- ബഹ്റൈന്‍ പോലീസ് രണ്ടിടങ്ങളില്‍നിന്നായി 5 കിലോയിലധികം മയക്കുമരുന്ന് പിടികൂടി
- സൗദിയിൽ റമദാൻ മാസപ്പിറവി; ഒമാനൊഴികെ ഗൾഫ് രാജ്യങ്ങളിൽ നാളെ റമദാൻ ഒന്ന്, ഒമാനിൽ വൃതാരംഭം മറ്റന്നാൾ മുതൽ
- മാസപ്പിറവി ദൃശ്യമായില്ല; കേരളത്തില്‍ റമദാന് ഒന്ന് വ്യാഴാഴ്ച
- കോഴിക്കോട് വൻ തീപിടിത്തം; പാളയത്തെ ജയലക്ഷ്മി ടെകസ്റ്റൈൽസിന്റെ കെട്ടിടത്തിൽ തീ ആളിപ്പടരുന്നു, അണയ്ക്കാൻ തീവ്രശ്രമം
- തീരുമാനം ഇരുമ്പുലക്ക അല്ല, ചിലപ്പോഴൊക്കെ തിരുത്തേണ്ടി വരും; യുവതീ പ്രവേശനത്തില്‍ മന്ത്രി ഗണേഷ് കുമാര്‍
- കേരളത്തോടൊപ്പം തെരഞ്ഞെടുപ്പ് കാത്തിരിക്കുന്നത് മറ്റ് 3 സംസ്ഥാനങ്ങളും പുതുച്ചേരിയും; വിജ്ഞാപനം മാർച്ച് പകുതിയോടെ
- സംസ്ഥാനത്ത് ബാറുകളുടെ പ്രവര്‍ത്തന സമയത്തിൽ സുപ്രധാന മാറ്റം, ഇനി മുതൽ രാവിലെ 10 മുതൽ അര്‍ധരാത്രി 12വരെ, വിജ്ഞാപനം ഉടനിറങ്ങും
- ബഹ്റൈന്‍ കിരീടാവകാശി ഖത്തറില്‍
Author: News Desk
തിരുവനന്തപുരം: കാട്ടാക്കടയിൽ കെ എസ് ആർ ടി സി ബസിടിച്ച് കോളേജ് വിദ്യാർത്ഥിനി മരിച്ചു. കാട്ടാക്കട കെഎസ്ആർടിസി സ്റ്റാന്റിൽ ഇന്ന് വൈകിട്ടായിരുന്നു സംഭവം. അഭന്യ (18) ആണ് മരിച്ചത്. കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തെ തുടർന്ന് കെഎസ്ആർടിസി ജീവനക്കാരെ ബസ് സ്റ്റാന്റിലുണ്ടായിരുന്ന രോഷാകുലരായ യാത്രക്കാർ കൈയ്യേറ്റം ചെയ്തു. സ്ഥലത്ത് സംഘർഷമുണ്ടായി. പൊലീസെത്തിയാണ് സ്ഥിതി ശാന്തമാക്കിയത്. മരിച്ച കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. കോളേജ് വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്നു അഭന്യ. ഫോൺ ചെയ്യുന്നതിനായി കെഎസ്ആർടിസി സ്റ്റാന്റിൽ ഒരു ഭാഗത്ത് മാറിനിന്നു. ഈ സമയത്ത് വിഴിഞ്ഞം ഭാഗത്ത് നിന്ന് വന്ന കെഎസ്ആർടിസി ബസ് സ്റ്റാന്റിലെത്തി. ബസ് സ്റ്റാന്റിൽ നിർത്തിയ ശേഷം അപ്രതീക്ഷിതമായി മുന്നോട്ടെടുത്തു. ബസിനും വാണിജ്യ സമുച്ചയത്തിന്റെ തൂണിനും ഇടയിൽപെട്ട് അഭന്യയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഡ്രൈവർ മദ്യപിച്ചിരുന്നെന്ന് ആരോപിച്ച് യാത്രക്കാരായ നാട്ടുകാരും വിദ്യാർത്ഥികളും ബസ് സ്റ്റാന്റിൽ…
