Author: Reporter

തിരുവനന്തപുരം: നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാകുമെന്ന് ബിജെപി ദേശീയ വക്താവ് അനിൽ ആന്റണി. ജർമ്മനിയെയും ജപ്പാനെയും പിന്തള്ളി ഇന്ത്യ ഒന്നാം നമ്പർ സമ്പത്തിക ശക്തിയാകുമെന്നത് ‘മോദിജി കാ ഗ്യാരന്റി’യെന്ന് അനിൽ പറഞ്ഞു. മുൻകാലങ്ങളെക്കാൾ മികച്ച ഭൂരിപക്ഷത്തിൽ എൻഡിഎ വീണ്ടും ഭരണത്തിലെത്തും. ലോകത്തെ നയിക്കുന്ന വിശ്വഗുരുവായ മോദിയെന്നും അദ്ദേ​ഹം പറഞ്ഞു. മോദിയെ പരാജയപ്പെടുത്താൻ ഒന്നിച്ചു കൂടിയ പാർട്ടികൾ ഒരേപോലെ വർ​ഗീയവാദം പറയുന്നവരാണെന്നും ന്യൂനപക്ഷ പ്രീണനമാണ് നടത്തുന്നതെന്നു അദ്ദേഹം കൂട്ടിച്ചേർത്തു. ‘‘ബിജെപിയും മോദിയും പറഞ്ഞ കാര്യങ്ങളെല്ലാം നടപ്പാക്കി. 22ന് ബിജെപി രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങ് നടത്തുകയാണ്. ഇതെല്ലാം 40 വർഷം മുൻപു തന്നെ പാർട്ടി ഭരണഘടനയിൽ പരാമർശിച്ചിട്ടുള്ളതാണ്. ഏറ്റവും വലിയ ഭൂരിപക്ഷത്തോടെ വിജയിച്ച പ്രധാനമന്ത്രിയെ തോൽപ്പിക്കാൻ ചില പാർട്ടികൾ ഒരുമിച്ചു കൂടുന്നുണ്ട്. ഈ പാർട്ടികൾക്ക് പൊതുവായി എന്തെങ്കിലും പ്രത്യയശാസ്ത്രം ഉണ്ടോ? ഈ പാർട്ടികൾ എന്തിനു വേണ്ടി നിലനിൽക്കുന്നു എന്ന് ആർക്കും അറിയില്ല. എല്ലാവരും ഒരേപോലെ വർഗീയവാദം പറയുകയും…

Read More

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് പ്രതിഷേധവുമായി ബന്ധപ്പെട്ട എല്ലാ കേസിലും ജാമ്യം ലഭിച്ച യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ജയില്‍ മോചിതനായി. ബുധനാഴ്ച രാത്രി 09:15-ഓടെയാണ് രാഹുല്‍ പൂജപ്പുര ജയിലില്‍നിന്ന് പുറത്തിറങ്ങിയത്. യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി.വി. ശ്രീനിവാസ്, സംസ്ഥാന ഉപാധ്യക്ഷന്‍ അബിന്‍ വര്‍ക്കി, ഷാഫി പറമ്പില്‍ എം.എല്‍.എ എന്നിവര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ രാഹുലിനെ സ്വീകരിക്കാനായി പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ എത്തിയിരുന്നു. ഒന്‍പതുദിവസത്തെ ജയില്‍വാസത്തിന് ശേഷം പുറത്തിറങ്ങിയ രാഹുലിന് രാത്രി വൈകിയും വന്‍ വരവേല്‍പ്പാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒരുക്കിയത്. നേരത്തേ ജാമ്യം ലഭിച്ചെങ്കിലും രാഹുലിന്റെ ജയില്‍മോചനം അനിശ്ചിതത്വത്തിലായിരുന്നു. കോടതി ജാമ്യം അനുവദിച്ചെങ്കിലും ജാമ്യവ്യവസ്ഥ പ്രകാരമുള്ള തുക അടയ്ക്കാന്‍ സാധിക്കാത്തതിരുന്നതാണ് മോചനം അനിശ്ചിതത്വത്തിലാക്കിയത്. ട്രഷറി സമയം കഴിഞ്ഞതിനാലാണ് തുക അടയ്ക്കാന്‍ സാധിക്കാതിരുന്നത്. എന്നാല്‍ തുക അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് രാഹുലിന്റെ അഭിഭാഷകര്‍ ജഡ്ജിക്ക് സത്യവാങ്മൂലം നല്‍കിയതോടെയാണ് ജയില്‍മോചനത്തിന് വഴി തുറന്നത്. ജാമ്യ ഉത്തരവ് ജയിലില്‍ എത്തുകയും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുകയും ചെയ്തതോടെയാണ് രാഹുല്‍…

