Author: News Desk

മനാമ: അന്താരാഷ്ട്ര ജ്വല്ലറി പ്രദർശനമായ ജ്വല്ലറി അറേബ്യയ്ക്ക് സഖീറിലെ എക്‌സിബിഷൻ വേൾഡ് ബഹ്‌റൈനിൽ തുടക്കമായി. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ പ്രദർശനം ഉത്‌ഘാടനം ചെയ്തു. 30 രാജ്യങ്ങളിൽ നിന്നുള്ള 650ഓളം പ്രമുഖ ജ്വല്ലറി ബ്രാൻഡുകൾ അവരുടെ ഉത്പന്നങ്ങളുമായി പ്രദർശനത്തിനുണ്ട്. ജ്വല്ലറി അറേബ്യയുടെ 31ാമത് എഡീഷനാണ് ഈ വർഷം നടക്കുന്നത്. https://youtu.be/rfYsN2lncog?si=YOaAYpP20NwjkULi ലോകമെമ്പാടുമുള്ള ആഭരണങ്ങൾ, ആഡംബര വാച്ചുകൾ, വിലയേറിയ രത്നങ്ങൾ, ടൈംപീസുകൾ, ക്ലോക്കുകൾ, വിലയേറിയ പേനകൾ, ആഡംബര ആക്സസറികൾ എന്നിവയുടെ ഒരു വലിയ ശേഖരം ജ്വല്ലറി അറേബ്യയിൽ പ്രദർശിപ്പിക്കും. കൂടാതെ പ്രദർശനത്തിൽ നിരവധി പുതിയ ബ്രാൻഡുകളും പങ്കെടുക്കുന്നു. 3,5, 6, 7, 8 എന്നിങ്ങനെ അഞ്ച്‌ ഹാളുകളിലായാണ് ഈ വർഷത്തെ പ്രദർശനം നടക്കുന്നത്. പ്രദർശനം നിരവധി പരിപാടികളും വൈവിധ്യമാർന്ന നൂതന വർക്ക് ഷോപ്പുകളും ഒരുക്കിയിട്ടുണ്ട്. ജ്വല്ലറി അറേബ്യ 2023-നോടനുബന്ധിച്ച് സെന്റ് അറേബ്യ 2023 പ്രദർശനവും നടക്കും. ലിമിറ്റഡ് എഡിഷൻ പെർഫ്യൂമുകൾ, ഊദ്, സുഗന്ധദ്രവ്യങ്ങൾ, മെഴുകുതിരികൾ എന്നിവയുടെ ഒരു…

Read More

കോതമംഗലം: പുന്നേക്കാട് എക്‌സൈസ് ജീപ്പിന് തീയിട്ട കളപ്പാറ പാലയ്ക്കല്‍ ജിത്ത്് (19) പിടിയിലായി. തിങ്കളാഴ്ച രാത്രി 9.45-ഓടെയാണ് സംഭവം. പുന്നേക്കാട് ജങ്ഷന് സമീപത്തെ കുട്ടംപുഴ എക്‌സൈസ് റേഞ്ച്് ഓഫീസിന്റെ മുറ്റത്ത് പാര്‍ക്ക് ചെയ്ത ജീപ്പിനാണ് തീയിട്ടത്. നൈറ്റ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പാറാവുകാരനും സമീപവാസികളും ഓടിയെത്തി തീയണച്ചു. ഇതിനിടെ ജിത്ത് ഓടിമറഞ്ഞു. ജീപ്പിന്റെ പിന്‍വശത്തെ പടുതയില്‍ മണ്ണെണ്ണ ഒഴിച്ച്് തീയിടുകയായിരുന്നു. സമീപത്തെ സി.സി.ടി.വി. ദൃശ്യം പരിശോധിച്ചപ്പോള്‍ പ്രതിയെ തിരിച്ചറിഞ്ഞു. തുടര്‍ന്ന് കോതമംഗലം പോലീസില്‍ പരാതി നല്‍കി. പോലീസ് നടത്തിയ അന്വേഷണത്തിലാണ് ജിത്ത് പിടിയിലായത്.