കോഴിക്കോട്: കോഴിക്കോട് ബീച്ചില്‍ കോണ്‍ഗ്രസ് നടത്താനിരുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിക്ക് അനുമതി നിഷേധിച്ച് ജില്ലാഭരണകൂടം. സംസ്ഥാന സര്‍ക്കാരിന്റെ നവകേരള സദസ്സിന്റെ പേരിലാണ് അനുമതി നല്‍കാതിരുന്നത് എന്നാണ് വിശദീകരണം. നവംബര്‍ 25നാണ് നവകേരള സദസ്. 23-നാണ് കോണ്‍ഗ്രസ് പാലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി നടത്താന്‍ തീരുമാനിച്ചിരുന്നത്. 50000-ത്തോളം പേരെ പങ്കെടുപ്പിച്ച് പരിപാടി സംഘടിപ്പിക്കാനായിരുന്നു കെ.പി.സി.സി നിശ്ചയിച്ചിരുന്നത്. എന്നാല്‍, ഈ പരിപാടി കഴിഞ്ഞശേഷം മുഖ്യമന്ത്രി ഉള്‍പ്പടെ മന്ത്രിമാര്‍ വരാനിരിക്കുന്ന ചടങ്ങ് ബീച്ചില്‍ നടക്കേണ്ടതാണെന്നും ഇത് സുരക്ഷാ ക്രമീകരണങ്ങളെ ബാധിക്കുമെന്നും കാണിച്ചാണ് അനുമതി നിഷേധിത്.
വാഷിങ്ടൺ: പരിശീലന പറക്കലിനിടെ യുഎസ് ഹെലികോപ്ടർ അപകടത്തിൽ പെട്ടു. മെഡിറ്ററേനിയൻ കടലിൽ ഹെലികോപ്റ്റർ തകർന്ന് വീണ് അഞ്ച് യു.എസ് സൈനികർ മരിച്ചു. സൈനിക പരിശീലനത്തിന്റെ ഭാഗമായുള്ള പതിവ് എയർ ഇന്ധനം നിറയ്ക്കൽ ദൗത്യത്തിനിടെയാണ് ഹെലികോപ്ടർ അപകടത്തിൽപ്പെടുകയും മെഡിറ്ററേനിയൻ കടലിലേക്ക് തകർന്നു വീഴുകയും ചെയ്തത്. വിമാനത്തിലുണ്ടായിരുന്ന അഞ്ച് അമേരിക്കൻ സൈനികർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. വൈറ്റ് ഹൗസിൽ നിന്നുള്ള പ്രസ്താവനയിൽ പ്രസിഡന്റ് ജോ ബൈഡൻ മരിച്ച സൈനികർക്ക് ആദരാഞ്ജലി അർപ്പിച്ചു. ‘ഞങ്ങളുടെ സുരക്ഷാ അംഗങ്ങൾ എല്ലാ ദിവസവും നമ്മുടെ രാജ്യത്തിനായി അവരുടെ ജീവിതം സമർപ്പിക്കുന്നു. അമേരിക്കൻ ജനതയെ സുരക്ഷിതമായി നിലനിർത്താൻ അവർ റിസ്‌ക് എടുക്കുന്നു. അവരുടെ ധീരതയും നിസ്വാർത്ഥതയും അംഗീകരിക്കപ്പെടണ്ടതാണ്.’ ബൈഡൻ പറഞ്ഞു. പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും അനുശോചനം രേഖപ്പെടുത്തി.
