Author: News Desk

കണ്ണൂർ: പഴയങ്ങാടി മാട്ടൂലിൽ ബൈക്ക് യാത്രക്കാരനായ യുവാവ് ഹെൽമെറ്റില്ലാതെ എ.ഐ ക്യാമറയിൽ കുടുങ്ങിയത് 155 തവണ. 86,500 രൂപ പിഴയടക്കാനുളള രസീതുമായി കഴിഞ്ഞ ദിവസം എം.വി.ഡി വീട്ടിൽ വന്നപ്പോഴാണ് യുവാവ് ഞെട്ടിയത്.സംസ്ഥാനത്തുതന്നെ ക്യാമറ വഴിയുള്ള ഏറ്റവും വലിയ പിഴയാണിത്. ഹെൽമെറ്റ് ധരിക്കാതെ ബൈക്ക് ഓടിച്ചതിന് പുറമെ എ.ഐ. ക്യാമറയ്ക്ക് മുൻപിൽ നിന്നും ഹായ് കാണിക്കലടക്കം പലതരം ഗോഷ്ഠി കാണിച്ച് അശ്രദ്ധമായി ഡ്രൈവിംഗ് നടത്തിയതിനും ഈയാൾക്കെതിരെ കുറ്റംചാർത്തിയിട്ടുണ്ട്. പലതവണ ഇയാളുടെ മൊബൈൽ ഫോണിലേക്ക് മുന്നറിയിപ്പ് സന്ദേശം അയക്കുകയും വീട്ടിലേക്ക് കത്തയക്കുകയും ചെയ്തുവെങ്കിലും യാതൊരു പ്രതികരണവുമുണ്ടായിരുന്നില്ലെന്ന് മോട്ടോർ വാഹന ഉദ്യോഗസ്ഥർ പറയുന്നു.നിയമലംഘനം ആവർത്തിച്ചുകൊണ്ടിരിക്കെ യുവാവിനെ തേടി ഒടുവിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വീട്ടിലെത്തുകയായിരുന്നു. ബൈക്ക് വിറ്റാൽ പോലും ഈ സംഖ്യ അടയ്ക്കാനാവില്ലെന്ന് ഉദ്യോഗസ്ഥർക്ക് മുന്നിൽ കരഞ്ഞു പറഞ്ഞ ഇയാൾ ഇന്നലെ മട്ടന്നൂർ എം.വി.ഡി എൻഫോഴ്സ്‌മെന്റ് ഓഫീസിലും സങ്കട ഹരജിയുമായി എത്തി. നിയമത്തിന്റെ മുൻപിൽ തങ്ങൾ നിസഹായരാണെന്നാണ് അധികൃതർ അറിയിച്ചത്. ഒരുവർഷത്തേക്ക് യുവാവിന്റെ ലൈസൻസും…

Read More

കൊച്ചി: സ്കൂളിൽ നിന്ന് ഊട്ടിയിലേക്ക് വിനോദയാത്രയ്ക്കൊരുങ്ങിയ നാല് ടൂറിസ്​റ്റ് ബസുകളെ കൊച്ചിയിൽ മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു. എളമക്കര ഗവൺമെന്റ് ഹയർസെക്കൻ‌ഡറി സ്കൂളിലെ വിദ്യാർത്ഥികൾ വിനോദയാത്ര പോകുന്നതിന് മുൻപായിരുന്നു മോട്ടോർ വകുപ്പിന്റെ നടപടി. ഇന്ന് പുലർച്ചയോടുകൂടിയായിരുന്നു സംഭവം.വിനോദയാത്ര പോകുന്നതിന് മുൻപ് ടൂറിസ്റ്റ് ബസുകൾ മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനയ്ക്ക് വിധേയമാകാത്തതാണ് നടപടിക്ക് കാരണം. തുടർന്ന് ബസുകൾ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പരിശോധന നടക്കുമ്പോൾ നാല് ബസുകളിലായി ഇരുനൂറോളം വിദ്യാർത്ഥികൾ ഉണ്ടായിരുന്നു. ടൂറിസ്റ്റ് ബസുകളുടെ ഫിറ്റ്നസ് രേഖകൾ അടക്കം ഹാജരാക്കിയാലേ ബസ് വിട്ടുനൽകുകയുള്ളു എന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. പകരം വാഹനങ്ങൾ സംഘടിപ്പിച്ച് വിനോദയാത്ര നടത്താനുള്ള ശ്രമത്തിലാണ് സ്കൂൾ അധികൃതർ.മോട്ടോർ വാഹന വകുപ്പിന്റെ നടപടി കുട്ടികളുടെ വിനോദയാത്ര പ്രതിസന്ധിയിലാക്കിയെങ്കിലും സുരക്ഷ മുൻനിർത്തിയാണ് പരിശോധനയെന്നാണ് അധികൃതർ അറിയിച്ചത്. ടൂർ പോകുന്നതിനായി പുലർച്ചെ തന്നെ 200 ഓളം വിദ്യാർത്ഥികൾ സ്കൂളിൽ എത്തിയിരുന്നു. ബസുകൾ പിടിച്ചെടുത്തതോടെ വിദ്യാർത്ഥികളും നിരാശരായി.

