Author: News Desk

മനാമ: മൾട്ടിനാഷണൽ റീട്ടെയിൽ ശൃംഖലകളുടെ ലോകത്ത് പ്രശസ്തമായ നെസ്റ്റോ ഗ്രൂപ്പിന്റെ പുതിയ ശാഖ മുഹറഖിൽ പ്രവർത്തനമാരംഭിച്ചു. മുഹറഖ് ഗവർണർ സൽമാൻ ബിൻ ഈസ ബിൻ ഹിന്ദി അൽ മന്നായിയുടെ ആശീർവാദത്തോടെ ഡെപ്യൂട്ടി ഗവർണർ മേജർ ജനറൽ അബ്ദുല്ല ഖലീഫ അൽ ജിറാൻ ഹൈപ്പർമാർക്കറ്റ് ഉദ്ഘാടനം ചെയ്തു. ഡോ. ഹെഷാം അൽ അഷീരി എംപി, മുഹറഖ് മുനിസിപ്പൽ കൗൺസിൽ മേധാവി എ അസീസ് അൽ നാർ, നെസ്റ്റോ അധികൃതർ എന്നിവർ പങ്കെടുത്തു. അതിവേഗം വളരുന്ന നെസ്റ്റോയുടെ രാജ്യത്തിലെ പതിനേഴാമത്തെയും മിഡിൽ ഈസ്റ്റിലെ 121 -മത്തെയും ശാഖയാണിത്. വിപുലമായ കാർ പാർക്കിംഗ് സൗകര്യം ഇവിടെ ഏർപ്പെടുത്തിയിട്ടുണ്ട്. ഉദ്ഘാടനത്തെ തുടർന്ന് പ്രത്യേക ഓഫറുകളും ഡീലുകളും ആകർഷകമായ വിലയിൽ വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളും നെസ്റ്റോയിൽ ഉപഭോക്താക്കൾക്ക് ലഭ്യമായിരിക്കും. “മുഹറഖിൽ നെസ്റ്റോ ഹൈപ്പർമാർക്കറ്റ് ആരംഭിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്നു നെസ്റ്റോ ഗ്രൂപ്പ് എക്‌സിക്യുട്ടീവ് ഡയറക്ടർ അർഷാദ് ഹാഷിം കെ പി പറഞ്ഞു. രാജ്യത്തിന്റെ ഭരണാധികാരികളുടെ വികസന കാഴ്ചപ്പാടിലുള്ള വിശ്വാസവും തങ്ങളുടെ പങ്കാളികളായ…

Read More

മനാമ: ബഹ്റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ നേതൃത്വത്തിൽ 2023 ഡിസംബർ 31 മുതൽ ജനുവരി 6 വരെയുള്ള ആഴ്ച്ചയിൽ 637 പരിശോധനാ കാമ്പെയിനുകൾ നടത്തി. നിയമം ലംഘിച്ച 102 തൊഴിലാളികളെ കസ്റ്റഡിയിലെടുക്കുകയും 87 നിയമലംഘകരെ നാടുകടത്തുകയും ചെയ്തു. എല്ലാ ഗവർണറേറ്റുകളിലുമായി 627 പരിശോധനാ സന്ദർശനങ്ങൾ നടത്തിയതായും അതോറിറ്റി അധികൃതർ അറിയിച്ചു. കൂടാതെ 10 സംയുക്ത പരിശോധന കാമ്പെയ്‌നുകളും നടത്തി.പരിശോധനാ കാമ്പെയ്‌നുകളും സന്ദർശനങ്ങളും തൊഴിൽ, താമസ നിയമങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട നിരവധി ലംഘനങ്ങൾ കണ്ടെത്തുന്നതിന് കാരണമായി. കണ്ടെത്തിയ നിയമ ലംഘനങ്ങൾക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിച്ചു. നാഷണാലിറ്റി, പാസ്‌പോർട്ട്, റസിഡൻസ് അഫയേഴ്‌സ് (NPRA), ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് എവിഡൻസ്, സെന്റൻസ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എന്നിവയെ പ്രതിനിധീകരിക്കുന്ന സംയുക്ത പ്രചാരണത്തിൽ ആഭ്യന്തര മന്ത്രാലയം പങ്കെടുത്തു. രാജ്യത്തെ എല്ലാ ഗവർണറേറ്റുകളിലും പരിശോധനാ കാമ്പെയ്‌നുകൾ ശക്തമാക്കുമെന്നും തൊഴിൽ വിപണിയുടെ സ്ഥിരതയെയും മത്സരക്ഷമതയെയും പ്രതികൂലമായി ബാധിക്കുന്നതോ രാജ്യത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ സുരക്ഷയെ ദോഷകരമായി…

