- മാസപ്പടി കേസ്: മുഖ്യമന്ത്രിയുടെ മകൾ വീണ പ്രതി; വിചാരണ ചെയ്യാന്‍ അനുമതി; ചുമത്തിയത് 10 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം
- മുംതലകത്തും സി.വൈ.വി.എന്നും പങ്കാളിത്തത്തോടെ മക്ലാരൻ ഏറ്റെടുക്കൽ പൂർത്തിയാക്കി
- പരപ്പനങ്ങാടിയിൽ നാട്ടുകാർ ലഹരി ഉപയോഗം ചോദ്യം ചെയ്തതിനെ തുടർന്ന് സംഘർഷം; നിരവധി പേർക്ക് പരിക്ക്
- മലപ്പുറത്ത് ബോഡി ബിൽഡിംഗ് ചാംപ്യൻ തൂങ്ങിമരിച്ച നിലയിൽ
- ബഹ്റൈൻ ലോക ഓട്ടിസം അവബോധ ദിനം ആഘോഷിച്ചു
- കാരുണ്യ വെൽഫെയർ ഫോറം റമദാൻ ഇഫ്താർ കിറ്റ് വിതരണം ചെയ്തു
- പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ( പാക്ട്) പുതിയ കമ്മിറ്റിയുടെ സ്ഥാനാരോഹണം വെള്ളിയാഴ്ച്ച നടക്കും
- ഓണ്‍ലൈന്‍ മരുന്ന് വില്പന: നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര മന്ത്രിയോട് മന്ത്രി വീണാ ജോര്‍ജ് അഭ്യര്‍ത്ഥിച്ചു
Author: Reporter
കണ്ണൂര്‍ : കല്യാണ ആഘോഷം അതിരുവിട്ടതോടെ കണ്ണൂരില്‍ വരനെതിരെ പൊലീസ് കേസെടുത്തു. വരന്‍ വാരം ചതുരക്കിണര്‍ സ്വദേശി റിസ്വാനും ഒപ്പമുണ്ടായിരുന്ന ഇരുപത്തഞ്ചോളം പേര്‍ക്കുമെതിരെയാണ് കേസ്. ഒട്ടകപ്പുറത്തെത്തിയ വരനും സംഘവും മട്ടന്നൂര്‍-കണ്ണൂര്‍ പാതയില്‍ ഗതാഗത തടസ്സമുണ്ടാക്കിയതിനാണ് പൊലീസ് നടപടി സ്വീകരിച്ചത്. ഞായറാഴ്ച രാവിലെയാണ് സംഭവം. വരനും സംഘവും വധുവിന്റെ വീട്ടിലേക്ക് പോകുമ്പോഴാണ് സംഭവം നടന്നത്. ബന്ധുക്കളും കൂട്ടുകാരും അടങ്ങുന്ന ഘോഷയാത്രയ്ക്കിടെയാണ് വരനെ ഒട്ടകപ്പുറത്ത് കയറ്റിയത്. ഇതോടെ വീതി കുറഞ്ഞ മട്ടന്നൂര്‍- കണ്ണൂര്‍ പാതയില്‍ ഗതാഗതം തടസ്സം ഉണ്ടായെന്നാണ് പൊലീസ് പറയുന്നത്. ന്യായവിരുദ്ധമായി സംഘം ചേര്‍ന്ന് ഗതാഗത തടസ്സം സൃഷ്ടിച്ചതിന് ചക്കരക്കല്‍ പൊലീസ് ആണ് കേസെടുത്തത്. പൊലീസ് സ്ഥലത്തെത്തിയാണ് ഗതാഗത തടസ്സം മാറ്റിയത്. ലാത്തി വീശി ആളുകളെ മാറ്റിയാണ് വാഹനങ്ങള്‍ കടത്തിവിട്ടത്. വഴിമുടക്കിയുളള കല്യാണ ഘോഷയാത്രയുടെ വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. മതാചാര പ്രകാരം നടന്ന കല്യാണത്തിലെ ഇത്തരം അതിരുവിട്ട ആഘോഷങ്ങള്‍ക്കെതിരെ മഹല്ല് കമ്മിറ്റി രംഗത്തുവന്നു. കല്യാണം ആഭാസത്തിലേക്ക് പോകാന്‍ പാടില്ലെന്ന് പറഞ്ഞ് മഹല്ല്…
തെരുവുനായ ആക്രമണത്തില്‍ നാലുപേര്‍ക്ക് കടിയേറ്റു; വീട്ടുമുറ്റത്ത് നിന്ന് പിഞ്ചുകുഞ്ഞിനെ കടിച്ചു കൊണ്ടുപോയി