Read More

മ​നാ​മ: ഗ​ൾ​ഫ്​ ഹെ​ൽ​ത്ത് കെ​യ​ർ ആ​ൻ​ഡ്​ സ്​​പോ​ർ​ട്​​സ്​ സ​മ്മേ​ള​ന​ത്തി​ന്​ ഇ​ന്ന്​ ബ​ഹ്​​റൈ​നി​ൽ തു​ട​ക്ക​മാ​വും.​ യു​വ​ജ​ന, കാ​യി​ക കാ​ര്യ ഉ​ന്ന​താ​ധി​കാ​ര കൗ​ൺ​സി​ൽ ഒ​ന്നാം ഉ​പാ​ധ്യ​ക്ഷ​നും സ്​​പോ​ർ​ട്​​സ്​ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​നും ബ​ഹ്​​റൈ​ൻ ഒ​ളി​മ്പി​ക്​ ക​മ്മി​റ്റി ത​ല​വ​നു​മാ​യ ​ശൈ​ഖ്​ നാ​സി​ർ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ​യു​ടെ ര​ക്ഷാ​ധി​കാ​ര​ത്തി​ൽ ഡി​​പ്ലോ​മാ​റ്റ്​ ഹോ​ട്ട​ലി​ലാ​ണ്​ സ​മ്മേ​ള​നം. ര​ണ്ടു ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ വി​വി​ധ രാ​ഷ്ട്ര​ങ്ങ​ളി​ൽ​നി​ന്നു​ള്ള വി​ദ​ഗ്​​ധ​ർ വി​ഷ​യ​മ​വ​ത​രി​പ്പി​ക്കു​ക​യും അ​വ​യെ കേ​ന്ദ്രീ​ക​രി​ച്ച്​ ച​ർ​ച്ച​യും നി​രൂ​പ​ണ​വും ന​ട​ക്കു​ക​യും ചെ​യ്യും. ഇ​താ​ദ്യ​മാ​യാ​ണ്​ ഇ​ത്ത​ര​മൊ​രു സ​മ്മേ​ള​ന​ത്തി​ന്​ ബ​ഹ്​​റൈ​ൻ വേ​ദി​യാ​വു​ന്ന​ത്. സ​മ്മേ​ള​നം കൊ​ണ്ടു​ദ്ദേ​ശി​ക്കു​ന്ന കാ​ര്യ​ങ്ങ​ൾ നേ​ടി​യെ​ടു​ക്കാ​ൻ ക​ഴി​യു​​​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്ന്​ ബ​ഹ്​​റൈ​ൻ യൂ​നി​വേ​ഴ്​​സി​റ്റി പ്ര​സി​ഡ​ന്‍റ്​ ഡോ. ​ഫു​ആ​ദ്​ മു​ഹ​മ്മ​ദ്​ അ​ൽ അ​ൻ​സാ​രി വ്യ​ക്​​ത​മാ​ക്കി. ആ​രോ​ഗ്യ, കാ​യി​ക മേ​ഖ​ല​യി​ലെ വി​വി​ധ ത​ല​ങ്ങ​ളി​ലു​ള്ള വി​ഷ​യ​ങ്ങ​ളും ഈ ​രം​ഗ​ത്ത്​ ആ​ർ​ട്ടി​ഫി​ഷ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ്​ ഉ​പ​യോ​ഗി​ക്കാ​നു​ള്ള സാ​ധ്യ​ത​ക​ളും സ​​മ്മേ​ള​നം ച​ർ​ച്ച ചെ​യ്യു​ന്നു​ണ്ട്. ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ തീ​രു​മാ​നാ​ധി​കാ​ര​മു​ള്ള സം​ഘ​ത്തെ വ​ള​ർ​ത്തി​ക്കൊ​ണ്ടു​വ​രു​ന്ന​തി​നും മെ​ച്ച​പ്പെ​ട്ട​തും സു​ര​ക്ഷി​ത​വു​മാ​യ ആ​രോ​ഗ്യ​രം​ഗം രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​നും സ​മ്മേ​ള​നം ശ​ക്​​തി​​പ​ക​രു​മെ​ന്ന്​ ക​രു​തു​ന്ന​താ​യും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

