- ഗംഭീര തിരക്കഥ‘മേൽപ്പാലം’ രചയിതാവ് ഷിവാഗോ തോമസിന്റെ പുതിയ സിനിമ ‘മണവാളൻ ജോസഫ്’ ക്രിസ്റ്റസ് സ്റ്റീഫനും ഷിവാഗോ തോമസും ചേർന്ന് സംവിധാനം ചെയ്യും.
- 52ാമത് ബഹ്റൈന്‍ വാര്‍ഷിക ഫൈന്‍ ആര്‍ട്സ് പ്രദര്‍ശനം ഞായറാഴ്ച തുടങ്ങും
- പാം പേപ്പര്‍ പ്രദര്‍ശനം തുടങ്ങി
- എ കെ സി സി സ്വാഗതസംഘം രൂപീകരിച്ചു.
- ‘സ്കൂള്‍ തുറക്കുന്നതിന് മൂന്ന് മാസം മുമ്പ് പാഠപുസ്തക വിതരണം നടത്തും’; ചരിത്രത്തില്‍ ആദ്യമെന്ന് മന്ത്രി
- ശബരിമല സ്വര്‍ണക്കൊള്ള : തന്ത്രിയുടെ ജാമ്യഹര്‍ജിയില്‍ വിധി 18 ന്; ജാമ്യാപേക്ഷയെ എതിര്‍ത്ത് എസ്ഐടി
- റവ .ഫാ . ജോളി വടക്കന്‍ സ്വീകരണം നൽകി.
- ബിഗ് ടിക്കറ്റ്: 540,000 ദിർഹം പങ്കിട്ട് നാലു പേർ; വിജയികളിൽ രണ്ട് ഇന്ത്യക്കാരും
Author: News Desk
തിരുവനന്തപുരം: മിൽമ തിരുവനന്തപുരം മേഖല യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ പുതിയ കൺവീനറായി മണി വിശ്വനാഥ്. കണ്ടല സർവീസ് സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് എൻ ഭാസുരാംഗനെ നീക്കിയതിനു പിന്നാലെയാണ് മണി വിശ്വനാഥിനെ നിയമിച്ചത്. ആദ്യമായാണ് ഒരു വനിതാ മിൽമ മേഖല കൺവീനറാകുന്നത്. പത്തിയൂർക്കാല ക്ഷീരോൽപ്പാദക സഹകരണ സംഘം പ്രസിഡന്റാണു മണി വിശ്വനാഥ്. മുതുകുളം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പദവിയും വഹിക്കുന്നുണ്ട്. കൃഷി, പഞ്ചായത്ത് വകുപ്പുകളില്‍ 18 വര്‍ഷം സേവനമനുഷ്ടിച്ചിട്ടുണ്ട്. തിരുവനന്തപുരം കണ്ടല സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ടാണ് ഭാസുരാംഗനെ മിൽമ യൂണിയൻ പുറത്താക്കുന്നത്. ഭാസുരാംഗന്‍ പ്രസിഡന്റായിരുന്ന ഭരണ സമിതിക്കെതിരെ 101 കോടിയോളം രൂപയുടെ സാമ്പത്തിക തിരിമറി ആക്ഷേപമാണ് ഉയര്‍ന്നിട്ടുള്ളത്. മതിയായ ഈടില്ലാതെയും ക്രമവിരുദ്ധമായും കോടികള്‍ വായ്പ നല്‍കി തുടങ്ങിയ ഗുരുതര ക്രമക്കേടുകളിലൂടെ 101 കോടി രൂപയുടെ സാമ്പത്തിക ശോഷണം ബാങ്കിനുണ്ടായെന്നാണു സഹകരണ വകുപ്പിന്റെ കണ്ടെത്തല്‍. 173 കോടി രൂപ നിക്ഷേപകര്‍ക്കു നല്‍കാനുണ്ട്. ഇ.ഡി. നടപടിക്കു പിന്നാലെ ഭാസുരാംഗനെ…
കൊച്ചി: നെടുമ്പാശ്ശേരിയിൽ വൻ സ്വർണ വേട്ട. നെടുമ്പാശ്ശേരി വിമാനത്താവളം കടത്താൻ ശ്രമിച്ച ഒന്നേകാല്‍ കോടിയുടെ സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. സ്വര്‍ണകടത്തില്‍ മൂന്നു കേസുകളിലായി മൂന്നു പേർ കസ്റ്റംസിന്റെ പിടിയിലായി. ശരീരത്തിലും അടിവസ്ത്രത്തിലും ഒളിപ്പിച്ച് മൂന്നു കിലോയിലേറെ സ്വര്‍ണമാണ് കടത്താന്‍ ശ്രമിച്ചത്. മലപ്പുറം സ്വദേശികളായ മുസ്തഫ, നൗഫല്‍ റിയാസ്, തൃശൂര്‍ സ്വദേശി സുബാഷ് എന്നിവരാണ് പിടിയിലായത്. അരക്കിലോയിലേറെ സ്വര്‍ണമാണ് നൗഫല്‍ റിയാസ് അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത്.
