Author: News Desk

തലശേരി -മാഹി ദേശീയപാതയില്‍ മാക്കൂട്ടത്ത് നിയന്ത്രണം വിട്ട കാര്‍ ഓട്ടോ റിക്ഷയില്‍ ഇടിച്ച്‌ ഓട്ടോ ഡ്രൈവറുടെ കാലിന് ഗുരുതരമായി പരുക്കേറ്റു.ചൊവ്വാഴ്‌ച്ച വൈകുന്നേരം അഞ്ചു മണിയോടെയായിരുന്നു അപകടം.തല ശ്ശേരി ഭാഗത്ത് നിന്ന് വരികയായിരുന്ന കെ. എല്‍ 11എ എം 2553 നമ്പർ കാര്‍ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ നിയ ന്ത്രണം വിട്ട് ഓട്ടോറിക്ഷയില്‍ ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തില്‍ ഓട്ടോ റോഡില്‍ നിന്ന് ഓവുചാലിലേക്ക് തെന്നിമറിഞ്ഞു. ഗുരുതരമായിപരിക്കേറ്റ ഓട്ടോറിക്ഷ ഡ്രൈവര്‍ മുഹമ്മദ് ഷാഫിയെ തലശ്ശേരി ജനറല്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഓട്ടോറിക്ഷയുടെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു.അപകടത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ ഗതാഗത തടസം നേരിട്ടു. പൊലിസെത്തിയാണ് വാഹന ഗതാഗതം പുനഃസ്ഥാപിച്ചത്.

Read More

ന്യൂ ഡൽഹി :ചില മൊബൈൽ ഫോണുകളില്‌ വാട്ട്സ് ആപ്പ് സേവനം അവസാനിപ്പിക്കുന്നുവെന്ന് റിപ്പോർട്ട് . ഈ വർഷം നവംബർ മുതലാണ് ഐഫോൺ, സാംസം​​ഗ് ​ഗാലക്സി, എൽജി തുടങ്ങിയ 43 ഫോണുകളിൽ വാട്ട്സ് ആപ്പ് പ്രവർത്തനം അവസാനിപ്പിക്കുന്നത്. മുൻനിര കമ്പനികളുടെ പഴയ മോഡലുകളിലാകും വാട്ട്സ് ആപ്പ് സേവനം അവസാനിപ്പിക്കുക. നവംബർ മുതൽ, കുറഞ്ഞത്, ആൻഡ്രോയ്ഡ് 4.1 (ജെല്ലി ബീൻ), അല്ലെങ്കിൽ ഐഫോൺ (ഐഒഎസ് 10) എന്നിവയിൽ മാത്രമേ വാട്ട്സ് ആപ്പ് പ്രവർത്തിക്കുകയുള്ളു.43 ഫോണുകൾ ഇവയാണ്AppleThe first generation iPhone SE, 6s and 6s Plus. SamsungThe Samsung Galaxy Trend Lite, Galaxy Trend II, Galaxy S2, Galaxy S3 mini, Galaxy Xcover 2, Galaxy Core and Galaxy Ace 2. LGThe LG Lucid 2, Optimus F7, Optimus F5, Optimus L3 II Dual, Optimus F5, Optimus L5, Optimus L5…

Read More

തിരുവനന്തപുരം : ഒന്നര വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് റസിഡന്‍ഷ്യല്‍ മാതൃകയിലുള്ളവര്‍ പഠിക്കുന്ന സ്ഥാപനങ്ങളാണ് തുറക്കുന്നത്. സംസ്ഥാനത്ത് ഇപ്പോള്‍ റെസിഡന്‍ഷ്യല്‍ മാതൃകയില്‍ പ്രവര്‍ത്തിക്കുന്ന 18 വയസിന് മുകളില്‍ പ്രായമുള്ള പരിശീലക സ്ഥാപനങ്ങള്‍ ഒരുഡോസ് വാക്‌സീനെങ്കിലും എടുത്ത അധ്യാപകരേയും വിദ്യാര്‍ത്ഥികളേയും വച്ച് തുറക്കാം. ബയോബബിള്‍ മാതൃകയില്‍ വേണം തുറന്നു പ്രവര്‍ത്തിക്കാന്‍. അതോടൊപ്പം ഒക്ടോബര്‍ നാല് മുതല്‍ ടെക്‌നിക്കല്‍/പോളി ടെക്‌നിക്ക്/മെഡിക്കല്‍ വിദ്യാഭ്യാസം അടക്കമുള്ള ബിരുദ, ബിരുദാനന്തര അവസാന വര്‍ഷ വിദ്യാര്‍ഥികളേയും അധ്യാപകരേയും അനധ്യാപകരേയും ഉള്‍പ്പെടുത്തി എല്ലാ ഉന്നതവിദ്യാഭ്യാസം സ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിക്കാനും അനുമതി നല്‍കും.

