- കിംഗ് ഹമദ് ലീഡര്‍ഷിപ്പ് ഇന്‍ കോഎക്സിസ്റ്റന്‍സ് പ്രോഗ്രാം ആരംഭിച്ചു
- ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ‘കോണ്‍കോര്‍ഡിയ’ അനാച്ഛാദനം ചെയ്തു
- വയനാട് ഉരുള്‍പൊട്ടല്‍ പുനരധിവാസം: എല്‍സ്റ്റണ്‍ എസ്റ്റേറ്റിന്റെ ന്യായവില നിര്‍ണയിക്കുന്നതില്‍ അപാകതയെന്ന് സര്‍ക്കാര്‍ കോടതിയില്‍
- വെര്‍ച്വല്‍ അറസ്റ്റ് തട്ടിപ്പ്: കോഴിക്കോട്ട് വയോധികന് 8.8 ലക്ഷം നഷ്ടമായി
- അറാദ് ഗ്യാസ് സ്ഫോടനം: സുരക്ഷാ ലംഘനത്തിന് റസ്റ്റോറന്റ് ഉടമയെ വിചാരണ ചെയ്യും
- വീട്ടിലെ പ്രസവത്തില്‍ യുവതിയുടെ മരണം: പ്രസവമെടുക്കാന്‍ സഹായിച്ച സ്ത്രീ കസ്റ്റഡിയില്‍
- സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി ആവശ്യപ്പെട്ട് വീണ്ടും കർണാടക ഗവർണർക്ക് കത്ത്
- എംഡിഎംഎയുമായി യുവാക്കൾ പിടിയിലായത് കഴിഞ്ഞ ദിവസം; പിന്നാലെ യുവതിയും വലയിൽ, ബംഗളൂരുവിലെ ഫ്ലാറ്റിൽ അറസ്റ്റ്
Author: Reporter
മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് പുറപ്പെടേണ്ട ബെഹ്റൈൻ വിമാനം റദ്ദായതോടെ യാത്രക്കാർ പ്രതിസന്ധിയിൽ. വിസ റദ്ദാകുന്നവരുൾപ്പെടെ സംഘത്തിലുണ്ട്. ഒരു ദിവസം കഴിഞ്ഞിട്ടും പകരം വിമാനം ഉറപ്പായിട്ടില്ല. കരിപ്പൂരിൽ ഗൾഫ് എയർ വിമാനം റദ്ദാക്കിയതോടെയാണ് യാത്രക്കാർ പ്രതിസന്ധിയിലായത്. യാത്രക്കാർ ഹോട്ടലിൽ തന്നെ തുടരുകയാണ്. ഇന്ന് രാത്രി പരിഹാരം കാണുമെന്നാണ് കമ്പനി യാത്രക്കാർക്ക് നൽകിയിരിക്കുന്ന വാഗ്ദാനം. ഇന്നലെ പുലർച്ചെ അഞ്ച് മണിക്ക് പുറപ്പെടേണ്ട ഗൾഫ് എയർ വിമാനമാണ് സാങ്കേതിക തകരാർ കണ്ടതോടെ റദ്ദാക്കിയത്. മൂന്ന് മണിക്കൂറോളം യാത്രക്കാരെ വിമാനത്തിലിരുത്തിയ ശേഷമാണ് സർവീസ് റദ്ദാക്കാൻ തീരുമാനിച്ചത്. ഇന്‍റർവ്യൂവിൽ പങ്കെടുക്കേണ്ടവരും വിസ റദ്ദാകുന്നവരും വിവിധ രാജ്യങ്ങളിലേക്ക് പോകേണ്ടവരുമെല്ലാം സംഘത്തിലുണ്ട്. യാത്രക്കാർ പ്രതിഷേധിച്ചതോടെ ഹോട്ടൽ സൗകര്യം ഒരുക്കിയെങ്കിലും പകരം യാത്ര എപ്പോഴെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. മാനേജർമാർ സംസാരിക്കാൻ തയ്യാറാകുന്നില്ലെന്നും താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥർ മാത്രമാണ് ഇടപെടുന്നതെന്നും പരാതിയുണ്ട്. രാത്രി പത്ത് മണിക്ക് വിമാനമൊരുക്കുമെന്നാണ് ഇപ്പോൾ കമ്പനി അധികൃതർ പറയുന്നത്.