Read More

കാസർകോട്: നവ കേരള സദസിൽ എല്ലാ സർക്കാർ ജീവനക്കാരും പങ്കെടുക്കണമെന്ന് വിചിത്ര ഉത്തരവുമായി കാസർകോട് ജില്ലാ കളക്ടർ. ആരെയും ഒഴിവാക്കാതെയാണ് കളക്ടറുടെ ഉത്തരവ്. നവംബർ 18, 19 തീയതികളിലാണ് ജില്ലയിൽ നവ കേരള സദസ് നടക്കുന്നത്. അതത് മണ്ഡലത്തിലെ ഉദ്യോഗസ്ഥരാണ് പരിപാടിയിൽ പങ്കെടുക്കേണ്ടത്. ഞായറാഴ്ച പ്രവർത്തി ദിവസമാക്കിയാണ് കളക്ടർ വിചിത്ര ഉത്തരവിറക്കിയിരിക്കുന്നത്. ഇന്നലെ വൈകിട്ടാണ് ഉത്തരവിറക്കിയത്. ചീഫ് സെക്രട്ടറിയുടെ ഉത്തരവ് പരാമർശമാക്കിയാണ് കളക്ടറുടെ നടപടി. ജനങ്ങളുമായി സംവദിക്കാനാണ് നവ കേരള സദസെന്നും ഇത് കേരള സർക്കാരിന്റെ ഔദ്യോഗിക പരിപാടിയാണെന്നുമടക്കമുള്ള പരാമ‍ർശങ്ങളും ഉത്തരവിലുണ്ട്. എല്ലാ സർക്കാർ ജീവനക്കാരും പങ്കെടുക്കണം, 2023 നവംബർ 19 ഞായർ പ്രവർത്തി ദിവസമാണ്, പങ്കെടുക്കാൻ ഡ്യൂട്ടി നൽകിക്കൊണ്ട് വകുപ്പ് ജില്ലാ മേധാവി ഉത്തരവിറക്കണം, എല്ലാ ജീവനക്കാരും പങ്കെടുക്കുന്നു എന്ന് ഉറപ്പുവരുത്തണമെന്നും വകുപ്പ് ജില്ലാ മേധാവികൾക്ക് നിർദേശം നൽകിയിരിക്കുന്നു. നി‍ർദേശവുമായി ബന്ധപ്പെട്ട വിവരം നവംബർ 16ന് മുമ്പ് വകുപ്പ് ജില്ലാ മേധാവികൾ കളക്ടറേറ്റിൽ അറിയിക്കണം. എന്നാൽ ഉത്തരവിൽ അടിയന്തര സേവനങ്ങളെക്കുറിച്ച്…

Read More

മനാമ: സീറോ മലബാർ സൊസൈറ്റി (സിംസ്) അംഗങ്ങൾക്കായി സ്പോർട്സ് ഡേ സിന്ഞ്ചിലുള്ള അൽ അലി ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ചു. സിംസ് ഓണം മഹോത്സവം 2023 ന്റെ ഭാഗമായി സംഘടിപ്പിച്ച സ്പോർട്സ് ഡേയിൽ വിവിധ കായിക മത്സരങ്ങളിലായി 250 ൽ അധികം അംഗങ്ങൾ പങ്കാളികൾ ആയി. അംഗങ്ങൾ പങ്കെടുത്ത മാർച്ച് പാസ്ററ് സ്പോർട്സ് ഡേയുടെ മുഖ്യ ആകര്ഷണമായിരുന്നു. സിംസ് പ്രസിഡന്റ് ഷാജൻ സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി സബിൻ കുര്യാക്കോസ്, ജനറൽ കൺവീനർ ജിമ്മി ജോസഫ് തുടങ്ങിയവർ മാർച്ച് പാസ്റ്റിനെ അഭിസംബോധന ചെയ്തു. https://youtu.be/Fwl0w4Xy8D8?si=2J5k-TSJn6hddrF6 സ്‌പോർട് ഡേ കൺവീനർ പോൾ ജോസ്, സിംസ് ബോർഡ് അംഗങ്ങളായ ജീവൻ ചാക്കോ, ജസ്റ്റിൻ ഡേവിസ്, രതീഷ് സെബാസ്റ്റ്യൻ, ജിജോ ജോർജ്, സിജോ ആന്റണി, ലൈജു തോമസ്, ജെയ്‌മി തെറ്റയിൽ, മനു വര്ഗീസ്, കോർ ഗ്രൂപ്പ് ചെയര്മാൻ പോൾ ഉറുവത്, വൈസ് ചെയര്മാൻ പോളി വിതയത്തിൽ, മുൻ ഭാരവാഹികളായ ബെന്നി വര്ഗീസ്, ബിജു ജോസഫ് എന്നിവർ മത്സരങ്ങൾക്ക് നേതൃത്വം…

