- അന്താരാഷ്ട്ര സ്പോര്‍ട്സ് ക്യാമ്പിനായി സല്ലാക്കിലെ സര്‍ക്കാര്‍ ഭൂമി നല്‍കും
- 750 ബഹ്റൈനി ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സഹായ പദ്ധതിയുമായി തംകീന്‍
- ഇന്‍ഷുറന്‍സ് രേഖകള്‍ തയ്യാറാക്കാന്‍ 2000 രൂപ കൈക്കൂലി വാങ്ങിയ പൊലീസുകാരനെ കയ്യോടെ പൊക്കി വിജിലന്‍സ്
- ബഹ്റൈനില്‍ പുതുതായി നിയമിതരായ അംബാസഡര്‍മാരില്‍നിന്ന് വിദേശകാര്യ മന്ത്രി യോഗ്യതാപത്രങ്ങള്‍ സ്വീകരിച്ചു
- ബഹ്റൈനില്‍ ഈയാഴ്ച ശക്തമായ പൊടിക്കാറ്റിന് സാധ്യത
- ബഹ്റൈന്‍ സമ്മര്‍ ടോയ് ഫെസ്റ്റിവല്‍ രണ്ടാം പതിപ്പിന് തുടക്കമായി
- ബഹ്റൈനില്‍ നവംബറില്‍ ആരോഗ്യ സമ്മേളനവും പ്രദര്‍ശനവും
- കെസിഎല്‍ സീസണ് 2: മൂന്ന് താരങ്ങളെ നിലനിര്‍ത്തി അദാനി ട്രിവാന്‍ഡ്രം റോയല്‍സ്
Author: Reporter
മനാമ: സൽമാനിയ കാനു ഗാർഡനിൽ സ്ഥിതി ചെയ്യുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ ഇന്ത്യയുടെ 75 മത് റിപ്പബ്ലിക് ദിനം വിപുലമായി ആഘോഷിക്കുകയുണ്ടായി രാവിലെ 8.30ന് ഡയറക്ടർ ബോർഡ് അംഗങ്ങളും കുടുംബാംഗങ്ങളും കുട്ടികളും പങ്കെടുത്ത ചടങ്ങിൽ സൊസൈറ്റി ചെയർമാൻ സനീഷ് കൂറുമുള്ളിൽ ഇന്ത്യൻ ദേശീയ പതാക ഉയർത്തി, തുടർന്ന് കുട്ടികളുടെ ദേശീയ ഗാനാലാപനവും മധുര വിതരണവും ഉണ്ടായിരുന്നു. ചടങ്ങിൽ ICRF ചെയർമാൻ ഡോക്ടർ. ബാബു രാമചന്ദ്രൻ, വേൾഡ് മലയാളി കൗൺസിൽ ചെയർമാൻ ദേവരാജൻ, പ്രസിഡന്റ് ഏബ്രഹാം സാമുവൽ, അമൽദേവ്, ഷിജിൻ സുജിത്ത്, അനു അലൻ ഡോക്ടർ സന്തു, തുടങ്ങിയവർ സന്നിഹിതരായിരുന്നു. https://youtu.be/M7dIeaJcwOk ഗുരുദേവ സോഷ്യൽ സൊസൈറ്റിയും, വേൾഡ് മലയാളി കൗൺസിലും സംയുക്തമായി കോഫി പെയിന്റിംഗിൽ റിപ്പബ്ലിക് ദിനത്തെ ആസ്പദമാക്കി പ്രശസ്ത ആർട്ടിസ്റ്റ് ജീന നിയാസ് നയിച്ച ആർട്ട് വർക്ക്ഷോപ്പും സംഘടിപ്പിക്കുകയുണ്ടായി. വരുംദിവസങ്ങളിൽ മെമ്പർമാർക്കായി ഡെസേർട്ട് ക്യാമ്പും, മെഡിക്കൽ ബോധവൽക്കരണ സെമിനാറുകളും നടത്തുമെന്ന് സൊസൈറ്റി ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു.
