- അല്‍ ഫാതിഹ് ഹൈവേയിലെ ചില പാതകള്‍ 12 മുതല്‍ അടച്ചിടും
- ജെബ്ലാത്ത് ഹെബ്ഷിയിലും അല്‍ ഖദമിലും അഴുക്കുചാല്‍ ശൃംഖല പദ്ധതി വരുന്നു
- ബിന്ദുവിന്റെ കുടുംബത്തിന് 10 ലക്ഷം പോര, 25 ലക്ഷം നൽകണം, മകൾക്കും ജോലി കൊടുക്കണം; അടൂർ പ്രകാശ്
- മദ്രസയുടെ സമയം മാറ്റുകയാണ് വേണ്ടത്; സമസ്തയുടെ ആവശ്യത്തിന് വഴങ്ങില്ല; അവര്‍ കോടതിയില്‍ പോകട്ടെയെന്ന് ശിവന്‍കുട്ടി
- ബിന്ദുവിന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം; മകന് സര്‍ക്കാര്‍ ജോലി നല്‍കും
- ബഹ്റൈൻ പ്രവാസിയുടെട്രാവൽ ഫീൽസ് ആൻഡ് ഫീഡ്സ് പുസ്തക പ്രകാശനം ജൂലൈ 11ന്
- കീം റാങ്ക് പട്ടിക റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ്; അപ്പീല്‍ നല്‍കി സര്‍ക്കാര്‍
- കെറ്റാമെലോൺ ഡാർക്ക്നെറ്റ് ലഹരി ഇടപാട്: അന്വേഷിക്കാൻ ഇഡിയും, എഡിസൺ സമ്പാദിച്ചത് കോടികളെന്ന് എൻസിബി
Author: Reporter
ഹയര്‍സെക്കന്‍ഡറി വാര്‍ഷിക മോഡല്‍ പരീക്ഷ കലണ്ടര്‍ പ്രസിദ്ധീകരിച്ചു. ദിവസേന രണ്ട് പരീക്ഷകള്‍ വെച്ചാണ് നടത്തുന്നത്. കഴിഞ്ഞ വര്‍ഷം ഇത്തരത്തില്‍ രണ്ട് പരീക്ഷകള്‍ നടത്തിയതിനെതിരേ എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു. അതിന് മുന്‍പുള്ള വര്‍ഷങ്ങളില്‍ ദിവസേന ഒരു പരീക്ഷ വെച്ചായിരുന്നു നടത്തിയിരുന്നത് ഫെബ്രുവരി 15 മുതല്‍ 21 വരെയാണ് ഇത്തവണ മോഡല്‍ പരീക്ഷ. മാര്‍ച്ച് ഒന്ന് മുതലാണ് പൊതുപരീക്ഷ. ദിവസേന രണ്ട് പരീക്ഷയെഴുതുന്നത് ബുദ്ധിമുട്ടാവുമെന്ന് അധ്യാപകരും വിദ്യാര്‍ഥികളും ചൂണ്ടികാട്ടിയെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്ന് അനുകൂല നടപടിയുണ്ടായില്ല. പ്രവൃത്തി ദിനങ്ങള്‍ നഷ്ടപ്പെടുത്താതിരിക്കാനാണ് രണ്ട് പരീക്ഷകള്‍ വീതം നടത്തുന്നത് എന്നാണ് അധികൃതരുടെ മറുപടി.
ആര്‍.ഒ.സി റിപ്പോര്‍ട്ടിൽ ഗുരുതര പരാമർശം; CMRL-നെ പരോക്ഷമായി നിയന്ത്രിക്കുന്നത് മുഖ്യമന്ത്രി
തിരുവനന്തപുരം: സി.എം.ആര്‍.എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതരമായ പരാമര്‍ശവുമായി രജിസ്റ്റാര്‍ ഓഫ് കമ്പനീസ് (ആര്‍.ഒ.സി) റിപ്പോര്‍ട്ട്. സി.എം.ആര്‍.എല്ലിനെ പരോക്ഷമായി നിയന്ത്രിക്കുന്നത് മുഖ്യമന്ത്രിയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതാദ്യമായാണ് വിവാദത്തിലേക്ക് മുഖ്യമന്ത്രിയുടെ പേര് നേരിട്ട് കടന്നുവരുന്നത്. സി.എം.ആര്‍.എല്ലിനെ പരോക്ഷമായി നിയന്ത്രിക്കുന്ന മുഖ്യമന്ത്രിക്ക് സര്‍ക്കാര്‍ സ്ഥാപനമായ കെ.എസ്.ഐ.ഡി.സിയില്‍ നേരിട്ടുള്ള നിയന്ത്രണമുണ്ട്. എക്‌സാലോജിക്കുമായി സി.എം.ആര്‍.എല്ലിനുണ്ടായിരുന്നത് തല്‍പ്പരകക്ഷി ഇടപാടാണ്. ഇടപാടിനെ കുറിച്ച് വെളിപ്പെടുത്താത്തത് നിയമലംഘനമാണെന്നും ആര്‍.ഒ.സി. റിപ്പോര്‍ട്ടില്‍ പറയുന്നു. ആരോപണവുമായി ബന്ധപ്പെട്ട് വീണയുടെ പേര് നേരത്തെ പലതവണ ഉയര്‍ന്നുവന്നിരുന്നെങ്കിലും മുഖ്യമന്ത്രിയുടെ പേര് ഇതുവരെ പരാമർശിക്കപ്പട്ടിരുന്നില്ല. ഇപ്പോൾ മുഖ്യമന്ത്രിയുടെ പേര് റിപ്പോര്‍ട്ടില്‍ വന്നതോടെ സര്‍ക്കാരും സി.പി.എമ്മും പ്രതിരോധത്തിലായിരിക്കുകയാണ്.
‘ആരാണ് ടീച്ചറമ്മ? അവരവരുടെ പേര് പറഞ്ഞാൽമതി; പ്രത്യേക ആൾ മന്ത്രിയായില്ലെന്നുവെച്ച് വേദനിക്കേണ്ടതില്ല’; ജി സുധാകരൻ
തിരുവല്ല: മുൻ ആരോഗ്യമന്ത്രി കെ.കെ. ഷൈലജയ്ക്കെതിരേ പരോക്ഷവിമർശനവുമായി സി.പി.എം. നേതാവ് ജി. സുധാകരൻ. ആരാണ് ഈ ടീച്ചറമ്മ എന്ന് ചോദിച്ച സുധാകരൻ, ഒരു പ്രത്യേക ആൾ മന്ത്രി ആയില്ലെന്നുവെച്ച് വേദനിക്കേണ്ട കാര്യമൊന്നുമില്ലെന്നും പറഞ്ഞു. പത്തനംതിട്ട തിരുവല്ലയിൽ നടന്ന ജോസഫ് എം. പുതുശ്ശേരിയുടെ പുസ്തക പ്രകാശന ചടങ്ങിലായിരുന്നു സുധാകരന്റെ പരാമർശം. പൊളിറ്റിക്കൽ ക്രിമിനൽസ് വളർന്നുവരുന്നുണ്ടെന്നും അത്തരക്കാരുമായി ചങ്ങാത്തംകൂടി പത്രമാധ്യമങ്ങളിൽ കൂടി ചിലർ അവരുടെ താത്പര്യപ്രകാരം വാർത്ത കൊടുക്കുന്നുണ്ടെന്നും സുധാകരൻ പറഞ്ഞു. എം.ടി.യുമായുള്ള വിവാദ വിഷയത്തിൽ, എം.ടി. വാസുദേവൻ നായർ പഠിപ്പിക്കാൻ വരേണ്ടെന്ന് താൻ പറഞ്ഞിട്ടേ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, പറയേണ്ട കാര്യങ്ങൾ പറഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതുശ്ശേരി പറഞ്ഞു ടീച്ചറമ്മയെ മന്ത്രിയാക്കിയില്ലെന്ന്. ആരാണ് ഈ ടീച്ചറമ്മ. അങ്ങനെ ഒരു അമ്മയെ ഞാൻ കേട്ടിട്ടില്ല. ഒരമ്മയ്ക്കും ആരും അങ്ങനെ പേരിട്ടിട്ടില്ല. അവരവരുടെ പേര് പറഞ്ഞാ മതി. ഒരു പ്രത്യേക ആൾ മന്ത്രി ആയില്ലെന്നുവെച്ച് വേദനിക്കേണ്ട കാര്യമില്ല. കഴിവുള്ള പലരും കേരളത്തിൽ മന്ത്രിമാരായില്ല. വാർധക്യമായില്ല,…
