തിരുവനന്തപുരം: സി.എം.ആര്.എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതരമായ പരാമര്‍ശവുമായി രജിസ്റ്റാര്‍ ഓഫ് കമ്പനീസ് (ആര്.ഒ.സി) റിപ്പോര്‍ട്ട്. സി.എം.ആര്.എല്ലിനെ പരോക്ഷമായി നിയന്ത്രിക്കുന്നത് മുഖ്യമന്ത്രിയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതാദ്യമായാണ് വിവാദത്തിലേക്ക് മുഖ്യമന്ത്രിയുടെ പേര് നേരിട്ട് കടന്നുവരുന്നത്. സി.എം.ആര്.എല്ലിനെ പരോക്ഷമായി നിയന്ത്രിക്കുന്ന മുഖ്യമന്ത്രിക്ക് സര്‍ക്കാര്‍ സ്ഥാപനമായ കെ.എസ്.ഐ.ഡി.സിയില്‍ നേരിട്ടുള്ള നിയന്ത്രണമുണ്ട്. എക്സാലോജിക്കുമായി സി.എം.ആര്.എല്ലിനുണ്ടായിരുന്നത് തല്‍പ്പരകക്ഷി ഇടപാടാണ്. ഇടപാടിനെ കുറിച്ച് വെളിപ്പെടുത്താത്തത് നിയമലംഘനമാണെന്നും ആര്.ഒ.സി. റിപ്പോര്‍ട്ടില്‍ പറയുന്നു. ആരോപണവുമായി ബന്ധപ്പെട്ട് വീണയുടെ പേര് നേരത്തെ പലതവണ ഉയര്‍ന്നുവന്നിരുന്നെങ്കിലും മുഖ്യമന്ത്രിയുടെ പേര് ഇതുവരെ പരാമർശിക്കപ്പട്ടിരുന്നില്ല. ഇപ്പോൾ മുഖ്യമന്ത്രിയുടെ പേര് റിപ്പോര്‍ട്ടില്‍ വന്നതോടെ സര്‍ക്കാരും സി.പി.എമ്മും പ്രതിരോധത്തിലായിരിക്കുകയാണ്.
Trending
- ബഹ്റൈൻ എയർഷോ ഇന്ന് മുതൽ
- എം.ടി പത്മയുടെ നിര്യാണത്തിൽ ഐ.വൈ.സി.സി ബഹ്റൈൻ അനുശോചിച്ചു
- ഐസിഐസിഐ ബാങ്കിന്റെ മനാമ നഗരത്തിലെ ശാഖ സീഫിലേക്ക് മാറ്റി
- പ്രിയങ്ക ആരാധനാലയങ്ങളും മതചിഹ്നവും പ്രചാരണത്തിന് ഉപയോഗിച്ചു; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി
- ബഹ്റൈൻ നിയമലംഘകരായ 257 വിദേശികളെ നാടുകടത്തി
- യു.ഡി.എഫിൽ ചേർന്ന ഫറോക്ക് നഗരസഭാ കൗൺസിലറെ ചെരിപ്പുമാല അണിയിക്കാൻ ശ്രമം; കയ്യാങ്കളി
- രണ്ടു വരകൾ 40 കവിത സമാഹാരത്തിന്റെ ജി.സി.സി തല പ്രകാശന ഉത്ഘാടനം നിർവഹിച്ചു
- മാസപ്പടി കേസ്; നിയമപ്രകാരമല്ലാത്ത കാര്യങ്ങൾ ചെയ്തിട്ടില്ല, രേഖകൾ കെെമാറാനാകില്ലെന്ന് സിഎംആർഎൽ