈ ഇളവ് ബാധകമായിരിക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ജീവനക്കാര്‍ക്ക് കോവിഷീല്‍ഡ് വാക്സിന്റെ രണ്ടാമത്തെ ഡോസ് നിശ്ചിത ഇടവേളയ്ക്കു മുന്‍പേ എടുക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കിറ്റെക്സ് നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഇടപെടല്‍.
തിരുവനന്തപുരം: സംസ്ഥാനത്തിന് 10,07,570 ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരത്ത് 3,41,160, എറണാകുളത്ത് 3,96,640 കോഴിക്കോട് 2,69,770 എന്നിങ്ങനെ ഡോസ് കോവിഷീല്‍ഡ് വാക്‌സിനാണ് അനുവദിച്ചത്. എറണാകുളത്തേയും കോഴിക്കോട്ടേയും വാക്‌സിന്‍ എത്തിയിട്ടുണ്ട്. തിരുവനന്തപുരത്ത് രാത്രിയോടെ വാക്‌സിന്‍ എത്തുന്നതാണ്. ലഭ്യമായ വാക്‌സിന്‍ വിവിധ ജില്ലകളിലെത്തിച്ചു വരുന്നു. വാക്‌സിന്‍ എത്തിച്ചേരുന്ന മുറയ്ക്ക് എത്രയും വേഗം വാക്‌സിനേഷന്‍ പുനരാരംഭിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം: യുവജന സഹകരണ സംഘങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം മുഘ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈന്‍ ആയി നിര്‍വഹിച്ചു . ശാസ്തമംഗലത്തെ വട്ടിയൂര്‍കാവ് യൂത്ത് ബ്രിഗേഡ് എന്റര്‍പ്രണേഴ്സ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ഒരുക്കിയ വേദിയില്‍ മന്ത്രിമാരായ ആന്റണി രാജു, വി ശിവന്‍കുട്ടി, വി എന്‍ വാസവന്‍, ജി ആര്‍ അനില്‍, വി കെ പ്രശാന്ത് എം എല്‍ എ, മിനി ആന്റണി, മേയര്‍ ആര്യ രാജേന്ദ്രന്‍, കെ സി വിക്രമന്‍, കോലിയക്കോട് കൃഷ്ണന്‍ നായര്‍ എന്നിവര്‍ പങ്കെടുത്തൂ .
തിരുവനന്തപുരം: രാജ്യത്തിൻറെ അഭിമാനമാണ് പൊതുമേഖലാ സ്ഥാപനങ്ങൾ എന്നും പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കുകയാണ് ഇടതുപക്ഷ സർക്കാരിന്റെ നയമെന്നും പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ടൈറ്റാനിയം ജനറൽ വർക്കേഴ്സ് യൂണിയൻ (CITU)സംഘടിപ്പിച്ച സ്വീകരണ ചടങ്ങിലും വിദ്യാർത്ഥികൾക്കുള്ള മൊബൈൽ ഫോൺ വിതരണ ചടങ്ങിലും സംസാരിക്കുകയായിരുന്നു മന്ത്രി. പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യ കുത്തകകളെ ഏല്പിക്കുന്ന നടപടികളാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്. പെട്രോളിയം ,വൈദ്യുതി,വിമാനത്താവളം, റെയിൽവേ, തുറമുഖങ്ങൾ, ഇൻഷുറൻസ് തുടങ്ങിപൊതുമേഖലയിൽ ഉള്ളതെല്ലാം സ്വകാര്യവൽക്കരിക്കുകയാണ് കേന്ദ്രം ചെയ്യുന്നത്. ലാഭത്തിൽ പ്രവർത്തിച്ചിരുന്ന തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറാനുള്ള തീരുമാനം കേന്ദ്രത്തിന്റെ നയം വ്യക്തമാക്കുന്നു. കേരളത്തിലെ മികച്ച പൊതുമേഖലാ സ്ഥാപനങ്ങളിൽ ഒന്നാണ് ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്റ്റ് ലിമിറ്റഡ് . അടുത്തിടെ ഗ്ലാസ് ഫർണസ് പൈപ്പ് പൊട്ടി ചോർച്ചയുണ്ടായ സാഹചര്യത്തില്‍ പ്രദേശവാസികളുടെ പ്രതിഷേധം മൂലംഫാക്ടറിയുടെ പ്രവർത്തനം നിർത്തി വെച്ചിരുന്നു. ഇതോടെ തൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയിലായി. കമ്പനിയുടെ പേരിൽ പ്രദേശവാസികൾ ഉന്നയിക്കുന്ന മാലിന്യ പ്രശ്നങ്ങളും മറ്റു പ്രാദേശിക പ്രശ്നങ്ങളും നേരത്തെ വർക്കേഴ്സ് യൂണിയൻ…
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 19,688 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.28,561 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 2,38,782; ആകെ രോഗമുക്തി നേടിയവര്‍ 39,66,557. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,17,823 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. ഏഴിന് മുകളിലുള്ള 296 തദ്ദേശസ്വയംഭരണ പ്രദേശങ്ങള്‍ തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 19,688 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3120, കോഴിക്കോട് 2205, എറണാകുളം 2029, മലപ്പുറം 1695, കൊല്ലം 1624, പാലക്കാട് 1569, തിരുവനന്തപുരം 1483, ആലപ്പുഴ 1444, കണ്ണൂര്‍ 1262, കോട്ടയം 1020, വയനാട് 694, പത്തനംതിട്ട 670, ഇടുക്കി 506, കാസര്‍ഗോഡ് 367 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,17,823 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.71 ആണ്. ഇതുവരെ 3,25,08,136 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) ഏഴിന് മുകളിലുള്ള 296 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്. അതില്‍ 81 എണ്ണം നഗര…
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിന്റെ പുതിയ സൂപ്രണ്ടായി ഡോ. എ. നിസാറുദ്ദീനെ നിയമിച്ചു. നിലവില്‍ കോവിഡ് സെല്‍ ചീഫായും സര്‍ജറി പ്രൊഫസറായും സേവനമനുഷ്ഠിക്കുകയാണ് ഡോ. നിസാറുദ്ദീന്‍. ആരോഗ്യ വകുപ്പു മന്ത്രി വീണാ ജോർജാണ് പുതിയ സൂപ്രണ്ടിനെ നിയമിച്ചുകൊണ്ട് ഉത്തരവിട്ടതായി അറിയിച്ചത്.ഡോ നിസാറുദീൻ മുമ്പ് തിരുവനന്തപുരം, തൃശൂർ മെഡിക്കൽ കോളേജുകളിൽ സൂപ്രണ്ടായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2006 – 2011 വർഷം തിരുവനന്തപുരത്തും 2016-17 -ൽ തൃശൂരിലും സൂപ്രണ്ടായി പ്രവർത്തിച്ചു.