Read More

മനാമ: അത്യാധുനികമായ സുരക്ഷാ ക്രമീകരണങ്ങൾ ഉൾപ്പെടുത്തി നിലവിൽ വന്ന ബഹ്റൈൻ ഇ-പാസ്പോർട്ടിന്റെ ഡിസൈന് അന്താരാഷ്ട്ര അംഗീകാരം. അന്താരാഷ്ട്ര മത്സരമായ ലണ്ടൻ ഡിസൈൻ അവാർഡിൽ മൂന്ന് സ്വർണ അവാർഡുകളും ഏഴ് വെള്ളി അവാർഡുകളും ഇ-പാസ്പോർട്ട് നേടി. 45 രാജ്യങ്ങളിൽ നിന്നുള്ള 3000 സൃഷ്ടികൾ മത്സരത്തിലുണ്ടായിരുന്നു. 2023 മാർച്ചിൽ ആഭ്യന്തര മന്ത്രി ജനറൽ ശൈഖ് റാശിദ് ബിൻ അബ്ദുല്ല ആൽ ഖലീഫയാണ് ഇ-പാസ്പോർട്ട് പുറത്തിറക്കിയത്. നഗ്നനേത്രങ്ങൾ കൊണ്ട് കാണാനാവുന്നതും അല്ലാത്തതുമായ സുരക്ഷ സംവിധാനങ്ങൾ പാസ്പോർട്ടിൽ ഒരുക്കിയിട്ടുണ്ട്. മൈക്രോചിപ്പുകൾ ഘടിപ്പിച്ച രീതിയിലാണ് പുറംചട്ട സംവിധാനം ചെയ്തിരിക്കുന്നത്. ബഹ്റൈൻ ഇ-പാസ്പോർട്ടിന്റെ ഡിസൈൻ കരസ്ഥമാക്കിയ നേട്ടത്തിൽ ബഹ്റൈൻ മന്ത്രിസഭ സന്തോഷം പ്രകടിപ്പിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ഗുദൈബിയ പാലസിലായിരുന്നു കാബിനറ്റ് യോഗം നടന്നത്.

Read More

മനാമ: രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ സതേൺ ഗവർണറേറ്റിലെ റാഫിൾസ് അൽ അരീൻ പാലസ് ബഹ്‌റൈൻ ഉൾപ്പെടെ നിരവധി സുപ്രധാന പദ്ധതികൾ സന്ദർശിച്ചു. രാജാവിന്റെ പേഴ്‌സണൽ പ്രതിനിധിയും സുപ്രീം കൗൺസിൽ ഫോർ എൻവയോൺമെന്റ് പ്രസിഡന്റുമായ ഷെയ്ഖ് അബ്ദുല്ല ബിൻ ഹമദ് അൽ ഖലീഫ, ദക്ഷിണ ഗവർണർ ശൈഖ് ഖലീഫ ബിൻ അലി ബിൻ ഖലീഫ അൽ ഖലീഫ, നിരവധി ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. ഹമദ് രാജാവ് ഹോട്ടൽ സന്ദർശിക്കുകയും അതിലെ ആധുനിക സൗകര്യങ്ങളെക്കുറിച്ചും ആഡംബരപൂർണമായ റിസോർട്ടുകളെക്കുറിച്ചും വിനോദ മേഖലകളെക്കുറിച്ചും വിശദീകരിച്ചു. രാജ്യത്തിന്റെ സമ്പന്നമായ ചരിത്ര, നാഗരിക, സാംസ്കാരിക, പൈതൃക, വിനോദസഞ്ചാര സ്മാരകങ്ങളെയും ലാൻഡ്‌മാർക്കുകളേയും അദ്ദേഹം പ്രശംസിച്ചു. ബഹ്‌റൈനിലെ വിനോദസഞ്ചാര മേഖലയുടെ വിജയങ്ങളെയും മുന്നേറ്റങ്ങളെയും രാജാവ് അഭിനന്ദിച്ചു. വിനോദസഞ്ചാരം സുപ്രധാന മേഖലയായെന്നും ദേശീയ സമ്പദ്‌വ്യവസ്ഥയുടെ ഒരു പ്രധാന പോഷകനദിയായെന്നും ഹമദ് രാജാവ് കൂട്ടിച്ചേർത്തു.

