- ബഹ്റൈനില്‍ 6 അനധികൃത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- ബഹ്റൈന്‍ മുനിസിപ്പാലിറ്റി മന്ത്രാലയവും അമേരിക്കന്‍ എംബസിയും ചേര്‍ന്ന് വൃക്ഷത്തൈകള്‍ നട്ടു
- സാംസണൈറ്റ് 115ാം വാര്‍ഷികം ആഘോഷിച്ചു
- കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉടന്‍; ഒന്നിലേറെ പേരുകൾ പരിഗണനയിൽ: സണ്ണി ജോസഫ്
- ഐ.വൈ.സി.സി ബഹ്റൈൻ – രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു
- യുഡിഎഫിനെ പിന്തുണയ്ക്കും: നിലമ്പൂരില്‍ പിണറായിസത്തിന്റെ അവസാനത്തെ ആണി അടിക്കും; പി വി അന്‍വര്‍
Author: News Desk
കോഴിക്കോട് : സംസ്ഥാന തലത്തിൽ ആരോഗ്യ വകുപ്പിലെ ഡോക്ടർമാർക്കായി നിപ്പ രോഗത്തിൻ്റെ പ്രതിരോധ ചികിത്സാരീതികളെ പറ്റി കെ ജി എം ഒ എ തുടർ വിദ്യാഭ്യാസ പരിപാടി സംഘടിപ്പിച്ചു. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരത്തോളം ഡോക്ടർമാർ ഓൺലൈനായി പങ്കെടുത്ത പരിപാടി ബഹുമാനപ്പെട്ട ആരോഗ്യ വകുപ്പു മന്ത്രി ശ്രീമതി വീണ ജോർജ് ഉദ്ഘാടനം ചെയ്തു. കേരളത്തിൻ്റെ ശക്തമായ പൊതുജനാരോഗ്യ സംവിധാനം ഈ പുതിയ വെല്ലുവിളിയെ കാര്യക്ഷമമായി നേരിടാൻ സജ്ജമാണെന്ന് പറഞ്ഞ മന്ത്രി കെ ജി എം ഒ എ യുടെ നേതൃത്വത്തിൽ നടത്തി വരുന്ന പ്രവർത്തനങ്ങളെ മുക്തകണ്ഠം പ്രശംസിച്ചു. ചുരുങ്ങിയ സമയം കൊണ്ട് ഏറ്റവും കാലിക പ്രസക്തമായ വിഷയത്തിൽ പരിപാടി സംഘടിപ്പിച്ചത് മാതൃകാപരമാണ് എന്ന് മന്ത്രി പറഞ്ഞു. തുടർന്ന് പൊതുജനാരോഗ്യ വിദഗ്ദനായ ഡോ ജിതേഷ് വി, ഫിസിഷ്യൻ ഡോ: വി ടി സന്ദീപ് എന്നിവർ ക്ലാസെടുത്തു. നിപ്പ ഉയർത്തുന്ന പൊതുജനാരോഗ്യ പ്രശ്നങ്ങളെ പറ്റിയും, ചികിത്സയുടെ വിവിധ വശങ്ങളെ പറ്റിയും, കോവിഡിൻ്റെ പശ്ചാത്തലത്തിൽ…
ക്ഷീര സംഘങ്ങളില്‍ നിന്ന് ആദായനികുതി ഈടാക്കാനുള്ള നടപടിക്കെതിരെകേരളം പ്രമേയം പാസ്സാക്കും: മന്ത്രി ജെ. ചിഞ്ചുറാണി
തിരുവനന്തപുരം: പ്രാഥമിക ക്ഷീര സഹകരണ സംഘങ്ങളില്‍ നിന്ന് ആദായനികുതി ഈടാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടി അംഗീകരിക്കാനാകാത്തതാണെന്നും ഇതിനെതിരെ കേരള നിയമസഭ ഐകകണ്ഠേന പ്രമേയം പാസ്സാക്കുമെന്നും ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. കേരള കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ (മില്‍മ) തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തില്‍ സംഘടിപ്പിച്ച ക്ഷീരകര്‍ഷക പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. കേരളത്തിലെ ക്ഷീരകര്‍ഷകരെ കൈപിടിച്ച് ഉയര്‍ത്തുന്ന പ്രവര്‍ത്തനങ്ങളുമായാണ് സംസ്ഥാന സര്‍ക്കാരും മില്‍മയും