Author: Reporter

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ സംഗീത പരിപാടിക്കിടെ സംഘര്‍ഷം. ജനത്തിരക്കുകാരണം സംഘാടകര്‍ പരിപാടി നിര്‍ത്തിവെച്ചതാണ് അക്രമത്തിലേക്ക് നയിച്ചത്. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. പ്രകോപിതരായ കാണികള്‍ ടിക്കറ്റ് തുക തിരികെ ചോദിക്കുകയും തുടര്‍ന്ന് സംഘാടകരുമായി വാക്കേറ്റമുണ്ടാകുകയുമായിരുന്നു. പിന്നീട് കൈയ്യാങ്കളിയിലേക്ക് കാര്യങ്ങളെത്തി. കണ്ടാലറിയാവുന്ന ഇരുപതോളംപേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

Read More

അടിമാലി: ചിന്നക്കനാലിലെ ഭൂമി കയ്യേറ്റ കേസില്‍ മൂവാറ്റുപുഴ എം.എല്‍.എ. മാത്യു കുഴല്‍നാടന് റവന്യൂ വകുപ്പിന്റെ നോട്ടീസ്. കയ്യേറ്റം ഒഴിപ്പിക്കാതിരിക്കാന്‍ കാരണങ്ങളുണ്ടെങ്കില്‍ ബോധ്യപ്പെടുത്താന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ്. ആധാരത്തിലുള്ളതിനേക്കാള്‍ 50 സെന്റ് സര്‍ക്കാര്‍അധികഭൂമി കയ്യേറിയതിനാണ് കുഴല്‍നാടന് എതിരേ കേസ് എടുത്തിട്ടുള്ളത്. ഭൂ സംരക്ഷണ നിയമപ്രകാരമുള്ള നടപടിയുടെ ഭാഗമായാണ് കുഴല്‍നാടന് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഇദ്ദേഹത്തിന്റെ കൈവശമുള്ള അധികഭൂമി തിരിച്ചു പിടിക്കുന്നതിനുള്ള നടപടി റവന്യൂ വകുപ്പ് സ്വീകരിച്ചിരിക്കുകയാണ്. വിശദീകരണം നല്‍കാന്‍ 14 ദിവസത്തെ സാവകാശമാണുള്ളത്. കക്ഷിയ്ക്ക് എന്തു വിശദീകരണമാണ് നല്‍കാനുള്ളത് എന്ന് പരിശോധിക്കാനാണ് നോട്ടീസ് നല്‍കിയിട്ടുള്ളത്. ഉടുമ്പന്‍ചോല എല്‍.ആര്‍. തഹസില്‍ദാര്‍, വില്ലേജ് ഓഫീസ് മുഖാന്തരമാണ് ആരോപണവിധേയമായ റിസോര്‍ട്ടില്‍ എത്തിച്ച് കൈമാറിയിരിക്കുന്നത്. നോട്ടീസ് ലഭിച്ചെന്ന കാര്യം മാത്യു കുഴല്‍നാടന്‍ സ്ഥിരീകരിച്ചു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിച്ചു വരികയാണെന്ന് അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ ഹിയറിങ്ങിന് വിളിപ്പിക്കുമ്പോള്‍ മതിയായ രേഖകള്‍ ഹാജരാക്കാന്‍ മാത്യു കുഴല്‍നാടന് കഴിഞ്ഞില്ലെങ്കില്‍ റവന്യൂവകുപ്പ് തുടര്‍നടപടികളിലേക്ക് കടക്കും. വിജിലന്‍സും വിഷയത്തില്‍ അന്വേഷണം നടത്തുന്നുണ്ട്. അന്വേഷണം പൂര്‍ത്തിയാകുന്നതോടെ പ്രാഥമിക അന്വേഷണ…