Read More

കോട്ടയം: ബേക്കർ മെമ്മോറിയൽ ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ മോഷണം നടത്തിയ രണ്ടു പേർ കോട്ടയം വെസ്റ്റ് പോലീസിന്റെ പിടിയിലായി. കൊല്ലം സ്വദേശികളായ സുധിദാസ്, വിനോജ് എന്നിവരെയാണ് പോലീസ് കൊല്ലത്ത് എത്തി പിടികൂടിയത്. ബുധനാഴ്ച ഉച്ചക്ക് രണ്ടരയോടെ പ്രതികളെ സ്കൂളിൽ എത്തിച്ച് തെളിവെടുത്തു. മോഷണം നടത്തിയ രീതി ഇവർ പൊലീസിന് വിശദീകരിച്ച് നൽകി. ഹൈസ്കൂളിലും ഹയർസെക്കൻഡറി സ്കൂളുകളിലുമായി സ്ഥാപിച്ചിരുന്ന നിരീക്ഷണ ക്യാമറകളുടെ രണ്ട് ഡിവിആർ യൂണിറ്റുകൾ, അധ്യാപകരുടെ ബാഗുകൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി വിദ്യാർഥിനികൾ നിക്ഷേപിക്കുന്ന ചാരിറ്റി ബോക്സുകൾ, രണ്ട് ഡിജിറ്റൽ ക്യാമറ, എന്നിവയായിരുന്നു മോഷണം പോയത്. അന്വേഷണത്തിനിടെ, മോഷ്ടാക്കൾ സ്കൂൾ വളപ്പിലെ കിണറ്റിൽ ഉപേക്ഷിച്ച നിരീക്ഷണ ക്യാമറയുടെ ഡിവിആർ കണ്ടെത്തിയിരുന്നു. ജില്ലയിൽ നടന്ന നിരവധി മോഷണത്തിൽ ഇവർക്ക് പങ്കുണ്ടെന്ന സംശയം ഉള്ളതിനാൽ പ്രതികളെ ചോദ്യം ചെയ്തു വരികയാണെന്നു പോലീസ് അറിയിച്ചു.

Read More

തിരുവനന്തപുരം: അയ്യങ്കാളി ഹാൾ – ഫ്ളൈ ഓവർ റോഡിൽ മാനവീയം റോഡ് മാതൃകയിൽ നവീന പദ്ധതി കൂടി നടപ്പാക്കുമെന്ന് പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. പുതുതായി നിര്‍മ്മിക്കാനുദ്ദേശിക്കുന്ന പ്രവൃത്തികള്‍ നാല് സോണുകളായി തിരിച്ച് നൈറ്റ് ലൈഫിന് ഉതകുന്ന രീതിയില്‍ വികസിപ്പിക്കും എന്നും മന്ത്രി പറഞ്ഞു. സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി KRFB നടത്തുന്ന റോഡ് നിർമ്മാണ പ്രവൃത്തികൾ നേരിട്ട് വിലയിരുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു മന്ത്രി. യൂണിവേഴ്സിറ്റി കോളേജ് ഭാഗം ഒന്നും രണ്ടും സോൺ ആയും അയ്യങ്കാളി ഹാളിന്റെ ഭാഗം സോണ്‍ 3, 4 ആയും വികസിപ്പിക്കാൻ ആണ് പദ്ധതി. സോണ്‍ 1-ല്‍ കോബിള്‍ സ്റ്റോണ്‍/ആന്റി സ്കിഡ് റ്റൈല്‍സ്സ്ഥാപിക്കല്‍, പ്ലാന്റര്‍ ബോക്സ്, ഇ.വി ചാര്‍ജ്ജിംഗ് സെൻ്റർ, സ്മാര്‍ട്ട് പാര്‍ക്കലറ്റ്, സ്മാര്‍ട്ട് വെന്‍ഡിംഗ് സ്റ്റേഷനുകള്‍ എന്നീ പ്രവർത്തികൾ ഉണ്ടാകും. സോണ്‍-2 ല്‍ കോബിള്‍ സ്റ്റോണ്‍/ആന്റി സ്കിഡ് റ്റൈല്‍സ് സ്ഥാപിക്കല്‍, മരങ്ങള്‍ക്ക് ചുറ്റും ഇരിക്കാനുള്ള…