മന്ത്രി സജി ചെറിയാൻ കർഷകരെ അപമാനിച്ചു, പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണം; രമേശ് ചെന്നിത്തല
മന്ത്രി സജി ചെറിയാന്റെ പ്രതികരണത്തിനെതിരെ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. മന്ത്രി കർഷകരെ അപമാനിച്ചുവെന്നും സജി ചെറിയാൻ പ്രസ്താവന പിൻവലിച്ചു മാപ്പ് പറയണമെന്നും അദ്ദേഹം പറഞ്ഞു. ഇവിടെ കൃഷി വേണ്ടെങ്കിൽ പിന്നെ തമിഴ്നാട്ടിൽ പോയി ജീവിച്ചാൽ പോരെ. കർഷകരെ സഹായിക്കുന്നതിനു പകരം മന്ത്രി അവരെ ആക്ഷേപിക്കുകയാണ് ചെയ്യുന്നതെന്നും ചെന്നിത്തല പറഞ്ഞു. കേരളത്തിൽ കൃഷി ചെയ്തില്ലെങ്കിൽ ഒന്നും സംഭവിക്കില്ലെന്നും തമിഴ്‌നാട്ടിൽ നിന്ന് അരി വരുമെന്നുമായിരുന്നു സജി ചെറിയാന്റെ വാക്കുകൾ. കൃഷിമന്ത്രി പി. പ്രസാദ് അടക്കം പങ്കെടുത്ത പൊതുപരിപാടിക്കിടെയായിരുന്നു സജി ചെറിയാന്റെ വിവാദ പ്രസ്താവന. കേരളത്തിൽ കൃഷി ചെയ്തില്ലെങ്കിൽ ഒന്നും സംഭവിക്കില്ല. തമിഴ്‌നാട്ടിൽ അരിയുള്ളിടത്തോളം കാലം കേരളത്തിൽ ആരും പട്ടിണി കിടക്കില്ല. സർക്കാർ കോടിക്കണക്കിന് രൂപ കൊണ്ടുവന്ന് വികസനം നടത്തുന്നുണ്ടെന്നും അതിനോട് സഹകരിക്കാൻ കർഷകർ തയ്യാറാകുന്നില്ലെന്നുമായിരുന്നു മന്ത്രി പറഞ്ഞത്. മാന്നാർ ചെന്നിത്തല പഞ്ചായത്തിൽ മുക്കം വാലയിൽ ബണ്ട് റോഡിന്റെയും പാടശേഖരങ്ങളുടെ അടിസ്ഥാന സൗകര്യവികസനത്തിന്റെയും ഉദ്ഘാടനം നിർവഹിച്ചു കൊണ്ടായിരുന്നു കർഷകർക്കെതിരെ മന്ത്രിയുടെ പ്രസ്താവന. പ്രദേശത്തെ…
ഇടുക്കി:നെടുങ്കണ്ടം സഹകരണ ബാങ്ക് മാനേജരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബ്രാഞ്ച് മാനേജര്‍ ദീപു സുകുമാരനാണ് മരിച്ചത്. ഇന്ന് രാവിലെ വീട്ടിലെ കിടിപ്പുമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ ബാങ്കിലെത്തിയശേഷം ഭക്ഷണം കഴിക്കാന്‍ വീട്ടിലേക്ക് വന്നിരുന്നു. മുറിയില്‍ കയറി കതകടച്ച് ഏറെനേരെ കഴിഞ്ഞിട്ടും വാതില്‍ തുറക്കാതിരുന്നതോടെ ഭാര്യ നടത്തിയ തെരച്ചിലിലാണ് തൂങ്ങിയ നിലയില്‍ ദീപുവിനെ കണ്ടത്. ഉടന്‍തന്നെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.അസ്വാഭാവികമരണത്തിന് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് രമ സുകുമാരനാണ് മാതാവ്. കെ.എസ്.എസ്.പി.യു ജില്ലാ പ്രസിഡന്റ് കെ.കെ സുകുമാരനാണ് പിതാവ്.