Read More

കൊച്ചി: കണ്ണൂർ അർബൻ നിധി ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ അഞ്ച് ജില്ലകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) റെയ്ഡ്. കണ്ണൂർ, കോഴിക്കോട്, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് പരിശോധന. ബാങ്കുമായി ഇടപാടുള്ള വ്യക്തികളും സ്ഥാപനങ്ങളുമായി ബന്ധമുള്ള സ്ഥലങ്ങളിലാണ് ഒരേസമയം പരിശോധന നടത്തുന്നത്. കരുവന്നൂർ ബാങ്കിൽ നടന്ന തട്ടിപ്പിനു സമാനമാണ് കണ്ണൂരിൽ നടന്നതെന്നാണ് ഇ.ഡി ഉദ്യോഗസ്ഥർ പറയുന്നത്. കേസിൽ ക്രൈംബ്രാ‍ഞ്ച് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഇ.ഡിയുടെ നേതൃത്വത്തിൽ പരിശോധന. സംസ്ഥാനത്തെ ഇരുപതിലേറെ സഹകരണ ബാങ്കുകളിലെ തട്ടിപ്പ് സംബന്ധിച്ച് അന്വേഷണം നടത്തുന്നുണ്ടെന്ന് ഇ.ഡി കോടതിയെ അറിയിച്ചിരുന്നു.

Read More

ഇടുക്കി: ഇടുക്കി നെടുങ്കണ്ടം കാരിത്തോട്ടിൽ യുവാവ് കുത്തേറ്റ് മരിച്ചു. അശോകവനം കല്ലുപുരയ്ക്കകത്ത് പ്രവീൺ (37) ആണ്  മരിച്ചത്.  കഴുത്തിനും വയറിലുമാണ് കുത്തേറ്റത്.  പിതാവ് ഔസേപ്പച്ചനാണ്  പ്രവീൺ വീട്ടുമുറ്റത്ത് കുത്തേറ്റ് കിടക്കുന്ന നിലയിൽ കണ്ടത്. മൃതദേഹം നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കൊലപാതകം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഉടുമ്പൻചോല പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

Read More

മനാമ: ബഹ്റൈനിലെ സൗഹൃദകൂട്ടായ്മയായ വീ ആർ വൺ ബഹ്‌റൈൻ സംഘടിപ്പിച്ച രക്തദാനക്യാമ്പ് ജനുവരി 19 വെള്ളിയാഴ്ച രാവിലെ 7 മണി മുതൽ 12 മണി വരെ മുഹറഖ് കിംഗ് ഹമദ് ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിൽ വെച്ചു നടന്നു. https://youtu.be/AYG4AxbG4M0?si=5NA73p1HpbvwpGNW&t=41 നൂറിൽപരം ആളുകൾ പങ്കെടുത്ത ക്യാമ്പിനു കൂട്ടായ്മയുടെ കോർഡിനേറ്റർമാരായ ഇസ്മായിൽ ദുബായ്പ്പടി, ആബിദ് KT എന്നിവർ നേതൃത്വം നൽകി. ക്യാമ്പിൽ പങ്കെടുത്ത് രക്തദാനം നിർവ്വഹിച്ച അംഗങ്ങൾക്ക് എല്ലാവർക്കും വീ ആർ വൺ ബഹ്റൈൻ്റെ അഡ്മിന്മാർ നന്ദി രേഖപ്പെടുത്തി.

Read More

തിരുവനന്തപുരം: വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യങ്ങൾക്ക് ഉദ്യോഗസ്ഥർ സാങ്കേതികമായ മറുപടികളല്ല, കൃത്യമായ മറുപടികളാണു നൽകേണ്ടതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. അപ്പീലുകളുടെയും ഫയലുകളുടെയും എണ്ണം കുറയ്ക്കാനും ഇതുവഴി കഴിയും. പരമാവധി 30 ദിവസത്തിനകം മറുപടി നൽകണമെന്നാണു വ്യവസ്ഥ. അതുകൊണ്ടു മുപ്പതാം ദിവസമേ നൽകൂ എന്നു വാശിപിടിക്കുന്നത് ആശാസ്യമല്ല. വൈകി നൽകുന്ന വിവരം, വിവരനിഷേധത്തിനു തുല്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സർക്കാർ ഉദ്യോഗസ്ഥർക്കു സംസ്ഥാന വിവരാവകാശ കമ്മിഷൻ സംഘടിപ്പിച്ച ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

