കോഴിക്കോട്: സ്വകാര്യബസിനെ നാല് കിലോമീറ്ററോളം കാറില്‍ പിന്തുടര്ന്നെത്തി ഡ്രൈവറെ മര്‍ദിക്കുകയും ബസിന്റെ സൈഡ് ഗ്ലാസ് അടിച്ചു തകര്‍ക്കുകയും ചെയ്തതായി പരാതി. തോട്ടുമുക്കത്തുനിന്ന് മുക്കത്തേക്ക് പോകുന്ന റോബിന് ബസ്സിന് നേരെയായിരുന്നു ആക്രമണം. അക്രമികള്‍, ബസിന്റെ താക്കോല്‍ കൈവശപ്പെടുത്തിയതായും പരാതിയുണ്ട്. ആക്രമണത്തില്‍ ബസ് ഡ്രൈവര്‍ തോട്ടുമുക്കം പനമ്പിലാവ് സ്വദേശി നിഖിലിനാണ് പരിക്കേറ്റത്. തിങ്കളാഴ്ച വൈകിട്ട് 4.45 ഓടെയാണ് സംഭവം. മുക്കം- അരീക്കോട് റോഡില്‍ കല്ലായിയില്‍ വെച്ചാണ് ആക്രമണമുണ്ടായത്. ആക്രമണത്തിന്റെ വിഡിയോ സാമൂഹിക മാധ്യമത്തില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്. അക്രമികള്‍ താക്കോല്‍ ഊരിക്കൊണ്ടു പോയതിനാല്‍ യാത്രക്കാര്‍ പെരുവഴിയില്‍ ആകുകയും ചെയ്തു.
Trending
- ഇന്ന് മുതൽ മഴ കനക്കും; ഉയർന്ന തിരമാലയ്ക്കൊപ്പം കടലാക്രമണ ഭീഷണിയുംരുന്നു; ഒൻപത് ജില്ലകളിൽ ജാഗ്രതാ നിർദേശം
- മുഖ്യമന്ത്രിയുടെ വിദേശയാത്ര വെട്ടിച്ചുരുക്കി; ശനിയാഴ്ച കേരളത്തിലേക്ക്
- പ്രണയം നിരസിച്ചതിനു 20കാരിയെ കഴുത്തറുത്ത് കൊന്നു, പ്രതി കസ്റ്റഡിയിൽ
- സിനിമ നിർമാതാവ് ജോണി സാഗരിഗ വഞ്ചനാക്കേസിൽ അറസ്റ്റിൽ
- ഭക്ഷണം കാറിലേക്ക് നൽകാത്തതിന്റെ പേരിൽ ഹോട്ടൽ ഉടമയേയും തൊഴിലാളിയേയും മർദിച്ചു, കടയും തകർത്തു
- ഇൻസ്റ്റഗ്രാമിലൂടെ പരിചയം, ഭർത്താവിനെയും മകനെയും ഉപേക്ഷിച്ച് യുവതി കാമുകനൊപ്പം നാടുവിട്ടു
- 33-ാമത് അറബ് ലീഗ് ഉച്ചകോടിയ്ക്ക് നാളെ മനാമയിൽ തുടക്കമാകും
- കരുണാസായി സാഹിത്യ പുരസ്കാരം സലിൻ മാങ്കുഴിക്ക്