Read More

ഇടുക്കി: വനിതകളുടെ ശാരീരികവും മാനസികവുമായ ഉന്നമനത്തിനും വിനോദത്തിനും ആവശ്യമായ വനിതാ വിശ്രമ വിനോദ കേന്ദ്രം ഊരില്‍ സജ്ജമാക്കണമെന്ന് ശിപാര്‍ശ നല്‍കും. ഗോത്ര വിഭാഗങ്ങള്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിന് ഒരു സ്‌പെഷാലിറ്റി ആശുപത്രി ആരംഭിക്കുന്നതിനും മറയൂരിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ കിടത്തി ചികിത്സയ്ക്കുള്ള സൗകര്യം ഏര്‍പ്പെടുത്തുന്നതിനും ശിപാര്‍ശ നല്‍കുമെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. പട്ടികവര്‍ഗ മേഖലാ ക്യാമ്പിന്റെ ഭാഗമായി മറയൂര്‍ ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ഏകോപന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അധ്യക്ഷ. കുടികളിലെ സ്ത്രീകളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ നിര്‍ദേശങ്ങള്‍ സര്‍ക്കാരിനു മുന്‍പാകെ സമര്‍പ്പിക്കും. മറയൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റിറിന്റെ ആഭിമുഖ്യത്തില്‍ ജനങ്ങള്‍ക്ക് ചികിത്സാ സൗകര്യങ്ങള്‍ നല്‍കുന്നുണ്ടെങ്കിലും കിടത്തി ചികിത്സയ്ക്ക് സൗകര്യമില്ലാത്തതിനാല്‍ കുടികളിലെ നിവാസികള്‍ വളരെയധികം പ്രയാസമനുഭവിക്കുന്നുണ്ട്. ഗതാഗത സൗകര്യത്തിന്റെ അപര്യാപ്തത മൂലം അത്യാവശ്യ ഘട്ടങ്ങളില്‍ മൈലുകളോളം യാത്ര ചെയ്ത് അടിമാലിയിലെ ആശുപത്രിയില്‍ എത്തുന്നതിന് ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. മറയൂരിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ഡോക്ടര്‍മാരുടെയും…

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി ലൈസോസോമല്‍ സ്റ്റോറേജ് രോഗങ്ങള്‍ക്ക് മരുന്ന് നല്‍കുന്ന പദ്ധതിയുമായി സംസ്ഥാന ആരോഗ്യ വകുപ്പ്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിലെത്തി മരുന്ന് സ്വീകരിച്ച കുട്ടികളേയും ബന്ധുക്കളേയും കണ്ടു. ആശുപത്രിയിലെ മറ്റ് രോഗികളുമായും കൂട്ടിരിപ്പുകാരുമായും മന്ത്രി ആശയ വിനിമയം നടത്തി. ശരീര കോശങ്ങളിലെ ലൈസോസോമുകള്‍ പ്രവര്‍ത്തിക്കുന്നതിന് വേണ്ടിയുള്ള എന്‍സൈമുകളുടെ അഭാവം കാരണം അവയവങ്ങള്‍ക്ക് നാശം സംഭവിക്കുന്ന അപൂര്‍വ രോഗാവസ്ഥയാണ് ലൈസോസോമല്‍ സ്റ്റോറേജ് ഡിസോഡര്‍ (lysosomal storage disorder). പോംപെ, ഗോഷെ എന്നീ രോഗങ്ങള്‍ക്ക് സൗജന്യ മരുന്ന് നല്‍കുന്ന പദ്ധതിയാണ് തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയില്‍ ആരംഭിച്ചത്. 5 കുട്ടികള്‍ക്കാണ് മരുന്ന് നല്‍കിയത്. നവകേരള സദസിനിടെ പരാതി നല്‍കിയ അമ്മയുടെ കുഞ്ഞിനും മരുന്ന് നല്‍കിയിട്ടുണ്ട്. അപൂര്‍വ രോഗ ചികിത്സാ പദ്ധതിയുടെ ഭാഗമായിട്ടാണ് ചികിത്സ ഒരുക്കിയത്. പ്രതിമാസം 20 ലക്ഷം രൂപ വില വരുന്ന മരുന്നുകളാണ് സൗജന്യമായി വിതരണം ചെയ്തത്. കെ.എം.എസ്.സി.എല്‍. മുഖേന 53 ലക്ഷം രൂപയുടെ മരുന്നുകളാണ് ആദ്യ…