Read More

തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തിൽ അടച്ചുപൂട്ടിയ കേരളത്തിലെ കൂടുതൽ മേഖലകൾ തുറക്കാൻ തീരുമാനം. സംസ്ഥാനത്ത് തുടരുന്ന രാത്രികാല കർഫ്യൂവും ഞായറാഴ്ച ലോക്ക് ഡൗണും പിൻവലിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇന്ന് ചേ‍ർന്ന കൊവിഡ് അവലോകനയോ​ഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനമുണ്ടായത്.കൊവിഡ് പടരുന്ന പശ്ചാത്തലത്തിലാണ് രാത്രി 10 മുതൽ രാവിലെ 6 വരെയുള്ള രാത്രി കർഫ്യൂ ഏർപ്പെടുത്തിയത്. അതോടൊപ്പം വാരാന്ത്യ കർഫ്യൂവും നടപ്പാക്കിയിരുന്നു. ഇത് രണ്ടും ഇന്നുമുതൽ ഉണ്ടായിരിക്കില്ല. അതോടൊപ്പം സംസ്ഥാനത്ത് റെസിഡൻഷ്യൽ മാതൃകയിൽ പ്രവർത്തിക്കുന്ന 18 വയസിന് മുകളിൽ പ്രായമുള്ള പരിശീലക സ്ഥാപനങ്ങൾ ഒരുഡോസ് വാക്സീനെങ്കിലും എടുത്ത അധ്യാപകരേയും വിദ്യാർത്ഥികളേയും വച്ച് തുറക്കാനും സർക്കാൻ തീരുമാനിച്ചു.

Read More

തിരുവനന്തപുരം: ഭൂനികുതി മൊബൈൽ ആപ്പ് വഴി ഓൺലൈനായി ന്നതടക്കം റവന്യൂ വകുപ്പിൽനിന്നുള്ള സേവനങ്ങൾ ഡിജിറ്റലാകുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ നാളെ (09 സെപ്റ്റംബർ) ഇവ നാടിനു സമർപ്പിക്കും. റവന്യൂ സേവനങ്ങൾ സ്മാർട്ട് ആക്കുന്ന നടപടികളുടെ ഭാഗമായാണു ഡിജിറ്റൽ സേവനങ്ങൾ ജനങ്ങളിലേക്കെത്തുന്നത്. ഭൂനികുതി അടയ്ക്കുന്നതിനുള്ള മൊബൈൽ ആപ്ലിക്കേഷൻ, തണ്ടപ്പേർ അക്കൗണ്ട്, അടിസ്ഥാന ഭൂനികുതി രജിസ്റ്റർ എന്നിവയുടെ ഡിജിറ്റൈസേഷൻ പൂർത്തീകരണം, എഫ്.എം.ബി. സ്‌കെച്ച്, തണ്ടപ്പേർ അക്കൗണ്ട്, ലൊക്കേഷൻ സ്‌കെച്ച് എന്നിവ ഓൺലൈനായി നൽകുന്നതിനുള്ള മൊഡ്യൂൾ, ഭൂമി തരംമാറ്റം അപേക്ഷ സ്വീകരിക്കുന്നതിനുള്ള ഓൺലൈൻ മൊഡ്യൂൾ എന്നിവയാണു മുഖ്യമന്ത്രി നാളെ നാടിനു സമർപ്പിക്കുന്നത്. നവീകരിച്ച ഇ-പേയ്‌മെന്റ് പോർട്ടൽ, 1666 വില്ലേജുകൾക്കു പ്രത്യേക ഔദ്യോഗിക വെബ്‌സൈറ്റുകൾ, സോഷ്യൽ സെക്യൂരിറ്റി പെൻഷൻ മൊഡ്യൂൾ എന്നിവയും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ പരിപാടിയുടെ ഭാഗമായി നാളെ രാവിലെ 11.30ന് അയ്യങ്കാളി ഹാളിലാണു പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. റവന്യൂ മന്ത്രി കെ. രാജൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മന്ത്രിമാർ,…