മനാമ: ബഹറിനിലെ പ്രമുഖ സാംസ്കാരിക സംഘടനയായ കേരള കാത്തലിക് അസോസിയേഷൻ റിപ്പബ്ലിക് ദിനാഘോഷങ്ങൾ സംഘടിപ്പിച്ചു. KCA അങ്കണത്തിൽ വെച്ചു നടന്ന ചടങ്ങിൽ KCA ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി സ്വാഗതം ആശംസിച്ചു. KCA പ്രസിഡന്റ് നിത്യൻ തോമസ് ഇന്ത്യൻ ദേശിയ പതാക ഉയർത്തി. തുടർന്ന് KCA അംഗങ്ങൾ ദേശിയ പ്രതിജ്ഞ ചെയ്തു. KCA പ്രസിഡന്റ് നിത്യൻ തോമസ് റിപ്പബ്ലിക് ദിന സന്ദേശം നൽകി. സ്വതന്ത്ര ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും കാത്തു സൂക്ഷിക്കാൻ നാം എന്നും പ്രതിജ്ഞാബദ്ധരാണെന്ന് അദ്ദേഹം സന്ദേശത്തിലൂടെ ഓർമിപ്പിച്ചു. https://youtu.be/M7dIeaJcwOk?si=A3mxiLy0ddkY0LEG&t=56 കെ സി എ മെമ്പർഷിപ്പ് സെക്രട്ടറി ജോയൽ ജോസ്, അസിസ്റ്റന്റ് ട്രഷറർ തോമസ് മാത്യു, സ്പോർട്സ് സെക്രട്ടറി വിനോദ് ഡാനിയൽ,കോർ ഗ്രൂപ്പ് ചെയർമാൻ എബ്രഹാം ജോൺ, മുൻ പ്രസിഡന്റ്റുമാരായിരുന്ന വർഗീസ് കാരക്കൽ, സേവി മാത്തുണ്ണി, ജെയിംസ് ജോൺ, റോയ് സി ആന്റണി എന്നിവരും മറ്റ് കെസിഎ അംഗങ്ങളും കുടുംബാംഗങ്ങളും വിശിഷ്ടാതിഥികളും ചടങ്ങിൽ സംബന്ധിച്ചു.
അലബാമ: നൈട്രജൻ വാതകം ഉപയോഗിച്ച് അമേരിക്കയിലെ ആദ്യവധശിക്ഷ വ്യാഴാഴ്ച അലബാമയിൽ നടപ്പാക്കി. നൈട്രജൻ വാതകം ഉപയോഗിച്ച് വധശിക്ഷ നടപ്പാക്കുന്നത് തടയാൻ ഇടപെടാൻ സുപ്രീം കോടതി വിസമ്മതിചതിനെ തുടർനാണിത് തടവുകാരെ വധിക്കാൻ നൈട്രജൻ വാതകം ഉപയോഗിക്കാൻ അനുമതി നൽകിയ ഒക്ലഹോമ, മിസിസിപ്പി എന്നീ മൂന്ന് സംസ്ഥാനങ്ങളിൽ ഒന്നാണ് അലബാമ. 58 കാരനായ കെന്നത്ത് സ്മിത്ത് സെൻട്രൽ സമയം രാത്രി 8:25 ന് അന്തരിച്ചു, യുഎസ് സുപ്രീം കോടതി ഉൾപ്പെടെ നിരവധി കോടതികളിലേക്ക് അവസാന നിമിഷം നൽകിയ അപ്പീലുകൾ പരാജയപ്പെട്ടതിന് ശേഷം അലബാമ ഡിപ്പാർട്ട്‌മെന്റ് ഓഫ് കറക്ഷൻ കമ്മീഷണർ ജോൺ ഹാം പറയുന്നതനുസരിച്ച്, വധശിക്ഷ 7:53 ന് ആരംഭിച്ചു. ഏകദേശം 7:55 ന്, കെന്നത്ത് സ്മിത്ത് തന്റെ അവസാന വാക്കുകൾ നൽകി. ഏകദേശം 15 മിനിറ്റോളം നൈട്രജൻ ഒഴുകിയെന്ന് ഹാം പറഞ്ഞു. സ്മിത്തിന്റെ ആത്മീയ ഉപദേഷ്ടാവ് റവ. ഡോ. ജെഫ് ഹുഡിന് പുറമെ രണ്ട് വധശിക്ഷ നടപ്പാക്കുന്ന തൊഴിലാളികളും മുഖംമൂടിയിലൂടെയാണ് വാതകം പ്രയോഗിച്ചത്. പത്ത്…
മലപ്പുറം: മലപ്പുറം മഞ്ചേരിയിൽ വയോധികന് ക്രൂരമർദ്ദനം. മഞ്ചേരി കാരപ്പറമ്പ് സ്വദേശി 65കാരനായ ഉണ്ണി മുഹമ്മദാണ് ക്രൂര മർദ്ദനത്തിന് ഇരയായത്. ഉണ്ണി മുഹമ്മദിന്റെ ഭാര്യക്കും ഓട്ടിസം ബാധിതനായ മകനും പരിക്കേറ്റു. സ്ഥല തർക്കത്തെ തുടർന്ന് ബന്ധുവാണ് മർദ്ദിച്ചത് എന്ന് ഉണ്ണി മുഹമ്മദ് പറയുന്നു. കണ്ണിൽ മുളക് പൊടി വിതറിയാണ് മർദ്ദിച്ചതെന്ന് ഉണ്ണി മുഹമ്മദ് ആരോപിച്ചു. ബന്ധു യൂസഫും മകൻ റാഷിനുമാണ് മർദ്ദിച്ചത്. പൊലീസ് ഇതുവരെ നടപടി എടുത്തില്ലെന്നും ഉണ്ണി മുഹമ്മദ്.
തിരുവനന്തപുരം: വെള്ളറട ആനപ്പാറയിൽ അമ്മയെ മകൻ കെട്ടിയിട്ട് കത്തിച്ചു കൊലപ്പെടുത്തി. നളിനി (62) ആണ് മരണപ്പെട്ടത്. സംഭവത്തിൽ മകൻ മോസസ് ബിപിനെ (36) വെള്ളറട പോലീസ് കസ്റ്റഡിയിലെടുത്തു. നളിനിയും മോസസും മാത്രമായിരുന്നു വീട്ടിൽ താമസിച്ചു വന്നിരുന്നത്. ഭർത്താവ് പൊന്നു മണി പത്ത് വർഷങ്ങൾക്കു മുമ്പ് മരണപ്പെട്ടിരുന്നു. ഇളയ മകനായ ജെയിൻ ജോക്കബ് അമ്മക്ക് ആഹാരവുമായി വീട്ടിലെത്തിയപ്പോഴാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടത്. കാലിൽ തുണി ഉപയോഗിച്ചുകെട്ടിയ നിലയിലായിരുന്നു. രാവിലെ സംഭവം അറിഞ്ഞെത്തിയ നാട്ടുകാരെ മോസസ് കത്തി ചൂണ്ടി ഭീഷണിപ്പെടുത്തി. ബലപ്രയോഗത്തിലാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. പ്രതി മദ്യലഹരിയിലായിരുന്നിരിക്കാമെന്നാണ് പോലിസ് നിഗമനം.