Read More

മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി.എഫ് ബഹ്റൈൻ ) എഴുപത്തി അഞ്ചാം ഇന്ത്യൻ റിപ്പബ്ളിക്ക് ദിനത്തിൻ്റെ ഭാഗമായി രക്തദാന ക്യാമ്പ് സൽമാനിയ മെഡിക്കൽ കോംപ്ളക്സിൽ സംഘടിപ്പിച്ചു. രക്തം നല്കൂ ജീവൻ നല്കൂ എന്ന സന്ദേശവുമായി കെ.പി.എഫ് ചാരിറ്റി വിംഗിൻ്റെ നേതൃത്വത്തിൽ നടത്തിയ പ്രസ്തുത ക്യാമ്പ് ബഹുമാനപ്പെട്ട ഇന്ത്യൻ അംബാസഡർ ഹിസ് എക്സലൻസി വിനോദ് കുര്യൻ ജേക്കബ് ഉദ്ഘാടനം ചെയ്തു. കെ.പി.എഫ് പ്രസിഡണ്ട് ജമാൽ കുറ്റിക്കാട്ടിലിൻ്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിന് ജനറൽ സെക്രട്ടറി ഹരീഷ് പി.കെ സ്വാഗതവും സൽമാനിയ മെഡിക്കൽ കോപ്ലക്സ് ഡെപ്പ്യൂട്ടി സി. ഇ. ഒ ഡോക്ടർ റജ യൂസ്സഫ്, ഐ.സി.ആർ.എഫ് ചെയർമാൻ ഡോക്ടർ ബാബു രാമചന്ദ്രൻ എന്നിവർ ആശംസകളും അറിയിച്ചു. https://youtu.be/AYG4AxbG4M0?si=UMZfu16Z2D1Nf6Vc&t=134 ഇന്ത്യ ബഹ്റൈൻ രാജ്യങ്ങൾ തമ്മിലുള്ള പരസ്പര സ്നേഹവും ഐക്യവും കരുതലും വളരെ വലുതാണെന്നും ഇന്ത്യൻ കമ്മ്യൂണിറ്റി രക്തദാനത്തിന് നല്കുന്ന സംഭാവന വളരെ മഹത്താന്നെന്നും അതിന് നന്ദിയുണ്ടെന്നും ആശംസ പ്രസംഗത്തിൽ ഡെപ്യൂട്ടി സി.ഇ. ഒ ഡോക്ടർ റജ…

Read More

തിരുവനന്തപുരം: കൊല്ലം നിലമേലിൽ എസ്എഫ് ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചതിനെ തുടർന്ന് റോഡരികിൽ കസേരയിലിരുന്ന് പ്രതിഷേധിച്ച ​ഗവർണറുടെ നടപടിയെ രൂക്ഷഭാഷയിൽ വിമർശിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. ​ഗവർണറുടെ പെരുമാറ്റം വിചിത്രമെന്ന് വിശേഷിപ്പിച്ച മന്ത്രി പ്രതിപക്ഷ നേതാവിന്‍റെ സ്ഥാനം തട്ടിയെടുക്കാൻ ശ്രമിക്കുന്നു എന്നും എംബി രാജേഷ് പ്രതികരിച്ചു. ഗവർണർ കുട്ടി വാശിപിടിക്കുന്ന പോലെ കസേര ഇട്ടിരിക്കുന്നു. ഇത് കൗതുകമോ ശിശു സഹജമോ ആയി കാണാൻ കഴിയില്ല. ഗവർണറുടെ പ്രകടനത്തിന് കേന്ദ്രമന്ത്രി തൊട്ടു പിന്നാലെ പക്ക മേളം നടത്തി. ഇത് രാഷ്ട്രീയ അജണ്ടയാണ്. തെരഞ്ഞെടുപ്പിലേക്ക് പോവുകയാണ്. ഗവർണർ പ്രതിപക്ഷ നേതാവിന്റെ സ്ഥാനം തട്ടിയെടുക്കാൻ ശ്രമിക്കുന്നുവെന്നും ഇത് പ്രതിപക്ഷ നേതാവിനെ അവഹേളിക്കാനുള്ള ശ്രമമാണെന്നും എംബി രാജേഷ് പറഞ്ഞു.