മനാമ: ബഹ്റൈനിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ബ്രെയിനോ ബ്രെയിൻ നാഷണൽ അബാക്കസ് മത്സരപരിപാടി സംഘടിപ്പിച്ചു. കാപിറ്റൽ ഗവർണറേറ്റിലെ ഇൻഫർമേഷൻ ആന്റ് ഫോളോഅപ്പ് ഡയറക്ടർ യൂസഫ് ലോറി, ബ്രെയിനോ ബ്രെയിൻ ഇന്റർനാഷണൽ ടെക്നിക്കൽ ഡയറക്ടർ അരുൾ സുബ്രമണ്യൻ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. ബ്രെയിനോ ബ്രെയിൻ ഡയറക്ടർമാരായ ജോർജ് റാഫേൽ, ഹിമാ ജോയ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ഇത് അഞ്ചാം തവണയാണ് പരിപാടി സംഘടിപ്പിക്കപ്പെടുന്നത്. ബ്രെയിനോ ബ്രെയിൻ വിദ്യാർത്ഥികളായ നാന്നൂറോളം പേരാണ് മൂന്ന് മിനിട്ട് നീണ്ട് നിന്ന അബാക്കസ് മത്സരത്തിൽ പങ്കെടുത്തത്. ബുദ്ധിമുട്ടേറിയ കണക്കുകൾ കുറഞ്ഞ സമയം കൊണ്ട് പരിഹരിക്കാനുള്ള മത്സരമായിരുന്നു ഇത്. വിജയികളെ അവരുടെ അസാധാരണമായ വേഗതയും കൃത്യതയും അടിസ്ഥാനമാക്കി നിർണ്ണയിക്കും. അഞ്ച് വയസ് മുതൽ 14 വയസ് വരെ പ്രായമുള്ള വിദ്യാർത്ഥികൾക്കാണ് അഡ്വാൻസഡ് അബാക്കസ് പരിശീലനം ബ്രെയിനോ ബ്രെയിൻ നൽകി വരുന്നത്. രണ്ട് പതിറ്റാണ്ടോളമായി പ്രവർത്തിച്ചു വരുന്ന ബ്രെയിനോ ബ്രെയൻ നാൽപ്പതിയഞ്ച് രാജ്യങ്ങളിലായി ആയിരത്തിലധികം സെന്റുകളിലൂടെ നാല് ലക്ഷത്തോളം വിദ്യാർത്ഥികളെയാണ് പരിശീലിപ്പിക്കുന്നത്.…
ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ വ്യാപക പരിശോധന; 157 കടകൾ പൂട്ടിച്ചു, പിഴ ഈടാക്കിയത് 33 ലക്ഷം; പരിശോധന തുടരുമെന്ന് വീണാ ജോർജ്
തിരുവനന്തപുരം: മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പരിശോധന വ്യാപകമാക്കി ഭക്ഷ്യ സുരക്ഷാ വകുപ്പ്. ഒക്ടോബറിൽ 8703 പരിശോധനകള്‍ നടത്തിയതായി മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. ലൈസന്‍സിംഗ് മാRestaurantനദണ്ഡങ്ങള്‍ പാലിക്കാത്ത 157 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിക്കാന്‍ നടപടി സ്വീകരിച്ചു. വിവിധ നിയമലംഘനങ്ങള്‍ കണ്ടെത്തിയ 564 സ്ഥാപനങ്ങളില്‍ നിന്നും 33.09 ലക്ഷം രൂപ പിഴ ഈടാക്കി. നിയമ ലംഘനം കണ്ടെത്തിയ 544 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കിയതായും വീണാ ജോർജ് വ്യക്തമാക്കി. 30 സ്ഥാപനങ്ങള്‍ക്ക് ഇംപ്രൂവ്‌മെന്റ് നോട്ടീസ് നല്‍കിയെന്നും പരിശോധനകള്‍ ശക്തമായി തുടരുമെന്നും മന്ത്രി അറിയിച്ചു. 14 ജില്ലകളിലും ഭക്ഷ്യ സുരക്ഷാ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനകളില്‍ വിവിധ സ്ഥാപനങ്ങളില്‍ നിന്നും 817 സ്റ്റാറ്റിയൂട്ടറി സാമ്പിളുകളും 3582 സര്‍വൈലന്‍സ് സാമ്പിളുകളും തുടര്‍ പരിശോധനകള്‍ക്കായി ശേഖരിച്ചു. ഒക്ടോബര്‍ മാസത്തില്‍ 111 സാമ്പിളുകള്‍ അണ്‍സേഫ് ആയും 34 സാമ്പിളുകള്‍ സബ്സ്റ്റാന്‍ഡേര്‍ഡ് ആയും 18 സാമ്പിളുകള്‍ മിസ് ബ്രാന്‍ഡഡ് ആയും റിപ്പോര്‍ട്ടുകള്‍ ലഭിച്ചു. മത്സ്യ മൊത്തവിതരണ ശാലകളിലും ചില്ലറ വില്പന കേന്ദ്രങ്ങളിലും…