കണ്ണൂരിൽ വീണ്ടും മാവോയിസ്റ്റും തണ്ടർബോൾട്ടും തമ്മിൽ ഏറ്റുമുട്ടൽ; രണ്ട് മാവോയിസ്റ്റുകൾക്ക് വെടിയേറ്റതായി സൂചന
കണ്ണൂർ: കണ്ണൂരിൽ മാവോയിസ്റ്റും തണ്ടർബോൾട്ടും തമ്മിൽ ഏറ്റുമുട്ടൽ. രണ്ട് മാവോയിസ്റ്റുകൾക്ക് വെടിയേറ്റതായി സംശയിക്കുന്നു. പട്രോളിംഗിനിടെ പൊലീസിന് നേരെ മാവോയിസ്റ്റ് സംഘം വെടിവയ്ക്കുകയായിരുന്നു. പിന്നാലെ പൊലീസും തിരിച്ച് വെടിവച്ചു. സ്ഥലത്ത് നിന്ന് മൂന്ന് തോക്കുകൾ കണ്ടെടുത്തിട്ടുണ്ട്. അയ്യൻകുന്ന് ഉരുപ്പുകുറ്റി വനത്തിന് സമീപമായിരുന്നു വെടിവയ്പ്പ്.വനമേഖലയിൽ നിന്ന് വലിയ ശബ്ദത്തിൽ വെടിയൊച്ച കേട്ടതായി നാട്ടുകാർ പറയുന്നു. പത്ത് മിനിറ്റോളം വെടിയൊച്ച നീണ്ടുനിന്നു. സംഭവത്തിന് പിന്നാലെ കൂടുതൽ പൊലീസ് സംഘം സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. പൊലീസ് നടത്തിയ പരിശോധനയിൽ വെടിവയ്പ്പ് നടന്ന സ്ഥലത്ത് വച്ച് മൂന്ന് തോക്കുകൾ കണ്ടെടുത്തിട്ടുണ്ട്. ഈ സ്ഥലത്ത് മാവോയിസ്റ്റ് സംഘം ക്യാമ്പുകൾ സംഘടിപ്പിച്ചതായി പൊലീസ് സംശയിക്കുന്നു. വെടിവയ്പ്പിൽ പൊലീസിന് പരിക്കേറ്റിട്ടില്ല. സ്ഥലത്ത് രക്തതുള്ളികൾ കണ്ടെത്തിയിട്ടുണ്ട്. ഇതേ തുടർന്നാണ് മാവോയിസ്റ്റുകൾക്ക് പരിക്കേറ്റതായി സംശയിക്കുന്നത്. അതേസമയം, ഏറ്റുമുട്ടല്‍ സംബന്ധിച്ച് പോലീസ് ഔദ്യോഗിക സ്ഥിതീകരണം നടത്തിയിട്ടില്ല. കര്‍ണാടക വനത്തോടും വയനാട് ജില്ലയോടും ചേര്‍ന്നുകിടക്കുന്ന കരിക്കോട്ടക്കരി, മാവോയിസ്റ്റ് സാന്നിധ്യമുള്ള പ്രദേശമാണ്. രണ്ടാഴ്ച മുന്‍പാണ് കേരളത്തോടു ചേര്‍ന്നുള്ള ആറളം വനമേഖലയില്‍ വനംവാച്ചര്‍മാര്‍ക്കുനേരെ…
ടണലില്‍ കുടുങ്ങിയ 40 പേരും സുരക്ഷിതർ, ഓക്സിജനും ഭക്ഷണവും എത്തിച്ചു; പുറത്തെത്തിക്കാന്‍ ശ്രമം
ഉത്തരകാശി: ഉത്തരാഖണ്ഡിലെ ഉത്തരകാശിയില്‍ നിര്‍മാണത്തിലിരുന്ന ടണലിന്റ ഒരുഭാഗം തകര്‍ന്നുണ്ടായ അപകടത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. 40 തൊഴിലാളികളാണ് ടണലിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നത്. മുഴുവന്‍ പേരും സുരക്ഷിതരാണെന്നും ഇവരുമായി ആശയവിനിമയം നടത്താന്‍ സാധിക്കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു. ടണലിനുള്ളില്‍ ജല വിതരണത്തിനായി സ്ഥാപിച്ച പൈപ്പിലൂടെ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് ഓക്‌സിജന്‍ ലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ട്. ഈ പൈപ്പിലൂടെ തന്നെ ആവശ്യമായ വെള്ളവും ഭക്ഷണവും എത്തിച്ചുനല്‍കിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു. ബ്രഹ്മഖല്‍-യമുനോത്രി ദേശീയപാതയില്‍ സില്‍ക്യാരയ്ക്കും ദണ്ഡല്‍ഗാവിനും ഇടയിലുള്ള തുരങ്കം ഞായറാഴ്ച രാവിലെയാണ് തകര്‍ന്നത്. പ്രവേശന കവാടത്തില്‍നിന്ന് 200 മീറ്റര്‍ ഉള്ളിലായിരുന്നു അപകടം. 24 മണിക്കൂറിലേറെയായി തുടരുന്ന രക്ഷാപ്രവര്‍ത്തനത്തിനിടെ 30 മീറ്ററോളം ദൂരത്തില്‍ തകര്‍ന്നുകിടന്ന അവശിഷ്ടങ്ങള്‍ മാറ്റി. ഇനിയും 35 മീറ്ററോളം ദൂരത്തില്‍ അവശിഷ്ടങ്ങള്‍ മാറ്റിയാലേ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാന്‍ സാധിക്കൂ. ബിഹാര്‍, ഝാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍, ഒഡിഷ, ഉത്തരാഖണ്ഡ്, ഹിമാചല്‍പ്രദേശ് എന്നിവിടങ്ങളില്‍നിന്നള്ളവരാണ് കുടുങ്ങിക്കിടക്കുന്ന തൊഴിലാളികള്‍. ദേശീയ, സംസ്ഥാന ദുരന്തനിവാരണസേനകളും പോലീസ് ഉദ്യോഗസ്ഥരുമടക്കം രക്ഷാപ്രവര്‍ത്തനത്തിനായി രംഗത്തുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനായുള്ള കൂടുതല്‍ സാമഗ്രികളും കൂടുതല്‍ ആളുകളേയും ഇവിടേക്ക് എത്തിച്ചുകൊണ്ടിരിക്കുകയാണ്.