മുന്നോട്ടുപോകുന്നത്. കോവിഡ് കാലത്ത് ഏറെ കഷ്ടതകള്‍ സഹിച്ചും ക്ഷീരകര്‍ഷകര്‍ തങ്ങളുടെ പ്രവര്‍ത്തന മേഖലയില്‍ സജീവമായിരുന്നു. സമൂഹത്തിന്‍റെ ഏറ്റവും അടിത്തട്ടില്‍ ജീവിക്കുന്ന ഈ കര്‍ഷകരുടെ മേലാണ് കേന്ദ്ര സര്‍ക്കാര്‍ ആദായ നികുതിയുടെ പേരില്‍ അമിതഭാരം അടിച്ചേല്‍പ്പിച്ചിരിക്കുന്നത്. ഒരു കാരണവശാലും ഇത് അംഗീകരിക്കാനാകില്ല. കേന്ദ്ര നടപടി പിന്‍വലിക്കുന്നതു വരെ ശക്തമായ നിലപാടുമായി കേരളം മുന്നോട്ടുപോകും. അധികലാഭം ഒരു യൂണിയനിലും വരുന്ന രീതിയിലുള്ളതല്ല ഫെഡറേഷന്‍റെ പ്രവര്‍ത്തനം. അധികം വരുന്ന പണം താഴേത്തട്ടിലെ കര്‍ഷകരുടെ പെന്‍ഷനും ചികിത്സയും…
തിരുവനന്തപുരം:ജീവനക്കാരുടെ ജനാധിപത്യ അവകാശങ്ങൾ നിഷേധിക്കുന്ന എം.ജി സർവകലാശാലാ അധികാരികളുടെ നടപടികൾക്കെതിരെ രണ്ടാഴ്ചയായി ജീവനക്കാർ നടത്തുന്ന സമരം അടിയന്തരമായി ഒത്തുതീർപ്പാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആവശ്യപ്പെട്ടു. സംഘടനകൾക്ക് സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള അവസരം സർവകലാശാലയിൽ സൃഷ്ടിക്കപ്പെടണം. ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ജീവനക്കാർ നടത്തുന്ന സമരം കണ്ടില്ലെന്നുള്ള അധികാരികളുടെ സമീപനം ജനാധിപത്യ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ് . രാഷ്ട്രീയ സങ്കുചിത ചിന്തകൾ മാറ്റിവച്ച് പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കാൻ വൈസ് ചാൻസിലർ മുൻകൈയെടുക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
പത്തനംത്തിട്ട : ലോക്ക്ഡൗൺ ലംഘിച്ച് സിപിഎം സ്വീകരണയോഗം നടത്തിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു. 50 പേർക്കെതിരെയാണ് നടപടി. എഫ്ഐആറിൽ ആരുടെയും പേര് രേഖപ്പെടുത്തിയിട്ടില്ല. തിരുവല്ല കുറ്റൂരില്‍ കഴിഞ്ഞ ഞായറാഴ്ചയാണ് ലോക്ക്ഡൗൺ ലംഘിച്ച് സിപിഎം പരിപാടി നടത്തിയത്. പുതുതായി പാർട്ടിയിൽ ചേർന്ന 49 കുടുംബങ്ങളെ വരവേൽക്കുന്ന സിപിഎം പരിപാടിയാണ് വലിയ ആൾക്കൂട്ടമായി മാറിയത്. അവശ്യസർവ്വീസ് ഒഴികെ ബാക്കിയെല്ലാം നിരോധിച്ചും നിയന്ത്രിച്ചും ഞായറാഴ്ച ദിവസം സംസ്ഥാന വ്യാപകമായി ലോക്ക് ഡൗൺ നടപ്പാക്കുമ്പോഴായിരുന്നു എല്ലാ നിയന്ത്രണങ്ങളും നിർദേശങ്ങളും ലംഘിച്ച് കൊണ്ട് തിരുവല്ലയിൽ സിപിഎമ്മിൻ്റെ പരിപാടി നടന്നത്. പാർട്ടിയിലേക്ക് പുതുതായി ചേർന്നവർ കൂടാതെ സിപിഎം അണികളും പരിപാടിക്കെത്തിയിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ ജെ തോമസ്, സംസ്ഥാന കമ്മറ്റി അംഗം കെ അനന്തഗോപൻ, ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു അടക്കുമുള്ള നേതാക്കളും സിപിഎം സർക്കാർ നടപ്പാക്കുന്ന ലോക്ക്ഡൗൺ ലംഘിച്ചുള്ള പരിപാടിക്ക് എത്തിയിരുന്നു. അതേസമയം പരിപാടിക്ക് ധാരാളം പേർ എത്തിയിരുന്നുവെങ്കിലും ആൾക്കൂട്ടമുണ്ടായിട്ടില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി…