മനാമ: ഇന്ത്യൻ സ്‌കൂളിൽ മലയാളം, സംസ്‌കൃത ദിനങ്ങൾ സാംസ്കാരിക വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു . ഇന്ത്യൻ സ്‌കൂൾ ഭരണ സമിതി അംഗം – ഫിനാൻസ് ബിനു മണ്ണിൽ വറുഗീസ് ദീപം തെളിയിച്ചു. മലയാളം, സംസ്‌കൃതം വകുപ്പുകളുടെ സഹകരണത്തോടെ ജഷൻമാൾ ഓഡിറ്റോറിയത്തിലാണ് ആഘോഷ പരിപാടികൾ നടന്നത്. പ്രിൻസിപ്പൽ വി ആർ പളനിസ്വാമി, വൈസ് പ്രിൻസിപ്പൽമാർ, സ്റ്റാഫ് പ്രതിനിധി ജോൺസൺ കെ ദേവസി, പ്രധാന അധ്യാപകർ, വകുപ്പ് മേധാവികൾ, ഭാഷാധ്യാപകർ എന്നിവർ സന്നിഹിതരായിരുന്നു. വകുപ്പ് മേധാവി ബിസ്മി ജോമി പരിപാടി ഏകോപിപ്പിച്ചു. സ്‌കൂളിലെ വിവിധ വിഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ പരിപാടികളിൽ ആകർഷകമായ പ്രകടനം കാഴ്ചവെച്ചു. റിധി കെ രാജീവൻ സ്വാഗതം പറഞ്ഞു. സംഘഗാനം, നൃത്തം എന്നിവ ആഘോഷത്തിന് നിറപ്പൊലിമയേകി. നേരത്തെ ഇന്ത്യൻ സ്‌കൂളിലെ മലയാളം, സംസ്‌കൃതം വകുപ്പുകൾ വിദ്യാർത്ഥികൾക്കായി നിരവധി മത്സരങ്ങൾ സംഘടിപ്പിച്ചിരുന്നു. ഈ ഭാഷകളിൽ അവരുടെ പ്രാവീണ്യവും വളർത്തിയെടുക്കുന്നതായിരുന്നു പരിപാടികൾ. പ്രതിഭാധനരായ വിജയികൾക്ക് ട്രോഫികളും സർട്ടിഫിക്കറ്റുകളും സമ്മാനിച്ചു. ശ്രേയ ചന്ദ്രൻ നന്ദി പറഞ്ഞു. ധനീഷ് റോഷനും സോന…
ഇലവുംതിട്ടയിൽ ഭക്ഷ്യവിഷബാധ; ചികിത്സ തേടിയത് 15 പേർ; ബേക്കറി അടച്ചുപൂട്ടി; ചിക്കൻ സപ്ലൈ ചെയ്യുന്നവരിലേക്കും അന്വേഷണം
പത്തനംതിട്ട: ഇലവുംതിട്ടയിൽ ഭക്ഷ്യവിഷബാധയേറ്റത് ബേക്കറിയിൽ നിന്ന് ചിക്കൻ വിഭവങ്ങൾ കഴിച്ചവർക്ക്. 15 പേർ ഇതുവരെ ചികിൽസ തേടിയപ്പോൾ കൂടുതൽ പേർക്ക് ഭക്ഷ്യവിഷബാധ ഏറ്റിരിക്കാമെന്നാണ് സൂചനകൾ. ആരുടെയും നില ഗുരുതരമല്ലെങ്കിലും കുട്ടികൾ അടക്കം അവശനിലയിലാണ്. ഭക്ഷ്യസുരക്ഷ ആരോഗ്യ വകുപ്പുകൾ സംയുക്തമായി ബേക്കറിയിൽ പരിശോധന നടത്തി സാമ്പിളുകൾ ശേഖരിച്ചു. ബേക്കറി അടച്ചു പൂട്ടുകയും ചെയ്തു. ആരോഗ്യമന്ത്രിയുടെ മണ്ഡലത്തിലുള്ള മെഴുവേലി പഞ്ചായത്തിൽ ഇലവുംതിട്ട ജങ്ഷനിൽ പ്രവർത്തിക്കുന്ന ദീപ ബേക്ക് ഹൗസ് ആൻഡ് ബേക്കറിയിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കാണ് വയറിളക്കവും പനിയും മറ്റ് അസ്വസ്ഥതകളും അനുഭവപ്പെട്ടത്. ആറ്, ഏഴ് തീയതികളിൽ ഇവിടെ നിന്ന് ചിക്കൻ വിഭവങ്ങൾ വാങ്ങിക്കഴിച്ച മെഴുവേലി, ചെന്നീർക്കര പഞ്ചായത്തുകളിൽ നിന്നുള്ളവരാണ് ചികിൽസ തേടിയത്. 