‘സഹകൗൺസിലർ ഇയർബഡ്സ് അടിച്ചുമാറ്റി’, നഗരസഭ കൗൺസിൽ യോഗത്തിൽ ഇതും ചർച്ച ചെയ്യണമെന്ന് ആവശ്യം
കോട്ടയം: കേൾക്കുമ്പോൾ വളരെ വിചിത്രം എന്ന് തോന്നാവുന്ന ഒരു ആവശ്യം ഇന്ന് നടന്ന പാലാ നഗരസഭ കൗൺസിൽ യോഗത്തിൽ ഉയർന്നു. നഷ്ടപ്പെട്ടുപോയ തൻറെ ഇയർബഡ്സിനെക്കുറിച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് എം അംഗം ജോസ് ചീരങ്കുഴി രംഗത്തെത്തിയ അസാധാരണ സംഭവമാണ് പാലാ നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ നടന്നത്. സഹ കൗൺസിലർമാരിൽ ഒരാൾ തന്നെയാണ് തൻറെ ഇയർ ബഡ്സ് എടുത്തതെന്നും ജോസ് ആരോപിച്ചു. സംഭവം ഗുരുതരമാണെന്ന് മനസിലാക്കിയ നഗരസഭ അധ്യക്ഷ ഒരാഴ്ച കഴിഞ്ഞ് ചർച്ച ചെയ്യാനായി വിഷയം മാറ്റുകയായിരുന്നു. കൗണ്‍സില്‍ യോഗത്തിനിടെ ജോസ് ഇക്കാര്യം ഉന്നയിച്ചപ്പോല്‍ വിഷയം ഗൗരവമായി എടുത്തിട്ടുണ്ടെന്ന് നഗരസഭ അധ്യക്ഷ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഒരാഴ്ചക്കുള്ളില്‍ ഇയര്‍ ബഡ്സ് എടുത്തയാള്‍ തിരിച്ചേല്‍പിക്കമെന്ന മുന്നറിയിപ്പും കൗണ്‍സില്‍ യോഗത്തില്‍ നഗരസഭ അധ്യക്ഷ മുന്നറിയിപ്പ് നല്‍കി. ഇത്തരമൊരു വിഷയം കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ചയ്ക്ക് വന്നതിന്‍റെ കൗതുകത്തിലാണ് മറ്റു കൗണ്‍സിലമാര്‍. പൊതുവിഷയങ്ങളൊക്കെയാണ് സാധാരണ കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ചയ്ക്ക് വരാറുള്ളതെങ്കിലും അസാധാരമായാണ് ഇയര്‍ ഫോണ്‍ നഷ്ടമായതുമായി ബന്ധപ്പെട്ട്…
കൊച്ചി: മതനിന്ദ ആരോപിച്ച് അധ്യാപകന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിൽ 13 വർഷത്തിനുശേഷം അറസ്റ്റിലായ മുഖ്യപ്രതി സവാദിനെ, ആക്രമണത്തിന് ഇരയായ പ്രഫ.ടി.ജെ.ജോസഫ് തിരിച്ചറിഞ്ഞു. എറണാകുളം സബ് ജയിലിൽ നടത്തിയ തിരിച്ചറിയൽ പരേഡിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ സവാദിനെ കഴിഞ്ഞയാഴ്ചയാണ് കണ്ണൂരിൽനിന്ന് എൻഐഎ അറസ്റ്റ് ചെയ്തത്. എറണാകുളം സിജെഎം കോടതിയുടെ നിർദേശ പ്രകാരം മജിസ്ട്രേറ്റിന്റെ നേതൃത്വത്തിലാണ് തിരിച്ചറിയൽ പരേഡ് നടത്തിയത്. പ്രഫ.ടി.ജെ.