കാസര്‍കോട്: കാസര്‍കോട് വീണ്ടും തെരുവുനായ ആക്രമണം. പടന്നയില്‍ മൂന്ന് കുട്ടികളടക്കം നാല് പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. വടക്കെപ്പുറത്തെ സുലൈമാന്‍-ഫെബീന ദമ്പതികളുടെ മകന്‍ ബഷീര്‍ (ഒന്നര വയസ്), കാന്തിലോട്ട് ഓടത്തിലെ രതീഷിന്റെ മകന്‍ ഗാന്ധര്‍വ് (9), ഷൈജു മിനി ദമ്പതികളുടെ മകന്‍ നിഹാന്‍ (6) എന്നി കുട്ടികള്‍ക്കും എ വി മിസ്രിയ (48)ക്കുമാണ് കടിയേറ്റത്. ഇന്നലെ വൈകുന്നേരമാണ് സംഭവം. വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരിക്കുകയായിരുന്ന കുട്ടികളെയാണ് തെരുവുനായ ആക്രമിച്ചത്. ഒന്നര വയസുകാരനെ തെരുവുനായ കടിച്ചെടുത്ത് പുറത്തേയ്ക്ക് കൊണ്ടുപോയി ക്രൂരമായി പരിക്കേല്‍പ്പിക്കുകയായിരുന്നു. കുഞ്ഞിന്റെ നിലവിളി കേട്ട് വീട്ടുകാരെത്തിയതോടെയാണ് നായ കുഞ്ഞിനെ നിലത്തിട്ട ശേഷം ഓടിപ്പോയത്. അയല്‍വാസിയുടെ വീട്ടില്‍ നടന്ന ജന്മദിനാഘോഷ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതാണ് കുടുംബം. മിസ്രിയയ്ക്ക് മൂസ്സഹാജിമുക്കില്‍ വെച്ച് റോഡിലൂടെ നടന്ന് പോകുമ്പോഴാണ് കടിയേറ്റത്. തലയ്ക്കു സാരമായി മുറിവേറ്റ ബഷീറിനെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ബാക്കിയുള്ളവരെ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
കൊച്ചി: വില്ലിങ്ഡൻ ഐലൻഡിൽ കൊച്ചി രാജ്യാന്തര കപ്പൽ അറ്റകുറ്റപ്പണി കേന്ദ്രം, ഡ്രൈ ഡോക്, ഐഒസിയുടെ എൽപിജി ഇറക്കുമതി ടെർമിനൽ തുടങ്ങി 4000 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവരും പ്രധാനമന്ത്രിക്കൊപ്പമുണ്ട്. പദ്ധതി ഉദ്ഘാടനം ചെയ്യാൻ നേരിട്ടെത്തിയതിന് പ്രധാനമന്ത്രിക്ക് നന്ദിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ മണ്ണിൽ 4000 കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കുന്നതിൽ അഭിമാനം. മെയ്ക് ഇൻ ഇന്ത്യ പദ്ധതിയിൽ മെയ്ഡ് ഇൻ കേരളയുടെ സംഭാവന ചെറുതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ശേഷം മറൈൻ ഡ്രൈവിൽ ബിജെപിയുടെ ‘ശക്തികേന്ദ്ര പ്രമുഖരുടെ’ യോഗത്തിൽ പങ്കെടുത്തശേഷം പ്രധാനമന്ത്രി മടങ്ങും. ഗുരുവായൂർ ക്ഷേത്രത്തിലും തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിലും ദർശനം നടത്തിയ ശേഷമാണ് പ്രധാനമന്ത്രി കൊച്ചിയിലെത്തിയത്.
തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രദര്‍ശനവും നടന്‍ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിലും സംബന്ധിച്ച ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി തൃപ്രയാര്‍ ശ്രീരാമക്ഷേത്രത്തിലെത്തി. ക്ഷേത്രത്തിലെത്തിയ പ്രധാനമന്ത്രി പ്രധാന വഴിപാടായ മീനൂട്ട് നടത്തി. ക്ഷേത്രത്തില്‍ വിവിധ വഴിപാടുകള്‍ നടത്തിയ മോദി വേദാര്‍ച്ചനയിലും ഭജനയിലും പങ്കെടുത്തു. https://youtu.be/u61dSmNKuy4 പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് തൃപ്രയാര്‍ ക്ഷേത്ര പരിസരത്ത് കര്‍ശന സുരക്ഷയാണ് ഒരുക്കിയത്. രാവിലെ അയ്യപ്പ ഭക്തര്‍ക്ക് അടക്കം പ്രവേശനമുണ്ടായിരുന്നു. എന്നാല്‍ ഒമ്പതുമണിക്ക് ശേഷം ആര്‍ക്കും പ്രവേശനമില്ല. ക്ഷേത്രം തന്ത്രി അടക്കം അഞ്ചുപേര്‍ക്കാണ് ക്ഷേത്രത്തില്‍ അനുമതിയുള്ളൂ. എസ്പിജിയുടെയും പൊലീസിന്റെയും കടുത്ത നിയന്ത്രണത്തിലാണ് ക്ഷേത്ര പരിസരം. ഗുരുവായൂരില്‍ നിന്നും തൃപ്രയാറിലേക്ക് പ്രധാനമന്ത്രി എത്തിയപ്പോള്‍ സ്വീകരിക്കാന്‍ വഴിനീളെ ബിജെപി പ്രവര്‍ത്തകര്‍ കാത്തു നില്‍പ്പുണ്ടായിരുന്നു. പ്രധാനമന്ത്രിയുടെ കാറില്‍ പുഷ്പവൃഷ്ടി നടത്തിയാണ് ബിജെപി പ്രവര്‍ത്തകര്‍ പ്രധാനമന്ത്രിയെ വരവേറ്റത്.
തലാഖ് ചൊല്ലിയാല്‍ വിവാഹ രജിസ്റ്ററില്‍ രേഖപ്പെടുത്താന്‍ മുസ്ലിം സ്ത്രീ കോടതി കയറേണ്ടതില്ല; മാര്യേജ് ഓഫീസര്‍ക്ക് ചെയ്യാവുന്നതേയുള്ളൂ
കൊച്ചി: മുസ്ലിം വ്യക്തിനിയമപ്രകാരം ഭര്‍ത്താവ് തലാഖ് ചൊല്ലിയാല്‍ അത് രജിസ്റ്ററില്‍ രേഖപ്പെടുത്തുന്നതിനായി മുസ്ലിംസ്ത്രീ കോടതി കയറിയിറങ്ങേണ്ടതില്ലെന്ന് ഹൈക്കോടതി. മുസ്ലിം വ്യക്തി നിയമപ്രകാരം വിവാഹംകഴിക്കുന്നവര്‍ 2008-ലെ വിവാഹ രജിസ്ട്രേഷന്‍ ചട്ടപ്രകാരം വിവാഹം രജിസ്റ്റര്‍ചെയ്യണം. പിന്നീട് വ്യക്തി നിയമപ്രകാരം വിവാഹമോചനം നേടിയാല്‍ പുരുഷന്മാര്‍ക്ക് പുനര്‍വിവാഹം ചെയ്യാം. വിദേശത്ത് വെച്ച് തലാഖ് ചൊല്ലിയ മുസ്ലിം യുവതിയുടെ പുനര്‍വിവാഹത്തിനായി കോടതിയെ സമീപിച്ചപ്പോഴാണ് ഉത്തരവിട്ടത്. സ്ത്രീകളുടെ പുനര്‍വിവാഹത്തിന് രജിസ്റ്ററില്‍ വിവാഹമോചിതയാണെന്ന് രേഖപ്പെടുത്തണം. ഇതിനായി ചട്ടമില്ലാത്തതിനാല്‍ കോടതിയെ സമീപിക്കേണ്ട സാഹചര്യമാണുള്ളത്. തുടര്‍ന്നാണ് വിവാഹ രജിസ്റ്ററില്‍ മാറ്റംവരുത്തുന്നതിനായി മുസ്ലിം സ്ത്രീകള്‍ക്ക് കോടതി കയറിയിറങ്ങേണ്ട അവസ്ഥ ഉണ്ടാകരുതെന്ന് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ ഉത്തരവിട്ടത്. ഹര്‍ജിക്കാരി വിവാഹം 2012 ഡിസംബര്‍ 30-നായിരുന്നു. ചട്ടപ്രകാരം രജിസ്റ്റര്‍ചെയ്തു. 