Author: News Desk

കൊച്ചി: ആലുവയില്‍ അഞ്ചുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പോലീസ് അന്വേഷണവും വിചാരണ നടപടികളും പൂര്‍ത്തിയായത് റെക്കോഡ് വേഗത്തില്‍.പെണ്‍കുട്ടി കൊല്ലപ്പെട്ട് 35-ാം ദിവസമാണ് പ്രത്യേക അന്വേഷണസംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. കേസിന്റെ ഗൗരവം കണക്കിലെടുത്ത് വിചാരണ ഉടന്‍തുടങ്ങണമെന്ന അപേക്ഷയും കോടതിയില്‍ നല്‍കി. തുടര്‍ന്ന് ഒക്ടോബര്‍ നാലിന് കോടതിയില്‍ ആരംഭിച്ച വിചാരണ 26 ദിവസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. കുറ്റകൃത്യം നടന്ന് 99-ാം ദിവസം കേസിൽ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തി. ഒടുവില്‍ അഞ്ചുവയസ്സുകാരിയുടെ ജീവന്‍ പൊലിഞ്ഞ് 110-ാം ദിവസം ശിക്ഷാവിധിയും. ഒരുകേസിൽ ഇത്രയും വേഗത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നത് അപൂര്‍വമാണ്. പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ തുടക്കത്തില്‍ പോലീസിനെതിരേ വിമര്‍ശനമുയര്‍ന്നിരുന്നു. പെണ്‍കുട്ടിയെ കാണാതായതില്‍ അന്വേഷണം വൈകിയെന്നും പോലീസ് ഊര്‍ജിതമായ അന്വേഷണം നടത്തിയിരുന്നെങ്കില്‍ കുട്ടിയെ രക്ഷിക്കാമെന്നുമായിരുന്നു ആക്ഷേപം. എന്നാല്‍, സംഭവദിവസം ഏറെ വൈകിയാണ് പരാതി ലഭിച്ചതെന്നും പരാതി കിട്ടിയ ഉടന്‍ വിശദമായ അന്വേഷണം ആരംഭിച്ചെന്നുമായിരുന്നു പോലീസിന്റെ വിശദീകരണം. പോലീസില്‍ പരാതി ലഭിച്ചതിന് മുന്‍പേ തന്നെ പ്രതി കൃത്യം നടത്തി…

Read More

കൊച്ചി: ആ പെണ്‍കുഞ്ഞിനെ പിച്ചിച്ചീന്തിയ നരാധമന് തൂക്കുകയര്‍. ആലുവയില്‍ ബിഹാര്‍ സ്വദേശിയായ അഞ്ചു വയസ്സുകാരിയെ ബലാത്സംഗം ചെയ്തശേഷം കൊലപ്പെടുത്തിയ കേസിലെ പ്രതി ബിഹാര്‍ സ്വദേശി അസ്ഫാക്ക് ആല(28)ത്തിനാണ് ശിശുദിനത്തില്‍ എറണാകുളം പോക്‌സോ കോടതി ജഡ്ജി കെ. സോമന്‍ വധശിക്ഷ വിധിച്ചത്. കൊലപാതകക്കുറ്റത്തിനാണ് പ്രതിക്ക് തൂക്കുകയര്‍ വിധിച്ചത്. വിവിധ വകുപ്പുകള്‍ പ്രകാരം അഞ്ച് ജീവപര്യന്തവും പ്രഖ്യാപിച്ചിട്ടുണ്ട്. ജീവപര്യന്തം ജീവിതാവസാനം വരെ തടവാണെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. പ്രതിക്കെതിരേ ചുമത്തിയ 16 കുറ്റങ്ങളില്‍ 13 കുറ്റങ്ങളിലാണ് ശിക്ഷ വിധിച്ചത്. മൂന്ന് കുറ്റങ്ങള്‍ ആവര്‍ത്തിച്ചുവന്നിരിക്കുന്നതിനാലാണ് 13 കുറ്റങ്ങളില്‍ മാത്രം ശിക്ഷ വിധിക്കുന്നതെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. പോക്‌സോ നിയമം പ്രാബല്യത്തില്‍ വന്നതിന്റെ 11-ാം വാര്‍ഷികദിനത്തിലാണ് ആലുവ കേസിന്റെ ശിക്ഷാവിധിയെന്നതും പ്രത്യേകതയാണ്.

