- ഫോര്‍മുല 1 ഗ്രാന്‍ഡ് പ്രീ: എന്റര്‍ടെയിന്‍മെന്റ് വില്ലേജ് ആരംഭിച്ചു
- പെണ്‍കുട്ടിയോടൊപ്പം കാണാതായി പിടിയിലായ യുവാവ് പോലീസ് സ്റ്റേഷനിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍
- കഞ്ചാവ് കടത്തു കേസ് പ്രതി എക്സൈസ് ഉദ്യോഗസ്ഥരെ കുത്തി; പിന്തുടര്ന്ന് പിടികൂടി
- ‘അല്‍ മുന്തര്’ ഭ്രമണപഥത്തില്‍ സ്ഥിരത കൈവരിച്ചു; അഭിമാനത്തോടെ ബഹ്റൈന്‍
- ഉത്സവത്തിനിടെ കൊലക്കേസ് പ്രതികളുടെ ചിത്രമുള്ള പതാകയുമായി സി.പി.എം. പ്രവര്‍ത്തകര്‍
- സെക്രട്ടറിയേറ്റിന് മുന്നില്‍ തല മുണ്ഡനം ചെയ്തും മുടി മുറിച്ചും ആശമാരുടെ പ്രതിഷേധം
- പെരുന്നാൾ ദിനം: തൊഴിലാളികൾക്ക് ബിരിയാണി വിതരണം ചെയ്തു
- എമ്പുരാൻ സിനിമയ്ക്കെതിരെയുള്ള സംഘപരിവാർ നീക്കം ജനാധിപത്യത്തിന് ഭീഷണി – ബഹ്റൈൻ പ്രതിഭ
Author: News Desk
ഇൻഡിവുഡ് ഭാഷാ സാഹിത്യപുരസ്കാരസമർപ്പണം സമാപിച്ചു. വിതരണം ചെയ്തത് ഏഴു ലക്ഷം രൂപയുടെ പുരസ്കാരങ്ങൾ.
മലയാള സാഹിത്യ മേഖലയ്ക്കായി ഏറ്റവും കൂടുതൽ തുകയുടെ പുരസ്കാരങ്ങൾ വിതരണം ചെയ്ത് ഇൻഡിവുഡ്. അഞ്ച് ലക്ഷം രൂപയുടെ ഭാഷ കേസരി പുരസ്കാരം ഉൾപ്പെടെ പതിനാറു വിഭാഗങ്ങളിലായിരുന്നു പുരസ്കാരങ്ങൾ. തിരുവനന്തപുരം ഏരീസ് പ്ലെക്സ് തീയേറ്ററിൽ ഡിസംബർ എട്ടിനു വൈകിട്ട് നടന്ന വർണശബളമായ ചടങ്ങിൽ കേരളത്തിലെ മലയാള സാഹിത്യ മേഖലയിൽ നിന്നുള്ള മുപ്പത്തി അഞ്ചോളം പ്രമുഖർ പങ്കെടുത്തു.ഡോ. ജോർജ് ഓണക്കൂർ ആയിരുന്നു പുരസ്കാരനിശയുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചത്. കെ. ജയകുമാർ ഐ എ എസ് ( റിട്ടയേഡ് ) മുഖ്യാതിഥി ആയിരുന്നു. വിധു വിൻസന്റ്, ടി പി ശാസ്തമംഗലം എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഇൻഡിവുഡ് സ്ഥാപക ചെയർമാൻ ഡോ. സോഹൻ റോയ് വീഡിയോയിലൂടെ പുരസ്കാര ജേതാക്കൾക്ക് ആശംസകൾ നേർന്നു. കെ ജയകുമാർ ഐ എ എസ് ( റിട്ടയേഡ്) ന് ആണ് മലയാള ഭാഷയ്ക്ക് നൽകിയ സമഗ്ര സംഭാവനക്കുള്ള പുരസ്കാരം ലഭിച്ചത്. അഞ്ചു ലക്ഷത്തിയൊന്ന് രൂപയും പ്രശസ്തി പത്രവും പുരസ്കാരവും അടങ്ങുന്ന ഭാഷാ കേസരീ…
