- സെറ്റിലെത്തി പത്മഭൂഷണ്‍ മമ്മൂട്ടി; പൊന്നാടയണിയിച്ച് അടൂര്‍, കേക്ക് മുറിച്ച് ആഘോഷം.
- തണുപ്പകറ്റാന്‍ ട്രക്കിനകത്ത് ഹീറ്ററിട്ട് കിടന്നുറങ്ങി; മലയാളി യുവാവിന് ദാരുണാന്ത്യം
- അനാവശ്യമായ ഗോസിപ്പുകള്‍ ചെയ്യരുത്; തരൂരിനെ സിപിഎമ്മിലെത്തിക്കാന് ശ്രമം നടത്തിയിട്ടില്ല; എംഎ യൂസഫലി
- പവിഴദ്വീപിലെ കോഴിക്കോട്ടുകാർ “ഗാനസല്ലാപം” സംഘടിപ്പിക്കുന്നു.
- ഇന്ത്യയിൽ ഒരു ധനമന്ത്രിയും കൈവരിക്കാത്ത നേട്ടം; ഫെബ്രുവരി 1 ന് ചരിത്രം കുറിക്കാൻ നിർമ്മല
- വൻ തിരിച്ചടി, 55 ശതമാനം സ്വദേശിവത്കരണ നിയമം സൗദി അറേബ്യയിൽ ഇന്ന് മുതൽ പ്രാബല്യത്തിൽ, പ്രവാസി ദന്തഡോക്ടർമാർക്ക് ബാധകം
- സുനിത വില്യംസിനോട് ചോദിക്കാന്‍ എനിക്ക് ചോദ്യങ്ങളുണ്ട്; പദ്മഭൂഷണ്‍ വൈകിയതിനും കാരണമുണ്ടെന്ന് മമ്മൂട്ടി
- വൈബ്രന്റ് ഇന്ത്യ റിപ്പബ്ലിക്ക് ദിനാഘോഷം നടത്തി എം എം എസ് മഞ്ചാടി ബാലവേദി
Author: News Desk
മനാമ: ഇന്ത്യൻ സ്‌കൂൾ ഫുട്‌ബോൾ ടീം കേരളത്തിൽ നടന്നു വരുന്ന സിബിഎസ്‌ഇ ദേശീയ മത്സരങ്ങളിൽ മികച്ച പ്രകടനം പുറത്തെടുത്ത് പ്രീക്വാർട്ടറിൽ ഇടം നേടി. ഗ്രൂപ്പ് ഡിയിൽ അവർ ലീഗിലെ മികച്ച 16 ടീമുകൾക്കിടയിൽ മത്സരിക്കാനുള്ള അർഹത നേടി. ഇന്ത്യയിലുടനീളവും ഗൾഫിൽ നിന്നുമുള്ള മൊത്തം 41 സ്‌കൂളുകൾ മത്സരത്തിൽ പങ്കെടുക്കുന്നു. സെൻട്രൽ ഹിന്ദു ബോയ്‌സ് സ്‌കൂൾ വാരണാസി , ഔവർ ഓൺ ഹൈസ്കൂൾ, അൽ വർഖ; തക്ഷശില അക്കാദമി, ഉത്തർപ്രദേശ്; നാസിക് കേംബ്രിഡ്ജ് സ്കൂൾ, മഹാരാഷ്ട്ര എന്നിവ ഉൾപ്പെടുന്ന ഡി ഗ്രൂപ്പിലാണ് ഇന്ത്യൻ സ്കൂൾ ഉൾപ്പെട്ടിരിക്കുന്നത്. https://youtu.be/z9O6Sm23UM0?si=mLwBAC2U-zkaFalo പ്രീക്വാർട്ടറിലേക്കുള്ള യാത്രയിൽ ആദ്യ മത്സരത്തിൽ സെൻട്രൽ ഹിന്ദു ബോയ്‌സ് സ്‌കൂളിനെതിരെ ഇന്ത്യൻ സ്‌കൂൾ 3-1ന്റെ ഉജ്ജ്വല വിജയം നേടി. ജെറമിയ രണ്ടുതവണ വലകുലുക്കി, ഹഫീസ് ഒരു ഗോളിന്റെ സംഭാവന നൽകി. രണ്ടാം മത്സരത്തിൽ ഹഫീസിന്റെ ഇരട്ടഗോളിലും അമ്മറിന്റെ ഗോളിലും ഔവർ ഓൺ ഹൈസ്‌കൂളിനെതിരെ 3-1 എന്ന സ്‌കോറിന് വിജയം നേടി. തക്ഷശില അക്കാദമിക്കെതിരായ അവരുടെ…
മനാമ: ബഹ്‌റൈനിലെ ഇന്ത്യൻ എംബസി ഇന്ത്യൻ യൂണിവേഴ്‌സിറ്റിയുടെയും ഇന്ത്യൻ ടെക്‌നിക്കൽ ആൻഡ് ഇക്കണോമിക് കോഓപ്പറേഷന്റെയും (ഐടിഇസി) പൂർവവിദ്യാർഥി സംഗമത്തിന്റെ രണ്ടാം പതിപ്പ് സംഘടിപ്പിച്ചു. ബഹ്‌റൈനിലെ ഉന്നത വ്യക്തിത്വങ്ങൾ ചടങ്ങിൽ സംബന്ധിച്ചു. മുൻ തൊഴിൽ, സാമൂഹികകാര്യ മന്ത്രിയും ബഹ്‌റൈൻ ഇന്ത്യ സൊസൈറ്റിയുടെ സ്ഥാപകയുമായ അബ്ദുൽനബി അൽഷോല, പാർലമെന്റ് അംഗം ഡോ. മറിയം അൽ-ദേൻ, ബഹ്‌റൈൻ ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ (എസ്‌എംഇ) സൊസൈറ്റി ചെയർമാൻ, അബ്ദുൽഹസ്സൻ അൽ ദൈരി, ഹ്യൂമൻ റിസോഴ്‌സ് , അർബൻ പ്ലാനിംഗ് ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഡയറക്ടർ ശൈഖ് അഹമ്മദ് ബിൻ ഈസ അൽ ഖലീഫ, ലേബർ റിലേഷൻസ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി അഖീൽ അബുഹുസൈൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. https://youtu.be/z9O6Sm23UM0?si=PHSdOYCTcU_BAq06
മനാമ: സൽമാനിയ കാനു ഗാർഡനിൽ സ്ഥിതി ചെയ്യുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ കുട്ടികളുടെ വിവിധ കലാപരിപാടികളോട് കൂടി ഈ വർഷത്തെ ശിശുദിനവും ദീപാവലിയും ആഘോഷിക്കുകയുണ്ടായി പ്രത്യേക ദീപക്കാഴ്ച, മധുര വിതരണം, കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികൾ എന്നിവ ചടങ്ങുകൾക്ക് മാറ്റുകൂട്ടി. ചടങ്ങിൽ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന മുൻ D.B അംഗവും മുതിർന്ന കുടുംബാംഗവുമായ അജികുമാറിന് യാത്രയയപ്പ് നൽകുകയുണ്ടായി. https://youtu.be/z9O6Sm23UM0?si=U3Q93mhJXdGcZTtv കുടുംബാംഗങ്ങളും കുട്ടികളും പങ്കെടുത്ത ചടങ്ങിൽ സൊസൈറ്റി ചെയർമാൻ സനീഷ് കൂറമുള്ളിൽ അധ്യക്ഷത വഹിച്ചു സൊസൈറ്റി ജോയിൻറ് സെക്രട്ടറി ദേവദത്തൻ സ്വാഗതവും എന്റർടൈൻമെന്റ് സെക്രട്ടറി ബിനു മോൻ നന്ദിയും രേഖപ്പെടുത്തി. അസിസ്റ്റൻറ് ട്രഷർ ശിവജി ശിവദാസൻ ജനറൽ കൺവീനറായി പരിപാടികൾ നിയന്ത്രിച്ചു. മറ്റ് ഡയറക്ടർ ബോർഡ് അംഗങ്ങൾ ആശംസകൾ അറിയിച്ച് സംസാരിക്കുകയുണ്ടായി.