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന് അഹങ്കാരമെന്ന് മന്ത്രി വി.ശിവൻകുട്ടി. ഗവർണറുടെ അഹങ്കാരത്തിനു മുന്നിൽ കേരളം തലകുനിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു സംസ്ഥാനത്തിന്റെ വികസനപ്രവർത്തനത്തെ തകർക്കാൻ ശ്രമിക്കുന്ന ആളോട് എങ്ങനെയാണ് പെരുമാറേണ്ടതെന്നും മന്ത്രി ചോദിച്ചു. ‘‘പ്രശസ്ത ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബിനെ ഗുണ്ട എന്നു വിളിച്ചാണ് ഗവര്‍ണര്‍ അധിക്ഷേപിച്ചത്. സുപ്രീംകോടതി മുന്‍ ജഡ്ജി രോഹിൻടൻ നരിമാനും അദ്ദേഹത്തിന്റെ അച്ഛന്‍ ഫാലി എസ്. നരിമാനുമെതിരെ ഗവര്‍ണര്‍ അധിക്ഷേപം ചൊരിഞ്ഞതും നാം കണ്ടു. കേരളത്തിന്റെ മുഖ്യമന്ത്രിയോട് കൈക്കൊള്ളുന്ന സമീപനം കണ്ടാല്‍ ഏതെങ്കിലും ഒരു മലയാളിക്ക് ഗവര്‍ണറോട് മിണ്ടാന്‍ കഴിയുമോ? ഗവര്‍ണറുടെ കുറേ നാളുകളായുള്ള സമീപനങ്ങളെ പാടെ മറന്നുകൊണ്ട് ഗവര്‍ണറോട് ഇടപഴകാന്‍ കഴിയില്ല.’’– മന്ത്രി ശിവന്‍കുട്ടി പറഞ്ഞു. റിപ്പബ്ലിക് ദിന പ്രസംഗത്തില്‍ കേന്ദ്ര സര്‍ക്കാരിനെ പുകഴ്ത്താന്‍ മാത്രമാണ് ഗവര്‍ണര്‍ കൂടുതൽ സമയം ചെലവഴിച്ചതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ നേട്ടങ്ങളെ കുറിച്ച് വളരെക്കുറച്ചാണ് ഗവര്‍ണര്‍ പറഞ്ഞത്. രാജ്ഭവന്‍ പ്രവര്‍ത്തിക്കുന്നത് ആര്‍എസ്എസ് നിർദേശപ്രകാരമാണ് എന്ന് സംശയിച്ചാല്‍ തെറ്റില്ലെന്നും ശിവൻകുട്ടി…
കരസേനയിലെ 6 പേർക്ക് ധീരതയ്ക്കുള്ള കീർത്തിചക്ര പുരസ്കാരം; മലയാളികൾക്ക് ഉൾപ്പെടെ രാഷ്ട്രപതിയുടെ സേവാ മെഡൽ
ന്യൂഡൽഹി: കരസേനയിലെ 6 പേർക്ക് ധീരതയ്ക്കുള്ള കീർത്തിചക്ര പുരസ്കാരം. മേജർ ദിഗ്‌വിജയ് സിങ് റാവത്ത്, മേജർ ദീപേന്ദ്ര വിക്രം ബാസ്നെറ്റ്, ക്യാപ്റ്റൻ അൻഷുമാൻ സിങ്, ഹവീൽദാർമാരായ പവൻകുമാർ യാദവ്, അബ്ദുൾ മജീദ്, സിപോയ് പവൻ കുമാർ എന്നിവർക്കാണു ധീരതയ്ക്കുള്ള സേനാ പുരസ്കാരം. ഇതിൽ അൻഷുമാൻ, അബ്ദുൾ മജീദ്, സിപോയ് പവൻ കുമാർ എന്നിവർക്കു മരണാനന്തര ബഹുമതിയാണ്. ഫ്ലൈറ്റ് ലഫ്. ഋഷികേഷ് ജയൻ കറുത്തേടത്ത്, മേജർ മാനിയോ ഫ്രാൻസിസ് എന്നിവരടക്കം 16 പേർക്ക് ധീരതയ്ക്കുള്ള ശൗര്യചക്ര ലഭിച്ചു. കര, നാവിക, വ്യോമ സേനകളിലെ 31 പേർക്ക് പരമവിശിഷ്ട സേവാ മെഡൽ പ്രഖ്യാപിച്ചു. ലഫ്. ജനറൽ മാധവൻ ഉണ്ണികൃഷ്ണൻ നായർ, ലഫ്. ജനറൽ ജോൺസൺ പി.മാത്യു, ലഫ്.ജനറൽ അജിത് നീലകണ്ഠൻ, ലഫ്.ജനറൽ പി. ഗോപാലകൃഷ്ണ മേനോൻ, ലഫ്. ജനറൽ എം. വി. സുചീന്ദ്ര കുമാർ, ലഫ്. ജനറൽ അരുൺ അനന്തനാരായൺ, ലഫ്. ജനറൽ സുബ്രഹ്മണ്യൻ മോഹൻ, മേജർ ജനറൽ ഹരിഹരൻ ധർമരാജൻ, എയർ മാർഷൽ…
