Author: Reporter

കൊച്ചി: റിപ്പബ്ലിക് ദിനത്തില്‍ ഹൈക്കോടതി ജീവനക്കാര്‍ അവതരിപ്പിച്ച ഹ്രസ്വനാടകത്തില്‍ പ്രധാനമന്ത്രിയേയും കേന്ദ്രപദ്ധതികളേയും അവഹേളിച്ചുവെന്ന പരാതിയില്‍ വകുപ്പുതല അന്വേഷണം ആരംഭിച്ചു. ബി.ജെ.പി. ലീഗല്‍ സെല്ലിന്റെ പരാതിയില്‍ ഹൈക്കോടതി വിജിലന്‍സ് രജിസ്ട്രാറുടെ അന്വേഷണത്തിനാണ് ചീഫ് ജസ്റ്റിസ് ഉത്തരവിട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഹയര്‍ ഗ്രേഡ് അസിസ്റ്റന്റ് രജിസ്ട്രാര്‍ ടി.എ. സുധീഷ്, ഹയര്‍ ഗ്രേഡ് കോര്‍ട്ട് കീപ്പര്‍ പി.എം. സുധീഷ് എന്നിവരെ സസ്‌പെന്‍ഡ് ചെയ്തു. റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി വെള്ളിയാഴ്ച രാവിലെയാണ് നാടകം അവതരിപ്പിച്ചത്. പ്രധാനമന്ത്രിയേയും കേന്ദ്രപദ്ധതികളേയും അവഹേളിക്കുന്ന പരാമര്‍ശങ്ങള്‍ നാടകത്തിലുണ്ടെന്നാണ് ബി.ജെ.പി. ലീഗല്‍ സെല്ലിന്റേയും ഭാരതീയ അഭിഭാഷക പരിഷത്തിന്റേയും പരാതി. പരാതിയില്‍ ഹൈക്കോടതി പ്രാഥമിക പരിശോധന നടത്തി. അഡ്മിനിസ്‌ട്രേഷന്‍ രജിസ്ട്രാറോട് സംഭവത്തില്‍ വിശദീകരണം തേടി. സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ടി.എ. സുധീഷാണ് നാടകം എഴുതിയത്. വണ്‍ നാഷന്‍, വണ്‍ വിഷന്‍, വണ്‍ ഇന്ത്യ എന്ന പേരിലാണ് നാടകം അവതരിപ്പിച്ചത്‌.

Read More

കൊല്ലം: കൊല്ലം നിലമേലില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുനേരെ എസ്.എഫ്.ഐയുടെ കരിങ്കൊടി പ്രതിഷേധം നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചു. വാഹത്തില്‍ നിന്നും റോഡിലിറങ്ങി പ്രവര്‍ത്തകരോടും പോലീസിനോടും കയര്‍ത്ത ഗവര്‍ണര്‍ റോഡില്‍ പ്രതിഷേധിച്ചു. പ്രതിഷേധക്കാരെ സംരക്ഷിക്കുന്നത് പോലീസ് ആണെന്നും അവര്‍ക്കെതിരെ കേസെടുക്കാതെ വാഹനത്തില്‍ കയറില്ലെന്ന് പറഞ്ഞ്‌ റോഡിന് സമീപമിരുന്ന്‌ പ്രതിഷേധിക്കുകയാണ് ഗവര്‍ണര്‍. പ്രധാനമന്ത്രിയുടെ ഓഫീസിലേക്കും കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ഓഫീസിലേക്കും ഫോണ്‍ ചെയ്യാനും സംസ്ഥാന പോലീസ് മേധാവിയെ വിളിച്ചുവരുത്തണമെന്നും ഗവര്‍ണര്‍ പേഴ്‌സണല്‍ സ്റ്റാഫിനോട്‌ ആവശ്യപ്പെട്ടു.