‘മുഖ്യമന്ത്രി ഇത്ര മണ്ടനാവരുത്, നിയമങ്ങളെക്കുറിച്ചു ധാരണ വേണം’; കേന്ദ്രം മുഴുവന്‍ പണവും നല്കി; മുരളീധരന്‍
തിരുവനന്തപുരം: കേരളം സമ്പൂര്‍ണ സാമ്പത്തിക തകര്‍ച്ചയിലെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. ധൂര്‍ത്ത് നിര്‍ത്താതെ കേരളം രക്ഷപ്പെടില്ല. നിയമപരമായി കേരളത്തിന് നല്‍കേണ്ട പണം മുഴുവന്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. ഇനിയും പണം ലഭിക്കാനുണ്ടെങ്കില്‍ അത് ചട്ടങ്ങള്‍ പാലിക്കാത്തതു കൊണ്ടാണ്. എന്നാല്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങളാണ് മുഖ്യമന്ത്രിയും ധനമന്ത്രിയും കഴിഞ്ഞ കുറേ നാളുകളായി നടത്തുന്നതെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി. കടക്കെണിയിലായ കര്‍ഷകരെയും കുടുംബശ്രീ പ്രവര്‍ത്തകരായ ആളുകളെയും ക്ഷേമപെന്‍ഷന്‍ ലഭിക്കേണ്ടവരെയുമൊക്കെ വെല്ലുവിളിച്ചു കൊണ്ട് കേരളീയത്തിന് പിന്നാലെ നവകേരള സദസ്സുമൊക്കെ നടത്തി വീണ്ടും പണം ധൂര്‍ത്തടിക്കാനുള്ള ആസൂത്രണമാണ് കേരള സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ആഡംബരത്തെക്കുറിച്ചും ധൂര്‍ത്തിനെക്കുറിച്ചും ചോദിക്കുമ്പോള്‍ കേന്ദ്രം ഞെരുക്കുന്നുവെന്നാണ് മുഖ്യമന്ത്രിയും ധനമന്ത്രിയും പറയുന്നത്. കേന്ദ്രസര്‍ക്കാര്‍ നിയമാനുസൃതം തരേണ്ട പണം നല്‍കാത്തതുകൊണ്ടാണ് സാമ്പത്തിക പ്രതിസന്ധിയെന്നാണ് മുഖ്യമന്ത്രിയും ധനമന്ത്രിയും പറയുന്നത്. എന്നാല്‍ എന്താണ് വസ്തുത. മുഖ്യമന്ത്രിയും ധനമന്ത്രിയും തമ്മില്‍ പറയുന്നതില്‍ തന്നെ വ്യത്യാസമുണ്ട്. ധനമന്ത്രി പറയുന്നത് 38,000 കോടിയുടെ കണക്കാണ്. മുഖ്യമന്ത്രി പറയുന്നത് 57,400 കോടിയുടെ കാര്യമാണ്. കേന്ദ്രം സാമ്പത്തിക അതിക്രമം നടത്തുന്നുവെന്നാണ്…
കൊച്ചി : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന ഹർജിയിൽ ലോകായുക്ത ഫുൾബെഞ്ച് ഇന്ന് വിധി പറയും. ഇന്ന് ഉച്ചക്ക് രണ്ടരക്കാണ് മൂന്നംഗ ബെഞ്ചിന്റെ വിധി പറയുക. മാർച്ച് 31 ന് ലോകായുക്ത ഡിവിഷൻ ബെഞ്ച് ഭിന്ന വിധി പറഞ്ഞതോടെയാണ് കേസ് ഫുൾ ബെഞ്ചിന് വിട്ടത്. വിധി പറയുന്നതിൽ നിന്നും ഉപലോകായുക്തമാരായ ജസ്റ്റിസ് ഹാറൂൺ അൽ റഷീദിനെയും ബാബു മാത്യു പി ജോസഫിനെയും ഒഴിവാക്കണമെന്ന പരാതിക്കാരൻ ആർഎസ് ശശികുമാറിന്റെ ഹർജിയിലും വിധി ഇന്ന് ഉച്ചക്ക് . ചട്ടം ലംഘിച്ച് ദുരിതാശ്വാസ ഫണ്ട് വകമാറ്റിയതിൽ മുഖ്യമന്ത്രിക്കും ഒന്നാം പിണറായി സർക്കാറിലെ 18 മന്ത്രിമാർക്കുമെതിരെയാണ് ഹർജി. 2018 ൽ നൽകിയ ഹർജിയിലാണ് ഫുൾബെഞ്ചിന്റെ വിധി.