Read More

കോഴിക്കോട്: മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസിൽ, നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയെ കോഴിക്കോട് നടക്കാവ് പൊലീസ് ചോദ്യം ചെയ്യുന്നു. ഉച്ചയോടെയാണ് ചോദ്യം ചെയ്യലിനായി സുരേഷ് ഗോപി സ്റ്റേഷനിൽ ഹാജരായത്. ചോദ്യം ചെയ്യൽ ഒരു മണിക്കൂർ പിന്നിട്ടു. സ്‌റ്റേഷനിലെ ‘ആധുനിക ചോദ്യം ചെയ്യൽ മുറി’യിലാണ് (Police Interrogation Room) ചോദ്യം ചെയ്യൽ. ചോദ്യം ചെയ്യുന്നതിനിടയിൽ പ്രതിയിൽ ഉണ്ടാകുന്ന നേരിയ ചലനങ്ങൾ, മുഖഭാവങ്ങൾ, ശബ്ദങ്ങൾ എന്നിവ പകർത്താനും സൂക്ഷിച്ചു വയ്ക്കാനുമുള്ള ഉപകരണങ്ങളും സൗകര്യങ്ങളും ഈ ശീതീകരിച്ച മുറിയിലുണ്ട്.

Read More

മനാമ: സിറ്റിസ്‌കേപ്പ് ബഹ്‌റൈൻ 2023ന്റെ രണ്ടാം പതിപ്പിന് സഖീറിലെ എക്‌സിബിഷൻ വേൾഡ് ബഹ്‌റൈനിൽ തുടക്കമായി. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ പ്രദർശനം ഉത്‌ഘാടനം ചെയ്തു. 8 ബില്യൺ ഡോളറിലധികം മൂല്യമുള്ള റിയൽ എസ്റ്റേറ്റ് പ്രോജക്ടുകൾ അവതരിപ്പിക്കുന്ന സിറ്റിസ്‌കേപ്പ് ബഹ്‌റൈൻ രാജ്യത്തെ ഏറ്റവും വലിയ റിയൽ എസ്റ്റേറ്റ് ഇവന്റാണ്. റിയൽ എസ്റ്റേറ്റ് മേഖല ഉൾപ്പെടെ വിവിധ വ്യവസായങ്ങളെ പിന്തുണയ്ക്കുകയും ദേശീയ സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും ചെയ്യുന്ന പദ്ധതികൾ ആവിഷ്‌കരിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നതിലൂടെ രാജ്യത്തിന്റെ വികസനം മെച്ചപ്പെടുത്തുന്നതിനുള്ള രാജ്യത്തിന്റെ പ്രതിബദ്ധത പ്രധാനമന്ത്രി സ്ഥിരീകരിച്ചു. https://youtu.be/Fwl0w4Xy8D8?si=2J5k-TSJn6hddrF6 സിറ്റിസ്‌കേപ്പ് ബഹ്‌റൈൻ 2023-ന്റെ രണ്ടാം പതിപ്പിൽ പൊതുമേഖലാ സ്ഥാപനങ്ങളും പ്രാദേശികവും ആഗോളവുമായ സ്വകാര്യ വൻകിട റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാർ ഉൾപ്പെടെ 58-ലധികം റിയൽ എസ്റ്റേറ്റ് പ്രോജക്‌റ്റുകൾ ഉണ്ട്. നിക്ഷേപകർ, ആർക്കിടെക്റ്റുകൾ, എഞ്ചിനീയറിംഗ് കൺസൾട്ടന്റുകൾ, കരാറുകാർ, നിക്ഷേപകർ, പ്രോപ്പർട്ടി വാങ്ങുന്നവർ എന്നിവർക്ക് പ്രദർശനം വിപുലമായ അവസരങ്ങളാണ് നൽകുന്നത്. പ്രധാനമന്ത്രിയോടൊപ്പം നിരവധി മുതിർന്ന ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.…