2014 ഒക്ടോബര്‍ 30-ന് ഭര്‍ത്താവ് വിദേശത്തുവെച്ച് തലാഖ് ചൊല്ലി. ഇക്കാര്യം മഹല്ല് കമ്മിറ്റിയെ അറിയിക്കുകയും കമ്മിറ്റി വിവാഹമോചന സര്‍ട്ടിഫിക്കറ്റ് നല്‍കുകയുംചെയ്തു. രജിസ്റ്ററില്‍ മാറ്റംവരുത്താനായി ഹര്‍ജിക്കാരി അപേക്ഷ നല്‍കിയെങ്കിലും ചട്ടമില്ലെന്ന കാരണത്താല്‍ നിഷേധിച്ചു. ഹര്‍ജിക്കാരിയുടെ അപേക്ഷ പരിഗണിച്ച് തലാഖ് ചൊല്ലിയ…
‘ഇതാണ് നമ്പർ വൺ കേരളത്തിലെ വൺ സൈഡഡ് മതേതരത്വം’; പ്രിയപ്പെട്ട ചിത്രയ്ക്ക് എല്ലാ വിധ പിന്തുണയും- പി. സി. ജോർജ്
കോട്ടയം: അയോധ്യ പ്രതിഷ്ഠാ ദിനത്തിൽ എല്ലാവരും വീടുകളിൽ വിളക്ക് തെളിയിക്കണമെന്ന് പറഞ്ഞതിനെതിരെ ഉയർന്ന വിമർശനങ്ങളിൽ ഗായിക കെ എസ് ചിത്രയ്ക്ക് പിന്തുണയുമായി മുൻ എംഎൽഎ പിസി ജോർജ്. എന്റെ വിശ്വാസം, എന്റെ അഭിമാനം. ഇന്ത്യൻ ഭരണഘടന നമുക്ക് തരുന്ന സ്വാതന്ത്രമാണത്. ഒരു ഭീഷണിക്ക് മുൻപിലും അത് പണയം വെക്കേണ്ടതില്ല. പിസി ജോർജ് ഫെയ്സ്ബുക്കിൽ കുറിച്ചു. ക്രൈസ്തവ ദേവാലയമായിരുന്ന, ഹഗ്ഗിയ സോഫിയ മുസ്ലിം ദേവാലയമാക്കിയതിനെ സ്വാഗതം ചെയ്ത പാണക്കാട് തങ്ങളുടെ മകനും, ഉമ്മൻ ചാണ്ടിയുടെ മകനും പൂച്ചെണ്ടുകൾ. ക്ഷേത്രം തകർത്തു നിർമിച്ച പള്ളിക്കു പകരം രാമജന്മ ഭൂമിയിൽ ഇന്ത്യൻ നീതിന്യായ വിധിയിൽ ക്ഷേത്രം ഉയരുന്നതിനെ സ്വാഗതം ചെയ്ത മലയാളത്തിന്റെ പ്രിയപ്പെട്ട വാനമ്പാടിക്ക് കല്ലേറ്. ഇതാണ് നമ്പർ വൺ കേരളത്തിലെ വൺ സൈഡഡ് മതേതരത്വം. പ്രിയപ്പെട്ട ചിത്രയ്ക്ക് എല്ലാ വിധ പിന്തുണയും. പിസി ജോർജ് ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു. ചിത്രയെ പിന്തുണച്ച് നടി കൃഷ്ണപ്രഭയും രംഗത്തെത്തിയിരുന്നു. അഭിപ്രായസ്വാതന്ത്ര്യം എല്ലാവർക്കും ഈ രാജ്യത്തുണ്ട്. അത് ചിത്ര…
തൃശൂര്‍: ഗുരുവായൂരില്‍ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. വധൂവരന്മാര്‍ക്ക് ആശംസ നേര്‍ന്ന മോദി തൃപ്രയാര്‍ ശ്രീരാമ ക്ഷേത്രത്തിലേക്ക് പോകുന്നതിന് ശ്രീവത്സം ഗസ്റ്റ് ഹൗസിലേക്ക് തിരിച്ചു. കല്യാണത്തില്‍ പങ്കെടുക്കുന്നതിന് മുന്‍പ് നരേന്ദ്രമോദി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. കിഴക്കേ നട വഴിയാണ് നരേന്ദ്രമോദി ക്ഷേത്രത്തിലേക്ക് പ്രവേശിച്ചത്. പ്രധാനമന്ത്രിയെ ദേവസ്വം ചെയര്‍മാനും ഭരണസമിതി അംഗങ്ങളും അഡ്മിനിസ്ട്രേറ്ററും ചേര്‍ന്ന് സ്വീകരിച്ചു. മോദിയുടെ സന്ദര്‍ശനം പ്രമാണിച്ച് ഗുരുവായൂരില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയത്. കൊച്ചിയില്‍ നിന്നും ഹെലികോപ്ടര്‍ മാര്‍ഗമാണ് പ്രധാനമന്ത്രി ഗുരുവായൂരിലെത്തിയത്. ശ്രീകൃഷ്ണ കോളജ് ഹെലിപ്പാഡില്‍ ഇറങ്ങിയ പ്രധാനമന്ത്രി തുടര്‍ന്ന് റോഡ് മാര്‍ഗ്ഗമാണ് ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തിയത്. 2019 ലും നരേന്ദ്ര മോദി ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തിയിരുന്നു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് തൃശൂരില്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് തൃശൂരില്‍ വിവിധയിടങ്ങളില്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തൃപ്രയാര്‍ ക്ഷേത്ര ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി പതിനൊന്ന് മണിക്ക് കൊച്ചിയിലേക്ക്…
മുംബൈ: സമീപ കാലത്തെ ഏറ്റവും വലിയ പ്രതിദിന തകര്‍ച്ച നേരിട്ട് ഓഹരി വിപണി. ആഗോള വിപണികളിലെ പ്രതികൂല സാഹചര്യമാണ് രണ്ടാം ദിവസവും സൂചികകളെ നഷ്ടത്തിലാക്കിയത്. എച്ച്ഡിഎഫ്‌സി ബാങ്കിന്റെ മൂന്നാം പാദഫലങ്ങള്‍ പ്രതീക്ഷക്കൊത്ത് ഉയരാതിരുന്നതും വിപണിയെ ബാധിച്ചു. സെന്‍സെക്‌സ് 800 പോയന്റിലേറെ താഴ്ന്നു. വിപണി കൂപ്പുകുത്തിയതോടെ നിമിഷ നേരംകൊണ്ട് നിക്ഷേപകരുടെ സമ്പത്തില്‍നിന്ന് രണ്ട് ലക്ഷംകോടി രൂപ അപ്രത്യക്ഷമായി. ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൊത്തം വിപണിമൂല്യം 1.91 ലക്ഷം കോടി താഴ്ന്ന് 373.04 ലക്ഷം കോടി രൂപയിലെത്തി. എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ഓഹരി വില 5.66 ശതമാനം നഷ്ടത്തിലാണ്. ഹിന്‍ഡാല്‍കോ, ആക്‌സിസ് ബാങ്ക്, ബജാജ് ഓട്ടോ, ടാറ്റ സ്റ്റീല്‍, കൊട്ടക് മഹീന്ദ്ര, ഡോ.റെഡ്ഡീസ് ലാബ്, ടാറ്റ മോട്ടോഴ്‌സ്, ഐസിഐസിഐ ബാങ്ക്, ഐഷര്‍ മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികളിലും നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്. സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി ബാങ്ക് രണ്ട് ശതമാനത്തിലേറെ നഷ്ടത്തിലായി. മെറ്റല്‍, റിയാല്‍റ്റി, ഓട്ടോ, മീഡിയ, ഹെല്‍ത്ത് കെയര്‍ സൂചികകളിലും നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്.…