കേരള ബജറ്റ് 2024: സംസ്ഥാനത്ത് മദ്യവില വര്‍ധിക്കും; ക്ഷേമപെൻഷൻ ഉയര്‍ത്തിയില്ല, കുടിശിക കൊടുത്തു തീര്‍ക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യ വില കൂടും. അടുത്ത സാമ്പത്തിക വര്‍ഷത്തിലാണ് വര്‍ധന നടപ്പാക്കുക. ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിനാണ് വില വര്‍ധിപ്പിക്കുന്നത്. ഇവയുടെ എക്സൈസ് തീരുവ ലിറ്ററിന് 10 രൂപയാണ് കൂട്ടിയത്. ഗൽവനേജ് ഫീസിനത്തിൽ 200 കോടി രൂപ സമാഹരിക്കുമെന്നും മന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. അതേസമയം സംസ്ഥാനത്ത് നിലവിൽ നൽകുന്ന 1600 രൂപ ക്ഷേമപെൻഷൻ ഉയര്‍ത്തില്ലെന്ന് മന്ത്രി പറഞ്ഞു. കുടിശിക ഇനത്തിൽ കൊടുത്ത് തീര്‍ക്കാനുള്ള പെൻഷൻ തുക അടുത്ത സാമ്പത്തിക വര്‍ഷം മുതൽ കൊടുത്തു തീര്‍ക്കും. പെൻഷൻ സമയബന്ധികമായി നൽകാൻ കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുന്നില്ലെന്ന് പറഞ്ഞ മന്ത്രി, അടുത്ത സാമ്പത്തിക വർഷം പെൻഷൻ സമയബന്ധിതമാക്കാൻ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം മറ്റ് സംസ്ഥാനങ്ങളെ മാതൃകയാക്കി പങ്കാളിത്ത പെൻഷൻ പദ്ധതിക്ക് പകരം മറ്റൊരു പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. അതേസമയം സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നൽകാനുള്ള ഡിഎ കുടിശികയിൽ ഒരു ഗഡു ഏപ്രിൽ മാസത്തെ ശമ്പളത്തോടൊപ്പം നൽകുമെന്ന്…
മാസപ്പടി കേസ്സ്: സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ടീം അന്വേഷണം തുടങ്ങി, സിഎംആർഎൽ കമ്പനിയിൽ പരിശോധന
എറണാകുളം: മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെതിരായ മാസപ്പടി ആരോപണത്തില്‍ കേന്ദ്ര സർക്കാർ അന്വേഷണം തുടങ്ങി , കൊച്ചിയിലെ സിഎംആർഎൽ കമ്പനിയിൽ പരിശോധന നടക്കുകയാണ്.സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ടീം ആണ് പരിശോധന നടത്തുന്നത് , സിഎംആർഎൽ കമ്പനിയുടെ ആലുവ കോർപറേറ്റ് ഓഫീസിലാണ് പരിശോധന.,ഡെപ്യൂട്ടി ഡയറക്ടർ അരുൺ പ്രസാദിന്‍റെ നേതൃത്വത്തിനാണ് പരിശോധന നടക്കുന്നത്. മകൾക്കെതിരായ എസ്എഫ്ഐഒ അന്വേഷണം മുഖ്യമന്ത്രിയെ ഉന്നമിട്ടാണെന്ന വിലിരുത്തലിലാണ് സിപിഎം. അന്വേഷണത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടാനാണ് സിപിഎം സെക്രട്ടറിയേറ്റ് തീരുമാനം. ആദായനികുതി ഇൻട്രിം സെറ്റിൽമെൻറ് ബോർഡ് ഉത്തരവ് വന്നപ്പോൾ രണ്ട് കമ്പനികൾ തമ്മിലെ സുതാര്യ ഇടപാടെന്ന് പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ മകൾക്കുള്ള സിപിഎം പിന്തുണ. കരാറിൽ ആർഒസി ഗുരുതര ക്രമക്കേട് കണ്ടെത്തി അന്വേഷണം എസ്എഫ്ഐഒ ഏറ്റെടുത്തപ്പോഴും മുഖ്യമന്ത്രിക്കും മകൾക്കും പാർട്ടി ശക്തമായ പ്രതിരോധം തീർക്കുന്നു എക്സാലോജിക്-സിഎംആർഇൽ ഇടപാടിലെ കണ്ടെത്തലുകളടക്കമുള്ള ചോദ്യങ്ങൾക്കെല്ലാം രാഷ്ട്രീയപ്രേരിത നീക്കമെന്ന ഒറ്റ മറുപടിയാണ് പാർട്ടിക്കുള്ളത്. കേന്ദ്ര ഏജൻസിക്കെതിരെ രാഷ്ട്രീയപ്രചാരണം ശക്തമാക്കും. വീണക്കോ കെഎസ്ഐഡിസിക്കോ നോട്ടീസ് ലഭിച്ചാൽ നിയമപരമായി ചോദ്യം ചെയ്യും.…
തിരുവനന്തപുരം: റബറിന്റെ താങ്ങുവില 200 കടക്കുമോയെന്ന് ആകാംക്ഷയോടെ കാത്തിരുന്ന റബർ കർഷകർക്ക് നിരാശ. 10 രൂപയുടെ നാമമാത്ര വർധനവു മാത്രമാണ് ബജറ്റിലുള്ളത്. ഇതോടെ നിലവിലെ താങ്ങുവിലയായ 170 രൂപ, 180 ആയി വർധിക്കും. അതേസമയം, 10 രൂപ മാത്രം കൂട്ടിയിട്ട് എന്തു കാര്യമാണ് ഉള്ളതെന്ന് സഭയിലുണ്ടായിരുന്ന കടുത്തുരുത്തി എംഎൽഎ മോൻസ് ജോസഫ് ചോദിച്ചു. സാമ്പത്തിക പരിമിതികൾക്കിടയിലും റബറിന്റെ താങ്ങുവില 180 രൂപയായി വർധിപ്പിക്കുന്നു എന്നായിരുന്നു ധനമന്ത്രിയുടെ മറുപടി. റബർ കർഷർ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ഇടപെടുന്ന ഏക സർക്കാർ കേരളത്തിലേതാണെന്ന അവകാശവാദവും ധനമന്ത്രി ഉയർത്തി. റബറിന്റെ താങ്ങുവില 250 രൂപയാക്കാൻ കേന്ദ്രസർക്കാരിന്റെ സഹായം അഭ്യർഥിച്ചെങ്കിലും ഇതുവരെ ചെവിക്കൊണ്ടിട്ടില്ലെന്നും, ഈ സാഹചര്യത്തിലാണ് സാമ്പത്തിക പരിമിതികൾക്കിടയിൽ 10 രൂപ വർധിപ്പിക്കുന്നതെന്നുമാണ് ധനമന്ത്രിയുടെ വിശദീകരണം. ‘‘കേരള റബർ ലിമിറ്റഡിന്റെ ആഭിമുഖ്യത്തിൽ കോട്ടയം ജില്ലയിലെ വെള്ളൂരിൽ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ലിമിറ്റഡിൽനിന്ന് ലഭ്യമാക്കിയ സ്ഥലത്ത് 250 കോടി രൂപ ചെലവിട്ട് റബർ വ്യവസായ സമുച്ചയം സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നു.…