Read More

കൂത്താട്ടുകുളം: കാക്കൂരില്‍ വാടകയ്ക്ക് താമസിക്കുന്നവരുടെ വീട്ടില്‍നടന്ന ബര്‍ത്ത്‌ഡേ പാര്‍ട്ടിക്കിടയില്‍ ശബ്ദം കൂടിയതിനെച്ചൊല്ലി അയല്‍വാസിയുമായുണ്ടായ തര്‍ക്കം അക്രമത്തിലെത്തി. സംഭവത്തില്‍ കാക്കൂര്‍ മങ്ങാട്ട് ശശിയുടെ ഭാര്യ ഷീല (48) മകന്‍ കണ്ണന്‍ (26) എന്നിവരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തന്റെ വീട്ടിലേക്ക് പടക്കമെറിഞ്ഞതിനെ തുടര്‍ന്ന് കൂത്താട്ടുകുളം പോലീനെ വിളിച്ചുവരുത്തിയെന്ന് ശശിയുടെ പരാതിയില്‍ പറയുന്നു. കുറേസമയം കാവല്‍ കിടന്നതിനുശേഷം പോലീസ് തിരികെപോയി.രാത്രിയില്‍ പിറന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായി അടുത്തവീട്ടില്‍നിന്നും പാട്ടുകള്‍ ഉയര്‍ന്നുവന്നത് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് നാലുപേര്‍ വീട്ടിലേക്ക് കയറിവന്ന് ആക്രമിച്ചുവെന്നാണ് പരാതി. സംഭവത്തിലുള്‍പ്പെട്ട അയല്‍വാസിയും പരിക്കേറ്റ് ചികിത്സയിലാണെന്ന് നാട്ടുകാര്‍ പറഞ്ഞു. പോലീസ് അന്വേഷണം തുടങ്ങി.

Read More

മ​നാ​മ: ​ക്രൗ​ൺ പ്രി​ൻ​സ്​ കോ​ർ​ട്ട്​ ചീ​ഫ്​ ​ശൈ​ഖ്​ സ​ൽ​മാ​ൻ ബി​ൻ അ​ഹ്​​മ​ദ്​ ബി​ൻ സ​ൽ​മാ​ൻ ആ​ൽ ഖ​ലീ​ഫ ബ​ഹ്​​റൈ​നി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ വി​നോ​ദ്​ കെ. ​ജേ​ക്ക​ബി​നെ സ്വീ​ക​രി​ച്ചു. ഏ​ൽ​പി​ക്ക​പ്പെ​ട്ട ചു​മ​ത​ല ഭം​ഗി​യാ​യി നി​ർ​വ​ഹി​ക്കാ​ൻ സാ​ധി​ക്ക​​ട്ടെ​യെ​ന്ന് ശൈ​ഖ്​ സ​ൽ​മാ​ൻ ആ​ശം​സി​ച്ചു. ബ​ഹ്​​റൈ​നും ഇ​ന്ത്യ​യും ത​മ്മി​ൽ നി​ല​നി​ൽ​ക്കു​ന്ന ബ​ന്ധ​വും വി​വി​ധ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണ​വും പ്ര​തീ​ക്ഷ​യു​ണ​ർ​ത്തു​ന്ന​താ​ണെ​ന്നും അ​ദ്ദേ​ഹം വി​ല​യി​രു​ത്തി. കൂ​ടു​ത​ൽ മേ​ഖ​ല​ക​ളി​ൽ സ​ഹ​ക​ര​ണം വ്യാ​പി​പ്പി​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി മു​ന്നോ​ട്ടു​പോ​കാ​ൻ അം​ബാ​സ​ഡ​ർ​ക്ക്​ സാ​ധി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യും അ​ദ്ദേ​ഹം പ​ങ്കു​വെ​ച്ചു.ത​നി​ക്ക്​ ന​ൽ​കി​യ ഊ​ഷ്​​മ​ള സ്വീ​ക​ര​ണ​ത്തി​ന്​ അം​ബാ​സ​ഡ​ർ പ്ര​ത്യേ​കം ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു.