https://shifaaljazeera.com/ മനാമ: ബഹ്റിനിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ഇന്ത്യൻ സ്കൂൾ രക്ഷിതാക്കളുടെ കൂട്ടായ്മയായ ഐ എസ് പി ഫ് ലോഗോ പ്രകാശനവും, ഡിസംബർ 8 ന് നടക്കുന്ന ഇന്ത്യൻ സ്കൂൾ എക്സിക്യൂട്ടീവ് പാനലിലേക്കുള്ള തിരഞ്ഞെടുപ്പിനും മുന്നൊരുക്കമായുള്ള വാർത്താസമ്മേളനം ഉമ്മൻ ഹസ്സനിലുള്ള പാൻ ഏഷ്യ പാർട്ടി ഹാളിൽ വച്ച് നടന്നു. ജനറൽ കൺവീനർ ശ്രീധർ തേറമ്പിൽ മറ്റു ഭാരവാഹികളായ ദീപക് മേനോൻ, പ്രവീഷ്, അനിൽ ഐസക്, ജൈഫെർ മദനി, എബ്രഹാം സാമുവേൽ, ഷാജി കാർത്തികേയൻ, പ്രമോദ്, ചന്ദ്രബോസ് തുടങ്ങിയവർ ചേർന്ന് ISPF ലോഗോ പ്രകാശനം ചെയ്‌തു. ബഹറിനിലെ പ്രമുഖ സംഘടന പ്രതിനിധികളും ഒട്ടനവധി രക്ഷിതാക്കളും പങ്കെടുത്തു. ISPF നിലകൊള്ളുന്നത് ഇന്ത്യൻ സ്കൂളിന്റെ സമഗ്ര പരിഷ്‌കരണത്തിനും, പക്ഷപാതരഹിതമായി, വിദ്യാർത്ഥികൾക്കും, അദ്ധ്യാപകർക്കും മറ്റു അഡ്മിനിസ്ട്രേറ്റിവ് സ്റ്റാഫുകൾക്കും ഗുണകരമായ പല പദ്ധതികളും ആവിഷ്‌കരിക്കുന്നതിനും വേണ്ടിയായിരിക്കും. ഈ കാഴ്ചപ്പാടും ലക്ഷ്യവും മുൻനിർത്തി പ്രവർത്തിക്കാൻ ISPF കോർ കമ്മിറ്റി തീരുമാനിച്ചതായും ഇതിനോട് സഹകരിച്ചുകൊണ്ട് മുന്നിൽ നിന്നു പ്രവർത്തിക്കാൻ എല്ലാ രക്ഷിതാക്കളോടും…
മനാമ: ഐ സി എഫ് ഉമ്മുൽ ഹസ്സം സെൻട്രൽ ഫിനാൻസ് സെക്രട്ടറിയും മർകസ് ഉമ്മുൽ ഹസ്സം സെൻട്രൽ ചെയർമാനുമായ കബീർ ഒളവണ്ണയ്ക്ക് ഐ സി എഫ് ഉമ്മുൽ ഹസ്സം സെൻട്രൽ യാത്രയപ്പ് നൽകി. സെൻട്രലിന്റെ എല്ലാ പ്രവർത്തനങ്ങളിലും മുൻപന്തിയിൽ നിന്ന് പ്രവർത്തിച്ച അദ്ദേഹം ജോലിയാവശ്യാർത്ഥം അബുദാബിയിലേക്ക് പോവുകയാണ്. ഉമ്മുൽ ഹസ്സം സെൻട്രലിൽ നടന്ന യാത്രയയപ്പിൽ സെൻട്രൽ നൽകുന്ന ഉപഹാരം എസ് വൈ എസ് ഉപാധ്യക്ഷൻ സയ്യിദ് മുഹമ്മദ് തുറാബ് തങ്ങളിൽ നിന്നും അദ്ദേഹം ഏറ്റുവാങ്ങി . കേരള മുസ്ലിം ജമാഅത്ത് കോഴിക്കോട് ജില്ലാ സെക്രട്ടറി അഫ്സൽ കൊളാരി , ഐ സി എഫ് നാഷണൽ സെക്രട്ടറി എം സി കരീം ഹാജി, സെൻട്രൽ പ്രസിഡന്റ് റസാഖ് ഹാജി, ഐ സി എഫ് നാഷണൽ വെൽഫയർ സെക്രട്ടറി നൗഫൽ മയ്യേരി, സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങൾ, സെൻട്രൽ ദഅവാ പ്രസിഡന്റ് നസ്വീഫ് അൽ ഹസനി, വി പി കെ അബൂബക്കർ ഹാജി എന്നിവർ ആശംസകൾ…