തിരുവനന്തപുരം : സംസ്ഥാനത്തെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ യോഗം പോലീസ് ആസ്ഥാനത്ത് ആരംഭിച്ചു. സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ജില്ലാ പോലീസ് മേധാവിമാരും വിവിധ വിഭാഗങ്ങളിലെ എസ്.പിമാരും ഡി.ഐ.ജിമാരും ഐ.ജിമാരും എ.ഡി.ജി.പിമാരും പങ്കെടുക്കുന്നുണ്ട്. പോലീസിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് പുതുജീവന്‍ പകരുന്നതിന് ആവശ്യമായ നിര്‍ദ്ദേശം നല്‍കാന്‍ വേണ്ടിയാണ് ഇത്തരമൊരു യോഗം സംഘടിപ്പിക്കുന്നതെന്ന് ഓഫീസര്‍മാരെ അഭിസംബോധന ചെയ്ത് സംസ്ഥാന പോലീസ് മേധാവി പറഞ്ഞു. പോലീസ് നിര്‍വ്വഹണത്തില്‍ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് പ്രധാന പങ്ക് വഹിക്കാനുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പട്ടികജാതി – പട്ടികവര്‍ഗ വിഭാഗങ്ങള്‍, സ്ത്രീകള്‍, കുട്ടികള്‍ എന്നിവര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയാനും അവരുടെ പരാതികളിന്‍മേല്‍ എത്രയുംവേഗം നടപടി കൈക്കൊള്ളാനും പ്രത്യേകം ശ്രദ്ധിക്കണം. ഗാർഹിക പീഡന പരാതികളിൽ ഉടൻ അന്വേഷണം നടത്തണം. പോക്സോ കേസുകളില്‍ സമയബന്ധിതമായി അന്വേഷണം പൂര്‍ത്തിയാക്കണം. കോടതികള്‍ക്ക് മുമ്പാകെയുള്ള കേസുകളില്‍ ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കുന്നതിനുള്ള നടപടികള്‍ ജില്ലാ പോലീസ് മേധാവിമാരുടെ നേതൃത്വത്തില്‍ സ്വീകരിക്കണം. വാഹനാപകടങ്ങള്‍ കുറയ്ക്കുന്നതിന് ആവശ്യമായ നടപടി കൈക്കൊള്ളണം.…
ന്യൂഡൽഹി : കണ്ണൂര്‍ അന്തര്‍ദേശീയ വിമാനത്താവളത്തില്‍ നിന്നും ഹജ് തീര്‍ത്ഥാടത്തിന് അനുമതി നൽകണമെന്ന് കെ സുധാകരന്‍ എംപി പാര്‍ലമെന്റില്‍ റൂള്‍ 377 പ്രകാരം ആവശ്യപ്പെട്ടു. നിലവില്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് മാത്രമാണ് അനുമതിയുള്ളത്. കൊവിഡ്മൂലം വെട്ടിക്കുറച്ച കേന്ദ്രങ്ങള്‍ ഇത്തവയും പുന:സ്ഥാപിച്ചില്ല. 80ശതമാനം ഹജ് തീര്‍ത്ഥാടകരും ആശ്രയിക്കുന്ന കരിപ്പൂര്‍ വിമാനത്താവളത്തിന് ഹജിനു അനുമതിയില്ല. മലബാറില്‍ നിന്നും കുടക്, ലക്ഷ്വദീപ്, പുതുശേരി, തമിഴ്‌നാട്, ആന്‍ഡമാന്‍ നിക്കോബാര്‍ എന്നിവിടങ്ങളില്‍ നിന്നുമുള്ള തീര്‍ത്ഥാടകര്‍ ദീര്‍ഘയാത്ര ചെയ്തുവേണം കൊച്ചിയിലെത്താന്‍. തീര്‍ത്ഥാടകര്‍ക്ക് സൗകര്യമൊരുക്കാന്‍ 95000 ചതുരശ്ര അടി ടെര്‍മിനലുള്ള കണ്ണൂര്‍ വിമാനത്താവളത്തിലുള്ള 3050 മീറ്റര്‍ റണ്‍വെ വലിയ വിമാനങ്ങള്‍ക്ക് അനുയോജ്യമാണ്. തീര്‍ത്ഥാടകരുടെ സൗകര്യം പ്രമാണിച്ച് കണ്ണൂര്‍ വിമാനത്താളത്തില്‍ നിന്ന് ഹജ് തീര്‍ത്ഥാടകര്‍ക്ക് അനുമതി നൽകണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടു.