Read More

മനാമ: ആലപ്പുഴ സ്വദേശി ബഹ്‌റൈനിൽ നിര്യാതനായി. ആലപ്പുഴ അവലൂക്കുന്ന് പുന്നമട താഴ്ചയിൽ ഉദയകുമാർ ആണ് സൽമാനിയ മെഡിക്കൽ സെന്ററിൽ വച്ച് മരണപ്പെട്ടത്. 56 വയസ്സ് ആയിരുന്നു. ബഹ്റൈനിലേക്ക് പതിനാല് ദിവസം മുമ്പ് ആണ് ഇദ്ദേഹം എത്തിയത്. കഴിഞ്ഞ ദിവസം അവശനിലയിൽ ഹമദ് ടൗണിലെ സൗകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വലിയ രീതിയിൽ ചികിൽസക്കായി സാമൂഹ്യസേവന പ്രവർത്തകരുടെ സഹായത്തോടെ സൽമാനിയ മെഡിക്കൽ സെന്ററിലേക്ക് മാറ്റുകയായിരുന്നു. വർഷങ്ങൾക്ക് മുമ്പ് ബഹ്റൈൻ പ്രവാസിയായിരുന്നു ഉദയകുമാർ. എന്നാൽ ടൈയിലർ ജോലിക്കായി വീണ്ടും ബഹ്റൈനിലേക്കെത്തുകയായിരുന്നു. കുടുബവുമായി ചർച്ച ചെയ്തതിന്റെ അടിസ്ഥാനത്തിൽ മൃതദേഹം ബഹ്റൈനിൽ സംസ്ക്കരിക്കുവാൻ തീരുമാനമായതായി സേവന കൂട്ടായ്മയായ ബഹ്റൈൻ കേരള സോഷ്യൽ ഫോറം ഹെൽപ്പ്ലൈൻ ടീം കൂട്ടായ്മ അറിയിച്ചു.

Read More

പേരാമ്പ്ര: കോഴിക്കോട് പേരാമ്പ്രയില്‍ മാര്‍ബിള്‍ കടയിലെ ജീവനക്കാരിയെ ഉടമ ക്രൂരമായി മര്‍ദിച്ചതായി പരാതി. പണം മോഷ്ടിച്ചുവെന്നാരോപിച്ചാണ് മുറിയില്‍ പൂട്ടിയിട്ട് യുവതിയെ മര്‍ദിച്ചത്. തലയ്ക്കും മുഖത്തും സാരമായി പരിക്കേറ്റ യുവതി നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. പരാതി നല്‍കിയതിനെ തുടര്‍ന്ന് സ്ഥാപന ഉടമയെ പോലീസ് കസ്റ്റഡിയിലെടുത്തു. കടയിലുണ്ടായ സാമ്പത്തിക പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് യുവതിയെ സംശയിച്ച ഉടമ ഇവരെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഇതിനു ശേഷം മുറിയില്‍ പൂട്ടിയിട്ട് മര്‍ദിച്ചെന്നാണ് പരാതി.

Read More