കോഴിക്കോട്ടു നിന്ന് കാണാതായ സ്ത്രീയെ കഴുത്തുഞെരിച്ച് കൊന്ന് കൊക്കയിൽ തള്ളിയെന്ന് മൊഴി, യുവാവ് കസ്റ്റഡിയിൽ
കോഴിക്കോട്: കോഴിക്കോട് കുറ്റിക്കാട്ടൂരിൽ നിന്ന് കാണാതായ വീട്ടമ്മയെ കൊലപ്പെടുത്തിയെന്ന് സുഹൃത്തിന്‍റെ മൊഴി. ഈ മാസം ഏഴിന് കാണാതായ കുറ്റിക്കാട്ടൂര്‍ വെളിപറമ്പ് സ്വദേശി സൈനബ (57) കാണാതായ സംഭവത്തിലാണ് പൊലീസ് കസ്റ്റഡിയിലുള്ള യുവാവിന്‍റെ മൊഴി. സ്ത്രീയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയശേഷം നാടുകാണി ചുരത്തിലെ കൊക്കയില്‍ തള്ളിയെന്നാണ് മൊഴി. ഇതേതുടര്‍ന്ന് മൃതദേഹം വീണ്ടെടുക്കാന്‍ കോഴിക്കോട് കസബ പൊലീസ് നാടുകാണി ചുരത്തിലേക്ക് തിരിച്ചു. സംഭവത്തില്‍ മലപ്പുറ സ്വദേശിയായ യുവാവിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. സൈനബയില്‍നിന്ന് സ്വര്‍ണാഭരണങ്ങള്‍ കവരുന്നതിനായാണ് കൊലനടത്തിയതെന്നാണ് കസ്റ്റഡിയിലുള്ള യുവാവിന്‍റെ മൊഴി. എന്നാല്‍, സ്വർണം കളവ് പോയോ എന്ന് ഇപ്പോൾ പറയാൻ കഴിയില്ലെന്നാണ് പൊലീസ് പറയുന്നത്. സ്ഥിരമായി സ്വര്‍ണാഭരണങ്ങള്‍ ധരിക്കുന്നയാളാണ് സൈനബ. സംഭവം നടക്കുമ്പോള്‍ 17 പവന്‍റെ സ്വര്‍ണാഭരണങ്ങള്‍ ഇവര്‍ അണിഞ്ഞിരുന്നു. സൈനബ വധത്തില്‍ കൊല നടത്തിയത് മലപ്പുറം സ്വദേശിയായ സമദും സഹായിയാ സുലൈമാനും ചേര്‍ന്നാണെന്നാണ് പൊലീസ് എഫ്ഐആര്‍. ഈ മാസം ഏഴിന് മുക്കത്തിനടുത്ത് വെച്ചാണ് കൊല നടത്തിയത്. സൈനബക്ക് പരിചയത്തിലുള്ള സമദിനൊപ്പം കോഴിക്കോട് ബസ് സ്റ്റാന്‍ഡിനടുത്തുവെച്ച്…