പാലക്കാട്: റോബിൻ ബസിന് തമിഴ്നാട്ടിലും കുരുക്ക് വീണു. വാളയാർ അതിർത്തി കടന്നെത്തിയ ബസ് തമിഴ്നാട് ആർടിഒ തടഞ്ഞു. ബസ് രേഖകൾ പരിശോധിക്കാനായാണ് തമിഴ്നാട് ആർടിഒ ബസ് തടഞ്ഞത്. ബസ് ഗാന്ധിപുരം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റാൻ നിർദേശം തമിഴ്നാട് ആർടിഒ നില്‍കി. അഖിലേന്ത്യ പെർമിറ്റുമായി സർവീസ് തുടങ്ങിയ റോബിൻ ബസിന് ഇന്നലെ കേരളത്തിലും തമിഴ്നാട്ടിലുമായി ഒരുലക്ഷത്തിലധികം രൂപ പിഴയാണ് ചുമത്തിയത്. സംസ്ഥാനത്ത് ഇന്നലെ നാലിടത്ത് ബസ് തടഞ്ഞ് മോട്ടോർ വാഹന വകുപ്പ് 37500 രൂപയാണ് പിഴ ചുമത്തിയത്. പിടിച്ചെടുക്കരുത് ഹൈക്കോടതി ഉത്തരവുള്ളതിനാൽ പിഴയീടാക്കി എംവിഡി വിട്ടയച്ചു. കോൺട്രാക്ട് ക്യാരേജായി വിനോദ സഞ്ചാരമടക്കമുള്ള കാര്യങ്ങൾക്ക് മാത്രമേ അനുവാദമുള്ളൂവെന്നും, ഓരോ സ്റ്റോപ്പിൽ നിന്ന് ആളെ എടുത്ത് പോകാനുള്ള സ്റ്റേജ് ക്യാരേജായി ഓടാൻ അനുവാദമില്ലെന്നുമാണ് മോട്ടോർ വാഹനവകുപ്പ് നിലപാട്. അതേസമയം, തമിഴ്നാട്ടിലേക്ക് കയറിയ റോബിൻ ബസിന് 70,410 രൂപ ചാവടി ചെക്ക് പോസ്റ്റിൽ ഈടാക്കിയത്. അനുമതിയില്ലാതെ സർവ്വീസ് നടത്തിയതിനാണ് നടപടി. ഈ തുകയിൽ പിഴയ്ക്കൊപ്പം ടാക്സ് കൂടെയാണ്…
തിരുവനന്തപുരം: സംസ്ഥാന എക്സൈസ് വകുപ്പിന്റെ വിമുക്തി ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി കിംസ് ഹെൽത്ത്, തിരുവനന്തപുരം പ്രസ് ക്ലബ്, കേരളാ ലോ അക്കാഡമി എന്നിവ സംയുക്തമായി സ്കൂൾ വിദ്യാർത്ഥികൾക്കായി ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. കനകക്കുന്ന് നിശാഗന്ധി ആഡിറ്റോറിയത്തിൽ ഇന്ന് (ഞായർ) രാവിലെ 9.45 ന് മത്സരം ആരംഭിക്കും. ഗോപിനാഥ് മുതുകാട് ഉദ്ഘാടനം ചെയ്യും. മൂന്ന് കാറ്റഗറികളിലായാണ് മത്സരം. നാലാം ക്ലാസ് വരെ ക്രയോൺസും, എട്ടാം ക്ലാസ് വരെ കളർ പെൻസിലും, പന്ത്രണ്ടാം ക്ലാസ് വരെ വാട്ടർ കളറുമാണ് മീഡിയം. രാവിലെ 8.30 ന് സ്പോട്ട് രജിസ്ട്രേഷൻ ആരംഭിക്കും.