തിരുവനന്തപുരം: ഹെലികോപ്റ്റർ അപകടത്തിൽ മരണപ്പെട്ട ഇന്ത്യയുടെ സംയുക്തസേനാ മേധാവി ബിപിൻ റാവത്തിനെ സാമൂഹ്യമാദ്ധ്യമങ്ങളിൽ അപമാനിച്ചവർക്കെതിരെ സംസ്ഥാന സർക്കാർ നടപടി എടുക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. രാജ്യം വലിയ ദുരന്തം നേരിട്ടപ്പോൾ ആഹ്ലാദിക്കുന്നവർ രാജ്യത്തിന്റെ ശത്രുക്കളാണെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. ഹൈക്കോടതിയിലെ കേരള സർക്കാരിന്റെ അഭിഭാഷക നീചമായ രീതിയിൽ സേനാമേധാവിയെ അപമാനിച്ചിട്ടും ഇടതു സർക്കാർ ഒരു നടപടിയുമെടുത്തില്ല. സർക്കാരിനും അഭിഭാഷകയുടെ നിലപാട് തന്നെയാണോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ഇവരെ സർക്കാർ പ്ലീഡർ തസ്തികയിൽ നിന്ന് പുറത്താക്കാൻ മുഖ്യമന്ത്രി തയ്യാറാകണം. കേരളത്തിൽ പിണറായിയുടെ ഭരണത്തിൽ ആർക്കും പരസ്യമായി ദേശവിരുദ്ധത പറയാമെന്ന സ്ഥിതിയാണുള്ളതെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.
കണ്ണൂർ : മുസ്ലിം ലീഗിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മുസ്ലീങ്ങളുടെയുടെ അട്ടിപ്പേറവകാശം ലീഗിനില്ല, ലീഗ് ഒരു മത സംഘടനയാണോ അതോ രാഷ്ടീയ പാർട്ടിയാണോ എന്ന് വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂരിൽ നടക്കുന്ന സിപിഐഎം ജില്ലാ പ്രതിനിധി സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലീഗ് ആര് എന്ന് ലീഗ് തന്നെ വ്യക്തമാക്കണമെന്നും വഖഫ് ബോർഡ് വിഷയത്തിൽ സർക്കാറിന് പിടിവാശിയിയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മുസ്ലീങ്ങളുടെ അട്ടിപ്പേറവകാശം പറഞ്ഞ് വന്നാൽ അംഗീകരിക്കാൻ തയ്യാറല്ല ,മത സംഘടനകൾക്ക് എല്ലാ കാര്യങ്ങളും ബോധ്യപ്പെട്ടു,ലീഗിന് ചെയ്യാനുള്ളതെല്ലാം ചെയ്യാം ഞങ്ങൾക്ക് അത് ഒരു പ്രശ്നമല്ല… അത് കൊണ്ട് യാതൊരു നിലപാട് മാറ്റവും ഉണ്ടാകില്ലായെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി
കോഴിക്കോട്: പേരാമ്പ്രയിൽ അമ്മയും രണ്ട് മക്കളും തീ കൊളുത്തി മരിച്ചു. പേരാമ്പ്ര മുളിയങ്ങൽ നടുക്കണ്ടി പ്രിയ (32) മക്കളായ പുണ്യതീർത്ഥ (13) നിവേദിത (4) എന്നിവരാണ് മരിച്ചത്. പുലർച്ചെ 2.30 ഓടെയാണ് സംഭവം. ശബ്ദം കേട്ട് ബന്ധുക്കൾ എത്തി മൂന്ന് പേരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. എട്ട് മാസം മുൻപ് ഇവരുടെ ഭർത്താവ് ഹൃദയസ്തംഭനം മൂലം മരിച്ചിരുന്നു. ഇതിന്റെ മാനസിക വിഷമത്തിലായിരുന്നു പ്രിയയെന്ന് ബന്ധുക്കൾ പറഞ്ഞു.