കൊളംബോ: പ്രശസ്ത സംഗീതസംവിധായകന്‍ ഇളയരാജയുടെ മകളും പിന്നണിഗായികയും സംഗീത സംവിധായകയുമായ ഭവതരിണി (47) അന്തരിച്ചു. അര്‍ബുദരോഗബാധയെ തുടര്‍ന്നു ശ്രീലങ്കയില്‍ ചികിത്സയിലായിരുന്നു. വൈകിട്ട് 5 മണിയോടെ ശ്രീലങ്കയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഭൗതികശരീരം നാളെ ചെന്നൈയിലെത്തിക്കും. 2000ല്‍ ‘ഭാരതി’ എന്ന ചിത്രത്തിലെ ‘മയില്‍ പോലെ പൊണ്ണ് ഒന്ന്’ എന്ന ഗാനത്തിന് മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടി. കാര്‍ത്തിക് രാജ, യുവന്‍ ശങ്കര്‍ രാജ എന്നിവര്‍ സഹോദരന്മാരാണ്. ‘രാസയ്യ’ എന്ന ചിത്രത്തില്‍ ഇളയരാജയുടെ സംഗീതത്തില്‍ പാടിയാണ് ഭവതരിണി പിന്നണിഗാനരംഗത്ത് ചുവടുവച്ചത്. 2002ല്‍ രേവതി സംവിധാനം ചെയ്ത ‘മിത്ര്, മൈ ഫ്രണ്ട്’ എന്ന ചിത്രത്തില്‍ സംഗീതസംവിധാനം നിര്‍വഹിച്ചു. തുടര്‍ന്ന് ‘ഫിര്‍ മിലേംഗെ’ ഉള്‍പ്പെടെ നിരവധി സിനിമകള്‍ക്കു സംഗീതം നല്‍കി. മലയാളചിത്രമായ ‘മായാനദി’ ആയിരുന്നു അവസാന ചിത്രം.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ച പ്രതിക്ക് 150 വര്‍ഷം കഠിന തടവ്
മലപ്പുറം: പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ച കേസിൽ പിതാവിന് 150 വര്‍ഷം കഠിന തടവും നാലു ലക്ഷം രൂപ പിഴയും. പെരിന്തല്‍മണ്ണ പ്രത്യേക അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. 49-കാരനായ പിതാവാണ് ശിക്ഷ അനുഭവിക്കേണ്ടത്. പോക്‌സോ അടക്കം വിവിധ വകുപ്പുകൾ ചുമത്തിയാണ് പ്രതിയെ 150 വര്‍ഷം കഠിന തടവിന് വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി. പിഴത്തുകയില്‍ രണ്ടുലക്ഷം രൂപ ഇരയായ പെൺകുട്ടിക്ക് നൽകാനും കോടതി നിർദ്ദേശം നൽകി. 2022-ലാണ് സംഭവം അമ്മയ്‌ക്കൊപ്പം കഴിഞ്ഞിരുന്ന കുട്ടിയെ വീട്ടിൽ അതിക്രമിച്ച് കയറുകയും പീഡനത്തിന് വിധേയ ആക്കുകയുമായിരുന്നു.
ആലപ്പുഴ: ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. വിമുക്ത ഭടൻ പ്രയാർ തെക്ക് അനന്തപുരി വീട്ടിൽ സതീശ്‌കുമാർ (48) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം മണക്കാട് പാൽ സൊസൈറ്റിക്ക് സമീപമായിരുന്നു അപകടം. ചൂനാട്ട് നിന്നും മണക്കാട് ഭാഗത്തേക്കു വന്ന സതീശ് കുമാറിനെ എതിർദിശയിൽനിന്നു വന്ന ലോറി ഇടിക്കുകയായിരുന്നു. ഉടൻ തന്നെ കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: നിഷ. മകൻ: അനന്തകൃഷ്‌ണൻ.