13 പേർ ചെന്നീർക്കര പഞ്ചായത്ത് നല്ലാനിക്കുന്ന് കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിൽസയിൽ കഴിയുന്നു. രണ്ടു പേർ ഇന്നലെ വൈകിട്ട് തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജിൽ ചികിൽസ തേടി. ചെന്നീർക്കര പഞ്ചായത്തിൽ നിന്ന് പന്ത്രണ്ടും മെഴുവേലി പഞ്ചായത്തിൽ നിന്ന് മൂന്നു പേരുമാണ് ഇതു…
തിരുവനന്തപുരം: ദീപാവലി ആഘോഷങ്ങളുടെ ഭാഗമായുള്ള പടക്കം പൊട്ടിക്കുന്നതിനു രണ്ട് മണിക്കൂർ സമയം. രാത്രി എട്ട് മുതൽ പത്ത് വരെ മാത്രമേ പടക്കം പൊട്ടിക്കാൻ പാടുള്ളു. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ആഭ്യന്തര വകുപ്പാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. ക്രിസ്മസ്, ന്യൂയർ ആഘോഷങ്ങളിലും പടക്കം പൊട്ടിക്കുന്നതിനു സമയ നിയന്ത്രണമുണ്ട്. രാത്രി 11.55 മുതൽ 12.30 വരെയുള്ള സമയത്തു മാത്രമേ ഈ ദിവസങ്ങളിൽ പടക്കം പൊട്ടിക്കാവു. ആഘോഷങ്ങൾക്ക് ഹരിത പടക്കങ്ങൾ മാത്രമേ വിൽക്കാവു എന്നു ഉത്തരവിലുണ്ട്. നിർദ്ദേശങ്ങൾ കൃത്യമായി നടപ്പാക്കുന്നുണ്ടോയെന്നു പരിശോധിക്കാൻ ജില്ലാ മജിസ്ട്രേറ്റുകൾക്കും ജില്ലാ പൊലീസ് മേധാവികൾക്കുമാണ്.
കോഴിക്കോട് ബൈക്ക് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു; രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു
കോഴിക്കോട്: വിദ്യാർത്ഥികൾ സഞ്ചരിച്ച സ്കൂട്ടർ മറിഞ്ഞ് അപകടം. കോഴിക്കോട് ആനകല്ലുംപാറ വളവിലാണ് അപകടം. അപകടത്തിൽ രണ്ട് പേർ മരിച്ചു. ഒരാളുടെ നില ഗുരുതരം. മലപ്പുറം വേങ്ങര സ്വദേശികളായ അസ്‌ലം, അർഷദ് എന്നിവരാണ് മരിച്ചത്. ഇവർ മലപ്പുറം കൊണ്ടോട്ടി ഇഎംഇഎ കോളേജിലെ ബിരുദ വിദ്യാർത്ഥികളാണ്. ഇവർക്കൊപ്പമുണ്ടായിരുന്ന മുഹമ്മദ് ഡാനിയേലിനെ കോഴിക്കോട് കെഎംസിടി ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇറക്കത്തിൽ സ്കൂട്ടറിന്റെ നിയന്ത്രണം വിട്ട് 50 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. തുടർന്ന് അപകടത്തിപെട്ടവരെ നാട്ടുകാർ ചേർന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. മൂന്ന് പേരും ആനക്കല്ലുംപാറ വെള്ളച്ചാട്ടം കാണാൻ പോയതാണെന്നാണ് വിവരം. ഇവിടെ നിന്ന് തിരിച്ചുവരുന്നതിനിടെയിലാണ് അപകടം സംഭവിക്കുന്നത്. അസ്‌ലം, അർഷദ് എന്നിവരെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയക്കും.