തിരുവനന്തപുരം: സൈബർ ലോകത്ത് കുട്ടികളുടെ ലൈംഗികദൃശ്യങ്ങൾ ശേഖരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ കണ്ടെത്താനായി വിവിധ ജില്ലകളിൽ പോലീസ് നടത്തിയ റെയ്ഡിൽ 10 പേർ അറസ്റ്റിലായി. പി – ഹണ്ട് എന്ന പേരിൽ നടത്തിയ റെയ്ഡിൽ 46 കേസുകൾ രജിസ്റ്റർ ചെയ്തു. ദൃശ്യങ്ങൾ ശേഖരിക്കാൻ ഉപയോഗിച്ച 123 ഇലക്ട്രോണിക് ഉപകരണങ്ങൾ പിടിച്ചെടുത്തു. ആലപ്പുഴയിലും എറണാകുളം റൂറലിലും ഒരാൾ വീതവും ഇടുക്കിയിലും കൊച്ചി സിറ്റിയിലും രണ്ടുപേർ വീതവും മലപ്പുറത്ത് നാലു പേരുമാണ് അറസ്റ്റിലായത്. സംസ്ഥാന വ്യാപകമായി 389 കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്.
മനാമ: ഇന്ത്യൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ബഹ്‌റൈൻ ഇന്റർനാഷണൽ ബാഡ്മിന്റൺ ടൂർണമെന്റിന്റെ സെമി ഫൈനൽ നവംബർ 18 ശനിയാഴ്ച നടന്നു. പുരുഷ സിംഗിൾസ്, വനിതാ സിംഗിൾസ്, പുരുഷന്മാരുടെ ഡബിൾസ്, വനിതാ ഡബിൾസ്, മിക്‌സഡ് ഡബിൾസ് എന്നിങ്ങനെ അഞ്ച് വിഭാഗങ്ങലായിട്ടാണ് മത്സരം നടക്കുന്നത്. ബഹ്‌റൈൻ ഇന്റർനാഷണൽ സീരീസ് 2023 ന്റെ ഗ്രാൻഡ് ഫിനാലെ നവംബർ 19 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണി മുതൽ ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക്, ക്ലബ്ബിന്റെ ബാഡ്മിന്റൺ സെക്രട്ടറി ടി. അരുണാചലവുമായി 3500 7544 എന്ന നമ്പറിലും ടൂർണമെന്റ് ഡയറക്ടർ സി.എം. ജൂനിത്തുമായി 6635 9777 എന്ന നമ്പറിലും ബന്ധപ്പെടാം.
മുന്‍ കോണ്‍ഗ്രസ് പ്രസിഡന്‍റ് രാഹുല്‍ ഗാന്ധി എംപിയുടെ നവംബര്‍ 29ന് നടത്താന്‍ നിശ്ചയിച്ചിരുന്ന കേരള സന്ദര്‍ശനം ഡിസംബര്‍ ഒന്നിലേക്ക് മാറ്റിവെച്ചതായി കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ അറിയിച്ചു. ഡിസംബര്‍ ഒന്നിന് രാവിലെ 9ന് കണ്ണൂര്‍ സാധു കല്യാണ മണ്ഡപത്തില്‍ പ്രിയദര്‍ശിനി പബ്ലിക്കേഷന്‍റെ പ്രഥമ സാഹിത്യ പുരസ്കാരം പ്രശസ്ത കഥാകൃത്ത് ടി.പദ്മനാഭന് രാഹുല്‍ ഗാന്ധി സമ്മാനിക്കും. കണ്ണൂരിലെ പുരസ്കാര ദാനത്തിന് ശേഷം അന്നേദിവസം രാവിലെ 11ന് എറണാകുളത്ത് നടക്കുന്ന മഹിളാ കോണ്‍ഗ്രസിന്‍റെ സംസ്ഥാനതല കണ്‍വെന്‍ഷനിലും രാഹുല്‍ ഗാന്ധിപങ്കെടുക്കുമെന്നും കെ.സുധാകരന്‍ അറിയിച്ചു.