Read More

തിരുവനന്തപുരം: എ.എ.വൈ, പി.എച്ച്.എച്ച്. റേഷൻ കാർഡുകൾ ഇനിയും തിരിച്ചേൽപ്പിക്കാതെ അനർഹമായി റേഷൻ കാർഡ് കൈവശംവച്ചിരിക്കുന്നവരുടെ വിവരങ്ങൾ പൊതുജനങ്ങൾക്ക് 9495998223(24 മണിക്കൂറും പ്രവർത്തിക്കുന്ന) എന്ന നമ്പറിൽ നേരിട്ടോ ശബ്ദ സന്ദേശമായോ വാട്‌സ്ആപ്പ് സന്ദേശമായോ അറിയിക്കാമെന്നു ജില്ലാ സപ്ലൈ ഓഫിസർ അറിയിച്ചു. പരാതിക്കാരനെക്കുറിച്ചുള്ള വിവരങ്ങൾ അറിയിക്കേണ്ടതില്ല. പരാതിക്കു രഹസ്യ സ്വഭാവമുണ്ടാകും. 24 മണിക്കൂറിനുള്ളിൽ നടപടി സ്വീകരിക്കുമെന്നും സപ്ലൈ ഓഫിസർ അറിയിച്ചു

Read More

വട്ടിയൂർക്കാവ് : സംസ്ഥാനത്തെ മികച്ച അധ്യാപക അവാർഡ് ജേതാവായ വട്ടിയൂർക്കാവ് ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗം അധ്യാപകനും സ്റ്റുഡൻറ് പോലീസ് കേഡറ്റ് പ്രോജക്ട് കമ്മ്യൂണിറ്റി പോലീസ് ഓഫീസറുമായ കെ .സന്തോഷ് കുമാറിനെ വട്ടിയൂർകാവ് എംഎൽഎ . വി കെ പ്രശാന്ത് സ്കൂളിൽ എത്തി ആദരിച്ചു. വാർഡ് കൗൺസിലർ പാർവ്വതി ഐ.എം. പൊന്നാട അണിയിച്ചു. ഹയർസെക്കൻഡറി വിഭാഗം അധ്യാപകരുടെ സ്നേഹോപഹാരം അഡ്വക്കേറ്റ്. വി. കെ. പ്രശാന്ത് എം.എൽ.എ. കൈമാറുകയുണ്ടായി. പ്രസ്തുത ചടങ്ങിൽ പിടിഎ പ്രസിഡൻറ് എസ്. ബിനു., പ്രിൻസിപ്പൽ .ദീപ ഹരിദാസ്., മദർ പിടിഎ പ്രസിഡണ്ട് വിനിത അധ്യാപകരായ . ഷിബു .വി, പ്രീത , സുജാ രവീന്ദ്രൻ, അഞ്ജലി,ബീന, സുപ്രിയ, ഇന്ദു തുടങ്ങിയവർ പങ്കെടുത്തു.

Read More

ദില്ലി: കാർഷിക നിയമങ്ങളിൽ ഭേദഗതി ആവശ്യപ്പെട്ട് ആർഎസ്എസ് അനുകൂല സംഘടനയായ ഭാരതീയ കിസാൻ സംഘും പ്രക്ഷോഭത്തിലേക്ക്. നാളെ ദില്ലി ജന്തർ മന്തറിലും എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധം നടത്താനാണ് നീക്കം. കാർഷിക വിളകൾക്ക് താങ്ങുവില ഉറപ്പാക്കുന്ന നിയമം വേണമെന്നും കിസാൻ സംഘ് ആവശ്യപ്പെടുന്നു.കാർഷിക നിയമങ്ങൾ പൂർണ്ണമായി പിൻവലിക്കണമെന്നാണ് ആവശ്യമെന്നും സമരം തുടങ്ങി പത്തു മാസത്തിന് ശേഷം പ്രതിഷേധത്തിന് എത്തുന്ന ബികെഎസിനെ വിശ്വസിക്കാനാകില്ലെന്നുമാണ് സംയുക്ത കിസാൻ മോർച്ചയുടെ പ്രതികരണം.