തിരുവനന്തപുരം: കണ്ടല ബാങ്ക് തട്ടിപ്പ് കേസിൽ എൻ.ഭാസുരാംഗനെ സി.പി.ഐ പുറത്താക്കി. സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗമായിരുന്നു ഭാസുരാംഗൻ. കണ്ടലയിലേത് ഗൗരവതരമായ സാഹചര്യമാണെന്ന് സി.പി.ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ പറഞ്ഞു.  ഇ.ഡി നടപടികൾക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഭാസുരാംഗനെ ആദ്യം കണ്ടല സഹകരണ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അതേസമയം ഇന്നലെ രാവിലെ ആറ് മണിക്ക് തുടങ്ങിയ ഇ.ഡി നടപടികൾ 24 മണിക്കൂർ പിന്നിട്ടു. ഭാസുരാംഗന്‍റെ വീട്ടിലും കണ്ടല സഹകരണ ബാങ്കിലുമുള്ള പരിശോധന തുടരുകയാണ്. ബാക്കി ഏഴിടങ്ങളിലെ പരിശോധന പൂർത്തിയായി. പരിശോധന പൂർത്തിയായാൽ മാത്രമേ ഭാസുരാംഗനെ കസ്റ്റഡിയിലെടുക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകൂ. 101 കോടിയുടെ തട്ടിപ്പ് കണ്ടല ബാങ്കിൽ നടന്നുവെന്നാണ് സഹകരണ രജിസ്ട്രാർ കണ്ടെത്തിയത്. ഗുരുതര വീഴ്ചകൾ അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായെന്നാണ് ഇ.ഡി വിലയിരുത്തൽ. റിസർവ് ബാങ്ക് മാനദണ്ഡങ്ങൾ പോലും ലംഘിച്ച് ഉയർന്ന പലിശ വാഗ്ദാനം ചെയ്താണ് നിക്ഷേപം സ്വീകരിച്ചതെന്നും ആരോപണമുണ്ട്.

Read More

തിരുവന്തപുരം: ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്ന പൊലീസ് വാഹനങ്ങൾക്ക് പിഴ ഈടാക്കാൻ നിർദേശം. വാഹനങ്ങൾ ഓടിക്കുന്ന ഉദ്യോഗസ്ഥരിൽനിന്ന് പിഴ ഈടാക്കണം. പൊലീസ് വാഹനങ്ങൾ നിയമം ലംഘിക്കുന്നത് പ​തിവായതോടെയാണ് ഡിജിപിയുടെ നിർദേശം. ഉദ്യോഗസ്ഥർ പിഴ അടച്ചതിന്റെ വിശദാംശങ്ങൾ 10 ദിവസത്തിനകം അറിയിക്കണമെന്നും ഡിജിപി നിർദേശിച്ചു. നിയമം നടപ്പിലാക്കുന്ന ഏജൻസിയെന്ന നിലയിൽ പൊലീസിന് ട്രാഫിക് നിയമങ്ങൾ പാലിക്കാൻ ബാധ്യതയുണ്ടെന്ന് ഡിജിപിയുടെ നിർദേശത്തിൽ പറയുന്നു. ട്രാഫിക് നിയമം ലംഘിക്കുന്നവരാണ് പിഴ അടയ്ക്കേണ്ടത്. സർക്കാരിന്റെ പണം ഇതിനായി ചെലവാക്കാനാകില്ല. പിഴ അടച്ച ഉദ്യോഗസ്ഥരുടെ വിവരം സംസ്ഥാനതലത്തിൽ ശേഖരിച്ച് അറിയിക്കാനും ഡിജിപി നിർദേശം നൽകി.