Read More

കൊല്ലം: നിലമേലിൽ എസ്എഫ്ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചതിനു പിന്നാലെ കാറിൽനിന്നു പുറത്തിറങ്ങി റോഡരികിലിരുന്ന് ആരംഭിച്ച പ്രതിഷേധം അവസാനിപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. 12 പേരെ അറസ്റ്റു ചെയ്തെന്നു പൊലീസ് പറഞ്ഞെങ്കിലും ഏകദേശം അൻപതോളം പേരുണ്ടായിരുന്നെന്നും അവരെയെല്ലാം അറസ്റ്റു ചെയ്യണമെന്നും ആവശ്യപ്പെട്ടായിരുന്നു ഗവർണറുടെ പ്രതിഷേധം. എഫ്ഐആർ കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒടുവിൽ എഫ്ഐആർ കണ്ടതിനു ശേഷമാണ് ഗവർണർ കാറിൽ കയറി കൊട്ടാരക്കരയിലെ പരിപാടിയിലേക്കു പോയത്. 17 പേർക്ക് എതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തെന്നാണ് പൊലീസ് പറയുന്നത്. കൊട്ടാരക്കരയിലെ സദാനന്ദ ആശ്രമത്തിൽ‌ പരിപാടിക്കായി ഗവർണർ പോകുന്നതിനിടെയായിരുന്നു നാടകീയ സംഭവങ്ങൾ. കാറിൽനിന്നിറങ്ങിയ ഗവർണർ, ‘വരൂ’ എന്നു പറഞ്ഞ് എസ്എഫ്ഐ പ്രവർത്തകർക്കു നേരേ ക്ഷുഭിതനായി പാഞ്ഞടുത്തു. പൊലീസിനെ രൂക്ഷമായി ശകാരിക്കുകയും ചെയ്തു. വാഹനത്തിൽ തിരിച്ചുകയറാൻ കൂട്ടാക്കാതെ ഗവർണർ ഏറെനേരമായി റോഡിനു സമീപത്തെ ചായക്കടയുടെ മുന്നിൽ കസേരിയിട്ടിരുന്ന് പ്രതിഷേധിച്ചു. കരിങ്കൊടി കാണിക്കുന്നു എന്നറിഞ്ഞിട്ടും എന്തുകൊണ്ട് ഇവരെ കരുതൽ കസ്റ്റഡിയിൽ എടുത്തില്ല എന്ന് പൊലീസിനോട് ചോദിച്ചു കൊണ്ടായിരുന്നു…

Read More

തൃശ്ശൂര്‍: ആനയെ നിര്‍ത്തുന്ന സ്ഥാനത്തെ ചൊല്ലി നാട്ടുകാര്‍ തമ്മില്‍ കൂട്ടയടി. കാവിലക്കാട് കൂട്ടിയെഴുന്നള്ളിപ്പിന് കൊണ്ടുവന്ന ആനകളുടെ സ്ഥാനത്തെ സംബന്ധിച്ചുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. വെള്ളിയാഴ്ച വൈകീട്ടായിരുന്നു സംഭവം. ക്ഷേത്രത്തിലെ കൂട്ടിയെഴുന്നള്ളിപ്പിന് ദേവസ്വം ആനയ്ക്കാണ് തിടമ്പ്. ഈ ആന നടുവിലാണ് നില്‍ക്കുക. ഇതിനും വലത്തേ ഭാഗത്ത് നില്‍ക്കുന്നത് തെച്ചിക്കോട്ട് രാമചന്ദ്രനാണ്. ഇടത്തേഭാഗത്ത് നില്‍ക്കുന്ന ആനകളെ സംബന്ധിച്ചാണ് തര്‍ക്കമുണ്ടായത്. തൃക്കടവൂർ ശിവരാജു എന്ന ആനയെയാണ് ഈ സ്ഥാനത്തേക്ക് നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാല്‍ ചിറക്കല്‍ കാളിദാസനെ ആ സ്ഥാനത്തേക്ക് നിര്‍ത്താന്‍ കമ്മിറ്റി ഭാരവാഹികള്‍ അങ്ങോട്ടേക്കെത്തിയതോടെയാണ് ആനകളുടെ കമ്മിറ്റിക്കാര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. സംഘര്‍ഷം ശക്തമായതോടെ ആനകളെ അവിടെനിന്നും മാറ്റി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്.

Read More