Read More

കണ്ണൂർ: പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കിയ സംഭവത്തിൽ യുവാവിനെതിരെ കേസ്. വയറു വേദനയെ തുടർന്നു വിദ്യാർഥിനി ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. പരിശോധിച്ച ഡോക്ടർക്ക് സംശയം തോന്നി. പിന്നാലെയാണ് ആറ് മാസം ​ഗർഭിണിയാണെന്നു സ്ഥിരീകരിച്ചത്. ആശുപത്രി അധികൃതർ ചൈൽഡ് ലൈനിൽ വിവരം അറിയിച്ചു. രക്ഷിതാക്കളുടെ പരാതിയിൽ പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തു. മാതാപിതാക്കൾ പുറത്തു പോയപ്പോൾ യുവാവ് വീട്ടിലെത്തി പീഡിപ്പിച്ചതായി പെൺകുട്ടി മൊഴി നൽകി. യുവാവിനെ കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചു.

Read More

കണ്ണൂർ: കണ്ണൂർ ആലക്കോട് യുവാവ് കുത്തേറ്റു മരിച്ചു. അരങ്ങം സ്വദേശി ജോഷി മാത്യുവാണ് മരിച്ചത്. സുഹൃത്ത് വട്ടക്കയം സ്വദേശി ജയേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി പത്തരയോടെയായിരുന്നു കൊലപാതകം നടന്നത്. സുഹൃത്തുക്കൾ ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെയായിരുന്നു കൊലപാതകം. മദ്യപാനത്തിനിടെ ജയേഷ് കത്തിയെടുത്ത് ജോഷിയെ കുത്തുകയായിരുന്നു. ജയേഷിന് ജോഷിയുമായി മുൻവൈരാഗ്യം ഉണ്ടായിരുന്നതായി പൊലീസ് സൂചിപ്പിച്ചു. കുത്തേറ്റു വീണ ജോഷിയെ ആലക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ഇവിടെ നിന്നും പരിയാരം മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read More

ഹൂസ്റ്റൺ : നവംബർ 4 ശനിയാഴ്ച ട്രിനിറ്റി സെൻററിൽ വച്ച് നടന്ന മാഗിന്റെ വോളിബോൾ ടൂർണമെന്റിന്റെ ഫൈനലിൽ നേരിട്ടുള്ള സെറ്റുകൾക്ക് ജോമോൻ നായകനായ ഓൾഡ് മങ്ക്സ് അലോഷി നായകനായ ഹൂസ്റ്റൺ ചലഞ്ചേഴ്സിനെ തോൽപ്പിച്ചുകൊണ്ട് എവറോളിംഗ് ട്രോഫിയിൽ മുത്തമിട്ടു. നവംബർ 4 ശനിയാഴ്ച രാവിലെ 8 30ന് ശക്തരായ ഏഴ് ടീമുകളാണ് മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ (മാഗ്) സംഘടിപ്പിച്ച മാഗ് വോളിബോൾ ടൂർണമെന്റിൽ പങ്കെടുത്തത്.പ്രോഗ്രാം കോഡിനേറ്റർ ആൻറണി ചെറു വിശിഷ്ടാതിഥികളായ ജഡ്ജ് സുരേന്ദ്രൻ പട്ടേൽ റവ:ഫാദർ എബ്രഹാം സക്കറിയ സ്പോർട്സ് കോഡിനേറ്റർ ബിജു ചാലക്കൽ മാഗ് പ്രസിഡൻറ് ജോജി ജോസഫ് സ്പോർട്സ് ജോയിൻറ് കോർഡിനേറ്റർ റെജി കോട്ടയം, വിനോദ് ചെറിയാൻ എന്നിവരെ മത്സരാർത്ഥികൾക്ക് പരിചയപ്പെടുത്തി. തുടർന്ന് അമേരിക്കയുടെയും ഇന്ത്യയുടെയും ദേശീയ ഗാനം ആലപിച്ചതോടെ മത്സരങ്ങൾക്ക് തുടക്കമായി. ഫാ.ഏബ്രഹാം സഖറിയായുടെ പ്രാരംഭ പ്രാര്ഥനയോടുകൂടി  ആരംഭിച്ച ടൂർണമെന്റ് ജഡ്ജ് സുരേന്ദ്രൻ പട്ടേൽ  ഉദ്ഘാടനം ചെയ്തു.സ്പോർട്സിൽ നിന്ന് ലോകത്തിനു ഉദാത്തമായ ധാരാളം മാതൃകകൾ നൽകാൻ …

Read More

തിരുവനന്തപുരം: നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഒപ്പിടാത്തതില്‍ വിശദീകരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ബില്ലിനെ കുറിച്ച് സര്‍ക്കാരിനോട് ചോദ്യങ്ങള്‍ ചോദിച്ചിട്ടുണ്ട്. എന്നാല്‍ സര്‍ക്കാര്‍ ഇതുവരെ വിശദീകരണം നല്‍കിട്ടില്ല. ഇനിയും വ്യക്തത വരുത്തേണ്ട ചില കാര്യങ്ങളുണ്ടെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.താന്‍ റബ്ബര്‍ സ്റ്റാമ്പല്ലെന്നും ബില്ലുകളിലെ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ടെത്തി വിശദീകരണം നല്‍കണമെന്നും ഗവര്‍ണര്‍ ആവര്‍ത്തിച്ചു. രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തുമെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനം സമ്മര്‍ദ്ദ തന്ത്രമാണെന്നും അക്രമത്തിന്റെ ഭാഷയാണെന്നും ഗവര്‍ണര്‍ വിമര്‍ശിച്ചു.രാജ്ഭവന്റെ ധൂര്‍ത്ത് സംബന്ധിച്ച് ആരോപണങ്ങള്‍ക്കും ഗവര്‍ണര്‍ മറുപടി പറഞ്ഞു. രാജ്ഭവന്റെ അറ്റകുറ്റപ്പണികള്‍ ചെയ്യേണ്ടത് സര്‍ക്കാരാണ്. സര്‍ക്കാര്‍ ചെലവാക്കുന്ന പണത്തില്‍ തനിക്ക് ഉത്തരവാദിത്തം ഇല്ല. താന്‍ ആവശ്യപ്പെട്ടിട്ടല്ല ഈ പണം അനുവദിച്ചത്. അധിക ചിലവിനായി ഒരു ഫയലിലും താന്‍ ഒപ്പിട്ടിട്ടില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. രാജ്ഭവനും സര്‍ക്കാരുമായി കത്തിടപാട് നടന്നിട്ടുണ്ടാകും എന്നാല്‍ അധികചെലവ് ആവശ്യപ്പെട്ട് താന്‍ കത്തയച്ചിട്ടില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. അധിക പണം വേണമെന്ന് താന്‍ അയച്ച ഒരു കത്ത് എങ്കിലും സര്‍ക്കാര്‍ കാണിക്കട്ടെ.…

Read More

തിരുവനന്തപുരം: എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസിലെ പ്രതിയുടെ യാത്രാ വിവരം ചോര്‍ത്തിയെന്ന പേരില്‍ സസ്‌പെന്‍ഷനിലായിരുന്ന ഐജി പി വിജയന്റെ സസ്‌പെന്‍ഷന്‍ റദ്ദാക്കി. ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതുസംബന്ധിച്ച് ഉത്തരവിറക്കി. ഐജി പി വിജയനെതിരെ വകുപ്പുതല അന്വേഷണം തുടരും. കഴിഞ്ഞ ആറ് മാസത്തോളമായി സസ്‌പെന്‍ഷനിലായിരുന്നു ഇദ്ദേഹം. ചീഫ് സെക്രട്ടറി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടതിന് ശേഷമാണ് സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് ഉത്തരവായത്. എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസിലെ പ്രതിയുടെ യാത്രാ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നാരോപിച്ച് ഐജി പി വിജയനെ മെയ് 18 നാണ് സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ റിപ്പോര്‍ട്ട് അനുസരിച്ചായിരുന്നു നടപടി. തനിക്കെതിരായ ആരോപണങ്ങള്‍ വിജയന്‍ നിഷേധിച്ചു. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി രണ്ട് മാസത്തിന് ശേഷം വിഷയം പുനഃപരിശോധിച്ച് സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ തയ്യാറായില്ല. വിശദീകരണത്തിന് മേല്‍ സംസ്ഥാന പൊലീസ് മേധാവിയുടെ വിശദീകരണം തേടിയ ആഭ്യന്തര വകുപ്പ് സസ്‌പെന്‍ഷന്‍ പിന്‍വലിക്കുന്നത് വീണ്ടും വെകിപ്പിച്ചു.…

Read More

തിരുവനന്തപുരം: പാഡി റസീപ്റ്റ് ഷീറ്റ് നിര്‍ത്തലാക്കി സംഭരിച്ച നെല്ലിനുള്ള തുക കര്‍ഷകന് നേരിട്ട് നല്‍കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. പി.ആര്‍.എസ് സംവിധാനത്തെ കര്‍ഷകര്‍ ഭയത്തോടെയാണ് നോക്കിക്കാണുന്നത്. ഇനിയും കര്‍ഷക ആത്മഹത്യകള്‍ക്ക് വഴിയൊരുക്കാതെ അവരുടെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരമുണ്ടാക്കാന്‍ സര്‍ക്കാര്‍ മുന്നിട്ടിറങ്ങിയെ തീരൂവെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. സംഭരണതുക യഥാസമയം ലഭ്യമാകാത്തതാണ് സംസ്ഥാനത്തെ നെല്ലുകര്‍ഷകരെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. സപ്ലൈകോ സംഭരിക്കുന്ന നെല്ലിന് പണം നല്‍കുന്നതിന് പകരം ബാങ്കുകളുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരമുള്ള പാഡി റസീപ്റ്റ് ഷീറ്റ് (പി.ആര്‍.എസ്) ആണ് കര്‍ഷകര്‍ക്ക് നല്‍കുന്നത്. ഇത് ബാങ്കുകളില്‍ ഹാജരാക്കുമ്പോള്‍ ലോണ്‍ വ്യവസ്ഥയില്‍ കര്‍ഷകര്‍ക്ക് പണം നല്‍കും. ലോണ്‍ തുകയും നിര്‍ദ്ദിഷ്ട പലിശയും സര്‍ക്കാര്‍ നേരിട്ടാണ് തിരിച്ചടയ്ക്കുന്നത്. എന്നാല്‍ ഇതിന്റെ ബാധ്യത കര്‍ഷകന്റെ തലയിലാണ്. സര്‍ക്കാര്‍ യഥാസമയം തുക അടയ്ക്കാത്തത് കര്‍ഷകന്റെ സിബില്‍ സ്‌കോറിനെ ബാധിക്കുകയും ബാങ്കുകളില്‍ നിന്നും വായ്പകള്‍ ലഭിക്കാത്ത സാഹചര്യമുണ്ടാക്കുകയും ചെയ്തുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ലോണ്‍ വ്യവസ്ഥയില്‍ ലഭ്യമാക്കിയ തുകയും പലിശയും തിരിച്ചടയ്ക്കണമെന്ന്…