Read More

മനാമ: ഫ്രന്റ്‌സ് അസോസിയേഷൻ മുഹറഖ് ഏരിയ 2024 -2025 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. മുഹമ്മദ് റൗഹൂഫ് പ്രസിഡൻ്റും സലാഹുദ്ധീൻ കുന്നത്ത് സെക്രട്ടറിയുമാണ്. മുഹമ്മദലി എൻ.കെ, ജലീൽ (വൈസ് പ്രസിഡന്റ് ), ഷക്കീബ് വി.പി(അസി :സെക്രട്ടറി),അബ്ദുൽ ഖാദിർ മറാസീൽ, ബഷീർ മലയിൽ,ഖാലിദ് മുസ്ത്വഫ, ശാക്കിർ ചാലിൽ (സമിതി അംഗങ്ങൾ) എന്നിവരാണ് മറ്റ് ഭാരവാഹികൾ. മുഹറഖ് ഏരിയയിലെ യൂണിറ്റുകളുടെ പുന:സംഘാടനവും നടന്നു. മുഹറഖ് യൂണിറ്റ് അബ്ദുൽ ജലീൽ(പ്രസിഡന്റ്‌), ഷാക്കിർ (സെക്രട്ടറി), ഹംസ(വൈസ് പ്രസിഡന്റ്‌), സലാഹുദ്ധീൻ (ജോയിന്റ് സെക്രട്ടറി), ഹിദ്ദ് യൂണിറ്റ് – ജലീൽ വി.കെ (പ്രസിഡന്റ്‌ ), സി.കെ. നൗഫൽ (സെക്രട്ടറി), ഫൈസൽ (വൈസ് പ്രസിഡന്റ്‌), ഖാലിദ് (ജോയിന്റ് സെക്രട്ടറി) എന്നിവരാണ് മറ്റു ഭാരവാഹികളായി തെരെഞ്ഞെടുക്കപ്പെട്ടത്. ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ പ്രസിഡന്റ്‌ സുബൈർ എം. എം, ജനറൽ സെക്രട്ടറി സഈദ് റമദാൻ നദ്‌ വി, കേന്ദ്ര എക്സിക്യുട്ടീവ് അംഗങ്ങളായ ജാസിർ.വി. പി, ജലീൽ തുടങ്ങിയവർ തെരെഞ്ഞെടുപ്പുകൾക് നേതൃത്വം നൽകി.

Read More

മനാമ: അൽ മന്നാഇ കമ്മ്യൂണിറ്റീസ് അവേർനെസ്സ് സെന്റർ (മലയാള വിഭാഗം) നടത്തിവരുന്ന സാമൂഹ്യ സേവനങ്ങളുടെ ഭാഗമായി ഈ വരുന്ന ജനുവരി 19 വെള്ളിയാഴ്ച്ച സൽമാനിയ മെഡിക്കൽ കോംപ്ലെക്സുമായി സഹകരിച്ച് രക്ത ദാന ക്യാമ്പ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. രാവിലെ 7:30 മുതൽ 11:30 വരെ നടക്കുന്ന ക്യാമ്പിലേക്ക് രക്തദാനത്തിന് തയ്യാറുള്ളവർ എത്തിച്ചേരണമെന്നും വിശദവിവരങ്ങൾക്ക് 3958 6469, 3809 2855 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്നും അറിയിപ്പിൽ പറഞ്ഞു.