Read More

സുൽത്താൻ ബത്തേരി: ചീരാല്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി അലീന ബെന്നി ജീവനൊടുക്കിയ കേസില്‍ യുവാവ് അറസ്റ്റില്‍. ആലപ്പുഴ കണിച്ചുകുളങ്ങര സ്വദേശി ആദിത്യനെയാണ്(20) ആത്മഹത്യാ പ്രേരണക്കുറ്റത്തിന് നൂല്‍പ്പുഴ പൊലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്. പെൺകുട്ടിയും ആദിത്യനും ഇൻസ്റ്റഗ്രാമിൽ തുടർച്ചയായി ചാറ്റ് നടത്തിയിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ 20നാണ് വിദ്യാര്‍ഥിനി ബന്ധുവീട്ടില്‍ തൂങ്ങിമരിച്ചത്. മരണത്തില്‍ കുട്ടിയുടെ കുടുംബം ദൂരൂഹത ആരോപിച്ചിരുന്നു. കുട്ടിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളുൾപ്പെടെ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പരിശോധിച്ചപ്പോഴാണ് ആത്മഹത്യയെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ വ്യക്തമായത്. നൂല്‍പ്പുഴ എസ്എച്ച്ഒ എ.ജെ. അമിത് സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘം എറണാകുളത്തെ ജോലിസ്ഥലത്തുനിന്നാണ് ആദിത്യനെ കസ്റ്റഡിയിലെടുത്തത്. ഇന്‍സ്റ്റാഗ്രാം ചാറ്റിലൂടെയാണ് ആദിത്യന്‍ പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ചത്. പിന്നീട് മറ്റൊരു പെണ്‍കുട്ടിയുമായി ആദിത്യനു ബന്ധമുണ്ടെന്ന് അറിഞ്ഞതോടെ ഇവര്‍ തമ്മില്‍ പ്രശ്‌നങ്ങളുണ്ടായതായാണ് സൂചന. വിദ്യാര്‍ഥിനിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സ്‌കൂള്‍ അധികൃതര്‍ക്കെതിരെ പ്രചാരണം നടന്നിരുന്നു. വിദ്യാലയത്തിന്റെ വാര്‍ഷികാഘോഷത്തിനു പിരിവ് നല്‍കാത്തതിനു ക്ലാസ് അധ്യാപിക…

Read More

സുൽ‌ത്താൻ ബത്തേരി: കൊളഗപ്പാറ ചൂരിമലയിൽ ജനവാസമേഖലയിൽ ഇറങ്ങിയ കടുവ കൂട്ടിൽ കുടുങ്ങി. ആദ്യം സ്ഥാപിച്ച കൂട്ടിലാണ് ശനിയാഴ്ച പുലർച്ചെയോടെ കടുവ കുടുങ്ങിയത്. ഈ മേഖലയിൽ രണ്ടാഴ്ചയായി കടുവ ഇറങ്ങിയിട്ട്. നിരവധി കന്നുകാലികളെ കടുവ കൊന്നതോടെയാണ് പിടികൂടാൻ കൂടുകൾ സ്ഥാപിച്ചത്. കടുവയെ കണ്ടെത്തുന്നതിനായി വ്യാപക തിരച്ചിലും വനംവകുപ്പ് ആരംഭിച്ചിരുന്നു. അതിനിടെയാണ് ശനിയാഴ്ച രാവിലെ കടുവ കൂട്ടിൽ കുടുങ്ങിയത്.കടുവയെ കൂടുതൽ പരിശോധനകൾക്കായി വനംവകുപ്പ് കൊണ്ടുപോയിരുന്നു. ഇതിൽ ‘‘വയനാട് സൗത്ത് 09’’ എന്ന കടുവയാണിതെന്ന് വനം വകുപ്പിന്റെ പരിശോധനയിൽ ബോധ്യപ്പെട്ടു. ഈ കടുവയാണ് ചൂരിമലയിൽ തുടർച്ചയായി ഇറങ്ങിയത്. ഇതു തന്നെയാണ് സിസിയിലും ഇറങ്ങിയത്.ഇതേസമയം വെള്ളിയാഴ്ച രാത്രി ബത്തേരി ടൗണിൽ കരടി ഇറങ്ങി. കോടതി വളപ്പിലെത്തിയ കരടി മതിൽ ചാടിക്കടന്ന് പോകുകയായിരുന്നു.