തൃശൂർ: സീറോ മലബാർ സഭ കുർബാനക്രമ ഏകീകരണത്തിനെതിരെ തൃശൂർ അതിരൂപതയിലും വൈദികരുടെ എതിർപ്പ്. സിനഡ് തീരുമാനത്തിനെതിരെ അപ്പീൽ നൽകണമെന്ന് ഒരു വിഭാഗം വൈദികർ ആവശ്യപ്പെട്ടു. ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിനെ കണ്ട് വൈദികർ ആവശ്യം ഉന്നയിച്ചു. സിനഡ് തീരുമാനം അംഗീകരിക്കില്ലെന്ന് അറിയിച്ച വൈദികർ, മാർപാപ്പ ഇക്കാര്യത്തിൽ ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ലെന്നും അങ്ങനെ ഇടയലേഖനത്തിൽ പറയുന്നത് വ്യാജമാണെന്നും ആരോപിച്ചു. തീരുമാനമെടുക്കുമ്പോൾ വൈദികരുടെ അഭിപ്രായം തേടിയില്ല. പ്രതിഷേധം സ്വാഭാവികമാണ്. വീണ്ടും സിനഡ് ചേരണമെന്നും വൈദികർ ആവശ്യപ്പെട്ടു.
തിരുവനന്തപുരം: അഖിലേന്ത്യ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് 2021ന്‍റെ അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ചു. ഔദ്യോഗിക വെബ്സൈറ്റായ neet.nta.nic.inലൂടെ വിദ്യാര്‍ഥികള്‍ക്ക് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം. സെപ്റ്റംബര്‍ 12 നാണ് നീറ്റ് പരീക്ഷ . വെബ്സൈറ്റിലെ ഹോം പേജില്‍ download admit card of NEET (UG)- 2021 എന്ന ലിങ്കില്‍ പ്രവേശിച്ച് വിദ്യാര്‍ഥികളുടെ വ്യക്തിഗത വിവരങ്ങള്‍ നല്‍കിയാല്‍ അഡ്മിറ്റ് കാര്‍ഡ് ലഭ്യമാകും. അത് ഡൗണ്‍ലോഡ് ചെയ്ത് പ്രിന്‍റൗട്ട് എടുത്ത് സൂക്ഷിക്കണം. അഡ്മിറ്റ് കാര്‍ഡുള്ളവരെ മാത്രമേ പരീക്ഷക്ക് പ്രവേശിപ്പിക്കാന്‍ അനുമതിയുള്ളു .
തിരുവനന്തപുരം: തെക്കു പടിഞ്ഞാൻ, മധ്യ പടിഞ്ഞാറൻ അറബിക്കടലിൽ ഇന്നു (07 സെപ്റ്റംബർ) മുതൽ 11 വരെ മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിലും ചില അവസരങ്ങളിൽ 60 കി.മീ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മധ്യ, തെക്ക് ബംഗാൾ ഉൾക്കടലിൽ ഇന്ന് (സെപ്റ്റംബർ 07) മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും തെക്ക് കിഴക്കൻ, മധ്യ- ബംഗാൾ ഉൾക്കടലിലും തെക്ക് ആൻഡമാൻ കടലിലും സെപ്റ്റംബർ 10നും 11നും മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നു. ഇതു മുൻനിർത്തി മത്സ്യത്തൊഴിലാളികൾ ഈ ദിവസങ്ങളിൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിനു പോകരുതെന്നു ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു.