തിരുവനന്തപുരം: ബജറ്റ് അവതരത്തിനിടെ കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ. കേന്ദ്രസര്‍ക്കാര്‍ കേരളത്തോട് ശത്രുതാ സമീപനമാണ് കാട്ടുന്നതെന്ന് ധനമന്ത്രി വിമർശിച്ചു. ഇതിനെ നേരിടാന്‍ ‘തകരില്ല കേരളം, തകരില്ല കേരളം, തകര്‍ക്കാനാവില്ല കേരളത്തെ’ എന്ന ശക്തമായ വികാരത്തോടെ മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്രത്തില്‍ നിന്ന് ന്യായം ലഭിക്കുന്നതുവരെ കാത്തിരിക്കാനല്ല, പൊതു, സ്വകാര്യ മൂലധനം പ്രയോജനപ്പെടുത്തി പദ്ധതികള്‍ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതിനായി ‘ഔട്ട് ഓഫ് ദ് ബോക്സ്’ ആശയങ്ങള്‍ നടപ്പാക്കും. കേന്ദ്ര അവഗണന തുടർന്നാൽ പ്ലാൻ ബിയെക്കുറിച്ച് ആലോചിക്കേണ്ടി വരും. 100 രൂപ നികുതി പിരിച്ചാൽ കേരളത്തിനു കേന്ദ്രം തരുന്നത് 21 രൂപയാണ്. അതേസമയം ഉത്തർപ്രദേശിന് ഇത് 46 രൂപയാണ്. കേന്ദ്ര അവഗണന ഉണ്ടെന്ന് പ്രതിപക്ഷവും ഇപ്പോൾ സമ്മതിക്കുന്നുണ്ട്. കേന്ദ്രത്തിനെതിരെ സമരം ചെയ്യാൻ സ്വന്തം നിലയ്ക്കെങ്കിലും പ്രതിപക്ഷം തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അടുത്ത മൂന്നു വര്‍ഷം 3 ലക്ഷം കോടിയുടെ നിക്ഷേപം ആകര്‍ഷിക്കുമെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തിന്റെ ആമുഖത്തില്‍ പറഞ്ഞു.
തിരുവനന്തപുരം: കെട്ടിട നിർമ്മാണ പെർമിറ്റിന് കൈക്കൂലി വാങ്ങിയ കോർപ്പറേഷൻ റവന്യൂ ഇൻസ്‌പെക്ടർക്ക് (ആർ.ഐ) സസ്‌പെൻഷൻ. ഉള്ളൂർ സോണൽ ഓഫീസിലെ റവന്യൂ ഇൻസ്‌പെക്ടർ മായ വി.എസ്സിനെയാണ് തിരുവനന്തപുരം കോർപ്പറേഷൻ സെക്രട്ടറി ബിനു ഫ്രാൻസിസ് സസ്‌പെൻഡ് ചെയ്തത്. പെർമിറ്റ് നൽകാൻ ആർ.ഐ. കൈക്കൂലി ആവശ്യപ്പെടുന്ന ഫോൺ കോളിൻ്റെ ശബ്ദരേഖ പുറത്ത് വന്നതിന് പിന്നാലെയാണ് നടപടി. നഗരത്തിലെ കെട്ടിട നിർമ്മാണ കരാറുകാരനോടാണ് ഉദ്യോഗസ്ഥ പണം ആവശ്യപ്പെട്ടത്. ഇതനുസരിച്ച് കൈക്കൂലിയും വാങ്ങി. ലാപ്ടോപാണ് ഇവർ കൈക്കൂലിയായി ചോദിച്ചുവാങ്ങിയത്. ഇവർക്കെതിരെ നേരത്തേയും നിരവധി പരാതികളുണ്ടായിരുന്നു. കേന്ദ്രസർക്കാർ ഉദ്യോഗസ്ഥനിൽ നിന്ന് 5,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി കളക്ടർക്ക് ലഭിച്ച പരാതിയിൽ അന്വേഷണം നടക്കുകയാണ്. കൈക്കൂലിക്ക് വേണ്ടി സേവനങ്ങൾ വൈകിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഇവർക്കെതിരെ രണ്ട് കൗൺസിലർമാർ നേരത്തേ സെക്രട്ടറിക്ക് പരാതി നൽകിയിരുന്നു. പരാതികളുടെ അടിസ്ഥാനത്തിൽ ആർ.ഐക്കെതിരേ വിശദമായ അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. ചില പരാതികളുടെ അടിസ്ഥാനത്തിൽ മുമ്പ് ഈ ഉദ്യോഗസ്ഥയെ താക്കീത് ചെയ്തിട്ടുള്ളതായും കോർപ്പറേഷൻ അധികൃതർ പറഞ്ഞു. വിജിലൻസിലും ഇവർക്കെതിരെ പരാതികൾ ലഭിച്ചിട്ടുണ്ട്.