Read More

കോഴിക്കോട്∙ റിപ്പബ്ലിക് ദിന പരേഡിൽ അഭിവാദ്യം സ്വീകരിക്കുന്നതിന് കരാറുകാരന്റെ വാഹനത്തിൽ കയറിയതിനെ തുടർന്നുണ്ടായ വിവാദത്തിൽ മറുപടിയുമായി മന്ത്രി പി.എ.മുഹമ്മദ് റിയാസ്. അധോലോക രാജാവായ ഒരു പിടികിട്ടാപ്പുള്ളിയുടെ വാഹനമായാൽ പോലും മന്ത്രിക്ക് എന്ത് ഉത്തരവാദിത്തമെന്ന് റിയാസ് ചോദിച്ചു. സംഭവത്തെക്കുറിച്ച് കലക്ടറോടും ജില്ലാ പൊലീസ് മേധാവിയോടും ചോദിച്ചിട്ടുണ്ട്. വണ്ടിയുടെ ആർസി ബുക്കും മറ്റും കയറുന്നതിനു മുൻപ് നോക്കാൻ മന്ത്രിക്കാവുമോ? ചിലരുടെ ചോരകുടിക്കാനാണ് ഇങ്ങനെ വാർത്തകൾ നൽകുന്നതെന്നും മന്ത്രി റിയാസ് പറഞ്ഞു. കോഴിക്കോട്ട് ഇന്നലെ നടന്ന റിപ്പബ്ലിക് ദിന പരേഡിൽ മന്ത്രി മുഹമ്മദ് റിയാസ് കരാറുകാരന്റെ വാഹനത്തിൽ അഭിവാദ്യം സ്വീകരിച്ചതാണ് വിവാദമായത്. മാവൂരിലെ കൈരളി കൺസ്ട്രക്ഷൻസിന്റെ വാഹനത്തിലാണ് മന്ത്രി അഭിവാദ്യം സ്വീകരിച്ചത്. മാവൂർ സ്വദേശി വിപിൻ ദാസന്റെ ഉടമസ്ഥതയിലുള്ളതാണു വാഹനം. പൊലീസ് വാഹനത്തിലാണു സാധാരണ നിലയിൽ മന്ത്രിമാർ അഭിവാദ്യം സ്വീകരിക്കേണ്ടത്. എന്നാൽ പൊലീസിന്റെ പക്കൽ വാഹനം ഇല്ലായിരുന്നതിനാലാണ് മറ്റൊരു വാഹനം ക്രമീകരിച്ചതെന്നാണ് സിറ്റി പൊലീസ് കമ്മിഷണർ വിശദീകരിച്ചത്. പൊലീസ് നേരത്തെതന്നെ വാഹനം ആവശ്യപ്പെട്ടിരുന്നതായി വാഹന ഉടമയും…

Read More

മനാമ: സൽമാനിയ കാനു ഗാർഡനിൽ സ്ഥിതി ചെയ്യുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ ഇന്ത്യയുടെ 75 മത് റിപ്പബ്ലിക് ദിനം വിപുലമായി ആഘോഷിക്കുകയുണ്ടായി രാവിലെ 8.30ന് ഡയറക്ടർ ബോർഡ് അംഗങ്ങളും കുടുംബാംഗങ്ങളും കുട്ടികളും പങ്കെടുത്ത ചടങ്ങിൽ സൊസൈറ്റി ചെയർമാൻ സനീഷ് കൂറുമുള്ളിൽ ഇന്ത്യൻ ദേശീയ പതാക ഉയർത്തി, തുടർന്ന് കുട്ടികളുടെ ദേശീയ ഗാനാലാപനവും മധുര വിതരണവും ഉണ്ടായിരുന്നു. ചടങ്ങിൽ ICRF ചെയർമാൻ ഡോക്ടർ. ബാബു രാമചന്ദ്രൻ, വേൾഡ് മലയാളി കൗൺസിൽ ചെയർമാൻ ദേവരാജൻ, പ്രസിഡന്റ് ഏബ്രഹാം സാമുവൽ, അമൽദേവ്, ഷിജിൻ സുജിത്ത്, അനു അലൻ ഡോക്ടർ സന്തു, തുടങ്ങിയവർ സന്നിഹിതരായിരുന്നു. https://youtu.be/M7dIeaJcwOk ഗുരുദേവ സോഷ്യൽ സൊസൈറ്റിയും, വേൾഡ് മലയാളി കൗൺസിലും സംയുക്തമായി കോഫി പെയിന്റിംഗിൽ റിപ്പബ്ലിക് ദിനത്തെ ആസ്പദമാക്കി പ്രശസ്ത ആർട്ടിസ്റ്റ് ജീന നിയാസ് നയിച്ച ആർട്ട് വർക്ക്ഷോപ്പും സംഘടിപ്പിക്കുകയുണ്ടായി. വരുംദിവസങ്ങളിൽ മെമ്പർമാർക്കായി ഡെസേർട്ട് ക്യാമ്പും, മെഡിക്കൽ ബോധവൽക്കരണ സെമിനാറുകളും നടത്തുമെന്ന് സൊസൈറ്റി ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു.

Read More

മനാമ: ബഹറിനിലെ പ്രമുഖ സാംസ്കാരിക സംഘടനയായ കേരള കാത്തലിക് അസോസിയേഷൻ റിപ്പബ്ലിക് ദിനാഘോഷങ്ങൾ സംഘടിപ്പിച്ചു. KCA അങ്കണത്തിൽ വെച്ചു നടന്ന ചടങ്ങിൽ KCA ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി സ്വാഗതം ആശംസിച്ചു. KCA പ്രസിഡന്റ്‌ നിത്യൻ തോമസ് ഇന്ത്യൻ ദേശിയ പതാക ഉയർത്തി. തുടർന്ന് KCA അംഗങ്ങൾ ദേശിയ പ്രതിജ്ഞ ചെയ്തു. KCA പ്രസിഡന്റ്‌ നിത്യൻ തോമസ് റിപ്പബ്ലിക് ദിന സന്ദേശം നൽകി. സ്വതന്ത്ര ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും കാത്തു സൂക്ഷിക്കാൻ നാം എന്നും പ്രതിജ്ഞാബദ്ധരാണെന്ന് അദ്ദേഹം സന്ദേശത്തിലൂടെ ഓർമിപ്പിച്ചു. https://youtu.be/M7dIeaJcwOk?si=A3mxiLy0ddkY0LEG&t=56 കെ സി എ മെമ്പർഷിപ്പ് സെക്രട്ടറി ജോയൽ ജോസ്, അസിസ്റ്റന്റ് ട്രഷറർ തോമസ് മാത്യു, സ്പോർട്സ് സെക്രട്ടറി വിനോദ് ഡാനിയൽ,കോർ ഗ്രൂപ്പ് ചെയർമാൻ എബ്രഹാം ജോൺ, മുൻ പ്രസിഡന്റ്റുമാരായിരുന്ന വർഗീസ് കാരക്കൽ, സേവി മാത്തുണ്ണി, ജെയിംസ് ജോൺ, റോയ് സി ആന്റണി എന്നിവരും മറ്റ് കെസിഎ അംഗങ്ങളും കുടുംബാംഗങ്ങളും വിശിഷ്ടാതിഥികളും ചടങ്ങിൽ സംബന്ധിച്ചു.