ജോസഫിനൊപ്പം മകൻ മിഥുൻ ജോസഫ്, സഹോദരി സിസ്റ്റർ സ്റ്റെല്ല എന്നിവരും എത്തിയിരുന്നു. പൗരനെന്ന നിലയിൽ, കോടതി നിർദേശപ്രകാരമാണ് എത്തിയതെന്നും കോടതിയിൽ തെളിവു നല്‍കാൻ ഹാജരാകുമെന്നും ടി.ജെ.ജോസഫ് പ്രതികരിച്ചു. 13 വർഷങ്ങൾക്കിടയിൽ സവാദിന് ഏറെ രൂപമാറ്റം സംഭവിച്ചിട്ടുണ്ട്. കുറ്റകൃത്യം നടത്തുമ്പോൾ 27 വയസുണ്ടായിരുന്ന ഇയാൾക്ക് ഇപ്പോൾ 40 വയസ്സുണ്ട്. കണ്ണൂർ ജില്ലയിൽ 8 വർഷത്തോളം സവാദ് ഒളിവിൽ കഴിഞ്ഞു. വളപട്ടണം മന്നയിലെ ഒരു വാടക ക്വാർട്ടേഴ്സിൽ ഇയാൾ 5 വർഷത്തോളമുണ്ടായിരുന്നു. പിന്നീട് ഇവിടെനിന്ന് ഇരിട്ടി വിളക്കോട്ടേക്കു താമസം മാറ്റി. വിളക്കോട്…
ആർക്കും ദോഷമുള്ള പണി മന്ത്രിമാരാരും ചെയ്യാൻ പാടില്ല’; 10 രൂപ ടിക്കറ്റ് യാത്ര നിർത്തും; മന്ത്രി ഗണേഷ് കുമാർ
തിരുവനന്തപുരം: മുൻ ഗതാഗത മന്ത്രി ആൻ്റണി രാജുവിനെ ഉന്നമിട്ട് മന്ത്രി കെബി ഗണേഷ് കുമാറിന്റെ ഒളിയമ്പ്. ആർക്കും ദോഷമുള്ള പണി മന്ത്രിമാരാരും ചെയ്യാൻ പാടില്ലെന്നും താൻ അങ്ങനെ ചെയ്യില്ലെന്നും കെബി ഗണേഷ് കുമാർ പറഞ്ഞു.10 രൂപ ടിക്കറ്റ് യാത്ര തുടരില്ല. ആളു കയറാൻ വേണ്ടി നടപ്പാക്കിയെന്നാണ് എം ഡി പറഞ്ഞത്. എന്നാൽ വന്ദേഭാരതിൽ ടിക്കറ്റ് നിരക്ക് കുറച്ചിട്ടാണോ ആള് കയറുന്നതെന്നും ഗണേഷ് കുമാർ ചോദിച്ചു. കെഎസ്ആര്‍ടിസിയിലെ ചിലവ് കുറക്കുക എന്നതാണ് പ്രധാന ലക്ഷ്യമെന്നും അഴിമതി ഇല്ലാതാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും ഇന്നലെ മന്ത്രി പറഞ്ഞിരുന്നു. കെ എസ് ആർ ടി സി യൂണിയനുകളുമായുള്ള ചർച്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ ബി ഗണേഷ് കുമാര്‍. കാണിയ്ക്ക ഇടുന്ന പണം സ്വന്തം പോക്കറ്റിൽ നിന്നാകണം. വല്ലവരുടെയും തേങ്ങയെടുത്ത് ഗണപതിക്ക് അടിച്ചിട്ട് എന്നെ രക്ഷിക്കണേ എന്ന് പറയുന്നത് പോലെയാണെന്നും മന്ത്രി പറഞ്ഞു. ഡീസൽ വണ്ടികൾ പൂർണ്ണമായും നിർത്താനാകില്ല. ഊഹ കണക്ക് പറ്റില്ല. സർക്കാരിൻ്റെ പണം പോകുന്ന…
വഡോദര: ഗുജറാത്തിലെ വഡോദരയിൽ ഹർണി തടാകത്തിൽ ബോട്ട് മറിഞ്ഞ് 9 വിദ്യാർഥികൾളും രണ്ട് അധ്യാപകരും മരിച്ചു. സ്കൂളിൽനിന്ന് വിനോദയാത്രയ്ക്കെത്തിയ 27 അംഗസംഘം യാത്രചെയ്ത ബോട്ടാണ് അപകടത്തിൽ പെട്ടത്. തടാകത്തിൽ തിരച്ചിൽ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു. ദേശീയ ദുരന്ത നിവാരണ സേനയാണ് തിരച്ചിലിന് നേതൃത്വം നൽകുന്നത്. നിരവധി പേരെ കാണാതായിട്ടുണ്ട്.