തൃശൂര്‍: ഭൂമി അളക്കാന്‍ 2500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ തൃശൂര്‍ താലൂക്ക് സര്‍വേയര്‍ പിടിയില്‍. ആലപ്പുഴ സ്വദേശി എന്‍ രവീന്ദ്രനാണ് പിടിയിലായത്. അയ്യന്തോള്‍ സ്വദേശിയില്‍ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാളെ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്.ഭൂമി അളക്കുന്നതിനായി സര്‍വേയര്‍ 5000 രൂപയാണ് കൈക്കൂലിയായി ആവശ്യപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തില്‍ 2500 രൂപ ആദ്യം നല്‍കുകയും ചെയ്തു. എന്നാല്‍ മുഴുവന്‍ തുകയും നല്‍കിയാല്‍ മാത്രമെ ഭൂമി അളക്കുകയുള്ളുവെന്ന് സര്‍വേയര്‍ അറിയിച്ചു. തുടര്‍ന്ന് അയ്യന്തോള്‍ സ്വദേശി വിജിലന്‍സില്‍ പരാതി നല്‍കുകയായിരുന്നു. ഉദ്യോഗസ്ഥരുടെ നിര്‍ദേശത്തെ തുടര്‍ന്ന് 2500 രുപ സര്‍വേയര്‍ക്ക് പരാതിക്കാരന്‍ നല്‍കുന്നതിനിടെയാണ് ഉദ്യോഗസ്ഥനെ വിജിലന്‍സ് സംഘം പിടികൂടിയത്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതിന് പിന്നാലെ സര്‍വേയറെ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി.
കോട്ടയം: 23-കാരിയെ ഭര്‍ത്തൃഗൃഹത്തില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് ആരോപിച്ച് യുവതിയുടെ കുടുംബം. കോതനല്ലൂര്‍ തുവാനിസായ്ക്കുസമീപം താമസിക്കുന്ന വട്ടപ്പറമ്പില്‍ അനീഷിന്റെ ഭാര്യ പ്രജിത (23) ആണ് മരിച്ചത്. യുവതിയുടെ ഭർത്താവ് അനീഷ് പ്രജിതയെ കൊലപ്പെടുത്തിയെന്നാണ് കുടുംബത്തിന്റെ ആരോപണം. മദ്യത്തിന് അടിമയായിരുന്ന അനീഷ് സ്ഥിരമായി യുവതുയെ മർദിക്കുമായിരുന്നു. കൊലപാതകത്തിന് ശേഷം ഇയാൾ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതായും കുടുംബം ആരോപിക്കുന്നു. മദ്യപിച്ചെത്തുന്ന അനീഷ് വഴക്കിടാറുണ്ടെന്നു പ്രജിത പറഞ്ഞിരുന്നതായി സഹോദരന്‍ പ്രവീൺ പറഞ്ഞു. പ്രജിതയുടെ ഫോണ്‍ അനീഷ് തല്ലിപ്പൊട്ടിച്ചിട്ടുണ്ടെന്നും സഹോദരിയുടെ മരണത്തില്‍ സംശയമുണ്ടെന്നും പ്രവീണ്‍ പറയുന്നു. ചൊവ്വാഴ്ച രാത്രി 10.30-ഓടെ അനീഷ് പണികഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് പ്രജിതയെ കിടപ്പുമുറിയില്‍ തൂങ്ങിനില്‍ക്കുന്നതായി കണ്ടെത്തിയത്. തുടര്‍ന്ന് കടുത്തുരുത്തി പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഒന്നരവര്‍ഷം മുമ്പാണ് ഇരുവരും സ്നേഹിച്ചു വിവാഹിതരായത്. മരിക്കുന്നതിന് തലേദിവസം പ്രജിത കല്ലമ്പാറയിലെ വീട്ടിലെത്തി മടങ്ങിയിരുന്നു.