Read More

അലബാമ: നൈട്രജൻ വാതകം ഉപയോഗിച്ച് അമേരിക്കയിലെ ആദ്യവധശിക്ഷ വ്യാഴാഴ്ച അലബാമയിൽ നടപ്പാക്കി. നൈട്രജൻ വാതകം ഉപയോഗിച്ച് വധശിക്ഷ നടപ്പാക്കുന്നത് തടയാൻ ഇടപെടാൻ സുപ്രീം കോടതി വിസമ്മതിചതിനെ തുടർനാണിത് തടവുകാരെ വധിക്കാൻ നൈട്രജൻ വാതകം ഉപയോഗിക്കാൻ അനുമതി നൽകിയ ഒക്ലഹോമ, മിസിസിപ്പി എന്നീ മൂന്ന് സംസ്ഥാനങ്ങളിൽ ഒന്നാണ് അലബാമ. 58 കാരനായ കെന്നത്ത് സ്മിത്ത് സെൻട്രൽ സമയം രാത്രി 8:25 ന് അന്തരിച്ചു, യുഎസ് സുപ്രീം കോടതി ഉൾപ്പെടെ നിരവധി കോടതികളിലേക്ക് അവസാന നിമിഷം നൽകിയ അപ്പീലുകൾ പരാജയപ്പെട്ടതിന് ശേഷം അലബാമ ഡിപ്പാർട്ട്‌മെന്റ് ഓഫ് കറക്ഷൻ കമ്മീഷണർ ജോൺ ഹാം പറയുന്നതനുസരിച്ച്, വധശിക്ഷ 7:53 ന് ആരംഭിച്ചു. ഏകദേശം 7:55 ന്, കെന്നത്ത് സ്മിത്ത് തന്റെ അവസാന വാക്കുകൾ നൽകി. ഏകദേശം 15 മിനിറ്റോളം നൈട്രജൻ ഒഴുകിയെന്ന് ഹാം പറഞ്ഞു. സ്മിത്തിന്റെ ആത്മീയ ഉപദേഷ്ടാവ് റവ. ഡോ. ജെഫ് ഹുഡിന് പുറമെ രണ്ട് വധശിക്ഷ നടപ്പാക്കുന്ന തൊഴിലാളികളും മുഖംമൂടിയിലൂടെയാണ് വാതകം പ്രയോഗിച്ചത്. പത്ത്…

Read More

മലപ്പുറം: മലപ്പുറം മഞ്ചേരിയിൽ വയോധികന് ക്രൂരമർദ്ദനം. മഞ്ചേരി കാരപ്പറമ്പ് സ്വദേശി 65കാരനായ ഉണ്ണി മുഹമ്മദാണ് ക്രൂര മർദ്ദനത്തിന് ഇരയായത്. ഉണ്ണി മുഹമ്മദിന്റെ ഭാര്യക്കും ഓട്ടിസം ബാധിതനായ മകനും പരിക്കേറ്റു. സ്ഥല തർക്കത്തെ തുടർന്ന് ബന്ധുവാണ് മർദ്ദിച്ചത് എന്ന് ഉണ്ണി മുഹമ്മദ് പറയുന്നു. കണ്ണിൽ മുളക് പൊടി വിതറിയാണ് മർദ്ദിച്ചതെന്ന് ഉണ്ണി മുഹമ്മദ് ആരോപിച്ചു. ബന്ധു യൂസഫും മകൻ റാഷിനുമാണ് മർദ്ദിച്ചത്. പൊലീസ് ഇതുവരെ നടപടി എടുത്തില്ലെന്നും ഉണ്ണി മുഹമ്മദ്.

Read More

തിരുവനന്തപുരം: വെള്ളറട ആനപ്പാറയിൽ അമ്മയെ മകൻ കെട്ടിയിട്ട് കത്തിച്ചു കൊലപ്പെടുത്തി. നളിനി (62) ആണ് മരണപ്പെട്ടത്. സംഭവത്തിൽ മകൻ മോസസ് ബിപിനെ (36) വെള്ളറട പോലീസ് കസ്റ്റഡിയിലെടുത്തു. നളിനിയും മോസസും മാത്രമായിരുന്നു വീട്ടിൽ താമസിച്ചു വന്നിരുന്നത്. ഭർത്താവ് പൊന്നു മണി പത്ത് വർഷങ്ങൾക്കു മുമ്പ് മരണപ്പെട്ടിരുന്നു. ഇളയ മകനായ ജെയിൻ ജോക്കബ് അമ്മക്ക് ആഹാരവുമായി വീട്ടിലെത്തിയപ്പോഴാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടത്. കാലിൽ തുണി ഉപയോഗിച്ചുകെട്ടിയ നിലയിലായിരുന്നു. രാവിലെ സംഭവം അറിഞ്ഞെത്തിയ നാട്ടുകാരെ മോസസ് കത്തി ചൂണ്ടി ഭീഷണിപ്പെടുത്തി. ബലപ്രയോഗത്തിലാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. പ്രതി മദ്യലഹരിയിലായിരുന്നിരിക്കാമെന്നാണ് പോലിസ് നിഗമനം.

Read More