Read More

ന്യൂഡല്‍ഹി: വയനാട് പുല്പള്ളി സര്‍വീസ് സഹകരണബാങ്ക് വായ്പത്തട്ടിപ്പ് കേസില്‍ 4.34 കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ബാങ്ക് മുന്‍ പ്രസിഡന്റും കെ.പി.സി.സി. മുന്‍ ജനറല്‍ സെക്രട്ടറിയുമായ കെ.കെ. അബ്രാഹാം ഉള്‍പ്പെടെയുള്ളവരുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. അബ്രഹാമിനെ കൂടാതെ മുന്‍ സെക്രട്ടറിയുടേയും മറ്റ് ബോര്‍ഡ് അംഗങ്ങളുടേയും സ്വത്തുക്കളും കണ്ടുകെട്ടിയിട്ടുണ്ട്. സജീവന്‍ കെ.ടി. എന്ന സ്വകാര്യ വ്യക്തിയുടെ സ്വത്തുക്കളും ഇതില്‍ ഉള്‍പ്പെടും. കേസല്‍ ഒന്നാംപ്രതിയായ കെ.കെ. അബ്രഹാമിനെ നേരത്തെ ഇ.ഡി. അറസ്റ്റ് ചെയ്തിരുന്നു. ഇദ്ദേഹം ഇപ്പോള്‍ റിമാന്‍ഡിലാണ്. പുല്പള്ളി സര്‍വീസ് സഹകരണബാങ്കിന്റെ മുന്‍ഭരണസമിതിയുടെ കാലത്ത് കോടികളുടെ വായ്പത്തട്ടിപ്പ് നടത്തിയെന്ന പരാതിയിലാണ് എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തുന്നത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടങ്ങിയത്. മുമ്പ് സഹകരണവകുപ്പും വിജിലന്‍സും നടത്തിയ അന്വേഷണത്തില്‍ ബാങ്കില്‍ എട്ടുകോടിയിലേറെ രൂപയുടെ തട്ടിപ്പ് നടന്നതായി കണ്ടെത്തിയിട്ടുണ്ട്. വായ്പത്തട്ടിപ്പുമായി ബന്ധപ്പെട്ട് ലോക്കല്‍ പോലീസും കേസ് രജിസ്റ്റര്‍ചെയ്തിട്ടുണ്ട്.

Read More

ചെന്നൈ: ദീപാവലി ആഘോഷത്തിന്റെ ഭാഗമായി അമ്മാവൻ കത്തിച്ച പടക്കം ദേഹത്തുവീണ് പൊട്ടി നാലരവയസ്സുകാരി മരിച്ചു. തമിഴ്‌നാട് റാണിപേട്ടിലെ മാമ്പക്കം ആദിദ്രാവിഡ റെസിഡൻഷ്യൽ ഏരിയയിൽ ഞായറാഴ്ച രാത്രിയാണ് അപകടമുണ്ടായത്. നവിഷ്‌ക എന്ന കുട്ടിയാണ് മരിച്ചത്. അമ്മാവനായ വിഘ്‌നേഷ് നവിഷ്‌കയെ കയ്യിലെടുത്തുകൊണ്ടാണ് പടക്കത്തിന് തീകൊളുത്തിയിരുന്നത്. ഇതിനിടെ ഒരു പടക്കം അബദ്ധത്തിൽ കുഞ്ഞിന്റെ ദേഹത്തുവീണ് പൊട്ടുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും വയറിലും നെഞ്ചിലും സാരമായി പൊള്ളലേറ്റ കുഞ്ഞ് ചെയ്യാർ ഗവ. ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.

Read More