ന്യൂഡൽഹി: രാജ്യത്തിന്റെ മാനംകാക്കാൻ നിയുക്തനായ സംയുക്ത സൈന്യാധിപൻ ജനറൽ ബിപിൻ റാവത്തിന്റെയും ഭാര്യ മധുലികയുടെയും 11 ഓഫീസർമാരുടെയും ഭൗതികശരീരങ്ങളിൽ അന്ത്യാഞ്ജലി അർപ്പിച്ച് രാജ്യം. ഇന്നലെ രാത്രി എട്ടിന് ഡൽഹി പാലം വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹങ്ങളിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ മൂന്ന് സേനാ മേധാവിമാർ തുടങ്ങിയവർ ആദരാഞ്ജലി അർപ്പിച്ചു. വിടവാങ്ങിയവരുടെ കുടുംബാംഗങ്ങളിൽ ഓരോരുത്തരുടെയും മുന്നിൽ തൊഴുകൈയോടെ നമസ്‌കരിക്കുന്ന പ്രധാനമന്ത്രിയുടെ ദൃശ്യം വികാരനിർഭരമായിരുന്നു. ഇന്ത്യയിലെ 138 കോടിയിൽപ്പരം ജനങ്ങളും ഒരേ മനസോടെ നമസ്‌കരിക്കുകയായിരുന്നു അപ്പോൾ. റാവത്തിന്റെയും ഭാര്യയുടെയും ഭൗതിക ദേഹങ്ങൾ ഇന്ന് കാമരാജ് മാർഗിലെ വസതിയിൽ പൊതുദർശനത്തിന് വച്ച ശേഷം ഡൽഹി കന്റോൺമെന്റിലെ ബ്രാർ സ്‌ക്വയർ ശ്മശാനത്തിൽ വൈകിട്ട് മൂന്ന് മണിയോടെ സംസ്‌കരിക്കും. പൊതുദർശനത്തിൽ പൊതുജനങ്ങൾക്കും അന്ത്യാഞ്ജലി അർപ്പിക്കാം. അപകടത്തിൽ മരണപ്പെട്ട മറ്റുള്ളവരുടേത് ഡി എൻ എ പരിശോധന ഫലം ലഭിച്ച് തിരിച്ചറിഞ്ഞ ശേഷം അവരവരുടെ നാടുകളിലേക്ക്…
കോഴിക്കോട്: പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസിനെതിരെ അധിക്ഷേപ പരാമർശവുമായി മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ കല്ലായി. മുഹമ്മദ് റിയാസും മുഖ്യമന്ത്രിപിണറായി വിജയന്റെ മകൾ വീണയും തമ്മിലുള്ള വിവാഹത്തെക്കുറിച്ചാണ് ലീഗ് നേതാവിന്റെ അധിക്ഷേപം. റിയാസിന്റേത് വിവാഹമല്ലെന്നും വ്യഭിചാരമാണെന്നും അബ്ദുറഹ്മാൻ കല്ലായി പറഞ്ഞു. വഖഫ് ബോർഡ് നിയമനം പിഎസ്സിക്ക് വിടുന്നതിനെതിരെ മുസ്ലിം ലീഗ് കോഴിക്കോട് ബീച്ചിൽ വെച്ച് നടത്തിയ വഖഫ് സംരക്ഷണ റാലിയിലായിരുന്നു അഹ്ദുറഹ്മാൻ കല്ലായിയുടെ വിവാദ പ്രസ്താവന. അബ്ദുറഹ്മാൻ കല്ലായി പറഞ്ഞത് ‘മുൻ ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് പുതിയാപ്ലയാണ്. എന്റെ നാട്ടിലെ പുതിയാപ്ലയാണ്. ആരാടോ ഭാര്യ.. ഇത് വിവാഹമാണോ വ്യഭിചാരമാണ്. അത് വിളിച്ചു പറയാൻ ചങ്കൂറ്റം വേണം. തന്റേടവും വേണം. സിഎച്ച് മുഹമ്മദ് കോയയുടെ നട്ടെല്ല് നമ്മൾ പ്രകടിപ്പിക്കണം. സ്വവർഗ രതിക്ക് നിയമപ്രാബല്യം കൊണ്ട് വരണമെന്ന് പറയുന്നവരാണ് കമ്മ്യൂണിസ്റ്റ് പാർട്ടികൾ. അവരുടെ പ്രകടന പത്രികയിൽ അതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിലെ പ്രകടന പത്രികയിലും അവരത് പറഞ്ഞു.…
ഇരുന്നും കിടന്നും നിരങ്ങിയും കോൺഗ്രസുകാർ ഭരിച്ചിട്ടും ചെയ്യേണ്ടത് ഒന്നും ചെയ്തില്ല’: എംഎം മണി
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട് കോൺഗ്രസ് നടത്തുന്ന സമരങ്ങൾക്കെതിരെ എംഎം മണി . പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആത്മാർത്ഥതയില്ലാത്ത ആളാണെന്നും കഴിഞ്ഞ കോൺഗ്രസ് സർക്കാരുകൾ ചെയ്യേണ്ടത് ഒന്നും ചെയ്തില്ലെന്നുമാണ് എംഎം മണിയുടെ വിമർശനം. ”കോൺഗ്രസുകാർ ഇരുന്നും കിടന്നും നിരങ്ങിയും ഭരിച്ചിട്ടും ചെയ്യേണ്ടത് ഒന്നും ചെയ്തില്ല. ഇപ്പോൾ സമരമിരിക്കുന്ന എംപിയും വി ഡി സതീശനും വീട്ടിൽ പോയിരുന്നു സമരം ചെയ്താൽ മതിയെന്നും എംഎം മണി പറഞ്ഞു. മുല്ലപ്പെരിയാർ വിഷയത്തിൽ കേന്ദ്ര സർക്കാർ എന്നും തമിഴ്നാടിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ജനങ്ങളെ ദുരിതത്തിലാക്കി പാതിരാത്രിയിൽ ഡാം തുറക്കുന്നത് ശുദ്ധ മര്യാദകേടാണെന്നും തമിഴ്നാട് സർക്കാരിന്റേത് ശുദ്ധ പോക്രിത്തരമെന്നും എംഎം മണി പറഞ്ഞു. നേരത്തെ, മുല്ലപ്പെരിയാര്‍ ഡാം അപകടാവസ്ഥയിലെന്നും ജലബോംബാണെന്നുമുള്ള എംഎം മണിയുടെ പരാമർശം ശ്രദ്ധനേടിയിരുന്നു. ശര്‍ക്കരയും ചുണ്ണാമ്പും ഉപയോഗിച്ച് നിര്‍മ്മിച്ച ഡാമിന്റെ അകം കാലിയാണ്. സിമന്റും കമ്പിയും പൂശിയിട്ട് കാര്യമില്ല. അപകടാവസ്ഥയിലാണോ എന്നറിയാൻ ഇനിയും തുരന്ന് നോക്കുന്നത് വിഡ്ഢിത്തമാണെന്നുമായിരുന്നു നേരത്തെ അദ്ദേഹം നടത്തിയ പരാമർശം.
മലപ്പുറം: മലപ്പുറത്ത് വൻ സ്വർണ വേട്ട. ഡിആർഐ നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്. ഒൻപത് കിലോ 750 ഗ്രാം സ്വർണമാണ് പിടികൂടിയത്. ഒൻപത് പേർ അറസ്റ്റിലായി