Read More

തിരുവനന്തപുരം: കണ്ണട വാങ്ങുകയെന്നത് നിയമസഭാ സാമാജികരുടെ അവകാശമാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. കണ്ണട വാങ്ങിയത് മഹാ അപാരധമെന്ന രീതിയില്‍ പ്രചരിപ്പിക്കുന്നുവെന്നും തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കളായ എല്‍ദോസ് കുന്നപ്പിള്ളിയും ടി ജെ വിനോദും കണ്ണട വാങ്ങാനായി ഇത്തരത്തില്‍ പണം വാങ്ങിയിട്ടുണ്ടെന്ന് കാണിച്ചാണ് മന്ത്രി ആരോപണങ്ങളോട് പ്രതികരിച്ചത്. എല്‍ദോസ് കുന്നപ്പിള്ളി 35842 രൂപയും ടി ജെ വിനോദ് 31600 രൂപയും കൈപ്പറ്റിയിട്ടുണ്ടെന്ന് മന്ത്രി വെളിപ്പെടുത്തി. നന്നായി വായിക്കുകയും കമ്പ്യൂട്ടര്‍ ഉപയോഗിക്കുകയും ചെയ്യുന്ന ആളാണെന്നും അതിന് അനുയോജ്യമായ കണ്ണടയാണ് വാങ്ങിയതെന്നും മന്ത്രി പറഞ്ഞു. ചട്ടപ്രകാരമല്ലാത്ത കാര്യമാണിതെന്ന് വ്യാഖ്യാനിച്ച് മഹിളാകോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തെ തുടര്‍ന്നാണ് കോണ്‍ഗ്രസ് നേതാക്കളെ പരാമര്‍ശിച്ചതെന്നും മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് മന്ത്രി ആര്‍ ബിന്ദുവിന് കണ്ണട വാങ്ങാന്‍ ചെലവായ തുക അനുവദിച്ച സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങിയത്. ആറുമാസം മുന്‍പ് വാങ്ങിയ കണ്ണടയ്ക്ക് 30,500 രൂപയാണ് പൊതുഖജനാവില്‍നിന്ന് അനുവദിച്ചത്. പണം അനുവദിച്ചു കിട്ടാന്‍ വൈകിയതിനെത്തുടര്‍ന്ന് മുഖ്യമന്ത്രി…

Read More

തിരുവനന്തപുരം: അടുത്ത കേരളീയത്തിനായുള്ള തയ്യാറെടുപ്പുകള്‍ ഇപ്പോൾതന്നെ ആരംഭിച്ചുകഴിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനായി ചീഫ് സെക്രട്ടറി അധ്യക്ഷനായ സംഘാടകസമിതിക്ക് മന്ത്രിസഭ രൂപംനല്‍കിയതായും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതീക്ഷിച്ചതിലും വലിയ ജനപങ്കാളിത്തമാണ് കേരളീയത്തിലുണ്ടായത്. തലസ്ഥാന നഗരം ജനസമുദ്രമായിത്തീര്‍ന്നു. ഈ പരിപാടി ചുരുങ്ങിയ സമയത്തിനുള്ളില്‍ സംഘടിക്കപ്പെട്ടതാണ്. ഇത്തരത്തില്‍ ചെറിയ സമയത്തിനുള്ളിൽ ഒരു പരിപാടി വേഗത്തില്‍ സംഘടിപ്പിക്കുമ്പോള്‍ ചില ആശങ്കകളുണ്ടായിരുന്നു. എന്നാല്‍, ആ ആശങ്കകളെയെല്ലാം അകറ്റി കേരളീയം കേരളത്തിന്റെ ആഘോഷമാണെന്ന് ഉറക്കെപ്രഖ്യാപിച്ച എല്ലാവരെയും അഭിവാദ്യം ചെയ്യുന്നു. സ്വാഭാവികമായ ചില ചെറിയ പിഴവുകളടക്കം തിരുത്തി കൂടുതല്‍ മികച്ച രീതിയില്‍ അടുത്ത വര്‍ഷം കേരളീയം സംഘടിപ്പിക്കാനും മറ്റ് നാടുകളില്‍നിന്ന് പങ്കാളിത്തം ഉറപ്പുവരുത്താനും ഈ വിജയം നമുക്ക് പ്രചോദനമാകും. കേരളത്തെ കൂടുതല്‍ മികവോടെ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാനാണ് ശ്രമം. ഇപ്പോള്‍ ബഹിഷ്‌കരിച്ച് നില്‍ക്കുന്നവരോട് അടുത്ത തവണ അത് തുടരാതിരിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് അവരെ ഉപദേശിക്കാം. കേരളം രൂപീകൃതമായി 67 വര്‍ഷം കഴിഞ്ഞിരിക്കുന്നു. ഈ ആറു പതിറ്റാണ്ടുകള്‍ക്കുള്ളില്‍ ലോകത്തിനുമുന്നിൽ…