Read More

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്‍റെ കമ്പനി എക്സാലോജിക്കിന് കുരുക്കായി രജിസ്ട്രാർ ഓഫ് കമ്പനീസിന്‍റെ നിർണായക റിപ്പോർട്ട്. സിഎംആർഎലിൽ നിന്ന് പണം വാങ്ങിയത്സേ വനത്തിനാണെന്ന് തെളിയിക്കുന്നതിന് ഒരു രേഖയും എക്സാലോജികിന് ഹാജരാക്കാനിയില്ലെന്നാണ് ബെംഗളൂരു ആർഒസിയുടെ കണ്ടെത്തൽ. വാങ്ങിയ പണത്തിന് ജിഎസ്ടി അടച്ചെന്ന വിവരം മാത്രമാണ് എക്സാലോജിക് കൈമാറിയത്. പിഴയും തടവ് ശിക്ഷയും കിട്ടാവുന്ന വകുപ്പുകൾ പ്രകാരം എക്സാലോജിക്കിന് എതിരെ നടപടി എടുക്കാമെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തൽ. കോർപ്പറേറ്റ് അഫേയേഴ്സ് മന്ത്രാലയത്തിന്‍റെ വിശദമായ അന്വേഷണത്തിലേക്ക് നയിച്ചത് ആർഒസി റിപ്പോർട്ടാണ്. അടിമുടി ദുരൂഹ ഇടപാടുകളാണ് നടന്നതെന്നാണ് ആര്‍ഒസ് റിപ്പോര്‍ട്ടിലുള്ളത്. സോഫ്റ്റ് വെയര്‍ സർവീസ് ആവശ്യപ്പെട്ട് സിഎംആർഎൽ പരസ്യം നൽകിയതിന്‍റെയോ ഇടപാടിന് മുമ്പോ, ശേഷമോ സിഎംആർഎല്ലോ, എക്സാലോജിക്കോ നടത്തിയ ആശയവിനിമയത്തിന് രേഖകൾ സമർപ്പിച്ചില്ലെന്നാണ് ബെംഗളൂരു രജിസ്റ്റാർ ഓഫ് കമ്പനീസ് നടത്തിയ അന്വേഷണത്തിൽ എക്സാലോജിക്ക്-സിഎംആർഎൽ ഇടപാടിനെ പറ്റി പറയുന്നത്. കരാർ പോലും എക്സാലോജിക്കിനോ, സിഎംആർഎല്ലിനോ ഹാജരാക്കാനായില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. കിട്ടിയ പണത്തിന് ജിഎസ്ടി അടച്ചിട്ടുണ്ടെന്ന് മാത്രമാണ് ബെംഗളൂരൂ…

Read More

തിരുവനന്തപുരം: പാലിയേറ്റീവ് കെയര്‍ വാരാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ‘ഞാനുമുണ്ട് പരിചരണത്തിന്’ കാമ്പയിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പേരൂര്‍ക്കട ജില്ലാ ആശുപത്രിയിലെ ഹോം കെയര്‍ ടീമിനോടൊപ്പം ഗൃഹ സന്ദര്‍ശനം നടത്തി. പാലിയേറ്റീവ് പരിചരണം ലഭിച്ചുകൊണ്ടിരിക്കുന്ന വെള്ളയമ്പലം പാതിരപള്ളി വാര്‍ഡിലെ കെ.എസ്. വേണുഗോപാലന്‍ നായര്‍ (72), അംബികാദേവി (66) എന്നിവരെയാണ് മന്ത്രി വീട്ടിലെത്തി കണ്ടത്. വി.കെ. പ്രശാന്ത് എം.എല്‍.എ., മേയര്‍ ആര്യാ രാജേന്ദ്രന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ബിന്ദു മോഹന്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. വീട്ടിലെത്തിയ മന്ത്രി ഇവരുടെ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ആര്‍മിയില്‍ നിന്നും വിരമിച്ചയാളാണ് വേണുഗോപാലന്‍ നായര്‍. രോഗം കാരണം 12 വര്‍ഷമായി വായിലൂടെ ഭക്ഷണം കഴിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ്. അംബികാദേവിയ്ക്കും രോഗം ബാധിച്ചതോടെ ഇരുവര്‍ക്കും പാലീയേറ്റീവ് കെയര്‍ പ്രൈമറി യൂണിറ്റും സെക്കന്ററി യൂണിറ്റും കൃത്യമായ ഇടവേളകളില്‍ ഇവരുടെ വീട്ടിലെത്തി പരിചരണം ഉറപ്പാക്കുന്നു. സംസാരിക്കാന്‍ കഴിയാത്ത വേണുഗോപാലന്‍ നായര്‍ ആംഗ്യ ഭാഷയിലൂടെ കാര്യങ്ങള്‍ സൂചിപ്പിച്ചു. വേണുഗോപാലന്‍ നായര്‍…