Read More

മനാമ: കുടുംബ സൗഹൃദ വേദി ക്രിസ്മസ് – പുതുവത്സര ആഘോഷം സംഘടിപ്പിച്ചു. കഴിഞ്ഞ ഇരുപത്തി ഏഴു വർഷങ്ങളായി , കലാ-സാംസ്ക്കാരിക , ജീവകാരുണ്യ രംഗത്ത് ബഹറിനിൽ സജീവമായ കുടുംബ സൗഹൃദവേദി അംഗങ്ങൾ വിവിധ കലാപരിപാടികളോടെ ബാങ് സാങ് തായ് റസ്റ്റോറൻറിൽ വച്ച് 2024-25 വർഷത്തേക്കുള്ള ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങും നടത്തി. മുഖ്യ അതിഥിയായി ഇന്ത്യൻ സ്കൂൾ ചെയർമാൻ അഡ്വ: ബിനു മണ്ണിൽ, ഐ സി ആർ എഫ് ചെയർമാൻ ഡോ: ബാബു രാമചന്ദ്രൻ, ഇന്ത്യൻ സ്കൂൾ എക്സിക്യുട്ടീവ് മെമ്പർ: ബിജു ജോസഫ്, ബി എം സി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, സി സി ജി ചെയർമാൻ ഡോ: പി.വി. ചെറിയാൻ എന്നിവർ പങ്കെടുത്ത ചടങ്ങിൽ പ്രസിണ്ടന്റ് സിബി കൈതാരത്ത് അധ്യക്ഷനും ജോ.സെക്രട്ടറി അബ്ദുൾ മൻഷീർ സ്വാഗതം പറയുകയും , അഡ്വ: ബിനു മണ്ണിൽ ഉത്ഘാടനം ചെയ്യുകയും ചെയ്‌തു. ബഹറിൻ ആഭ്യന്തര വകുപ്പിന്റെ സേവനത്തിനുള്ള പ്രത്യേക അംഗീകാരം ലഭിച്ച മോനി ഓടിക്കണ്ടത്തിനെയും, വർഷങ്ങളായി…

Read More

മനാമ: ഐ വൈ സി സി ആർട്സ് വിംഗ് നേതൃത്വത്തിൽ ക്രിസ്തുമസ് ആഘോഷ ഭാഗമായി സംഘടിപ്പിച്ച പുൽക്കൂട് മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു, നിരവധി മത്സരാർത്ഥികൾ പങ്കെടുത്ത മത്സരത്തിൽ എല്ലാവരും മികച്ച രീതിയിൽ പുൽക്കൂട് ഒരുക്കിയിരുന്നതായി വിധികർത്താക്കൾ പറഞ്ഞു,ഒന്നാംസമ്മാനം ബിജു K പി,രണ്ടാംസമ്മാനം ജോജി അലക്സ്,മൂന്നാംസമ്മാനം പയസ് പുത്തൂർ എന്നിവരാണ് വിജയികൾ ആയത്, ആർട്സ് വിംഗ് കൺവീനർ ജോൺസൺ ജോസഫ്, സജീഷ് രാജ് എന്നിവർ നേതൃത്വം നൽകി.