നവകേരള സ്ത്രീ സദസ്: മുഖ്യമന്ത്രിയുമായി മുഖാമുഖം പരിപാടി 22ന്, 2500 സ്ത്രീകള്‍ പങ്കെടുക്കുമെന്ന് വീണാ ജോര്‍ജ്
കൊച്ചി: മുഖ്യമന്ത്രിയും മന്ത്രിമാരും മണ്ഡലാടിസ്ഥാനത്തില്‍ നടത്തിയ നവകേരള സദസിന്റെ തുടര്‍നടപടിയുടെ ഭാഗമായി നടത്തുന്ന നവകേരള സ്ത്രീ സദസില്‍ സംസ്ഥാനത്തെ വിവിധ മേഖലകളില്‍ നിന്നുള്ള 2500 സ്ത്രീകള്‍ പങ്കെടുക്കുമെന്ന് ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഫെബ്രുവരി 22ന് നെടുമ്പാശേരി സിയാല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ സംസ്ഥാനത്തെ വിവിധ മേഖലകളിലുള്ള സ്ത്രീകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന മുഖാമുഖം പരിപാടിയായ നവകേരള സ്ത്രീ സദസിന്റെ സംഘാടക സമിതി രൂപീകരണയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. രാവിലെ 9.30 ന് സദസ് ആരംഭിക്കും. വിവിധ മേഖലകളില്‍ നിന്നുള്ള 10 വനികള്‍ മുഖ്യമന്ത്രിയുമായി വേദി പങ്കിടും. ആമുഖമായി മുഖ്യമന്ത്രി സംസാരിച്ച ശേഷം വേദിയിലുള്ള 10 വനികളും സംസാരിക്കും. തുടര്‍ന്ന് സദസിലുള്ള 50 പേര്‍ മുഖ്യമന്ത്രിയുമായി നേരിട്ട് സംവദിക്കും. അഭിപ്രായങ്ങള്‍ എഴുതിയും നല്‍കാം. എല്ലാവരുടെയും അഭിപ്രായങ്ങള്‍ കേട്ടശേഷം മുഖ്യമന്ത്രി മറുപടി പ്രസംഗം നടത്തും. ഉച്ചയ്ക്ക് ഒരു മണി വരെയാണ് പരിപാടി. വനികളുടെ മുന്നേറ്റത്തിന് ഗുണകരമാകുന്ന പരിപാടിയാകും…
കൊണ്ടോട്ടി: ബെംഗളൂരുവിൽ നിന്ന് എത്തിച്ച രണ്ടുലക്ഷം രൂപയുടെ മയക്കുമരുന്നുമായി മലപ്പുറത്ത് യുവാവ് അറസ്റ്റിൽ. കോഴിക്കോട് ചാലിയം സ്വദേശി വലിയകത്ത് മുഹമ്മദ് മുസ്തഫ് (32) ആണ് പുളിക്കൽ സിയാങ്കണ്ടത്ത് വെച്ച് പോലീസിന്റെ പിടിയിലായത്. ഇയാളുടെ കയ്യിൽ നിന്ന് 36.740 ഗ്രാം മാരക രാസലഹരിമരുന്നായ എം.ഡി.എം.എ. പിടിച്ചെടുത്തു. ഡി.വൈ.എസ്.പി. വി.എസ്. ഷാജു, ഇൻസ്‌പെക്ടർ എ. ദീപക് കുമാർ, എസ്.ഐ. കെ.ആർ. ജസ്റ്റിൻ, അജിത് കുമാർ, ഹരിലാൽ, ലിജിൻ, ജില്ലാ ലഹരി വിരുദ്ധ സേനാംഗങ്ങളായ ഐ.കെ. ദിനേഷ്, പി. സലിം, ആർ. ഷഹേഷ്, കെ.കെ. ജസീർ എന്നിവരുൾപ്പെട്ട പോലീസ് സംഘമാണ് ലഹരിമരുന്ന് പിടികൂടിയത്.