ജല്ലിക്കെട്ട് കാളയ്ക്കു പൂവൻകോഴിയെ ജീവനോടെ തിന്നാൻ കൊടുക്കുന്ന വിഡിയോ പുറത്തുവിട്ട യുട്യൂബർക്കെതിരെ പൊലീസ് കേസ്സ്
ചെന്നൈ: തമിഴകത്തിന്റെ വീരവിളയാട്ടായ ജല്ലിക്കെട്ട് കാളയ്ക്കു പൂവൻകോഴിയെ ജീവനോടെ തിന്നാൻ കൊടുക്കുന്ന വിഡിയോ വിവാദമാകുന്നു. വിഡിയോ പുറത്തുവിട്ട യുട്യൂബർക്കെതിരെ തമിഴ്നാട് പൊലീസ് കേസെടുത്തു. സേലം ജില്ലയിലെ ചിന്നപ്പട്ടിയിലാണു ക്രൂരമായ സംഭവം. പൊങ്കൽ ആഘോഷങ്ങളുടെ ഭാഗമായുള്ള ജല്ലിക്കെട്ടിന്റെ പ്രധാന മത്സരങ്ങൾ മധുര അളങ്കാനല്ലൂരിൽ സമാപിച്ചതിനു പിന്നാലെയാണു വിഡിയോ ചർച്ചയായത്. മൂന്നു പേർ ചേർന്നു കാളയെ പിടിച്ചുനിൽക്കുന്നതാണു ദൃശ്യങ്ങളിൽ. ഒരാൾ ആദ്യം മാംസം കാളയ്ക്കു കൊടുക്കുന്നുണ്ട്. പിന്നാലെ, കാളക്കൂറ്റന്റെ വായിലേക്കു പൂവൻകോഴിയെ ജീവനോടെ ബലമായി തിരുകി വയ്ക്കുന്നതും കാണാം. യുട്യൂബർ രാഗുവിന്റെ അക്കൗണ്ടുകളിലാണു ദൃശ്യങ്ങൾ പങ്കുവച്ചത്. ജല്ലിക്കെട്ടിൽ കാളയുടെ വിജയത്തിനു വേണ്ടിയാണു പൂവൻകോഴിയെ തീറ്റിച്ചതെന്നാണു കരുതുന്നത്. പീപ്പിൾ ഫോർ ക്യാറ്റിൽ എയിം ഇന്ത്യ (പിഎഫ്സിഇ) ഫൗണ്ടർ അരുൺ പ്രസന്നയുടെ പരാതിയിൽ പൊലീസ് കേസെടുക്കുകയായിരുന്നു. കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചെന്നും ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പൊലീസ് പറഞ്ഞു. ഈ കാള മത്സരത്തിൽ ജയിച്ചാൽ മറ്റു കാളകളുടെ ഉടമകളും ഇതേ രീതി പിന്തുടരാൻ സാധ്യതയുണ്ടെന്നതാണു തന്റെ…
എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആംബുലന്‍സില്‍ കയറി ഫ്രറ്റേണിറ്റിക്കാരെ മര്‍ദിച്ചു; മഹാരാജാസിലെ ദൃശ്യങ്ങള്‍ പുറത്ത്
കൊച്ചി: മഹാരാജാസ് കോളജിലെ വിദ്യാര്‍ഥി സംഘര്‍ഷത്തിനിടെ പരിക്കേറ്റ ഫ്രറ്റേണിറ്റി പ്രവര്‍ത്തകനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആംബുലന്‍സില്‍ കയറി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. പൊലീസിന്റെ സാന്നിധ്യത്തിലായിരുന്നു എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ ആക്രമണമെന്ന് ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ ആരോപിച്ചു. ആംബുലന്‍സില്‍ കയറിയുള്ള എസ്എഫ്‌ഐക്കാരുടെ മര്‍ദനത്തില്‍ ബിലാല്‍ എന്ന പ്രവര്‍ത്തകനാണ് പരിക്കേറ്റത്. നന്ദകുമാറിന്റെ നേതൃത്വത്തിലായിരുന്നു മര്‍ദനമെന്ന് ബിലാല്‍ ആരോപിച്ചു. ഇന്നലെ മഹാരാജാസ് കോളജില്‍ രാവിലെ പതിനൊന്നുമണിയോടെ വിദ്യാര്‍ഥികള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ അമല്‍, ബിലാല്‍ എന്നിവര്‍ക്ക് പരിക്കേറ്റിരുന്നു. തുടര്‍ന്ന് തൊട്ടടുത്തെ ജനറല്‍ ആശുപത്രിയില്‍ ഇവര്‍ ചികിത്സ തേടിയിരുന്നു. അവിടെ നിന്ന് ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് ആംബുലന്‍സില്‍ കയറി എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആകമിച്ചത്. ആംബുലന്‍സില്‍ ഉണ്ടായിരുന്ന മറ്റൊരു വിദ്യാര്‍ഥിയാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. വിദ്യാര്‍ഥി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിക്കു നേരെ വധശ്രമമുണ്ടായതിനു പിന്നാലെ എറണാകുളം മഹാരാജാസ് കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചു. പ്രിന്‍സിപ്പലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. വിദ്യാര്‍ഥി സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായി ഇന്നു പുലര്‍ച്ചെയാണ് എസ്എഫ്‌ഐ യൂണിറ്റ്…
തിരുവനന്തപുരം: കളമശേരിയിൽ യഹോവ സാക്ഷികളുടെ യോഗത്തിനിടെ ഉണ്ടായ സ്ഫോടനത്തിൽ പരുക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച മൂന്നു പേരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് അഞ്ചുലക്ഷം രൂപ വീതം ധനസഹായം നൽകാൻ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. തേനീച്ച-കടന്നൽ എന്നിവയുടെ ആക്രമണം മൂലം വനത്തിനകത്ത് സംഭവിക്കുന്ന ജീവഹാനിക്ക് 10 ലക്ഷം രൂപയും വനത്തിനു പുറത്ത് സംഭവിക്കുന്ന ജീവഹാനിക്ക് 2 ലക്ഷം രൂപയും നഷ്ടപരിഹാരമായി അനുവദിക്കും. ഭിന്നശേഷിയുള്ള സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി പ്രകാശനെ വിട്ടയയ്ക്കാൻ ശുപാർശ ചെയ്യേണ്ടതില്ലെന്നും മന്ത്രിസഭായോഗം തീരുമാനിച്ചു. ജീവിതത്തിൽ ആദ്യമായി കുറ്റകൃത്യത്തിൽ ഏർപ്പെട്ട് 10 വർഷം വരെ തടവ് ശിക്ഷ ലഭിച്ച, പകുതി തടവു ശിക്ഷ (ശിക്ഷായിളവ് ഉൾപ്പെടാതെ) പൂർത്തിയാക്കിയ കുറ്റവാളികൾക്ക് ശിക്ഷ ഇളവ് അനുവദിക്കുന്നതിന് മാർഗനിർദേശങ്ങള്‍ മന്ത്രിസഭാ യോഗം അംഗീകരിച്ചു. നെഗോഷ്യബിൾ ഇൻസ്ട്രുമെന്‍റ് ആക്ട് കേസുകളുടെ വിചാരണയ്ക്കായി കൊല്ലത്ത് പ്രത്യേക ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി സ്ഥാപിക്കാനും തീരുമാനമായി. എൽഡി ടൈപ്പിസ്റ്റ്, അറ്റൻഡന്‍റ്, ക്ലർക്ക് എന്നീ തസ്തികകൾ…