Read More

മനാമ: ബഹ്റൈനിലെ ഇന്ത്യൻ ഫൈൻ ആർട്സ് സൊസെറ്റിയുടെ ആഭിമുഖ്യത്തിൽ നാൽപതോളം കലാകാരൻമാരെ ഉൾപ്പെടുത്തി സംഘടിപ്പിച്ച മാനിഫെസ്റ്റേഷൻസ് എന്ന നൃത്തപരിപാടി ശ്രദ്ധേയമായി. മനാമയിലെ റീജൻസി ഇന്റർകോണ്ടിനെന്റൽ ഹൊട്ടലിൽ വെച്ച് നടന്ന പരിപാടിയിൽ ഇന്ത്യൻ സ്ഥാനപതി വിനോദ് ജേക്കബ്, റോയൽ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ സെക്രട്ടറി ജനറൽ ഡോ മുസ്തഫ അൽ സഈദ്, ശ്രീലങ്കൻ സ്ഥാനപതി വിജരത്നെ മെൻഡിസ് എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. പ്രമുഖ നൃത്താദ്ധ്യപിക ഹൻസുൽ ഗനിയുടെ കീഴിൽ പഠിച്ച കലാകാരൻമാരാണ് പരിപാടി അവതരിപ്പിച്ചത്.

Read More

തിരുവനന്തപുരം: പൂജപ്പുരയില്‍ മധ്യവയസ്‌കനെ അടിച്ചുകൊന്നു. പൂന്തുറ സ്വദേശിയായ വിമുക്ത ഭടന്‍ പ്രദീപാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയാണ് സംഭവം. ബാറില്‍ ഉണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തിന് കാരണം. കൃത്യത്തിന് പിന്നാലെ രക്ഷപ്പെട്ട പ്രതികളില്‍ മൂന്ന് പേരെ പിടികൂടിയതായി പൊലീസ് പറഞ്ഞു. ഷംനാദ്, ജെറിന്‍, രദീപ് എന്നിവരാണ് പിടിയിലായത്. സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണെന്നും പൊലീസ് പറഞ്ഞു.

Read More

മനാമ: ബഹറിനിൽ ആദ്യമായി ഒരു സംഘടനയിൽ വനിതകൾക്ക് മെമ്പർഷിപ്പ് നൽകിക്കൊണ്ട് സംഘടനാ പാടവത്തിന്റെ മുഖ്യ ശ്രേണിയിലേക്ക് ആനയിക്കുന്നു. സ്ത്രീപുരുഷ സമത്വം ലോകം മുഴുവൻ ചർച്ച ചെയ്യപ്പെടുകയും അതിനായി നിരന്തര സമരങ്ങൾ നടന്നു വരികയും ചെയ്യുന്ന കാലഘട്ടത്തിൽ ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി ഭരണസമിതി പുരോഗമനപരമായ ഒരു ആശയവുമായി മുന്നോട്ടുവരികയാണ്. പതിറ്റാണ്ടുകളുടെ പാരമ്പര്യമാണ് ഇവിടുത്തെ മിക്ക പ്രവാസി സംഘടനകൾക്കും പറയുവാനുള്ളത് , എന്നാൽ ഒരു സംഘടനയിലും സ്ത്രീകൾക്ക് മെമ്പർഷിപ്പ് നൽകി അവരെ നേതൃനിരയിലേക്ക് എത്തിക്കുന്നതിനുള്ള ശ്രമങ്ങൾ നാളിതുവരെയായി നടത്തിയിട്ടില്ല. എസ് എൻ സി എസ് അതിൻറെ നിയമസാധ്യതയെ കുറിച്ച് പഠിക്കുകയും സ്ത്രീകളെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു . ഈ വരുന്ന വ്യാഴാഴ്ച (9/11/2023 ) വൈകുന്നേരം 7.30ന് ബാoഗ് സാങ് തായ് ഹോട്ടലിൽ അരങ്ങേറുന്ന മെമ്പേഴ്സ് നൈറ്റിൽ ചരിത്ര മുഹൂർത്തത്തിന് നാന്ദി കുറിക്കും. മിനിസ്ട്രി ഓഫ് സോഷ്യൽ ഡെവലപ്പ്മെന്റ് എൻ. ജി. ഒ. ആക്ടിംഗ് ഡയറക്ടർ മിസ്. അമീന അൽ…

Read More