കൽപ്പറ്റ: വയനാട് തലപ്പുഴയിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 19 വര്‍ഷത്തിനുശേഷം പോലീസിന്‍റെ പിടിയില്‍. കൊമ്മയാട്, പുല്‍പ്പാറ വീട്ടില്‍ ബിജു സെബാസ്റ്റ്യനെയാണ് കണ്ണൂര്‍ ഉളിക്കലില്‍ വെച്ച് തലപ്പുഴ പോലീസ് കസ്റ്റഡിയിലെടുത്തത്. 2005ല്‍ പേര്യ, നാല്‍പ്പത്തി രണ്ടാം മൈലിൽ ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ഒന്നര വയസുള്ള കുട്ടിയെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ജാമ്യത്തിലിറങ്ങിയ ഇയാള്‍ മഹാരാഷ്ട്രയിലേക്ക് മുങ്ങുകയായിരുന്നു. ഇയാളെ കണ്ടെത്തുന്നതിനായി പൊലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. സംസ്ഥാനത്തിന് അകത്തും പുറത്തും അന്വേഷണം നടത്തിയെങ്കിലും യാതൊരു വിവരവും ലഭിച്ചിരുന്നില്ല. അടുത്തിടെ വയനാട്ടിലെ ഒരു പൊലീസ് ഉദ്യോഗസ്ഥന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിയത്. ബിജു സെബാസ്റ്റ്യൻ കണ്ണൂരിലുണ്ടെന്ന് വ്യക്തമായതോടെ തലപ്പുഴ പൊലീസ് ഉളിക്കലിലേക്ക് എത്തുകയായിരുന്നു. പൊലീസിനെ കണ്ട് ഇയാൾ രക്ഷപെടാൻ ശ്രമിച്ചെങ്കിലും പിടികൂടുകയായിരുന്നു. പ്രതിയെ വയനാട്ടിലേക്ക് എത്തിച്ച് വൈദ്യപരിശോധന നടത്തിയ ശേഷം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും.
സഹകരണമേഖല വികസനത്തിന്റെ നട്ടെല്ല്; പലര്‍ക്കും അസൂയ, ആര്‍ക്കും തകര്‍ക്കാനാകില്ല- മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തിലെ സഹകരണ മേഖലയെ കള്ളപ്പണത്തിന്റെ കേന്ദ്രമായി പ്രചരിപ്പിക്കാന്‍ ശ്രമിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു കൂട്ടര്‍ക്കും കള്ളപ്പണം കണ്ടെത്താന്‍ കഴിഞ്ഞില്ല. സഹകരണ മേഖലയെ തകര്‍ക്കാനുള്ള ശ്രമം ഉണ്ടായപ്പോള്‍, സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവന്നു. നാടിന്റെ വികസനത്തിന്റെ കാര്യത്തില്‍ നട്ടെല്ലായി പ്രവര്‍ത്തിക്കുന്ന ഒന്നാണ് സഹകരണ മേഖല. ഈ വളര്‍ച്ച ചിലരെ വല്ലാതെ അലോസരപ്പെടുത്തുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ആനാട് സര്‍വീസ് സഹകരണ ബാങ്കിന്റെ 100-ാം വാര്‍ഷികാഘോഷ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനത്തെ സഹകരണ മേഖലയില്‍ രണ്ടര ലക്ഷം കോടി രൂപയുടെ നിക്ഷേപം ആര്‍ജ്ജിക്കാനായി. അത് രാജ്യത്ത് പലര്‍ക്കും അസൂയ ഉണ്ടാക്കിയിട്ടുണ്ട്. കേരളത്തില്‍ കേന്ദ്ര ഏജന്‍സികള്‍ വട്ടമിട്ടു പറക്കുകയാണെന്നും ഏത് ഏജന്‍സി വിചാരിച്ചാലും തകര്‍ക്കാന്‍ കഴിയുന്ന ഒന്നല്ല കേരളത്തിലെ സഹകരണ മേഖലയെന്നും അദ്ദേഹം വ്യക്തമാക്കി. കേരളം സഹകരണ പ്രസ്ഥാനത്തെ നെഞ്ചേറ്റിയ നാടാണ്. ഇവിടെ ജനങ്ങളും പ്രസ്ഥാനങ്ങളും തമ്മില്‍ ഇഴപിരിയാത്ത ബന്ധമാണുള്ളത്. ജനങ്ങളുടെ പ്രശ്നങ്ങളില്‍ താങ്ങായി സഹകരണ മേഖല പ്രവര്‍ത്തിക്കുന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. തീര്‍ത്തും ജനാധിപത്യ…