Read More

തിരുവനന്തപുരം: ചെലവ് കുറച്ച് വരവ് പരമാവധി കൂട്ടിക്കൊണ്ടു വന്നാൽ മാത്രമേ കെഎസ്ആർടിയിസുടെ അക്കൗണ്ടിൽ പണമുണ്ടാകൂവെന്ന് ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാർ. ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി കെഎസ്ആർടിസിയുടെ അനാവശ്യ റൂട്ടുകൾ നിർത്തുകയും ചില റൂട്ടുകൾ പരിഷ്കരിക്കുകയും ചെയ്യും. ഒരോ ബസിന്റെയും കോസ്റ്റ് ആക്കൗണ്ടിങ് നടത്തുമെന്നും മന്ത്രി അറിയിച്ചു. തിരവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇലക്ട്രിക് ബസുകൾ വിജയമല്ലെന്നും പലപ്പോഴും കിട്ടുന്നത് തുച്ഛമായ ലാഭമാണെന്നും ഗണേഷ് കുമാർ പറഞ്ഞു. ‘ഇലക്ട്രിക് ബസ് വാങ്ങുന്നതിനോട് യോജിപ്പില്ല. അതിനോട് സഹകരിക്കാൻ ഉദ്ദേശിക്കുന്നുമില്ല. അത് ഒരു വിജയമായി ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. മിക്കവാറും ബസുകളിൽ ആളില്ല. അതുകൊണ്ടുതന്നെ തുച്ഛമായി ലാഭമാണ് ഇതിലൂടെ ലഭിക്കുന്നത്. കെഎസ്ആർടിസി ഏറ്റവും കൂടുതൽ ഓടുന്നത് റെയിൽവേ സൗകര്യം ഇല്ലാത്ത മലയോര മേഖലകളിലാണ്. കെഎസ്ആർടിസിക്ക് പണമുണ്ടാക്കി കൊടുക്കുന്നത് ആ മേഖലകളിലാണ്. അത്തരം മേഖലകളിലേക്ക് ഇത് പോകാൻ ബുദ്ധിമുട്ടാണ്. മിക്കവാറും ഇലക്ട്രിക് ബസില്‍ ആളില്ല. പത്തുരൂപ നിരക്കിലാണ് ബസ് ഓടുന്നത്. നൂറുപേര്‍ക്ക് കയറാന്‍ ഇതിൽ സൗകര്യമില്ല. നൂറുപേര്‍ കയറിയാല്‍…

Read More

മനാമ: സൽമാനിയ കാനു ഗാർഡനിൽ സ്ഥിതി ചെയ്യുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ ഡയറക്ടർ ബോർഡ് അംഗങ്ങൾ ബഹറിനിലെ ഇന്ത്യൻ അംബാസിഡർ വിനോദ് കെ ജേക്കബിനെ സന്ദർശിച്ചു. കഴിഞ്ഞ 25 വർഷക്കാലമായി ബഹറിനിലെ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ ജീവകാരുണ്യ മേഖലയിൽ പ്രവർത്തിക്കുന്ന സൊസൈറ്റിയുടെ പ്രവർത്തനങ്ങളെക്കുറിച്ചും ഇന്ത്യ ബഹറിൻ ബന്ധങ്ങൾ ഊഷ്മളമാക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും സൗഹൃദ സംഭാഷണത്തിൽ സൊസൈറ്റി അംഗങ്ങൾ ഇന്ത്യൻ അംബാസിഡറുമായി പങ്കുവെക്കുകയുണ്ടായി. അണ്ടർ സെക്രട്ടറി ഇജാസ് അഹമ്മദും സന്നിഹിതനായിരുന്നു. പ്രവാസികളുടെ ക്ഷേമത്തിന് ഇന്ത്യൻ എംബസിയുടെ ഭാഗത്തുനിന്നുള്ള എല്ലാവിധ പ്രവർത്തനങ്ങൾക്കും സൊസൈറ്റി പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്തു. ഗുരുദേവ സൊസൈറ്റി ഭാരവാഹികളായ ചെയർമാൻ സനീഷ് കൂറു മുള്ളിൽ, ജനറൽ സെക്രട്ടറി ബിനു രാജ് രാജൻ, വൈസ് ചെയർമാൻ സതീഷ് കുമാർ, അസിസ്റ്റൻറ് സെക്രട്ടറി ദേവദത്തൻ, ട്രഷറർ അജികുമാർ എന്നിവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

Read More