Read More

ഹുസ്റ്റൺ: ഹൂസ്റ്റൺ എക്യുമെനിക്കൽ കമ്യൂണിറ്റി ഐ.സി.ഇ.സി.എച്ചിന്റെ ആഭിമുഖ്യത്തിൽ നടന്ന ക്രിസ്മസ് ആഘോഷവും കരോൾ ഗാനമത്സരവും ജനുവരി 1 ന് സെന്റ്‌ തോമസ് ഓർത്തഡോൿസ്‌ ഓഡിറ്റോറിയത്തിൽ വെച്ച് വിജയകരമായി നടത്തപ്പെട്ടു. ഐ.സി.ഇ.സി.എച് പ്രസിഡന്റ്‌ റവറന്റ് .ഫാ. ജെക്കു സക്കറിയയുടെ അധ്യക്ഷതയിൽ കരോൾ സർവീസ് പരിപാടികൾ റവറന്റ്. ഡോ. ജോബി മാത്യു നേതൃത്വം നൽകി. ഐ സി ഇ സി എച്ച് ക്വയർ സ്വാഗത ഗാനം ആലപിക്കയും റവറന്റ് ഡോ. ഈപ്പൻ വറൂഗീസ് അച്ചന്റെ പ്രാരംഭ പ്രാർത്ഥനക്കു ശേഷം ഐ.സി.ഇ.സി.എച്ച് സ്ഥാപക പ്രസിഡന്റ്‌ റെവ് ഫാ. ജോൺ ഗീവർഗീസ് അച്ചന്റെ നിര്യാണത്തിൽ മൗനപ്രാർത്ഥന നടത്തി അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. ഐ.സി.ഇ.സി.എച്ച് സെക്രട്ടറി ആൻസി സാമൂേവേൽ സ്വാഗതം ആശംസിക്കുകയും തുടർന്ന് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു. അധ്യക്ഷ പ്രസംഗത്തിനുശേഷം ഡോ. അന്ന ഫിലിപ്പ്, അലക്സ്‌ തേക്കേടത്തു എന്നിവർ ബൈബിൾ റീഡിങ് നടത്തി. ഫാ ഡോ. ഐസക് ബി പ്രകാശ്‌ മലങ്കര ഓർത്തഡോൿസ്‌ സൗത്ത് വെസ്റ്റ്‌ അമേരിക്കൻ…

Read More

ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതി കേസിൽ ആം ആദ്മി പാർട്ടിയെ (എഎപി) പ്രതിചേർക്കാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നീക്കം. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിരോധന നിയമത്തിന്റെ (പിഎംഎൽഎ) സെക്‌ഷൻ 70 പ്രകാരം നടപടിയെടുത്തേക്കുമെന്നാണ് റിപ്പോർട്ട്. കമ്പനികൾക്കും ട്രസ്റ്റുകള്‍ക്കും സ്ഥാപനങ്ങൾക്കും എതിരെയാണ് സാധാരണയായി ഈ വകുപ്പ് പ്രകാരം കേസെടുക്കുന്നത്. എന്നാൽ, ഇതേ വകുപ്പ് പ്രകാരം ഒരു രാഷ്ട്രീയ പാർട്ടിക്കെതിരെയും കേസെടുക്കാൻ കഴിയുമെന്ന് ഇ.ഡി. വ‍ൃത്തങ്ങളെ ഉദ്ധരിച്ച് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. കമ്പനിയുടെയോ ട്രസ്റ്റുകളുടെയോ സ്ഥാപനങ്ങളുടെയോ കാര്യത്തിൽ, അതിന്റെ ഡയറക്ടർ, മാനേജർ, തുടങ്ങി ഉത്തരവാദിത്തപ്പെട്ടവർക്കെതിരെയാണ് കേസെടുക്കുക. ഒരു രാഷ്ട്രീയ പാർട്ടിയുടെ കാര്യത്തിൽ അതിന്റെ കൺവീനർ, ട്രഷറർ അല്ലെങ്കിൽ മറ്റേതെങ്കിലും പ്രതിനിധിക്കെതിരെ കേസെടുക്കാമെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. കേസിൽ എഎപിയെ പ്രതിചേർക്കണമോയെന്ന കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ല. എഎപിയെ പ്രതിചേർത്താൽ, ഒരു അന്വേഷണ ഏജൻസി കേസെടുക്കുന്ന ആദ്യ രാഷ്ട്രീയ പാർട്ടിയായി എഎപി മാറും. കേസിൽ എഎപി കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാളിന് ചോദ്യം…

Read More