തിരുവനന്തപുരം: കോവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ സർക്കാർ-അർദ്ധസർക്കാർ-തദ്ദേശ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങൾക്ക് സെപ്റ്റംബർ മാസം (ഉൾപ്പെടെ) വരേയുള്ള 6 മാസത്തെ വാടക ഒഴിവാക്കും എന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇത് വ്യാപാരി സമൂഹത്തിന് വലിയ ആശ്വാസമായിരുന്നു. എന്നാൽ പ്രസ്തുത പ്രഖ്യാപനത്തിന് വിരുദ്ധമായി ടി കാലയളവിലെ വാടക ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വ്യാപാരികളിൽ നിന്നും നിർബന്ധപൂർവ്വം ഈടാക്കിവരുന്നത് പ്രതിഷേധാർഹമാണെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് ശ്രീ. കമലാലയം സുകു, ജില്ലാ പ്രസിഡന്റ് ശ്രീ. കെ. എസ്. രാധാകൃഷ്ണൻ, ജില്ലാ ജനറൽ സെക്രട്ടറി ശ്രീ. എസ്. എസ്. മനോജ്, ജില്ലാ ട്രഷറർ ശ്രീ. നെട്ടയം മധു എന്നിവർ പറഞ്ഞു. പ്രതിസന്ധി മൂലം നട്ടം തിരിഞ്ഞ വ്യാപാരികൾക്കായി ആകെ പ്രഖ്യാപിച്ച ഇളവ് പോലും നടപ്പിലാക്കാതെ മുന്നോട്ട് പോകുന്നത് വഞ്ചനയാണ്. സർക്കാർ പ്രഖ്യാപനങ്ങളെ ഉദ്യോഗസ്ഥർ അട്ടിമറിക്കുന്നുവെന്ന് നേതാക്കൾ പറഞ്ഞു. അടിയന്തര നടപടി ഉണ്ടായില്ലെങ്കിൽ സമര മാർഗ്ഗങ്ങൾ സ്വീകരിക്കുമെന്നും അവർ…
മദ്യപിച്ച് ജോലിക്കെത്തിയ തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്ര ജീവനക്കാരനെ സർവ്വീസിൽ നിന്നും സസ്പെൻ്റ് ചെയ്തു
കൊല്ലം: മദ്യപിച്ച് ഡ്യൂട്ടിക്ക് ഹാജരായ തിരുവിതാംകൂർ ദേവസ്വം ബോർഡിലെ കൊല്ലം പനയ്ക്കൽത്തൊടി ദേവസ്വത്തിലെ തകിൽ ജീവനക്കാരനായ ടി.സതീഷ് കുമാറിനെയാണ് സർവ്വീസിൽ നിന്ന് സസ്പെൻ്റ് ചെയ്തത്. തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ മധ്യമേഖലാ വിജിലൻസ് വിഭാഗം പനയ്ക്കൽത്തൊടി ദേവസ്വത്തിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് സതീഷ് കുമാർ മദ്യപിച്ച് ജോലിക്കെത്തിയതായി കണ്ടെത്തിയത്.തുടർന്ന് സതീഷ് കുമാറിനെ മെഡിക്കൽ പരിശോധനക്ക് വിധേയനാക്കുകയായിരുന്നു. ഡോക്ടറുടെ റിപ്പോർട്ട് ലഭിച്ച ശേഷമാണ് വകുപ്പ് തല നടപടിക്കായി വിജിലൻസ് റിപ്പോർട്ട് സമർപ്പിച്ചത്. തിരുവിതാംകൂർ ദേവസ്വം കമ്മീഷണറാണ് തകിൽ വാദകനായ സതീഷ് കുമാറിനെ സർവ്വീസിൽ നിന്ന് സസ്പെൻ്റ് ചെയ്തുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.
കൊച്ചി : മലയാളത്തിൻ്റെ മഹാനടൻ മമ്മൂട്ടിക്ക് ഇന്ന് എഴുപതാം പിറന്നാൾ . ആശംസകൾ അറിയിച്ച് സിനിമാലോകം. മമ്മൂട്ടി ഫാൻസ് അസോസിയേഷനും ആരാധകരും വിവിധയിടങ്ങളിൽ ആഘോഷപരിപാടികൾ സംഘടിപ്പിക്കുന്നു.