Read More

തിരുവനന്തപുരം: റോഡ് പണി പൂർത്തിയാകുന്നതിനു മുമ്പ് ടോൾ പിരിക്കാനുള്ള നടപടി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ഐ.എൻ.ടി.യു.സി.നേതൃത്വത്തിൽ തൊഴിലാളികൾ ചാക്ക നാഷണൽ ഹൈവേ റീജിയണൽ ഓഫീസ് പടിക്കൽ ബുധനായ്ച്ച സത്യാഗ്രഹം നടത്താൻ ജില്ലാ നേതൃയോഗം തീരുമാനിച്ചതായി ഐ.എൻ.ടി.യു.സി. ജില്ലാ പ്രസിഡൻറ് വി.ആർ.പ്രതാപൻ അറിയിച്ചു.ഐ.എൻ.ടി.യു.സി. സംസ്ഥാന പ്രസിഡൻറ് ആർ. ചന്ദ്രശേഖരൻ സത്യാഗ്രഹം ഉദ്ഘാടനം ചെയ്യും. ജില്ലാ നേതൃയോഗത്തിൽ കെ.പി.തമ്പി കണ്ണാടൻ, അഡ്വ.ജി.സുബോധൻ, ഹാ ജാ നാസിമുദ്ദീൻ, വി ലാലു, പുത്തൻപള്ളി നിസ്സാർ, മുജീബ് റഹുമാൻ, ആൻറണി ആൽബർട്ട്, പ്രശാന്ത് ശാസ്തമംഗലം, വെട്ടു റോഡ്സലാം, ആർ.എസ്സ്.വിമൽ കുമാർ തുടങ്ങിയവർ പങ്കെടുത്തു.

Read More

തിരുവനന്തപുരം: സ്വര്‍ണ്ണകടകളിൽ ജി എസ് ടി പരിശോധന നിർബന്ധമാക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ സ്വർണ വ്യാപരികൾ രംഗത്ത്. സ്വർണ്ണക്കടകളിലെ സിസിടിവി ദൃശ്യങ്ങൾ ജിഎസ്ടി ഓഫീസിലും, പൊലീസ് സ്റ്റേഷനിലും ലഭ്യമാക്കുമെന്നത് വ്യാപാരിയുടെ സ്വാതന്ത്യത്തിനു മേലുള്ള കടന്നുകയറ്റമാണെന്നും സ്വർണ്ണവ്യാപാര മേഖലയിൽ അനാവശ്യ ഇടപെടൽ ഒഴിവാക്കണമെന്നും അസോസിയേഷൻ പ്രതികരിച്ചു. സ്വർണ്ണ വ്യാപാരശാലകളിൽ മാത്രം പരിശോധന വ്യാപകമാക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം സ്വർണ വ്യാപാരികളോടുള്ള യുദ്ധപ്രഖ്യാപനമാണെന്ന് ഓൾ കേരള ഗോൾഡ്‌ ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ആരോപിച്ചു. നികുതി വരുമാന കുറവിന്റെ പേരിൽ ഏകപക്ഷീയമായ തീരുമാനം അടിച്ചേൽപിക്കാനുള്ള നീക്കം അപലപനീയമാണ്. കൊവിഡ് സാഹചര്യങ്ങളിൽ വ്യാപാര സൗഹൃദ സംസ്ഥാനമാക്കി മാറ്റാൻ മുഖ്യമന്ത്രി തയ്യാറാകുമെന്നാണ് പ്രതീക്ഷയെന്നും നേതാക്കൾ പറഞ്ഞു.ഉദ്യോഗസ്ഥർ ശത്രുതാ മനോഭാവത്തോടെയാണ് വ്യാപാരികളോട് പെരുമാറുന്നത്.മറ്റൊരു വ്യാപാര മേഖലയിലുമില്ലാത്ത ഒട്ടേറെ പ്രശ്നങ്ങളിലൂടെയും പ്രതിസന്ധികളിലൂടെയാണ് സ്വർണ്ണാഭരണ വ്യാപാര മേഖല കടന്നുപോകുന്നതെന്നും അസോസിയേഷൻ പ്രതികരിച്ചു.സ്വർണ്ണാഭരണ വില്‍പന രംഗത്തെ നികുതി വെട്ടിപ്പ് തടയാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പറഞ്ഞിരുന്നു. സ്വർണ്ണക്കടകളിലെ പരിശോധന വ്യാപകമാക്കുമെന്നും…

Read More